ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
48. സംഭവ ചരിത്രത്തെ സിനിമാക്കാർ തിരുത്തിയെഴുതുന്നതിനെക്കുറിച്ച്
ദക്ഷിണ മലബാറിൽ നടന്ന മാപ്പിള ലഹളയെന്ന വർഗ്ഗീയ കലാപത്തെക്കുറിച്ച് ഈ എഴുത്തിൽ എഴുതാൻ പറ്റില്ലതന്നെ. കാരണം, അന്ന് നടന്ന സംഭവങ്ങളുടെ കൃത്യമായ വിവരങ്ങൾ ഈ എഴുത്തുകാരന്റെ പക്കൽ ഇന്ന് ഇല്ല. എന്നാൽ അന്നത്തെ പലവിധ പോലീസ് കേസുകളും കോടതി വിധികളും archive org ലഭ്യമാണ് എന്നാണ് തോന്നുന്നത്.
ഇങ്ങിനെയൊരു കാര്യം പറയുമ്പോഴും വായനക്കാരൻ മനസ്സിൽ വെക്കേണ്ടുന്ന ഒരു കാര്യം ഉണ്ട്.
മലബാർ പ്രദേശത്തും, തിരുവിതാംകൂറിലും ദക്ഷിണേഷ്യ മുഴുവനായുള്ള ഇടങ്ങളിലും പാരമ്പര്യമായി ഈ വിധമല്ല ഭരിക്കുന്നവർ വിപ്ളവ പ്രസ്ഥാനങ്ങളെ നേരിടുക. പോലീസ് അറസ്റ്റും FIRറും കോടതിയും വിചാരണയും, അതിന്റെയെല്ലാം രേഖകളും വ്യക്തമായ കാരണങ്ങൾ രേഖപ്പെടുത്തിക്കൊണ്ടുള്ള ശിക്ഷയും മറ്റും ഇങ്ഗ്ളിഷ് ഭരണമാണ് ഈ പ്രാകൃത ദേശത്ത് കൊണ്ടുവന്നത്.
ഇവിടുള്ള പാരമ്പര്യ രീതി, ആളെ മരത്തിൽ ആണികൊണ്ട് അടിച്ചിടൽ, കൈയും കാലും വെട്ടിമുറിക്കൽ, കാലുകൾ രണ്ടും രണ്ട് വ്യത്യസ്ത ആനകളോട് കെട്ടിയിട്ട് ആ ആനകളെ വ്യത്യസ്ത ദിശകളിലേക്ക് നടത്തിക്കൽ, ലോഹ ഫ്രെയ്മിൽ ആളെ അടച്ചിട്ട് നാൽക്കവലയിൽ ദിവസങ്ങളോളം കുത്തിനിർത്തുക ചീഞ്ഞളിഞ്ഞ് മരിക്കുന്നതുവരെ, ആളുടെ കൈയും കാലും അടിച്ചുടക്കുക, പുരുഷന്മാരേയും സ്ത്രീകളേയും ചെറിയ കൂടുകളിൽ ഒന്നിച്ച് ദിവസങ്ങളോളം കൂട്ടമായി പൂട്ടിയിടുക. ഇങ്ങിനെയെല്ലാം.
Al-Biruni ഏതാണ്ട് 1048ൽ മുഗൾ രാജാവിന്റെ കൊട്ടാരത്തിൽ വച്ച് വളരെ ക്രൂരമായി ആളുകളെ മർദ്ദിക്കുന്നത് കണ്ടതായി രേഖപ്പെടുത്തിയത് വായിച്ചതായി ഓർക്കുന്നു.
വേറൊരു ഓർമ്മ മുഗൾ രാജാവായ ഷാജഹാനെക്കുറിച്ചാണ് എന്നു തോന്നുന്നു. വ്യക്തമായി ഓർമ്മയില്ല. വളരെ കാലങ്ങൾക്ക് മുൻപ് വായിച്ച ഒരു കാര്യമാണ്. ഇന്ന് ഈ വിവരം ഓൺലൈനായി കണ്ടെത്താൻ ആയിട്ടില്ല.
