ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
50. പാതി ഇരുണ്ടതും പകൽവെളിച്ചം പോലെ തെളിഞ്ഞു കാണുന്നതും
ഇന്ത്യയെന്ന പുതിയ രാജ്യത്തിലെ ആളുകളിൽ വിവരവും ഔപചാരിക വിദ്യാഭ്യാസവും ഉള്ളവരിൽ മിക്കവർക്കും, അവർ ജനിച്ച ദിവസത്തിന് തൊട്ടുമുന്നിൽ ഉള്ള പതിട്ടാണ്ടുകളിലെ കാര്യങ്ങൾ ഏതാണ്ട് പാതി ഇരുണ്ട ദൃശ്യങ്ങളായാണ് മനസ്സിൽ നിൽക്കുന്നത്.
ഈ പാതി ഇരുണ്ട ദൃശ്യങ്ങളിലേക്ക് പലവിധ വിവരങ്ങളും വെളിച്ചങ്ങളും കാണിച്ചുകൊടുക്കുന്നത് ഔപചാരിക പാഠപുസ്തകങ്ങളും സിനിമകളും പത്രമാസികകളും ആണ്.
'ആ കാണുന്ന ദ്രാവകം എന്താണ്?'
'ഓ, അത് ഇങ്ഗ്ളിഷുകാർ നമ്മുടെ നാട്ടുകാരെ കൊല്ലുന്ന ദൃശ്യമാണ്. ഒഴുകുന്നത് ചോരപ്പുഴയാണ്.'
'ആ കേൾക്കുന്ന നിലവിളിയോ?' '
'ഓ, അത് അവർ നമ്മുടെ നാട്ടുകാരുടെ വീടുകളിൽ കയറി അതിക്രമം കാണിക്കുമ്പോൾ, സ്ത്രീകളും കുട്ടികളും നിലവിളക്കുന്നതിന്റെ നേരിയ ശബ്ദമാണ്.'
ഈ രീതിയിൽ വൻ മങ്ങിയ വെളിച്ചത്തിൽ, ചരിത്രപരമായി വളരെ അടുത്ത കാലത്ത് സംഭവിച്ച സംഭവങ്ങളെ വൻ വിവരമായി പഠിച്ചും പഠിപ്പിച്ചും ആണ് പലരും വൻ വിദ്യാഭ്യാസ യോഗ്യതകൾ കൈവശപ്പെടുത്തുന്നത്.
എന്നാൽ ഇതേ കൂട്ടർക്ക് 2000രവും, 4000രവും 7000രവും വർഷങ്ങൾ മുൻപുള്ള കാര്യങ്ങൾ പകൽ വെളിച്ചം പോലെ വ്യക്തമായി കാണാനും മനസ്സിലാക്കാനും കഴിയുന്നുണ്ട് എന്നതും ആശ്ചര്യകരമായ ഒരു കാര്യം തന്നെ.
ലോകത്തിന്റെ പലദിക്കുകളിൽ നിന്നും കുടിയേറിയും മറ്റുമായി വന്നവരും, കടലീലൂടെ പോകുമ്പോൾ പിടികൂടപ്പെട്ടും മറ്റ് പലദേശങ്ങളിൽ പലവിധ ആക്രമണങ്ങളിൽ പെട്ട് അടിമയാക്കപ്പെട്ടും മറ്റും മലബാറിൽ വന്ന് ജീവിച്ചിരുന്നവരിൽ വളരെ പേർ മലബാറിലെ സാമൂഹിക സ്ഥിതിയിൽ പല നിലവാരത്തിലുള്ള അടിമകളായി ജീവിച്ചിരുന്നവർ ആണ്.
