ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
5. ചളിപ്രദേശത്തിൽ വൻ നീളമുള്ള മുളകൾ കുത്തി നിർത്തിയതുമാരിതിയായുള്ളവർ
നായർമാരെ Primitive folkക്കിൽ വർണ്ണിച്ചത് ഒരിക്കൽകൂടി നോക്കാം.
QUOTE: They are the handsomest, most shapely, best proportioned men I ever saw. They are of a dusky olive colour, and all tall and lusty ; moreover, they are the best soldiers in the world, ... END OF QUOTE
നായർമാരെ അതി സുമുഖരെന്നും, ഉയരമുള്ള ശരീരമുള്ളവരെന്നും, പുഷ്ടിയുള്ളവരെന്നും ആണ് Elie Reclus വിവരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉഗ്രൻ യോദ്ധാക്കളും ഇവർതന്നെ. END.
ഈ മുകളിലെ വിവരണം നായർമാരിലെ ഒരു ചെറിയ പക്ഷത്തെക്കുറിച്ച് 100% ശരിയാകാം. എന്നാൽ Elie Reclus ആ ചെറിയ പക്ഷത്തെ മാത്രം മനസ്സിൽ കണ്ടുകൊണ്ട് ഒരു നരവംശശാസ്ത്ര ഗ്രന്ഥം എഴുതിയതിൽ ഒരു വൻ പാളിച്ച കാണേണ്ടതല്ലേയെന്നൊരു തന്നോൽ.
ഇദ്ദേഹം ഫ്രഞ്ചുകാരനായിരുന്നുവെങ്കിലും, നാടുകടന്ന് ഇങ്ഗ്ളണ്ടിൽ പോയി താമസിച്ച ആളാണ് എന്ന് മനസ്സിലാക്കുന്നു. ഇങ്ഗ്ളണ്ടിലെത്തിയാൽ കാര്യങ്ങൾ എല്ലാം വളരെ എളുപ്പവും നിസ്സാരവും ആയി മനസ്സിലാക്കിത്തുടങ്ങും.
തമിഴൻ ഇന്ന് അമേരിക്കയിൽ പോയി, വൻ കമ്പനിയുടെ CEOആയി വിലസുന്നതുപോലെയാണ്. സ്വന്തം നാട്ടിൽ ഒരു സാധാ പോലീസ് ശിപായിയെപ്പോലും പേരു പറഞ്ഞ് പരാമർശിക്കാൻ ധൈര്യമുണ്ടായിരുന്നിരിക്കില്ലായെങ്കിലും, അമേരിക്കയിൽ എത്തിയാൽ അമേരിക്കൻ പ്രസിഡന്റുവരെ വെറും നിസ്സാരൻ എന്ന തോന്നൽ മനസ്സിൽ കയറിവരും എന്ന് ഊഹിക്കാവുന്നതേയുള്ളു.
Elie Reclusനെക്കുറിച്ച് യാതോരു വിവരവും ഈ എഴുത്തുകാരന്റെ പക്കൽ ഇല്ല. എന്നാൽ ഇദ്ദേഹം എഴുതിയ ഗ്രന്ഥത്തിൽ ഉള്ള വിവരങ്ങൾ പലതും വളരെ ചെറിയ സാമൂഹിക യാഥാർത്ഥ്യങ്ങളെ മാത്രം കണ്ടുകൊണ്ട് എഴുതപ്പെട്ടതാണ് എന്നാണ് തോന്നുന്നത്.
ഉദാഹരണത്തിന്, തീയർമാരെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ ഈ വിധമാണ് പരിചയപ്പെടുത്തുന്നത്:
QUOTE: Tirs - Tayers, Tayars, or Chogans, Chagoouans, Chanars, servants, or demonworshippers. END OF QUOTE.
ആശയം: തീയൃ - തെയർ, തായർ, ചൊവ്വന്മാർ, ചാണർ, വീട്ടുവേലക്കാർ, ദുർദേവതാ ആരാധകർ. END.
