top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ

43. മലബാറീ മുഹമ്മദീയർ ജനാധിപ്യ കുത്തൊഴുക്കിലേക്ക്

ഇനി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലം മുതൽ (1900 മുതൽ) മലബാറിനെ തിരുവിതാംകൂറിന് അടിയറവച്ച കാലം വരെയുള്ള കാലയളവിൽ മലബാറീ മുഹമ്മദീയരുടെ ജീവിതാനുഭവങ്ങളിലേക്ക് ഒരു ചെറിയ എത്തിനോട്ടം നടത്താം എന്നു വിചാരിക്കുന്നു.


1927ൽ വടക്കേ മലബാറിലെ Tellicherryയിൽ ജനിക്കുകയും അവിടുള്ള ഇങ്ഗ്ളിഷ് കോൺവെന്റിൽ പഠിക്കുകയും പിന്നീട് അന്ന് മെഡ്രാസ് പ്രസിഡൻസിയിൽ തന്നെ പ്രസിദ്ധമായിരുന്നു Brennen Collegeൽ പഠിച്ച് ബിരുദം നേടുകയും ചെയ്ത CPSന്, ഇസ്ലാം മതസ്ഥരുമായി ബന്ധപ്പെട്ടുകൊണ്ട് സമൂഹത്തിൽ യാതോരു വർഗ്ഗീയ ചിന്തകളും ഉണ്ടായിരുന്നതായി വ്യക്തി ജീവിതത്തിൽ ഓർമ്മയില്ല. എന്നാൽ ഇത് എത്രാമാത്രം ശരിയായ നിരീക്ഷണം ആണ് എന്ന് പറയാൻ ആവില്ല.


1970കളിൽ CPS തിരുവിതാംകൂറിൽ ജോലിചെയ്യുന്ന കാലത്ത് Tellicherryയിൽ ഒരു വൻ വർഗ്ഗീയ കലാപം നടന്നിരുന്നു. ഇസ്ലാം മതസ്ഥരും ഇന്ന് ഹിന്ദുക്കൾ എന്ന് പൊതുവേ അറിയപ്പെടുന്നവരിൽ ചിലരും തമ്മിൽ എന്തോ കാരണത്താൽ ഏറ്റുമുട്ടുന്നതായും, നിത്യവും വ്യക്തികളുടെ തലവെട്ടിയിരുന്നതായും ഉള്ള ഒരു വാർത്ത തിരുവിതാംകൂറിലെ പത്രങ്ങളിൽ വായിച്ചതായി CPS ഓർക്കുന്നു. ഇങ്ങിനെ ഒരു കലാപം പൊട്ടിപ്പുറപ്പെടുവാൻ കാരണം എന്താണ് എന്ന് CPSന് അറിയില്ല.


Tellicherryയുടെ പ്രാദേശിക ഭാഷാ നാമമായ തലശ്ശേരിക്ക് അന്ന് തലഛേദി എന്നൊരു അപരനാമം തന്നെ വളർന്നുവന്നതായി ഓർക്കുന്നു.


ആ സംഭവം Tellicherryക്ക് ചുറ്റുപാടിൽ ഒതുങ്ങിനിന്നിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. CRPF വന്ന് തെരുവിൽ കാണുന്നവരെയെല്ലാം അടിച്ചുതമർത്ത്, വർഗ്ഗീയ കലാപം നിർത്തലാക്കി.


ഈ വർഗ്ഗീയകലാപത്തിൽ പലപ്പോഴും കൊള്ളയടിയും മറ്റ് ചില അനാശാന്യ പ്രവർത്തനവും നടന്നിരുന്നു പോലും. എന്നുവച്ചാൽ വർഗ്ഗീയ വിദ്വേഷത്തെ മുതലാക്കി മറ്റുചില മുതലാക്കലുകൾ നടന്നിരുന്നു എന്നുവേണം മനസ്സിലാക്കാൻ.


ഇതുപോലുള്ള ഒരു പ്രശ്നം Trivandrumത്ത് 1980കളുടെ തുടക്കത്തിൽ നടന്നപ്പോൾ, ഈ എഴുത്തുകാരൻ അവിടെയുണ്ടായിരുന്നു. ആ ഒരു സംഭവത്തെക്കുറിച്ച് പലതും പറയണം എന്നുണ്ട്. അതിന് ഇപ്പോൾ ആവില്ലതന്നെ.


