ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ
മലബാറിലെ മുഹമ്മദീയരുമായി ബന്ധപ്പെട്ട് പണ്ട് കേട്ടിരുന്ന ചില വാക്ക് പ്രയോഗങ്ങളെക്കൂടി പരമാർശിക്കുകയാണ്.
ആദ്യം സുന്നത്ത്. മുഹമ്മദ് (പ്രവാചകൻ) ചെയ്തുകാണിച്ചുകൊടുത്തതും പറഞ്ഞുകൊടുത്തതുമായ ജീവിത ശൈലികളും മറ്റുമാണ് സുന്നത്ത് എന്ന് തോന്നുന്നു. പുണ്യമായ കാര്യം എന്ന അർത്ഥിനോട് അടുത്തുവരുന്ന ഒരു വാക്കാണ് സുന്നത്ത് എന്നും തോന്നുന്നു.
എന്നാൽ മുഹമ്മദീയരിൽ ജനനേന്ദ്രിയത്തിന്റെ മുന്നിലുള്ള ലിംഗാഗ്ര ചർമ്മം മുറിച്ചുകളയുന്നതിനേയും സുന്നത്ത് എന്ന് പറഞ്ഞുകേൾക്കുന്നുണ്ട്.
ഇതുപറയുമ്പോൾ, പണ്ട് കാലത്ത് ആളുകൾ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാനായി പൊന്നാനിയിലേക്ക് പോയ കാര്യം കേട്ടത് ഓർമ്മവരുന്നുണ്ട്. അവിടെ പോയി സുന്നത്തും ചെയ്ത്, കുറച്ചു അറബി മന്ത്രങ്ങളും ചൊല്ലി, തല മൊട്ടയുമടിച്ചാൽ ഇസ്ലാമായി എന്നാണ് പറഞ്ഞുകേട്ടത്. എന്നാൽ ഇതിന്റെ വാസ്തവികത മറ്റൊരുവിധത്തിലാണ് എന്നു മനസ്സിലാക്കുന്നു.
അവിടെ ചെന്ന് ഏതാനും മാസങ്ങൾ നീണ്ടുനിൽക്കുന്ന മതപഠനം കഴിഞ്ഞ്, മഊനത്തുൽ ഇസ്ലാം സഭയിൽ നിന്നും ആ ആൾ ഇസ്ലാമായി എന്ന സാക്ഷിപത്രം ലഭിച്ചാലാണ് ആ ആൾ ഇസ്ലാമാകുള്ളു എന്നാണ് അറിയുന്നത്.
ഇന്നും മലബാറിലെ ആളുകൾ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാനായി പൊന്നാനിയിൽ പോകുന്നുണ്ടാവാം.
റബ്ബ് എന്നത് അല്ലാഹു (അറബി: - اﷲ) അഥവാ ഈശ്വരൻ എന്നവാക്കിന്റെ ഒരു പര്യായപദമാണ് എന്നു തോന്നുന്നു. എന്നാൽ മാപ്പിളമാരും മറ്റ് മലബാറി മുഹമ്മദീയരും 'ഈശ്വരൻ' എന്ന പദം ഉപയോഗിക്കാറില്ലാ എന്നാണ് തോന്നുന്നത്. അതേ സമയം 'ദൈവം' എന്ന പദം ഉപയോഗിക്കാറുണ്ട് എന്നും മനസ്സിലാക്കുന്നു.
റസൂൾ എന്ന വാക്ക് മാപ്പിളമാർ ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ട്. പ്രവാചകനായ മുഹമ്മദിനെ വിശേഷിപ്പിക്കാനും പരാമർശിക്കാനും ഉപയോഗിക്കുന്ന ഒരു പദമാണ് ഇത് എന്നാണ് മനസ്സിലാക്കുന്നത്.
ഈ വിധം വിക്കീപീഡിയയിൽ എഴുതിക്കാണുന്നു.
QUOTE : അല്ലാഹു എന്ന പദത്തിന്റെ അർത്ഥ വ്യാപ്തി ഉൾകൊള്ളുന്ന മറ്റൊരു പദം വേറെ ഭാഷയിൽ കണ്ടെത്താൻ സാധ്യമല്ല. അതിനാൽ ദൈവം എന്നതിന്റെയോ ഏകദൈവം എന്നതിന്റെയോ പര്യായം അല്ല അല്ലാഹു. END OF QUOTE.
