top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ

8. അമിത ധൈര്യത്തിന്റേയും അതിശയകരമായ ഗുണമേന്മയുടേയും സാക്ഷ്യപത്രങ്ങൾ

QUOTE: ഈ സംഭവത്തിനോട് വളരെ സാമ്യമുള്ള മറ്റൊരു സംഭവം രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യത്തിൽ സംഭവിച്ചിരുന്നു. അതിനെക്കുറിച്ച് അടുത്ത എഴുത്തിൽ പരാമർശിക്കാം. END OF QUOTE.


കഴിഞ്ഞ എഴുത്തിൽ പറഞ്ഞകാര്യമാണ്. അത് ഇവിടെ വിവരിച്ചിട്ട് മുന്നോട്ട് നീങ്ങാം എന്ന് വിചാരിക്കുന്നു.


രണ്ടാം ലോകമഹായുദ്ധ കാലത്ത്, ജർമൻ പക്ഷത്തിന്റെ കൈകളിൽ പെട്ടുപോകുന്ന ബൃട്ടിഷ്-ഇന്ത്യൻ പട്ടാളക്കാരെ കൂറ് മാറ്റി തങ്ങളോടൊപ്പം ചേർക്കാനായി ജർമൻ സർക്കാർ സുഭാഷ്ചന്ദ്ര ബോസിന്റെ പ്രസ്ഥാനത്തിന് ഒരു വൻ തുകതന്നെ നൽകിയിരുന്നു.


ജപ്പാൻ സൈനികർ പടികൂടിയ ബൃട്ടിഷ്-ഇന്ത്യൻ പട്ടാളക്കാരിൽ പലരും കൂറുമാറുകയും ചെയ്തിരുന്നു. ഇതിന്റെ വ്യക്തമായ കാരണം, ജാപ്പനീസ് യുദ്ധതടവ് കേന്ദ്രങ്ങളിൽ പെട്ടുപോയാൽ മനുഷ്യൻ വന്യമൃഗങ്ങളുടെ കൈകളിൽ അകപ്പെട്ടതുപോലെയാവും അനുഭവം എന്നതായിരുന്നു.


സുഭാഷ്ചന്ദ്രനും കൂട്ടരും രൂപീകരിച്ചിരുന്ന INA എന്ന പേരിൽ അറിയപ്പെട്ടിരുന്ന പട്ടാളത്തിലേക്ക് കൂറുമാറിയവരെ ജപ്പാൻ പക്ഷം INAയിൽ ചേർത്തു. INAയിൽ ഏതാണ്ട് 2000ത്തോളം അംഗങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പഴയകാല കണക്ക് എന്ന് പറയപ്പെടുന്നു. ഇന്ന് ലഭിക്കുന്ന കണക്കുകളിൽ അംഗ സംഖ്യ പതിനായിരങ്ങൾ ആണ്.




ബൃട്ടിഷ് ഇന്ത്യൻ പട്ടാളത്തടവുകാരിൽ പലരും കൂറുമാറാൻ കൂട്ടാക്കിയില്ല. അവരിൽ പലരേയും ജാപ്പനീസ് പട്ടാളം അതിക്രൂരമായി ബയണറ്റ് (bayonet) ഉപോയഗിച്ചു കൊന്നിരുന്നുവെന്നാണ് Japanese war archivesസിൽ നിന്നും ലഭിച്ച വിവരം. മുകളിൽ നൽകിയ ചിത്രം നോക്കുക.


കൂറുമാറി ഇങ്ഗ്ളിഷ് സഖ്യത്തിന് എതിരായി പടക്കളത്തിൽ ഇറങ്ങിയ കൂട്ടരോട് ബൃട്ടിഷ്-ഇന്ത്യൻ പട്ടാളക്കാർക്കിടയിൽ വൻ വെറുപ്പുതന്നെ വളർന്നിരുന്നു.


യുദ്ധത്തിന്റെ അവസാന കാലത്ത് ജാപ്പനീസ് പക്ഷത്തെ സിങ്കപ്പൂരിൽ ഇങ്ഗ്ളിഷ് സൈന്യം കീഴടക്കിയപ്പോൾ, ഈ കൂറുമാറിയ കൂട്ടരും കീഴടങ്ങിയ കൂട്ടരിൽ പെട്ടുപോയി. ഇങ്ഗ്ളിഷ് സൈന്യം ഇവരെ തടവുകാരാക്കി, അവക്ക് കാവൽനിൽക്കാനായിബൃട്ടിഷ്-ഇന്ത്യൻ പട്ടാളക്കാരെ ഏൽപ്പിച്ചു.


