ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്
11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള മുഹമ്മദീയ നേതാക്കൾ
1922ൽ ഐക്യ സംഘം എന്ന പേരിൽ ഒരു മുഹമ്മദീയ പരിഷ്ക്കർത്തന സംഘടന രൂപീകൃതമായിരുന്നു പോലും. ബൃട്ടിഷ്-ഇന്ത്യയിൽ പലയിടത്തും ഹൈന്ദവം എന്ന നിർവ്വചനത്തിൽ നിൽക്കുന്ന പലവിധ പരിഷ്ക്കരണ സംഘടനകളും നിലവിൽ വന്നിരുന്നു എന്നാണ് ഔപചാരിക ചരിത്രത്തിൽ കാണുന്നത്. അതേ പോലുള്ള ഒന്ന് ബൃട്ടിഷ്-മലബാറിൽ മുഹമ്മദീയർക്കും ലഭിച്ചപ്പോൾ, സമൂഹത്തിൽ വർഗ്ഗീയമായ വേർതിരിവാണ് വരിക.
ഈ ഐക്യ സംഘത്തിന് മുഹമ്മദീയരിൽ ഒരു പുതുതായുള്ള ഐക്യബോധം വളർത്തിയെന്ന് അവകാശപ്പെട്ടു കാണുന്നുണ്ട്. എന്നാൽ മുഹമ്മദീയരിലും പലവിധ വിഭാഗങ്ങൾ ഉണ്ട് എന്നതിനെ ഈ സംഘടനയ്ക്ക് മാച്ചുകളയാൻ ആയി എന്ന് തോന്നുന്നില്ല. കാരണം വ്യത്യസ്ത രക്തബന്ധപാതകൾ പേറുന്നവരും, പൈതൃകമായി വളരെ വ്യത്യസ്ത ചരിത്രമുള്ളവരും സാംസ്കാരികമായി വൻ വ്യത്യാസമുള്ളവരും അന്ന് മൂഹമ്മദീയരിൽ ഉണ്ട്. ഈ വക വേർതിരുവുകൾക്ക് വൻ ശക്തി നൽകുന്നവയാണ് പ്രാദേശിക ഫ്യൂഡൽ ഭാഷകൾ.
എന്നാൽ ഹിന്ദുക്കൾ എന്ന ലേബളിൽ സംഘടിച്ചുനിൽക്കുന്ന പലവിധ വ്യത്യസ്ത ജനവിഭാഗങ്ങളെ സാമൂഹികമായി നേരിടാൻ മുഹമ്മദീയരിൽ ചിലരെ ഈ ഐക്യ സംഘം സൌകര്യപ്പെടുത്തിയിരിക്കാം.
സംഘടിക്കാൻ നോക്കുന്നത് സാമൂഹിക സാഹോദര്യവും സാമൂഹിക സമത്വവും മറ്റും സിദ്ധാന്തീകരിക്കുന്ന ഇസ്ലാം മതത്തിൽ പെട്ടവർ ആണ് എങ്കിലും, അവർ സംസാരിക്കുന്നത് പ്രാദേശിക ഫ്യൂഡൽ ഭാഷതന്നെ. എവിടേയും ഗ്രൂപ്പിസം എന്ന പ്രതിഭാസം സൃഷ്ടിക്കാൻ കെൽപ്പുള്ളവയാണ് ഫ്യൂഡൽ ഭാഷകൾ.
ഐക്യ സംഘത്തിലും അഭിപ്രായ ഭിന്നതയും കലഹവും മറ്റും അധികം കാലതാമസമില്ലാതെ വളർന്നുവന്നു. മലബാറിൽ ചരിത്രത്തിൽ ഒരിക്കൽപോലും ഇല്ലാതിരുന്ന ഒരു പുതിയ ഇന്ത്യൻ രാജ്യബോധം പടർന്നുപിടിച്ചിരുന്നു. അത് അങ്ങ് വടക്കുള്ള വൻ 'മഹാന്മാരായ ഇന്ത്യാക്കാരുടെ' കീഴിൽ ഉള്ള, മനസ്സിൽ അപകർഷതാബോധം നിറഞ്ഞു തുളുമ്പുന്നവരുടെ ഒരു രാജ്യബോധം ആയിരുന്നു.
