top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ

39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെക്കുറിച്ച്

മലബാറിലെ മുഹമ്മദ്ദീയരെക്കുറിച്ച് കേട്ടറിവിലൂടെ ലഭിച്ച നേരിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എഴുതിക്കൊണ്ടിരിക്കുന്ന വിവരണം തുടരുകയാണ്.


ആദ്യം തന്നെ, മലബാറി മുഹമ്മദീയരിൽ കാണപ്പെടുന്ന കുറച്ച് വാക്ക് പ്രയോഗങ്ങളെ നോക്കാം.


കോൽകളി, ഒപ്പന, മാപ്പിളപ്പാട്ട്.


കോൽകളിയെന്നത് ചെറിയ ഒരു വടി ഓരോ കൈയിലും പിടിച്ചുകൊണ്ടുള്ള ഒരു നൃത്തപരിപാടിയാണ് എന്നു തോന്നുന്നു. ഒപ്പന എന്നത് വനിതകൾ പങ്കെടുക്കുന്ന, പാട്ടും നൃത്തവും ചേർന്നുള്ള ഒരു കാര്യമാണ്. മാപ്പിളപ്പാട്ട് എന്നത് മലബാറിലെ മാപ്പിളമാരിൽ വളർന്നുവന്നതോ അതുമല്ലെങ്കിൽ പണ്ടുകാലം മുതൽ നിലനിന്നതോ ആയ ഒരു പ്രത്യേകതരത്തിലുള്ള രാഗങ്ങളും ഈണങ്ങളും ഉള്ള ഒരു പാട്ടുപാടൽ രീതിയാണ്.


ഇന്നു കേൾക്കുന്ന മിക്ക മാപ്പിളമാപ്പട്ടുകളും മലബാറിൽ മാത്രമല്ല, മറിച്ച് തിരുവിതാംകൂറിലും മനസ്സിലാകും എന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ ഏതാണ്ട് 1970ൽ ഈ എഴുത്തുകാരൻ തിരുവിതാംകൂറിലേക്ക് പോയപ്പോൾ, അവിടുത്തുകാർക്ക് മാപ്പിളപ്പാട്ടിനെക്കുറിച്ച് യാതോരു അറിവും ഉണ്ടായിരുന്നതായി കണ്ടില്ലാ എന്നാണ് തോന്നിയത്. സാധാരണക്കാരുടെ കാര്യമാണ് പറയുന്നത്.


മലബാറിൽ കേൾക്കാൻ പറ്റുന്ന കോഴിക്കോട് ആകാശവാണി റേഡിയോ പ്രക്ഷേപണം തിരുവിതാംകൂറിൽ കേൾക്കാൻ പറ്റുമായിരുന്നവോ എന്ന് അറിയില്ല.


ഏതാണ്ട് 1980കളുടെ തുടക്കത്തിൽ കോളജിൽ പഠിക്കുന്ന കാലത്ത്, കൂടെ പഠിച്ചിരുന്ന ചിലർ മാപ്പിളപ്പാട്ട് കേട്ട്, അത് യാതോരു രീതിയിലും മനസ്സിലാകുന്നില്ല എന്നുവരെ പറഞ്ഞതായി ഓർക്കുന്നു. ഇന്ന് ആ രീതിയിലുള്ള ഒരു അനുഭവം അവിടുത്തുകാർക്ക് ഉണ്ടാവും എന്നു തോന്നുന്നില്ല.


ഇതിനുള്ള ഒരു കാരണം, പുതിയ മാപ്പിളപ്പാട്ടുകൾ വന്നതുകൊണ്ടാവാം. മറ്റൊന്ന് മലബാറി ഭാഷയിലെ പലവാക്കുകളും ഇന്ന് മലയാളത്തിലും ഉപയോഗിക്കുന്നുണ്ട് എന്നതാവാം. തിരുവിതാംകൂറിൽ പിറന്ന പല മലയാളം സിനിമകളിലും മാപ്പിളപ്പാട്ട് ഈണത്തിൽ സിനിമാ ഗാനങ്ങൾ പിറന്നിട്ടുണ്ട് എന്നതാവാം മറ്റൊരു കാരണം.


