ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ കീഴ്ജനം കയറിയപ്പോൾ
ദക്ഷിണേഷ്യയിലെ കാര്യം പറയാം.
ഇസ്ലാം മത ജനങ്ങൾ ഒറ്റക്കൂട്ടർ ആയിരുന്നു എന്നു തോന്നുന്നില്ല. സുന്നികളും ഷിയാസും തമ്മിൽ കാലാകാലങ്ങളായി ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്.
ഡൽഹി ഭരിച്ചിരുന്ന അടിമ സുൾത്താൻമാരുടെ (Slave dynasty) ഇടയിലും വൻ കൂട്ടത്തലും വെട്ടിക്കൊല്ലലും നടന്നിട്ടുണ്ട്. മുഗൾ രാജാകുടുംബക്കാരിൽ തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ട്.
ദക്ഷിണേഷ്യയുടെ ഏതാണ്ട് മധ്യഭാഗത്തായുണ്ടായിരുന്ന ബാഹ്മിനി രാജ്യങ്ങൾ പതിറ്റാണ്ടുകളോളം തമ്മിൽ സംഘടിക്കാതെയാണ് നിന്നിരുന്നത്.
അതേ സമയം ഇന്ന് ഹിന്ദുക്കൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പല രാജകുടുംബക്കാരും ഇസ്ലാം രാജുകുടുംബങ്ങളുമായി വൻ അടുപ്പത്തിൽ ജീവിച്ചിട്ടുണ്ട്. അതേ സമയം അവർ അവരുടെ കീഴിളുള്ള, ഇന്ന് ഹിന്ദുക്കൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, കീഴ്ജനത്തിനെ അകറ്റിത്തന്നെയാണ് നിർത്തിയിരുന്നത്.
ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിൽ വന്നതോടുകൂടി, ഇസ്ലാമും കൃസ്തീയരും ജൈനരും ബുദ്ധമതക്കാരും മറ്റും അല്ലാത്ത വിവധ ജനവംശങ്ങളിൽപെട്ട പല ജനങ്ങളും ഹിന്ദുവെന്ന മേൽവിലാസത്തിൽ കയറി.
ബെങ്ഗോളികളും ഗുജറാത്തികളും മറാഠികളും കന്നടക്കാരും തമിഴരും കാശ്മീരുകാരും പട്ടാണികളും തിരുവിതാംകൂറുകാരും ഡെക്കാനികളും ബീഹാറിലെ ജാട്ടുകാരും പഞ്ചാബികളും മലബാറികളും മറ്റും ഒരേ മനുഷ്യവംശീയരാണ് എന്ന തോന്നൽ ചരിത്രപരമായി ഈ ഉപഭൂഖണ്ഡത്തിൽ ഉണ്ടായിരുന്നുവെന്ന് തോന്നുന്നില്ല. ഇവരിൽ പലർക്കും മറ്റുള്ളവരെക്കുറിച്ച് അറിവ് തന്നെ വളരെ തുച്ഛമായിരുന്നിരിക്കാം.
പോരാത്തതിന്, ഈ ഓരോ കൂട്ടരിലും പല ജനവംശങ്ങളും ഉണ്ടായിരുന്നിരിക്കാം.
ഈ ജനവംശങ്ങൾ തമ്മിൽത്തമ്മിൽ പകയോടും വെറുപ്പോടും ജീവിച്ചിരുന്നിരിക്കാം. ഈ ജനക്കൂട്ടങ്ങളെ തങ്ങൾ ഒറ്റക്കൂട്ടരാണ് എന്ന് മനസ്സിലാക്കിക്കാൻ പറ്റിയ ഏറ്റവും ശക്തമായ ഉപാദി അവർക്ക് പൊതുവായുള്ള ഒരു ശത്രുവിനെ കാണിച്ചുകൊടുക്കുക എന്നുള്ളതായിരുന്നു. ആ പൊതു ശത്രുവാകട്ടെ ഇസ്ലാം മതക്കാരും.
