ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
42. പറുദീസയും പറുദീസയിലെ ഹൂറിമാരും മറ്റും
നിസ്ക്കാരത്തഴമ്പ് എന്ന ഒരു വാക്ക് കേട്ടിട്ടുണ്ട്. നിത്യവും പള്ളിയിൽ പോയി നിസ്ക്കിരിക്കുന്ന പുരുഷന്മാരുടെ നെറ്റിയിൽ ഒരു ചെറിയ പാട് അഥവാ തഴമ്പ് പോലുള്ള ഒരു അടയാളം കാണപ്പെടും. ഇത് ആ വ്യക്തിയുടെ മതവിശ്വസത്തിന്റേയും ദൈവാരാധാനയുടേയും അതോടൊപ്പം സത്യസന്ധതയുടേയും ഒരു വ്യക്തമായ തെളിവായി ചില മുഹമ്മദീയർ കരുതുമെന്ന് തോന്നുന്നു.
പറുദീസ എന്ന ഒരു സങ്കൽപ്പം മുഹമ്മദീയരിൽ ഉണ്ട്. ഈ വാക്ക് ഇങ്ഗ്ളിഷിലെ paradise👉 എന്നവാക്കിന്റെ അർത്ഥമാണ് എന്നു മനസ്സിലാക്കുന്നു.
ഇതുതന്നെയാണോ ഏതൻ തോട്ടം (Garden of Eden) എന്ന് വ്യക്തമായി അറിയില്ല. ആദ്ധ്യാത്മിക ധർമ്മങ്ങളെ അനുസരിച്ചു ജീവിച്ചിരുന്നവർക്ക് മരണ ശേഷം പറുദീസയിൽ താമസിക്കാനായി പുഴകൾക്കു മുകളിൽ സ്ഥിതി ചെയ്യുന്ന സുന്ദരമായ ഉദ്യാനങ്ങളിൽ പാർപ്പിടങ്ങൾ നൽകപ്പെടും എന്ന് ദൈവം ഉറപ്പുതന്നതായി വിശ്വസിക്കപ്പെടുന്നു.
ദൈവത്തെ മനുഷ്യനേത്രങ്ങളിലൂടെ കാണുവാൻ പറ്റില്ലതന്നെ. എന്നാൽ പറുദീസയിൽ വച്ച് ദൈവത്തെ കാണുവാൻ പറ്റും പോലും. യാതോരു മനുഷ്യ മിഴികളും കണ്ടിട്ടില്ലാത്തതും ചെവികൾ കേട്ടിട്ടില്ലാത്തതും ഹൃദയം സങ്കൽപ്പിച്ചിട്ടില്ലാത്തതും ആയ കാര്യങ്ങൾ ആണ് പറുദീസയിൽ വച്ച് അനുഭവിച്ചാസ്വധിക്കപ്പെടുക എന്ന് മനസ്സിലാക്കുന്നു.
പറുദീസയെന്നത് മനുഷ്യന്റെ ഭൌതിക ലോകത്തിലുള്ള യാതൊന്നിനോടും സാമ്യപ്പെടുത്താൻ ആവാത്ത ഒരു ഇടം ആണ്.
ഈ എഴുത്തുകാരന് ഈ മുകളിൽ പറഞ്ഞകാര്യങ്ങൾ വിശ്വസിക്കാൻ പ്രയാസം ഇല്ലതന്നെ. കാരണം, ഭൌതികലോകത്തിന് പിന്നിൽ നിന്നും പ്രവർത്തിക്കുന്ന അതീന്ദ്ര്യ സോഫ്റ്റ്വെയർ സംവിധാനങ്ങളുടെ ഇടവും, ആ സംവിധാനത്തിന് സൃഷ്ടിച്ചുകാണിച്ചുതരാൻ പറ്റുന്ന കാര്യങ്ങളും വേണമെങ്കിൽ മനുഷ്യ അനുഭൂതികൾക്കും അതീതമായി നിലകൊള്ളാൻ ആവും എന്നു മനസ്സിലാക്കാൻ പ്രയാസം ഇല്ലതന്നെ.
ഈ വിധം പറുദീസയെക്കുറിച്ച് പറയുമ്പാൾ ഹൂറി എന്ന ഒരു വാക്ക് കടന്നുവരുന്നുണ്ട്. പറുദീസയിലെ സുന്ദരികളായ വനിതകൾ ആണ് ഹൂറികൾ എന്നു വേണമെങ്കിൽ പറയാൻ ആവും. ഈ വാക്കിന് വേണമെങ്കിൽ അപ്സരസ്സ് എന്നും അർത്ഥം നൽകാം. സുരസുന്ദരി എന്ന വാക്കും ഉപയോഗിക്കാം.
