ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
6. നായർമാർ കാഴ്ചവച്ച പ്രതിലോമ പെരുമാറ്റങ്ങൾ
നായർമാരിൽ ആന്തരികമായി നിലനിന്നിരുന്ന അമാനുഷിക ധീരതയും വ്യക്തി പ്രഭാവവും മറ്റും പരാമർശിച്ചുകഴിഞ്ഞു. ഇനി എഴുതാൻ പോകുന്നത് നായർമാരിൽ ചിലർക്കെങ്കിലും ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ആണ്. എന്നാൽ ഇവിടെ പ്രത്യേകമായിത്തന്നെ പറയേണ്ടത്, ഈ എഴുത്തിൽ പരാമർശിക്കപ്പെട്ട എല്ലാ ജനവിഭാഗങ്ങളെക്കുറിച്ചും ഈ രീതിയിൽ തന്നെയാണ് ഇവിടെ കാര്യങ്ങൾ എഴുതിയിട്ടുള്ളത് എന്നതാണ്.
അതായത് അപ്പുറത്തും ഇപ്പുറത്തും നിൽക്കാതെ.
നായർമാരിൽ പാര്യമ്പര്യമായി നിലനിന്നിരുന്ന തിന്നചോറിനോടുള്ള കൂറും കർത്തവ്യബോധവും ധീരതയും പ്രതിജ്ഞാബദ്ധതയും മറ്റും ദൃഷ്ടാന്തരീകരിക്കുന്ന ഒരു കാര്യം, Sheikh Zin-ud-din എന്ന ചരിത്രകാരന്റെ എഴുത്തിൽ നിന്നും Malabar Manualലിൽ ഉദ്ധരിക്കുന്നുണ്ട്.
QUOTE: "A quantity of cooked rice was spread before the king, and some three or four hundred persons came of their own accord and received each a small quantity of rice from the king’s own hands after he himself had eaten some.
“By eating of this rice they all engage to burn themselves on the day the king dies, or is slain, and they punctually fulfil their promise."
ആശയം : രാജാവിന് വേണ്ടി ജീവൻ പോലും വെടിയാൻ തയ്യാറായിട്ടുള്ള മുന്നൂറോ നാനൂറോ നായർമാർ രാജാവിന് മുന്നിൽ വന്നു നിൽക്കുന്നു.
രാജാവിന് മുന്നിലായി ചോറ് നിരത്തിവച്ചിരിക്കും.
രാജാവ് ആദ്യം കുറച്ച് ചോറ് എടുത്ത് കഴിക്കുന്നു. അതിന് ശേഷം, രാജാവ് കുറച്ച് ചോറ് സ്വന്തം കൈകൊണ്ട് എടുത്ത് ഓരോ ആൾക്കും നൽകും. അവരോരോരുത്തരും ആ നൽകപ്പെട്ട ചോറ് കഴിക്കും. ഈ വിധം ചോറുകഴിച്ചവർ, രാജാവ് മരിക്കുന്നതോ കൊല്ലപ്പെടുന്നതോ ആയ ദിവസം, താൻ സ്വന്തം ദേഹത്ത് തീകൊളുത്തി മരിക്കും എന്ന് പ്രതിജ്ഞ ചെയ്യുന്നു. ഈ കാര്യം അവർ നിശ്ചയമായും പാലിച്ചിരിക്കുകയും ചെയ്യും. END
ഈ വിധമായുള്ള ഒരു പ്രതിജ്ഞാബന്ധത, വെറും ധീരതയുടെ മാത്രം ദൃഷ്ടാന്തമായിരിക്കണം എന്നില്ല. മറിച്ച്, സാമൂഹികമായി ഭാഷാകോഡുകളാൽ കുരുക്കിവെക്കപ്പെട്ട പാവം വ്യക്തികളുടെ അവസ്ഥയും ആവാം. ഈ ഒരു കാര്യം ചരിത്രകാരന്മാർ തിരിച്ചറിഞ്ഞിട്ടില്ലാ എന്നതിന്റെ കാരണം, ഭാഷാ കോഡുകളുടെ വൻ ശക്തിയെ കാര്യമായ പഠനത്തിന് വിധേയമാക്കിയിട്ടില്ലാ എന്നുമാത്രമാണ് അർത്ഥം.
