top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ

37. പശു ആരാധനയെക്കുറിച്ച്



മാപ്പിളമാരുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പലവക (miscellaneous) കാര്യങ്ങൾ തുടരുകയാണ്. എന്നാൽ അതിന് മുൻപായി മലബാറിലേയും പോരാത്തതിന് ദക്ഷിണേഷ്യയിലേയും പശു ആരാധനയുമായി ബന്ധപ്പെട്ടുകൊണ്ട് ചില കാര്യങ്ങൾ പറയാം എന്നു തോന്നുന്നു. കാരണം കഴിഞ്ഞ എഴുത്തിൽ പശു ആരാധനയെ പരാമർശിച്ചുപോയിരുന്നു. ആഴമേറിയ യാതോരു കാര്യവും പറയാൻ ഇപ്പോൾ ആവില്ല.


എന്നാൽ ഗോ ആരാധന എന്ന വാക്ക് കേൾക്കുമ്പോൾ മനസ്സിലേക്ക് പാറിപ്പറന്നുവരുന്ന ചില കാര്യങ്ങൾ ആണ് പറയുന്നത്.


ഇങ്ഗ്ളണ്ടിൽ പഴയ കാലങ്ങളിൽ പശുക്കളെ വലിയ പറമ്പുകൾ ആയ pastureറുകളിലാണ് ജീവിക്കാൻ അനുവദിച്ചിരുന്നത് എന്നു തോന്നുന്നു. ദക്ഷിണേഷ്യയിലും ഇതേ പോലൊക്കെ പശുക്കളെ തുറസ്സായ പുല്ലുള്ള സ്ഥലങ്ങളിൽ അഴിച്ചുവിട്ടോ അതുമല്ലെങ്കിൽ കെട്ടിയിട്ടോ മേയാനായി സൌകര്യപ്പെടുത്തുന്നവരും കണ്ടേക്കാം.


എന്നാൽ പൊതുവായി പറയുകയാണ് എങ്കിൽ, പശുക്കളെ ദക്ഷിണേഷ്യയിലും ഇന്നുള്ള ഇന്ത്യയിലും വീടുകളിൽ വളരെ ഇടുങ്ങിയതും സ്ഥലസൌകര്യം ഒട്ടും തന്നെയില്ലാത്തതുമായ തൊഴുത്തുകളിൽ ആണ് പാർപ്പിക്കുന്നത്. ഈ പശുക്കൾക്ക് ജീവിതം അസഹ്യംതന്നെയായിരിക്കും.


പോരാത്തതിന്, ഈ പശുക്കളെ വീട്ടിലെ വേലക്കാരൻ പോലും വന്ന് 'നീ', 'അത്' തുടങ്ങിയ രീതിയിൽ തന്നെയാണ് നിർവ്വചിക്കുന്നത്. ഈ വിധ വാക്കുകളിൽ നിർവ്വചിക്കപ്പെട്ടാൽ പശുവിന് മാത്രമല്ല, മറിച്ച് ആനക്ക് പോലും വ്യക്തിത്വം ദ്രവിച്ചുപോകും എന്നുള്ളതാണ് വാസ്തവം. പ്രത്യേകിച്ചും വീട്ടിലേയും വൻ ജന്മികുടുംബത്തിലേയും ഏറ്റവും കീഴിലുള്ള പണിക്കാർ വന്ന് ഈ വിധമായുള്ള വാക്കുകൾ ഉപയോഗിക്കുമ്പോൾ.


ഈ വിധ വാക്കുകൾ കീഴ്വ്യക്തി ഉപയോഗിച്ചാൽ ആനക്ക് മാത്രമല്ല, മറിച്ച് ഇന്ത്യൻ ഐപഎസ്സ് വ്യക്തിക്ക് വരെ മദം ഇളകും എന്നതാണ് വാസ്തവം.