മാപ്പിളമാർ അല്ലാത്ത രണ്ട് എഴുത്തുകാർ എഴുതിയ രണ്ട് സിനിമാഗാനങ്ങൾ മുകളിൽ നിൽകിയിട്ടുണ്ട്.


ആദ്യത്തെ ഗാനം Cannanoreറിലെ മുഹമ്മദീയരുടെ ചിത്രീകരണമായി തോന്നുന്നു. രണ്ടാമത്തേത് മലബാറി മാപ്പിളമാരുടേയും. തോന്നൽ മാത്രമാണ്. കൃത്യമായ വിവരം ഇല്ല.


മാപ്പിളപ്പാട്ടിന്റെ ഈണവും രാഗവും മറ്റും എന്താണ് എന്ന് അറിയില്ല. മെല്ലെ നീങ്ങുന്ന പാട്ടുപാടൽ പെട്ടെന്നങ്ങ് ഒരു പരക്കംപാച്ചിൽ മാതിരി മുകളിലോട്ടുള്ള ഒരു തിരിഞ്ഞുകയറ്റമാണ്. തിരുവിതാംകൂറുകാർക്ക് അന്ന് യാതോരു രീതിയിലും എന്താണ് പറയുന്നതെന്നോ, സംഭവിക്കുന്നതെന്നോ മനസ്സിലാകില്ല, ഈ പതഞ്ഞുപൊങ്ങുന്ന വരികളെ.


ഇനി പറയാനുള്ളത് അറബി-മലയാളം എന്ന ഒരു ഭാഷയെക്കുറിച്ചാണ്. അറബി മലയാളം എന്നത് പ്രാദേശിക ഭാഷ അറബിലിപികളിൽ എഴുതിയതാണ് എന്ന് തോന്നുന്നു. അറേബ്യയിൽനിന്നും മലബാറിലേക്ക് വന്ന ഇസ്ലാം മത പ്രവർത്തകർ മതപരമായുള്ള കാര്യങ്ങൾ പ്രാദേശിക ഭാഷയിൽ എഴുതി പഠിപ്പിച്ചിരുന്നത് അറബി ലിപികളിൽ ആയിരുന്നു എന്നു തോന്നുന്നു.


അന്നുള്ള മലയാളം എന്നത് മലബാറിലെ പ്രാദേശിക ഭാഷ തന്നെയായിരുന്നിരിക്കാം. അതിൽ തമിഴും സംസ്കൃതവും ഇല്ലായിരുന്നു എന്നും തോന്നുന്നു.


ഇങ്ഗ്ളിഷ് ഭരണ കാലത്ത് തിരുവിതാംകൂറിൽ നിന്നും കീഴ്ജന കൃസ്ത്യാനികളും, സുറിയാനി കൃസ്ത്യാനികളും ഈഴവരും മറ്റും മലബാറിലേക്ക് കടന്നുവരിക ചെയ്തപ്പോൾ, തിരുവിതാംകൂറിൽ പടുത്തുയർത്തിയ അഭിനവ മലയാള പദങ്ങളിലേക്ക് അറബി-മലയാളവും സാവധാനത്തിൽ മാറിയിരിക്കാം.


തിരുവിതാംകൂർ ഭാഷ ഔപചാരികമായി പഠിച്ചവർ മുഹമ്മദീയ പഠന ഗ്രന്ഥങ്ങൾ അറബി-മലയാളത്തിൽ എഴുതിത്തുടങ്ങിയതോടുകൂടി, അറബി മലയാളത്തിലും വാക്ക് പ്രയോഗങ്ങളിൽ തിരുവിതാംകൂർ ഭാഷാ സ്വാധീനം വന്നിരിക്കാം.


ഈ വക കാര്യങ്ങളെക്കുറിച്ച് ഈ എഴുത്തുകാരന് വ്യക്തമായി യാതൊന്നും പറയാൻ ആവില്ല. ഏതാണ്ട് 100 മുതൽ 150 വർഷങ്ങൾക്ക് മുൻപുള്ള അറബി-മലയാളം ഗ്രന്ഥങ്ങളെ ഏതാണ്ട് ഒരു 50 വർഷങ്ങൾക്ക് മുൻപുള്ളവയും ആയി താരതമ്യം ചെയ്താൽ മാത്രമേ ഈ ഒരു മറുനാടൻ സ്വാധീനത്തിനെക്കുറിച്ച് വ്യക്തമായി എന്തെങ്കിലും പറയാൻ ആവുള്ളു.