എന്നാൽ അപ്സരസ്സ്, സുരസുന്ദരി, സുരകന്യക എന്നെല്ലാം വാക്കുകൾ ഉപയോഗിക്കുമ്പോൾ, മറ്റ് പല ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളിലും ഇതേ പോലുള്ള ആശയങ്ങളും അവകാശവാദങ്ങളും ഉണ്ട് എന്നും ഓർക്കാവുന്നതാണ്.
ഉദാഹരണത്തിന്, സുരസുന്ദരി എന്ന പദപ്രയോഗം പഴയകാല ദക്ഷിണേഷ്യൻ പ്രദേശങ്ങളിലെ പലവിധ ഷാമനിസ്റ്റിക്ക് വിശ്വാസങ്ങളിലും കാണപ്പെടുന്നുണ്ട്. യക്ഷി എന്ന വാക്കും പലയിടത്തും ഈ സുരകന്യകയുമായി ബന്ധത്തിൽ നിന്നു കാണുന്നുണ്ട്.
ബ്രാഹ്മണ മത (ഹിന്ദുമത) അമ്പല ശിൽപ്പങ്ങളിൽ ദേവന്മാരുടേയും ദേവീമാരുടേയും സേവകരായി ചിത്രീകരിക്കപ്പെട്ടും സുരസുന്ദരികൾ കാണപ്പെടുന്നുണ്ട്. ഈ വിധ ചിത്രീകരണങ്ങളിൽ ചിലത് സാലഭഞ്ജികകൾ, ദർപാണി, തോരണ, ദളമാളിക, പദ്മഗന്ധ, നർത്തകി, ആലസ്യകന്യക തുടങ്ങി പല പേരുകളിൽ പലവിധ തൊഴിൽ ചെയ്യുന്നതായാണ് കാണപ്പെടുന്നുത്.
എന്നാൽ ഇസ്ലാമിലെ ഹൂറി എന്നത് ഈ മുകളിൽ സൂചിപ്പിക്കപ്പെടുന്ന സുരകന്യകകളിൽ നിന്നും വ്യത്യസ്തരാണ് എന്നാണ് തോന്നുന്നത്.
ഇസ്ലാമിക വിശ്വാസപ്രമാണങ്ങൾക്ക് അനുസൃതമായി ജീവിച്ചു മരിക്കുന്നവർക്ക് പറുദീസയിൽ വച്ച്, അവരുടെ ധാർമ്മിക ജീവിതത്തിന് പാരിതോഷികമായി ഹൂറികളെ കാമിനിമാരായി ലഭിക്കും എന്നാണ് മലബാറിയിൽ മനസ്സിലാക്കപ്പെടുന്നത്.
എന്നുവച്ചാൽ ധർമ്മിഷ്ഠരായ പുരുഷന്മാർക്ക് സുന്ദരികളായ സ്ത്രീകളെ ലഭിക്കും എന്നുവേണം മലബാറിയിൽ മനസ്സിലാക്കപ്പെടേണ്ടത്. എന്നാൽ ഈ വിധമായുള്ള ധാരണാപ്പിശകുകൾ ഭാഷയിലെ വാക്കുകളുടെ സങ്കുചിതമായ അവസ്ഥയാണ് നിർവ്വചിക്കുന്നത് എന്നുവേണം മനസ്സിലാക്കാൻ.
കാരണം, ധർമ്മിഷ്ഠരായി ജീവിച്ചുമരിക്കുന്ന സ്ത്രീകൾക്കും ഈ വിധം ഒരു ഹൂറികളെപ്പോലുള്ള ആരെയൊക്കെയോ ലഭിക്കും എന്നും കാണപ്പെടുന്നുണ്ട്. ഈ ഒരു കാര്യത്തെ സ്ത്രീകൾക്ക് പറുദീസയിൽ വച്ച് നല്ല സുന്ദരന്മാരായ ചെറുപ്പക്കാരെ ലഭിക്കും എന്നു മനസ്സിലാക്കാൻ പറ്റുമോ എന്നതാണ് പ്രശ്നം.
ശരീരത്തിൽ നിന്നും ജീവൻ വിട്ടുപോയാൽ പിന്നെ ഭൌതിക ശരീരത്തെ നിലനിർത്താനും ഭക്ഷണം കഴിക്കൽ, ദഹനം, രക്തചംക്രമണം, ശ്വസനം, ലൈംഗീകാസക്തി തുടങ്ങിയ പലകാര്യങ്ങളേയും നടത്തിപ്പുചെയ്യാനും മറ്റും വേണ്ടുന്ന അതീന്ദ്ര്യ സോഫ്റ്റ്വെയർ സംവിധാനത്തിന്റെ സാന്നിദ്ധ്യവും അസ്തിത്വവും ആവശ്യം ഇല്ലാ എന്നുവരുന്നു.