Tellicherry ഇങ്ഗ്ളിഷ് ഭരണത്തിൽ ഉള്ള കാലത്ത് വർഗ്ഗീയ വിരോധം അവിടെ ഇല്ലായിരുന്നു എന്നു കരുതാം. എന്നാൽ ദക്ഷിണ മലബാറിൽ ഒരു വൻ വർഗ്ഗീയ കലാപം 1921ൽ നടന്നിരുന്നു. ഇത്, ദക്ഷിണ മലബാറിൽ ഏതാണ്ട് 1836മുതൽ ചെറിയ തോതിൽ നടന്നുകൊണ്ടിരുന്ന, കീഴ്ജന ഇസ്ലാം വ്യക്തികൾ അവരുടെ പഴയ കാല അടിമ-ഉടമകളായ (slave-master class) ഹൈന്ദവരേയും (ബ്രാഹ്മണരേയും) അവരുടെ സിൽബന്ധികളായ അമ്പലവാസികളേയും നായർമാരേയും പോരാത്തതിന്, അവരോടു കൂറുകാണിച്ചിരുന്നവരായ അടിമ ജനങ്ങളേയും ആക്രമിച്ചു തുടങ്ങിയ സംഭവ പരമ്പരയുടെ അവസാന രംഗമായിരുന്നു.


1858ൽ ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പിനിയിൽ നിന്നും ബൃട്ടിഷ്-ഇന്ത്യയെ ഇങ്ഗ്ളണ്ടിലെ രാജകുടുംബം തട്ടിയെടുത്തതോടുകൂടി, ബൃട്ടിഷ്-ഇന്ത്യയുടെ രാഷ്ട്രീയ നിർവ്വചനത്തിൽ വൻ മാറ്റങ്ങൾ സംഭവിച്ചിരുന്നു. അതിനെക്കുറിച്ച് പിന്നീടെപ്പോഴെങ്കിലും പറയാം. എന്നാൽ ഈ ഒരു സംഭവ വികാസം ബൃട്ടിഷ്-ഇന്ത്യയെ ബൃട്ടണിലെ അക്കാഡമിക്ക് വിഡ്ഢികളുടെ കൈകളിൽ പെടുത്തിക്കളഞ്ഞു. ബൃട്ടിഷ്-ഇന്ത്യയിൽ Self-rule (സ്വയം-ഭരണ) സംവിധാനത്തിനായുള്ള പദ്ധതികൾ വളർത്തിയെടുക്കുക എന്നതാണ് ഈ വിഡ്ഢികളുടെ ആവശ്യം.


British-Indiaയെ ദക്ഷിണേഷ്യയിൽ British-Indiaഎന്നുതന്നെയണ് പല ഗ്രന്ഥങ്ങളിലും പരാമർശിച്ചുകാണുന്നത്. എന്നാൽ ബൃട്ടണിലും മറ്റും Indiaഎന്ന വാക്കണ് പലപ്പോഴും ഉപയോഗിക്കുക. ഇതിനാൽ തന്നെ ദക്ഷിണേഷ്യയിലെ, ബൃട്ടിഷ്-ഇന്ത്യക്ക് ചുറ്റുമുള്ള സ്വതന്ത്ര രാജ്യങ്ങളും ബൃട്ടിഷ്-ഇന്ത്യയുടെ ഭാഗമാണ് എന്ന ഒരു ധാരണതന്നെ അവിടങ്ങളിൽ പടർന്നിരുന്നു.


ഇങ്ഗ്ളണ്ട് അന്ന് ബൃട്ടൺ ഭരിക്കുകമാത്രമല്ല, മറിച്ച് ലോകത്തിലെ പലദിക്കുകളിലേയും ഭരണ യന്ത്രത്തിന് നേതൃത്വം നൽകുന്നതുമായ കാലമാണ്. ഇങ്ഗ്ളണ്ടിൽ പലർക്കും ആ വിധ കൊളോണിയൽ പ്രദേശങ്ങളുടെ അതിരുകളെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലതന്നെ.


ഈ വിധമായുള്ള ഒരു ലോക സാമ്രജ്യം മുഴുവൻ ജനാധിപത്യം നടപ്പിലാക്കാൻ ബൃട്ടിഷ് അക്കാഡമിക്ക് വിഡ്ഢികൾ കരുക്കൾ നീക്കുന്നു.


