top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ

49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള കാര്യങ്ങൾ

നല്ലൊരു ശതമാനം ആളുകൾക്കും അവർ ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള കാര്യങ്ങളെക്കുറിച്ച് പലവിധ അറിവും ഉണ്ടാവില്ലാ എന്നൊരു തോന്നൽ.


ഇതിന് മുഖ്യമായുള്ള കാരണം, അവർക്ക് നിത്യ ജീവിതത്തിൽ ആവശ്യമുള്ള കാര്യങ്ങളിലേക്ക് മനസ്സ് വ്യാപൃതമാകും എന്നതാവാം.


എന്നാൽ യാതോരു അറിവും ഇല്ലാത്തതും താൽപര്യമില്ലാത്തതുമായ കാര്യങ്ങളെക്കുറിച്ച്, മറ്റ് തൽപ്പര കക്ഷികൾക്ക് പലവിധ അറിവുകളും നിശബ്ദമായതും ഗൂഡമായതുമായ മാർഗ്ഗങ്ങളിലൂടെ ഈ ആളുകളുടെ മനസ്സിൽ സിദ്ധാന്തോപദേശം ചെയ്യാനായേക്കാം.


ഈ എഴുത്തുകാരൻ ജനിച്ചത് 1962ൽ ആണ്. 1957ൽ ആണ് കേരളം സ്ഥാപിതമായത്. എന്നുവച്ചാൽ ഈ എുഴുത്തുകാരൻ ജനിക്കുന്നതിന് വെറും അഞ്ച് വർഷങ്ങൾക്ക് മുൻപാണ് കേരളം പിറന്നത്.


അതിന് മുൻപ്, തിരു-കൊച്ചിയെന്ന ഒരു സംസ്ഥാനമുണ്ടായിരുന്നു വെന്നും, ആ സംസ്ഥാനത്തിന്റെ തലസ്ഥാനം Trivandrum ആയിരുന്നുവേന്നും, അവിടെ തിരഞ്ഞെടുപ്പും മന്ത്രി സഭയും മറ്റും ഉണ്ടായിരുന്നുവെന്നും, ആ സംസ്ഥാനത്തിന് ഏതാണ്ട് 10 വർഷം മാത്രമേ നിലനിൽപ്പണ്ടായിരുന്നുളളുവെന്നും, ഈ എഴുത്തുകാരന്റെ കൂടെ സ്കൂളിലും കോളെജിലും പഠിച്ചവരിൽ ആർക്കും തന്നെ വ്യക്തമായ ധാരണയുണ്ടായിരുന്നതായി തോന്നിയിട്ടില്ല.


അതുപോലെ തന്നെ, 1957ന് മുൻപ്, തിരുകൊച്ചി സംസ്ഥാനത്തിന് തൊട്ട് വടക്കായി Madras stateന്റെ ഒരു ജില്ലയായ Malabar district ഉണ്ടായിരുന്നുവെന്നും, ആ ജില്ലയെ തിരുകൊച്ചി സംസ്ഥാത്തിനോട് ചേർത്താണ് കേരളം സ്ഥാപിതമായതെന്നും, തിരുകൊച്ചി സംസ്ഥാനത്തിനും മലബാർ ജില്ലയ്ക്കും തമ്മിൽ പലവിധ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നും, ചരിത്രപരമായി നോക്കിയാൽ മണ്ണ് കുഴിച്ചെടുത്ത് പ്രബന്ധം എഴുതിയെടുത്താൽ മാത്രമേ ഈ രണ്ട് പ്രദേശങ്ങക്കും കൂടി ഒരേ ചരിത്രം കണ്ടെത്താൻ പറ്റുള്ളുവെന്നും കാര്യമായി ആർക്കും അറിവുണ്ടായിരുന്നതായി സ്കൂളിലും കോളെജിലും കണ്ടിരുന്നില്ല.


എന്നാൽ രാവിലെ പത്രം വായിച്ചാലും, പാഠപുസ്തകം വായിച്ചാലും സിനിമ കണ്ടാലും, സിനിമാപാട്ട് കേട്ടാലും, ചരിത്ര സത്യങ്ങളുമായി ബന്ധപ്പെട്ട സത്യമായുള്ള യാതോരു വിവരവും കണ്ടെത്താൻ ആവില്ലായിരുന്നു എന്നാണ് ഓർമ്മ.