പിന്നെ അങ്ങ് പറുദീസയിലേക്ക് നീങ്ങുന്നത് വെറും ബുദ്ധിയും ചിന്തയും ഓർമ്മയും ഇന്ദ്രിയകഴിവുകളും മറ്റും അടങ്ങുന്ന അതീന്ദ്ര്യ സോഫ്റ്റ്വെയർ മാത്രമായിരിക്കാം. സ്ത്രീ-പുരുഷൻ എന്ന വ്യത്യാസം തന്നെ അങ്ങ് പറുദീസയിൽ എത്തിച്ചേരും എന്ന് എന്താണ് ഉറപ്പ് എന്നു പോലും ഒരു ചോദ്യമായി മനസ്സിൽ നിൽക്കുന്നു. ആ വ്യക്തിത്വത്തിന് പറുദീസയിൽ വച്ച് ലഭിക്കുന്ന ഹൂറിയെന്ന വ്യക്തിത്വവും ഏതാണ്ട് ഇതേ നിലവാരത്തിൽ ഉള്ളതായിരിക്കാം എന്നും ഒരു തോന്നൽ.
അല്ലാതെ, തോട്ടത്തിന് കീഴിലുള്ള പൂന്തേനരുവിയിൽ മുങ്ങിപ്പിഴിയാത്ത ചേലയും ചുറ്റി മുഖമൊന്നുയർത്താതെ നിന്നുകൊണ്ട്, മൂടൽമഞ്ഞിന്റെ അർദ്ധസുതാര്യമായ മറിയിൽ നിന്നുകൊണ്ട് ഈറൻമാറി കൺകളിൽ കാമ ദാഹവുമായി ഓടിയെത്തി പുഷ്പശൈയ്യകൾ ഒരുക്കുന്ന, വിരിഞ്ഞ മലർപോലുള്ള മാറുകളുള്ളതും മറ്റുമായ കാമാമോഹിനികൾ അല്ലാ ഹൂറികൾ എന്നും ഒരു തോന്നൽ.
(പദപ്രയോഗങ്ങൾ പെറുക്കിയെടുത്തത് പഴയകാല മലയാള സിനിമാ ഗാനങ്ങളിൽ നിന്നുമാണ് എന്ന് ഇവിടെ ഓർമ്മിപ്പിക്കുന്നു.)
ഹൂറി എന്ന വാക്കിന് മനസ്സിൽ മധുരം പകരുന്ന മിത്രങ്ങൾ 👉 എന്ന രീതിയിൽ അർത്ഥം മനസ്സിലാക്കിക്കൂടേയെന്ന് ഒരു ചോദ്യം മനസ്സിൽ.
ശരീരത്തിൽ നിന്നും വിട്ടുനിൽക്കുന്ന മനസ്സിന്റേയും മസ്തിഷ്കത്തിന്റേയും അതീന്ദ്ര്യ സോഫ്റ്റ്വെയർ സംവിധാനത്തിൽ ഭൌതിക ശരീരവും, കണ്ണുകളും കാതുകളും വിരളുകളും മറ്റും ദാഹിക്കുന്ന നിത്യരോമഞ്ച അനുഭൂതികൾക്ക് പ്രസക്തിയില്ലാ എന്നും ഒരു തോന്നൽ.
1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ
2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി
3. വൻ ആയുധ നൈപുണ്യത്തിന്റേനയും
7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന
11. കീഴ്ജനത്തിന്റെര വാക്കുകളും
13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ
14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത
15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും
16. IVRSസിൽ പൊട്ടലും ദിശാതിരിയലും
17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു
18. നായർമാരെ കഠിന അടിമത്തത്തിൽ
20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
21. കൈയിൽ കിട്ടിയപാടെ സ്വകാര്യ
22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്
23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ
24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ
25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ
26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന
28. നേത്രങ്ങൾക്ക് മുന്നിൽ മറയും
29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്
31. മറ്റ് മാപ്പിളമാരെക്കുറിച്ചും,
33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ
34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്
35. കുടുംബത്തേയും കുടുംബ മഹിമയേയും
36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും
38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ
39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ
40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ
41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി
42. പറുദീസയും പറുദീസയിലെ ഹൂറിമാരും
43. മലബാറീ മുഹമ്മദീയർ ജനാധിപ്യ
44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ
45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ
46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ
47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ
48. സംഭവ ചരിത്രത്തെ സിനിമാക്കാർ
49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള
50. പാതി ഇരുണ്ടതും പകൽവെളിച്ചം