രണ്ടാം ലോകമഹായുദ്ധ കാലത്ത് Japanese വ്യോമസേനയിലെ Kamikaze എന്ന പേരിൽ അറിയപ്പെട്ടിരുന്ന suicide squad പൈലറ്റുകളുടെ കഷ്ടാവസ്ഥ, ജാപ്പനീസ് ഭാഷയുടെ ഉള്ളറകളിൽ ഒളിഞ്ഞുകിടപ്പുണ്ടായേക്കാവുന്ന, മനുഷ്യനേയും മൃഗങ്ങളേയും അള്ളിപ്പിടിച്ചും കുരുക്കിപ്പിടിച്ചും കുടുക്കിയിടാൻ പറ്റുന്ന, ബീഭത്സകരമായ കോഡുകൾ ആവാം രൂപകൽപ്പന ചെയ്തിരിക്കുക.
ഈ കൂട്ടം പൈലറ്റുകൾക്ക് വിമാനം ബോംബുമായി പുറപ്പെട്ടാൽ ജീവനോടെ തിരിച്ചുവരാൻ ആവില്ല. അവർ ബൃട്ടിഷ്-അമേരിക്കൻ യൂദ്ധക്കപ്പലുകളിലേക്ക് വളരെ കൃത്യമായ ലക്ഷ്യബോധത്തോടുകൂടി പോയി ഇടിച്ചുവീഴും. ഈ പൈലറ്റുകളിൽ കൌമാരക്കാർ പോലും ഉണ്ടായിരുന്നു എന്നു മനസ്സിലാക്കുന്നു.
നായർ കുടുംബങ്ങളിലെ പല വ്യക്തികളും ഈ വിധം സാമൂഹിക ചതിയിൽ പെട്ടിരിക്കാം. ഈ വിധം കുടുംബത്തിലെ അംഗങ്ങളെ മരണത്തിലേക്ക് വഴിതിരിച്ചുവിടുന്നതിൽ കുടുംബക്കാർക്കും വൻ താൽപ്പര്യങ്ങൾ കാണ്ടേക്കാം.
ധീരസാഹസികതയുടെ തേജോവലയത്തിൽ ആ കുടുംബക്കാർ സമൂഹത്തിൽ തിളങ്ങിനിൽക്കും.
ഇന്ന് പോലീസുകാരുടെ ധീരതയെ പുകഴ്ത്തിക്കാണിക്കാൻ പറ്റുന്ന ഓരോ സംഭവവികാസവും സാധരണ പൌരൻ എന്ന കീഴ്ജനങ്ങളിൽ അവരോട് വൻ മതിപ്പും അവരുടെ സാന്നിദ്ധ്യത്തിന്റെ ന്യായികരണവും സൃഷ്ടിക്കപ്പെടും എന്നതുപോലെ.
മറ്റൊന്ന് കുടുംബത്തിലെ ആളുകളുടെ അംഗസംഖ്യ കുറഞ്ഞിരിക്കുന്നത്, കുടുംബ സ്വത്തിന്റെ മേൽ അവകാശം ഉള്ളവരുടെ എണ്ണം കുറയ്ക്കാനും സൌകര്യം ചെയ്യും എന്നതു പോലെയും.
ചെറുപ്പക്കാരായ നായർമാർക്ക് മറ്റ് നേരംപോക്കുകളും വിനോദങ്ങളും കുറവായിരുന്നിരിക്കാം. ഓരോ കൊച്ചു പ്രദേശത്തിലും അങ്കം കുറിക്കലും അന്യോന്യം വെട്ടിമുറിക്കലും വെട്ടിമരിക്കലും മറ്റുംതന്നെ ആയിരിക്കും, കീഴ്ജനങ്ങളുടെ ഹൃദയങ്ങളിൽ വൻ ആരാധ്യ സ്ഥാനം നിലനിർത്താനുള്ള നായർ ചെറുപ്പക്കാരുടെ പൊതുവായുള്ള പദ്ധതി.
കീഴ്ജനങ്ങൾ നെൽവയലുകളിൽ പണിയെടുക്കുന്ന അവസരത്തിൽ ഉല്ലസിക്കാനായി പാടുന്ന പാട്ടുകളിൽ ഈ വിധം മരണപ്പെട്ട പാവങ്ങളുടെ പേരും ചേർത്ത് അവർ പാടും.