പണ്ടു കാലങ്ങളിൽ മദ്രസകളിൽ പത്ത് കിതാബ് എന്ന പത്ത് മതപരമായ ഗ്രന്ഥങ്ങൾ പഠിപ്പിച്ചിരുന്നു പോലും. അറബി-മലയാളത്തിൽ ആണ് ഇവ എന്നും മനസ്സിലാക്കുന്നു.


ഈ എഴുത്തുകാരൻ ചെറുപ്പത്തിൽ Deverkovilലിൽ കുറച്ചു കാലം താമസിച്ചിരുന്ന അവസരത്തിൽ, മാപ്പിളമാരിലെ ഭൂസ്വത്തുള്ള വീട്ടുകാരിലേതു പോലും സ്ത്രീകൾ ബീഡിവലിക്കുന്ന ഒരു ഏർപ്പാട് കണ്ടതായി ഓർക്കുന്നു. ഇത് അന്ന് മലബാറിൽ സാർവത്രികമായി നടന്നിരുന്ന ഒരു കാര്യമായിരുന്നുവോ എന്ന് അറിയില്ല.


അന്നെല്ലാം മിക്കവർക്കും വെറ്റില മുറുക്കുന്ന ഒരു ഏർപ്പാടുണ്ടായിരുന്നു. അടക്ക ഇടിച്ച് പൊടിച്ചത് ചുണ്ണാമ്പിൽ കുഴച്ച് വെറ്റില കൊണ്ട് പൊതിഞ്ഞ് ചവക്കുകയാണ് ചെയ്യുക. പെൺകുട്ടികൾ ഏതാണ്ട് പതിനാറ് വയസ്സാകുമ്പോഴേക്കും ഇതിൽ വൻ വിരുതുള്ളവർ ആവും. വെറ്റിലയുടെ ചവപ്പ് ചുണ്ടിൽ പടർന്നുകഴിഞ്ഞാൽ ചുണ്ടുകൾക്ക് ഒരു അത്യാകർഷകമായ ചുവപ്പു വന്നുചേരും.


എന്നാൽ ഇത് ഒരു വ്യക്തിത്വ ദൂഷ്യമായാണ് കാണപ്പെടേണ്ടത്. മുസ്ലീം സ്ത്രീകളെ ബീഡി വലിച്ചു പഠിപ്പിച്ചിരുന്നത്, അവരെ ഈ വെറ്റില മുറുക്കൽ പദ്ധതിയിൽ നിന്നും അകറ്റാനാണ് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.


ഇനി പറയേണ്ടുന്നത് മാപ്പിളമാർ അവരുടെ മുണ്ട് ഇടത്തോട്ട് ഉടുക്കുന്നു എന്നതിനെക്കുറിച്ചാണ്.


മാപ്പിളമാരല്ലാത്ത മലബാറി ജനം മുഴുവനും മുണ്ട് ഉടുത്തിരുന്നത് വലത്തോട് വലിച്ചാണ് എന്ന ഒരു തോന്നൽ വന്നേക്കാം. എന്നാൽ വാസ്തവം ഇതിനേക്കാൾ കുറച്ചുകൂടി സങ്കീർണ്ണം ആയേക്കാം. മലബാറിലെ വരേണ്യ കുടുംബക്കാർ, എന്നുവച്ചാൽ നായർമുതൽ മുകളിലോട്ടുള്ള അമ്പലവാസി, നമ്പൂതിരിമാർ എന്നിവരിൽ ചിലരെല്ലാം മുണ്ട് ഉടുത്തിട്ടുണ്ടാവാം, ഇങ്ഗ്ളിഷ് ഭരണകാലത്ത്.


അതിന് മുൻപ് മിക്കുവരും ലംഗോട്ടിപോലുള്ള എന്തെങ്കിലും ആവും ധിരിച്ചിരുന്നിരിക്കുക നിത്യ ജീവിതത്തിൽ.