തിരുവിതാകൂറിലെ ഈഴവർ ഈഴം ദ്വീപ് അഥവാ സിലോൺ (ഇന്നുള്ള ശ്രീ ലങ്ക) ദ്വീപിൽ നിന്നുമുള്ളവരാണ് എന്ന് പറയപ്പെടുന്നു. വേദകാല സംസ്ക്കാരവും അതിന് ശേഷംവന്ന ത്രിമൂർത്തീ സങ്കൽപ്പമുള്ള ആദ്ധ്യാത്മികതയും കലർന്നു നിൽക്കുന്ന ഇന്നുള്ള ഹിന്ദു മതവുമായി എന്ത് പാരമ്പര്യ ബന്ധമാണ് ഇവർക്ക് ഉള്ളത് എന്ന് മനസ്സിലാകുന്നില്ല.
അതേ സമയം യവന രക്തപാതയും മധ്യേഷ്യൻ രക്തബന്ധപാതയും പോരാത്തതിന് മറ്റേതോ കറുത്ത ത്വക്കിൻനിറമുള്ളവരുടേയും രക്തബന്ധപാതകൾ കലർന്നുനിൽക്കുന്നവരായ വടക്കേ മലബാറിലെ തീയർക്കും എന്ത് ഹൈന്ദവ പാരമ്പര്യമാണ് ഉള്ളത് എന്നും ആലോചിക്കാവുന്ന കാര്യമാണ്.
തിരുവിതാംകൂറിലെ ഈഴവ നേതാക്കൾ Tellicherryയിൽ വന്ന് അവിടുള്ള തീയരെ ഈഴവ മേൽവിലാസത്തിൽ പെടുത്തി, എന്നിട്ട് അവിടെ അവർക്കായി ഒരു ബ്രാഹ്മണ മത ക്ഷേത്രം പണിതുകൊടുത്തു. ഈ പാതയിലൂടേയും തിരുവിതാംകൂറിലെ ചീഞ്ഞളിഞ്ഞ സാമൂഹിക ഭാവങ്ങൾ, ഇങ്ഗ്ളിഷ് ഭരണത്തിന്റെ പ്രകാശത്തിൽ തിളങ്ങിത്തുടങ്ങിയിരുന്ന Tellicherryയിലേക്ക് പടർന്നുതുടങ്ങി.
മുകളിൽ സൂചിപ്പിച്ച ക്ഷേത്രത്തിനരികിലൂടെ പതിറ്റാണ്ടുകൾക്ക് മുൻപ് ഒരിക്കൽ പോകുമ്പോൾ, ക്ഷേത്രത്തിന് മുന്നിലായി ഒരു ബോഡ് (board): അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ലാ.
ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന സിനിമാ പാട്ടും പാടി തെരുവിലൂടെ ജാഥ നയിക്കുന്ന ഈഴവർക്ക് എന്ത് അഹിന്ദു?
Tellicheryയിലെ ഒരു തീയ്യ വ്യക്തിയോട് ഈ കാര്യം ചോദിച്ചു. ആ ആൾക്ക് ഈ ക്ഷേത്രം തീയരുടെ പാരമ്പര്യ ആദ്ധ്യാത്മികതയിൽ ഉള്ളത് അല്ലാ എന്ന കാര്യം അറിയില്ലായിരുന്നുവെന്ന് തോന്നുന്നു.
ആ ആൾ പറഞ്ഞു: മാപ്പിള ചെക്കന്മാർ ഉത്സവ സമയത്ത് പെൺകുട്ടികളെ എടങ്ങാറാക്കും. അതിനാലാണ് ഈ ബോഡ് വച്ചത് എന്ന്.
ചെക്കൻ എന്ന വാക്ക് pejorative വാക്കാണ്. ആ വാക്കിന്റെ നിർവ്വചനത്തിൽ നിന്നും രക്ഷനേടാൻ ചിലയിടങ്ങളിൽ തീയ തൊഴിലാളി വർഗ്ഗക്കാർ ശ്രമിച്ചിരുന്ന കാര്യം ഓർമ്മവരുന്നുണ്ട്.
ആകെക്കൂടി കലങ്ങിമറിഞ്ഞാണ് കാര്യങ്ങൾ കിടക്കുന്നത്. മുത്തപ്പൻ ക്ഷേത്രത്തിൽ ആർക്കും കയറിച്ചെല്ലാം. ആ ആദ്ധ്യാത്മികതയിൽ ഉള്ള ജനം ഹിന്ദുവായി മാറിയിരിക്കുന്നു. ആ വിധം തീയരെ ഹിന്ദവാക്കിയതിന് ശക്തമായ പിന്തുണയും പ്രേരണയും നൽകിയത് മലബാറിന് പുറത്തായുള്ള ഈഴവരുടെ നേതാക്കൾ ആണ്. ഈഴവരാകട്ടെ പാരമ്പര്യമായി ഹിന്ദുക്കളും അല്ല.
