ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്
12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത ബൃട്ടിഷ്-മലബാറിലേക്ക്
ഇങ്ഗ്ളിഷ് കൊളോണിയൽ ചരിത്രത്തിന് ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. മറ്റ് യാതോരു ഭരണ സംവിധാനവും, പ്രാദേശികമായാലും കൊളോണിയൽ ആയാലും, ചെയ്യാത്ത പലതും ഇങ്ഗ്ളിഷ് കൊളോണിയൽ ഭരണ സംവിധാനങ്ങൾ ലോകമെമ്പാടും ചെയ്തിട്ടുണ്ട്.
അതിൽ ഒന്ന് ഈ വിധമാണ്. ഇങ്ഗ്ളിഷ് ഭരണം നടക്കുന്ന ഇടത്ത് ജനങ്ങളെ ഇങ്ഗ്ളിഷ് പഠിപ്പിക്കും. ഏത് നാലാംകിട രാജ്യത്തിലെ സമൂഹത്തിലെ നേതൃനിയരിൽ ഉള്ളവർക്കും അറിയാം, ഇത് ചെയ്യാൻ പാടില്ലാത്ത കാര്യം ആണ് എന്ന്. ഏഷ്യയിലേയും ആഫ്രിക്കയിലേയും പല പ്രദേശങ്ങളും ഫ്യൂഡൽ ഭാഷാ പ്രദേശങ്ങൾ ആണ്. പോരാത്തതിന് ഭൂഖണ്ഡ യൂറോപ്പിലെ ചില രാജ്യങ്ങൾക്കും ഈ ഒരു ഭാഷാപരമായുള്ള ബാധ നിലനിൽക്കുന്നുണ്ട്.
ഭരണപരമായും സാമൂഹികമായും അധികാരം പേറുന്ന പല നിലവാരത്തിലുള്ളവർ ഒരു തരം സാർ, സാബ് /साब , മേംസാബ് / मेंसाब , ആപ്പ് / आप्प्, ഉങ്കൾ / உங்கஷ்ர തുടങ്ങിയ വാക്ക് പീഠങ്ങളിൽ നിലനിൽക്കുകയും, പൊതുജനം എന്ന കൂട്ടർ പല നിലവാരങ്ങളിൽ ഉള്ള നിങ്ങൾ മുതൽ ഇഞ്ഞ് / നീ വരെയുള്ള കുഴികളിലും താഴ്ത്തപ്പെട്ടു ജീവിക്കുന്നവരും ആണ്.
ഇങ്ങിനെയുള്ള സാമൂഹികവും രാഷ്ട്രീയവും ഭരണയന്ത്രപരവും വ്യത്യസ്ത നിലവാരങ്ങൾ കാലാകാലങ്ങളായി നിലനിൽക്കുന്ന സമൂഹങ്ങളിൽ ഇങ്ഗ്ളിഷ് ഭാഷ പ്രചരിപ്പിച്ചാൽ, കുഴിയിൽ പെട്ടുകിടക്കുന്നവരെ ആങ്ങ് ആകാശമേഘങ്ങളിൽ പ്രതിഷ്ഠിപ്പിക്കപ്പെട്ടിരിക്കുന്നവരോട് മാനസികമായും മറ്റും മത്സരിക്കാൻ കേൽപ്പുള്ളവർ ആക്കുന്ന ഒരു അനുഭവമാണ് സമൂഹത്തിൽ പടർന്നുപിടിക്കുക.
ഈ അപകടകരമായ കാര്യം ഇങ്ഗ്ളിഷ് കൊളോണിയൽ പ്രസ്ഥാനങ്ങൾ എല്ലായിടത്തും ചെയ്തിട്ടുണ്ട്. ഈ ഒരു ചെയ്തിയിലെ അപകടം, കുഴിയിൽനിന്നും മുകളിലേക്ക് കടന്നുകയറുന്നവരുടെ പിൻമുറക്കാർക്ക്, ഇങ്ഗ്ളിഷ് പ്രസ്ഥാനം അവരുടെ മുൻതലമുറക്കാർക്ക് നൽകിയ ഉപകാരം അറിയില്ല എന്നതാണ്. പോരാത്തതിന്, തങ്ങളുടെ പിതാക്കന്മാർ സാമൂഹികമായി വൻകുഴിയിലായിരുന്നു എന്ന കാര്യം ആരും അവരുടെ വരും തലമുറകളെ അറിയിക്കില്ല. കാരണം, നാണക്കേടാണ്.
