ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന പ്രാകൃതഭാവങ്ങൾ
നായർമാർ നൂറ്റാണ്ടുകളിലൂടെ ഒരേ സ്വഭാവക്കാരായിരുന്നിരിക്കാം എന്ന് തോന്നേണ്ടതില്ല.
വ്യത്യസ്ത കുട്ടിരാജ്യങ്ങളിൽ നായർ സ്ഥാനങ്ങളിലേക്ക് പുതുതായി കയറിക്കൊണ്ടിരുന്ന കൂട്ടരെക്കുറിച്ചുള്ള വേവലാതികൾ ഒരുവശത്ത്. മറ്റൊരു ദിശയിൽ അവരെ അടിയാളന്മാരായി കാണുന്ന വിവിധ നിലവാരത്തിലുള്ള നമ്പൂതിരി വംശങ്ങൾ. പോരാത്തതിന് നായർമാർക്ക് മൊത്തമായി കീഴിൽ പെട്ടുനിൽക്കുന്ന വിവിധ നിലവാരത്തിലുള്ള കീഴ്ജനങ്ങളും.
ഈ കീഴ്ജനങ്ങളിൽ പലരും അവരുടെ കീഴ്ജനാവസ്ഥ അംഗീകരിച്ചിരിക്കണം എന്നില്ല.
ഓരോ നായർ ഉപവിഭാഗത്തിലേയും കുറേ പേർ യാതോരു ആയുധ ഏറ്റുമുട്ടൽ പദ്ധതികളും ഇല്ലാതെ സാധാരണ തൊഴിലുകൾ ചെയ്യുന്നവർ ആയിരുന്നിരിക്കാം. കുറേ ചെറുപ്പക്കാർ അങ്കം വെട്ടിയും ചാവാർ ഏറ്റുമുട്ടലുകളിൽ പെട്ടും മരണപ്പെടുകയോ നിത്യമായി കൈകാലുകൾ നഷ്ടപ്പെട്ടു ജീവിക്കുകയോ ചെയ്തിരിക്കാം.
Malabar Manualലിൽ ഒരിടത്ത് ഈ വിധം പറയുന്നുണ്ട്:
QUOTE: ..... or the Nayar militia were very fickle, and flocked to the standard of the man who was fittest to command and who treated them the most considerately END OF QUOTE (https://t.me/MalabarLogan/201)👉.
ആശയം: നായർ നാട്ടുപ്പടയാളികൾ വളരെ അസ്ഥിരരും മനസ്സുറപ്പില്ലാത്തവരും ആണ്. തങ്ങളെ നയിക്കാൻ ഏറ്റവും പറ്റിയ ആൾ എന്ന് അവർക്ക് തോന്നുന്നതും, അവർക്ക് ഏറ്റവും ഗണ്യമായ ഉപകാരങ്ങൾ നൽകുന്നതുമായ ആളുടെ പതാകയ്ക്ക് കീഴിലേക്ക് അവർ കൂറുമാറും. END.
ഇങ്ങിനെ ഒരു വിശേഷണം നായർമാരെക്കുറിച്ച് മാത്രമല്ല, മറിച്ച് എല്ലാ ഫ്യൂഡൽ ഭാഷാ ജനവംശങ്ങളെക്കുറിച്ചും പറയാനാവുന്ന കാര്യം തന്നെയാണ്.
എന്നാൽ അർദ്ധ പ്രാകൃത സ്വഭാവമുള്ള പ്രദേശത്തിലെ പലവിധ പ്രാകൃത സ്വാഭവങ്ങളുടേയും മൂർത്തീകരണവും നായർമാരിൽ കണ്ടിരുന്നതായി Malabar Manualലിൽ കാണുന്നുണ്ട്.