അത് ഈ പ്രകാരം ആണ്:
ഷിയാസും സുന്നികളും തമ്മിലുള്ള ഏറ്റുമുട്ടൽ ആണ്. ഷാജഹാൻ തന്റെ എതിർ പക്ഷത്തുള്ളവരെ തടവിലാക്കി. ഒരു വൻ മൈതനത്ത് കുറെ കുത്തനെയുള്ള കുഴികൾ കുഴിച്ചു. ഒരോ തടവുകാരനേയും ഓരോ കുഴിയിൽ കഴുത്തോളം വരെ കുഴിച്ചിട്ടു. തലമാത്രം പുറത്ത്. ഈ മൈതാനത്തിലേക്ക് ആനെകളെക്കൊണ്ടുവന്നു. ആ ആനകളുടെ പിന്നിൽ വൻ പടക്കങ്ങൾ കെട്ടിയിട്ട്, പടക്കം പൊട്ടിച്ച്, അവയെ ഈ മൈതാനത്തിലൂടെ ഓടിച്ചു. തല ചമ്മന്തിയാകാതെ ഭാഗ്യത്താൽ രക്ഷപ്പെട്ടവർ പിന്നെയുള്ള ജീവിതത്തിൽ യാതോരു വിപ്ളവത്തിനും തുനിയില്ലാ എന്നു വിശ്വസിക്കാം.
ഈ കഥയുടെ വ്യക്തമായ വിവരങ്ങൾ ഈ എഴുത്തുകാരന്റെ പക്കൽ ഇന്ന് ഇല്ല. ഷാജഹാൻ തന്നെയാണോ ഈ രാജാവ് എന്നും ഉറപ്പിച്ച് പറയാൻ ആവില്ല.
1921ന് അടുത്തായി നടന്ന മാപ്പളി ലഹള ഒരു വർഗ്ഗീയ കലാപം അല്ലായെന്നും അത് വിദേശ ഭരണത്തിന് എതിരായി ദക്ഷിണ മലബാറിൽ നടന്ന ഒരു വിപ്ളവമാണ് എന്നും ചിലർ പറയുന്നത് കേട്ടിട്ടുണ്ട്. ഇങ്ഗ്ളിഷ് ഭരണം ഒരു വിദേശ ഭരണം ആണ് എങ്കിൽ ഹിന്ദിക്കാരുടെ ഭരണം സ്വദേശ ഭരണം ആണ് എന്ന് ബൃട്ടിഷ്-മലബാറിൽ എന്നാണ് ബോധോദയം വന്നത് എന്ന് അറിയില്ല.
കാരണം, ഹിന്ദിക്കാരുടെ കൈയിലേക്ക് ബൃട്ടിഷ്-മലബാർ 1947ൽ തെന്നിവീഴും എന്ന് അറിഞ്ഞപ്പോൾ, സ്വന്തമായുള്ള മാപ്പിളസ്ഥാൻ സൃഷ്ടിക്കാൻ ശ്രമം നടന്ന ഇടമാണ് ദക്ഷിണ മലബാർ. ഈ 'മാപ്പിളസ്ഥാൻ' ചിന്താഗതി തികച്ചും സങ്കുചിതമായ ഒരു ചിന്താഗതി ആവാൻ കാരണം, മലബാറിലെ ജനത്തിനെ ഹിന്ദിക്കാരുടെ രാഷ്ട്രീയ ചിന്തകൾ അന്ന് രണ്ട് വ്യത്യസ്ത ജനമായി വെട്ടിമുറിച്ചിരുന്നു എന്നതു കൊണ്ടാവാം.
അല്ലായെങ്കിൽ ആ മാപ്പിളസ്ഥാൻ എന്ന ചിന്താഗതിക്ക് പകരം ബൃട്ടിഷ്-മലബാർ എന്ന സ്വദേശ ഭരണത്തെക്കുറിച്ച് മലബാറിലെ ജനത്തിന് ചിന്തിക്കാൻ പറ്റുമായിരുന്നു. എന്നാൽ തലയിൽ മുഴുവൻ വടക്കൻ ഇന്ത്യൻ രാഷ്ട്രീയ ചിന്തകൾ ആണ്. ആളകുൾക്ക് വെളിവില്ലാതായിരുന്നു എന്നു വ്യക്തം.