ഏവരും വൻ പഴക്കമുള്ള പാരമ്പര്യങ്ങൾ മനസ്സിൽ കയറ്റിനിർത്തും.
അതേ സമയം ഇങ്ഗ്ളിഷ് കൊളോണിയൽ പ്രസ്ഥാനം അവർ ഭരിക്കുന്ന ഇടത്ത് വൻ സൌകര്യങ്ങളും സാമൂഹിക സമത്വ ആശയങ്ങളും നിയമ ചട്ടങ്ങളും മറ്റും നടപ്പിൽ വരുത്താനുള്ള യത്നങ്ങൾ നിരന്തരം നടത്തിക്കൊണ്ടിരിക്കും.
എന്നാൽ ഈ വിധ കാര്യങ്ങൾക്ക് യാതോരു രീതിയിലും മുളച്ച് പന്തലിക്കാൻ സൌകര്യം നൽകാത്ത ഭാഷകളാണ് ആ പ്രദേശങ്ങളിൽ ഉണ്ടാവുക. അതിനാൽ തന്നെ ഈ വിധമായുള്ള എല്ലാ യത്നങ്ങളേയും വേരോടെ പിഴുത് പുറത്തെറിയാൻ തന്നെ തയ്യാറായാണ് സാമൂഹത്തിലെ ഓരോ മുക്കിലും മൂലയിലും നിശബ്ദമായ ശ്രമം നടക്കുക.
അല്ലാതെ പ്രാദേശിക ഭാഷയിൽ വലിയവർ എന്നും ചെറിയവർ എന്നും വ്യത്യസ്തമായി നിർവ്വചിക്കപ്പെടുന്നവരെ ഒരേ നിലവാരക്കാർ ആക്കാനൊന്നും യാതോരു വ്യക്തിയും പ്രസ്ഥാനവും അനുവദിക്കില്ലതന്നെ.
എന്നാൽ ഈ വിധ വിധ്വംസക പ്രവർത്തനങ്ങൾ നടത്തുമ്പോൾ, ആവിധ പ്രവർത്തനങ്ങൾക്ക് ദേശഭക്തിയുടേയും പാരമ്പര്യ മഹിമയുടേയും പുരാതന ആദ്ധ്യാത്മികതയുടേയും മറ്റും ആവരണങ്ങൾ നൽകി, അവയെ രക്ഷിക്കാനാണ് തങ്ങൾ വൻ മാനുഷികതയുള്ള ഇങ്ഗ്ളിഷ് ഭരണ ചട്ടങ്ങളെ തൂത്തെറിയുന്നത് എന്ന രീതിയിലാണ് പ്രചരിപ്പിക്കുക.
എന്നിരുന്നാലും, ഇങ്ഗ്ളിഷ് ഭരണ പ്രദേശങ്ങളിൽ ഒരു വൻ ശതമാനം ജനങ്ങളും ഇങ്ഗ്ളിഷ് ഭരണത്തിനെത്തന്നെയാണ് മോഹിക്കുക. പ്രാദേശിക ചട്ടമ്പി ഭരണം ആഗ്രഹിക്കുക, തൽപ്പരകക്ഷിക്കൾ മാത്രമാണ്.
