top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ

9. സാമൂഹിക പരിഷ്ക്കരണം ഒരു വൻ പൊല്ലാപ്പായതിനെക്കുറിച്ച്

മലബാറിൽ ഇങ്ഗ്ളിഷ് ഭരണം സാവധാനത്തിൽ ഉറച്ചുതുടങ്ങിയത് നായർമാരിലെ വിവിധ ഉപവിഭാഗങ്ങളെ ചെറിയ തോതിലും വലിയതോതിലും ബാധിച്ചു തുടങ്ങിയിരുന്നു.


ലിഖിത രൂപത്തിലുള്ള നിയമങ്ങളും പോലീസ് പ്രസ്ഥാനവും, പോരാത്തതിന്, പൌരന്മാരെ എല്ലാരേയും ഒരേ നിലവാരത്തിലുള്ളവരായും, ഒരേ അവകാശങ്ങളും നിയമസംരക്ഷണവും ഉള്ളവരും ആയും കണ്ടുതുടങ്ങിയതുതന്നെ ഒരു വൻ പൊല്ലാപ്പായി നായർമാർക്ക് അനുഭവപ്പെട്ടിരിക്കാം.


ഇന്നുള്ള വാണിജ്യവാഹന തൊഴിലാളികളെ പോലീസ് സ്റ്റേഷനുകൾക്കുള്ളിൽ, പോലീസ് കോൺസ്റ്റബ്ൾമാർക്ക് തുല്യരായി, വാക്ക് കോഡുകളിലും അന്തസ്സിലും, ഭരണയന്ത്രം സ്ഥാപിച്ചാലുള്ള അവസ്ഥാ വിശേഷം ആലോചിച്ചു നോക്കൂ. ഏതാണ്ട് ഇതേ പോലുള്ള ഒരു സാമൂഹിക തിരിമറിയായാണ് ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനത്തിന്റെ സാമൂഹിക പരിഷ്കരണ നയത്തെ നായർമാരും മറ്റും, അവരിലെ ദീർഘദൃഷ്ടിയിലൂടെ, മനസ്സിലാക്കിയത് എന്ന് മനസ്സിലാക്കാവുന്നതാണ്.


പാരമ്പര്യമായി നായർമാർക്കും അവരുടെ ചെയ്തികൾക്കും, ഓരോ പ്രദേശത്തിലേയും നമ്പൂതിരി കുടുംബങ്ങളും നാടുവാഴി കുടുംബങ്ങളും എല്ലാവിധ സാമൂഹിക സംരക്ഷണവും നൽകിയിരുന്നു. നായർമാർ കീഴ്ജനങ്ങളിൽ ആരെ അടിച്ചാലും ആക്രമിച്ചാലും പീഡിപ്പിച്ചാലും അതിൽ ഒരു നിയമരാഹിത്യവും ശിക്ഷയ്ക്ക് വകയും ഉണ്ട് എന്ന ചിന്താഗതി സമൂഹത്തിൽ എവിടേയും ഉണ്ടായിരുന്നില്ല.


ഇന്ന് കാശ്മീരിൽ നിലവിലുള്ള The Armed Forces (Jammu and Kashmir) Special Powers Act, 1990 പോലെയായിരുന്നു കാര്യങ്ങൾ.

(Army officers have legal immunity for their actions. There can be no prosecution, suit or any other legal proceeding against anyone acting under that law. Nor is the government's judgment on why an area is found to be disturbed subject to judicial review.)


പട്ടാളം എന്തുതന്നെ ചെയ്താലും ആ കാര്യത്തെ നിയമപരമായി ആർക്കും നേരിടാൻ ആവില്ല. എന്നു വച്ച് പട്ടാളക്കാർ തോന്നന്നതെന്തും ചെയ്യും എന്നും അർത്ഥമില്ല.


അതുപോലെതന്നെ നായർമാർ എന്തുചെയ്താലും അതിനെ ചോദ്യം ചെയ്യാൻ കീഴ്ജനത്തിന് അവകാശം ഇല്ലായെന്ന് കീഴ്ജനത്തിന് തന്നെ ഉത്തമവിശ്വാസം ഉണ്ടായിരുന്നു. എന്നാൽ നായർമാർ എന്ത് വേണ്ടാതീനവും ചെയ്യും എന്നും ഇതിന് അർത്ഥമില്ല.


