top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ

47. ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ അലകൾ മലബാറിൽ

ദക്ഷിണേഷ്യയിൽ ഇങ്ഗ്ളിഷ് ഭരണ പ്രദേശങ്ങളിൽ ഒരു പ്രത്യേകതയുണ്ടായിരുന്നു. ആർക്കും കയറി നേതാവാകാം. രാഷ്ട്രീയ ലക്ഷ്യങ്ങൾ മനസ്സിൽ വച്ചുകൊണ്ട് പ്രക്ഷേഭങ്ങളും മറ്റും സംഘടിപ്പിക്കാം. പ്രക്ഷോഭവും ഒച്ചപ്പാടും മൈതന പ്രസംഗവും നോട്ടീസ് വിതരണവും മറ്റും വേണം. എന്നാലെ നാലുപേർ അറിയുള്ളു. പിന്നെയങ്ങോട്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കൽ ആണ്.


ഇതുമായി ബന്ധപ്പെട്ട് ബൃട്ടിഷ്-ഇന്ത്യയിൽ പലയിടത്തും പല പ്രക്ഷോഭങ്ങളും നടന്നിട്ടുണ്ടാവാം. വ്യക്തമായി അറിയില്ല. എന്നാൽ ഈ വിധ വേണ്ടാതീനമൊന്നും പ്രാദേശിക സ്വതന്ത്ര രാജ്യങ്ങളിൽ നടപ്പില്ലതന്നെ. അവിടെ പാരമ്പര്യ നിയമം തന്നെ നാട്ടുരാജാവിന്റെ ഉദ്യോഗസ്ഥർ നടപ്പിലാക്കും.


1919തിൽ ആണ് എന്നു തോന്നുന്നു, ഖിലാഫത്ത് പ്രസ്ഥാനം അഥവാ Khilafat Movement ബൃട്ടിഷ്-ഇന്ത്യയിൽ കോലഹലം ഉണ്ടാക്കിയത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ വ്യക്തമായ വിവരങ്ങൾ ഈ എഴുത്തുകാരന്റെ പക്കൽ ഇല്ല. എന്നാൽ ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം തുർക്കിയിലെ ഭരണാധിപനായ സുൽത്താന്റെ മേൽ പലവിധ പരിമിതികളും വന്നുപെട്ടുവെന്നും അതിന് ഉത്തരവാദികൾ ബൃട്ടൻ ആണ് എന്നുമൊക്കെയുള്ള ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ബൃട്ടിഷ്-ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളിൽ മുഹമ്മദീയരായ ചില വ്യക്തികൾ ഒരു രാഷ്ട്രീയ പ്രക്ഷോഭം അഴിച്ചുവിടാൻ ശ്രമിച്ചതാണ് ഈ Khilafat Movement എന്നു തോന്നുന്നു.


എന്നാൽ ബൃട്ടിഷ്-ഇന്ത്യക്ക് പുറത്തുനിന്നുമാണ് ഇതിന്റെ ആരംഭം എന്നും എഴുതിക്കാണുന്നു.


തുർക്കിയിലെ രാജാവിനെ ലോകമെമ്പാടുമുള്ള മുഹമ്മദീയർ അവരുടെ ആത്മീയ നേതാവായി കണ്ടിരുന്നുവോ എന്ന് വ്യക്തമല്ല. അങ്ങിനെയെങ്കിൽ, ബൃട്ടണുമായി അന്ന് വൻ ബന്ധമുള്ള അറേബ്യൻ ഗൾഫ് നാടുകുളിൽ വൻ പ്രശ്നങ്ങൾ ഉയർന്നേനെ. പോരാത്തതിന്, തുർക്കിയിൽ തന്നെ Mustafa Kemal Atatürkന്റെ നേതൃത്വത്തിൽ വൻ ബഹുജന വിപ്ളവം നടക്കുകയും അവിടുള്ള ഖലീഫാ രാജ സ്ഥാനം റദ്ദാക്കപ്പെടുകയും ചെയ്യപ്പെട്ടു.


പോരാത്തതിന്, ബൃട്ടിഷ്-ഇന്ത്യയിലെ വടക്കൻ പ്രദേശങ്ങളിലെ മുഹമ്മദീയരുമായി മലബാറിലെ മുഹമ്മദീയർക്ക് വ്യക്തമായ ചരിത്രപരമായുള്ള ബന്ധം ഉണ്ടോ എന്നതും വ്യക്തമല്ല.


എന്നാൽ ബൃട്ടിഷ്-ഇന്ത്യയെന്ന വൻ പാത്രത്തിൽ ഉൾക്കൊള്ളുന്നവർ ആണ് ഈ രണ്ട് കൂട്ടരും. പോരാത്തതിന്, ബൃട്ടിഷ്-ഇന്ത്യൻ റെയ്ൽവേയും അതിനോട് ബന്ധിക്കപ്പെട്ട നാട്ടുരാജ്യ റെയ്ൽവേകളും ഉണ്ട്. വടക്കുള്ള എന്ത് കോലാഹലവും ഇങ്ങ് മലബാറിലേക്ക് എത്തിക്കാൻ പ്രയാസം ഇല്ലതന്നെ.