ഈ വിധം തടവിൽ ജീവിപ്പിക്കപ്പെടുന്നതും, വ്യക്തി സ്വാതന്ത്ര്യം പൂർണ്ണമായും നിശേധിക്കപ്പെടുന്നതും, പോരാത്തതിന് വ്യക്തിത്വം ദ്രവിപ്പിക്കുന്നതുമായ രീതിയിൽ വളർത്തപ്പെടുന്നതുമായ ഇന്ത്യൻ പശുവിനെ കണ്ടാൽ ആ വ്യക്തിയുടെ ദൈന്യാവസ്ഥ മനസ്സിലാകും. പലപ്പോഴും ദേഹത്തും നിൽക്കുന്നിടത്തും ചാണകവും ഉപദ്രവിക്കുന്ന പ്രാണികളും നിറഞ്ഞിരിക്കും.


പശുവിന്റെ പുരുഷനായ കാളയുടെ കാര്യം അതീവ കഷ്ടമാണ്. വരി ഉടക്കൽ, പാദങ്ങൾക്ക് അടിയിൽ ഇരുമ്പാണി അടിച്ചുകയറ്റി ഇരുമ്പു തകിട് ഉറപ്പിക്കുക, അടിമ ജനമായ ചെറുമരുടേയും മറ്റും കൂടെ പൊള്ളുന്ന വെയിലത്ത് വയലുകളിൽ പകലന്തിയോളം പണിയെടുക്കുക, കാളവണ്ടി വലിക്കുക തുടങ്ങിയ പലതും അനുഭവിച്ച് ജീവിക്കേണം.


ഇനി പശുവിലേക്ക് തിരിച്ചുവരാം.


ഈ വിധ വ്യക്തിയെയാണ് ഹിന്ദുക്കൾ (ബ്രാഹ്മണർ) ദിവ്യമൃഗമായി കാണുന്നത് എന്ന് പറയുമ്പോൾ അതിന്റെ പിന്നാമ്പുറം ഒന്നുകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു.


ഈ ദിവ്യ വ്യക്തിയെ ഒരു പാൽ ഉൽപ്പാധന യാന്ത്രമായിത്തന്നെയാണ് ഇന്ത്യയിൽ കാണപ്പെടുന്നത്. ലോകമെമ്പാടും മിക്ക പശുക്കളും ഈ വിധം തന്നെയാണ് ജീവിക്കുന്നത്. എന്നാൽ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ പശു ഒരു ദിവ്യ മൃഗമല്ലെങ്കിലും അവിടുള്ള പശുക്കളെ ഇന്ത്യൻ പശുക്കളുമായി താരതമ്യം ചെയ്യുന്നത്, ഇങ്ഗ്ളണ്ടിലെ സാധാരണ ജനത്തിനെ ഇന്ത്യയിലെ സാധാരണ ജനത്തിനോട് താരതമ്യം ചെയ്യുന്നത് പോലെയാവാം. ആദ്യത്തേതിനെ സ്വർണ്ണമായാണ് അവിടെ നിലനിത്തുന്നത് എങ്കിൽ രണ്ടാമത്തിനെ ഇന്ത്യയിൽ ഏത് രൂപത്തിലാണ് നിലനിർത്തുന്നത് എന്ന് ഇവിടെ പറയാൻ ആവില്ല.


ദക്ഷിണേഷ്യയിലേക്ക് മൃഗങ്ങളെ ചില പുറംനാടുകളിൽനിന്നും കൊണ്ടുവന്നാൽ, അവരിൽ വ്യക്തിത്വ ഇടിവ് സംഭവിക്കും എന്ന കാര്യം ചിലർക്ക് അറിവുള്ള കാര്യമായിരുന്നു എന്ന് തോന്നുന്നു. ഇത് പൊതുവേ പറയപ്പെട്ടിരുന്നത് പേരുകേട്ട അറേബ്യൻ കുതിരകളെ (Arabian horse👇സുകളെ) ക്കുറിച്ചാണ്. അവരെ ദക്ഷിണേഷ്യയിൽ കൊണ്ടുവന്നാൽ ഒറ്റ തലമുറയിലൂടെ അവരിൽ വ്യക്തിത്വം ദ്രവിച്ചുതുടങ്ങി കണ്ടുതുടങ്ങും എന്ന കാര്യം പണ്ട് വായിച്ചതായി ഓർമ്മയുണ്ട്.