മുഹമ്മദീയരിലെ പ്രാർത്ഥാനാ രീതിയാണ് നിസ്ക്കാരം. അറബിയിൽ സ്വലാത്ത്(صلاة) എന്ന വാക്കാണ് ഉപയോഗിക്കുന്നത്. ഈ വാക്കിലെ 'ത്' എന്നത് നിശ്ശബ്ദമായതിനാൽ 'സ്വലാ' എന്നാണ് വായിക്കപ്പെടുന്നത്. നിസ്ക്കാരത്തിന് മുൻപായി കൈയും കാലും മുഖവും ശുദ്ധീകരിക്കേണ്ടതാണ്.
നിന്നും മുട്ടികുത്തി തലകുനിച്ചും, നിവർന്ന് നിന്നും മറ്റും മാറിമാറി ചെയ്തുകൊണ്ടാണ് പ്രാർത്ഥന. ഇത് എന്ത് പ്രാർത്ഥനാ രീതിയാണ് എന്ന് ആശ്ചര്യപ്പെടാം. എന്നാൽ നിത്യവും ആളുകളിൽ ഒരു ശാരീരിക വ്യായാമവും യോഗാഭ്യാസം പോലുള്ള ഒരു നീണ്ടുനിവരലും പ്രാർത്ഥനയോടൊപ്പം നടത്തപ്പെടുന്നുണ്ട് എന്നതാണ് കാണുന്നത്. ഈ കാര്യവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള കൂടുതൽ അഗാധമായ കാര്യങ്ങൾ അറിയില്ല.
നിസ്കാര ശേഷവുമുള്ള 'ദിക്റുകള്‍' എന്നതിനെക്കുറിച്ചും, പോരാത്തതിന് ദുആകള്ളെശക്കുറിച്ചു കേൾക്കുന്നുണ്ട്. ഇവയും പലവിധ പ്രാർത്ഥനകൾ ആണ് എന്ന് തോന്നുന്നു. കൃത്യമായി അറിയില്ല.
'തക്ബീർ ചൊല്ലുക' എന്നത് ʾAllāhu ʾakbaru ٱللَّهُ أَكْبَرُ എന്നവാക്കുകൾ പറയുന്നതാണ് (ചൊല്ലുന്നതാണ്) എന്ന് മനസ്സിലാക്കുന്നു.
നിസ്ക്കാരത്തിന് ശേഷം, സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹുഅക്ബർ എന്നിവ ഓരോന്നും വ്യത്യസ്തമായി 33 പ്രാവശ്യം ഉരുവിടും പോലും. അതിന് ശേഷം, ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പത്തുപ്രവാശ്യവും ഉരുവിടും.
'സുബ്ഹാനല്ലാഹ്', 'അൽഹംദുലില്ലാഹ്' എന്നീ രണ്ടു പദങ്ങളുടേയും അർത്ഥം 'ഞാൻ ദൈവത്തെ സ്തുതിക്കുന്നു' എന്നാണ് എന്നു കേൾക്കുന്നു.
'അല്ലാഹുഅക്ബർ' എന്നത് 'ദൈവം മഹാനാണ്' എന്നതിനോട് അടുത്തുള്ള അർത്ഥമാണ് എന്നു മനസ്സിലാക്കുന്നു.
'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നത് 'അല്ലാഹു അല്ലാതെ മറ്റൊരു ദൈവവും ഇല്ലാ' എന്നാണ് എന്നും തോന്നുന്നു.
'അല്ലാഹു' എന്ന വാക്കിന്റെ യഥാർത്ഥ ഉച്ചാരണം മലയാള ലിപികളിൽ ലഭിക്കില്ലാ എന്നും ഒരു തോന്നൽ.
'ബിസ്മി' എന്നതിനെക്കുറിച്ച്:
'ബിസ്മില്ലാഹി റഹ്മാനി റഹീം' എന്നതിന്റെ ചുരുക്ക നാമമാണ് 'ബിസ്മില്ലാഹ്'. (بسملة) ഏത് നല്ല കാര്യങ്ങൾ തുടങ്ങുമ്പോഴും മുഹമ്മദീയർ ബിസ്മി ചൊല്ലി തുടങ്ങുന്നു. “പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ പേരിൽ ഞാൻ ആരംഭിക്കുന്നു” എന്നാണ് ഇതിനർത്ഥം. ഖുർആനിലെ എല്ലാ സൂറകളുടെയും തുടക്കത്തിൽ ഈ വാക്യം ഉപയോഗിക്കുന്നു. Source: Wikipedia.
'സൂറത്തുല്‍ ഫാതിഹ' (Al-Fatiha) എന്നത് ഖുർആനിന്റെ ആരംഭത്തിലുള്ള അദ്ധ്യായം ആണ്. മർഗ്ഗനിദ്ദേശങ്ങൾക്കും, നായകത്വത്തിനും, കാരുണ്യത്തിനും ആയി ഈശ്വരോടുള്ള ഒരു പ്രാർത്ഥന അടങ്ങിയിരിക്കുന്ന ഈ വരികൾ, ഖുർആന്റെ ഒരു preamble പോലുള്ള ഒരു ഭാഗമാണ് എന്നു തോന്നുന്നു.
