ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
35. കുടുംബത്തേയും കുടുംബ മഹിമയേയും പരിചയപ്പെടുത്താനും സ്ഥാനീകരിക്കാനുമായി
ദക്ഷിണേഷ്യയിലെ മുഹമ്മദ്ദീയരെക്കുറിച്ച് പൊതുവായും മലബാറിലെ മാപ്പിളമാരെക്കുറിച്ച് പ്രത്യേകമായും കുറേകൂടി കാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു. ഈ എഴുത്തുകാരന്റെ അറിവിന്റെ പരിമതികൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെയാണ് ഈ വക കാര്യങ്ങൾ എഴുതുക. എന്നിരുന്നാലും ചിന്തകൾക്കും വിചിന്തനങ്ങൾക്കും കടിഞ്ഞാണിടാതെയാണ് എഴുത്തിലേക്ക് നീങ്ങുന്നത്.
താഴെ ഉദ്ധരിച്ച ഒരു എഴുത്തുകാണുന്നു.
QUOTE: Tharawadikal, Tharawattukar, or Onnam number, Pooslans (Randam) and Thangals are aristocrats considered to be converts from Nayars and Brahmins. END OF QUOTE
ആശയം : തറവാടികൾ, തറവാട്ടുകാർ അഥവാ ഒന്നാം കൂട്ടർ, പൂസാലന്മാർ (രണ്ടാംകൂട്ടർ), തങ്ങൾമാർ തുടങ്ങിയവർ ആഢ്യത്തമുള്ളവരാണ്. ഇവർ നായർമാരിൽ നിന്നും ബ്രാഹ്മണരിൽ നിന്നും മതംമാറിയവർ ആണ്. END.
പുറംനാടുകളിൽ നിന്നും വന്നവരിൽ കാലക്രമേണെ മലബാറിലെ ഉന്നത ജനങ്ങളുടെ മേൽവിലാസങ്ങളിലേക്ക് കയറിക്കൂടാനുള്ള വെപ്രളംവന്നത് ആരോ മനസ്സിലാക്കിയത് ഈ വിധമാണ്. കാരണം, ഈ അവകശവാദം പൂർണ്ണമായും ശരിയാകണം എന്നില്ല. പോരാത്തതിന്, നായർമാരെ മുന്നിലും ബ്രാഹ്മണരെ പിന്നിലും സ്ഥാനീകരിച്ചുകൊണ്ട് എഴുതിയതിൽ തന്നെ വൻ പാളിച്ച കാണുന്നുണ്ട്.
പോലീസ് ശിപായിയെ മുന്നിലും ഐപിഎസ്സ് ഓഫിസറെ രണ്ടാംസ്ഥാനത്തും സ്ഥാനീകരിക്കുന്നതു പോലുള്ള ഒരു പിശകാണ് കാണുന്നത്. കീഴ്ജന വ്യക്തിക്ക് രണ്ട് കൂട്ടരും ദിവ്യർ ആയിരുന്നിരിക്കാമെങ്കിലു, ഈ ദിവ്യർക്ക് തമ്മിൽ നിലവാരങ്ങളിൽ വ്യക്തമായ വൻ ഉയർച്ചത്താഴ്ചാ വ്യത്യാസം ഉണ്ട്. നമ്പൂതിരി എവിടെയിരിക്കുന്നു, നായർ എവിടെയിരിക്കുന്നു!
പല എഴുത്തുകളിലും നമ്പൂതിരി പാരമ്പര്യങ്ങളെ നായർ പാരമ്പര്യങ്ങളായി പരാമർശിച്ചുകാണുന്നുണ്ട്. വ്യക്തമായി പറഞ്ഞാൽ, പാരമ്പര്യമായി നായർമാർ ഹൈന്ദവ മതത്തിൽ ഉള്ളവർ അല്ല എന്നുപോലും പലർക്കും അറിയില്ലാ എന്നാണ് തോന്നുന്നത്. എന്നാൽ PhD ലഭിക്കാൻ വിഡ്ഢിത്തം എഴുതുന്നതാണ് ഉത്തമം.
