top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്

1. എതിർകോണുകളിൽ നിന്നുകൊണ്ട് ഫ്യൂഡൽഭാഷകൾ ഏറ്റുമുട്ടിയപ്പോൾ

ജന്മിമാരായ ഹിന്ദുക്കളോടും (നമ്പൂതിരിമാരോടും) അവരുടെ സിൽബന്ധികളായ അമ്പലവാസികളോടും, അവരുടെ മേൽനോട്ട തൊഴിലുകാരായ നായർമാരോടും, ദക്ഷിണ മലബാറിൽ മാപ്പിളമാരിൽ ചിലർക്ക് എന്താണ് കഠിനമായ വിരോധം എന്ന കാര്യത്തെക്കുറിച്ച് ഏതാണ്ട് 1830കൾ മുതൽ ഇങ്ഗ്ളിഷ് ഭരണത്തിലെ പല ഉദ്യോഗസ്ഥരും തലപുകഞ്ഞ് ചിന്തിച്ചിരുന്നു.


ചില മാപ്പിളമാർ വെട്ടിക്കൊലപ്പെടുത്തിയ മലബാർ ജില്ലാ കലക്ടർ ആയിരുന്ന Henry Valentine Conolly അടക്കുമുള്ള പലരും സമൂഹത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ വളരെ അധികം വ്യാകുലപ്പെട്ടിരുന്നു.


QUOTE from Malabar Manual: The District Magistrate, Mr. Conolly, in reporting on the outrage and wholesale murders of January 4ₜₕ-8ₜₕ, suggested that a commission should be appointed “to report on the question of Mappilla disturbances generally.


I wish,” he stated, “for the utmost publicity. If any want of, or mistake in, management on my part has led in the slightest degree to these fearful evils (far more fearful in my time than they have ever been before), I am most desirous that a remedy be applied, whatever be the effect as regards my personal interests. END OF QUOTE.


കാർഷിക കാര്യങ്ങളുമായി ബന്ധമുള്ള പ്രശ്നങ്ങൾ ആണ് എന്നും മറ്റുമാണ് ഇങ്ഗ്ളിഷ് ഭരണത്തിന് ലഭിച്ചിരുന്ന വിവരം. എന്നാൽ കാര്യങ്ങൾ അതിനേക്കാളെല്ലാം വളരെ വളരെ സങ്കീർണ്ണമായിരുന്നു. ഇതിൽ ഏറ്റവും വ്യക്തമായ പൈശാചിക ഘടകം മലബാറിലെ കഠിനമായ ഫ്യൂഡൽ ഭാഷ തന്നെ.


എന്നാൽ ഇത് ഒരു അദൃശ്യമായ കണ്ണി ആയി സമൂഹത്തിൽ പടർന്നുകിടക്കുന്നു. ഈ അദൃശ്യ വസ്തു എല്ലാരേയും കുരുക്കിനിർത്തുന്ന ഒരു വലയായും, തെടുന്നവരേയും അടുത്തുകൂടി പോകുന്നവരേയും കാഴ്ചയിൽ പെടുന്നവരേയും മറ്റും തമ്മിൽ പിടിച്ചൊട്ടിക്കുന്ന ഒരു തരം അദൃശ്യമായ പശയായും, തമ്മിൽ തെറുപ്പിക്കുന്ന ഒരു വൈദ്യുത ചാർജ്ജായും, മേലാസകലം പുരളുന്ന ഒരു കുഴമ്പായും സമൂഹത്തിൽ നിലനിൽക്കുന്നു.


ഇത്രയ്ക്കും ശക്തമായതും കഠിന സ്വഭാവമുള്ളതുമായ ഒരു വസ്തുവിനെക്കുറിച്ച് ഇങ്ഗ്ളിഷ് ഭരണ പക്ഷത്തിന് യാതോരു വിവരവും ലഭിച്ചില്ലാ എന്നുള്ളത് തന്നെ ഒരു വൻ വിപത്തായി അവർക്ക് തന്നെ ഭവിച്ചിട്ടുണ്ട്.


മലബാറിൽ കാർഷിക രംഗത്ത് വൻ ദുഷ്ടകരമായ കാര്യങ്ങൾ കാലാകാലങ്ങളായി നടന്നിരുന്നു. പ്രാദേശിക രാജുകുടുംബക്കാർ ഓരോന്നായി അവരുടെ രാജ്യം ഇങ്ഗ്ളിഷ് കമ്പനിക്ക് വിട്ടുകൊടുത്തപ്പോൾ, പലതരം ദുഖകരമായ കാര്യങ്ങളുടെയും തലപ്പത്ത് യാതൊന്നും അറിയാതെ ഇങ്ഗ്ളിഷ് കമ്പനി വന്നെത്തി. കാലാകാലങ്ങളായി ഈ പ്രദേശത്ത് നിലനിന്നിരുന്ന പ്രാകൃതവും ദുഷ്ടതനിറഞ്ഞതും ആയ പലതിന്റേയും ഉടയവരും കാരണക്കാരും അവർ ആണ് എന്നു തോന്നിക്കുന്ന തരത്തിലാണ് പിന്നീട് കാര്യങ്ങളുടെ പോക്ക്.