ശുദ്ധ വിഡ്ഢിത്തവും ഒട്ടും തന്നെ ആഴമില്ലാത്തതുമായ വിവരണം ആണ് ഇത്.
എന്നിരുന്നാലും, വേണമെങ്കിൽ ഈ വിവരണം ശരിയാണ് എന്ന് തെളിയിക്കാൻ പറ്റുന്ന രേഖകളും ചരിത്രത്തിൽ കണ്ടെത്താൻ പറ്റിയേക്കാം. പണ്ഡിതർ വാരിക്കൂട്ടി കാണിച്ചുതരുന്ന ചരിത്രരേഖകളുടെ ചഞ്ചലമായ ആഴവും ഗഹനതയും ഒരു പ്രശ്നം തന്നെയാണ് എന്നും മനസ്സിലാക്കാവുന്നതാണ്.
ഇനി നായർമാരിലേക്ക് തിരിച്ചുവരാം.
നായർമാരിൽ പലകൂട്ടരും ഉണ്ട് എന്ന് വായനക്കാരൻ ഓർക്കേണ്ടതാണ്. ഈ പലവിധ കൂട്ടരിൽ ആരൊക്കെയാണ് ആയോധനാ കലയുമായി ബന്ധപ്പെട്ടിരുന്നത് എന്നും ആരൊക്കെ ആക്രമണങ്ങളിലും പ്രത്യാക്രമണങ്ങളിലും നിത്യവും പങ്കെടുത്തിരുന്നുവെന്നും വ്യക്തമല്ല. എന്നാൽ ഈ വിധ കൂട്ടരിൽ തന്നെ ചെറിയ ഒരു ശതമാനം ചെറുപ്പക്കാർ ആയോധനാ കലയിലേക്ക് വളരെ ചെറുപ്പത്തിൽ തന്നെ ഇറങ്ങിത്തിരിച്ചിരിക്കും എന്ന് മനസ്സിലാക്കാവുന്നതാണ്.
ഓർക്കേണ്ടുന്ന കാര്യം ബുദ്ധിപരമായുള്ള മറ്റ് യാതോരു ചിന്താ പ്രവർത്തനമോ തൊഴിലോ ഉപതൊഴിലോ വിനോദവൃത്തിയോ മറ്റൊ തിരഞ്ഞെടുക്കാൻ തന്നെ ഉണ്ടാവില്ല അന്ന് എന്നതാണ്. എഴുത്ത്-വാനയാ കഴിവുകൾ തന്നെ വളരെ തുച്ഛമായിരിക്കും ഈ കൂട്ടർക്ക് ഉണ്ടായിരിക്കുക. വായിക്കാൻ എന്തെല്ലാം ഗ്രന്ഥങ്ങൾ ലഭ്യമായിരിക്കും എന്നും പറയാൻ ആവില്ല. ചതുരംഗം പോലുള്ള വിനോദങ്ങൾ കണ്ടേക്കാം. ചതുരംഗവും ഏറ്റുമുട്ടൽ വിനോദം തന്നെ.
കാളകളെ കാണുന്നതു പോലെയാണ്. ഫ്രഞ്ചുകാരൻ മലബാറിൽ വന്നപ്പോൾ കണ്ടത് വിത്തുകാളകളെയാണ് എന്നു ചിന്തിക്കുക.
നല്ല ശരീരപുഷ്ടിയും തിളങ്ങുന്ന പേശികളും വൻ ഉയരവും നല്ല നിറവും മുളച്ചുനിൽക്കുന്ന കൊമ്പുകളും പോരാത്തതിന് ലൈംഗിക വൃത്തിക്ക് വേണ്ടുന്ന വൻ വർണ്ണഭംഗിയുള്ള ആയുധവും, മറ്റുമെല്ലാവുമായി തികച്ചും നഗ്നനായി വിത്തുകാള മുന്നിൽ വന്നുനിൽക്കുന്നു. ചില പശുക്കൾ ഓടി അടുക്കുകുയും, മറ്റു ചിലത് ഓടി ഒളിക്കുകയും ചെയ്യുന്നു. ഈ കാളയെകണ്ടുകൊണ്ട് മലബാറിലെ കാളകൾ മൊത്തവും ഈ വിധ കാളകൾ ആണ് എന്ന് മനസ്സിലാക്കി കാളവംശ ശാസ്ത്ര ഗ്രന്ഥം എഴുതിയാലുള്ള കഥയൊന്ന് ആലോചിച്ചു നോക്കൂ.