മാപ്പിളമാരിലെ മുടിവെട്ടുകാർ ഒരു പ്രത്യേക ജനവംശം പോലുള്ളവർ ആണ് എന്നാണ് കാണുന്നത്. ഇവരെ ഒസാൻ എന്നാണ് വിളിക്കുക പോലും. ഇവരിലെ സ്ത്രീ ഒസാത്തി ആണ് എന്നും തോന്നുന്നു. മുടിവെട്ടുമാത്രമല്ല, ചെറിയ കുട്ടികളുടെ ജനനേന്ത്രിയത്തിൽ സുന്നത്ത് (cirumcision) ചെയ്യുന്നതും ഒസാനായിരുന്നു എന്നാണ് അറിയുന്നത്. മൊറോടൻ എന്ന ഒരു വാക്ക് കാണുന്നുണ്ട്. അത് ഒസാന്മാരുടെ മറ്റൊരു പേരാണ് എന്നു തോന്നുന്നു.
ഇതേ പോലെതന്നെ മാപ്പിള കശാപ്പുകാരും ഒരു പ്രത്യേക ജനവിഭാഗം ആണ് എന്ന് കാണുന്നു. ഇവരെ അറവുകാർ എന്നാണ് വിളിക്കപ്പെടുന്നതെങ്കിലും, ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിൽ ഖസായി എന്ന ഒരു പേരാണ് ഇവർക്ക്. ഈ പേര് മലബാറിൽ ഉപയോഗിച്ചിരുന്നവോ എന്ന് അറിയില്ല. മാത്രവുമല്ല, ഈ വാക്ക് അറബിവാക്കോ, പേർഷ്യൻ വാക്കോ മറ്റോ ആണോ എന്നും അറിയില്ല.
ഒസാന്മാരും അറവുകാരും വ്യത്യസ്തരാണ് എങ്കിലും മറ്റ് മാപ്പിളമാർ പ്രാർത്ഥനയ്ക്കായി പോകുന്ന അതേ പള്ളിയിൽ തന്നെയാണ് ഇവർ രണ്ട് കൂട്ടരും പോകുക.
ഇവർ വ്യത്യസ്തരാണ് എന്ന് പറയുമ്പോൾ, കുറച്ചുകൂടി വ്യാപകമായി പറയേണ്ടുന്നത്, കഴിഞ്ഞ എഴുത്തുകളിൽ സൂചിപ്പിച്ചിരുന്ന, മലബാറിലെ മുഹമ്മദ്ദീയരിൽ ഉൾപ്പെടുന്ന, പലവിധ വ്യത്യസ്ത ജനവിഭാഗങ്ങളും, തമ്മിൽ വ്യത്യസ്തർ തന്നെ എന്നതാണ്.
കാലാകാലങ്ങളായി ഇവർ ഓരോരുത്തരും വൈവഹിക ബന്ധങ്ങൾ സൃഷ്ടിക്കുമ്പോൾ അവരവരുടെ പാരമ്പര്യമായുള്ള കുടുംബ ബന്ധ കണ്ണികളിൽ നിന്നും തന്നെയാണ് വളരെ കരുതിക്കൂട്ടി കുടുംബങ്ങളേയും അവയിലെ വ്യക്തികളേയും തിരഞ്ഞടുക്കുക എന്നാണ് മനസ്സിലാക്കുന്നത്.
ഈ എഴുത്തുകാരൻ ഏതാണ്ട് പത്തുപതിനെട്ട് വർഷങ്ങൾക്ക് മുൻപ് ഉന്നത കുടുംബബന്ധ പാതയിൽ ഉള്ള ഒരു മാപ്പിള വ്യക്തിയുടെ കൂടെ കുറച്ച് ഇടങ്ങളിൽ പോയപ്പോൾ ഒരു കാര്യം പ്രത്യേകമായി ശ്രദ്ധയിൽ വന്നുപെട്ടു:
ആദ്യമായി പരിചയപ്പെടുന്ന മറ്റ് അതേ നിലവാരത്തിലുള്ള മാപ്പിള വ്യക്തിയുമായി സ്വയം പരിചയപ്പെടുത്തുന്ന അവസരത്തിൽ, സ്വന്തം കുടുംബ ബന്ധങ്ങളും അവയിൽ ആ ആൾ, ഈ ആൾ, മറ്റേ ആൾ എന്നിങ്ങിനെയുള്ള പലരും ആ കുടുംബത്തിലെ, ഈ കുടുംബത്തിലെ, മറ്റേ കുടുംബത്തിലെ ആ ആളെ, ഈ ആളെ ആണ് വിവാഹം കഴിച്ചത് എന്ന രീതിയിൽ ഉള്ള കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞാണ് സ്വന്തം കുടുംബത്തേയും കുടുംബ മഹിമയേയും മറ്റും സ്ഥാനീകരിച്ചു കണ്ടത്.