ഇതിനുള്ള കാരണം ദക്ഷിണേഷ്യയിലെ കാലാവസ്ഥയാണ് എന്നാണ് പറയപ്പെട്ടിരുന്നത്. എന്നാൽ കൊടും ചൂടും മരുഭൂമിയിലെ മറ്റ് കഠിനമായ അവസ്ഥകളേയും തരണം ചെയ്ത് ജീവിച്ചിരുന്ന ഈ Arabian horseസുകൾക്ക് എന്ത് പ്രതികൂല കാലാവസ്ഥയാണ് ദക്ഷിണേഷ്യയിൽ അനുഭവപ്പെട്ടിരുന്നത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന് അറിയില്ല.


ദക്ഷിണേഷ്യയിൽ ഈ കുതിരകളുടെ ഉടമകളുടെ കീഴിലുള്ള, വ്യക്തിത്വം ദ്രവിച്ചു ജീവിക്കുന്ന ചെക്കൻ / ചെറുക്കൻ വ്യക്തിത്വത്തിൽ ജീവിക്കുന്ന പണിക്കാരാണ് ഈ കുതിരകൾക്ക് മേൽനോട്ടം വഹിക്കുന്നതും അവരെ നിയന്ത്രിക്കുന്നതും മറ്റും. അവർ അവരുടെ കൈയിൽ പെട്ടുപോകുന്ന ആരേയും എന്തിനേയും നീ, അവൻ, അവൾ, അത് എന്ന രീതിയിൽ തമർത്തിക്കളഞ്ഞ് സ്വന്തം വ്യക്തിത്വത്തിൽ മൂല്യ കയറ്റാൻ നിരന്തരം ശ്രമിക്കുന്നവർ ആണ്.


ഇന്ത്യയിലെ പ്രാദേശിക ഭാഷാ അന്തരീക്ഷത്തിലുള്ള സ്കൂളുകളിലെ അദ്ധ്യാപകരെപ്പോലെയാണ് ഇവർ.


വിദ്യാർത്ഥികളിലും കുതിരകളിലും പെട്ട ചിലർ വൻ മത്സരങ്ങളിൽ വൻ വിജയങ്ങൾ കൈവരിക്കും. മറ്റുള്ളവരിൽ ചിലർ ദ്രവിച്ചു നിൽക്കും. വേറെ ചിലർ ദ്രവിച്ചുപോകാതിരിക്കാനായി, വൻ ഒച്ചപ്പാടും കോലാഹലങ്ങളും നേതൃത്വപാടവവും മറ്റും നിത്യവും കാണിച്ചു പ്രകടിപ്പിച്ചും ആകെക്കൂടി ഒരു കോലാഹല അന്തരീക്ഷത്തിൽ ജീവിക്കും.


ഇനി ഈ ദ്രവിച്ച വ്യക്തിത്വം പേറുന്ന പശുവിന്റെ കാര്യത്തിലേക്ക് തിരിച്ചു പോകാം.


പശു സ്വമനസ്സാലെ വന്ന് പാല് തരില്ല. എന്നാൽ പശുവിൽനിന്നും പാല് കറന്നെടുക്കാവുന്നതാണ്. ഈ പാലിൽ നിന്നും മറ്റ് പലവിധ പാൽ ഉൽപ്പന്നങ്ങൾ ഉണ്ടാക്കപ്പെടുന്നുണ്ട്. എന്നാൽ ആട്, എരുമ തുടങ്ങിയ മൃഗങ്ങളിൽ നിന്നും ഇതേ പോലെതന്നെ ചെയ്യാവുന്നതാണ്.


