top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്

14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ ബൃട്ടിഷ്-മലബാർ

ബൃട്ടിഷ്-മലബാറിലിൽ മാത്രമല്ല, മറിച്ച്, ബൃട്ടിഷ്-ഇന്ത്യയിൽതന്നെയും പേരിന് മാത്രമാണ് ഇങ്ഗ്ളിഷ് ഭരണം യഥാർത്ഥത്തിൽ അന്ന് നടക്കുന്നത്. ഒട്ടുമിക്ക സർക്കാർ ഉദ്യോഗസ്ഥരും ബൃട്ടിഷ്-ഇന്ത്യൻ പൌരന്മാരാണ്. ചിലപ്പോൾ തൊട്ടടുത്തുള്ള രാജ്യങ്ങളിലെ പ്രജകളും ബൃട്ടിഷ്-ഇന്ത്യയിൽ കയറി സർക്കാർ ഉദ്യോഗസ്ഥസ്ഥാനങ്ങൾ കരസ്ഥമാക്കിയിരിക്കാം. അന്ന് ബൃട്ടിഷ്-ഇന്ത്യയിലെ പൌരന്മാർക്ക് മാത്രമാണ് ബൃട്ടിഷ്-ഇന്ത്യൻ സർക്കാർ സേവനങ്ങളിൽ ചേരനാവുള്ളു എന്ന ഒരു ചട്ടം ഉണ്ടായിരുന്നില്ലാ എന്നാണ് തോന്നുന്നത്.


ICS (Imperial Civil Service അഥവാ Indian Civil Service) ഉദ്യോഗസ്ഥരിൽ പോലും കൂടുതൽ കൂടുതൽ പേർ ദക്ഷിണേഷ്യയിൽ നിന്നും ഉള്ളവർ തന്നെയാവണം എന്ന ഒരു നയം തന്നെ ബൃട്ടണിൽ വന്നിരുന്നു. ഏറ്റവും ഒടുവിൽ ICSൽ 50ശതമാനത്തിന് മുകളിൽ പേർ ദക്ഷിണേഷ്യക്കാരായിരുന്നു.


ഇങ്ഗ്ളിഷ് ഭരണത്തന്റെ അതിഗംഭീര നിലവാരങ്ങളിൽ വൻ പാളിച്ച വരുത്താൻ സൌകര്യം നൽകുന്ന മാറ്റങ്ങൾ ആയിരുന്നു സംജാതമായിക്കൊണ്ടിരുന്നത്. കാരണം സാധാരണ ജനം ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറും സ്നേഹവും നൽകുന്നത്, അത് ഒരു ഇങ്ഗ്ളിഷ് ഭരണമാണ് എന്ന വിശ്വാസത്തിലാണ്. എന്നാൽ കൺമുൻപിൽ കാണുന്ന ദുഃഖകരമായ കാഴ്ച ഭരണത്തിന്റെ എല്ലാ മേഖലകളിലും പ്രാദേശിക ഉന്നതരും അല്ലാത്തവരും വീണ്ടും പിടിച്ചു കയറുന്ന കാഴ്ചയായിരുന്നു.


ദക്ഷിണേഷ്യക്കാർ എന്ന കൂട്ടർ, ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്നവരും, അതിനാൽ തന്നെ ഇങ്ഗ്ളിഷുകാരിൽനിന്നും തികച്ചും വ്യത്യസ്തരും ആണ് എന്ന തിരിച്ചറിവ് ബൃട്ടിഷ്-ഇന്ത്യയിലെ സാധാരണക്കാരിൽ വന്നുചേരും. എന്നാൽ അവർക്ക് യാതൊന്നും ചെയ്യാനാവില്ല. കാരണം, സമൂഹത്തിലെ വൻ വ്യക്തികൾ ആണ് ഇങ്ഗ്ളണ്ടിലും മറ്റും പോകുന്നതും, തങ്ങളാണ് ഇന്ത്യാക്കാരുടെ നേതാക്കൾ എന്നും ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നതും. അത് കേട്ടിരിക്കാനേ സാധാരണക്കാരന് ആവുള്ളു.