എന്നാൽ നായർമാരിലെ ഉന്നത കുടുംബങ്ങളിലെ വൻ വ്യക്തികൾക്ക് ഈ വിധം ജീവൻ ബലിയർപ്പിക്കാൻ താൽപ്പര്യം ഉണ്ടാവും എന്നു തോന്നുന്നില്ല. എന്നാൽ സാധാരണ ഗതിയിൽ അവർക്ക് നിത്യയുദ്ധത്തിൽ പങ്കെടുക്കേണ്ടിവരില്ല. മറിച്ച് അവരുടെ കുടുംബത്തിലെ കീഴ് അംഗങ്ങളെ അതിനായി വിടാൻ പറ്റിയേക്കാം.
എന്നാൽ യുദ്ധഭൂമി നീങ്ങിനീങ്ങി സ്വന്തം പറമ്പിലേക്ക് കയറി അവിടം ഒരു യുദ്ധപ്പറമ്പാക്കിമാറ്റുമ്പോൾ ഈ നായർമാർക്കും യുദ്ധ രംഗത്തിലേക്ക് കടന്നേ പറ്റൂ. അപ്പോഴ് അവർ എന്തുചെയ്യും?
വൻ ആയുധ സജ്ജീകരണങ്ങളും അതിഗംഭീരമായ സൈനിക ശക്തിയുമായി Germany വളർന്നുവന്ന്, ഭൂഖണ്ഡ യൂറോപ്പിലെ പല രാജ്യങ്ങളേയും പിടികൂടി, ഇങ്ഗ്ളണ്ടിലേക്ക് കടക്കാൻ തയ്യാറായി നിൽക്കുന്ന സമയം. യൂറോപ്പ്യൻ ഭൂഖണ്ഡത്തിൽ നിന്നും കടലിൽ വെറും 20 കിലോ മീറ്റർ ദൂരത്തുള്ള ദ്വീപിലെ ഇങ്ഗ്ളണ്ടിനെ പിടികൂടാൻ വളരെ എളപ്പമാണ്. ആകെ ചെയ്യേണ്ടത്, പട്ടാളത്തെ കടലിലൂടെ കടത്തിവിടുക.
ഇങ്ഗ്ളണ്ടിലാണെങ്കിൽ പേരിന് മാത്രമുള്ള സൈനിക സാന്നിദ്ധ്യമേയുള്ളു. ആ സൈന്യം തിരിച്ചടിക്കാൻ തയ്യാറായാൽ, ജർമൻ യുദ്ധവിമാനങ്ങൾ അതിനെ ബോംബിട്ടു തമർത്തിക്കളയും.
എന്നാൽ നൂറ്റാണ്ടുകളിലൂടെ ഇങ്ഗ്ളണ്ടിൽ നിലനിന്നിരുന്ന സാമൂഹിക പ്രതിരോധപദ്ധതി (Civil defence) വീണ്ടും ഉയർത്തെഴുന്നേറ്റു. ഓരോ വീട്ടിലേയും ചെറുപ്പക്കാരും മദ്ധ്യവയസ്ക്കരും വൃദ്ധന്മാരും തെരുവിലിറങ്ങി. Come on Harry, Come on Jack, Come on Baker, Come on Mr. Fraser എന്നെല്ലാം രീതിയിൽ ഒത്തൊരുമിച്ച്, സംഘടിച്ച്, സ്വന്തമായി പട്ടാള ഡ്രില്ലുകൾ നടത്തി, കടലോരങ്ങളിലെ കുത്തനെ ഉയരത്തിൽ ഉള്ള പാറകളിൽ കൂടാരം കെട്ടി, ബൈനോകുളേസിലൂടെ കടലീലേക്കും ആകാശത്തിലേക്കും 24മണിക്കൂറും നോക്കി, ജർമൻ യുദ്ധ നീക്കങ്ങളുടെ കൃത്യമായ വിവരങ്ങൾ ഇങ്ഗ്ളണ്ടിലെ പട്ടാള കേന്ദ്രങ്ങൾക്ക് കൈമാറിയും മറ്റും ചെയ്തുകൊണ്ടിരുന്നു.
ഈ വിധമായുള്ള ഒരു സാമൂഹിക ഒത്തൊരുമ കാഴ്ചവെക്കാൻ കഴിവുള്ള വിരളമായ സമൂഹങ്ങളിൽ ഒന്ന് കലർപ്പില്ലാത്ത-ഇങ്ഗ്ളിഷ് സമൂഹം ആണ്.