കീഴ്ജനത്തിന് ഏറ്റവും പേടി മറ്റ് കീഴ്ജനങ്ങളെത്തന്നെയാവും. അവർക്കും അവരുടെ കുടുംബത്തിലെ വ്യക്തികൾക്കും സ്ത്രീജനങ്ങൾക്കും, ആ കൂട്ടരിൽ നിന്നും സംരക്ഷണം ഉറപ്പുവരുത്തുന്നത് നായർമാർ തന്നെയാവും.


Malabar Manualലിൽ നായർമാർ കീഴ്ജനത്തിനെ (കീഴ്ജന മാപ്പിളമാരെയല്ല) വെട്ടിവീഴ്ത്തുന്നതും കൊല്ലുന്നതും മറ്റുമായ യാതോരു സംഭവ വിവരവും രേഖപ്പെടുത്തിയതായി കാണുന്നില്ല. അതിന്റെ ഏറ്റവും കൃത്യമായ കാരണം, ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാത്തിൽ, ഇങ്ഗ്ളിഷുകാരും ബൃട്ടിഷുകാരും ആയി മലബാർ ജില്ലാ കലക്ടർ പോലുള്ള ഏതാനും പേർ മാത്രമേ ഉണ്ടാവുള്ളു എന്നതാവാം.


ഈ മലബാർ കലക്ടർ ആവട്ടെ, ഡയറക്ട് റീക്റൂട്ടിഡ് ആയിട്ടുള്ള ഇങ്ഗ്ളിഷ് പരിജ്ഞാനമുള്ള പ്രാദേശികരായ ഓഫിസർമാരുള്ള ഉദ്യോഗസ്ഥ പ്രസ്ഥാനം വളർന്നു വരുന്നതുവരെ, ഭരണയന്ത്രം നടത്തിപ്പുചെയ്യിച്ചത്, ഓരോ കുഗ്രാമത്തിലേയും ചെറു പട്ടണങ്ങളിലേയും പ്രാദേശിക അധികാരി കുടുംബക്കാരിലൂടെ തന്നെയായിരുന്നു. ഈ കുടുംബക്കാർ നിശ്ചയമായും നായർമാരും അവർക്ക് മുകളിലുള്ള ജനവംശങ്ങളും ആയിരിക്കും.


ഇവരിൽ മിക്കവരും സ്വന്തമായും കൂട്ടമായും ചെയ്തിരുന്ന കാര്യം, സ്വകാര്യവും സാമുധായികവും ആയ താൽപ്പര്യങ്ങൾക്കായി, ജില്ലാ കലക്ടറേയും ഇങ്ഗ്ളിഷ് ഭരണത്തിനേയും പറ്റിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ഔദ്യോഗിക കാര്യങ്ങളിൽ വഞ്ചിക്കുകയും, പലതരം തിരിമറികൾ നടത്തുകയും കഴിയുമെങ്കിൽ അഴിമതിനടത്തുകയും മറ്റും ചെയ്യുക ആയിരുന്നു എന്നും പറയേണ്ടിയിരിക്കുന്നു.


ഈ കാര്യം Malabar Manualൽ William Logan തന്നെ വ്യക്തമായി രേഖപ്പെടുത്തിയത് കാണുന്നുണ്ട്.


നായർ കുടുംബക്കാർ അവരവരുടെ മേൽനോട്ടത്തിലുള്ള കൃഷിഭൂമിയിൽ വച്ചും പറമ്പിൽ വച്ചും, കീഴ്ജനങ്ങളെ അടിച്ചുകൊന്നാലും മറ്റും, ആ വിധ വിവരങ്ങൾ ഇങ്ഗ്ളിഷ് ഭരണയന്ത്രത്തിന്റെ മുകൾ നിലകളിലേക്ക് എത്തില്ല എന്നതുതന്നെയാണ് വാസ്തവം. എന്നാൽ ഈ വിധ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിഞ്ഞ്, അവയെ നിയമപരമായി ഇങ്ഗ്ളിഷ് ഭരണം നേരിടാൻ ശ്രമിച്ചിരുന്നുവെങ്കിൽ, ആ വിധ കുറ്റംചെയ്തവരെ ഇന്ത്യൻ സ്വാതന്ത്ര്യസരമ ഭടന്മാരായി ഔപചാരിക ചരിത്രം രേഖപ്പെടുത്താനും ഇന്ന് മടിക്കില്ല.


