ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ കാര്യങ്ങൾ
ഈ എഴുത്തിന്റെ Vol 9 chapter 15👆 അദ്ധ്യായത്തിൽ ആരാധനയും മറ്റുമായി ബന്ധപ്പെട്ടുകൊണ്ടുള്ള തിരുവിതാംകൂർ കീഴ്ജന കൃസ്തീയരിലെ പലവിധ കാര്യങ്ങളെക്കുറിച്ചും പ്രതിപാദിച്ചിരുന്നു. അതേ പോലെതന്നെ Vol 9 chapter 16👆 അദ്ധ്യായത്തിൽ ഹൈന്ദവ (ബ്രാഹ്മണ) മതത്തിലെ അതേ പോലുള്ള കാര്യങ്ങൾ പ്രതിപാദിച്ചിരുന്നു.
ഇതേ പോലൊക്കെത്തന്നെ മലബാറിലെ മാപ്പിളമാരിലേയും മലബാറിലെ മറ്റ് ഇസ്ലാം ജനത്തിലേയും ചില പലവിധ (miscellaneous) കാര്യങ്ങൾ ഇവിടെ കുറിച്ചിടുകയാണ്. എന്നാൽ ആദ്യമേ തന്നെ സമ്മതിക്കേണ്ടുന്ന കാര്യം, ഈ എഴുത്തുകാരന് ഈ വിധ കാര്യങ്ങളെക്കുറിച്ച് വളരെ നേരിയ വിവരമേ ഉള്ളു എന്നതാണ്.
എന്നാൽ കേട്ടറിവിന്റെ അടിസ്ഥാനത്തിൽ ചില കാര്യങ്ങളെ ഇവിടെ പട്ടികപ്പെടുത്തുകയാണ്. കാരണം, ഈ വിധ കാര്യങ്ങളെ ഈ എഴുത്തിൽനിന്നും ഒഴിവാക്കാൻ ആവില്ലതന്നെ. കാരണം, ഈ എഴുത്തിന്റെ വിഷയംതന്നെ ഇപ്പോൾ മലബാറിലെ കാര്യങ്ങളിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
ഈ പട്ടികപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ച് വായനക്കാരിൽ തന്നെ പലർക്കും കൂടുതൽ വിവരങ്ങൾ കാണും എന്നുള്ളതും തീർച്ചയാണ്.
ആദ്യത്തേത് മൌലൂദ് ആണ്. ഇതിനെ പൊതുവായി പറഞ്ഞ് കേൾക്കുന്നത് മൊയ്ലൂത് എന്ന രീതിയിൽ ആണ്. ഇത് Mawlid or Mawlid al-Nabi al-Sharif (Arabic: مَولِد النَّبِي) എന്നതാണ് എന്ന് തോന്നുന്നു. എന്നാൽ Mawlid എന്നത് പ്രവാചകന്റെ പിറന്നാളുമായി ബന്ധപ്പെട്ട ഒരു ആഘോഷമാണ് എന്നു കാണുന്നു. വാസ്തവം അറിയില്ല.
മലബാറിലെ മാപ്പിളമാർ അവരുടെ ജീവിതത്തിൽ എന്തെങ്കിലും ഒരു പുതിയ ഉദ്യമത്തിന് ഒരുങ്ങുന്ന അവസരത്തിൽ നടത്താറുളള ഒരു പ്രാർത്ഥനാ ചടങ്ങാണ് മൌലൂദ് എന്നും തോന്നുന്നു.
ഈ രണ്ട് വ്യത്യസ്ത ഭാവങ്ങൾ തമ്മിൽ എന്താണ് വ്യത്യാസം എന്ന കാര്യം വ്യക്തമായി അറിയില്ല. അതോ ഇവ രണ്ടും ഒരേ കാര്യത്തിന്റെ വ്യത്യസ്ത ഭാവരൂപങ്ങൾ ആണോ എന്നും ഈ എഴുത്തുകാരന് വ്യക്തമല്ല.