ഇങ്ഗ്ളിഷ് ഭരണം പേരിന് മാത്രമായി മാറും എന്നതിന്റെ ഏറ്റവും വലിയ തെളിവായി നിന്നിരുന്നത് ജനാധിപത്യവും തിരഞ്ഞെടുപ്പുകളും ആയിരുന്നു. ഇതിലെവിടേയും ഇങ്ഗ്ളിഷുകാരുടെ സാന്നിദ്ധ്യം കാണാനേയില്ലായിരുന്നു. ഈ വിധമായുള്ള ഒരു ചുറ്റുപാടിൽ പ്രാദേശിക സാമൂഹിക ഉന്നതർ വളരെ കരുതിവേണം നിൽക്കാനും പദ്ധതിയിടാനും.


ഹൈന്ദവ മേൽവിലാസത്തിൽ വന്നുനിൽക്കുന്ന പ്രാദേശിക ഉന്നതരിൽ പലരും ആദ്യം കോൺഗ്രസിൽ കയറി സാമൂഹിക നേതൃത്വം നിലനിർത്താൻ ശ്രമിച്ചു. കോൺഗ്രസിൽ നേതാക്കളുടെ പ്രളയം വന്നപ്പോൾ പലരും പിന്നെ കമ്മ്യൂണിസത്തിൽ ചാടിക്കയറി. ഇക്കൂട്ടരും വിളിച്ചു കൂവുന്നത് ജനങ്ങളുടെ സ്വാതന്ത്ര്യവും വ്യക്തിത്വ ഉന്നമനവും മറ്റുമാണ്. എന്നാൽ ഇതിന് ഏറ്റവും ബലംനൽകുന്ന ഉപകരണമായ ഇങ്ഗ്ളിഷ് ഭാഷ ജനങ്ങൾക്ക് ലഭിക്കാതിരിക്കാനാണ് ഏവരും നോക്കുന്നത്.


പകരം പോർബന്ധർ രാജ്യക്കാരനായ മോഹൻദാസ് ഗാന്ധി ബൃട്ടിഷ്-ഇന്ത്യയിൽ വളരെ വിജയകരമായി ഉപയോഗിച്ച അതേ ഭാഷാ ആയുധം തന്നെയാണ് ഈ വിപ്ളവ വായാടികളും ഉപയോഗിക്കുന്നത്. അതായത് ഞാൻ 'ഓര്' എന്റെ ഭാര്യ 'ഓല്', ഇഞ്ഞി 'ഓൻ', ഇന്റെ ഭാര്യ 'ഓള്'. ഇഞ്ഞി എന്നേയും എന്റെ ഭാര്യയേയും 'ഇങ്ങള്' എന്ന് സംബോധന ചെയ്യണം. ഞാനും എന്റെ ഭാര്യയും ഇന്നേയും ഇന്റെ ഓളേയും 'ഇഞ്ഞി' എന്നും സംബോധന ചെയ്യും.


അതിഗംഭീര ബലം ഉള്ള ഒരു കോഡിങ്ങാണ് മുകളിൽ ചെറിയ വാക്കുകളിൽ പറഞ്ഞൊപ്പിച്ചത്. ഏത് സാധാരണക്കാരനും വൻ സ്നേഹാധരങ്ങളുടെ കുടുക്കിൽ പെട്ടുപോകും. വിപ്ളാവ വായാടി നേതാവിന്റെ മുന്നിൽ ഒന്ന് ഇരിക്കാൻ പോലും ധൈര്യപ്പെടില്ല.