മലബാറിലേയും ട്രാവൻകൂറിലേയും കൊച്ചിനിലേയും നായർമാർക്ക് ഈ രീതിയിൽ പെരുമാറാൻ പറ്റില്ലതന്നെ. കാരണം അവരുടെ സാമൂഹിക ഭാഷ കഠിനമായ ഒരു ഫ്യൂഡൽ ഭാഷയാണ്.
ഇനി ഓരോ സംഭവ വികാസങ്ങളിലേക്കും പോകേണ്ടിയിരിക്കുന്നു. പോർച്ചുഗീസുകാർ Calicutറ്റിൽ വന്നപ്പോൾ മുതൽ വേണമെങ്കിൽ പറഞ്ഞുതുടങ്ങാം. എന്നാൽ അത് ചരിത്രത്തിന്റെ ഉള്ളറകളിലേക്കുള്ള ഒരു യാത്രാരംഭം ആയേക്കാം. ചരിത്രം എഴുതിത്തുടങ്ങാൻ ഇനിയും കൂറേ ദൂരം പോകേണ്ടിയിരിക്കുന്നു.
അതിനാൽ തന്നെ ഏതാനും മറ്റുചില സംഭവങ്ങൾ പെറുക്കിയെടുത്ത് നായർമാരിലെ വ്യക്തി ധൈര്യത്തിന് കടിഞ്ഞാൺ വീണ ചില സംന്ദർഭങ്ങൾ രേഖപ്പെടുത്താം.
ഈ വിധം സംന്ദർഭങ്ങൾ എഴുതേണ്ടതിന്റെ കാരണം, നായർമാരുടെ പാരമ്പര്യ മഹിമയെ അനാവശ്യമായി ഉയർത്തിപ്പിടിച്ചു കാണിക്കുന്ന തരത്തിൽ അനവധി കാര്യങ്ങൾ പലയിടത്തും എഴുതിയതായി കാണുന്നതുകൊണ്ടാണ്. നായർമാരും യഥാർത്ഥത്തിൽ പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ ഇരകൾ മാത്രമാണ്. ഈ ഭാഷയുടെ കോഡുകളുടെ നിർദ്ദേശങ്ങൾക്കും രൂപകൽപ്പനകൾക്കും അതീതമായി പെരുമാറാൻ അവർക്കും ആയിരുന്നില്ലതന്നെ.
തിരുവിതാംകൂർ പ്രദേശത്തിലെ കാര്യം ആദ്യം നോക്കാം. അവിടെ തമിഴ് നായർമാരും ഉണ്ടായിരുന്നു എന്ന് ഓർക്കേണം.
Travancore State Manualലിൽ നിന്നുമുള്ള ഉദ്ധരണി നോക്കുക. സംഭവങ്ങളെ ഇവിടെ വിവരിക്കാൻ ശ്രമിക്കുന്നില്ല. കാരണം, ആ ഓരോ സംഭവവുമായി ബന്ധപ്പെട്ട ചരിത്രം ഇവിടെ എഴുതാൻ പോയാൽ എഴുത്ത് മുന്നോട്ടു നീങ്ങാൻ പ്രയാസപ്പെടും:
Yet the Princes were not satisfied on the day. When Rodriguez with twenty-seven of his people laid the foundation stone, about two thousand Nayars collected there and tried to oppose them. But Rodriguez not minding raised one wall and apprehending a fight the next day mounted two of his big guns. The sight of these guns frightened the Nayars and they retreated;
ആശയം : QUILON രാജ്യത്തിൽ നടന്നകാര്യമാണ്. പോർച്ചുഗീസുകാരുമായി സംഭവിച്ചകാര്യമാണ്. കോട്ടയിൽ രണ്ട് വലിയ തോക്കുകൾ സ്ഥാപിച്ചതു കണ്ടപ്പോൾ നായർമാരുടെ ധൈര്യം പോയി. അവർ സ്ഥലം വിട്ടു.
ഇനി 👉Malabar Manualലിൽ നിന്നും.
But the Portuguese artillery again proved completely effective, and the enemy was driven back with heavy loss notwithstanding that the Cochin Nayers (five hundred men) had fled at the first alarm.