അല്ലാതെ ഇങ്ഗ്ളിഷുകാർക്ക് കീഴിൽനിന്നുകൊണ്ട് ലഭിക്കാവുന്നതുപോലുള്ള വൻ മാനസിക ഉത്കൃഷ്ടത വിരിമാറിൽ പടർന്നുകേറിയതു പോലുള്ളത് യാതൊന്നുമായിരുന്നില്ല.
ഐക്യ സംഘത്തിലെ ചില നേതാക്കൾ കോൺഗ്രസിന് അനുഭാവം പ്രകടിപ്പിച്ചു. ഇവർ പറഞ്ഞത് മുഹമ്മദീയർക്ക് ഒരു പ്രത്യേകമായുള്ള ഒരു രാഷ്ടീയ പാർട്ടിയുടെ ആവശ്യം ഇല്ലാ എന്നാണ്. മറിച്ച് കോൺഗ്രസ് മാത്രം മതി എന്ന്.
എന്നാൽ ഇത് ശരിയാവില്ല, മുഹമ്മദീയർക്ക് പ്രത്യേകമായുള്ള ഒരു രാഷ്ട്രീയ പാർട്ടി ആവശ്യമാണ് എന്ന നിലപാടാണ് മറ്റുള്ള നേതാക്കൾ എടുത്തത്.
ഇതാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രം.
എന്നാൽ വ്യക്തികളുടെ മാനിസാകവസ്ഥ മലബാറിയിലൂടേയും മലയാളത്തിലൂടേയും വീക്ഷിക്കുമ്പോൾ, ഈ വേർതിരിവിന് വേറേയും കാരണങ്ങൾ കണ്ടേക്കാം എന്നാണ് തോന്നുന്നത്.
കോൺഗ്രസ് നൽകുന്ന പീഠത്തിൽ നിന്നുകൊണ്ട് നേതാവായി വിളങ്ങിനിൽക്കുന്ന വ്യക്തികൾക്ക് ഒരു പുതിയ പാർട്ടി നിലവിൽ വന്നാൽ അവരുടെ പീഠം നഷ്ടപ്പെടും എന്ന് തോന്നിയിരിക്കാം. അതേ സമയം എതിർ ഗ്രൂപ്പൂകാർക്ക് സ്വന്തമായുള്ള വൻ പീഠം സൃഷ്ട്ടിച്ചെടുക്കാൻ ആവുക പുതിയ ഒരു പാർട്ടിയിലൂടെയാണ്.
ഈ വക രാഷ്ട്രീയ വേർതിരുവുകളിൽ, ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടാത്ത പല വ്യക്തി വിരോധങ്ങളും മത്സരബുദ്ധികളും പിന്നണിയിൽ നിന്നും പ്രവർത്തിച്ചിട്ടുണ്ടാവും എന്ന് മനസ്സിലാക്കാവുന്നതാണ്. കോൺഗ്രസുകാർ ഗാന്ധിയുടെ പേര് അമിതമായി ഉപയോഗിക്കുന്നുണ്ടാവാം. എന്നാൽ അന്നും ഗാന്ധിയെ ഒരു മഹാത്മാവായി കാണാത്ത അനവധി പേർ വടക്കൻ പ്രദേശങ്ങളിലെ രാഷ്ട്രീയക്കാരിലും സാമൂഹിക പ്രവർത്തകരിലും ഉണ്ടായിരുന്നു.
എന്നാൽ മലബാറിൽ സംഭവിച്ചത്, ഫ്യൂഡൽ ഭാഷകൾ ഏത് സംഘടനയിലും ഗ്രൂപ്പിസം സൃഷ്ടിക്കും എന്നതിന്റെ ഉദാഹരണം മാത്രമാകാം. അല്ലാതെ ഗാന്ധിയോടുള്ള വ്യത്യസ്ത ഭാവങ്ങളോ രാജ്യസ്നേഹത്തിന്റെ ആളിപ്പടരലോ മറ്റോ ഒന്നുതന്നെയാവണം എന്നില്ല.
