ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്
10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ നേതാക്കളുടെ അടിയാളത്തത്തിലേക്ക്
ഇങ്ഗ്ളിഷ് ഭരണം സൃഷ്ടിച്ച ബൃട്ടിഷ്-ഇന്ത്യയ്ക്ക് ഉള്ളിൽ ഒരു പുതിയ ഇന്ത്യാ രാജ്യം എന്ന ദേശീയവാദവും ഭാവവും പരത്താൻ കാര്യമായ പ്രയത്നം ആവശ്യമില്ലതന്നെ. കാരണം, ആ വിധമായുള്ള ഒരു ആശയം പൊടിച്ചുവരാനും വളരാനും പന്തലിക്കാനും വേണ്ടുന്ന എല്ലാവിധ സൌകര്യങ്ങളും ഇങ്ഗ്ളിഷ് ഭരണം തന്നെ രൂപകൽപ്പന ചെയ്യുകയും സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ഇങ്ങിനെ ചരിത്രത്തിൽ ആദ്യമായുള്ള ഒരു ദേശീയ വാദം ഈ ഉപദ്വീപിൽ പടരുന്നതിനോടൊപ്പം തന്നെ പുതിയതായി ഒരു വർഗ്ഗീയ മാനസികാവസ്ഥയും പടരുന്നുണ്ടായിരുന്നു. ദേശീയവാദികൾക്ക് ഈ വിധമായുള്ള ഒരു വർഗ്ഗീയവും വിഭാഗീയത തുളുമ്പുന്നതുമായ കാര്യങ്ങൾ അല്ലാതെ ജനങ്ങളെ അണികളായി നിരത്താനും നിയന്ത്രിക്കാനും മറ്റെന്തെങ്കിലും ഉണ്ടായിരുന്നുവോ എന്ന് അറിയില്ല.
എന്നാൽ പ്രാദേശിക ഭാഷകൾ ഫ്യൂഡൽ ഭാഷകൾ ആയിരുന്നതിനാൽ, അണികളെ അങ്ങ് അഴിച്ചൂരിവിടാനം പറ്റില്ലതന്നെ. അവരിൽ പലവിധ മഹാ ആശയങ്ങളോടും മഹാത്മാക്കളോടും വിധേയത്വവും അടിയാളത്തവും അടിച്ചേൽപ്പിച്ചുതന്നെ വേണം അവരെ അണിനിരത്താൻ. ഈ വിധമല്ലാതെ, ഇങ്ഗ്ളിഷിൽ വിഭാവനം ചെയ്യുന്നതുപോലുള്ള വ്യക്തിത്വ വികസനം അവരിൽ വന്നുചേർന്നാൽ നേതാവ് നിഷ്പ്രഭനാവും.
രാഷ്ട്രീയ നേതാക്കളാണെങ്കിൽ തമ്മിൽ പാരവച്ചം, തമ്മിൽ പിന്നിൽനിന്നും കുത്തിയും അണികളെ അങ്ങോട്ടും ഇങ്ങോട്ടും പിടികൂടിയും മറ്റും നിരന്തരം രാഷ്ട്രീയക്കളി നടത്തുന്നവരാണ് അന്നും.
ഉപദ്വീപിന്റെ ഉത്തരഭാഗത്ത് ഒരു വൻ കനകതാരം മാതിരി കോൺഗ്രസിനോടൊപ്പം മോഹൻ ദാസ് ഗാന്ധി ഉദിച്ചുനിൽക്കുന്നുണ്ട് എന്ന പ്രതീതി മലബാറിൽ പടർന്നിട്ടുണ്ട് എങ്കിൽ, മലബാറിലെ മുഹമ്മദീയ പ്രസ്ഥാനങ്ങൾക്കും വടക്കുനിന്നും മഹാവ്യക്തികൾ ഉദിച്ചുവന്നിരുന്നു.
അവരുടെ ഇടയിൽ മുഹമ്മദ് അലി ജിഹ്നയാണ് ഏറ്റവും മഹാൻ.
ഇന്ന് ജിഹ്നയെ ഒരു ശത്രുരാജ്യത്തിന്റെ പിതാവായാണ് കാണപ്പെടുന്നത് എങ്കിലും, അന്ന് ജിഹ്ന ബൃട്ടിഷ്-മലബാറുകാരുടെ ശത്രു രാജ്യക്കാരൻ അല്ലായിരുന്നു എന്നാണ് തോന്നുന്നത്. മുഹമ്മദ് അലി ജിഹ്ന ബൃട്ടിഷ്-ഇന്ത്യൻ പൌരൻ തന്നെയായിരുന്നു എന്നാണ് തോന്നുന്നത്. മോഹൻദാസ് ഗാന്ധി പുറം രാജ്യക്കാരൻ ആയിരുന്നു എന്നതും ഇവിടെ ശ്രദ്ധിക്കപ്പെടേണ്ടുന്ന കാര്യം ആണ്.