ഇതുമായി ബന്ധപ്പെട്ട് പലതും പറയാനുണ്ട്. അതിലേക്ക് ഇപ്പോൾ പോകാൻ ആവില്ല.


മണ്ണിനോട് ബന്ധിക്കപ്പെട്ട് എവിടേയും പോകാതെ ജീവിത കാലമത്രയും ഒരു ചെറിയ കൃഷിയിടത്തിൽ ആണും പെണ്ണും കുട്ടികളും ഏതാണ്ട് കന്നുകാലികളെപ്പോലെ ജീവിച്ചിരുന്നു. ഭാഷാ കോഡുകൾ അവരെ ഏറ്റവും കീഴിൽ പിടിച്ചു നിർത്തിയിരുന്നു. ഇവരാണ് ഏറ്റവും കീഴിൽ പെട്ടുപോയ അടിമജനം. indentured slaves.


എന്നാൽ ഇന്ന് ഇന്ത്യൻ അക്കാഡമിക്ക് ബുദ്ധിജീവികൾ എഴുതുന്ന ചരിത്രത്തിൽ, indentured slaves എന്നാൽ, ഇങ്ഗ്ളിഷുകാർ ബൃട്ടിഷ് ഇന്ത്യയിൽ നിന്നും ആളുകളെ പിടിച്ചുകൊണ്ടു പോയി മറ്റ് രാജ്യങ്ങളിൽ അടിമകളായി വിറ്റവർ ആണ് പോലും. വൻ ശമ്പളവും വാനോളം ഉയരത്തിൽ നിൽക്കുന്ന മറ്റ് ആനൂകൂല്യങ്ങളും കൈവശപ്പെടുത്തിയിരിക്കുന്ന ഈ കൂട്ടർക്ക് എന്തും എഴുതിച്ചേർക്കാം. വേറെ പണിയൊന്നും കാര്യമായി ഇല്ലതന്നെ.


മുകളിൽ പരാമർശിക്കപ്പെട്ട അടിമകൾക്ക് മുകളിൽ പടിപടിയായുള്ള സാമൂഹിക തട്ടുകൾ പലതും. ഈ വിവിധ പടികളിൽ പെട്ടവരിൽ നായാർമാർക്ക് കീഴിൽ ഉള്ള എല്ലാ പടികളും ഇന്നുള്ള പോസീല് ശിപായിക്ക് കീഴിൽ ഉള്ള സാധാരണ ജനത്തിനുള്ളിലെ പടികൾ പോലെയാണ്. പൊതുവായി സർക്കാർ ഉദ്യോഗസ്ഥർക്ക് കീഴിൽ ആണ് എങ്കിലും, ഈ സാധരണക്കാർ തമ്മിൽ വൻ വലുപ്പച്ചെറുപ്പം ഉണ്ട്.


അവർ തമ്മിൽത്തമ്മിൽ ഏറ്റുമുട്ടിയും അടിപിടികൂടിയും തമ്മിൽ വൻ വിരോധം നിലനിർത്തിയും ജീവിക്കും. ഇവർക്ക് മുകളിൽ ഉള്ള സർക്കാർ ജീവനക്കാർ ഇവരെ കൂട്ടമായി ഒരു തരം കളിപ്പാവകളെപ്പോലെ കാണും. കണ്ടാസ്വധിക്കും. ഇവർ തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ അവർ മാധ്യസ്ഥം വഹിക്കും, തമ്മലടിക്കാനുള്ള പുതിയ ഹേതുക്കൾ എറിഞ്ഞുകൊടുക്കും. അടിപിടിയും മറ്റു കണ്ട് ആസ്വധിച്ചുല്ലസിക്കും.


ഈ ജനത്തിന് തമ്മിൽ സംഘടിക്കാൻ ആവില്ല. കാരണം, ഭാഷകോഡുകളിൽ വിഘടന കോഡുകൾ നിലനിൽക്കുന്നുണ്ട്. ഈ വിഘടനകോഡുകളെ ഇക്കിളിപ്പെടുത്തി ഇളക്കിവിടാൻ സർക്കാർ തൊഴിലുകാർക്ക് എളുപ്പമാണ്.


ദക്ഷിണ മലബാറിൽ, സമൂഹത്തിൽ ഏതോതരത്തിലുള്ള ദുഷ്ടകോഡുകൾ നിലനിൽക്കുന്നുണ്ട് എന്ന് ഇങ്ഗ്ളിഷ് ഭരണത്തിന് നേരിയ തോതിൽ വിവരം ഉണ്ട്. എന്നാൽ അത് എന്താണ് എന്ന് വ്യക്തമായി മനസ്സിലാകുന്നില്ല.