ഇവരുടെ സന്താന പരമ്പരയിൽ പെട്ടവർക്ക് ഏതു വിധത്തിലാണ് ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിൽ നിലനിന്നിരുന്നു വെന്ന് അവകാശപ്പെടുന്ന വേദകാല സംസ്ക്കാരവും, അതിന് ശേഷമുള്ള ത്രീമൂർത്തീ സങ്കൽപ്പത്തിലുള്ള ബ്രാഹ്മണമതവുായി ബന്ധമുള്ളത് എന്നു മനസ്സിലാകുന്നില്ല. എന്നാൽ ഈ ഒരു അവകാശവാദവുമായ ബന്ധപ്പെട്ട വളരെ അധികം അറിയുന്നവരാണ് വിവരവും വിജ്ഞാനവും ഉള്ളവർ.
ദക്ഷിണ മലബാറിൽ വർഗ്ഗീയ കലാപം പുറപ്പെട്ടതുമായി പലതും ഔപചാരികമായി പറയാനാകും. എന്നാൽ ഈ ഔപചാരിക വീക്ഷണകോണിൽ പെടാത്ത പലതും ഇവിടെ പറയാൻ തോന്നുന്നു. ഈ പറയാൻ പോകുന്ന കാര്യങ്ങൾ, 7000 വർഷം മുൻപുള്ള കാര്യങ്ങളെ പകൽവെളിച്ചത്തിൽ എന്ന പോലെ അറിയുന്നവർക്ക് എന്തുകൊണ്ട് അറിയാതെ പോകുന്നുവെന്ന് ചിന്തിക്കാവുന്നതാണ്. അതിലേക്ക് പോകുന്നില്ല, എന്നാൽ.
ദക്ഷിണ മലബാറിൽ മാപ്പിളമാരുമായി ബന്ധപ്പെട്ടുകൊണ്ട് ചെറിയതോതിലുള്ള ആക്രമണങ്ങൾ ഏതാണ്ട് 1836റിന് ചുറ്റുപാടിൽ നടന്നു തുടങ്ങിയതായി കാണുന്നുണ്ട്. ആ വിധമായുള്ള ആക്രമണങ്ങളെ ഹൈന്ദവരുടെ പടയാളികളായ നായർമാർക്ക് സ്വന്തമായി നേരിടാനും അടിച്ചമർത്താനും ആവുന്ന കാര്യം തന്നെയാണ്. എന്നാൽ അവർക്ക് അത് ആയില്ല.
സാധാരണ ഗതിയിൽ കീഴ്ജനത്തിന്റെ വീടുകളിൽ കയറി, തെമ്മാടിത്തരം കാണിക്കുന്ന ഏത് ആളെയും നായർമാർ പിടികൂടി വെട്ടിനുറുക്കുമായിരുന്നു. അങ്ങിനെ ചെയ്താൽ, ഇന്ന് പോലീസുകാർ ഒരു ചെറുപ്പക്കാരനെ പിടിച്ച് അടിക്കുന്നത് പോലെയാണ്. പലരും ആ പോലീസുകാരെ അനുമോദിക്കും. അവനത് കിട്ടണ്ടത് തന്നെ. അവന്റെ പോക്ക് അത്ര ശരിയല്ല!
എന്നാൽ മലബാറുകളിൽ ഇങ്ഗ്ളിഷ് ഭരണം വന്നതോടുകൂടി, നായർമാരിൽ പലരും ഇങ്ഗ്ളിഷ് പ്രസ്ഥാനത്തിലെ ജീവനക്കാരായി മാറിയിരുന്നു. അവർക്ക് കീഴ്ജനത്തിനെ അടിച്ചു തമർത്താനുള്ള സൌകര്യം അവർ പോലീസുകാരും പട്ടാളക്കാരും ആയ തൊഴിലിൽ വെച്ചുമാത്രമാണ്. എന്നാൽ പോലീസിലും പട്ടാളത്തിലും അവർക്ക് തോന്നുന്നതുപോലെ പെരുമാറാനും ആവില്ല.