ബൃട്ടിഷ്-മലബാറിലെ മുഹമ്മദീയ പ്രസ്ഥാനങ്ങൾക്ക് ഉപദ്വീപിന്റെ വടക്കൻ ഭാഗത്ത് നിന്നും വേറേയും ശ്രേഷ്ഠ വ്യക്തികളെ കാണിക്കാൻ ഉണ്ടായിരുന്നു.
അതിൽ ഒന്ന് സിന്ധിലെ (Sindhലെ) Alla Baksh ആയിരുന്നു. ഇദ്ദേഹം സിന്ധിലെ provincial assembly അംഗവും അവിടുള്ള മന്ത്രിസഭയിലെ പ്രധാന മന്ത്രിയും ആയിരുന്നു എന്നാണ് തോന്നുന്നത്.
പിന്നെയുള്ള മറ്റൊരു വ്യക്തി Bengal Legislative Councilലെ അംഗവും, പിന്നീട് Central Legislative Assemblyയിലെ അംഗവും, അതിന് ശേഷം Bengal Provinceസിലെ പ്രധാന മന്ത്രിയും ആയിരുന്ന A. K. Fazlul Huq ആണ്. ഇങ്ഗ്ളിഷ് ഭരണ കാലത്ത് Bengal എന്നത് ഒരു പേരുകേട്ട ഇടം തന്നെയായിരുന്നു.
എന്നാൽ മറ്റൊരു കാര്യം കൂടി ഇവിടെ പറയേണ്ടിയിരിക്കുന്നു. ഇന്ന് Bengal Famine (Bengalളിലെ പട്ടിണിമരണം) എന്ന പേരിൽ ഒരു സംഭവ കാര്യത്തെ എടുത്തുകാട്ടി ഇങ്ഗ്ളിഷ് ഭരണത്തേയും Sir Winston Churchillനേയും പല വൻ പുള്ളികളും അവരുടെ അരമനകളിൽ ഇരുന്നുകൊണ്ട് കുറ്റം പറയുന്നുണ്ട്. അന്ന് Bengalളിനെ ഭരിച്ചുകൊണ്ടിരുന്നത് ഒരു പ്രാദേശിക മന്ത്രിസഭയായിരുന്നു എന്നത് അവർക്ക് അറിയില്ലേ എന്ന ഒരു സന്ദേഹം ഈ എഴുത്തുകാരന്റെ മനസ്സിൽ നിൽക്കുന്നുണ്ട്.
ആ കാര്യത്തിലേക്ക് ഇപ്പോൾ പോകുന്നില്ല.
മുകളിൽ പേരെടുത്ത് പരാമർശിക്കപ്പെട്ടവരും അവരേപ്പോലുള്ള മറ്റുള്ളരും എല്ലാംതന്നെ ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനങ്ങളിൽ പങ്കാളികൾ ആയിരുന്ന ബൃട്ടിഷ്-ഇന്ത്യൻ പൌരന്മാർ തന്നെ.
എന്നാൽ ഈ കൂട്ടരുടെ പേരുകൾ മലബാറിലെ മുഹമ്മദീയ പ്രസ്ഥാനങ്ങൾക്ക് എടുത്തുപറയാനും അവരുടെ വാക്കുകൾ ഏറ്റുപറയാനും ആയത് ഒരു പരിധിവരെ കോൺഗ്രസ്സൂകാർ ഗാന്ധിയുടെ പേര് പാടിനടക്കുന്നതിന് എതിരായുള്ള ഒരു ബദൽ ആയുധമായി ഉപകരിച്ചിരിക്കാം.