ഇന്നുള്ള മലബാറിലെ സാധാരണക്കാരായ പല മുഹമ്മദീയർക്കും മലബാറിലെ പഴയകാല കാര്യങ്ങൾ വ്യക്തതയോടുകൂടി അറിയുമായിരിക്കാം എന്നില്ല. അവരിൽ പലർക്കും മലബാറിനെക്കുറിച്ചുള്ള ചരിത്രബോധം ലഭിക്കുന്നതുതന്നെ തിരുവിതാംകൂറുകാരുടെ സിനിമാ കഥകളിലൂടെയാവാം.


മലബാറിന്റെ ചരിത്രത്തിന് ആകെക്കൂടിയൊരു കേരളം, മലയാളം എന്നൊക്കെയുള്ള ഒരു ആവരണം സാവധാനത്തിൽ കയറിവന്നത് ഈ എഴുത്തുകാരൻ ശ്രദ്ധിച്ചിരുന്നു. എന്നാൽ ഈ രണ്ട് പദങ്ങളേയും കുറച്ച് അറിവിന്റെ വെളിച്ചത്തിൽ ഒന്ന് തുറിച്ചുനോക്കിയാൽ, അവ ഓരോന്നും ഏറ്റവും കുറഞ്ഞത്, രണ്ട് വ്യത്യസ്ത പേടകങ്ങൾ ആയി തിരിച്ചറിയാനായേക്കാം എന്നാണ് മനസ്സിലാക്കുന്നത്.


ഇന്ന് ജീവിക്കുന്ന പലർക്കും ഈ ഓരോ രണ്ട് വ്യത്യസ്ത പേടകങ്ങളേയും ഓരോ ഒറ്റത്തുണ്ടായി കാണാൻ ഇഷ്ടമായേക്കാം. എന്നാൽ പണ്ട് ജീവിച്ചിരുന്നവർക്ക് അവരുടെ വ്യക്തിത്വങ്ങളെ കലർപ്പുവരുത്താതെ നിലനിർത്താനുള്ള അവകാശം ഉണ്ട് എന്നതും ഒരു വാസ്തവം ആണ്. കാരണം ഏതാനും വർഷങ്ങൾക്ക് ശേഷം ഇന്നു ജീവിക്കുന്നവരെ മറ്റൊരു രീതിയിൽ നിർവ്വചിക്കപ്പെടുത്തിയാൽ ഇന്നുള്ളവർ അത് ഇഷ്ടപ്പെടുമോ എന്ന് ഒന്ന് ചിന്തിച്ചു നോക്കാവുന്നതാണ്.


ബൃട്ടിഷ്-മലബാറിൽ ജനാധിപത്യം വന്നതോടുകൂടി, വൻ സമ്പത്തുള്ള പല കുടുംബത്തിലേയും ചില അംഗങ്ങൾ ജനസേവനം എന്ന ഭാവവും പേറിക്കൊണ്ട് ജനാധിപത്യത്തിലേക്ക് എടുത്തു ചാടിയിരുന്നു. അന്ന് ആദ്യം കോൺഗ്രസ് ആണ് ഉണ്ടായിരുന്നത് എന്ന് തോന്നുന്നു. ഭൂജന്മികളിൽ പലരും അതിലെ അംഗങ്ങൾ ആയിരുന്നു.


പിന്നീട് കോൺഗ്രസിന്റെ നേതൃത്വ സ്ഥാനങ്ങളിൽ ഒഴിവില്ലാതെ വന്നപ്പോൾ, അവരിൽ ചിലർ മറ്റൊരു മാർഗ്ഗം തേടി. ആ പുതിയ മാർഗ്ഗം കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു.