ഹൈന്ദവ മേൽവിലാസത്തിൽ വന്നുപെട്ടവരിൽ ഈ വിധമാണ് കാര്യങ്ങൾ എങ്കിൽ മുഹമ്മദീയരിലെ ഉന്നതരിലും ഏതാണ്ട് ഇതേ പോലുള്ള വെപ്രാളങ്ങൾ വന്ന് തുടങ്ങിയിരിക്കും എന്നുള്ളതാവാം വാസ്തവം.


ഇനിയങ്ങോട്ട് ഇങ്ഗ്ളിഷുകാരെയല്ലെ രാഷ്ട്രീയ വേദികളിൽ കാണേണ്ടത്, മറിച്ച് സ്വന്തം നാട്ടിലെ ആളുകളെയാണ്. വളരെ സൂക്ഷ്മമായി കാര്യങ്ങളെ അവലോകനം ചെയ്തുതന്നെ മുന്നോട്ട് നീങ്ങേണ്ടിയിരിക്കുന്നു. കാരണം, ബൃട്ടിഷ്-മലബാറിലെ മുഹമ്മദീയരിൽ തന്നെ പല വ്യത്യസ്ത താൽപ്പര്യക്കാരും ജനവംശങ്ങളും ഉണ്ട്. അവരെയെല്ലാം ഒരേ മേൽവിലാസത്തിന്റെ കണ്ണിയിൽ കൊർത്തു നിർത്തുന്നത് ഇസ്ലാം മതമാണ്. ഈ ഒരു മേൽവിലാസം ഇല്ലായെങ്കിൽ ഓരോ കൂട്ടരും തമ്മിൽ വ്യത്യസ്തർതന്നെ.


ആഴക്കടലിന്റെ ആഴങ്ങളിൽനിന്നും അഗ്നിപർവ്വതം ആർത്തിരമ്പി ഉയരങ്ങളിലേക്ക് കുതിച്ചുയരുന്നത് പോലുള്ള ഒരു അനുഭവമാണ് ജനാധിപത്യം ഈ ജില്ലയിൽ സംഭവിപ്പിക്കാൻ പോകുന്നത് എന്ന് അന്ന് മുഹമ്മദീയരിലെ ഉന്നതർക്കും തിരിച്ചറിവ് ലഭിച്ചിരിക്കും. സാമൂഹികവും സാമുധായികവും ആയ നേതൃത്വം നിലനിർത്തിത്തന്നെവേണം ജനാധ്യപത്യ പ്രക്രിയയിൽ പങ്കെടുക്കാൻ. അല്ലാതെ ഇങ്ഗ്ളണ്ടിലെ വിഡ്ഢികൾ വിഭാവനം ചെയ്യുന്നത് പോലെ സാമൂഹികമായി കീഴിലുള്ളവരെ അങ്ങ് കയറൂരിവിട്ടാൽ സമൂഹവും സമുദായവും കുട്ടിച്ചോറാവും.


ചുരുക്കിപ്പറഞ്ഞൽ ഇങ്ഗ്ളണ്ടിലെ വിഡ്ഢികൾ ഇറക്കിവിട്ട ജനാധിപത്യം, ദക്ഷിണേഷ്യയുടെ വടക്കൻ പ്രദേശത്തുള്ള രാഷ്ട്രീയക്കാരുടെ കീഴിലേക്ക് മലബാറിനെ വിലിച്ചെത്തിക്കാൻ മലബാറിലെ ഉന്നതർ തന്നെ മത്സരിച്ചു പ്രയത്നിക്കുന്ന ഒരു അവിശ്വസനീയമായ സംഭവവികാസത്തിലേക്കാണ് നയിച്ചത്. ഇതിൽ അവിശ്വസിനീയം എന്ന് പറയാനുള്ള കാര്യം, ഇങ്ങിനെ മലബാറിനെ വടക്കുള്ളവർക്ക് കാഴ്ചവെക്കപ്പെടും എന്ന കാര്യം 1890കളിൽ പോലും ആരും അവരുടെ ദിവാസ്വപ്നങ്ങളിലോ ദുഃസ്വപനങ്ങളിലോ കണ്ടിരിക്കില്ല എന്നതാണ്. അത്രാമാത്രം മാറ്റമാണ് ജനാധിപത്യം മലബാറിൽ കൊണ്ടുവന്നത്.