ഖിലാഫത്ത് പ്രസ്ഥാന പ്രക്ഷോഭം തിരുവിതാംകൂർ രാജ്യത്തിൽ നടന്നിരുന്നുവോ എന്ന് അറിയില്ല.


തുർക്കിയിലെ വ്യക്തമായ സാമൂഹിക വാസ്തവം അറിയാതെ ബൃട്ടിഷ്-ഇന്ത്യയിൽ രാഷ്ട്രീയ നേതൃത്വങ്ങളിലേക്ക് ഉയരാൻ ഉള്ള ഒരു പാതയായാണ് അന്ന് ഖിലാഫത്ത് പ്രസ്ഥാനം നടന്നത് എന്നാണ് തോന്നുന്നത്. വ്യക്തമായി പറയനുള്ള വിവരം ഇല്ല.


എന്നാൽ മുഹമ്മദീയർ മാത്രമല്ല, മറിച്ച് വീട്ടിൽ വൻ സമ്പത്തുള്ള പലരും പലവിധ രാഷ്ട്രീയക്കളികൾ അന്ന് നടത്തിയിരുന്നു. അതിനെക്കുറിച്ചെല്ലാം പലതും പിന്നീട് പറയാം.


ഖിലാഫത്ത് പ്രസ്ഥാനത്തെക്കുറിച്ച് നമ്പൂതിരിപ്പാടും പലതും പറഞ്ഞതും എഴുതിയതും കാണുന്നുണ്ട്. ആരോപണം മുഴുവൻ ഇങ്ഗ്ളിഷ് ഭരണത്തിന് മേൽ തന്നെ. വൻ വിപ്ളവക്കാരനാണ് നമ്പൂതിരിപ്പാട്. എന്നാൽ ഇങ്ഗ്ളിഷ് ഭരണം വന്നിട്ടാണ് കീഴ്ജനങ്ങളിൽ പെട്ട മിക്ക അടിമജനത്തിനും നമ്പൂതിരിമാരുടെ അടിമത്തത്തിൽനിന്നും മോചനം കിട്ടിയത് എന്നു മാത്രം നമ്പൂതിരിപ്പാടിന് അറിയില്ലാ എന്നു തോന്നുന്നു.


തുർക്കിയിൽ അവിടുത്ത ജനം തന്നെ ഖലീഫാ പ്രസ്ഥാനത്തെ റദ്ദാക്കിയ സ്ഥിതിക്ക്, ബൃട്ടിഷ്-ഇന്ത്യയിൽ വൻ പ്രക്ഷോഭങ്ങൾ നടത്തിയത് തനി വിഡ്ഢിത്തം തന്നെയാണ് എന്ന് പറയാൻ പറ്റുമോ എന്ന് അറിയില്ല. കാരണം വൻ മുതലെടുപ്പ് പദ്ധതിയായിരുന്നു അത് എന്ന് പറയാം എന്നു തോന്നുന്നു.


ബൃട്ടിഷ്-ഇന്ത്യയിൽ ഗാന്ധി രാഷ്ട്രീയ കളിയുമായി കയറിയ നേരമാണ് എന്നു തോന്നുന്നു. ഗാന്ധിയും വിട്ടില്ല. ഖിലാഫത്തെങ്കിൽ ഖിലാഫത്ത്! എന്തെങ്കിലും ഒന്നിൽ കയറിവേണം നേതാവാകാൻ.


ഏതാണ്ട് ഇതേ അവസരത്തിൽ ആണ് ദക്ഷിണ മലബാറിൽ ഒരു വൻ വർഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. ബൃട്ടിഷ് മലബാർ അന്ന് മെഡ്രാസ് പ്രസിഡൻസിയുടെ ഭാഗമാണ്. മെഡ്രാസ് പ്രസിഡൻസി അന്ന് ഭരിക്കുന്നത് കോൺഗ്രസ് മന്ത്രിസഭായണ് എന്നു തോന്നുന്നു. വർഗ്ഗീയ കലാപം ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ ഭാഗമാണ് എന്നാണ് വടക്കുള്ളവരുടെ നിർവ്വചനം.


ഏതാണ്ട് 1900മുതൽ ബ്രാഹ്മണരുടെ ഉന്നത സാമൂഹിക പദവിയിൽ കോട്ടം സംഭവിക്കുകയും, പല കീഴ്ജനങ്ങളും ഹിന്ദുക്കളായി നിർവ്വചിക്കപ്പെടുകയും ചെയ്തു തുടങ്ങിയിരുന്നു. ബൃട്ടിഷ്-ഇന്ത്യൻ സർക്കാർ രേഖകളിൽ ഈ വിധം തന്നെയാണ് നേരത്തേതന്നെ രേഖപ്പെടുത്തിയിരുന്നത്.