മലബാറിലെ മറ്റ് കാളകൾ, നാസാദ്വാരങ്ങളെ വേർതിരിക്കുന്ന ബിത്തിയിലൂടെ (nasal septumത്തിലൂടെ) തുളയിടപ്പെട്ട് ആ തുളയിലൂടെ മൂക്കുകയർ ഇട്ടുകുടുക്കപ്പെട്ടും, വൃഷണം ഉടക്കപ്പെട്ടും (വരിയുടയ്ക്കപ്പെട്ടും - castrate ചെയ്യപ്പെട്ടും), നെൽവയലുകളിലെ പൊരിവെയിലത്ത് പകലന്തിയോളം ഉഴുതും ആ വിധമെല്ലാം ജീവിതം ഹോമിച്ചും ആണ് ജീവിക്കുന്നത് എന്ന കാര്യം വിത്തുകാളകളിൽ ദൃഷ്ടികേന്ദ്രീകരിച്ചിരിക്കുന്ന പണ്ഡിതൻ ശ്രദ്ധിച്ചിരിക്കണം എന്നില്ല.
കീഴ്ജനത്തിനെ ഇഞ്ഞി, എടാ, എടീ, അനെ, അളെ, അയ്റ്റിങ്ങൾ, എന്നെല്ലാം വാക്കുകളിൽ നിർവ്വചിക്കാനും, വേണമെങ്കിൽ വെട്ടിമുറിക്കാനും മാത്രം മാനസിക വ്യക്തിത്വം ഉള്ള, വൻ ആയുധ വൈദഗ്ദ്ധ്യവും വൻ മെയ്വഴക്കവും വൻ അഭ്യാസ പരിചയവും, സാമൂഹികവും വ്യക്തിപരവും ആയ മേൽക്കോയ്മാ ഭാവവും ഉള്ള ഒരുകൂട്ടം വ്യക്തികളെക്കുറിച്ചാണ് ഇവിടെ ഇപ്പോൾ എഴുതുന്നത്.
ഇവർക്ക് ഒന്നിച്ച് ഒരുകൂട്ടമായി, മുകളിൽ പടിപടിയായുള്ള ഒരു നേതൃത്വനിരയ്ക്ക് കീഴിൽ അണിനിരക്കാൻ പറ്റമോ? ഓരോ ആളും ഫ്യൂഡൽ ഭാഷകളിൽ നിർവ്വചിക്കപ്പെടുന്ന ‘leader’ അഥവാ ‘നേതാവ്’ എന്ന ഭാവം വച്ചുപലർത്തുന്നവരും ആവാനും സാധ്യതയില്ലാതില്ല.
ലോക ശ്രദ്ധയാകർശിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന വേധികളിൽ ഇന്ത്യൻ പട്ടാളം പരേഡ് നടത്തുന്നതു പോലെയാണ്. ഈ വിധ പരേഡുകൾക്കായി വളരെ മിനുസപ്പെടുത്തിയതും കാഴ്ചയിൽ വൻ ആകർഷകത്തം തിളങ്ങുന്ന ശാരീരിക വ്യക്തിത്വവും ഉള്ള പട്ടാളക്കാരെ പ്രത്യേകമായി പോറ്റി വളർത്തിയെടുക്കുന്നുണ്ടാവാം. ഇവർ ജനലക്ഷങ്ങൾ വീക്ഷിക്കുന്ന പരേഡുകളിൽ വൻ precision machinery പ്രവർത്തിക്കുന്നതുപോലെ അടിവെച്ചടിവച്ചു നീങ്ങുന്നത് കണ്ട്, ഇന്ത്യൻ പട്ടാളത്തെ മൊത്തമായി മൂല്യനിർവ്വഹണം ചെയ്യാൻ ഒരുങ്ങുന്നത് വൻ വിഡ്ഢിത്തമായേക്കാം.