പോരാത്തതിന്, തീയരിലെ ഉന്നത കുടുംബക്കാരും മുണ്ടോ, തോർത്തോ മറ്റോ ആയിരിക്കാം ഉടുത്തിട്ടുണ്ടാവാം. എന്നാൽ ഒരു വൻ ഭൂരിപക്ഷം ജനവും വെറും തോർത്താണ് ഉടുത്തിരിക്കുക. അതുമല്ലെങ്കിൽ ലംഗോട്ടി പോലുള്ള എന്തെങ്കിലും ഒന്ന്.


ഇതിന് ഒരു മാറ്റംവന്നത് ഇങ്ഗ്ളിഷ് ഭരണം വരികയും, കീഴ്ജനങ്ങൾക്ക് വസ്ത്രധാരണത്തിൽ വൻ സ്വാതന്ത്ര്യം നടപ്പാക്കുകയും ചെയ്തതോടുകൂടിയാവാം. പോരാത്തതിന്, ഇങ്ഗ്ള്ണ്ടിൽ നിന്നും വിലകുറഞ്ഞതും വൻ ഗുണമേന്മയുള്ളതുമായ തുണിത്തരങ്ങൾ മലബാറിൽ വന്നതും കീഴ്ജനത്തിന് വസ്ത്രധാരണത്തിൽ മാറ്റങ്ങൾ വരുത്താൻ സഹായിച്ചിരിക്കാം.


എന്നിരുന്നാലും മിക്ക കീഴ്ജന വ്യക്തികളും ഉടുത്തിരുന്നത്, അവരുടെ നാട്ടിലെ ജന്മികുടുംബം അനുവദിച്ചിരുന്ന വസ്ത്രങ്ങൾ മാത്രം ആയിരിക്കും. അതായത് തോർത്ത് അല്ലെങ്കിൽ ലംഗോട്ടി.


ദക്ഷിണ മലബാറിൽ ഇസ്ലാമിലേക്ക് ചാടിക്കയറിയ കീഴ്ജനം വ്യക്തമായും ധിക്കാരികളും, അതിനാൽ തന്നെ തെമ്മാടികളും ആയിരിക്കും, അവരുടെ പാരമ്പര്യ ജന്മികളുടെ വീക്ഷണത്തിൽ. ഈ മാപ്പിളമാർ മുണ്ട് ഉടുത്തിരിക്കാം. അതും ഇടത്തോട്ട് വലിച്ചുകെട്ടി. അവർക്ക് ആരേയും പേടിക്കേണ്ടുന്ന ആവശ്യമില്ലതന്നെ.


എന്നാൽ ഇടത്തോട്ട് മുണ്ട് കെട്ടുകയെന്നത് കുറിച്ച് ആയാസമുള്ള കാര്യമാണ് എന്നു തോന്നുന്നു. ഈ എഴുത്തുകാരൻ മുണ്ട് ഉടുക്കാത്തതിനാൽ ഈ അനുഭവത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ യാതൊന്നും പറയാൻ ആവില്ലതന്നെ.


എന്നാൽ എന്തിനാണ് മാപ്പിളമാർ മുണ്ട് ഈ വിധം ഇടത്തോട്ട് വലിച്ചുകെട്ടുന്നത് എന്നത് ഒരു ആശ്ചര്യകരമായി തോന്നാം. പ്രവാചകൻ ഈ വിധം ആണ് വസ്ത്രം ധരിച്ചിരുന്നത് എന്നു പറയുന്നത് കേട്ടിട്ടുണ്ട്. ഇത് ശരിയായ വിവരം ആണോ എന്ന് അറിയില്ല. പ്രവാചകൻ ചെയ്യുന്നത് എല്ലാം തന്നെ അനുകരിക്കുന്നത് സുന്നത്താണ് എന്നും കേൾക്കുന്നു.


ഈ രണ്ട് കാര്യങ്ങളും കൂട്ടിക്കുഴച്ചാണ് മാപ്പിളമാർ മുണ്ട് ഇടത്തോട്ട് കെട്ടുന്നത് എന്നാണോ മനസ്സിലാക്കേണ്ടത് എന്നും അറിയില്ല.


