ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്
17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള പ്രേരണ
1937ൽ Tellicherryയിൽ വച്ച് നടന്ന ആദ്യത്തെ District Muslim League Councilലിൽ എടുത്ത തീരുമാനങ്ങളിൽ മൂന്ന് കാര്യങ്ങൾ കഴിഞ്ഞ എഴുത്തിൽ സൂചിപ്പിച്ചിരിന്നു. ഇവ മൂന്നും ഇങ്ഗ്ളിഷ് ഭരണത്തിനോടുള്ള അഭ്യർത്ഥനകൾ ആയിരുന്നു. അന്നുള്ള ഇങ്ഗ്ളിഷ് ഭരണത്തിനോടാണ്, ഇന്നുള്ള ഹിന്ദി ഭരണത്തിനോടള്ള എന്ന കാര്യം പ്രത്യകമായിത്തന്നെ മനസ്സിലാക്കേണ്ടതാണ്.
ഇന്ന് സ്വാതന്ത്യം എന്ന് പറയപ്പെടുന്ന സംഗതി, ഇങ്ഗ്ളിഷ് ഭരണത്തിനെ മാറ്റി ഹിന്ദി ഭരണം ആക്കിയെന്നതാണ് എന്ന തിരിച്ചറിവ് ആരിലെങ്കിലും വന്നിട്ടുണ്ടോ എന്ന് അറിയില്ല.
ആദ്യത്തെ അപേക്ഷ നോക്കാം.
1. മുഹമ്മദീയർക്കായി സ്ഥാപിക്കപ്പെട്ട പ്രത്യേകമായുള്ള സ്കൂളുകൾ നിർത്തലാക്കരുത് എന്ന് Madras സർക്കാരിനോടും, Malabar District Boardഡിനോടും ഒരു അഭ്യർത്ഥനയായിരുന്നു ഒന്നു. ഈ വിധമായുള്ള സ്കൂളുകൾ നിർത്തലാക്കിയാൽ മലബാറിലെ മുഹമ്മദീയരുടെ വിദ്യാഭ്യാസപരമായുള്ള പുരോഗതി മന്ദഗതിയിൽ ആയിപ്പോകും എന്നാണ് ഈ അഭ്യർത്ഥനയിൽ പറയുന്നത്. END
ദക്ഷിണേഷ്യയിലെ സമൂഹങ്ങളിൽ എന്താണ് ആളുകൾ വളരെ വ്യത്യസ്തരായി തമ്മിൽ ബന്ധപ്പെട്ടുകിടക്കുന്നത് എന്ന കാര്യം ബൃട്ടിഷ്-ഇന്ത്യയിലും ചുറ്റുപാടുമുള്ള രാജ്യങ്ങളിലും ജീവിച്ചിരുന്ന പല ഇങ്ഗ്ളിഷുകാരും മറ്റ് ബൃട്ടിഷുകാരും വളരെ അധികം ആലോചനയ്ക്ക് വിധേയമാക്കിയിരുന്നു.
ആളുകൾക്ക് എഴുത്തും വായനയും അറിയില്ലാ എന്നതുകൊണ്ടാവാം ഇത് എന്ന രീതിയിൽ വരെ അവരിൽ പലരും മനസ്സിലാക്കിയുന്നിരിക്കാം. എന്നാൽ ഇതല്ല ശരിയായ വാസ്തവം എന്ന് ഈ എഴുത്തുകാരന് വ്യക്തമായിത്തന്നെ അറിവുള്ള കാര്യമാണ്.
ദക്ഷിണേഷ്യയിൽ ഇങ്ഗ്ളിഷ് കമ്പനി ഭരണം നടക്കുന്ന അവസരത്തിൽ തന്നെ ബൃട്ടിഷ് പാർലമെന്റ് വിദ്യാഭ്യസവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പല നിർദ്ദേശങ്ങളും കമ്പനിക്ക് 1813ൽ നൽകിയിരുന്നു.
QUOTE: A sum is set apart “for the revival and promotion of literature and the encouragement of the learned natives of India, and for the introduction and promotion of a knowledge of the sciences among the inhabitants of the British territories.” END OF QUOTE.