എന്നാൽ ഇങ്ഗ്ളിഷ് പട്ടാള ഓഫിസർമാരുടെ സാന്നിദ്ധ്യം ഇല്ലാത്ത അവസരത്തിൽ ബൃട്ടിഷ്-ഇന്ത്യൻ പട്ടാളക്കാർ ഈ കൂറുമാറിയ കൂട്ടരെ വെട്ടിയും ബയണറ്റ് ഉപയോഗിച്ചും മുറിവേൽപ്പിക്കാനും കൊല്ലാനും ശ്രമിച്ചു. എടാ കരിങ്കാലി എന്നെല്ലാം രീതിയിൽ വിളിച്ചുപറഞ്ഞുകൊണ്ടാണ് ഇവർ അവരെ ആക്രമിച്ചത്.


ഈ അവസരത്തിൽ ഈ തടവുകാരെ ബൃട്ടിഷ്-ഇന്ത്യൻ പട്ടാളക്കാരിൽ നിന്നും സംരക്ഷിക്കാനായി ഇങ്ഗ്ളിഷ് പട്ടാളം തന്നെ വരേണ്ടിവന്നു.


ഫ്യൂഡൽ ഭാഷകളിൽ കീഴടങ്ങിയവനെ തരംതാഴ്ത്തിയാണ് വാക്ക് കോഡുകളിൽ സ്വമേധയാ നിർവ്വചിക്കുക എന്നും, അതുമായി ബന്ധപ്പെട്ട് മനുഷ്യ പെരുമാറ്റങ്ങളിലും ഭാവങ്ങളിലും 180° എതിർകോണുകളിലേക്കുള്ള മാറ്റം സംഭവിക്കും എന്നുമുള്ള കാര്യത്തെക്കുറിച്ച് ഇങ്ഗ്ളിഷിൽ പറഞ്ഞറിയിക്കാൻ പ്രയാസം തന്നെയാണ്.


ഇനി നായർമാരുടെ കാര്യത്തിലേക്ക് തിരിച്ചുപോകാം.


Malabar Manualൽ നായർമാരെ പുകഴ്ത്താനായി എന്തും എഴുതിച്ചേർക്കാം എന്ന ഒരു ഭാവം തന്നെ ചില ദിക്കിൽ കാണുന്നുണ്ട്. ഉദാഹരണത്തിന് ഈ വാക്യങ്ങൾ നോക്കുക:


QUOTE👉: And probably the frantic fanatical rush of the Mappillas on British bayonets, which is not even yet a thing of the past, is the latest development of this ancient custom of the Nayars END OF QUOTE


ആശയം : ദക്ഷിണ മലബാറിലെ മാപ്പിളമാർ ബൃട്ടിഷുകാരുടെ തോക്കിൻകത്തിയിലേക്ക് (bayonets) ചാടിവീണുമരിച്ചിരുന്നത് പോലും നായർമാരുടെ പ്രാചീന സംസ്ക്കാരത്തിന്റെ ആധുനിക ഭാവം ആണ് എന്ന്. END


ശുദ്ധമായ വിവരക്കേടും വിഡ്ഢിത്തവും എഴുതി നായർമാരുടെ പൈതൃകത്തിലേക്ക് വൻ ധൈര്യത്തിന്റെ നിറം കലർത്താൻ ശ്രമിക്കുന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ് മുകളിൽ ഉദ്ധരിച്ച വരികളിൽ ഉള്ളത്. ഇവിടെ സൂചിപ്പിക്കപ്പെട്ട മാപ്പിളമാർ കീഴ്ജനം ഇസ്ലാമിലേക്ക് മാറിയവർ ആണ്. അല്ലാതെ നായർമാർ മതംമാറിയവർ അവാൻ സാധ്യത കുറവാണ്.