കാരണം, ഈ വിധ പരേഡിനായി പോറ്റിയെടുക്കപ്പെട്ടവർ അല്ല യുദ്ധവേധികളിൽ അവരുടെ ഓഫിസർമാർക്ക് കീഴിൽ വൻ അടിയാളത്തം കാഴ്ചവച്ചുകൊണ്ട് നിരങ്ങിയും പതുങ്ങിയും നീങ്ങേണ്ടത്.
ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ ഏറ്റവും കാര്യക്ഷമമായ മേലധികാരി -
ആജ്ഞാനുവർത്തി (superior - subordinate) കൂട്ടായ്മ സൃഷ്ടിക്കപ്പെടാവുന്നത്, മേലധികാരി വൻ ഉയരത്തിലുള്ള ആളും കീഴ്ജീവനക്കാരൻ എത്രത്തോളം ദ്രവിച്ചവൻ അത്രത്തോളം നല്ലത് എന്നതുമായ കൂട്ടായ്മയാണ്.
സ്വകാര്യ ഡോക്ടർമാർ, വക്കീലന്മാർ, അങ്ങിനെ പലരിലും ഈ ഒരു പ്രതിഭാസം കാണാവുന്നതാണ്. ഡോക്ടർമാരുടെ വ്യക്തത്വപ്രഭയോട് മത്സരിച്ചേക്കും എന്ന ഭയം ഉളവാക്കാൻ മാത്രം ഉന്നതമായ വ്യക്തിത്വം പ്രകടിപ്പിക്കുന്ന കീഴ്ജീവനക്കാരനെ ഡോക്ടർ അടുത്തുവെക്കുന്നത് പ്രശ്നം തന്നെയായേക്കാം.
ഇന്ത്യൻ പട്ടാളത്തിലും യുദ്ധവേധികളിൽ ഓഫിസർമാർക്ക് ഏറ്റവും ഉചിതരായിട്ടുള്ള ശിപായി പട്ടാളക്കാർ ഏറ്റവും മാനസികമായി അധമത്തം ഉള്ളവർ തന്നെയാവാം. ഈ വിഷയത്തിന്റെ ആഴത്തിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല. കാരണം, വളരെ ആഴമേറിയ ഒരു വിഷയമാണ് ഇത്. പിന്നീട് ഇതിലേക്ക് പ്രവേശിക്കാം എന്നു കരുതുന്നു.
എന്നാൽ ഇതും കൂടി പറയാവുന്നതാണ്. പാക്കിസ്ഥാൻ പട്ടാളത്തിന് ഈ ഒരു കാര്യം വളരെ പ്രതികൂലമായ ഒരു കാര്യം തന്നെയായി നിലനിൽക്കും. ഈ വിഷയത്തിലേക്കും ഇപ്പോൾ പോകാൻ പറ്റില്ല.
എന്നാൽ പൊതുവായി ഇത്രമാത്രം ഇവിടെ രേഖപ്പെടുത്താം. pristine-English സമൂഹങ്ങളിൽ മാത്രമേ, കീഴ്ജീവനക്കാരന് വൻ വ്യക്തിത്വം ഉള്ളത് മേലധികാരി - കീഴ്ജീവനക്കാരൻ കൂട്ടായ്മയ്ക്ക് ഒരു വൻ മുതൽക്കൂട്ടായി നിലനിൽക്കുള്ളു.