അവർ നിത്യജീവിതത്തിൽ ഏറ്റുമുട്ടിയിരുന്നവരിൽ പലരും പരുക്കൻ സ്വഭാവക്കാർ തന്നെയായിരുന്നിരിക്കാം. എന്നാൽ മാന്യസ്വഭാവവും ആയുധ ബലത്തിൽ ശക്തികുറഞ്ഞവരും ആയ ഏത് കൂട്ടരും ഇവരുടെ കൈകളിൽ പെട്ടപോയാൽ, അവരെ സാമൂഹികമായി ഇവർ തമർത്തിക്കളയും എന്നതിന് യാതോരു സംശയവും വേണ്ടതന്നെ.
ഇവർ വൻ സൈനിക ബോധമുള്ളവാരാണ് എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, ആവിധ ആശയങ്ങളുമായി ബന്ധപ്പെട്ട ഇങ്ഗ്ളിഷ് മനോഭാവങ്ങളുടെ ഒരു നേരിയ അംശം പോലും ഇവരിൽ കണ്ടിരുന്നില്ല എന്നും പറയാവുന്നതാണ്.
കീഴടങ്ങിയ ശത്രുപക്ഷത്തിനോട് വൻ പകയും വിരോധവും ഇവർ വെച്ചുപുലർത്തും. കീഴടങ്ങൾ നിബന്ധനകൾ യാതൊന്നും ഇവർ പാലിക്കില്ലതന്നെ.
ഈ സംഭവം നോക്കുക.
QUOTE: A large body (300) of the enemy, after giving up their arms and while proceeding to Cannanore, were barbarously massacred by the Nayars. END OF QUOTE👉
ആശയം : കാനറയിൽ നിന്നും വൻ ശത്രുസൈന്യം മലബാറിലേക്ക് കടന്നപ്പോൾ കുട്ടിരാജ്യങ്ങൾ അത്രയും Tellicherryയിലെ ഇങ്ഗ്ളിഷ് കമ്പനിയോട് സംരക്ഷണം ആവശ്യപ്പെടുകയും ആ കമ്പനിക്ക് കീഴിൽ അണിനിരക്കുയും ചെയ്ത സംഭവമാണ്. കുട്ടിരാജ്യ പട്ടാളങ്ങൾ നായർപടയാളികൾ തന്നെ.
ഒരു കാനറീസ് കോട്ടയിലെ പട്ടാളക്കാരും അവരുടെ സ്ത്രീകളും ആയുധങ്ങൾ വച്ച് കീഴടങ്ങി. അവരെ Cannanoreറിലേക്ക് കൊണ്ടുപോകാൻ നായർ പടയാളികളോട് നിർദ്ദേശം നൽകിയ അവസരത്തിൽ, നായർ പടയാളികൾ അവരെ വഴിയിൽ വച്ചു കൂട്ടക്കൊല ചെയ്തു. അതും വൻ പ്രാകൃത രീതികളിൽ.END
ഇതേ സംഭവത്തിന്റെ തുടർച്ചയും നോക്കുക.
QUOTE👉: Captain Lane reported, “cruelly—shamefully— and in violation of all laws divine and humane, most barbarously butchered” by the Nayars, notwithstanding the exertions of the English officers to save them.
ആശയം : കാനറീസ് പട്ടാളത്തിന്റെ Ayconny കോട്ട കീഴടങ്ങി. അപ്പോൾ, എല്ലാ വിധ മാനുഷിക പരിഗണനകളും കാറ്റിൽ പറത്തിക്കൊണ്ട് നായർമാർ, അവരെ കടും പ്രകൃത രീതിയിൽ കൂട്ടക്കൊല ചെയ്തു. ഇങ്ഗിളിഷ് പട്ടാള ഓഫിസർമാർ ഇവരെ തടയാൻ നോക്കിയെങ്കിലും, അവരുടെ താക്കീതുകളേയും തടയലുകളേയും വകവെക്കാതെയാണ് നായർപട്ടാളക്കാർ ഈ കടും ക്രൂരത ചെയ്തത്. END
ഈ സംഭവത്തിനോട് വളരെ സാമ്യമുള്ള മറ്റൊരു സംഭവം രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യത്തിൽ സംഭവിച്ചിരുന്നു. അതിനെക്കുറിച്ച് അടുത്ത എഴുത്തിൽ പരാമർശിക്കാം.