തിരുവിതാംകൂറിലെ അഹിന്ദുക്കളായ ഒരു കൂട്ടർ മലബാറിലെ അഹിന്ദുക്കളായ മറ്റൊരു കൂട്ടരെ കഭളിപ്പിച്ച് ഒന്നിച്ചു ചേർത്ത്, രണ്ട് കൂട്ടരും ഹിന്ദുക്കൾ ആയി. എന്നിട്ട് അവർ നിർമ്മിച്ച ക്ഷത്രത്തിന് മുന്നിൽ അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ലായെന്ന ബോഡും സ്ഥാപിച്ചു. തങ്ങൾ തന്നെയാണ് അഹിന്ദുക്കൾ എന്ന കാര്യം അവരിൽ ആർക്കും ഒരു ബോധോദയമായി വന്നില്ലായെന്ന് തോന്നുന്നു.
ഇവിടെ കാണുന്ന വൻ ഹാസ്യം, യഥാർത്ഥ ഹിന്ദുക്കളായ ബ്രാഹ്മണർക്ക് ഈ ബോഡുമായി എന്തെങ്കിലും ബന്ധം കാണുമോ എന്നതാണ്. അവർക്ക് ഈ ക്ഷേത്രത്തോടു തന്നെ കാര്യമായി ബന്ധം കാണും എന്നും തോന്നുന്നില്ല. ഈ ക്ഷേത്രത്തിൽ നിന്നും ഏതാണ്ട് ഒരു കിലോ മീറ്റർ ദൂരത്താണ് തിരുവങ്ങാട് ശ്രീ രാമസ്വാമി ക്ഷേത്രം. അത് ബ്രാഹ്മണ (ഹൈന്ദവ) ക്ഷേത്രം തന്നെയാണ് എന്നു തോന്നുന്നു.
ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളോട് മലബാർ കൂട്ടിച്ചേർക്കപ്പെട്ടപ്പോൾ വടക്കൻ പ്രദേശങ്ങളിലെ പല ദുഷിച്ച കാര്യങ്ങളോടും ഒപ്പം അവിടുള്ള വർഗ്ഗീയ വിരോധവും മലബാറിലേക്ക് കടന്നുവന്നു. ഈ വർഗ്ഗീയ വിരോധം ഇങ്ഗ്ളിഷ് ഭരണത്തിന്റെ സൃഷ്ടി അല്ലതന്നെ.
ദക്ഷിണ മലബാറിൽ ഇസ്ലാം മതക്കാരിലെ ഉന്നതരോട് ഹൈന്ദവർക്കും (ബ്രാഹ്മണർക്കും) അവരുടെ അനുയായികളായ അമ്പലവാസികൾക്കും നായർമാർക്കും കഠിനമായ ശത്രുത പാരമ്പര്യമായി ഉണ്ടായിരുന്നതായി തോന്നുന്നില്ല. കാരണം, ബ്രാഹ്മണ പക്ഷം അറബിക്കച്ചവടക്കാരുമായി സഹകരിച്ചിരുന്നു.
ഹൈദ്രാലിയുടേയും ടിപ്പുവിന്റേയും ആക്രമണങ്ങൾ ഈ ബന്ധത്തിൽ വൻ പാളിച്ചകൾ സൃഷ്ടിച്ചിട്ടുണ്ടാവാം. ഇസ്ലാം മതത്തിലേക്ക് കീഴ്ജനവംശങ്ങൾ കയറിയതോടുകൂടി, ഈ ബന്ധത്തിൽ കൂടുതൽ സങ്കീർണ്ണതകൾ കയറിക്കൂടി.
