ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ പറ്റുള്ളുവെന്ന മാനസിഭാവം
Cannanoreറിലെ 👉അറക്കൽ കുടുംബക്കാരും Cannanoreറിന് ചുറ്റുപാടിൽ ഉള്ള ഗ്രീക്ക് രക്തബന്ധ പാതയിൽത്തന്നെയുള്ള മറ്റ് മുഹമ്മദീയരും, Tellicheryയിലെ കേയീ കുടുംബക്കാരും, ഉത്തരമലബാറിലേയും ദക്ഷിണ മലബാറിലേയും അറബി രക്തബന്ധപാത കലർന്ന മാപ്പിളമാരും, നമ്പൂതിരി-അമ്പലവാസി-നായർ കുടുംബ പാതയിലുള്ള മാപ്പിളമാരും, ദക്ഷിണ മലബാറിലെ കീഴ്ജനങ്ങളിൽ പെട്ട ചെറുമാർ മുതൽ മുകളിലോട്ടുള്ള മക്കത്തായ തീയ്യർവരെയുള്ള രക്തബന്ധ പാതകളിൽ ഉള്ള മാപ്പിളമാരും, Calicut രാജകുടുംബം കീഴ്ജന കുടുംബങ്ങളിൽ നിന്നും മുഹമ്മദീയരായി വളർത്തിയെടുത്ത കടൽ തൊഴിലുകാരും, കുറച്ച് പട്ടാണികളും, കുറച്ച് ഡെക്കാനി മുഹമ്മദീയരും, ഇവർക്കെല്ലാം ഉപരിയായി ശുദ്ധമായ അറബി രക്തപാതയിൽ ഉറച്ചു നിൽക്കുന്ന പല കുടുംബക്കാരും മറ്റും അടങ്ങുന്നതായിരുന്നു അന്നുള്ള മലബാറിലെ മുഹമ്മദീയർ എന്നു തോന്നുന്നു.
ഇവരിൽ ദക്ഷിണ മലബാറിലെ കീഴ്ജന രക്തബന്ധപാതയിൽ ഉള്ളവർ തന്നെ പതിറ്റാണ്ടുകളിലൂടെ വൻ മാനസികവും സാമൂഹികവും ആയ മാറ്റങ്ങൾ കൈവരിച്ചിരിക്കാം. ഒന്ന് ഇസ്ലാമിലൂടെ അവർക്ക് ലഭിച്ച സാമൂഹിക ഔന്നിത്യം. മറ്റൊന്ന് ചെറുമർ മുതൽ മുകളിലോട്ടുള്ള കീഴ്ജനങ്ങളിൽ തന്നെ രക്തബന്ധ പാതകൾ തമ്മിൽ കലർന്നിട്ടുണ്ടാവാം എന്നത്. പോരാത്തതിന്, ഇവരിലും അറബി രക്തബന്ധ പാതയുൾപ്പെടെയുള്ള മറ്റ് ഉന്നത കുടുംബ രക്തബന്ധ പാതകളും കലർന്നിട്ടുണ്ടാവാം, വൈവാഹിക ബന്ധങ്ങളിലൂടെ, എന്നതും.
മലബാറിലെ മുഹമ്മദീയരെ തമ്മിലടിപ്പിക്കാനോ, വിഘടിപ്പിക്കാനോ ഇങ്ഗ്ളിഷ് ഭരണം ഗൂഡാലോചന ചെയ്തിരുന്നുവെന്ന് തോന്നുന്നില്ല. എന്നാൽ ഈ കൂട്ടരെ തമ്മിൽ സംഘടിപ്പിക്കാനും, സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ പറ്റുള്ളുവെന്ന ഒരു മാനസിഭാവം വരുത്താനും, പ്രചോദനം നൽകിയത് മറ്റൊരു സംഗതിയായിരുന്നു.
ഈ ഉപഭൂഖണ്ഡത്തിൽ മുഹമ്മദീയരും കൃസ്തീയരും ജൈനരും ബുദ്ധമതക്കാരും സിക്കുകാരും അല്ലാത്ത ഏവരും ഹിന്ദുക്കൾ ആണ് എന്ന ഒരു കാഴ്ചപ്പാട് ഭൂഖണ്ഡ യൂറോപ്യന്മാരായ കച്ചവടക്കാർക്കും, പോരാത്തതിന് ഇങ്ഗ്ളിഷ് ഭരണത്തിനും ഉണ്ടായിരുന്നു എന്നു തോന്നുന്നു.