Cannanore Townണിലെ Ali Raja കുടുംബത്തിലെ (അറക്കൽ കുടുംബത്തിലെ) ബീവിയുമായി ഇങ്ഗ്ളിഷ് പക്ഷം 1784 ജനുവരി 8ന് നടത്തിയ ഉടമ്പയിലും, ബീവിയുടെ ഒരു പ്രധാന ആവശ്യം Bibi’s protection against the Nayars ആയിരുന്നു.
ഇത് നായർമാരുടെ മാത്രം കാര്യമല്ല, മറിച്ച് ഇങ്ഗ്ളിഷ് ഭരണം ഈ ഉപഭൂഖണ്ഡത്തിൽ മിക്ക ജനവംശങ്ങളിലും കണ്ടകാര്യംതന്നെയാണ്. ഉടമ്പടി പ്രകാരം കീഴടങ്ങിയ കൂട്ടരെ തെരുവു നായ്ക്കളെപ്പോലെ അടിച്ചു കൊല്ലുക എന്നത്.
ഇവിടെ പ്രത്യേകമായി എടുത്തുപറയേണ്ടത്, ടിപ്പു സുൽത്താന്റെ പക്ഷവും ശത്രുക്കളോട്, അവർ ഏത് സമുധായക്കാരയാലും ശരി, കഠിനമായിത്തന്നെയാണ് പെരുമാറിയിരുന്നത് എന്നതാണ്.
ഒരു ഇങ്ഗളിഷ് വീക്ഷണ കോണിൽ നിന്നും വീക്ഷിച്ചാൽ നായർ പടയാളികളിൽ വ്യക്തമായി കാണാനാവുന്ന നിലവാരക്കുറവിനെക്കുറിച്ച് ഈ എഴുത്തിന്റെ മൂന്നാം ഭാഗം 80ആം അദ്ധ്യായത്തിൽ👆 കുറച്ചുകാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് കാണുന്നു.
ഹൈദ്രാലി മലബാറിനേയും, പിന്നീട് Sultan Tipu (Tipu Sulthaan) മലബാറിനേയും തിരുവിതാംകൂറിനേയും ഉന്നം വച്ചുകൊണ്ട് ആക്രമണ പരമ്പര അഴിച്ചുവിട്ടപ്പോൾ, നായർമാരിൽ പലരും വ്യക്തിപരമായി വൻ ധൈര്യം പ്രകടിപ്പിച്ചിരിക്കാം എങ്കിലും, മൊത്തമായി പരാജയവും ഓടിപ്പോകലും ആശയക്കുഴപ്പവും വിഭ്രാന്തിയും മറ്റുമാണ് അവർ പ്രകടിപ്പിച്ചത് എന്നു കാണുന്നു.
താഴെ നൽകിയിട്ടുള്ള ഉദ്ധരണികൾ നോക്കുക.
1. Fullarton👉 applied for and received four battalions of Travancore sepoys, which he despatched to the place to help the Zamorin to hold it till further assistance could arrive, but before the succour arrived, the Zamorin’s force despairing of support had abandoned the place and retired into the mountains. Tippu’s forces, thereupon, speedily reoccupied all the south of Malabar as far as the Kota river
2. Nayres👉 were busied in attempting to oppose the infantry, who pretended to be on the point of passing over. They were frightened at the sudden appearance of the cavalry and fled with the utmost precipitation and disorder without making any other defence but that of discharging a few cannon which they were too much intimidated to point properly.
3. The whole 👉 army in consequence moved to attack the retrenchment ; but the enemy perceiving that Hyder’s troops had stormed their outpost, and catching the affright of the fugitives, fled from their camp with disorder and precipitation.