പിന്നോട്ട് നോക്കി വിശകലനം ചെയ്താൽ, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മലബാറുകളിലെ കൊച്ചുകൊച്ചു രാജ്യങ്ങളെ കൂട്ടിച്ചേർത്ത്, മെഡ്രാസ് പ്രസിഡൻസിയിൽ ഒരു ജില്ലയാക്കി മാറ്റി. അതിന് ശേഷം, ബൃട്ടിഷ്-ഭരണം വന്ന് ഈ ജില്ലയെ ഹിന്ദിക്കാരുടെ കൈകളിലേക്ക് ഏൽപ്പിക്കാനുള്ള പദ്ധതിയിറക്കിവിട്ടു എന്നു കാണാം.


1937 ഡിസംബർ മാസത്തിൽ Arakkal Ali Raja പ്രസിഡന്റും Abdul Sathar Sait ജനറൽ സെക്രട്ടറിയും ആയി Tellicherryയിൽ District Muslim League Committee രൂപീകരിക്കപ്പെട്ടു. ഇവർ ഇത് ചെയ്തില്ലായെങ്കിൽ മറ്റാരെങ്കിലും ഈ കാര്യം ചെയ്യും. ദക്ഷിണ മലബാറിലെ മുഹമ്മദീയരിൽ ഒരു വൻ കൂട്ടം പേരും ഉന്നത കുടുംബക്കാരല്ലാത്ത, പ്രാദേശികമായി ഇസ്ലാമിലേക്ക് ചേർന്ന് അറബി രക്തപാതയുമായി കലർന്ന കീഴ്ജന വംശങ്ങളിൽ പെട്ടവരുടെ പിൻതുടർച്ചക്കാരാണ്.


അന്ന് സാംസ്ക്കാരികമായി പല രീതിയിലും ഈ കൂട്ടർ വടക്കേ മലബാറിലെ ഉന്നത കുടുംബക്കാരും അല്ലാത്തവരും ആയ മുഹമ്മദീയരുമായി വ്യത്യസ്തരായിരുന്നിരിക്കാം. വടക്കേ മലബാറിലെ മുഹമ്മദീയരിലെ ഉന്നത കുടുംബക്കാർക്ക് ഇങ്ഗ്ളിഷ് വംശജരോട് കാര്യമായ സാംസ്കാരികമായ വ്യത്യാസം ഭാഷാകോഡുകളിൽ കാണാതിരിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. എന്നാൽ കീഴ്ജന മുഹമ്മദീയരുടെ പ്രാദേശിക ഭാഷയിലെ ഇഞ്ഞി / ഇജ്ജ്, ഓൻ, ഓള് വെറുംപേര് വിളി എന്നിവയെ വൻ ഭയത്തോടുകൂടി തന്നെയാവാം മുഹമ്മദീയരിലെ ഉന്നതർ വീക്ഷിച്ചിരുന്നത്.


ഈ വിധ വാക്കുകളെ മുഹമ്മദീയരിലെ ചില ഉന്നത കുടുംബക്കാരോട് കീഴ്ജന മുഹമ്മദീയർ ഉപയോഗിക്കാൻ പാടില്ല എന്ന അലിഖിതമോ അല്ലാത്തതോ ആയ ഒരു ചട്ടം തന്നെ പ്രാദേശിക ഇസ്ലാമിൽ ഉണ്ട് പോലും.


മലബാർ ജില്ലയിൽ മുഹമ്മദീയരിൽ രാഷ്ട്രീയമായി മൂന്ന് വ്യത്യസ്ത ചിന്താഗതിക്കാർ ഉണ്ട് എന്നാണ് 1937ലെ സർക്കാർ റിപ്പോട്ടിൽ കാണുന്നത്.