ഇങ്ഗ്ളിഷ് ഭരണം ആണെങ്കിൽ എന്തിനും ഏതിനും നിയമവും, നിയമപരമായുള്ള നടപടിക്രമങ്ങളും അനുസരിച്ചേ കാര്യങ്ങൾ ചെയ്യുള്ളു. അല്ലായെങ്കിൽ അവരിൽ തന്നെയുള്ളവർ അവരെ ചോദ്യം ചെയ്യും. അതിന് സൌകര്യം നൽകുന്ന ഭാഷയാണ് ഇങ്ഗ്ളിഷ്.
അതേ സമയം തിരുവിതാംകൂർ രാജ്യത്ത് ഇതേ പോലൊരു കീഴ്ജന വിപ്ളവം ഏതാണ്ട് 1820കളിൽ സംഭവിച്ചിരുന്നു. London Missionary Society പോലുള്ള കൃസ്തീയ പ്രസ്ഥാനങ്ങളുടെ പ്രചോദനവും പേറി കീഴ്ജനം തെരുവിൽ ഇറങ്ങി. അവർ ചെയ്ത വൻ അപരാധങ്ങളിൽ ഒന്ന് നായർമാരുടേയും നമ്പൂതിരിമാരുടേയും വസ്ത്രധാരണരീതി അവർ ഉപയോഗിച്ചുവെന്നതാകാം.
ശിപായി പോലീസുകാരുടേയും ഐപിഎസ്സുകൂരുടേയും മറ്റും യൂണിഫോമും, മറ്റ് ചമയങ്ങളും ഇട്ട് സാധാരണ ജനം ജീവിച്ചു തുടങ്ങിയാലത്തെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. ഉദ്യോഗസ്ഥ പ്രസ്ഥാനം ആ ജനത്തിനെ അടിച്ചു തമർക്കും. അതു തന്നെ തിരുവിതാംകൂറിലും സംഭവിച്ചു.
മെഡ്രാസ് പ്രസിഡൻസിയിലെ ഇങ്ഗ്ളിഷ് ഭരണവും, പോരാത്തതിന്, തിരുവിതാംകൂറിലെ British Residentറ്റും കീഴ്ജനത്തിന്റെ വസ്ത്രധാരണ അവകാശങ്ങളെ സംരക്ഷിക്കാനും മറ്റും ശ്രമിച്ചിരുന്നുവെങ്കിലും, നായർമാർ കീഴ്ജനത്തിനെ അടിച്ചു തമർക്കുക തന്നെചെയ്തു.
കീഴ്ജനവും നായർമാരെ തിരിച്ചടിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ നായർമാരാണ് തെരുവുയുദ്ധങ്ങളിൽ ജയിച്ചത് എന്നാണ് തോന്നുന്നത്.
ഭരണാധികാരികളുടെ യൂണിഫോമും മറ്റ് തിരിച്ചറിയൽ രേഖകളുമാണ് കീഴ്ജനം കൈക്കലാക്കാൻ ശ്രമിക്കുന്നത് എന്ന കാര്യ വിവരദോഷികളായ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് അറിവില്ലായിരിന്നു.
മലബാറിലെ കാര്യം തികച്ചും വ്യത്യസ്തമായിരുന്നു. നായർമാർക്ക് അവരുടെ കാട്ടാള പ്രകൃതം നഷ്ടമായിരുന്നു. അവരും ഇങ്ഗ്ളിഷ് ഭരണത്തിലെ നിയമ വ്യവസ്ഥകൾക്കുള്ളിൽ നിന്നുകൊണ്ട്
അവരുടെ സാമൂഹിക അധികാരങ്ങൾ നിലനിർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.