എന്നാൽ, ഇങ്ഗ്ളിഷ് ഭരണം പ്രതികൂല നീക്കങ്ങളെ നേരിടുന്നതും, ആശയപരമായി പ്രതിക്കൂട്ടിലാകുന്നതും, കൊളോണിയൽ ഭരണ പ്രദേശങ്ങളിൽ അല്ലതന്നെ. മറിച്ച്, ബൃട്ടണിൽ തന്നെയാണ്. അവിടുള്ള തനി വിഡ്ഢികളായ ഇടതുപക്ഷ ചിന്താഗതിക്കാരും അക്കാഡമിക്ക് വിവരദോഷികളും ഇങ്ഗ്ളിഷ് കൊളോണിയൽ ഭരണത്തെ തറപറ്റിക്കാനുള്ള നീക്കങ്ങൾ ആണ് നിരന്തരം നടത്തുക.
നൂറ്റാണ്ടുകളോളം പ്രാദേശിക കുട്ടിരാജാക്കളുടെ നിർദ്ദയ ഭരണത്തിന് അടിയിൽ പെട്ട് കഷ്ടപ്പാട് അനുഭവിച്ചിരുന്ന ജനം ആദ്യമായാണ് ഇങ്ഗ്ളിഷ് ഭരണത്തിന്റെ ഉൽകൃഷ്ടവും പ്രബുദ്ധവുമായ കരസ്പർശം അനുഭവിച്ചറിയുന്നത്. ഈ വൻ അനുഭവത്തെ നിലനിർത്തണം എന്നല്ലാതെ, കുത്തിക്കീറണം എന്ന് തനി വിവരദോഷികൾ മാത്രമെ ആഗ്രഹിക്കുള്ളു.
എന്നാൽ ഈ കുത്തിക്കീറൽ നടപ്പിലാക്കനാണ്, ബൃട്ടണിലെ വിഡ്ഢികളായ ഇടതുപക്ഷ ചിന്താഗതിക്കാർ ശ്രമിച്ചത്.
ഇതിനായാണ്, ബൃട്ടിഷ്-ഇന്ത്യയിൽ ജനാധിപത്യം കൊണ്ടുവരികയും ഈ ഉപദ്വീപിലെ പലവിധ മുക്കിലും മൂലയിലും ഒച്ചപ്പാടും ബഹളവും വരുത്തിയതും. ഇങ്ങിനെ നാടിനെ കുട്ടിച്ചോറാക്കിയാൽ, ഈ ജനങ്ങളിൽ എന്ത് വ്യക്തിത്വ വികസനമാണ് വരിക എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ എന്ന് അറിയില്ല.
Adolf Hitler 1925ൽ എഴുതിയ Mein Kampf എന്ന ഗ്രന്ഥത്തിൽ, ദക്ഷിണേഷ്യയിൽ നിന്നും യൂറോപ്പിലെ യൂണിവേസിറ്റികളിൽ പഠനത്തിനായി എത്തിയ ദക്ഷിണേഷ്യൻ വൻകിടക്കാരുടെ മക്കളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഇവരിൽ പലരും അവരുടെ കോളജുകളിൽ വച്ച് വൻ ചർച്ചകളും മീറ്റിങ്ങുകളും നടത്തും പോലും. അവരുടെ ആവശ്യം ഇങ്ഗ്ളണ്ട് ഇന്ത്യയെ വിട്ടുകൊടുക്കണം എന്നതാണ്.
ദക്ഷിണേഷ്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന നേതാക്കൾ ആണ് തങ്ങൾ എന്ന ഭാവം ആണ് ഈ കൂട്ടർ യൂറോപ്പിൽ വച്ച് പ്രകടിപ്പിക്കുക പോലും. എന്നാൽ ഇവർക്ക് ഈ വിധമായുള്ള ഒരു അധികാരമോ, പ്രതിനിധീകരിക്കാനുള്ള അവകാശമോ ആരെങ്കിലും നൽകിയിട്ടുണ്ടോ എന്ന സംശയം Adolf Hitler ആ ഗ്രന്ഥത്തിൽ പറയുന്നുണ്ട്.
QUOTE: But there were not a few Germans, especially in the nationalist camp, who let themselves be dazzled by such inflated Orientals and readily accepted any old Indian or ............ student from God knows where, as a ‘representative’ of India or ..... END OF QUOTE.