ഈ വിധമായുള്ള കൊലപാതകങ്ങൾ ഇന്ത്യാ രാജ്യം പിറന്നതിന് ശേഷവും കുറേകാലത്തോളം നേരിയ തോതിലെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങളായി പല ഉൾനാടുകളിലും തുടർന്നിരുന്നു എന്നാണ് കേട്ടറിവ്.


അതേ സമയം ദക്ഷിണ മലബാറിൽ മാപ്പിളമാരിൽ ചിലർ, ചില നായർമാരേയും അമ്പലവാസികളേയും നമ്പൂതിരിമാരേയും തികച്ചും ഒറ്റപ്പെട്ട സംഭവങ്ങളിൽ ആക്രമിച്ചത്, സാമൂഹികമായി നോക്കിയാൽ ഇന്ന് പോലീസുകാരേയും മറ്റ് ഉദ്യോഗസ്ഥേരേയും ആക്രമിച്ചതുപോലുള്ള സംഭവങ്ങൾ ആയിരുന്നിരിക്കും.


അന്നുള്ള ഭരണയന്ത്രത്തിന് മുകളിൽ നിൽക്കുന്ന ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് ഈ സംഭവങ്ങളോട് പ്രതികരിക്കാതിരിക്കാനും ആവില്ല.


അന്നുള്ള ഭരണയന്ത്രത്തെക്കുറിച്ച് കുറേകാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു. അത് ഇപ്പോൾ ആവില്ല.


ഇങ്ഗ്ളിഷ് ഭരണം കീഴ്ജനങ്ങളിൽ പെട്ട വ്യക്തികൾക്ക് വിദ്യാഭ്യാസത്തിനും ഇങ്ഗ്ളിഷ് പരിജ്ഞാനത്തിനും, പോരാത്തതിന്, അവരുടെ ജാതീയമായ നിലവാരങ്ങൾക്ക് അതീതമായ സർക്കാർ തൊഴിൽ സ്ഥാനങ്ങൾക്കും അവസരം നൽകിയതും, നായർമാരിൽ പണ്ടുകാലം മുതൽ നിലനിൽക്കുന്ന ഐക്യമില്ലായ്മയിലൂടെയുള്ള ബലക്ഷയത്തിന് ആക്കംകൂട്ടിയെന്നും പറയാനാവുന്നതാണ്.


പറയാൻ ഉദ്ദേശിക്കുന്ന കാര്യം എത്രമാത്രം സങ്കീർണ്ണമാണ് എന്ന് അറിയില്ല.


മലബാറിലെ ആളുകൾക്ക്, ഈ ഉപഭൂഖണ്ഡത്തിലെ മറ്റുള്ള ജനങ്ങളെ അപേക്ഷിച്ച്, ഒരു തന്നിഷ്ട മാനസിക ഭാവം ഉണ്ട് എന്ന് Lord William Bentinck 1804ൽ രേഖപ്പെടുത്തിയ കാര്യം Malabar Manualൽ പറയുന്നുണ്ട്. ഉദാഹരണത്തിന് തമിഴരെപ്പോലെ അല്ല മലബാറുകാർ.


ഒരു തന്നിഷ്ടഭാവം മലബാറുകാർക്ക് ഉണ്ടായിരുന്നു എന്ന് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരിൽ പലരും സമ്മതിച്ചിരുന്നു പോലും. Malabar Manualൽ പലതും എഴുതിച്ചേർത്ത നായർമാർ വളരെ കൃത്യമായി ചുഴഞ്ഞെടുത്ത ഒരു രേഖയാവാം ഈ കാര്യം.


QUOTE👉: Lord William Bentinck wrote in 1804 that there was one point in regard to the character of the inhabitants of Malabar, on which all authorities, however diametrically opposed to each other on other points, agreed, and that was with regard to the “independence of mind” of the inhabitants. END OF QUOTE


അക്കാലങ്ങളിൽ മലബാറി എന്ന നിർവ്വചനത്തിൽ എണ്ണപ്പെടുന്നത് നായർമാർ മുതൽ മുകളിലോട്ടുള്ള നമ്പൂതിരിമാർ വരേയുള്ളവരേയാണ്. ഇവരിൽ തന്നെ എണ്ണത്തിൽ നായർമാരാണ് കൂടുതൽ ഉണ്ടായിരുന്നിരിക്കുക.