എന്നാൽ സമൂഹത്തിൽ പലവിധത്തിലുള്ള സമാധനവും മറ്റും വരികയും, കീഴ്ജനങ്ങളിൽ പെട്ട മുഹമ്മദീയർ കൃഷിക്കാരും കച്ചവടക്കാരും കാളവണ്ടി ഉടമസ്ഥരും മറ്റും ആവുകയും ചെയ്തത്, സമൂഹത്തിൽ വൻകിട മാറ്റങ്ങൾക്ക് വേദിയൊരിക്കിയിട്ടുണ്ടാവാം.
ഈ കൂട്ടരിൽ പൈസയും വന്നു നിറഞ്ഞു. ആത്മീയമായി ഒരു വിശ്വാസ പ്രമാണത്തിൽ ചേർന്നാൽ ഏതുവിധത്തിലാണ് ആ കൂട്ടർ ഒരു പ്രത്യേക സമൂഹമായി മാറുക എന്നത് ഇങ്ഗ്ളിഷിൽ നിന്നും നോക്കിയാൽ മനസ്സിലാകില്ല.
ഈ ഇസ്ലാം കൂട്ടരിൽ തന്നെ അറബികളുടേയും നായർമാരുടേയും നമ്പൂതിരിമാരുടേയും പാരമ്പര്യ രക്തബന്ധ പാതകൾ തലമുറകളിലൂടെ നിറയുകയും ചെയ്തിരിക്കും.
ഭാഷ കഠിനമായ ഉച്ചനീചത്വം ഉള്ളതാണ്. വൻ വിധേയത്വങ്ങളും അടിയാളത്തവും ഓരോരോ ചെറിയ വ്യക്തിബന്ധങ്ങളിലും ഒളിഞ്ഞിരിക്കും.
ഈ വിധ കോഡുകളിൽ, ഒരു വൻ കൂട്ടമായി സംഘടിക്കപ്പെടുന്നവരുടെ ഇടയിലേക്ക് മറ്റൊരു വ്യക്തിക്ക് കടന്നുചെന്ന് ആ സങ്കീർണ്ണ വ്യക്തിബന്ധ ശൃംഗലയിൽ ചേരാൻ പ്രയാസം തന്നെയായിരിക്കും. പലപ്പോഴും പുറത്തുള്ള ആൾ പുറത്തുള്ള ആൾ തന്നെയായി നിലനിൽക്കും.
ഇതോടുകൂടി, ആ നാടിലെ ഇസ്ലാം മതസ്ഥരിൽ തന്നെ ഈ വിധമായുള്ളവർ പലവിധ സ്വാർത്ഥചിന്തകളും ഉള്ള ഒരു വൻ ജനക്കൂട്ടമായി താനേമാറും. പുറത്തുള്ളവർക്ക് ഈ കൂട്ടരുടെ ഇടയിൽ നിൽക്കാൻ ഇടം ഭാഷാ കോഡുകൾ നൽകില്ല.
തമ്മിൽ വിഘടിച്ചുനിർത്താൻ കെൽപ്പുള്ള ഭാഷയാണ് എങ്കിലും, ആ ജനക്കൂട്ടത്തിന് പൊതുവായുള്ള ചില നേതൃത്വസ്ഥാനങ്ങൾ സ്ഥാപിതമായാൽ, ആ ജനക്കൂട്ടം ഒരു ഒത്തൊരുമയുള്ള കൂട്ടരായി മാറും. ഫ്യഡൽ ഭാഷ, ഈ നേതൃസ്ഥാനങ്ങളിലേക്ക് വ്യക്തികളുടെ മനസ്സിനെ focus ചെയ്യിക്കും.
ഇതുപോലൊക്കെത്തന്നെയുള്ള ഒരു സംഭവവികാസം കീഴ്ജന കൃസ്തീയരിലും അനുഭവപ്പെട്ടിരിക്കാം.