ദക്ഷിണ മലബാറിലെ ലഹളയെ ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായുള്ള ഒരു വിപ്ളവമായി ചിത്രീകരിച്ചാൽ, ഹിന്ദു മേൽവിലാസത്തിൽ നിൽക്കുന്നവർ സമ്മതിച്ചുകൊടുക്കും എന്നു തോന്നുന്നില്ല.
ഈ എഴുത്തുകാരൻ Trivandrumത്ത് കോളെജിൽ പഠിക്കുന്ന കാലത്താണ് മാപ്പിള ലഹളയെ കഥയാക്കി, ഇന്നുള്ള സുപ്പർ സ്റ്റാർ ഹീറോ ആയുള്ള സിനിമ പുറത്തുവന്നത്. വണ്ടിക്കാരൻ (കാളവണ്ടിക്കാരൻ) ആയ ഹീറോ ആയി അഭിനയിച്ച സുപ്പർ സ്റ്റാറും മുസൽമാൻ തന്നെ. എന്നാൽ ഈ ആൾ തിരുവിതാംകൂർകാരൻ ആണ് എന്നു തോന്നുന്നു. ദക്ഷിണ മലബാറിലെ വ്യക്തി അല്ല. പോരാത്തതിന് ഈ ആൾ ഒരു വൻ സമ്പത്തുള്ള കുടുംബത്തിലെ ആളാണ്. കീഴ്ജന വ്യക്തി ഇസ്ലാമായ പാരമ്പര്യത്തിൽ ഉള്ള ആൾ ആവില്ല എന്നാണ് തോന്നുന്നത്.
സിനിമയിലെ വണ്ടിക്കാരൻ ഹീറോ കീഴ്ജന വ്യക്തിയായിരുന്നിരിക്കാം. ഇവിടെ തന്നെ സിനിമയിലെ കഥാപാത്രവും ആ ആളെ ചിത്രീകരിച്ച സിനിമാ നടനും തമ്മിൽ ബന്ധം ഇല്ലാതാകുന്നുണ്ട്. വാക്ക് കോഡുകളിൽ രണ്ട് വ്യത്യസ്ത ദ്രുവങ്ങളിൽ നിൽക്കുന്നവരാണ് രണ്ടു പേരും. ചിത്രീകരണം തികച്ചും പിശകുള്ളത് തന്നെ.
സിനിമാ കഥ എഴുത്തുകാരനും സംവിധായകനും ദക്ഷിണ മലബാറിലെ മുഹമ്മദീയരല്ലാത്ത വ്യക്തികൾ ആണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് പോകുന്നില്ല.
ഈ സിനിമ ഈ എഴുത്തുകാരൻ കണ്ടിരുന്നു. അതിൽ ഇങ്ഗ്ളിഷ് ഭരണത്തിന്റെ പട്ടാളത്തിലെ ശിപായി പട്ടാളക്കാർ (പ്രാദേശികർ) മുന്നോട്ട് കുതിക്കുന്നതിനിടയിൽ മുസ്ലീം സ്ത്രീകളെ പിടികൂടി, നിലത്ത് കിടത്തി, വളരെ ധൃതിയിൽ പാന്റിന്റെ കുടുക്ക് അഴിച്ച് ലൈംഗിക വേഴ്ചക്ക് വിധേയമാക്കുന്ന ഒരു രംഗം ഉള്ളതായി ഒരു നേരിയ ഓർമ്മ.
യഥാർത്ഥത്തിൽ ഇതാണോ നടന്നത് എന്ന് ആലോചിക്കാവുന്ന കാര്യമാണ്. സിനിമാ കഥയിൽ എന്തും എഴുതിച്ചേർക്കാം. പണമാണ് ലക്ഷ്യം.
ഈ എഴുത്തുകാരന്റെ പരിചയക്കാരനായ ഒരു ചെറുപ്പക്കാരൻ ഈ സിനിമ അന്ന് കണ്ടിരുന്നു. ആ ആൾ പൊന്നാനിയിലെ ഒരു വാര്യർ കുടുംബക്കാരനായിരുന്നു.