English East India Company ദക്ഷിണേഷ്യയിൽ ഭരണം തുടങ്ങിയ കാലം മുതൽ തന്നെ ഈ ഭരണത്തിന് എതിരായുള്ള വൻ ചിന്തകൾ ഇങ്ഗ്ളണ്ടിലും ബൃട്ടണിലെ മറ്റ് ഭാഗങ്ങളിലും വളർന്നുവന്നിരുന്നു. ദക്ഷിണേഷ്യയിലെ പാരമ്പര്യ അടിമ ജനത്തിന്റെ ചിത്രങ്ങളും അവരുടെ കുനിഞ്ഞു വണങ്ങി നിൽക്കുന്നതുമായ രൂപങ്ങളും മറ്റും ചിത്രീകരിച്ചും, ഇവയെ ഇങ്ഗ്ളിഷ് ഭരണത്തിലെ വ്യക്തികളുമായി താരതമ്യം ചെയ്തും, ബൃട്ടിഷ്-ഇന്ത്യയിൽ ഇങ്ഗ്ളിഷ് ഭരണം ആളുകളെ അടിമപ്പെടുത്തകുയാണ് എന്ന രീതിയിൽ ആണ് ബൃട്ടണിൽ ഇടതുപക്ഷക്കാർ പ്രചരണം നടത്തിയിരുന്നത്.


മാത്രവുമല്ല, ദക്ഷിണേഷ്യയിലെ വ്യക്തികളെ കേന്ദ്ര ഭരണത്തിലെ ഉന്നത ഉദ്യോഗസ്ഥ സ്ഥാനങ്ങളിൽ നിയമിക്കുന്നില്ല എന്നതിനാലും, ബൃട്ടിഷ്-ഇന്ത്യൻ ഭരണം ചൂഷക ഭരണം ആണ് എന്നുവരെ ഈ വിഡ്ഢിക്കൂട്ടങ്ങളിൽ അറിവുണ്ടായിരുന്നു. ഇന്നും ഈ വിധ എഴുത്തുകൾ ബൃട്ടണിൽ സുലഭമാണ്. എന്നാൽ ഇതല്ലായിരുന്നു വാസ്തവം.


ഈ കാര്യം പിന്നീട് പ്രതിപാദിക്കാം.


നൂറ്റാണ്ടുകളായി പ്രാദേശിക ഉന്നത വർഗ്ഗക്കാരുടെ അടിമത്തത്തിൽ നിന്നും ഇങ്ഗ്ളിഷ് കമ്പനി മോചിപ്പിച്ചെടുത്ത നൂറുകണക്കിന് ജനവർഗ്ഗങ്ങൾ, ബൃട്ടിഷ്-ഇന്ത്യയിൽ സ്വയം ഭരണ സംവിധാനങ്ങൾ വന്നതോടുകൂടി, വീണ്ടും അതേ പ്രാദേശിക ഉന്നത വർഗ്ഗക്കാരുടെ കാൽക്കീഴിലേക്ക് പതിക്കാനുള്ള പാതയാണ് ഒരുങ്ങിയത്. ഈ ഉന്നത വർഗ്ഗക്കാർക്ക് ഇങ്ഗ്ളണ്ടിൽ പോകാനും അവിടെ താമസിക്കാനും പഠിക്കാനും ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യം നേടുവാനും മറ്റും ആവും.


എന്നാൽ ഈ വിധമായുള്ള യാതോരു സാധ്യതയും അവർക്ക് കീഴിൽ ഉള്ള കീഴ്ജനങ്ങൾക്ക് ലഭിക്കാൻ അവർ ആഗ്രഹിക്കില്ലതന്നെ. കാരണം, ഭാഷ ഫ്യൂഡൽ ഭാഷയാണ്. കീഴിൽ ഉള്ളവൻ വളർന്നാൽ മുകളിൽ ഉള്ളവൻ 180° തലകുത്തനെ മറിയും.


ഈ എഴുത്തുകാരന്റെ വ്യക്തിപരമായ വിലയിരുത്തലിൽ ദക്ഷിണേഷ്യയിലെ ഏതൊരു ദേശത്തിലെ ചരിത്രകാലം മുതലുള്ള ഏതോരു ഭരണത്തോടും തരതമ്യം ചെയ്താലും, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണം അവരേക്കാളെല്ലാം മെച്ചപ്പെട്ടതായിരുന്നു. വാസ്തവം പറയുകയാണെങ്കിൽ കമ്പനി ഭരണമായിരുന്നു ബൃട്ടിഷ്-രാജ ഭരണത്തിനേക്കാളും വളരെ മെച്ഛം.