എന്നാൽ ആടിനും എരുമക്കും നൽകാത്ത ദിവ്യത്വം ഏതുകാരണത്താലാണ് പശുവിന് നൽകിയത് എന്ന് വ്യക്തമായി അറിയില്ല. പണ്ടെപ്പോഴോ തുടങ്ങിവച്ച, സാമൂഹിക ഉന്നതരിലെ, ഒരു കീഴ്വഴക്കും നൂറ്റാണ്ടുകളിലൂടെ തുടർന്നുവന്നതാവാം.


ഏതാണ്ട് 7000 വർഷങ്ങൾക്ക് മുൻപ് ദക്ഷിണേഷ്യയുടെ വടക്ക് പടിഞ്ഞാറ് നിലനിന്നിരുന്ന വേദ കാല ജനവംശങ്ങളുടെ കഥകളിൽ പെട്ട വസിഷ്ഠ മഹർഷിയുടെ പശുവായ കാമധേനു എന്ന ദിവ്യശക്തിയുള്ള പശുവിൽനിന്നുമാണ് ഈ പശു-ആരാധന പടർന്നുപിടിച്ചത് എന്ന് എഴുതിക്കാണുന്നു. വ്യക്തമായി അറിയില്ല. എന്നാൽ ഈ പരാമർശിക്കപ്പെട്ട, ദക്ഷിണേഷ്യയുടെ വടക്ക് പടിഞ്ഞാറ് നിലനിന്നിരുന്ന വേദ കാല ജനവുമായി, ദക്ഷിണേഷ്യയിലെ ഇന്നുള്ള ജനത്തിൽ, വളരെ തുച്ഛമായ പേർക്കുമാത്രമേ ഒരു വ്യക്തമായ രക്തബന്ധ പാതാ ബന്ധം കാണാൻ സാധ്യതയുള്ളു. അതും വളരെ അതിസൂക്ഷ്മമായ അളവിൽ.


വേദകാലം കഴിഞ്ഞ് ഏതാനും ആയിരം വർഷങ്ങൾക്ക് ശേഷം രാമായണം മഹാഭാരതം തുടങ്ങിയ ഇതിഹാസ കഥാ കാലഘട്ടവുമായി ബന്ധപ്പെട്ട് ഒരു ആദ്ധ്യാത്മിക പ്രസ്ഥാനം ഈ ഉപഭൂഖണ്ഡത്തിലോ അതിന് പുറത്തോ എവിടെയോ വളർന്നുവന്നിരുന്നു എന്നു കാണുന്നു. ഇതും അതിന് മുൻപ് ഉള്ള വേദകാല ആദ്ധ്യാത്മികതയും ഒരേ ആദ്ധ്യാത്മിക പ്രസ്ഥാനം ആണോ എന്ന് വ്യക്തമായി അറിയില്ല. കാരണം, രണ്ടിലേയും ആരാധനാ മൂർത്തികൾ വ്യത്യസ്തരാണ്. എന്നാൽ ഇന്ന് രണ്ടും ബ്രാഹ്മണ മതത്തിൽ പെടുന്നു. അതായത് ഹിന്ദുമതം.


ഈ രണ്ടാമത്തെ ആദ്ധ്യാത്മിക പ്രസ്ഥാനത്തിലെ മഹാഭാരത കഥയിൽ ശ്രീ കൃഷണനുമായി ബന്ധപ്പെട്ടുകൊണ്ട് പശുക്കളെക്കുറിച്ച് പറയുന്നുണ്ട്. ഇതിൽനിന്നും പശുവിന് ദിവ്യത്വം വന്നതാണോ എന്നും അറിയില്ല.


എന്നാൽ പശുവുമായി ഒരു ബന്ധം മറ്റൊരുടിടത്ത് കാണുന്നുണ്ട്. അത് ശുഭാശുഭ ശകുനങ്ങളുടെ കാര്യത്തിൽ ആണ്


അശുഭമായ കാര്യങ്ങളെ മാച്ചുകളയാണും മനസ്സിൽ വൻ പോസിറ്റിവ് തരംഗം സൃഷ്ടിക്കാനും വേണ്ടുന്നത് ചില ശുഭകരമായ കാഴ്ചകളും അവ മനസ്സിൽ ഉദിപ്പിക്കുന്ന ചിത്രങ്ങളും ചിന്തകളും അനുഭൂതികളും ആണ്.