എന്നാൽ മറ്റൊരു കാരണവും കേട്ടറിവുണ്ട്. ഇസ്ലാം ദേഹശുദ്ധിയെക്കുറിച്ച് വല്ലാതെ വേവലാതിപ്പെടുന്നുണ്ട് എന്നു തോന്നുന്നു. അർദ്ധ പ്രാകൃതരും പലകാര്യങ്ങളിലും കഠിന ഹൃദയരും ആയിരുന്ന ഒരു ജനക്കൂട്ടത്തിനിടയിൽ ആണ് ഇസ്ലാം പിറന്നത് എന്നു തോന്നുന്നു. ആ ജനത്തിന്റെ ഓരോ നിത്യവൃത്തികളിലും വൻ തിരുത്തൽ വരുത്താൻ പ്രവാചകൻ പലവിധ കാര്യങ്ങളും പറഞ്ഞും ചെയ്തും വൻ കിട കീഴ്വഴക്കങ്ങൾ സൃഷ്ടിച്ചതായി കാണുന്നുണ്ട്.


എന്നാൽ ഇതിൽ തന്നെ പലതും Abrahamമിന്റെ (ഇബ്രാഹിമിന്റെ) കാലം മുതൽ യഹൂദർക്ക് ഇടയിൽ ഉള്ളവയും ആയേക്കാം.


ആൺകുട്ടികളും പുരുഷന്മാരും മൂത്രമൊഴിച്ചു കഴിഞ്ഞാൽ ഉടനെതന്നെ അവരുടെ ജനനേന്ത്രിയം വെള്ളം കൊണ്ട് കഴുകുന്ന ഒരു ഏർപ്പാട് ഉണ്ട് ഇസ്ലാമിൽ. സുന്നത്ത് (circumcision) ചെയ്തിരിക്കുന്ന ജനനേന്ത്രിയത്തിന്റെ മുൻ അറ്റത്തുള്ള പുറം തൊലി വെട്ടിമാറ്റിയിരിക്കും. അതിനാൽ തന്നെ ലിംഗാഗ്രം വളരെ വൃത്തിയുള്ളതായി നിലനിർത്തപ്പെടുന്നതാണ് യഹൂദർക്കിടയിലും ഇസ്ലാം മതവിശ്വാസികളിലും.


എന്നാൽ ഇന്ന് അമേരിക്ക അടക്കമുള്ള പലരാജ്യങ്ങളിലും ഇസ്ലാം മതക്കാരല്ലാത്തവരും അവരുടെ ആൺകുട്ടികളെ ഈ വിധം circumcisionന് വിധേയമാക്കുന്നുണ്ട് എന്നും അറിയുന്നു.


ഇരുന്നാണ് ഇസ്ലാം മതവിശ്വാസികളായ പുരുഷന്മാർ മൂത്രമൊഴിക്കുക, സൌകര്യപ്പെടുന്ന ഇടം ആണെങ്കിൽ. ഇടത് കൈകൊണ്ട് ജനനേന്ത്രിയം പിടിക്കുകയും വലതു കൈകൊണ്ട് വെള്ളമൊഴിച്ചു കഴുകുകയും ചെയ്യാൻ, ഇടത്തോട്ട് മുണ്ട് വലിച്ചു കെട്ടിയാൽ സൌകര്യപ്പെടും.


മുണ്ട് ഇടത്തോട്ട് കെട്ടുന്നതിന്റെ കാരണം ഇതാണ് എന്നാണ് പറഞ്ഞുകേട്ടത്. വാസ്തവം അറിയില്ല.


ഇവിടെ ഈ കാര്യം പറഞ്ഞപ്പോൾ, ജനനേന്ത്രിയത്തിൽ circumcision ചെയ്യുന്നകാര്യം പരാമർശിക്കപ്പെട്ടുപോയി. ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള മതപരമായ കാര്യങ്ങൾ അറിയില്ല. എന്നാൽ മനുഷ്യശരീരത്തെ വൃത്തിയായി സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു കാര്യം പറയാം.