നായർമാരിൽ അന്ന് തന്നിഷ്ടഭാവം ഉണ്ടായിരുന്നു എന്നത് സാധ്യതയുള്ള കാര്യമാവാം. ഈ തന്നിഷ്ടഭാവം പ്രാദേശിക ഫ്യൂഡൽ ഭാഷാ കോഡുകൾ എന്തെല്ലാമോ രീതിയിൽ പ്രവർത്തിച്ചും തമ്മിൽ പ്രതിപ്രവർത്തിച്ചും സൃഷ്ടിക്കുന്നതു തന്നെയാവും.


അങ്ങിനെ പറയുമ്പോൾ മനസ്സിൽ കയറിവരുന്ന ചോദ്യം, അങ്ങിനെയെങ്കിൽ ഈ ഉപഭൂഖണ്ഡം മുഴുവനും ഉള്ളത് ഫ്യൂഡൽ ഭാഷകൾ ആല്ലേ എന്നും, അതിനാൽത്തന്നെ ഈ ഉപഭൂഖണ്ഡത്തിലെ എല്ലാരിലും ഈ ഭാവം കാണേണ്ടേയെന്നുമാവും.


ഇതിനുള്ള ഉത്തരം, ഈ ഉപഭൂഖണ്ഡത്തിലെ എല്ലാരിലും ഫ്യൂഡൽ ഭാഷകളുടെ പലവിധ സവിശേതകളുടേയും സ്വാധീനം കാണും എന്നുതന്നെയാണ്. എന്നാൽ ഓരോ പ്രദേശത്തിലും അതാതു ഭാഷയുടെ ഉള്ളറകളിലെ കോഡുകളും സമൂഹത്തിലുള്ള വ്യത്യസ്ത സംവിധാനങ്ങളും തമ്മിൽ പ്രതിപ്രവർത്തിച്ചാണ് വ്യക്തവും കൃത്യവും ആയ മനുഷ്യഭാവങ്ങൾ സൃഷ്ടിക്കുക എന്നതാണ്.


ആ വിഷയത്തിന്റെ അഗാധതകളിലേക്ക് ഇപ്പോൾ ഇറങ്ങാൻ ആവില്ലതന്നെ. എന്നാൽ ഇത്രമാത്രം ഇവിടെ പറയാം.


വാക്കുകളുടേയും ലിപകിളുടേയും അതീന്ത്ര്യസോഫ്ടേർ കോഡുകളിൽ, നാം അറിയാത്ത പലതും കണ്ടേക്കാം.


ഉദാഹരണത്തിന്, കമ്പ്യൂട്ടറിൽ ഇങ്ഗ്ളിഷ് ലിപികളേയും മറ്റും, അവയുടെ Alt codeകൾ ഉപയോഗിച്ച് എഴുതാൻ പറ്റും. ഇങ്ങിനെ ഒരു വളരെ ലളിതമായി ഉപയോഗിക്കാൻ പറ്റുന്ന കോഡുകൾ ലിപികൾക്കും മറ്റും പിന്നണിയിൽ ഉണ്ട് എന്ന കാര്യം കമ്പ്യൂട്ടർ ഉപയോഗിക്കുന്ന പലർക്കും അറിയില്ലതന്നെ.


ഒരേ ഭാഷയിലെ ഒരേ പോലുള്ള വാക്കുകൾക്ക് പിന്നണിയിൽ, വ്യത്യസ്ത രീതിയിൽ ഉള്ള അതീന്ത്ര്യ സോഫ്ട്വേർ കോഡിങ്ങുകളും കണ്ടേക്കാം.


ഈ എഴുത്ത് എഴുതുന്ന അവസരത്തിൽ ഒരിക്കൽ ഒരു നിരീക്ഷണം മനസ്സിൽ കയറിവരികയുണ്ടായി.


നായര് എന്ന് എഴുതിയാൽ ഒരു ഏകനായ നായർ വ്യക്തിയെ സൂചിപ്പിക്കാനും പരാമർശിക്കാനും ആവും.


അതേ സമയം തീയര് എന്ന് എഴുതിയപ്പോൾ, ഒരു ഏകനായ തീയ വ്യക്തിയെ സൂചിപ്പിക്കാനും പരാമർശിക്കാനും ആവില്ലാ എന്നു കണ്ടു.