വൈവാഹിക ബന്ധങ്ങൾ ഓരോ കുടുംബത്തിന്റേയും വളരെ വ്യക്തമായ സാമൂഹിക സ്ഥാനങ്ങളിലൂടെയാണ് രചിച്ചെടുത്തിരുന്നത് എന്ന് വ്യക്തം. എന്നാൽ ഈ അടുത്തകാലത്തായി വൈവാഹിക ബന്ധങ്ങൾ ഉന്നത കുടുംബങ്ങളുടെ പൈതൃകത്തിലുള്ള കൃത്യമായുള്ള ബന്ധപാതയിൽ ഒതുക്കിനിർത്താൻ ആവില്ല എന്നാണ് മനസ്സിലാക്കുന്നത്.
ഗൾഫ് തൊഴിലും, പോരാത്തതിന് പാരമ്പര്യമായി പിന്നിലുള്ള കുടുംബങ്ങൾ പലതും പലരീതിയിലൂടേയും പണക്കാരാകുകയും ചെയ്തതും, പാരമ്പര്യമായി മുൻപന്തിയിൽ നിന്നിരുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക ക്ഷയം സംഭവിക്കുകയും ചെയ്തതും ഇതിന് കാരണമായേക്കാം.
ഇനിയങ്ങോട്ട് വൈവാഹിക ബന്ധങ്ങളുടെ കണ്ണികൾ എടുത്ത് കാണിച്ച് കുടുംബ ബന്ധപാതകളും പൈതൃകമായുള്ള മഹിമയും എടുത്തുകാണിക്കാൻ പ്രയാസം ആയിവന്നേക്കാം.
എന്നിരുന്നാലും, ദക്ഷിണേഷ്യയിലെ ഒരോ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളിലും പല വ്യത്യസ്തരായ ജനവംശങ്ങൾ ഉണ്ട് എന്നതാണ് വാസ്തവം.
മുഹമ്മദ്ദീയർക്കുള്ളിൽ തമ്മിൽത്തമ്മിൽ പലവിധ മത്സരബുദ്ധികളും കണ്ടേക്കാം. ഇതിന് വ്യക്തമായുള്ള കാരണം ഫ്യൂഡൽ ഭാഷകളുടെ സാന്നിദ്ധ്യത്തിലാണ് ഇവർ ജീവിക്കുന്നത് എന്നതുതന്നെ. പോരാത്തതിന് ഇവരിൽ മിക്കവരും സംസാരിക്കാനും പാരമർശിക്കാനും സംബോധന ചെയ്യാനും ചിന്തിക്കാനും വിഭാവനം ചെയ്യാനും മറ്റും ഉപയോഗിക്കുന്നത് പ്രാദേശിക ഫ്യൂഡൽ ഭാഷതന്നെ.
ഫ്യൂഡൽ ഭാഷകളിൽ നേതാവ് leader, നേതൃത്വം leadership, നേതൃത്വപാടവം leadership quality തുടങ്ങിയ കാര്യങ്ങൾ, വൻ കാര്യങ്ങൾ തന്നെയാണ്. ഈ വക കാര്യങ്ങളുടെ ബോധവത്കരണം മനസ്സിൽ നിരന്തരം നടന്നുകൊണ്ടിരിക്കും.
പോരാത്തതിന് ഫ്യൂഡൽ ഭാഷകളിൽ, ഏത് പ്രസ്ഥാനത്തിലും അണികൾ ഒരു പിരമിഡുപോലെ താഴെക്ക് അടുക്കിനിർത്തപ്പെട്ടിരിക്കും. ഈ താഴെക്കുള്ള അടുക്കുകളിലെ ഓരോ തട്ടിൽനിന്നും പുതുതായുള്ള പിരമിഡുകൾ സൃഷ്ടിക്കപ്പെട്ടേക്കാം. ഇതിനെ പൊതുവെ ഗ്രൂപ്പിസം എന്ന വാക്കിനാലാണ് മലയാളത്തിൽ ഇന്ന് പരാമർശിക്കപ്പെടുന്നത്.