നിഷേധാത്മകമായ ചിന്തകളും, ചിന്തകളെ അനിഷ്ടകരാമായ കാര്യങ്ങളിലേക്കും വ്യക്തികളിലേക്കും പ്രദേശങ്ങളിലേക്കം സംഭവങ്ങളിലേക്കും നയിക്കുന്ന എന്തെങ്കിലും മനസ്സിനെ അലട്ടുന്നുണ്ട് എങ്കിൽ, യാഥാർത്ഥ്യത്തിന്റെ പിന്നണിൽ നിൽക്കുന്ന അതീന്ത്ര്യ👆 സോഫ്ട്വേറിന്റെ കോഡ് വ്യൂവിൽ പലവിധ നിഷേധാത്മകമായ കോഡുകളേയും, ഡിസൈൻ വ്യൂവിൽ തത്തുല്ല്യമായ അപകടകരമായ സ്ഥാനചലനങ്ങളേയും ബന്ധിപ്പിക്കലുകളേയും മറ്റും സംഭവിപ്പിക്കും.


ഫ്യൂഡൽ ഭാഷകളിൽ ഉള്ള പല നിഷേധാത്മകമായ കാര്യങ്ങളും ഇങ്ഗ്ളിഷിൽ ഇല്ലാത്തതുകൊണ്ട് ഇങ്ഗ്ളിഷുകാർക്ക് ഈ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകില്ലതന്നെ.


താഴെ നൽകിയ കാര്യങ്ങൾ, Edgar Thurston എഴുതിയ CASTES AND TRIBES OF SOUTHERN INDIA VOL 1, OMENS AND SUPERSTITIONS OF SOUTHERN INDIA തുടങ്ങിയ ഗ്രന്ഥങ്ങളിൽ നിന്നും, പോരാത്തതിന് മറ്റ് ചില പഴയകാല ഇങ്ഗ്ളിഷ് ഗ്രന്ഥങ്ങളിൽ നിന്നും എടുത്തതാണ്.


പശു, മോര്, പശുവുംകിടാവും, കഴുത്തിൽ കയറുകെട്ടിയിട്ടുള്ള പശുവും കാളയും, കറുത്ത പശുവിന്റെ വാല്, പശുവിൻ പുറത്ത് സവാരിചെയ്യൽ, ആദ്യമായി പ്രസവിച്ച പശുവിൽ നിന്നും കറന്നെടുത്തപാടേയുള്ള പാല്, ചാണകം, ഉണക്കച്ചാണകം, ചാണകം കോഴിക്കുഞ്ഞിന്റെ രക്തം മുട്ട അരി എന്നിവയുടെ മിസൃതം, ഉറക്കത്തിൽ നിന്നും രാവിലെ എഴുന്നേറ്റാൽ ആദ്യം കാണുന്നത് പശുവിന്റെ പിൻഭാഗം ആവുന്നത്, പശുവിനെ വാങ്ങിക്കുന്ന അവസരത്തിൽ ആ പശും മുത്രമൊഴിക്കുന്നത് തുടങ്ങിയ പലതിലും ശുഭ സൂചനകളും പോസിറ്റിവ് ആയ ചിന്തകളും മറ്റും ചില പ്രത്യേക അവസരങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട്, അതാതുമായി ബന്ധപ്പെട്ട ജനവംശങ്ങളിലെ വ്യക്തികളിൽ വരും.


പശുവിന്റെ മുഖം വഴിപോക്കർക്ക് കാണാനായി പശുവിനെ അമ്പലത്തിന് മുന്നിൽ കെട്ടിയിടുന്ന പതിവും ഉണ്ടായിരുന്നു.