എന്നാൽ അറബിക്കച്ചവടക്കാർക്ക് ഈ വിധമായുള്ള ഒരു വിശ്വാസം ഉണ്ടായിരുന്നുവോ എന്ന് അറിയില്ല. കാരണം, വേദകാല അദ്ധ്യാത്മികതയും അതിന് ശേഷം ഏതാനും ആയിരം വർഷങ്ങൾക്ക് ശേഷം ഉദിച്ചുവന്ന തൃമൂർത്തീ സങ്കൽപ്പത്തിലുള്ള ആദ്ധ്യാത്മികതയും ബ്രാഹ്മണരുടെ സ്വന്തം പൂർവ്വിക സ്വത്തായിരുന്നു.
അത് അവർ ചെറുതായി പങ്കുവച്ചത് ക്ഷത്രിയരുമായി മാത്രമയിരുന്നു എന്നു തോന്നുന്നു. വൈശ്യരുടെ കാര്യം ഈ എഴുത്തുകാരന് അറിയില്ല. എന്നാൽ ശൂദ്രർ വ്യക്തമായും ബ്രാഹ്മണരുടെ അടിമ ജനം തന്നെയായിരുന്നിരിക്കാം.
ഇങ്ഗ്ളിഷ് ഭരണകാലത്ത് ബ്രാഹ്മണർക്ക് കീഴിൽ ഉള്ള പല ജനവംശങ്ങളിലേയും ആളുകൾക്ക് സാമൂഹിക ഉന്നതി ലഭിച്ചതോടുകൂടി, ഇങ്ഗ്ളിഷുകാരിലെ വിവരക്കേട് മുതലാക്കി, തങ്ങളും ഹിന്ദുക്കൾ ആണ് എന്ന് അവരും അവകാശപ്പെട്ടു. അങ്ങിനെ സ്വന്തം പൈതൃകത്തിൽ വൻ ആദ്ധ്യാത്മികവും ബുദ്ധിവൈഭവപരവും ആയ സ്വത്തുക്കൾ ഉണ്ട് എന്ന് അവർ കണ്ടെത്തിത്തുടങ്ങി.
ഈ വിധ കണ്ടെത്തെലുകൾക്ക് കളം ഒരുക്കിയത് ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥർ തന്നെ. അവർ ബൃട്ടിഷ്-ഇന്ത്യയിലും അതിന് പുറത്തുള്ള സ്വതന്ത്ര രാജ്യങ്ങളിലും ആളെ വിട്ട്, ഏതാനും ആയിരം വർഷം പഴക്കമുള്ള പലവിധ താലിയോല ഗ്രന്ഥങ്ങളും കണ്ടെത്തുകയും അവയെ പരിഭാഷപ്പെടുത്തുകയും പോരാത്തതിന്, അവയെ ബ്രാഹ്മണർക്ക് കീഴിൽ പെട്ടുപോയ ജനവംശങ്ങൾക്ക് സ്വായത്തമാക്കാൻ സൌകര്യപ്പെടുത്തകയും ചെയ്തു.
ഈജിപ്റ്റിലെ പൌരാണിക സാംസ്ക്കാരികതയെ കണ്ടെത്തിയതു പോലെയാണ് ദക്ഷിണേഷ്യയിലെ പൌരാണികതയെ കണ്ടെത്താൻ ഇങ്ഗ്ളിഷ് ഭരണം ശ്രമിച്ചത്. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്.
ഹൈന്ദവ ആദ്ധ്യത്മികതയിൽ ഉൾപ്പെടുന്ന രണ്ട് വ്യത്യസ്ത ആദ്ധ്യാത്മിക പാരമ്പര്യങ്ങളും ബ്രാഹ്മണരുടെ കൈകളിൽ നിന്നും തട്ടിയെടുത്ത്, അവയുമായി യാതോരു ബന്ധവുമില്ലാത്ത മറ്റ് ജനവംശങ്ങൾക്ക് നൽകുകയാണ് ഇങ്ഗ്ളിഷ് ഭരണം യഥാർത്ഥത്തിൽ ചെയ്തത്.
പാരമ്പര്യമായി മലബാറിലും തിരുവിതാംകൂറിലും അമ്പവാസികളിൽ പലർക്കും, നായർമാരിൽ എല്ലാവർക്കും, വേദപഠനവും വേദമന്ത്രങ്ങളുടെ ചൊല്ലലും അനുവദിച്ചിരുന്നില്ല. ഏതാണ്ട് 1900 ആയപ്പോയേക്കും ദക്ഷിണേഷ്യയിൽ ബ്രാഹ്മണ മതത്തിലേക്ക് ഒരു വൻ ജനക്കൂട്ടം തന്നെ കയറിക്കൂടിയിരുന്നു. ഞങ്ങൾ എല്ലാരും ഹിന്ദുക്കളാണ് എന്നാണ് ഭാവവും അവകാശവാദവും.