തിരുവിതാംകൂറിൽ നിന്നും മലബാറിൽ രാഷ്ട്രീയ സ്വാധിനം വളർത്താൻ ശ്രമിച്ചിരുന്ന കീഴ്ജന കൃസ്തീയ പ്രസ്ഥാനക്കാരും സുറിയാനി കൃസ്തീയരും ഈഴവ നേതാക്കളും മറ്റും മലബാറിന് ഒരു തിരുവിതാംകൂർ പരിവേഷം ചാർത്താനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന അതേ അവസരത്തിൽ, ഉപദ്വീപന്റെ വടക്കുള്ള ഹിന്ദി രാഷ്ട്രീയക്കാരുടെ കാൽകീഴിലേക്ക് മലബാറിനെ വൻ കുരുട്ടു ബുദ്ധിപ്രയോഗത്തോടെ എത്തിക്കാൻ കോൺഗ്രസുകാരും ശ്രമിച്ചുകൊണ്ടിരുന്നു എന്നാണ് ഈ എഴുത്തുകാരന് ലഭിക്കുന്ന ഉൾക്കാഴ്ച.
ഒരു വൻചുഴിയിൽ പെട്ടതുമാതിരി വടക്കൻ പ്രദേശ അടിയാളത്തത്തിലേക്ക് മലബാറുകൾ പതിച്ചുകൊണ്ടിരുന്നപ്പോൾ, കോൺഗ്രസിന്റെ വർഗ്ഗീയ ഭാവങ്ങളെ തടയാൻ എന്ന വിശ്വാസത്തിൽ മുഹമ്മദീയ പ്രസ്ഥാനങ്ങളും മലബാറിനെ ഇതേ ചുഴിയിലേക്ക് വലിച്ചിഴക്കുകയാണ് ചെയ്തത് എന്നു തോന്നുന്നു.
അപ്പോഴേക്കും, ഇങ്ഗ്ളിഷ് ഭരണത്തിൽ ഓഫിസർമാരായി തൊഴിൽ ചെയ്യാൻ ഇങ്ഗ്ളണ്ടിൽ നിന്നും വന്ന ഇങ്ഗ്ളിഷുകാർക്കും മറ്റും ഇന്ത്യയെന്നത് ഒരേ സംസ്കാരം ഉള്ള ഒരൊറ്റ രാജ്യമാണ് എന്ന വിവരം ആയിരിക്കാം ലഭിച്ചിരിക്കുക.
വെറുതേയൊന്ന് നോക്കുമ്പോൾ ഈ എഴുത്തുകാരന് തോന്നുന്നത്, പൊതുവായിപ്പറഞ്ഞാൽ ഇസ്ലാമിക നേതാക്കൾക്ക് ഇങ്ഗ്ളിഷ് ഭരണത്തിനോട് വൻ എതിർപ്പില്ലായിരുന്നു എന്നതാണ്. എന്നാൽ കൊൺഗ്രസ് നേതാക്കൾ ഈ രാജ്യം പിടികൂടാൻ അവസരം പാത്ത് നിൽക്കുമ്പോൾ, അതിന് എതിരായുള്ള ഒരു ബദൽ സംവിധാനത്തിനായി അവരും സ്വാഭാവികമായി പ്രേരിതരായിരിക്കാം.
എന്നാൽ ഈ വിധ കാര്യങ്ങളെക്കുറിച്ച് പൊതുവായുള്ള യാതോരു അഭിപ്രായവും ഈ എഴുത്തുകാരന് കൃത്യമായി പറയാൻ ആവില്ല. കാരണം, അന്നും കാര്യങ്ങൾ അതീവ സങ്കീർണ്ണമായിരുന്നു.
തലക്ക് വെളിവുള്ള യാതോരു വ്യക്തിയും അന്ന് ബൃട്ടിഷ്-ഇന്ത്യയെ കോൺഗ്രസ് നേതാക്കൾക്ക് നൽകി കാണാൻ ആഗ്രഹിച്ചിരിക്കും എന്നു തോന്നുന്നില്ല.
2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ
3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള
4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി
6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും
8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി
9. മലബാറിലെ മാപ്പിള സംഘടനകളുടെ
10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ
11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള
12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത
13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്
14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ
16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ
17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ
18. കാര്യവിവരം ഇല്ലാതെയുള്ള ഒരു
19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം
20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ
21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്
22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ
23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ
24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി
25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ
26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു
27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം
28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ
29. മാപ്പളിമരോട് Malabar Manualലിൽ ഒരു
31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം
32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ
33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്
34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള
35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി
36. 180° എതിർ കൊണുകളിൽ നിൽക്കുന്ന
37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം
39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന
40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ
41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു
42. കാഴ്ചപ്പാടുകളിലെ വ്യത്യാസം
43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ
44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ
45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്
46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്
47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള
48. ഉന്നത വിവരമുള്ളവർ നടത്തുന്ന