ഇങ്ഗ്ളിഷ് ഭരണകാലത്ത് സർക്കാർ ഓഫിസർ, ഡോക്ടർമാർ തുടങ്ങിയവരിൽ അവരുടെ വ്യക്തിത്വത്തിൽ ഒരു വൻ സൌമ്യതയുള്ള വ്യക്തിത്വം അലിഞ്ഞു ചേർന്നിരുന്നു.
അതിന്റെ മുഖ്യകാരണം ഇങ്ഗ്ളിഷ് ഭാഷാ സാഹിത്യത്തിനുള്ളിലെ അതിഗംഭിരവും വെട്ടിത്തിളങ്ങുന്നതുമായ വെളിച്ചം അവരിലേക്ക് പ്രവേശിച്ചിരുന്നു എന്നതാണ്. വളരെ തുച്ഛമായ മാസശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിരുന്ന ഈ കൂട്ടർ മാനസികമായി വൻ ഉയരങ്ങൾ കാഴ്ചവെക്കാൻ കഴിവുള്ളവർ തന്നെയായിരുന്നു.
(പോരാത്തതിന് അവർ വളരെ മാനസിക ഉയരങ്ങളിൽ നിൽക്കുന്ന ഇങ്ഗ്ളിഷുകരുടെ കീഴിൽ ആണ്. ഇങ്ഗ്ളിഷ് ഭാഷയ്ക്ക് ആളെ തരംതാഴ്ത്താനും പിടിച്ചമർത്താനും ഉള്ള വാക്ക് കോഡ് രൂപങ്ങൾ You, He, She തുടങ്ങിയ വാക്കുകൾക്ക് ഇല്ലാ എന്നും ഓർക്കുക.)
എന്നാൽ ഇന്ന് പോലീസ് ഓഫിസർമാർ ഉൾക്കൊള്ളുന്ന സർക്കാർ ഓഫിസർമാരേയും അക്കാഡമിക്ക് പണ്ഡിതരേയും പട്ടാള ഓഫിസർമാരേയും മറ്റും ആകാശം മുട്ടുന്ന തരത്തിലുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും, വാക്കുകളിലെ വൻ സ്ഥാനങ്ങളും നൽകികൊണ്ടാണ്, ഉയർത്തിപ്പിടിച്ചിരിക്കുന്നത്. അവരിൽ മിക്കവർക്കും ഈ വിധമായുള്ള ഒരു ഉന്തിപ്പൊന്തിക്കൽ ഇല്ലായെങ്കിൽ വെറും തരിശായ വ്യക്തിത്വവും മേധശക്തിയുമാണ് കാണപ്പെടുക. ഈ കാര്യത്തിലേക്കും പിന്നീടേ പോകാൻ പറ്റുള്ളു.
ഇനി വീണ്ടും നായർമാരുടെ കാര്യത്തിലേക്ക് തിരിച്ചുവരാം.
വൻ സാമ്പത്തിക സുരക്ഷ, അതിശയിപ്പിക്കുന്ന മെയ്വഴക്കം, പ്രാദേശിക കീഴ്ജനങ്ങളെ വെറും കന്നുകാലികൾ ആയി കാണാൻ ആവുന്ന മാനസികഭാവം, ആയുധ ബലം തുടങ്ങിയ പലവിധ കാര്യങ്ങളും, ആയോധനാ കലയിൽ നൈപുണ്യമുള്ള നായർമാരുടെ വ്യക്തിത്വത്തെ വാനോളം പൊന്തിപ്പിടിച്ചു വച്ചിരിക്കുന്നു.
ഇത്രമാത്രം വ്യക്തിത്വം ഇങ്ഗ്ളിഷ് പട്ടാളക്കാരിൽ കണ്ടെത്താൻ പറ്റില്ല. കാരണം, അവരിലെ ഏറ്റവും വ്യക്തിത്വമുള്ള ആളും ഒരു സാധാരണ ഇങ്ഗ്ളിഷുകാരനോളം ഉയരത്തിലേ നിലനിൽക്കാൻ ആവുള്ളു.