വളരെ സൌമന്യനും മാന്യനും വാക്കുപോലിക്കുന്നവനും ആയ വൻ വ്യക്തി പെട്ടെന്ന് നേരെ വിപരീതനായ വ്യക്തിത്വം ആയി മാറുന്ന പ്രതിഭാസം അന്ന് അവരിൽ ചിലർ കണ്ടിരുന്നതായി മനസ്സിലാക്കുന്നു.

ഓര് എന്ന നിർവ്വചനത്തിൽ നിന്നും ആള് വെറുതെയൊന്ന് ഇയാള് എന്ന് മാറിയാൽ മതി, ആ ആളുടെ വ്യക്തിത്വത്തിൽ കാറ്റുവീശിത്തുടങ്ങും. അത് ഏതെങ്കിലും വിധേനെ ഓൻ എന്ന് മാറിയാൽ, കാറ്റ് കൊടുംകാറ്റും അതിന് ശേഷം ചുഴലിക്കൊടുംകാറ്റും ആയിമാറും. എന്താണ് സംഭവിക്കുന്നത് എന്ന് ഇങ്ഗ്ളിഷ് പക്ഷത്തിന് യാതോരു അറിവും ലഭിക്കില്ലതന്നെ.


കീഴ്ജനമായി ജീവിക്കുന്ന വ്യക്തിക്ക് ഉള്ളിൽ എത്രതന്നെ ഉഗ്രൻ വ്യക്തിത്വവും ബുദ്ധിയും ചിന്താകഴിവുകളും മറ്റും ഉണ്ടായിട്ടും കാര്യമില്ല.


വൻ വ്യക്തിത്വവും മാനസിക നിലവാരവും ഉള്ള ആൾ ഓട്ടോ ഡ്രൈവർ ആയി പട്ടണത്തിൽ തൊഴിൽ ചെയ്താലത്തെ അനുഭവം പോലെയാണ്.


എല്ലാ തൊഴിലുകൾക്കും മാന്യതയുണ്ട് എന്ന് പൊട്ട മലയാളം പാഠപുസ്തകത്തിൽ നിന്നും പഠിച്ച് മാർക്ക് വാങ്ങിച്ച്, ഈ വിധം ഒരു തൊഴിൽ ചെയ്താൽ ലഭിക്കുന്ന അനുഭവം എന്തായിരിക്കും എന്ന് തീർത്തു പറയാൻ ആവില്ല.



എന്തെങ്കിലും കാര്യം ചോദ്യക്കാനായി പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചാൽ, പഴയ സിനിമാ ഗാനങ്ങളിൽ വയലാർ രാമവർമ്മയുടെ വരികൾ ദേവരാജന്റെ ഈണത്തിൽ പുറത്തുവരുന്ന മാദക ഭംഗിയുള്ള വാക്കുകൾ ആവില്ല പോലീസ് ശിപായിമാരിൽ നിന്നും ലഭിക്കുക. മറിച്ച്, എന്താടാ മൈരെ?👆 എന്തെടാ പൂറീമോനെ? എന്നെല്ലാം വാക്കുകൾ ആവാനുള്ള സാധ്യതായാണ് കൂടുതൽ.


ഇത് ഓട്ടോ ഡ്രൈവറുടെ മാത്രം അനുഭവം ആവണം എന്നില്ല, മറിച്ച് ഇന്ത്യയിലെ മിക്ക സാധാരണ ജനത്തിന്റെയും തലയിൽ ഒരു sword of Damocles ആയി ഈ ഭീഷണി നിലനിൽക്കുന്നുണ്ട്.


ദക്ഷിണ മലബാറിൽ മാപ്പിള ലഹളയെന്ന പേരിൽ സംഭവിച്ചത്, കീഴ്ജനത്തിൽ പെട്ട ചിലർ ഇസ്ലാമിലേക്ക് ചേർന്നതുമായി ബന്ധപ്പെട്ടു തുടങ്ങിയ കാര്യമാവാം. ഇത് സംഭവിച്ചുതുടങ്ങിയത് ഏതാണ്ട് 1700കളുടെ അവസാന പതിറ്റാണ്ടുകൾ മുതലാവാം.


ഈ കൂട്ടർ സാവധാനത്തിൽ അവരുടെ നൈസർഗ്ഗികമായ വ്യക്തി പ്രഭാവത്തിലേക്ക് വളർന്നുവന്നത് ഫ്യൂഡൽ ഭാഷാ കോഡുകളിൽ പ്രശ്നം തന്നെയാണ്. നിലത്തിരിക്കേണ്ടുന്ന പണിക്കാരനും പണിക്കാരിയും സാമൂഹികമായി വളർന്നാൽ ഭാഷാ കോഡുകളിൽ വൻ അങ്കലാപ്പ് തന്നെ സംഭവിക്കും.