'കൽബ്' എന്നത് ഹൃദയം എന്ന വാക്കിനെ വൈകാരിക ഭാവത്തിൽ ഉപയോഗിക്കുന്നതാണ് എന്നു തോന്നുന്നു.
'റൂഹ്' എന്നത് ആത്മാവ് എന്ന വാക്കിനോട് അടുത്ത അർത്ഥമുള്ള വാക്കാണ് എന്നു തോന്നുന്നു.
'ആഹിറ' എന്നുള്ളത് മരണശേഷം റൂഹിന്റെ അസ്ഥിത്വം സന്നിഹിതമായിരിക്കുന്ന ഇടമാണ്.
'ബർക്കത്ത്' എന്നത് അനുഗ്രഹം എന്ന വാക്കിനോട് അടുത്ത അർത്ഥമാണ് എന്നു തോന്നുന്നു.
'ഖത്തം പയങ്ങൽ' എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് ഖുർആൻ, ഒരു വട്ടം പൂർണ്ണമായി വായിച്ചുതീർന്ന അവസ്ഥായാണ് എന്നു മനസ്സിലാക്കുന്നു.
മലപ്പുറം മാപ്പിളമാരുടെ ഇടയിൽ ഉള്ള ഒരു വാക്കാണ് 'ചീറണി' എന്നത്. ഇങ്ഗ്ളിഷിൽ dessert എന്നവാക്കിന്റെ ഏകദേശ അർത്ഥമാണ് ഇതിനുള്ളത്. എന്നുവച്ചാൽ, 'ഭക്ഷണാവസാനം വിളമ്പുന്ന മധുരപദാർത്ഥങ്ങൾ'.
'കർമ്മശാസ്ത്രം' എന്നത് ഇസ്ലാമിക ആദ്ധ്യാത്മിക ആചാരപ്രകാരുള്ള ചര്യകളുടെ ഒരു ശേഖരണം ആണ്.
കുഴികുഴിച്ച് മൃതദേഹം സംസ്ക്കരിക്കുന്ന ഇസ്ലാമിക രീതിയാണ് 'ഖബ്ർ'. ഖബ്റടക്കിയെന്നുവച്ചാൽ ശവസംസ്ക്കാരം ചെയ്തു എന്നാവും അർത്ഥം.
'മയ്യത്ത്' എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് മൃതശരീരം ആണ്. അപ്പോൾ 'മയ്യത്തായി' എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് മരിച്ചുവെന്നാകാം. 'മയ്യത്തുകാട്' എന്നവാക്ക് ഉദ്ദേശിക്കുന്നത് ഇസ്ലാമിക സ്മശാനം ആവാം. മയ്യത്തുമായി ബന്ധപ്പെട്ട ഒരു ആദ്ധ്യാത്മിക ചടങ്ങാണ് 'മയ്യത്തു നിസ്ക്കാരം'.
ഇനിയും കുറച്ചുകൂടി വാക്കുകൾ മനസ്സിൽ ഉണ്ട് അവയെ അടുത്ത എഴുത്തിൽ ചേർക്കാം എന്ന് വിചാരിക്കുന്നു.
1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ
2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി
3. വൻ ആയുധ നൈപുണ്യത്തിന്റേനയും
7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന
11. കീഴ്ജനത്തിന്റെര വാക്കുകളും
13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ
14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത
15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും
16. IVRSസിൽ പൊട്ടലും ദിശാതിരിയലും
17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു
18. നായർമാരെ കഠിന അടിമത്തത്തിൽ
20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
21. കൈയിൽ കിട്ടിയപാടെ സ്വകാര്യ
22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്
23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ
24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ
25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ
26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന
28. നേത്രങ്ങൾക്ക് മുന്നിൽ മറയും
29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്
31. മറ്റ് മാപ്പിളമാരെക്കുറിച്ചും,
33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ
34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്
35. കുടുംബത്തേയും കുടുംബ മഹിമയേയും
36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും
38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ
39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ
40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ
41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി
42. പറുദീസയും പറുദീസയിലെ ഹൂറിമാരും
43. മലബാറീ മുഹമ്മദീയർ ജനാധിപ്യ
44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ
45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ
46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ
47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ
48. സംഭവ ചരിത്രത്തെ സിനിമാക്കാർ
49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള
50. പാതി ഇരുണ്ടതും പകൽവെളിച്ചം