ബൃട്ടിഷ്-ഇന്ത്യയെ സ്വയം ഭരണത്തിന് കെൽപ്പുള്ളതാക്കാനായി ബൃട്ടിഷ് വിഡ്ഢികൾ ഇവിടേക്ക് ഇറക്കിവിട്ടതാണ് ജനാധിപത്യം എന്ന ആശയം. ഇത് ബൃട്ടിഷ്-ഇന്ത്യയിൽ ഇറക്കിവിട്ടതോടുകൂടി, സാമ്പത്തിക കഴിവുകൾ ഉള്ള എല്ലാർക്കും വൻ സാധ്യതകളാണ് മുന്നിൽ തുറക്കപ്പെട്ടത്.


ഇവരിൽ ആർക്കും ജന നേതാവാകാം. ഭരിക്കാം. നിയമങ്ങൾ ഉണ്ടാക്കാം.


ബൃട്ടിഷ്-ഇന്ത്യയിൽ നിലവിൽ വന്ന ജനാധിപത്യ സംവിധാനങ്ങളുടെ മുഴുവൻ പേരുകളും ഈ എഴുത്തുകാരന് അറിയില്ല. എന്നാൽ ചിലതെല്ലാം അറിയാം. അറിയുന്നതെല്ലാം ഇവിടെ എഴുതാൻ പറ്റില്ല. കാരണം അവ കൃത്യമായ വിവരമാണോ എന്ന് തിട്ടപ്പെടുത്താൻ ഇപ്പോൾ സമയം ഇല്ല.


ബൃട്ടിഷ്-ഇന്ത്യയിൽ മുഖ്യമായി മൂന്ന് പ്രസിഡൻസികൾ ആണ് ഉണ്ടായിരുന്നത്. Madras, Bombay, Calcutta എന്നിവയാണ് ആ മൂന്ന് Presidencyകൾ. പോരാത്തതിന് ചില Provincesസും ഉണ്ടായിരുന്നു.


ഇന്ന് ഈ വിധ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ച് ഓൺലൈൻ ഇടങ്ങളിൽ തിരച്ചിൽ നടത്തിയാൽ കാണുന്ന വാക്കുകൾ, ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ കള്ളന്മാരാണ്, ചൂഷകരാണ് എന്നെല്ലാം വാക്കുകൾക്കിടയിൽ ചില വിവരങ്ങൾ ആണ്. ആ കാരണത്താൽ ആ വിധ വിവരങ്ങൾ വായിക്കാൻ പ്രയാസം തന്നെയാണ്.


എന്നാൽ മറ്റ് കാര്യങ്ങൾ വായിക്കുന്ന ഇടയിൽ നിന്നും പെറുക്കിയെടുക്കാൻ പറ്റിയ കാര്യങ്ങൾ ഇവയാണ്:


മൂന്ന് പ്രസിഡൻസികൾക്കും മറ്റ് പ്രോവിൻസികൾക്കും മുകളിൽ ആയി കേന്ദ്ര ഭരണം സംവിധാനം.


ആ സ്ഥാനത്ത് ഒരു Legislative assembly ഉണ്ടായിരുന്നു എന്നു തോന്നുന്നു. Central Legislative assembly.


ഇതിന് കീഴിലായി മൂന്ന് പ്രസിഡൻസി Legislative assemblyകൾ. പ്രോവിൻസുകൾക്കും ഇത് കാണുമായിരിക്കാം. Provincial Legislative Assembly.


Madras Legislative Assembly എന്നത് മെഡ്രാസ് പ്രസിഡൻസി ഭരണത്തിലെ Assemblyയാണ്. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർ ആവാം മെഡ്രാസ് പ്രസിഡൻസി ഭരണം നടത്തുന്നു മന്ത്രിസഭ.


മറ്റ് പ്രസിഡൻസികളിലും ഇതേ പോലുള്ള സംവിധാനം കാണുമായിരിക്കാം. എന്നാൽ ആ വിധ സ്ഥലങ്ങളുമായി മെഡ്രാസ് പ്രസിഡൻസിയിലെ ജനത്തിന് പൈതൃകമായി യാതോരു ബന്ധവും ഇല്ലായിരുന്നുവെന്നും ഓർക്കുക.


ഇനി മലബാർ ജില്ല നോക്കാം.