ആ ആൾ ഈ എഴുത്തുകാരനോട് പറഞ്ഞ കാര്യം ഓർമ്മയുണ്ട്. അയാൾ പറഞ്ഞു:
'സിനിമയിൽ ആ വണ്ടിക്കാരൻ ഖാദർ വൻ നല്ല മനുഷ്യനാണ്. എന്നാൽ എന്റെ വീട്ടിലെ പഴയ ആളുകൾക്ക് ഈ ആളെക്കുറിച്ച് വെറെ വിവരമാണ് ഉള്ളത്. ഈ ആളുടെ പേരുകേട്ടാൽ വാര്യന്മാരുടെ വീടുകളിൽ ആളുകൾ പേടിച്ചു വിറച്ചു മൂത്രമൊഴിച്ചു പോകും. അയാൾ കത്തി കൈയിൽ എടുത്താൽ അത് ചോര കണ്ടിട്ടെ അയാൾ അത് ഉറയിൽ തിരിച്ചു വെക്കുള്ളു പോലും.
ഒരിക്കൽ ഈ ആളും കൂട്ടരും വരുന്നുണ്ട് എന്ന് കേട്ട് എല്ലാരും വീടിന് അടിയിൽ നിർമ്മിച്ചുവച്ചിരുന്ന അറയിൽ പോയി ഒളിച്ചു. അത്രമാത്രം ഭീകരനായിരുന്നു ഈ ആൾ.'
ഇതാണ് ആ നാട്ടിലെ വാസ്തവം. ഇവിടെ നല്ല ഭരണം കാഴ്ചവെച്ച ഇങ്ഗ്ളിഷുകാരെ കുറ്റം പറഞ്ഞാണ് എല്ലാരും മുതലാക്കുന്നത്.
ഏറ്റുമുട്ടിയത് അന്ന് പാരമ്പര്യമായി കീഴ്ജനത്തിനെ അടിമപ്പെടുത്തിയവരും ഇങ്ഗ്ളിഷ് ഭരണകാലത്ത് ഈ കാൽച്ചങ്ങലയിൽ നിന്നും മോചനം നേടിയവരും തമ്മിൽ ആണ്.
എന്നാൽ സിനിമാക്കാരന് മുതൽ മുടക്കിയ പണം പതിന്മടങ്ങായി തിരിച്ചുകിട്ടണമെങ്കിൽ ആളെ പറ്റിക്കുന്ന വിഡ്ഢിക്കഥകൾ വൻ പണം ഇറക്കി, വിക്ഷേപിക്കണം. കള്ളക്കഥകൾ സിനിമയിൽ പ്രദർശിപ്പിച്ച്, ആളുകള കോരിത്തരിപ്പിച്ച്, സുഖമായി ജീവിക്കാം എന്നാണ് അവരുടെ വിശ്വാസം.
1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ
2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി
3. വൻ ആയുധ നൈപുണ്യത്തിന്റേനയും
7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന
11. കീഴ്ജനത്തിന്റെര വാക്കുകളും
13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ
14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത
15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും
16. IVRSസിൽ പൊട്ടലും ദിശാതിരിയലും
17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു
18. നായർമാരെ കഠിന അടിമത്തത്തിൽ
20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
21. കൈയിൽ കിട്ടിയപാടെ സ്വകാര്യ
22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്
23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ
24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ
25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ
26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന
28. നേത്രങ്ങൾക്ക് മുന്നിൽ മറയും
29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്
31. മറ്റ് മാപ്പിളമാരെക്കുറിച്ചും,
33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ
34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്
35. കുടുംബത്തേയും കുടുംബ മഹിമയേയും
36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും
38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ
39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ
40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ
41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി
42. പറുദീസയും പറുദീസയിലെ ഹൂറിമാരും
43. മലബാറീ മുഹമ്മദീയർ ജനാധിപ്യ
44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ
45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ
46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ
47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ
48. സംഭവ ചരിത്രത്തെ സിനിമാക്കാർ
49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള
50. പാതി ഇരുണ്ടതും പകൽവെളിച്ചം