ചെറുതായി ഒന്ന് അന്വേഷിച്ചു നോക്കിയപ്പോൾ ലഭിച്ച വിവരം, പ്രവാചക കീർത്തനങ്ങൾ ആണ് മൗലിദ് എന്ന പേരിൽ പ്രാർത്ഥനയായി ആലപിക്കുന്നത്, എന്നതാണ്.
ഈ വിധമായുള്ള ഒരു കാര്യം പ്രവാചകൻ അനുവദിച്ചിരുന്നുവോ എന്ന് അറിയില്ല.
എന്നാൽ കഠിനമായ ഒരു സാമൂഹികാന്തരീക്ഷത്തിൽ ജീവിക്കുന്ന അവസരത്തിൽ, വ്യക്തിയും കുടുംബവും ബന്ധുജനങ്ങളും സമൂഹവും മറ്റും അതീന്ത്രിയ വേദികളിലേക്ക് ആശ്രയത്തിനും മാധ്യസ്ഥത്തിനും മറ്റും അപേക്ഷിക്കും എന്നതും ശരിതന്നെ. മതവിശ്വാസ പ്രമാണങ്ങളെ ഭാഷാ കോഡുകൾ നല്ലവണം സ്വാധീനിക്കുകതന്നെ ചെയ്യും.
മാത്രവുമല്ല ഈ വിധം അതീന്ത്ര്യ വേദികളിലേക്ക് അപേക്ഷകൾ നൽകിയാൽ അവ പൂർണ്ണമായും പാഴ്വേലയാകും എന്നും ഉറപ്പിച്ച് പറയാൻ ആവില്ലതന്നെ.
പിന്നെ പറയാനുള്ളത് റാത്തീബ് എന്നും കുത്തു റാത്തീബ് എന്നും പേരുകളുള്ള രണ്ട് ആചാരങ്ങളെക്കുറിച്ചാണ്. ഇതിൽ രണ്ടാമത്തേത് ആദ്യത്തേതിനോട് ചില ആയുധ പ്രയോഗങ്ങൾ കൂടി ചേർക്കുന്നതാണ് എന്നു തോന്നുന്നു.
QUOTE from Wikipedia:
ഇസ്ലാമിലെ ആധ്യാത്മിക സാധുക്കളായ സൂഫികളുടെ സ്തോത്ര സദസ്സുകളാണ് റാത്തീബ് അഥവാ ഹദ്റ. 'ആവർത്തിച്ചു ചൊല്ലുന്നത്' എന്നതാണ് റാത്തീബിന്റെ വാക്കിനർത്ഥം.
ദൈവത്തെ വാഴ്ത്തുക, ദൈവനാമങ്ങളും സ്തോത്രങ്ങളും പ്രാർത്ഥനാശകലങ്ങളും ഉരുവിടുക, ഖുർആനിലെ വചനങ്ങൾ ഉരുവിടുക, പ്രവാചകന്മാരുടെയും സയ്യിദന്മാരുടെയും, സൂഫി യോഗികളുടെയും ക്ഷേമത്തിനായി പ്രാർത്ഥിക്കുക, പ്രവാചകന്മാരുടെ ഗുണ മേന്മകൾ വർണ്ണിക്കുക, വിവിധ സൂഫി സന്യാസികളുടെ മേന്മകളും അത്ഭുതങ്ങളും വാഴ്ത്തിപ്പാടുക എന്നിങ്ങനെ ഒരേകീകൃത ഘടനയിലാണ് മുഴുവൻ റാത്തീബുകളും ചിട്ടപ്പെടുത്തത്തിയിരിക്കുന്നത്. END OF QUOTE
കുത്തു റാത്തീബ് എന്നതിനെക്കുറിച്ച് QUOTE from FACEBOOK post:
സ്വന്തം ശരീരത്തിന്റെ ഭാഗങ്ങൾ നാവ്, ചെവി, വയർ എന്നിവ കത്തികളും മൂർച്ചയുള്ള ഉരുക്ക് പോലുള്ള ഉപകരണങ്ങളും ഉപയോഗിച്ച് കുത്തുന്നത് പോലുള്ള പ്രവർത്തനങ്ങളാണ് ആചാരത്തിൽ ഉൾപ്പെടുന്നത്. അനുഷ്ഠാന വേളയിൽ ബൈത്ത്സ് അല്ലെങ്കിൽ റത്തീബ്സ് എന്നറിയപ്പെടുന്ന ഗീതങ്ങൾ ആലപിക്കുന്നു. END OF QUOTE
ഈ വിധ കാര്യങ്ങൾ മതം പടർന്നു പിടിച്ച നാടുകളിലെ ഭാഷാകോഡുകളിലും അതിനാൽ തന്നെ സംസ്ക്കാരത്തിലും അലിഞ്ഞു ചേർന്നുനിന്നിരുന്ന കാര്യങ്ങൾ ആവാം.