മതവിശ്വാസത്തിന്റേയും സാമൂഹിക അനുസരണത്തിന്റേയും കോഡുകൾ മുഹമ്മദ്ദീയരിൽ ഈ ഒരു പ്രതിഭാസത്തിന്റെ ഊക്കിനെ ഒരു പരുധിവരെ പരിമിതപ്പെടുത്തിയേക്കാം. എന്നിരുന്നാലും, ഈ ഒരു പ്രശ്നം ഫ്യൂഡൽ ഭാഷയിൽ പ്രവർത്തിക്കുന്ന ഏതു സംഘടിത പ്രസ്ഥാനത്തിനും ഒരു നിരന്തര ഭീഷണിയായി നിലനിൽക്കുക തന്നെ ചെയ്യും.
എന്നിരുന്നാലും, മുഹമ്മദ്ദീയരല്ലാത്തതും, പോരാത്തതിന് വൻ ശത്രുതാ മനോഭാവത്തിലുടെ മുഹമ്മദ്ദീയരെ വീക്ഷിക്കുന്നതുമായ ഒരു വൻ ജനക്കൂട്ടിന്റെ കൂടെ ജീവിച്ചുപോകുന്നു എന്ന യാഥാർത്ഥ്യബോധം, ഭാഷാ കോഡുകൾ സൃഷ്ടിക്കുന്ന വിഘടനപരമായുള്ള മാനസിക ഭാവത്തിനെ മുഹമ്മദ്ദീയരിൽ കടിഞ്ഞാണിട്ടേക്കാം.
ദക്ഷിണേഷ്യയിൽ സുന്നി എന്നും ഷിയാ എന്നും പേരുകളിൽ രണ്ട് വ്യത്യസ്ത ഇസ്ലാമിക വിഭാഗക്കാർ ഉണ്ട്. ചരിത്രപരമായി നോക്കിയാൽ ഇവർ തമ്മിൽ പലപ്പോഴും ഏറ്റുമുട്ടിയിട്ടുണ്ട്. എന്നാണ് കാണുന്നത്. ഉപദ്വീപിന്റെ വടക്കുള്ള ഡൽഹിയിലെ രാജാക്കളായ മുഗൾ രാജകുടുംബത്തിൽ ഈ രണ്ടുകൂട്ടരുടേയും രക്തബന്ധപാതയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്. എന്നാൽ മുഗളന്മാരെ പൊതുവായി സുന്നികൾ എന്നാണ് അറിയപ്പെടുന്നത് എന്നു തോന്നുന്നു.
മുഗൾ രാജാക്കളിൽ ചിലരെങ്കിലും ഷിയാ-മുഹമ്മദ്ദീയരെ പീഡിപ്പിക്കുകയും ഹിംസിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് അറിയുന്നത്.
മലബാറിലെ മുഹമ്മദ്ദീയരിൽ മിക്കവരും സുന്നികൾ ആണ് എന്നാണ് തോന്നുന്നത്. പോരാത്തതിന് മുജാഹിദീൻ എന്ന കൂട്ടരും ഉണ്ട്. ഈ രണ്ട് കൂട്ടരും തമ്മിൽ എന്താണ് വ്യത്യാസം എന്നോ അവർ തമ്മിൽ ഏതു കാര്യത്തിലാണ് വിയോജിപ്പ് എന്നോ ഈ എഴുത്തുകാരന് കൃത്യമായി അറിയില്ല.
മലബാറിലെ സുന്നികൾ Shafi സുന്നികൾ ആണ് എന്നും എഴുതിക്കാണുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഈ എഴുത്തുകാരന് യാതൊന്നും അറിയില്ല.
സുന്നികൾ തന്നെ രണ്ടായി വിഭജിക്കപ്പെട്ടാണ് ഉള്ളത് എന്നും മനസ്സിലാക്കുന്നു. Samastha and Markhaz. എന്താണ് ഇവർ തമ്മിലുള്ള എതിരഭിപ്രായങ്ങൾ എന്നും അറിയില്ല. നേരത്തെ സൂചിപ്പിച്ച, ഫ്യൂഡൽ ഭാഷാ കോഡുകൾ ഒരേ കൂട്ടരെ നെടുംങ്ങനെ രണ്ടാക്കും, എന്നതിന്റെ ദൃഷ്ടാന്തമാണോ ഇത് എന്നും അറിയില്ല.