കീഴിൽ പെട്ടവൻ വളർന്നാൽ, ആ ആളിൽ ഊഷ്മളമായ ചിന്തകളും ഭാവങ്ങളും അല്ല പലപ്പോഴും കടന്നുവരിക. മറിച്ച്, പണ്ട് കാലത്ത് അനുഭവിച്ച അപമാനവും തരംതാഴ്ത്തപ്പെടലും മനസ്സിൽ കിടന്ന് കാഹളനാദം മുഴക്കിക്കൊണ്ടിരിക്കും.


അതേ സമയം, കീഴിൽ പെട്ടവൻ വളർന്നുവരുന്നത് നിസ്സഹായരായി നോക്കിനിൽക്കുന്ന ഉന്നത കുടുംബക്കാരിലും വൻ വെപ്രാളവും, പൊങ്ങിവരുന്നവരെ പിടിച്ചമർത്താനുള്ള പ്രചോദനും കടന്നുവരും.


ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുന്ന ഈ എതിർകോണുകളിൽ ഉള്ള മാനസിക ഭാവങ്ങളുടെ ഏറ്റുമുട്ടലാണ് ദക്ഷിണ മലബാറിൽ സംഭവിച്ചത്.


ദക്ഷിണ മലബാറിൽ ഹൈന്ദവരുടേയും അവരുടെ കൂടെ നിന്നിരുന്ന അമ്പലവാസികളുടേയും നായർമാരുടേയും കുടുംബങ്ങൾക്ക്, ലഹളക്കാരുടെ അഴിഞ്ഞാട്ടത്തിൽ പിടിച്ചു നിൽക്കാൻ ആയില്ലാ എന്നുള്ളതാണ് വാസ്തവം. കാരണം, ഇങ്ഗ്ളിഷ് ഭരണം വന്നതോടുകൂടി, നായർമാർ അവരുടെ കാട്ടാള പ്രകൃതംമാറ്റി ലിഖിത നിയമങ്ങൾക്ക് വിധേയരായി ജീവിച്ചു തുടങ്ങിയിരുന്നു.


നായർമാരിലെ സംഘടനാ പാടവവും മാഞ്ഞുപോയിരുന്നു എന്നു തോന്നുന്നു. അവർ നിത്യവും കൊണ്ടു നടന്നിരുന്ന ആയുധകത്തിക്ക് മൂർച്ചം ഇല്ലാതായതു മാതിരി. കളരി നൈപുണ്യങ്ങൾ സർക്കസ് അഭ്യാസത്തിലെ വെറും കോമാളി പ്രകടനങ്ങൾ മാത്രം. അങ്ങ് തെക്കൻ രാജ്യത്തിലെ വരും തലമുറയിലെ ക്രിസ്തീയന് സിനിമാ കഥയിലൂടെ വൻ പണവും മറ്റും വാരിക്കൂട്ടാനുള്ള ഒരു പ്രകടനാഭ്യാസം അത്ര തന്നെ.

1. എതിർകോണുകളിൽ നിന്നുകൊണ്ട്


2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ


3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള


4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി


5. അടിമകളെ മോചിപ്പിച്ചാൽ അടിമ


6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും


7. കോൺഗ്രസിന് ദക്ഷിണ മലബാറിൽ


8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി


9. മലബാറിലെ മാപ്പിള സംഘടനകളുടെ


10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ


11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള


12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത


13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്


14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ


15. വിദേശീയ ഭരണം അറബിക്കടലിൽ


16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ


17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ


18. കാര്യവിവരം ഇല്ലാതെയുള്ള ഒരു


19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം


20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ


21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്


22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ


23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ


24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി


25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ


26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു


27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം


28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ


29. മാപ്പളിമരോട് Malabar Manualലിൽ ഒരു


30. ഇങ്ഗ്ളിഷ് ഭരണത്തോട് കൂറു


31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം


32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ


33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്


34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള


35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി


36. 180° എതിർ കൊണുകളിൽ നിൽക്കുന്ന


37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം


38. ഭൂസ്വത്ത് കൈ അവകാശവുമായി


39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന


40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ


41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു


42. കാഴ്ചപ്പാടുകളിലെ വ്യത്യാസം


43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ


44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ


45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്


46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്


47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള


48. ഉന്നത വിവരമുള്ളവർ നടത്തുന്ന


49. സമൂഹത്തിൽ ഒരു ഫ്യൂഡൽ ഭാഷാ


50. വിള്പവവീര്യത്തിലൂടെയുള്ള സാമൂഹിക

bottom of page