പുരുഷന്മാരുടെ ജനനേന്ത്രിയത്തിന് ഇങ്ഗ്ളിഷിൽ penis എന്നാണ് പറയപ്പെടുന്നത്. ഇതിനെ മലബാറി ഭാഷയിൽ പക്കിയെന്നാണ് പറഞ്ഞുകേട്ടത്, പണ്ട് കാലങ്ങളിൽ. ഈ പക്കിയെന്നത് ഒരു അസഭ്യവാക്യപ്രയോഗം അല്ല. എന്നാൽ മലയാളത്തിൽ ഇതിനുള്ള സാധാര വാക്ക് അസഭ്യവാക്ക് തന്നെയാണ്.


മലബാറിയിൽ മൂത്രമൊഴിക്കുന്നതിനെ പാത്തുക എന്നാണ് പറയുക.


penisന്റെ മുൻ അറ്റം ഏതാണ്ട് ബൾബ് മാതരി ഉരുണ്ട ഒരു ഭാഗമാണ്. ഇതിന് ഇങ്ഗ്ളിഷിൽ Glans penis എന്നാണ് പറയുക. ഇത് വളരെ സ്പർശബോധമുള്ളതും ഇന്ദ്രിയസുഖം പകരാൻ കഴിവുള്ളതുമായ ഒരു ഇടം ആണ്.


ഈ Glans penisനെ പൊതിഞ്ഞുനിൽക്കുന്ന ചർമ്മത്തിനെ ഇങ്ഗ്ളിഷിൽ Foreskin (ലിംഗാഗ്രചർമ്മം) എന്നാണ് പറയപ്പെടുന്നത്.


സാധാരണയായി ആൺകുട്ടികളിലും പുരുഷന്മാരിലും ഈ ലിംഗാഗ്രചർമ്മത്തിന് കീഴിലായും Glans penisന് മുകളിൽ ആയും ഒരു മഞ്ഞ നിറത്തിലുള്ള പദാർത്ഥം വന്നു നിറയും. ലിഗാംഗ്രചർമ്മത്തിന്റെ നീക്കത്തിന് ഒരു എണ്ണയിടൽ (lubrication) അനുഭവം നൽകുകയാണ് പോലും ഈ പദാർത്ഥം ചെയ്യുക. ഈ മഞ്ഞ പദാർത്ഥത്തിന് ഇങ്ഗ്ളിഷിൽ ഉള്ള പേര് Smegma എന്നാണ്.


Glans penisനും Smegmaക്കും മലയാളത്തിൽ സാങ്കേതിക പദങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടില്ല ഇതുവരെ എന്നു മനസ്സിലാക്കുന്നു. ഇങ്ഗ്ളിഷ് ഭാഷയിലെ പദങ്ങളെ മലയാളത്തിലെക്ക് കടത്തിവിടാൻ ധൃതിപടിച്ച് പ്രവർത്തനം നടത്തിയവർ ഈ രണ്ട് വാക്കിനേയും കണ്ടില്ലാ എന്നത് ആശ്ചര്യകരമായി തോന്നുന്നു.


പറയാൻ വന്നതിലേക്ക് തിരിച്ചു പോകാം. ലിംഗാംഗ്രചർമ്മം കുട്ടികളിൽ പലരിലും, പുരുഷന്മാരിൽ ചിലരിലും വളരെ മുറുകിയും അയവില്ലാത്തതും ആയിരിക്കും. ഇതിനാൽ തന്നെ പല കുട്ടികളും ചില പുരുഷന്മാരും അവരുടെ ലിംഗാംഗ്രചർമ്മത്തിന് കീഴിൽ നിറയുന്ന Smegma നിത്യവും കഴുകിക്കളയാൻ മെനക്കെടാറില്ല.


അതിനാൽ തന്നെ അവരുടെ ജനനേന്ത്രിയത്തിന്റെ ഇടം ദുർഗന്ധം നിറഞ്ഞുനിൽക്കാനും, ചില രോഗങ്ങൾക്ക് വരെ കാരണവും ആയിവരാനും കാരണമാവാം.


ഇതിനാൽ തന്നെ ആൺകുട്ടികളിൽ circumcision ചെയ്യുന്നതാണ് നൽത് എന്ന ഒരു തോന്നൽ ഈ എഴുത്തുകാരന് ഉണ്ട്. Balanitis എന്ന രോഗം വരാതിക്കാൻ ഇത് നല്ലതാണ്.