ഇവ വടക്കേ മലബാറിലെ ഇസ്ലാം ജനങ്ങളിൽ ആണ് നിലനിൽക്കുന്നത് എന്നു തോന്നുന്നു. Cochin, Travancore രാജ്യങ്ങളിലെ മുസ്ലിം ജനങ്ങൾക്ക് ഈ വക കാര്യങ്ങളെക്കുറിച്ച് കേട്ടറിവുണ്ടാവാം എന്നും തോന്നുന്നു.
മുകളിൽ സൂചിപ്പിച്ച കാര്യങ്ങളിൽ ദഫ്, അറബന എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിക്കപ്പെടാറുണ്ട് പോലും. ഇവ രണ്ടും മലബാറീ മുഹമ്മദീയരുടെ പാര്യമ്പര്യത്തിൽ പെടുന്ന ഉപകരണങ്ങൾ ആണ് എന്നും തോന്നുന്നു. Cochin, Travancore തുടങ്ങിയ രാജ്യങ്ങളിലെ ഇസ്ലാം ജനങ്ങളിൽ ഇവ ഉണ്ടായിരുന്നുവോ എന്ന് അറിയില്ല.
അറബനയുടെ താളശബ്ദം കുത്തു റാത്തീബ് അനുഷ്ഠാനങ്ങൾക്ക് കുറച്ച് ഭയാനകത വരുത്തുമായിരുന്നുപോലും.
19ആം നൂറ്റാണ്ടിന്റെ ആരംഭാകാലത്ത് മലബാറിൽ വസൂരി രോഗം പടർന്നുപിടിച്ചപ്പോൾ, മലബാറിലെ മുഹമ്മദീയ വീടുകളിൽ അറബന മുട്ടി കുത്തു റാത്തീബ് അവതരിപ്പിച്ചിരുന്നു പോലും. ഇത് നടക്കുമ്പോൾ, അഹ്മദ് കബീർ അൽ രിഫാഈ ഷെയ്ക്ക് അവിടെ പ്രത്യക്ഷപ്പെടും പോലും. ഇതോടുകൂടി ആ വീടിലും പരിസരങ്ങളിലും രോഗം വരില്ല എന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. (Source: Wikipedia)
ഈ വിവരം ഇന്ന് വായിക്കുമ്പോൾ തനി വിഡ്ഢിത്തം തന്നെയായി തോന്നാമെങ്കിലും, വൈറസുകളിലെ യന്ത്രസംവിധാനം വെറും സോഫ്ട്വേർ കോഡുകൾ മാത്രമാണ് എന്ന് മനസ്സിലാക്കാനാവുമെങ്കിൽ, മന്ത്രോച്ചാരണങ്ങൾക്ക് അവയെ തടയാനും നിർവ്വീര്യമാക്കാനും (disableചെയ്യാനും) ആവില്ലാ എന്ന് ഈ എഴുത്തുകാരന് തീർത്തുപറയാനുള്ള വിവരം ഇല്ലതന്നെ.
എന്നാൽ പറയേണ്ടുന്നത്, ഈ വിധ അനുഷ്ഠനങ്ങൾ പല വീടുകളിലേക്ക് പടർന്നുപിടിച്ചപ്പോൾ അവയുടെ വീര്യത്തിൽ ഇടിവും ലക്ഷ്യങ്ങളിൽ കലർപ്പും വന്നിട്ടുണ്ടാവാം, എന്നതാണ്. എന്നാൽ പൊതുവായി പറഞ്ഞാൽ, പ്രാദേശിക ജനങ്ങളിലേക്ക് ഈ വിധ അനുഷ്ഠനാങ്ങൾ കയറിവന്നുചേരുമ്പോൾ, പലവിധ മാറ്റങ്ങളും വന്നുചേർന്നേക്കാം.