കാര്യങ്ങൾക്ക് വൻ രസം തന്നെ. ഭൂജന്മി സമ്പ്രധായത്തിന് എതിരായി ഉള്ള പാർട്ടിയിലും വൻ ഭൂജന്മി കുടുംബങ്ങളിൽ നിന്നും ഉള്ള ആളുകൾ തന്നെ നേതൃത്വം വഹിക്കുന്നു. അവരും പറയുന്നത് ഈ നാടിൽ അടിമത്തം നടപ്പിലാക്കിയത് ഇങ്ഗ്ളിഷ് ഭരണം ആണ് എന്ന്. ജനത്തിന് മലബാറിലെ പഴയ കാല കാര്യങ്ങൾ അറിയില്ല. അവരും വിശ്വസിക്കുന്നു ഇങ്ഗ്ളിഷുകാരാണ് ഇവിടെ അടിമത്തം നടപ്പാക്കിയിത് എന്ന്.


മലബാറിൽ 1900ന് ശേഷം ജനിക്കുന്ന ഓരോ വ്യക്തിക്കും, തങ്ങൾ ജനിച്ച ദിനത്തിന് മുൻപ് എന്തായിരുന്നു ഈ നാടിന്റെ യഥാർത്ഥ അവസ്ഥയെന്ന് യാതോരു ധാരണയും കിട്ടാൻ സാധ്യതയില്ല. അവരുടെ നേതാക്കൾ സത്യം അവരോട് പറഞ്ഞു കൊടുക്കൂം എന്നു തോന്നുന്നില്ല.


ബൃട്ടിഷ്-ഇന്ത്യയുടെ ഭൂപടം നോക്കി, വിവരവും വിജ്ഞാനവും ഉള്ള വ്യക്തികൾ നിലവിളിക്കുന്നു. ഇത്രയും വലിയോരൂ രാജ്യത്തെ ബൃട്ടിഷുകാർ വന്ന് അടിമപ്പെടുത്തിയിരിക്കുന്നു. ഇങ്ഗ്ളിഷുകാർ വന്നില്ലായിരുന്നുവെങ്കിൽ, അവരുടെ രാജ്യത്തിന്റെ ഭൂപടം വളരെ ചെറിയ ഒരു തുണ്ടു പ്രദേശത്തിന്റെ ഭൂപടം ആയിരുന്നേനെ എന്ന വിവരം ആരും ഈ വിദ്വാന്മാർക്ക് പറഞ്ഞുകൊടുത്തില്ലായെന്ന് തോന്നുന്നു.



ദക്ഷിണ മലബാറിൽ വർഗ്ഗീയാടിസ്ഥാനത്തിൽ ലഹള പുറപ്പെട്ടപ്പോൾ, കോൺഗ്രസ്സിലെ പല നേതാക്കളും മാപ്പിള വിരുദ്ധ നിലപാടാണ് എടുത്തത് പോലും. പലരും പാരമ്പര്യ ഉന്നത കുടുംബക്കാർതന്നെ. അതെ സമയം ലഹളയിൽ പങ്കെടുത്ത മാപ്പിളമാരിൽ മിക്കവരും കീഴ്ജനം ഇസ്ളാം ആയവരുടെ സന്താന പരമ്പരയിൽ പെട്ടവർ ആയിരിക്കാം. എന്നാൽ ഈ ഒരു കാര്യം ആരും പറഞ്ഞുകേട്ടിട്ടില്ല. ഹൈന്ദവർക്കും അവരുടെ കൂടെയുണ്ടായിരുന്ന അമ്പലവാസികൾക്കും നായർമാർക്കും മാപ്പിള പക്ഷക്കാരോടുള്ള വിരോധത്തിനും അറപ്പിനും ഈ കീഴ്ജന മേൽവിലാസം ഒരു കാരണം ആയിരുന്നിരിക്കാം.


ഈ കീഴ്ജന ആൾക്കാർക്ക്, അവരുടെ നാട്ടിലെ പാരമ്പര്യ ഉന്നത കുടുംബക്കാരോടുള്ള വിരോധത്തിന്, യഥാർത്ഥത്തിൽ ആത്മീയ വിശ്വാസങ്ങളിലെ വ്യത്യാസവുമായി കാര്യമായ ബന്ധം കണ്ടേക്കില്ല.