മുജാഹിദീനിലും പിളർപ്പുണ്ടായിട്ടുണ്ട് എന്നും തോന്നുന്നു. മലബാറിൽ ഏതാണ്ട് 60 വർഷങ്ങൾക്ക് മുൻപ് രൂപീകൃതമായ സംഘടനയുടെ അംഗങ്ങൾ ആണ് ഇവർ എന്നു തോന്നുന്നു. ഈ സംഘടന പലവിധ പ്രസിദ്ധീകരണങ്ങളിലൂടെ മാപ്പിളമാരിൽ സാമുഹിക പരിവർത്തനം ചെയ്യാൻ ശ്രമിച്ചവർ ആണ് എന്ന് മനസ്സിലാക്കുന്നു.
പിന്നെയുള്ളത് Jama - at – Islami ആണ്. ഈ കൂട്ടർ മറ്റെല്ലാരിൽ നിന്നും വ്യത്യസ്തരായി മുഹമ്മദ്ദീയ സാമൂഹിക ക്ഷേമത്തിനായി പ്രർത്തിക്കുന്നു.
ഇവരെല്ലാം ഏതുവിധത്തിലാണ് തമ്മിൽ വ്യത്യസ്തർ എന്ന് കൃത്യമായി അറിയില്ല.
തബ്‌ലീഗ് ജമാഅത്ത് എന്ന ഒരു പ്രസ്ഥാനക്കാരെക്കുറിച്ചും കേട്ടറിവുണ്ട്. ഇവരുടെ ആവശ്യം ഇസ്ലാം മതവിശ്വാസികൾ മുഹമ്മദ്ദിന്റെ (പ്രാവചകൻ) ജീവിത ശൈലി സ്വന്തം ജീവിത ശൈലിയാക്കി മാറ്റെണം എന്നാണ് എന്നു തോന്നുന്നു.
ഇതാണ് കാര്യമെങ്കിൽ, ഈ എഴുത്തുകാരന് തോന്നുന്നത്, മിക്ക ഇസ്ലാം വിശ്വാസികളിലും ഈ വിധമായുള്ള ഒരു ആശയം നിലവിൽ ഉണ്ട് എന്നാണ്. എന്നാൽ, മലബാറിലും, ദക്ഷിണേഷ്യയിലും, ലോകത്തിലെ മിക്ക ഇടങ്ങളിലും ഇത് നടപ്പുള്ള കാര്യമല്ലതന്നെ. പ്രവാചകനെ അനുകരിക്കാൻ ആവുക എന്നത് മിക്ക ഇസ്ലാം വിശ്വാസികളിലും ഒരു നടക്കാത്ത വ്യാമോഹം മാത്രമായി നിലനിൽക്കും.
ആ കാര്യം പിന്നീട് ചർച്ചക്ക് എടുക്കാം എന്നു കരുതുന്നു.
മലബാറിലെ Bohras (Daudi Bohras) എന്ന കുടുംബക്കാർ ഷിയാ വിഭാഗക്കാരാണ് എന്നു മനസ്സിലാക്കുന്നു. ഇവരെക്കുറിച്ച് യാതോരു വിവരവും ഈ എഴുത്തുകാരന്റെ പക്കൽ ഇല്ലതന്നെ.
1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ
2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി
3. വൻ ആയുധ നൈപുണ്യത്തിന്റേനയും
7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന
11. കീഴ്ജനത്തിന്റെര വാക്കുകളും
13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ
14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത
15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും
16. IVRSസിൽ പൊട്ടലും ദിശാതിരിയലും
17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു
18. നായർമാരെ കഠിന അടിമത്തത്തിൽ
20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
21. കൈയിൽ കിട്ടിയപാടെ സ്വകാര്യ
22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്
23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ
24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ
25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ
26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന
28. നേത്രങ്ങൾക്ക് മുന്നിൽ മറയും
29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്
31. മറ്റ് മാപ്പിളമാരെക്കുറിച്ചും,
33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ
34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്
35. കുടുംബത്തേയും കുടുംബ മഹിമയേയും
36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും
38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ
39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ
40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ
41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി
42. പറുദീസയും പറുദീസയിലെ ഹൂറിമാരും
43. മലബാറീ മുഹമ്മദീയർ ജനാധിപ്യ
44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ
45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ
46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ
47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ
48. സംഭവ ചരിത്രത്തെ സിനിമാക്കാർ
49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള
50. പാതി ഇരുണ്ടതും പകൽവെളിച്ചം