1931ൽ Tellicherryയിൽ വച്ച് All Kerala Muslim Conference നടക്കുകയും Muslim Majlis എന്ന രാഷ്ട്രീയ പ്രസ്ഥാനം സ്ഥാപിതമാകുകയും ചെയ്തു. വായന മുന്നോട്ട് കൊണ്ടുപോകുന്നതിന് മുൻപായി, Kerala എന്നവാക്കിന്റെ സാന്നിദ്ധ്യം നോക്കുക. ഇന്ന് ഇത് കാണുമ്പോൾ ആർക്കും കാര്യമായി എന്തെങ്കിലും പന്തികേടുള്ളതായി തോന്നില്ല. എന്നാൽ ബൃട്ടിഷ്-മലബാറിൽ തിരുവിതാംകൂർ പക്ഷക്കാരുടെ ഗൂഡമായുള്ള പ്രവർത്തനത്തിന്റെ വിജയമാണ് കാണുന്നത് എന്നാണ് ഈ എഴുത്തുകാരന് തോന്നുന്നത്.
ഈ കോൺഫ്രൺസിന്റെ പേരിൽ ഒരു Kerala പദപ്രയോഗം ഉണ്ട് എങ്കിലും, ഈ സമ്മേളനത്തിൽ എത്തിച്ചേർന്നത് ദക്ഷിണ മലബാറിലേയും ഉത്തര മലബാറിലേയും മുഹമ്മദീയരുടെ പ്രതിനിധികൾ ആണ് എന്നാണ് മനസ്സിലാക്കുന്നത്. കാരണം, തിരുവിതാംകൂറിലെ മേത്തന്മാരുമായി ഈ പ്രസ്ഥാനത്തിന് അന്ന് അത്രകണ്ട് ബന്ധം ഉണ്ടായേക്കില്ലാ എന്ന് ഒരു തോന്നൽ. വ്യക്തമായി അറിയില്ല. എന്നാൽ അവിടങ്ങളിലെ ഉന്നത കുടുംബക്കാർ വന്നില്ലാ എന്ന് തീർത്തുപറയാനും ആവുന്നില്ല. എന്നാൽ സാധ്യത കുറവാണ് എന്നാണ് തോന്നുന്നത്.
എല്ലാ മഹലുകളിൽ നിന്നും ഒരു പ്രതിനിധി ഈ സമ്മളനത്തിൽ പങ്കെടുത്തിരുന്നു പോലും. തിരുവിതാംകൂർ രാജ്യത്തിലെ മലഹുകൾ ഇതിൽ ഉൾപ്പെട്ടിരുന്നു എന്ന് തോന്നുന്നില്ല. കേരള എന്ന പേര് ഉണ്ട് എങ്കിലും കാര്യങ്ങൾ എല്ലാം തന്നെ ബൃട്ടിഷ്-മലബാറിലേത് ആണ് എന്നാണ് മനസ്സിലാക്കുന്നത്.
മാത്രവുമല്ല, ഈ Muslim Majlisന്റെ ഔദ്യോഗിക ഭാരവാഹികൾ മിക്കതും വടക്കേ മലബാറിലെ ഉന്നത കുടുംബക്കാരായ മുഹമ്മദീയർ ആയിരുന്നു പോലും. ഇവരിൽ തന്നെ പലർക്കും ഇങ്ഗ്ളിഷ് ഭരണത്തിനോട് വ്യക്തമായ അടുപ്പം ഉണ്ടായിരുന്നു എന്നും മനസ്സിലാക്കുന്നു.
Tellicherryയിൽ വച്ച് അന്ന് 48 കൌസിലർമാർ ഉള്ള ഒരു കമ്മറ്റിയും രൂപീകരിച്ചു. ഒരു Muslim Educational Boardന് തുടക്കം കുറിച്ചു.