4. The Travancore 👉 commander had arranged that the Raja’s force should reassemble upon the Vypeen Island, but the extreme consternation caused by the loss of their vaunted lines had upset this arrangement, and the whole of the force had dispersed for refuge into the jungles or had retreated to the south.
4. On this 👉 application Hyder Ali sent a force under his brother-in-law, Muckh doom Sahib, who drove back the Zamorin’s Nayars
ആശ്ചര്യകരമായ മെയ്വഴക്കവും ആയുധ പരിചയവും മറ്റും കാഴ്ചവെച്ച് വിദേശീയരായ യാത്രികരെ അത്ഭുത സ്ഥബ്ദരാക്കിയ അതേ ജനക്കൂട്ടം വിറച്ചുപോയ സംഭവങ്ങൾ ആണ് മുകളിൽ ഉദ്ധരിക്കപ്പെട്ടവ.
എന്നാൽ യോദ്ധാക്കളായ നായർമാരിൽ പലർക്കും വ്യക്തിപരമായി യാതോരു ധൈര്യവും ഉണ്ടായിരുന്നില്ല എന്നും തോന്നുന്നില്ല.
ഉദാഹരണത്തിന് താഴെനൽകിയ ഉദ്ധരണികൾ നോക്കുക.
QUOTE: The Nayars👉, in their despair, defended such small posts as they possessed most bravely.
END OF QUOTE
ആശയം : ഹൈദ്രാലിയുടെ ആക്രമണസമയത്തുള്ള ഒരു സംഭവമാണ്. യാതോരു ഗത്യന്തരവും ഇല്ലാ എന്ന് കണ്ട് നായർമാർ അവരവരുടെ ചെറുകിട ചെറുത്തുനിൽപ്പ് ഇടങ്ങളിൽ വൻ ധൈര്യം പ്രകടിപ്പിച്ച കാര്യമാണ്. END
QUOTE 👉: The Nayars defended themselves until they were tired of the confinement, and then leaping over the abbatis and cutting through the three lines with astonishing rapidity, they gained the woods before the enemy had recovered from their surprise.” (Wilks’ History, I, 201.) END OF QUOTE
ആശയം : ഈ വിധമുള്ള മരക്കമ്പുകൾകൊണ്ടുള്ള ചെറുകിട ചെറുത്തു നിൽപ്പുകൾക്കുള്ളിലെ താമസം മടുത്ത്, അവർ മരക്കൊമ്പുകൾക്ക് മുകളിലൂടെ ചാടിക്കടന്ന് ശത്രുപക്ഷത്തിന്റെ മൂന്ന് നിരകളെ വെട്ടിവീഴ്ത്തി, ശത്രു സൈനികരിൽ ഞെട്ടൽ മാറുന്നതിന് മുൻപ് തന്നെ വനപ്രദേശത്തിലേക്ക് കടന്നുകളഞ്ഞു. END
എന്നാൽ ഈ വിധമായുള്ള യാതോരു വ്യക്തിപരമായുള്ള ധൈര്യവും നായർമാർക്ക് മൊത്തമായുള്ള ഒരു ബലവും ശക്തിയും നൽകിയിരുന്നില്ല. അവരുടെ സാമൂഹിക ആശയവിനിമയ കണ്ണികളെക്കാൾ വിപുലമായ കണ്ണികൾ ഉള്ള ശത്രുക്കൾ മൈസൂറിൽ നിന്നും വന്നപ്പോൾ അവരുടെ കൊച്ചുകൊച്ചു ധൈര്യങ്ങൾക്ക് യോജിച്ചുനിന്ന് പ്രവർത്തിക്കാൻ ആയില്ലതന്നെ.
ഇതുമായി ബന്ധപ്പെട്ട മറ്റൊരു ജിജ്ഞാസ ഉളവാക്കുന്ന ഒരു സംഭവം പോർച്ചുഗീസുകാരുമായുള്ള ഒരു ഏറ്റുമുട്ടലിൽ സംഭവിച്ചിരിന്നു.