1836നും 1853നും ഇടയിലായി ദക്ഷിണ മലബാറിൽ മാപ്പിളമാർ ഹൈന്ദവരേയും അവരുടെ ചൊൽപ്പടിക്കാരായ നായർമാരേയും അമ്പലവാസികളേയും, പോരാത്തതിന് ഒരിക്കൽ അവരുടെ അടിമവ്യക്തിയേയും ആക്രമിച്ച 👉ഏതാണ്ട് 27ഴോളം (https://t.me/MalabarM/443) സംഭവങ്ങൾ Malabar Manualലിൽ രേഖപ്പെടുത്തിക്കാണുന്നുണ്ട്. ഇതിന് പുറമേ ഒരു പ്രവാശ്യംമാത്രം വടക്കേ മലബാറിൽ, കോട്ടയം താലൂക്കിൽ പെട്ട മട്ടന്നൂരിലെ ഒരു വൻ ഭൂജന്മിയുടെ കുടുംബത്തിലെ പതിനെട്ടോളം പേരെ വീട്ടിൽക്കയറി വെട്ടിക്കൊന്ന കാര്യവും കാണുന്നുണ്ട്.


ഈ സംഭവങ്ങളിൽ ഒന്നു പോലും മാപ്പിളമാർ ഇങ്ഗ്ളിഷ് ഭരണത്തിനോടുള്ള എതിർപ്പിനാൽ ചെയ്ത കാര്യം അല്ലതന്നെ. എന്നാൽ ഭരണം നടത്തുന്നുത് ഇങ്ഗ്ളിഷ് കമ്പനി ആയതിനാലും, നാട്ടിൽ അരാജകത്തം പടരരുത് എന്നുള്ളത് അവരുടെ ഉത്തരവാദിത്തം ആണ് എന്ന് അവർക്ക് തോന്നിയതിനാലും, ഈ ഓരോ സംഭവത്തിലും പോലീസ് പ്രവർത്തനവും ശിക്ഷാ നടപടികളും ഇങ്ഗ്ളിഷ് ഭരണത്തിന്റെ കൈകളിൽ വന്നുപെട്ടുപോയി.


മുകളിൽ സൂചിപ്പിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പിന്നീട് മാപ്പിളമാരെക്കുറിച്ച് എഴുതുന്ന സമയം എഴുതാം എന്ന് വിചാരിക്കുന്നു.


ഇങ്ഗ്ളിഷ് ഭരണത്തിനെ തെറ്റായ രീതിയിൽ മാപ്പിളമാർക്ക് പരിചയപ്പെടുത്തിക്കൊടുക്കാൻ പ്രാദേശിക ഉന്നത കുടുംബക്കാർക്ക് താൽപ്പര്യം ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്. അതാണ് മുകളിൽ ഉദ്ധരിച്ച വാക്യത്തിൽ കാണുന്ന സൂചനയും. കാരണം, ഈ വിധം

British bayonets എന്ന ഒരു വാക്ക് പ്രയോഗം William Loganന്റേത് ആവാൻ സാധ്യത കുറവാണ്.


ഇങ്ഗ്ളിഷ് ഭരണത്തെ ഈ ഉപഭൂഖണ്ഡത്തിലെ ഓരോ വ്യത്യസ്ത ജനവിഭാഗത്തിനോടും കരുതിക്കൂട്ടി തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പരിചയപ്പെടുത്താനും, ഇങ്ഗ്ളിഷ് പക്ഷത്തിനോട് വിരോധം വളർത്തി രണ്ടു പക്ഷത്തേയും തമ്മിൽ ശത്രുക്കളാക്കിക്കൊണ്ട്, രണ്ടുകൂട്ടരേയും സ്വന്തം കാര്യത്തിനായി മുതലാക്കുക എന്നുള്ളതും ഈ ഉപഭൂഖണ്ഡത്തിലെ ഉന്നത ജനവിഭാഗങ്ങളുടെ ഒരു നിത്യപ്രവർത്തനം ആയിരുന്നു എന്നു മനസ്സിലാക്കുക. ഇത് ഇന്നും നടക്കുന്നുണ്ട്.


ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഇവിടെ മറ്റൊരു പ്രസ്താവനകൂടി നൽകാൻ തോന്നുന്നു.


Malabar Manualലിൽ നായർമാരാണ് വൻ ധൈര്യശാലികൾ എന്നെല്ലാം അനവധി പ്രാവശ്യം എടുത്തെടുത്ത് പറയുന്നുണ്ട് എങ്കിലും, യഥാർത്ഥ സംഭവ വിവരണങ്ങളിൽ എല്ലാം തന്നെ നായർ ധൈര്യം മാഞ്ഞുപോകുന്നതായാണ് കാണുന്നത്. എന്നാൽ, Malabar Manualലിൽ വളരെ വ്യക്തമായിത്തന്നെ അതിശയകരമായ ധൈര്യം പ്രകടിപ്പിച്ച ഒരു കൂട്ടരെക്കുറിച്ച് William Loganന്റേതാണ് എന്ന് വ്യക്തമായും തോന്നുന്ന വാക്കുകൾ കാണുന്നുണ്ട്.