കീഴ്ജനം അഴിഞ്ഞാടി, അവുരടെ പാരമ്പര്യ മേലാളന്മാരെ ആക്രമിച്ചു. അവരിലെ കീഴ്നജന ഭാവം അവരിലെ പെരുമാറ്റങ്ങൾക്ക് കാഠിന്യം കൂട്ടിയിരിക്കാം. ഈ അഴിഞ്ഞാടിയ കീഴ്ജനത്തിന്റെ മതം ഇസ്ലാം ആയിപ്പോയി എന്നുമാത്രം. അതിനാൽ ഇസ്ലാം മതത്തിന്റെ നിത്യസ്വഭാവമാണ് അതിക്രമവും കലാപവും എന്നു ധരിക്കുന്നതിൽ വാസ്തവം കണ്ടേക്കില്ല.


ഈ അഴിഞ്ഞാടിയ കീഴ്ജനം പല അതിരു കവിഞ്ഞ കാര്യങ്ങളും ചെയ്തു വെന്ന് തോന്നുന്നു. വിക്കീപ്പീഡിയയിൽ☝️ രണ്ട് വ്യത്യസ്ത അഭിപ്രായങ്ങൾ കാണുന്നുണ്ട്.


ഒന്ന് ഇത് ബൃട്ടിഷ് ഭരണത്തിന് എതിരായുള്ള ഒരു സ്വാതന്ത്ര്യ സമരം അയിരുന്നുവെന്ന്. മറ്റേത്, ഇത് തനി വർഗ്ഗീയകലാപം ആയിരുന്നുവെന്നു.


അടി ശരിക്കും കിട്ടിയത് ഹൈന്ദവർക്കും അവരുടെ പക്ഷക്കാർക്കും.


B. R. Ambedkar said on the rebellion:


The blood-curdling atrocities committed by the Moplas in Malabar against the Hindus were indescribable. ........................... The Hindus were visited by a dire fate at the hands of the Moplas. Massacres, forcible conversions, desecration of temples, foul outrages upon women, such as ripping open pregnant women, pillage, arson and destruction— in short, all the accompaniments of brutal and unrestrained barbarism, were perpetrated freely by the Moplas upon the Hindus until such time as troops could be hurried to the task of restoring order through a difficult and extensive tract of the country.


അംബേദ്ക്കർ Hindus എന്ന പദം കൊണ്ട് ഉദ്ദേശിച്ചത്, യഥാർത്ഥ ഹിന്ദുക്കളേയും, അവരുടെകൂടെയുള്ള അമ്പലവാസികളേയും നായർമാരേയും ആവാം. ഈ വ്യത്യസ്ത കൂട്ടരിൽ ഒരു കൂട്ടർ മാത്രമാണ് യഥാർത്ഥ ഹിന്ദുക്കൾ എന്ന കാര്യം അംബേദ്ക്കറിനും അറിവുണ്ടായിരുന്നിരിക്കാം. എന്നാൽ എഴുതാനുള്ള എളുപ്പത്തിന് വേണ്ടി Hindus എന്ന പദം ഒരു പൊതു പദമായി ഉപയോഗിച്ചതാവാം ഇവിടെ.


എന്നാൽ ഏതാണ്ട് 1921 ആയപ്പോഴേക്കും മിക്ക കീഴ്ജാതിക്കാരും ഹിന്ദുവെന്ന മേൽവിലാസത്തിൽ എത്തിച്ചേർന്നിരിക്കാം. എന്നാൽ മാപ്പിള ലഹളയിൽ മക്കത്തായ തീയരേയും അവരേക്കാളും കീഴിലുള്ള ജനങ്ങളേയും മാപ്പിളമാർ ആക്രമിച്ചിരുന്നുവോ എന്ന് ഈ എഴുത്തുകാരന് അറിയില്ല.