ചളിപ്രദേശത്തിൽ വൻ നീളമുള്ള മുളകൾ കുത്തിനിർത്തിയതുമാരിതിയാവാം ഈ നായർ യോദ്ധാക്കൾ.
അവരെയെല്ലാം മറ്റ് സാധാ നായർമാരോടൊപ്പം ചേർത്തുകൊണ്ട് യുദ്ധമുന്നണിയിലേക്ക് കൊണ്ടുപോയാൽ, അവരെല്ലാരും കൂടി എത്രമാത്രം വിജയം കൈവരിക്കും എന്ന് മുൻകൂറായിത്തന്നെ പറയാൻ പറ്റിയേക്കാം.
എന്നാൽ നായർമാരിൽ പെട്ട, സാമൂഹിക അധികാരവും കായികബലവും ആയുധ നൈപുണ്യവുള്ള നായർമാരിൽ വൻ അധികാര ഭാവങ്ങൾ വന്നുചേർന്നിരുന്നു എന്നും കാണുന്നുണ്ട്.
ഉദാഹരണത്തിന്, Malabar Manualൽ
ഈ വിധം നായർമാരുടെ അധികാരത്തെക്കുറിച്ച് പറയുന്നുണ്ട്:
👉QUOTE: ..and the kuttam or assembly of the nad or county was a representative body of immense power which, when necessity existed, set at naught the authority of the Raja and punished his ministers when they did “unwarrantable acts.” END OF QUOTE
👉QUOTE: “These Nayars, being heads of the Calicut people, resemble the parliament, and do not obey the king’s dictates in all things, but chastise his ministers when they do unwarrantable acts.” END OF QUOTE
ആശയം : Calicut രാജ്യത്തിൽ രാജാവിന്റേയും മന്ത്രിമാരുടേയും അധികാരങ്ങളെ പരിധിപ്പെടുത്തുന്ന നാട്ടുകൂട്ടങ്ങൾ ഉണ്ടായിരുന്നുവെന്ന്. നായർതറവാട് കൂട്ടങ്ങളെയാവാം ഈ വിധം പാരമർശിക്കുന്നത്. നായർമാർക്ക് ഇഷ്ടപ്പെടാത്ത രാജകൽപനകൾ അവർ അനുസരിക്കില്ല. END.
തിരുവിതാംകൂറിൽ ഒരു അറന്നൂറ് എന്ന് കൂട്ടയ്മയെക്കുറിച്ച് Travancore State Manualൽ പരാർമശിക്കുന്നുണ്ട്.
QUOTE: From the earliest times therefore down to the end of the eighteenth century the Nayar tara and nad organisation kept the country from oppression and tyranny on the part of the rulers, ... END OF QUOTE.
ആശയം : രാജാവിന്റെ ദുർഭരണത്തെ ഈ നായർ അറന്നൂർ നിയന്ത്രിക്കും! END
ഇങ്ങിനെ ഒരു നായർ കുടുംബക്കാരുടെ കൂട്ടായ്മ നമ്പൂതിരിമാരുടെ അധികാരത്തിനെ പരിധിപ്പെടുത്തിയിരിക്കാം.
ഇതേ പോലുള്ള ഒരു സംഭവവികാസം ഇന്ന് കേരളാ പോലീസ് വകുപ്പിലും സംഭവിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്. ഏതാണ്ട് 1980കളിൽ ആണ് എന്ന് തോന്നുന്നു പോലീസുകാർക്ക് സ്വന്തമായുള്ള സംഘടന സ്ഥാപിക്കാൻ സർക്കാർ സമ്മതം നൽകി.
നായർമാർക്ക് അറന്നൂറ് കുടുംബക്കാരുടെ സംഘടന സൃഷ്ടിക്കാൻ സൌകര്യപ്പെടുത്തിയതുപോലെ. രാജകുടുംബക്കാരായിരിക്കാം അതിന് സൌകര്യം നൽകിയത്. നമ്പൂതിരിമാരുടെ അധികാരത്തെ പരിധിപ്പെടുത്താനാവാം ഇതിന് സമ്മതം നൽകിയത്.