ഇതിൽ ഒന്ന് കോൺഗ്രസിലേക്ക് നിരുപാധികമായി ചേർന്നവർ. രണ്ടാമതായുള്ളത് Jinnahയോടും Muslim Leagueഗിനോടും കൂറു പ്രഖ്യാപിച്ചവർ. മൂന്നാമതായുള്ളത് ദക്ഷിണ മലബാറിലെ ഏറനാട്, വള്ളുവനാട് എന്ന പ്രദേശങ്ങളിലെ മുഹമ്മദീയരാണ്. ഇവർക്ക് കോൺഗ്രസിനോടും മുസ്ലിം ലീഗിനോടും കൂറില്ല. മറിച്ച് ഒരു മൂന്നാം പാർട്ടി സൃഷ്ടിക്കാനുള്ള പദ്ധതിയാണ് അന്ന് അവിടങ്ങളിൽ പടർന്നുപിടിച്ച വികാരം എന്നും എഴുതിക്കാണുന്നു.


ഈ മൂന്നാം കൂട്ടരെ തങ്ങളുടെ കീഴിൽ പെടുത്താനാണ് കോൺഗ്രസും മുസ്ലിംലീഗും പദ്ധതിയിട്ടത്. ഈ രണ്ട് പാർട്ടിക്കാരും ദക്ഷിണേഷ്യയുടെ വടുക്കുള്ളവരുടെ കീഴാളന്മാരായ renegades (സ്വപക്ഷത്യാഗികൾ) ആയിരുന്നു എന്നു ചിന്തിക്കുന്നതിൽ കാര്യമായ തെറ്റില്ലാ എന്നു തോന്നുന്നു. അതേ സമയം വള്ളുവനാട്ടിലേയും ഏറനാട്ടിലേയും മൂന്നാം പക്ഷക്കാർ മലബാറിനെ വടക്കുള്ളവർക്ക് വിട്ടുകൊടുക്കില്ലാ എന്ന് ചിന്തിച്ചവർ ആയിരുന്നു എന്നു പറയാനും ആവുമോ എന്ന് അറിയില്ല. കാരണം, ചരിത്രത്തിൽ കാണുന്ന പല വികാരങ്ങൾക്കും പിന്നിൽ വൻ ആശയവിവരങ്ങൾ ഉണ്ടാവണം എന്നില്ല.

1. എതിർകോണുകളിൽ നിന്നുകൊണ്ട്


2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ


3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള


4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി


5. അടിമകളെ മോചിപ്പിച്ചാൽ അടിമ


6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും


7. കോൺഗ്രസിന് ദക്ഷിണ മലബാറിൽ


8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി


9. മലബാറിലെ മാപ്പിള സംഘടനകളുടെ


10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ


11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള


12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത


13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്


14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ


15. വിദേശീയ ഭരണം അറബിക്കടലിൽ


16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ


17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ


18. കാര്യവിവരം ഇല്ലാതെയുള്ള ഒരു


19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം


20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ


21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്


22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ


23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ


24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി


25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ


26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു


27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം


28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ


29. മാപ്പളിമരോട് Malabar Manualലിൽ ഒരു


30. ഇങ്ഗ്ളിഷ് ഭരണത്തോട് കൂറു


31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം


32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ


33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്


34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള


35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി


36. 180° എതിർ കൊണുകളിൽ നിൽക്കുന്ന


37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം


38. ഭൂസ്വത്ത് കൈ അവകാശവുമായി


39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന


40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ


41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു


42. കാഴ്ചപ്പാടുകളിലെ വ്യത്യാസം


43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ


44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ


45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്


46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്


47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള


48. ഉന്നത വിവരമുള്ളവർ നടത്തുന്ന


49. സമൂഹത്തിൽ ഒരു ഫ്യൂഡൽ ഭാഷാ


50. വിള്പവവീര്യത്തിലൂടെയുള്ള സാമൂഹിക

bottom of page