ഈ അതിശയകരമായ ധൈര്യം കാണിച്ചവർ എന്ന് എഴുതപ്പെട്ടിട്ടുള്ളത് ദക്ഷിണ മലബാറിലെ കീഴ്ജനമായ മാപ്പിളമാരെക്കുറിച്ചാണ്. ഈ അമിത ധൈര്യത്തിന്റെ കാരണം മാപ്പിളമാരിലെ അമിത ദൈവവിശ്വാസവും, അതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള fanaticismസവും (മതഭ്രാന്തും) ആണ് എന്നാണ് അന്ന് മനസ്സിലാക്കിയിരുന്നത് എന്നു തോന്നുന്നു.


എന്നാൽ വാസ്തവം ഇതിനേക്കാൾ സങ്കീർണ്ണമായിരുന്നു എന്നാണ് മനസ്സിലാക്കാൻ പറ്റിയത്. ആ വിഷയത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ല.


മറ്റൊരു വിഭാഗം മുസ്ളിം (മാപ്പിളമാർ അല്ലാത്ത) ജനവിഭാഗത്തെക്കുറിച്ച്, Malabar Manualലിൽ മറ്റൊരു രീതിയിൽ വളരെ പുകഴ്ത്തി എഴുതിക്കാണുന്ന ഒരു ഇടവും കാണാൻ പറ്റിയിട്ടുണ്ട്. അതിൽ നൽകിയിട്ടുള്ള ഗുണമേന്മയുടെ സാക്ഷ്യപത്രം (certificate) മുസ്ളിംസ് അടക്കമുള്ള ഈ ഉപഭൂഖണ്ഡത്തിലെ മറ്റ് യാതോരു ജനവിഭാഗത്തിനും നൽകാനും ആവുന്നതല്ല.


ആ വിവരത്തിലേക്കും ഇപ്പോൾ പോകാൻ പറ്റില്ലതന്നെ.

1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ


2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി


3. വൻ ആയുധ നൈപുണ്യത്തിന്റേനയും


4. വൻ ധൈര്യശാലികളായ നായർമാർ


5. ചളിപ്രദേശത്തിൽ വൻ


6. നായർമാർ കാഴ്ചവച്ച പ്രതിലോമ


7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന


8. അമിത ധൈര്യത്തിന്റേയും


9. സാമൂഹിക പരിഷ്ക്കരണം ഒരു


10. സർവ്വസ്വാതന്ത്ര്യവും നൽകി


11. കീഴ്ജനത്തിന്റെര വാക്കുകളും


12. എതിർകോണുകളിൽ ഉള്ള രണ്ട്


13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ


14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത


15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും


16. IVRSസിൽ പൊട്ടലും ദിശാതിരിയലും


17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു


18. നായർമാരെ കഠിന അടിമത്തത്തിൽ


19. നായർമാർ അവസരം ലഭിച്ചപ്പോൾ


20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ


21. കൈയിൽ കിട്ടിയപാടെ സ്വകാര്യ


22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്


23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ


24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ


25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ


26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന


27. ഈ ഉപദ്വീപിൽ ഇസ്ലാമിനോട്


28. നേത്രങ്ങൾക്ക് മുന്നിൽ മറയും


29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്


30. അറക്കൽ കുടുംബത്തിന്റെക


31. മറ്റ് മാപ്പിളമാരെക്കുറിച്ചും,


32. വള്ളുവനാടിലെ കാര്യം


33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ


34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്


35. കുടുംബത്തേയും കുടുംബ മഹിമയേയും


36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും


37. പശു ആരാധനയെക്കുറിച്ച്


38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ


39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ


40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ


41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി


42. പറുദീസയും പറുദീസയിലെ ഹൂറിമാരും


43. മലബാറീ മുഹമ്മദീയർ ജനാധിപ്യ


44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ


45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ


46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ


47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ


48. സംഭവ ചരിത്രത്തെ സിനിമാക്കാർ


49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള


50. പാതി ഇരുണ്ടതും പകൽവെളിച്ചം


bottom of page