വെറും കന്നുകാലികളെപ്പോലെ നൂറ്റാണ്ടുകളോളം ജന്മിജനത്തിന്റെ വീടുമുറ്റത്തും പാടപ്പറമ്പുകളിലും ജീവിച്ചിരുന്നർ ഒരേ മിഷിനറിമാരുടേയും പാതിരിമാരുടേയും കീഴിൽ അണിനിരന്നപ്പോൾ, അവരിൽ പലവിധ കൂട്ടായ്മകളും ദൃഷ്ടികേന്ദങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കാം.
തമ്മിൽപാരവച്ചും നായർമാർക്ക് തമ്മിത്തമ്മിൽ ഒറ്റിക്കൊടുത്തും ജീവിച്ചിരുന്ന ഈ കൂട്ടർ മെല്ലെമെല്ലെ പുതിയ ആത്മീയ പ്രസ്ഥാനത്തിലെ പലവിധ നേതൃസ്ഥാനങ്ങളിൽ ഉള്ളവരുടെ ഉപദേശങ്ങൾക്കും നിർദ്ദേശങ്ങൾക്കും വിധേയരായി ജീവിക്കുക എന്നത്, ആ നാട്ടിൽ പലവിധ സാമൂഹിക ശക്തികളും ഉൾക്കൊള്ളുന്ന ഒരു പുതിയ ജനകൂട്ടത്തിന്റെ പിറവിയിലേക്ക് കാര്യങ്ങളെ നീക്കും.
ഇങ്ഗ്ളിഷ് ഭരണം ലക്ഷ്യമിട്ടിരുന്ന പൊതുവായുള്ള സാംസ്ക്കാരിക മൂല്യ വളർച്ചയിലേക്കും സാമൂഹിക പരിവർത്തനത്തിലേക്കും അല്ല കാര്യങ്ങൾ നീങ്ങുക. കാരണം, അവർ വിഭാവനം ചെയ്യുന്നത് അവരുടെ ഭാഷയായ ഇങ്ഗ്ളിഷിലൂടെയാണ്. എന്നാൽ സമൂഹം നിൽക്കുന്നത് ഫ്യൂഡൽ ഭാഷയിലാണ്.
ഒരാൾ വളർന്നാൽ, അയാൾക്ക് മുകളിൽ നിന്നിരുന്നവർ നേരെ താഴേക്ക് നീങ്ങണം എന്ന് മുൻകൂട്ടി കോഡ് ചെയ്യപ്പെട്ടിട്ടുള്ള ഭാഷയാണ് മലബാറിലേയും തിരുവിതാംകൂറിലേയും ദക്ഷിണേഷ്യയിലേയും പൊതുവായുള്ള ഭാഷകൾ.
ഓൻ ഓരായാൽ, ഓര് ഓനായേക്കാം. ഇത് ഒരു വമ്പൻ പ്രശ്നം തന്നെയാണ്.
തുടരും.
1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ
2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി
3. വൻ ആയുധ നൈപുണ്യത്തിന്റേനയും
7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന
11. കീഴ്ജനത്തിന്റെര വാക്കുകളും
13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ
14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത
15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും
16. IVRSസിൽ പൊട്ടലും ദിശാതിരിയലും
17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു
18. നായർമാരെ കഠിന അടിമത്തത്തിൽ
20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
21. കൈയിൽ കിട്ടിയപാടെ സ്വകാര്യ
22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്
23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ
24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ
25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ
26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന
28. നേത്രങ്ങൾക്ക് മുന്നിൽ മറയും
29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്
31. മറ്റ് മാപ്പിളമാരെക്കുറിച്ചും,
33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ
34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്
35. കുടുംബത്തേയും കുടുംബ മഹിമയേയും
36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും
38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ
39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ
40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ
41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി
42. പറുദീസയും പറുദീസയിലെ ഹൂറിമാരും
43. മലബാറീ മുഹമ്മദീയർ ജനാധിപ്യ
44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ
45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ
46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ
47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ
48. സംഭവ ചരിത്രത്തെ സിനിമാക്കാർ
49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള
50. പാതി ഇരുണ്ടതും പകൽവെളിച്ചം