ഈ വിവരം പല വ്യത്യസ്ത ജനവംശീയരിലും വന്നുതുടങ്ങിയിരുന്നു. അതോടെ ഒരു വൻ ഹിന്ദു ജനക്കൂട്ടത്തിന്റെ ഇടയിൽ പെട്ടപോയി ബൃട്ടിഷ്-മലബാറിലെ പല വ്യത്യസ്ത മുഹമ്മദീയ ജനക്കൂട്ടങ്ങളും. ഒരു വൻ ഹിന്ദു ജനക്കൂട്ടത്തിന്റെ സാന്നിദ്ധ്യം മുഹമ്മദീയരിലും വ്യക്തമായ മാറ്റങ്ങൾ സാമൂഹിക മേൽവിലാസത്തിൽ വരുത്തിയിരിക്കാം. അവരും ഒരു വൻ സംഘടിതമായ കൂട്ടരായി മാറാനുള്ള സാധ്യതകളാണ് ഹിന്ദുവെന്ന വൻ ജനക്കൂട്ടത്തിന്റെ സാന്നിദ്ധ്യം കളം ഒരുക്കിയത്. സമൂഹത്തിന് ഇടയിലായി ഒരു വൻ മതിൽകെട്ടു വന്നുവെന്നതുമാതിരി ആയി.


സമൂഹത്തിന്റെ ഏതെങ്കിലും ചെറിയൊരു ദിക്കിൽ ഉള്ള വ്യക്തി വിരോധവും, അതുമായുള്ള കൈയ്യാങ്കളിയും മറ്റും സമൂഹത്തിൽ രണ്ട് വ്യത്യസ്ത അഗ്നിഗോളങ്ങൾ പോലെ വൈകാരികമായി ആളിപ്പടരും.


ചിലപ്പോൾ ഒരു തീയ തൊഴിലാളിയും ഒരു മുഹമ്മദീയനായ പണിക്കാരനും തമ്മിലുള്ള വിദ്വേഷം, ആളിപ്പടർന്ന് തീയനെ അടുപ്പിക്കാത്ത ബ്രഹ്മണരേയും ഉന്നത നിലവാരം നിലനിർത്തുന്ന തങ്ങൾ കുടുംബക്കാരേയും സാമൂഹിക ഏറ്റുമുട്ടലിൽ ചെന്നെത്തിച്ചേക്കാനാവും.


ഇവരെല്ലാം തന്നെ എത്രമാത്രം ഏറ്റുമുട്ടിയാലും രാജ്യത്തേയും സമൂഹത്തേയും ബൃട്ടിഷ്-മലബാറിനെയും നിയമ സമാധാനത്തിൽ നിലനിർത്തുന്നത് ഇങ്ഗ്ളിഷ് ഭരണം തന്നെ. ഈ ഒരു കുടയില്ലായിരുന്നുവെങ്കിൽ നാട് നാനാവിധമാകുമായിരുന്നു.

1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ


2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി


3. വൻ ആയുധ നൈപുണ്യത്തിന്റേനയും


4. വൻ ധൈര്യശാലികളായ നായർമാർ


5. ചളിപ്രദേശത്തിൽ വൻ


6. നായർമാർ കാഴ്ചവച്ച പ്രതിലോമ


7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന


8. അമിത ധൈര്യത്തിന്റേയും


9. സാമൂഹിക പരിഷ്ക്കരണം ഒരു


10. സർവ്വസ്വാതന്ത്ര്യവും നൽകി


11. കീഴ്ജനത്തിന്റെര വാക്കുകളും


12. എതിർകോണുകളിൽ ഉള്ള രണ്ട്


13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ


14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത


15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും


16. IVRSസിൽ പൊട്ടലും ദിശാതിരിയലും


17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു


18. നായർമാരെ കഠിന അടിമത്തത്തിൽ


19. നായർമാർ അവസരം ലഭിച്ചപ്പോൾ


20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ


21. കൈയിൽ കിട്ടിയപാടെ സ്വകാര്യ


22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്


23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ


24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ


25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ


26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന


27. ഈ ഉപദ്വീപിൽ ഇസ്ലാമിനോട്


28. നേത്രങ്ങൾക്ക് മുന്നിൽ മറയും


29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്


30. അറക്കൽ കുടുംബത്തിന്റെക


31. മറ്റ് മാപ്പിളമാരെക്കുറിച്ചും,


32. വള്ളുവനാടിലെ കാര്യം


33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ


34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്


35. കുടുംബത്തേയും കുടുംബ മഹിമയേയും


36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും


37. പശു ആരാധനയെക്കുറിച്ച്


38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ


39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ


40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ


41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി


42. പറുദീസയും പറുദീസയിലെ ഹൂറിമാരും


43. മലബാറീ മുഹമ്മദീയർ ജനാധിപ്യ


44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ


45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ


46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ


47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ


48. സംഭവ ചരിത്രത്തെ സിനിമാക്കാർ


49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള


50. പാതി ഇരുണ്ടതും പകൽവെളിച്ചം


bottom of page