ജനിച്ച കുഞ്ഞിന്റെ ജാതകത്തിൽ ആപത്തുകളോ കുറ്റവാസനകളോ മറ്റോ കാണപ്പെട്ടാൽ ആ കുട്ടിയെ പശുവിലൂടെ വീണ്ടും ജനിപ്പിക്കുന്ന ഒരു ഏർപ്പാടും ഉണ്ടായിരുന്നു പോലും. ആ കാര്യത്തിന്റെ വിവരണത്തിലേക്ക് ഇപ്പോൾ പോകാൻ നിർവ്വാഹമില്ല.


അകിടിൽ (udder) (മുലയിൽ) മൂന്ന് അല്ലെങ്കിൽ അഞ്ച് മുലഞെട്ടുകൾ ഉള്ള പശുവിന് ഒരു പ്രത്യേക മൂല്യം ചിലകാര്യങ്ങളിൽ നൽകിയും കാണുന്നുണ്ട്.


പശുവുമായി ബന്ധപ്പെട്ട് പല നിഷിദങ്ങളും എഴുതിക്കാണപ്പെട്ടിട്ടുണ്ട് പലയിടത്തും. പശു-ബലി നിഷിദം ആണ് പോലും.


പശു, എരുമ എന്നിവയുടെ പാലിൽ നിന്നുമുള്ള നെയ്യ് അർപ്പണങ്ങളിലും വാർഷികാഘഷങ്ങളിലും ഉപയോഗിക്കരുത്. വേറേയും പല നിഷിദങ്ങൾ രേഖപ്പെടുത്തിക്കാണുന്നുണ്ട്.


കീഴ്ജന ആളുകളിലും ഈ വിധ ചിന്താഗതികളുടെ നേരിയ സ്വാധീനമെങ്കിലും കാണുന്നുണ്ട്. എന്നാൽ ബ്രാഹ്മണരുടെ അതേ ആവശ്യകതയല്ല കീഴ്ജനങ്ങൾക്ക് എന്നും മനസ്സിലാക്കേണം. ഐപിഎസ്സിനും ശിപായിക്കും പോരാത്തതിന് ഇന്നുള്ള ഹീനജനമായ സാധരണക്കാരനും വ്യത്യസ്ത ആവശ്യകതൾ ആണ് ഫ്യൂഡൽ ഭാഷകൾ നിർദ്ദേശിക്കുന്നത് എന്ന് ഓർക്കുക. ഏതാണ്ട് അതേ പോലൊക്കെത്തന്നെ.


മാപ്പിളമാരായ കാളവണ്ടിക്കാർ അവരുടെ കാളകളുടെ കഴുത്തിന് ചുറ്റുമോ, അതുമല്ലെങ്കിൽ മുഖത്തിലൂടേയോ കറുത്ത ചരട് കെട്ടുന്ന ഒരു ഏർപ്പാട് ഉണ്ടായിരുന്നതായും കാണുന്നു. ഈ കൂട്ടരിൽ പലരും കീഴ്ജനങ്ങൾ ഇസ്ലാമിലേക്ക് ചേർന്നവരാവാം എന്നും ഓർക്കുക.


QUOTE: Mappilla cartdrivers tie black ropes round the neck, or across the faces of their bullocks. END OF QUOTE.


പിന്നെ പറയേണ്ടുന്നത്, പഞ്ചഗവ്യം എന്നതിനെക്കുറിച്ചാണ്. ബ്രാഹ്മണ മതത്തിൽ (ഹിന്ദുമതത്തിൽ) ഉള്ള ഒരു കാര്യമാണ്.


പ്രസവവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പുലദോഷവും, കടൽ യാത്രയിലൂടെ വന്നുചേരുന്ന ദോഷവും മറ്റുമായി ബന്ധപ്പെട്ട അശുദ്ധിയും മറ്റും മാറ്റാനായാണ് ഇത് ഉപോഗിക്കുന്നത് എന്ന് രേഖപ്പെടുത്തിക്കാണുന്നു.


QUOTE: remove pollution from confinement, a voyage across the seas, and other causes. END OF QUOTE.


ഇത് ഉണ്ടാക്കാനായി ഉപയോഗിക്കുന്ന മിസ്രിതങ്ങൾ ഇവയാണ്:


ചാണകം, നെയ്യ്, ഗോമൂത്രം, പാല്, തൈര്.