തിരുവിതാംകൂറിൽ ശ്രീ നാരായണ👆ഗുരു ഹൈന്ദവ ക്ഷേത്രങ്ങൾ പണിയുകയും അവയിൽ ശിവ പ്രതിമ പ്രതിഷ്ഠിക്കുകയും ചെയ്തു പോലും. സാമൂഹിക വിപ്ളവത്തിന്റെ പാതയിൽ നിന്നുകൊണ്ടാണ് ഇദ്ദേഹം ഇത് ചെയ്തത്. എന്നാൽ ബ്രാഹ്മണ ആദ്ധ്യാത്മികതയിൽ ഉള്ള അമ്പലങ്ങൾ പണിയാനും അവയിൽ ബ്രാഹ്മണ ദൈവത്തെ പ്രതിഷ്ഠിക്കാനും ഉള്ള അധികാരം പൈതൃകമായി ഇദ്ദേഹത്തിന് ഇല്ലതന്നെ.
എന്നാൽ ഈ വിധമായുള്ള കാര്യങ്ങൾ സമൂഹത്തെ ഒരു വൻ മാറ്റത്തിലേക്ക് നയിച്ചു. ഹിന്ദുക്കൾ എന്ന മൊത്തമായുള്ള ഒരു മേൽവിലാസം പേറുന്ന ഒരു വൻ ജനകൂട്ടത്തിന് ഈ ഉപഭൂഖണ്ഡത്തിൽ ജനനം ലഭിച്ചു.
ഈ ജനക്കൂട്ടം തമ്മിൽ കലരാത്തവരും പൈതൃകമായി വ്യത്യസ്ത വംശീയതയിൽ പെട്ടവരും മറ്റുമാണ് എങ്കിലും, ദക്ഷിണേഷ്യയിൽ പുതുതായി വിതറിമുളപ്പിച്ച ജനാധിപത്യത്തിലെ ചില കക്ഷികൾക്ക് ഇവർ ഒരു വൻ മുതൽക്കൂട്ടായി മാറി.
ഈ ഒറ്റ മേൽവിലാസത്തിൽ നിൽക്കുന്ന ഈ ജനക്കൂട്ടത്തിന്റെ നേതൃത്വസ്ഥാനം കരസ്ഥമാക്കിയാൽ ഈ രാജ്യത്തെ കൈയിലാക്കാം. എന്നാൽ ഐക്യത്തെക്കാളും ഏറെ വിഘടിച്ചുനിൽക്കാനുള്ള എല്ലാ വിധ ചേരുവകകളും ഉള്ള ഈ ജനക്കൂട്ടത്തെ വൈകാരികമായി ഒരുമിപ്പിക്കാൻ പറ്റിയ ഒരു ആശയം ആവശ്യം തന്നെ. അതായത് ഒരു പൊതു ശത്രു.
ഇതിന് എല്ലാവിധത്തിലും പറ്റിയത് ഇസ്ലാം എന്ന മതമാണ്. ബൃട്ടിഷ്-ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിൽ ഓരോ നേതാവും വർഗ്ഗീയമായി ചിന്തിക്കാനുള്ള ഹേതുക്കൾ ആണ് ജനാധിപത്യ തിരഞ്ഞെടുപ്പിൽ വോട്ടുകൾ കരസ്ഥമാക്കാനോ നേതാവാകാനോ ഉപയോഗിച്ചത്. തിലകൻ ഗണേഷ (ഗണപതി) പൂജയാണ് ഉപയോഗിച്ചത് എങ്കിൽ ഗാന്ധി ഉപയോഗിച്ചത് രാമരാജ്യമാണ്. ഇസ്ലാം മതത്തിൽ പെട്ട രാഷ്ട്രീയക്കാരും ഇതേ പോലുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടാവാം.
വികാരം ഇളക്കിവിട്ടാൽ, അത് രാഷ്ട്രീയ ശക്തിയായി മാറും. അതാണ് ജനാധിപത്യത്തിലെ മറിമായം.