ഈ പാതയിലൂടെ നിരീക്ഷിച്ചുകൊണ്ട് നീങ്ങിയാൽ തീയൻ, തീയറ്, തീയര്, തീയന്മാര്, തീയർമാര് എന്നെല്ലാം വാക്കുകൾക്ക് പിന്നണിയിൽ നിഗൂഢമായി പ്രവർത്തിക്കുന്ന പലതും പുറത്തുവന്നേക്കാം.


പോരാത്തതിന്, തീയത്തി എന്ന വക്കും പഠനത്തിന് വിധേയമാക്കാവുന്നതാണ്.


നായരത്തി, നായരിച്ചി എന്നെല്ലാം പ്രയോഗങ്ങൾ നായർമാരിലെ യാതോരു കൂട്ടരും അനുവധിച്ചിരുന്നില്ലാ എന്നുമാത്രമല്ല, ഓരോ നമ്പൂതിരി, അമ്പലവാസി, നായർ ഉപവിഭാഗങ്ങളിലേയും സ്ത്രീകളെ ഇതുപോലുള്ള വാക്ക് പ്രയോഗങ്ങളുടെ പ്രഹരത്തിൽ നിന്നും സംരക്ഷിക്കാനായി അവർക്കെല്ലാം വൻ ബഹുമാന സൂചകങ്ങളായ വാക്കുകൾ നേരത്തെ തന്നെ കണ്ടെത്തുകയും, അവ പ്രചരിപ്പിക്കുയും കീഴ്ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയും ചെയതിരുന്നതായി കണ്ട കാര്യം ഈ എഴുത്തിൽ നേരത്തെ പറഞ്ഞകാര്യമാണ്.


പറയാൻ വന്നകാര്യത്തിൽ നിന്നും വിട്ട് മറ്റൊരു ദിശയിലേക്കാണ് എഴുത്ത് നീങ്ങിയത്. പറയാൻ വന്ന കാര്യം അടുത്ത എഴുത്തിൽ എഴുതാം എന്ന് വിചാരിക്കുന്നു.


തുടരും.....

1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ


2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി


3. വൻ ആയുധ നൈപുണ്യത്തിന്റേനയും


4. വൻ ധൈര്യശാലികളായ നായർമാർ


5. ചളിപ്രദേശത്തിൽ വൻ


6. നായർമാർ കാഴ്ചവച്ച പ്രതിലോമ


7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന


8. അമിത ധൈര്യത്തിന്റേയും


9. സാമൂഹിക പരിഷ്ക്കരണം ഒരു


10. സർവ്വസ്വാതന്ത്ര്യവും നൽകി


11. കീഴ്ജനത്തിന്റെര വാക്കുകളും


12. എതിർകോണുകളിൽ ഉള്ള രണ്ട്


13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ


14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത


15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും


16. IVRSസിൽ പൊട്ടലും ദിശാതിരിയലും


17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു


18. നായർമാരെ കഠിന അടിമത്തത്തിൽ


19. നായർമാർ അവസരം ലഭിച്ചപ്പോൾ


20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ


21. കൈയിൽ കിട്ടിയപാടെ സ്വകാര്യ


22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്


23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ


24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ


25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ


26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന


27. ഈ ഉപദ്വീപിൽ ഇസ്ലാമിനോട്


28. നേത്രങ്ങൾക്ക് മുന്നിൽ മറയും


29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്


30. അറക്കൽ കുടുംബത്തിന്റെക


31. മറ്റ് മാപ്പിളമാരെക്കുറിച്ചും,


32. വള്ളുവനാടിലെ കാര്യം


33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ


34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്


35. കുടുംബത്തേയും കുടുംബ മഹിമയേയും


36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും


37. പശു ആരാധനയെക്കുറിച്ച്


38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ


39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ


40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ


41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി


42. പറുദീസയും പറുദീസയിലെ ഹൂറിമാരും


43. മലബാറീ മുഹമ്മദീയർ ജനാധിപ്യ


44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ


45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ


46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ


47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ


48. സംഭവ ചരിത്രത്തെ സിനിമാക്കാർ


49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള


50. പാതി ഇരുണ്ടതും പകൽവെളിച്ചം


bottom of page