പഞ്ചഗവ്യത്തിന്റെ ഉപയോഗത്തെക്കുറിച്ച് വിക്കീപീഡിയയിൽ എഴുതിക്കാണുന്നത് ഇവിടെ ഉദ്ധരിക്കുന്നു:


QUOTE: ആയുർവേദ മരുന്നായും, കൊറോണ, ക്യാൻസർ, എയിഡ്സ്സ്, കുട്ടികളുണ്ടാകുവാൻ, സ്ത്രീകളുടെ യോനിയിലെ പാടുകൾ മാറുവാൻ മരുന്നായും ഉപയോഗിക്കുന്നു. ..... ക്ഷേത്രങ്ങളുമായി സംബന്ധിച്ച് പഞ്ചഗവ്യത്തിന് നിർണായക ബന്ധമുണ്ട്. END OF QUOTE.


ഇത് ബ്രാഹ്മണ പൈതൃകത്തിൽ ഉള്ള കാര്യമാണ്. അല്ലാതെ ഇന്ന് ഹിന്ദുവെന്ന് അവകാശപ്പെടുന്ന മറ്റ് ജനവംശങ്ങളുടെ പൈതൃകത്തിൽ ഉള്ള കാര്യമല്ലതന്നെ.


കാര്യങ്ങൾ എല്ലാം വൻ കാര്യങ്ങൾ തന്നെ. എന്നാൽ പശുവിലെ വ്യക്തിക്ക് മാന്യമായും വൻ വ്യക്തിത്വത്തോടും സുഖ സൌകര്യങ്ങളോടും കൂടി ജീവിക്കാനുള്ള അവകാശത്തെക്കുറിച്ച് പശു ആരാധകരിൽ യാതോരു ചിന്തയും കാണുന്നില്ല എന്ന് ഒരു തോന്നൽ.

1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ


2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി


3. വൻ ആയുധ നൈപുണ്യത്തിന്റേനയും


4. വൻ ധൈര്യശാലികളായ നായർമാർ


5. ചളിപ്രദേശത്തിൽ വൻ


6. നായർമാർ കാഴ്ചവച്ച പ്രതിലോമ


7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന


8. അമിത ധൈര്യത്തിന്റേയും


9. സാമൂഹിക പരിഷ്ക്കരണം ഒരു


10. സർവ്വസ്വാതന്ത്ര്യവും നൽകി


11. കീഴ്ജനത്തിന്റെര വാക്കുകളും


12. എതിർകോണുകളിൽ ഉള്ള രണ്ട്


13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ


14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത


15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും


16. IVRSസിൽ പൊട്ടലും ദിശാതിരിയലും


17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു


18. നായർമാരെ കഠിന അടിമത്തത്തിൽ


19. നായർമാർ അവസരം ലഭിച്ചപ്പോൾ


20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ


21. കൈയിൽ കിട്ടിയപാടെ സ്വകാര്യ


22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്


23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ


24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ


25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ


26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന


27. ഈ ഉപദ്വീപിൽ ഇസ്ലാമിനോട്


28. നേത്രങ്ങൾക്ക് മുന്നിൽ മറയും


29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്


30. അറക്കൽ കുടുംബത്തിന്റെക


31. മറ്റ് മാപ്പിളമാരെക്കുറിച്ചും,


32. വള്ളുവനാടിലെ കാര്യം


33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ


34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്


35. കുടുംബത്തേയും കുടുംബ മഹിമയേയും


36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും


37. പശു ആരാധനയെക്കുറിച്ച്


38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ


39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ


40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ


41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി


42. പറുദീസയും പറുദീസയിലെ ഹൂറിമാരും


43. മലബാറീ മുഹമ്മദീയർ ജനാധിപ്യ


44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ


45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ


46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ


47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ


48. സംഭവ ചരിത്രത്തെ സിനിമാക്കാർ


49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള


50. പാതി ഇരുണ്ടതും പകൽവെളിച്ചം


bottom of page