ഭൂപടത്തിൽ വടക്കൻ ഭാഗങ്ങളെ ദക്ഷിണ ഭാഗത്തിന് മുകളിൽ ആയി കാണുന്നതിനാൽ, ബൃട്ടിഷ്-ഇന്ത്യയുടെ വടക്കുള്ളവർ തങ്ങൾക്ക് മുകളിൽ ഉള്ളവർ ആണ് എന്ന ഒരു സങ്കൽപ്പം മലബാറിലും പടർന്നിരിക്കാം.
വടക്കൻ ഭാഗങ്ങളിൽ അവിടുള്ള പ്രാദേശിക നേതാക്കൾ സമൂഹത്തിൽ കുത്തിക്കടത്തിവിട്ട വിഘടനപരമായുള്ള നീക്കങ്ങൾ ഇങ്ങ് ദക്ഷിണ ഭാഗത്തുള്ള മലബാറിലും സാമൂഹികമായി ഒരു ആപ്പ് അടിച്ചു കയറ്റിയതുമാതിരി സമൂഹത്തിനെ നെടുങ്ങനെ മുറിച്ചിടാനാണ് ഇടയാക്കിയത്.
ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ അടുത്ത എഴുത്തിൽ നൽകാം.
മുഹമ്മദീയരെ വ്യത്യസ്തരായി കാണുന്ന മറ്റൊരു സംഘടിത ജനവിഭാഗം, ബൃട്ടിഷ്-ഇന്ത്യയിലെ മറ്റെല്ലാ ഇടങ്ങളിലേയും പോലെ മലബാറിലും വളർന്നുവന്നു. ഈ ഒരു അവസ്ഥാ വിശേഷം വന്നത് മലബാറിലെ വ്യത്യസ്ത മുഹമ്മദീയരിൽ ഐക്യത്തിനായുള്ള ഒരു പ്രേരണ വളർത്തിയിട്ടുണ്ടാവാം.
ഇതിന് വളമായി നിന്നിരുന്നത് ജനാധിപത്യവും അതുമായി ബന്ധപ്പെട്ട കോലാഹലങ്ങളും പ്രസ്താവനകളും, ജാഥകളും നോട്ടീസു വിതരണവും ലഘുലേഖാ അച്ചടിയും മൈതാന പ്രസംഗങ്ങളും മറ്റും ആയിരിക്കും.
അതിനിടയിൽ ഒരു വർഗ്ഗീയ കലാപവും. വർഗ്ഗീയ കലാപത്തിലെ രണ്ട് പക്ഷവും അന്യോന്യം പ്രകോപിപ്പിക്കുകയും ഏറ്റുമുട്ടുകയും ചെയ്യുന്നു. രണ്ടു പേരും അന്യോന്യം ആരോപിക്കുമ്പോൾ, അതിൽ Britishഷുകാരേയും കൂട്ടിച്ചേർക്കും. ഉദാഹരണത്തിന് ഈ പ്രസ്താവന (1947) നോക്കുക:
'Even if Britain and Hindu Congress obstruct us we will never hesitate to shed our warm blood in our advance until the noble Pakisthan is secured."
ഈ പ്രസ്ഥാവനയിൽ കോൺഗ്രസും ബൃട്ടനും ഒരേ പക്ഷക്കാരാണ്!
ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പണ്ട് മലബാറിൽ വളർത്തിവന്നിരുന്ന ശാന്തതയും സമാധാനും ചിതറിപ്പോയി എന്നുപറയാം എന്നു തോന്നുന്നു.
1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ
2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി
3. വൻ ആയുധ നൈപുണ്യത്തിന്റേനയും
7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന
11. കീഴ്ജനത്തിന്റെര വാക്കുകളും
13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ
14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത
15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും
16. IVRSസിൽ പൊട്ടലും ദിശാതിരിയലും
17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു
18. നായർമാരെ കഠിന അടിമത്തത്തിൽ
20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
21. കൈയിൽ കിട്ടിയപാടെ സ്വകാര്യ
22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്
23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ
24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ
25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ
26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന
28. നേത്രങ്ങൾക്ക് മുന്നിൽ മറയും
29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്
31. മറ്റ് മാപ്പിളമാരെക്കുറിച്ചും,
33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ
34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്
35. കുടുംബത്തേയും കുടുംബ മഹിമയേയും
36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും
38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ
39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ
40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ
41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി
42. പറുദീസയും പറുദീസയിലെ ഹൂറിമാരും
43. മലബാറീ മുഹമ്മദീയർ ജനാധിപ്യ
44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ
45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ
46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ
47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ
48. സംഭവ ചരിത്രത്തെ സിനിമാക്കാർ
49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള
50. പാതി ഇരുണ്ടതും പകൽവെളിച്ചം