കേരളത്തിൽ പോലീസ് സംഘടനയ്ക്ക് സമ്മതം നൽകിയത് വിപ്ളവ രാഷ്ട്രീയ പാർട്ടിയാണ് എന്നാണ് തോന്നുന്നത്. IPSസ്സുകാരുടെ അധികാരത്തിനുമേൽ കടിഞ്ഞാൺ ഇടാനായിരിക്കാം ഇതു ചെയ്തത്.
പോലീസ് വകുപ്പിലെ കീഴ്ജീവനക്കാരിൽ കൃത്യമായ അച്ചടക്കം നിലനിർത്തന്നതിന് ഇത് തടസ്സമായി മാറിയിരിക്കാം. ഐപിഎസ്സുകാർക്ക് പിന്നെയുള്ള മാർഗ്ഗം ശിപായിമാരുടെ തുള്ളലുകളോടൊപ്പം ഒന്നിച്ചുതുള്ളുക എന്നുള്ളതായും കാര്യങ്ങൾ സാവധാനത്തിൽ മാറും.
സംഘടിത ശക്തി കൈവരിച്ച നായർമാരുടെ മേൽ നമ്പൂതിരിമാർക്കും രാജാവിനും രാജകുടുംബത്തിനും നിയന്ത്രണം കുറഞ്ഞുവരികചെയ്യും.
ഇതേ പോലൊക്കെത്തന്നെ പോലീസിലും സംഭവിക്കും.
പോലീസ് വകുപ്പ് ജീവനക്കാർക്ക് സംഘടനാ സൌകര്യം നൽകിയപ്പോൾ, അന്ന് ഈ എഴുത്തുകാരന്റെ കോളെജിൽ വന്നിരുന്ന ഇന്ത്യൻ പട്ടാളത്തിലെ ചെറുപ്പക്കാരനായ ഒരു കമ്മിഷൻണ്ട് ഓഫിസർ പറഞ്ഞകാര്യം ഓർമ്മവരുന്നുണ്ട്.
QUOTE: ഇവനെയൊന്നും സംഘടിക്കാൻ സമ്മതിക്കരുത്. സംഘടിച്ചാൽ പിന്നെ ഇവനൊന്നും പറഞ്ഞാൽ കേൾക്കില്ല. END OF QUOTE.
ഇന്ത്യൻ പട്ടാളത്തിലെ ശിപായി പട്ടാളക്കാർക്ക് സംഘടിക്കാൻ സൌകര്യം നൽകിയാലുള്ള അവസ്ഥയൊന്ന് ആലോചിച്ചു നോക്കുക.
1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ
2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി
3. വൻ ആയുധ നൈപുണ്യത്തിന്റേനയും
7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന
11. കീഴ്ജനത്തിന്റെര വാക്കുകളും
13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ
14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത
15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും
16. IVRSസിൽ പൊട്ടലും ദിശാതിരിയലും
17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു
18. നായർമാരെ കഠിന അടിമത്തത്തിൽ
20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
21. കൈയിൽ കിട്ടിയപാടെ സ്വകാര്യ
22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്
23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ
24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ
25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ
26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന
28. നേത്രങ്ങൾക്ക് മുന്നിൽ മറയും
29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്
31. മറ്റ് മാപ്പിളമാരെക്കുറിച്ചും,
33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ
34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്
35. കുടുംബത്തേയും കുടുംബ മഹിമയേയും
36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും
38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ
39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ
40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ
41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി
42. പറുദീസയും പറുദീസയിലെ ഹൂറിമാരും
43. മലബാറീ മുഹമ്മദീയർ ജനാധിപ്യ
44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ
45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ
46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ
47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ
48. സംഭവ ചരിത്രത്തെ സിനിമാക്കാർ
49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള
50. പാതി ഇരുണ്ടതും പകൽവെളിച്ചം