ഇസ്ലാം മതക്കാരെ പരിഹസിച്ചുകൊണ്ട് ഒരു വിധ്വാൻ മുറിയണ്ടിയുടെ കാര്യം പണ്ട് പറഞ്ഞപ്പോൾ, അയാൾക്ക് അറിയാതെ പോയകാര്യം ഇതാവാം.


എന്നാൽ ഈ വിധം circumcision ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് മറ്റൊരു frill benefitറ്റും കേട്ടറിവുണ്ട്. അത് ലൈംഗിക വിഷയവുമായി ബന്ധപ്പെട്ടകാര്യം ആണ്. ലിംഗാഗ്രചർമ്മം ഇല്ലാതെ ഉദിച്ചുനിൽക്കുന്ന penisന് വൻ ഊർജ്വസ്വലതയും മെയ്വഴക്കവും പോരത്തിന് മൂർച്ചയും ഏറും പോലും.


ഇതിനുമുപരിയായി penisന് വളരെ വൃത്തിയും ഉണ്ടായിരിക്കും. Fellatio (വദനസുരതം) ചെയ്യാൻ താൽപ്പര്യം ഉള്ളവർക്ക് ഇത് ആകർഷകമായ ഒരു കാര്യമായിരിക്കാം.


നാട്ടിൽ മുസ്ലീം മതക്കാരനല്ലാത്ത പലരും അവരുടെ ആൺകുട്ടികളിൽ circumcision ചെയ്തു തുടങ്ങിയാൽ, വർഗ്ഗീയ കലാപവേളകളിൽ മുണ്ട് പൊക്കിയും പാൻസ് പിടിച്ചു വലിച്ചഴിച്ചും മതം തിരിച്ചറിയുന്ന ഏർപ്പാടിന് കൃത്യതയില്ലാതാവും, എന്നതു മറ്റൊരു കാര്യമാണ്.


കാരണം, പലരിലും അടിവസ്ത്രത്തിന് ഉള്ളിൽ ഉള്ള തിരിച്ചറിൽ രേഖ (ID card) ഒരേത് പോലുള്ളതായി കാണപ്പെടും.

1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ


2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി


3. വൻ ആയുധ നൈപുണ്യത്തിന്റേനയും


4. വൻ ധൈര്യശാലികളായ നായർമാർ


5. ചളിപ്രദേശത്തിൽ വൻ


6. നായർമാർ കാഴ്ചവച്ച പ്രതിലോമ


7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന


8. അമിത ധൈര്യത്തിന്റേയും


9. സാമൂഹിക പരിഷ്ക്കരണം ഒരു


10. സർവ്വസ്വാതന്ത്ര്യവും നൽകി


11. കീഴ്ജനത്തിന്റെര വാക്കുകളും


12. എതിർകോണുകളിൽ ഉള്ള രണ്ട്


13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ


14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത


15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും


16. IVRSസിൽ പൊട്ടലും ദിശാതിരിയലും


17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു


18. നായർമാരെ കഠിന അടിമത്തത്തിൽ


19. നായർമാർ അവസരം ലഭിച്ചപ്പോൾ


20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ


21. കൈയിൽ കിട്ടിയപാടെ സ്വകാര്യ


22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്


23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ


24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ


25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ


26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന


27. ഈ ഉപദ്വീപിൽ ഇസ്ലാമിനോട്


28. നേത്രങ്ങൾക്ക് മുന്നിൽ മറയും


29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്


30. അറക്കൽ കുടുംബത്തിന്റെക


31. മറ്റ് മാപ്പിളമാരെക്കുറിച്ചും,


32. വള്ളുവനാടിലെ കാര്യം


33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ


34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്


35. കുടുംബത്തേയും കുടുംബ മഹിമയേയും


36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും


37. പശു ആരാധനയെക്കുറിച്ച്


38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ


39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ


40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ


41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി


42. പറുദീസയും പറുദീസയിലെ ഹൂറിമാരും


43. മലബാറീ മുഹമ്മദീയർ ജനാധിപ്യ


44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ


45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ


46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ


47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ


48. സംഭവ ചരിത്രത്തെ സിനിമാക്കാർ


49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള


50. പാതി ഇരുണ്ടതും പകൽവെളിച്ചം


bottom of page