മെഡ്രാസ് പ്രസിഡൻസ് ഭരിക്കുന്നത് കോൺഗ്രസ് ഭരണം ആണ്. പോരാത്തതിന് അന്ന് മലബാർ ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട നിയമസഭാ സാമാജികരും ഉണ്ടായിരുന്നിരിക്കാം. എങ്കിലും, പ്രസിഡൻസിയിലെ ഒരു പ്രദേശത്ത് വൻ സാമൂഹിക ആക്രമണങ്ങളും കൊല്ലലും പിടിച്ചുപറിയും സ്ത്രീകളെ മാനഭംഗപ്പെടുത്തലും മറ്റും നടന്നാൽ തലപ്പത്തിരിക്കുന്ന ഇങ്ഗ്ളിഷ് ഭരണത്തിന്റെ തലയിൽ തന്നെയാണ് ആരോപണം വരിക.


മുകളിൽ നൽകിയിട്ടുള്ളത് ഇങ്ഗ്ളിഷ് പട്ടാള ഓഫിസർമാർക്ക് Bangaloreറിൽ നിന്നും മലബാറിലെക്ക് സൈന്യത്തെ നീക്കാനുള്ള നിർദ്ദേശം ലഭിച്ചപ്പോൾ എടുത്ത ചിത്രമാണ്.


QUOTE from Wikipedia:


2nd Dorsets to deploy from Baird Barracks, Bangalore to Malabar. On receipt of the request for support, General Burnett-Stuart immediately ordered 2nd Dorsets to deploy from Baird Barracks, Bangalore to Malabar.


They were quickly under way, having been on standby since the previous month, in two trains. The Dorsets were followed by a cavalry squadron of the Bays and a section of artillery, and together the force was to move to Podanur where it would concentrate, under the command of Colonel Humphreys.


A patrol train, sent out and found the line clear as far as Shoranur. Troop trains were pushed on to that point dropping a few detachments to guard key points en route.


മാപ്പിള ലഹളയിൽ സംഭവിച്ച വ്യത്യസ്ത സംഭവങ്ങലിലേക്ക് ഈ എഴുത്തിന് പോകാൻ ആവില്ല. എന്നാൽ ആ സംഭവവുമായി ബന്ധപ്പെട്ടുകൊണ്ട് ചില കാര്യങ്ങൾ പറയാൻ തോന്നുന്നു.

1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ


2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി


3. വൻ ആയുധ നൈപുണ്യത്തിന്റേനയും


4. വൻ ധൈര്യശാലികളായ നായർമാർ


5. ചളിപ്രദേശത്തിൽ വൻ


6. നായർമാർ കാഴ്ചവച്ച പ്രതിലോമ


7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന


8. അമിത ധൈര്യത്തിന്റേയും


9. സാമൂഹിക പരിഷ്ക്കരണം ഒരു


10. സർവ്വസ്വാതന്ത്ര്യവും നൽകി


11. കീഴ്ജനത്തിന്റെര വാക്കുകളും


12. എതിർകോണുകളിൽ ഉള്ള രണ്ട്


13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ


14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത


15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും


16. IVRSസിൽ പൊട്ടലും ദിശാതിരിയലും


17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു


18. നായർമാരെ കഠിന അടിമത്തത്തിൽ


19. നായർമാർ അവസരം ലഭിച്ചപ്പോൾ


20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ


21. കൈയിൽ കിട്ടിയപാടെ സ്വകാര്യ


22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്


23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ


24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ


25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ


26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന


27. ഈ ഉപദ്വീപിൽ ഇസ്ലാമിനോട്


28. നേത്രങ്ങൾക്ക് മുന്നിൽ മറയും


29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്


30. അറക്കൽ കുടുംബത്തിന്റെക


31. മറ്റ് മാപ്പിളമാരെക്കുറിച്ചും,


32. വള്ളുവനാടിലെ കാര്യം


33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ


34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്


35. കുടുംബത്തേയും കുടുംബ മഹിമയേയും


36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും


37. പശു ആരാധനയെക്കുറിച്ച്


38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ


39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ


40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ


41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി


42. പറുദീസയും പറുദീസയിലെ ഹൂറിമാരും


43. മലബാറീ മുഹമ്മദീയർ ജനാധിപ്യ


44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ


45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ


46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ


47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ


48. സംഭവ ചരിത്രത്തെ സിനിമാക്കാർ


49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള


50. പാതി ഇരുണ്ടതും പകൽവെളിച്ചം


bottom of page