QUOTE👉: But a partial crossing was effected at another point, and a curious incident, possible only in Indian warfare, occurred, for a band of Cherumar, who were there busy working in the fields, plucked up courage, seized their spades and attacked the men who had crossed. These being, more afraid of being polluted by the too near approach of the low-caste men than by death at the hands of Pacheco’s men, fled precipitately
Pacheco expressed strong admiration of the Cherumars’ courage and wished to have them raised to the rank of Nayars. He was much astonished when told that this could not be done.
END OF QUOTE
ആശയം : കോഴിക്കോട് രാജാവ്, Cochinനിലുള്ള പോർച്ചുഗീസുകാരെ ആക്രമിച്ച അവസരത്തിലാണ് ഇത്. കോഴിക്കോട് നിന്നും വന്ന നായർ പടയാളികൾ കുറെ നെൽവയലുകളിലൂടെ കടന്നു മുന്നോട്ട് നീങ്ങുകയായിരുന്നു. ആ നെൽവയലുകളിൽ ജോലിചെയ്തിരുന്ന ചെറുമർക്ക് വൻ അരിശം വന്നു. നെൽവയലിൽ അവർ കഷ്ടപ്പെട്ട് ചെയ്ത കൃഷി മുഴുവനും നശിച്ചുപോകുന്നു. അവർ അവരുടെ കൈയിലുള്ള മൺവെട്ടികൾ കൊണ്ട് നായർ പടയാളികളെ ആക്രമിച്ചു. നായർ പടയാളികൾ ജീവനും കൊണ്ട് ഓടി. മൺവെട്ടിയെ പേടിച്ചുകൊണ്ടല്ല. മറിച്ച്, ചെറുമർ അവരുടെ അടുത്തു വരുന്നതും, അവരുമായി ഏറ്റുമുട്ടുന്നതും അവർക്ക് താങ്ങാൻ പറ്റാത്ത ഭയം ഉളവാക്കിയതുകൊണ്ടാണ് അവർ വിറച്ചുകൊണ്ട് ഓടിയത്.
പോർച്ചുഗീസ് പട്ടാള മേധാവിക്ക് (Pachecoവിന്) വൻ ആനന്ദം നൽകിയ സംഭവമായിരുന്നു അത്. ചെറുമരെ നായർമാരായി സ്ഥനക്കയറ്റം നൽകാൻ ഈ പട്ടാള മേധാവി കൽപന നൽകി. അത് നടക്കുന്ന കാര്യം അല്ലായെന്ന് കേട്ടപ്പോൾ, Pachecoക്ക് എന്താണ് കാര്യം എന്ന് മനസ്സിലായില്ലാ എന്ന് നമുക്ക് മനസ്സിലാക്കാം.
END
1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ
2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി
3. വൻ ആയുധ നൈപുണ്യത്തിന്റേനയും
7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന
11. കീഴ്ജനത്തിന്റെര വാക്കുകളും
13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ
14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത
15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും
16. IVRSസിൽ പൊട്ടലും ദിശാതിരിയലും
17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു
18. നായർമാരെ കഠിന അടിമത്തത്തിൽ
20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
21. കൈയിൽ കിട്ടിയപാടെ സ്വകാര്യ
22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്
23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ
24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ
25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ
26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന
28. നേത്രങ്ങൾക്ക് മുന്നിൽ മറയും
29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്
31. മറ്റ് മാപ്പിളമാരെക്കുറിച്ചും,
33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ
34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്
35. കുടുംബത്തേയും കുടുംബ മഹിമയേയും
36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും
38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ
39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ
40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ
41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി
42. പറുദീസയും പറുദീസയിലെ ഹൂറിമാരും
43. മലബാറീ മുഹമ്മദീയർ ജനാധിപ്യ
44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ
45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ
46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ
47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ
48. സംഭവ ചരിത്രത്തെ സിനിമാക്കാർ
49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള
50. പാതി ഇരുണ്ടതും പകൽവെളിച്ചം