ആശയം : ഈ മുകളിൽ നൽകിയ സംഭവത്തിൽ കൊച്ചിനിലെ നായർ പട്ടാളം യുദ്ധം പുറപ്പെട്ടുവെന്ന് കേട്ടമാത്രയിൽ ജീവനുംകൊണ്ട് ഓടിരക്ഷപ്പെട്ടകാര്യമാണ് പറയുന്നത്.
it was with the utmost difficulty repulsed, the Cochin Nayars having again proved faithless.
ആശയം : ഈ മുകളിൽ നൽകിയ സംഭവത്തിലും കൊച്ചിൻ നായർമാർ വാക്കുപാലിച്ചില്ലാ എന്നും വിശ്വാസയോഗ്യരായില്ലായെന്നുമാണ് കാണുന്നത്.
The fort was accordingly abandoned and it is said that the last man to leave it set fire to a train of gunpowder which killed many of the Nayars and Moors, who in hopes of plunder flocked into the fort directly it was abandoned.
ആശയം : പോർച്ചുഗീസുകാർ ഉപേക്ഷിച്ചു പോകുന്ന കോട്ടയിൽയിൽനിന്നും അപഹരിക്കാൻ പറ്റുന്നവയെ ശേഖരിക്കാൻ കയറിയവർക്ക് സംഭവിച്ച കാര്യമാണ് മുകളിൽ കാണുന്നത്. വെടിമരുന്നിന് തീകൊളുത്തിയ അവസരത്തിൽ അവർ എല്ലാരും കൊല്ലപ്പെട്ടു.
ഇനി Travancore State Manualലിൽ നിന്നും.
Meanwhile the subsidiary force at Quilon was engaged in several actions with the Nayar troops. But as soon as they heard of the fall of the Aramboly lines, the Nayars losing all hopes of success dispersed in various directions.
ആശയം : ട്രാവൻകൂർ രാജ്യത്തിൽ വേലുത്തമ്പി ഉയർത്തിയ കലാപവുമായി ബന്ധപ്പെട്ടകാര്യമാണ്. വേലുത്തമ്പിക്ക് ഏറ്റവും വെപ്രാളം നൽകിയത് കീഴ്ജനങ്ങൾ ഉയർന്നുവരുന്നതാണ് എന്ന് മനസ്സിലാക്കുക. ഇങ്ഗ്ളിഷ് കമ്പനിയുടെ ശിപായി പട്ടാളം തിരുവിതാംകൂറിലെ നായർ പടയാളികളുമായി പലയിടത്തും ഏറ്റുമുട്ടിക്കൊണ്ടിരുന്നു. Aramboly lines എന്ന അവരുടെ പ്രതിരോധ നിര പൊളിഞ്ഞുവെന്ന അറിവു ലഭിച്ചപ്പോൾ നായർമാർക്ക് എല്ലാവിധ വിജയസാധ്യയും നഷ്ടപ്പെട്ടുവെന്നു തോന്നി. അവർ വിവിധ ദിശകളിലേക്ക് ഓടിമറിഞ്ഞു.
തുടരും.....
1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ
2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി
3. വൻ ആയുധ നൈപുണ്യത്തിന്റേനയും
7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന
11. കീഴ്ജനത്തിന്റെര വാക്കുകളും
13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ
14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത
15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും
16. IVRSസിൽ പൊട്ടലും ദിശാതിരിയലും
17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു
18. നായർമാരെ കഠിന അടിമത്തത്തിൽ
20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
21. കൈയിൽ കിട്ടിയപാടെ സ്വകാര്യ
22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്
23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ
24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ
25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ
26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന
28. നേത്രങ്ങൾക്ക് മുന്നിൽ മറയും
29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്
31. മറ്റ് മാപ്പിളമാരെക്കുറിച്ചും,
33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ
34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്
35. കുടുംബത്തേയും കുടുംബ മഹിമയേയും
36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും
38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ
39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ
40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ
41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി
42. പറുദീസയും പറുദീസയിലെ ഹൂറിമാരും
43. മലബാറീ മുഹമ്മദീയർ ജനാധിപ്യ
44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ
45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ
46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ
47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ
48. സംഭവ ചരിത്രത്തെ സിനിമാക്കാർ
49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള
50. പാതി ഇരുണ്ടതും പകൽവെളിച്ചം