1934ൽ Cannanoreൽ വച്ചു നടന്ന ഐക്യ സംഘത്തിന്റെ ഏറ്റവും അവസാനത്തെ സമ്മേളനത്തിൽ ആ സംഘടന സ്വയം നിർത്തലാക്കപ്പെട്ടു. എന്നിട്ട് 1931ൽ സ്ഥാപിതമായ Kerala Muslim Majlisസിലേക്ക് ആ സംഘടന അലിഞ്ഞുചേർന്നു.
ഐക്യ സംഘത്തിന്റെ ഒരു നേതാവ് ഈ വിധം പറഞ്ഞുപോലും.
'as the aims and objectives of Aikya Sangam and Muslim Majlis were the same, the conference felt that there was no need for two separate organisations and passed a resolution to cease the activities of the Sangam.'
ആശയം : ഐക്യ സംഘത്തിന്റേയും മുസ്ലിം മജ്ലിസിന്റേയും ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും ഒരേതായതിനാൽ, രണ്ട് വ്യത്യസ്ത സംഘടനകളുടെ ആവശ്യം ഇല്ലായെന്ന് ആ സമ്മേളനത്തിൽ പങ്കെടുത്തവർക്ക് തോന്നി. അതിനാൽ സംഘത്തിന്റെ പ്രവർത്തനങ്ങൾ നിർത്തലാക്കാനായുള്ള ഒരു പ്രമേയം പാസാക്കപ്പെട്ടു END
എന്നാൽ ഈ സംഘത്തെ കോൺഗ്രസിൽ ലയിപ്പിക്കണം എന്ന ഒരു വാദവും നിലനിന്നരുന്നു. അതിനാൽ തന്നെ സംഘം യഥാർത്ഥത്തിൽ രണ്ടായി മുറിയുകയാണ് ചെയ്തത്.
എന്നാൽ Muslim Majlis എന്നത് ഒരു ഇസ്ലാമിക സംഘടയായിരുന്നു എങ്കിലും, ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ളവരായിരുന്നു പോലും അതിലെ നേതാക്കൾ.
QUOTE : As Moidu Moulavi observed, "the Majlis was formed by some moderates and pro-British leaders who could not agree with the policies of the Congress. END OF QUOTE.
ആശയം : 'കോൺഗ്രസിന്റെ നയങ്ങളോട് യോജിക്കാൻ പറ്റാത്തവരും മിതവാദികളും ബൃട്ടിഷ് ഭരണ പക്ഷപാതികളും മറ്റുമായ, ചില നേതാക്കൾ ആണ് മജ്ലിസ് സ്ഥാപിച്ചത്.'
ദക്ഷിണ മലബാറിലെ ചിലയിടങ്ങളിൽ മാപ്പിള ലഹള നടന്നിട്ട് വെറും ഒരു പത്ത് പന്ത്രണ്ട് വർഷങ്ങൾ മാത്രമേ ആയിട്ടുള്ളു എന്നും ഓർക്കുക. സിനിമാ കഥകളിലേയും ഇന്ത്യൻ ഔപചാരിക ചരിത്രത്തിലേയും അവകാശവാദങ്ങൾക്ക് എന്ത് മൂല്യമാണ് ഉള്ളത് എന്ന് ചിന്തിക്കാവുന്നതാണ്.
2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ
3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള
4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി
6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും
8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി
9. മലബാറിലെ മാപ്പിള സംഘടനകളുടെ
10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ
11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള
12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത
13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്
14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ
16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ
17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ
18. കാര്യവിവരം ഇല്ലാതെയുള്ള ഒരു
19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം
20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ
21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്
22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ
23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ
24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി
25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ
26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു
27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം
28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ
29. മാപ്പളിമരോട് Malabar Manualലിൽ ഒരു
31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം
32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ
33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്
34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള
35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി
36. 180° എതിർ കൊണുകളിൽ നിൽക്കുന്ന
37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം
39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന
40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ
41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു
42. കാഴ്ചപ്പാടുകളിലെ വ്യത്യാസം
43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ
44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ
45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്
46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്
47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള
48. ഉന്നത വിവരമുള്ളവർ നടത്തുന്ന