Muslim Majlisന്റെ രണ്ടാമത്തെ സമ്മേളനം 1933ൽ Calicutൽ വച്ചു നടന്നു. വടക്കേ മലബാറിലെ ഉന്നത കുടുംബക്കാരുടെ നിയന്ത്രണത്തിൽ നിന്നും മാറിനിൽക്കാൻ ചെറുപ്പാരായ ചിലർ ശ്രമിച്ചുവെന്നും, അവർ ഒരു Young Muslim Conference നടത്താൻ ശ്രമം നടത്തിയെന്നും കാണുന്നു.
Majlisസിനെ കോൺഗ്രസിലേക്ക് ലയിപ്പിക്കാൻ ശ്രമിച്ചിരുന്ന ചിലർ ഈ Young Muslim Conferenceസിന് പിന്തുണ നൽകിപോലും. എന്നാൽ Majlisസിലെ പൊതുവായുള്ള ഭാവം കോൺഗ്രസ് വിരുദ്ധമായിരുന്നു പോലും. 1937ൽ Tellicherryൽ വച്ച് നടന്ന സമ്മേളനത്തിൽ, Majlisസിന്റെ പ്രസിഡന്റായിരുന്ന അറക്കൽ അലി രാജ തന്നെ ഈ പ്രസ്ഥാനത്തെ കോൺഗ്രസിന് കീഴിൽ കൊണ്ടുവരുവാനുള്ള ശ്രമത്തെ വിമർശ്ശിച്ചിരുന്നുപോലും.
കോൺഗ്രസിനെ മാത്രമല്ല, മറിച്ച് ഗാന്ധിയെ വരെ വളരെ മോശമായി കാണുന്ന പലരും ബൃട്ടിഷ്-ഇന്ത്യയിൽ മാത്രമല്ല, മറിച്ച് തിരുവിതാംകൂർ പോലുള്ള തൊട്ടടുത്ത രാജ്യങ്ങളിലും ഉണ്ടായിരുന്നു.
1937ലെ സമ്മേളനത്തിൽ വച്ച് Majlisസിനെ All India Muslim Leagueന് കീഴിലേക്ക് മാറ്റാൻ ഔദ്യോഗികമായി തീരുമാനം എടുത്തു. എന്നാൽ കോൺഗ്രസിനോട് പിന്തുണ നൽകുന്നവർ ഇതിൽ ചേർന്നില്ല. എന്നുവച്ചാൽ Majlisസ് രണ്ടായി പിളർന്നു എന്ന് അർത്ഥം. അതിൽ ഒരു വിഭാഗം All India Muslim Leagueലേക്ക് അലിഞ്ഞുചേർന്നു.
ബൃട്ടിഷ്-ഇന്ത്യയിൽ പിറന്നു വളർന്നുവന്ന പ്രസ്ഥാനങ്ങളിൽ ഏതെങ്കിലും ഒന്നിൽ ചേരണം എന്ന പ്രതിസന്ധിയാണ് മുന്നിൽ നിന്നത്. വടക്കൻ ഇന്ത്യയോട് ബൃട്ടിഷ്-മലബാറിനെ ബന്ധിപ്പിച്ചപ്പോൾ, ഇവിടെ ഐക്യം അല്ല വന്നത്. മറിച്ച് പിളർപ്പാണ് വന്നത്.
2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ
3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള
4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി
6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും
8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി
9. മലബാറിലെ മാപ്പിള സംഘടനകളുടെ
10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ
11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള
12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത
13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്
14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ
16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ
17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ
18. കാര്യവിവരം ഇല്ലാതെയുള്ള ഒരു
19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം
20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ
21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്
22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ
23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ
24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി
25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ
26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു
27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം
28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ
29. മാപ്പളിമരോട് Malabar Manualലിൽ ഒരു
31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം
32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ
33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്
34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള
35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി
36. 180° എതിർ കൊണുകളിൽ നിൽക്കുന്ന
37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം
39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന
40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ
41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു
42. കാഴ്ചപ്പാടുകളിലെ വ്യത്യാസം
43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ
44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ
45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്
46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്
47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള
48. ഉന്നത വിവരമുള്ളവർ നടത്തുന്ന