ഈ എഴുത്തിന്റെ ഭാഗം 1, അദ്ധ്യായം 103ൽ പരാമർശിക്കപ്പെട്ട വൻ ഭൂജന്മിയായ ഇസ്ലാം സാഹിബ് കുടുംബക്കാരെ അവിടങ്ങളിൽ ഉള്ള സാധാരണ മാപ്പിളമാർ വൻ ഭയത്തോടുകൂടിയാണ് വീക്ഷിച്ചിരുന്നത്. രണ്ട് കൂട്ടരും ഇസ്ലാം ആണ് എന്ന കാര്യം സാമൂഹികമായി ഒരു വൻ കാര്യമായിരുന്നില്ല. ആദ്യത്തേത് ജന്മി കുടുംബവും, മറ്റേത് തൊഴിലാളി കുടുംബങ്ങളും ആയിരുന്നു എന്നതിനാണ് പ്രാധാന്യം.
വ്യത്യസ്ത സാമൂഹിക മേൽവിലാസങ്ങൾ പേറുന്ന ഇസ്ലാം മതത്തിൽ കീഴ്ജനം കയറിയതോടൂടി, ബ്രാഹ്മണ മതക്കാർക്കും അവരുടെ അനുയായികൾക്കും, ഇസ്ലാം മതക്കാരിൽ ചിലരുടെ പെരുമാറ്റങ്ങൾ പലരീതിയിലും പ്രകോപനപരമായി തോന്നിത്തുടങ്ങിയിരിക്കാം. പോകോപനം ഇസ്ലാം മതമോ, മുഹമ്മദീയർ ചെയ്ത കാര്യങ്ങളോ ആവില്ല. മറിച്ച് കീഴ്ജനം എന്ന മേൽവിലാസം പേറുന്നവർ ചെയ്തതുതന്നെ ആവും.
ബ്രാഹ്മണ പക്ഷം കീഴ്ജനത്തിനോട് വിദ്വേഷത്തോടുകൂടി പെരുമാറുന്നത്, ഇസ്ലാമിനോട് വിരോധത്തിൽ പെരുമാറുന്നതായി മാറി മനസ്സിലാക്കപ്പെടും. സാമൂഹിക വേദികളിൽ മാപ്പിളയെന്ന വാക്ക് മലബാറിലെ ഇസ്ലാമിലെ ഏവരുടേയും മേൽവിലാസത്തിൽ പടർന്നുകേറിയിരിക്കാം.
കീഴ്ജന മുഹമ്മദീയർ പ്രകോപിപ്പിച്ചാൽ അത് മാപ്പിളാന്മാർ പ്രകോപിപ്പിച്ചു എന്നാവും സമൂഹത്തിൽ പടരുന്ന വിവരം.
ഈ പറഞ്ഞതൊക്കെ മനസ്സിൽ കയറിവന്ന ചിന്തകളാണ്. മനസ്സിൽ കയറിവാരത്ത വിവരങ്ങളും വാസ്തവങ്ങളും കണ്ടേക്കാം.
ഇനി പറയാൻ പോകുന്നത്, ബൃട്ടിഷ് ഇന്ത്യയിൽ വിതറിയ രാഷ്ടീയക്കളി മലബാറിലും പടർന്നപ്പോൾ, ഇസ്ലാമിക സാമൂഹിക നേതാക്കൾ അതിനെ ഏതുവിധത്തിൽ കൈകാര്യം ചെയ്യാൻ ശ്രമിച്ചുവെന്ന കാര്യമാണ്.
1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ
2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി
3. വൻ ആയുധ നൈപുണ്യത്തിന്റേനയും
7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന
11. കീഴ്ജനത്തിന്റെര വാക്കുകളും
13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ
14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത
15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും
16. IVRSസിൽ പൊട്ടലും ദിശാതിരിയലും
17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു
18. നായർമാരെ കഠിന അടിമത്തത്തിൽ
20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
21. കൈയിൽ കിട്ടിയപാടെ സ്വകാര്യ
22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്
23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ
24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ
25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ
26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന
28. നേത്രങ്ങൾക്ക് മുന്നിൽ മറയും
29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്
31. മറ്റ് മാപ്പിളമാരെക്കുറിച്ചും,
33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ
34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്
35. കുടുംബത്തേയും കുടുംബ മഹിമയേയും
36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും
38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ
39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ
40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ
41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി
42. പറുദീസയും പറുദീസയിലെ ഹൂറിമാരും
43. മലബാറീ മുഹമ്മദീയർ ജനാധിപ്യ
44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ
45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ
46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ
47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ
48. സംഭവ ചരിത്രത്തെ സിനിമാക്കാർ
49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള
50. പാതി ഇരുണ്ടതും പകൽവെളിച്ചം