കുത്തു റാത്തീബ് ഇന്നും അതിന്റെ മൌലിക രൂപത്തിൽ നടക്കുന്നത്, വടക്കെ മലബാറിലെ ചില ആഢ്യത്തം പേറുന്ന മുഹമ്മദ്ദീയ കുടുംബങ്ങളിൽ, ചെറിയ തോതിലുള്ള സ്വകാര്യതയോടുകൂടിയാണ് എന്നും ഒരു തോന്നൽ. തോന്നൽ മാത്രമാണ്. രേഖാ പരമായി യാതോരു അടിസ്ഥാനവും ഇല്ലാത്ത തോന്നൽ മാത്രമാണ്.
ദഫ് മുട്ട് എന്നതും മലബാറി മുഹമ്മദീയരിലേ ഒരു ആചാരകലാ രൂപമാണ് എന്ന് പറയാവുന്നതാവാം. എന്നിരുന്നാലും, സാമൂഹികമായി ഒരു അണിനിരത്തൽ (regimentation) പ്രക്രീയക്ക് പറ്റിയ ഒരു പ്രവർത്തവും ആവാം ഇത്. ഈ വിധ അണിനിരത്തൽ, അഥവാ paradingങ്ങുകളിൽ ഒരു പോസിറ്റിവ് വശം ഉണ്ട് എങ്കിലും, ചുറ്റുപാടുമുള്ള സാമൂഹത്തിന്റെ നിലവാരം ഉന്നതപ്പെടുത്തപ്പെടൽ ഇതിനോടൊപ്പം നടക്കുന്നില്ലായെങ്കിൽ, സാമൂഹികമായി അപകടകരമായ ഒരു പോരായ്മ നിലനിൽക്കും. ആ കാര്യത്തിലേക്ക് ഇപ്പോൾ പോകാൻ ആവില്ല.
QUOTE from Wikipedia: അറബി ബൈത്തുകളോ അറബി-മലയാളസാഹിത്യത്തിലെ ഗാനങ്ങളോ ആലപിച്ചുകൊണ്ട് പത്തുപേരിൽ കുറയാത്ത സംഘങ്ങളായി താളപ്പെരുക്കങ്ങൾ തീർത്ത് ഉയർന്നും താഴ്‌ന്നും ചെരിഞ്ഞും ചുവടുകൾ വെച്ചാണ് ദഫ് മുട്ട് അവതരിപ്പിയ്ക്കുന്നത്. END OF QUOTE
തുടരും......
1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ
2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി
3. വൻ ആയുധ നൈപുണ്യത്തിന്റേനയും
7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന
11. കീഴ്ജനത്തിന്റെര വാക്കുകളും
13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ
14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത
15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും
16. IVRSസിൽ പൊട്ടലും ദിശാതിരിയലും
17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു
18. നായർമാരെ കഠിന അടിമത്തത്തിൽ
20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
21. കൈയിൽ കിട്ടിയപാടെ സ്വകാര്യ
22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്
23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ
24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ
25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ
26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന
28. നേത്രങ്ങൾക്ക് മുന്നിൽ മറയും
29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്
31. മറ്റ് മാപ്പിളമാരെക്കുറിച്ചും,
33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ
34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്
35. കുടുംബത്തേയും കുടുംബ മഹിമയേയും
36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും
38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ
39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ
40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ
41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി
42. പറുദീസയും പറുദീസയിലെ ഹൂറിമാരും
43. മലബാറീ മുഹമ്മദീയർ ജനാധിപ്യ
44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ
45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ
46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ
47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ
48. സംഭവ ചരിത്രത്തെ സിനിമാക്കാർ
49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള
50. പാതി ഇരുണ്ടതും പകൽവെളിച്ചം