Malabar District Board എന്ന ഒരു കാര്യത്തെക്കുറിച്ച് പരാമർശിച്ചു കാണുന്നുണ്ട്. അതിലേക്ക് അംഗങ്ങളെ ജനാധിപത്യ തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നു.


Malabar District Boardന് കീഴിൽ Taluk Boardകൾ. ഇവയിലേക്കും തിരഞ്ഞെടുപ്പ് നടത്തപ്പെടുന്നു.


പിന്നെ Grama Panchayath എന്നും എഴുതിക്കാണുന്നുണ്ട്. ഇങ്ഗ്ളണ്ട് ഭരണ കാലത്തിലെ കാര്യമാണ് പറയുന്നത്.


അപ്പോൾ നോക്കുക.


Central Legislative assembly

Madras Legislative Assembly

Malabar District Board

Taluk Boardകൾ

Grama Panchayathത്തുകൾ


Calicut constituency (കോഴിക്കോട് നിയോജന മണ്ഡലം), Wandoor farqa constituency, South Canara constituency എന്നെല്ലാം നിയജക മണ്ഡലങ്ങളെക്കുറിച്ച് ചില എഴുത്തുകളിൽ കാണപ്പെട്ടു. അങ്ങിനെ പല constituencyകളും കാണും.


English East India Company വളരെ സാവധാനത്തിൽ, നിത്യവും പൊട്ടിത്തെറിച്ചു കൊണ്ടിരുന്ന അനേകം പ്രദേശങ്ങളെ ഒത്തൊരുമിപ്പിച്ചുകൊണ്ട്, അവയിൽ സമാധാനവും പുരോഗതിയും സാംസ്ക്കാരിക നിവാര വളർച്ചയും മറ്റും വരുത്തിക്കൊണ്ടിരുന്ന ഈ രാജ്യത്ത് (ബൃട്ടിഷ്-ഇന്ത്യയിൽ), ഇങ്ഗ്ളണ്ട് ഭരണം ജനാധിപത്യവും അതോടൊപ്പം കോലാഹലങ്ങളും അടിപിടിയും കുത്തിമറിക്കലും മറ്റും സ്ഥാപിച്ചെടുത്തു.


മലബാറിലെ മുഹമ്മദീയരും ഈ കുത്തൊഴുക്കിലേക്ക് വലിച്ചു കയറ്റപ്പെട്ടു.

1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ


2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി


3. വൻ ആയുധ നൈപുണ്യത്തിന്റേനയും


4. വൻ ധൈര്യശാലികളായ നായർമാർ


5. ചളിപ്രദേശത്തിൽ വൻ


6. നായർമാർ കാഴ്ചവച്ച പ്രതിലോമ


7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന


8. അമിത ധൈര്യത്തിന്റേയും


9. സാമൂഹിക പരിഷ്ക്കരണം ഒരു


10. സർവ്വസ്വാതന്ത്ര്യവും നൽകി


11. കീഴ്ജനത്തിന്റെര വാക്കുകളും


12. എതിർകോണുകളിൽ ഉള്ള രണ്ട്


13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ


14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത


15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും


16. IVRSസിൽ പൊട്ടലും ദിശാതിരിയലും


17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു


18. നായർമാരെ കഠിന അടിമത്തത്തിൽ


19. നായർമാർ അവസരം ലഭിച്ചപ്പോൾ


20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ


21. കൈയിൽ കിട്ടിയപാടെ സ്വകാര്യ


22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്


23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ


24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ


25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ


26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന


27. ഈ ഉപദ്വീപിൽ ഇസ്ലാമിനോട്


28. നേത്രങ്ങൾക്ക് മുന്നിൽ മറയും


29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്


30. അറക്കൽ കുടുംബത്തിന്റെക


31. മറ്റ് മാപ്പിളമാരെക്കുറിച്ചും,


32. വള്ളുവനാടിലെ കാര്യം


33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ


34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്


35. കുടുംബത്തേയും കുടുംബ മഹിമയേയും


36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും


37. പശു ആരാധനയെക്കുറിച്ച്


38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ


39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ


40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ


41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി


42. പറുദീസയും പറുദീസയിലെ ഹൂറിമാരും


43. മലബാറീ മുഹമ്മദീയർ ജനാധിപ്യ


44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ


45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ


46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ


47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ


48. സംഭവ ചരിത്രത്തെ സിനിമാക്കാർ


49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള


50. പാതി ഇരുണ്ടതും പകൽവെളിച്ചം


bottom of page