വിദ്യാഭ്യാസം കൊണ്ടാണ് സാമൂഹിക പുരോഗതി വരിക എന്ന അവകാശവാദത്തെക്കുറിച്ച് വളരെ ഗഹനമായി ആലോചിക്കേണ്ടുന്നതു തന്നെയാണ്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല. എന്നാൽ മനസ്സിലാക്കേണ്ടത്, അന്ന് ഈ ഉപഭൂണ്ഡത്തിൽ ഭരിച്ചിരിന്ന ചില രാജാക്കൾക്ക് വരെ അക്ഷരജ്ഞാനം ഇല്ലായിരുന്നു എന്നതാണ്. എന്നാൽ ഇത് അവരെ അക്ഷരജ്ഞാനം ഉള്ളവരേക്കാൾ ബലഹീനരാക്കിയിരുന്നുവെന്ന് തീർത്ത് പറായൻ ആവും എന്നു തോന്നുന്നില്ല.
ബൃട്ടിഷ്-പാർലമെന്റിന്റെ നിർദ്ദേശം നടപ്പിലാക്കാനായി ഒരു Committee of Public Instruction സ്ഥാപിക്കപ്പെട്ടിരുന്നു. എന്നാൽ ബൃട്ടിഷ്-ഇന്ത്യയിലെ പൌരന്മാർക്ക് എന്ത് വിദ്യാഭ്യാസമാണ് നൽകേണ്ടത് എന്ന ഒരു ചോദ്യം ഒരു വൻ ചോദ്യമായി നിലനിന്നിരുന്നു.
ഒരു ഇങ്ഗ്ളിഷ് വീക്ഷണ കോണിൽ നിന്നും നോക്കിയാൽ യാതോരു വിവരമോ, വിദ്യാഭ്യാസമോ ഇല്ലാത്ത കോടാനുകോടി ആളുകൾ. പലരും പലവിധത്തിൽ അടിമകൾ.
QUOTE from Minutes on Indian education (Macaulay): It is argued, or rather taken for granted, that by literature, the Parliament can have meant only Arabic and Sanscrit literature, that they never would have given the honorable appellation of “a learned native” a native who was familiar with the poetry of Milton, the Metaphysics of Locke, and the Physics of Newton; but that they meant to designate by that name only such persons as might have studied in the sacred books of the Hindoos all the uses of cusa-grass, and all the mysteries of absorption into the Deity. END OF QUOTE
ആശയം: ബൃട്ടിഷ്-പാർലമെന്റ് ഉദ്ദേശിച്ചത് അറബിയിലേയും സംസ്കൃതത്തിലേയും സാഹിത്യ കൃതികൾ ആണ് എന്ന ഒരു വാദം തന്നെ നിലനിന്നിരുന്നു. END.
എന്നാൽ വാസ്തവം പറയുകയാണ് എങ്കിൽ ഈ രണ്ട് കാര്യങ്ങളും ആയി ഈ ഉപഭൂഖണ്ഡത്തിലെ ഒരു വൻ ഭൂരിപക്ഷം ആളുകൾക്കും കാര്യമായ പൈതൃകപരമായുള്ള ബന്ധം ഇല്ലാ എന്നാണ് തോന്നുന്നത്. മാത്രവുമല്ല, ഈ വിധമായുള്ള ഒരു വിദ്യാഭ്യാസം നേടിയ പലരും പിന്നീട് അവരുടെ വിലപ്പെട്ട സമയം നഷ്ടമായി എന്നുവരെ ആരോപിച്ച് സർക്കാരിൽ നിന്നും നഷ്ടപരിഹാരത്തിനായി ആവശ്യപ്പെട്ടിരുന്ന കാര്യവും രേഖപ്പെടുത്തിക്കാണുന്നുണ്ട്.
പ്രാദേശിക സാമൂഹിക അധിപന്മാർ വിദ്യാഭ്യാസം എന്നത് അവർക്ക് ആധിപത്യം നിലനിർത്താൻ ആവുന്ന ഭാഷയിൽ തന്നെ ആയിരിക്കണം എന്ന് തീരുമാനിച്ചിരുന്നു എന്നു മനസ്സിലാക്കുന്നു. ഈ ഒരു പശ്ചാത്തലവും മനസ്സിൽ വെക്കേണ്ടുന്നതാണ്.
Tellicherry പോലുള്ള ഇടങ്ങളിൽ മരുമക്കത്തായ തീയർ ജനവിഭാഗത്തിൽ ഉള്ളവരുടെ കുട്ടികൾ സ്കൂളുകളിൽ നിറഞ്ഞു തുടങ്ങിയപ്പോൾ, നായർമുതൽ മുകളിലോട്ടുള്ളവർ ആ വിധ സ്കൂളുകളിൽ നിന്നും വിട്ടു നിന്നകാര്യം നേരത്ത സൂചിപ്പിച്ചിരുന്നു എന്നു തോന്നുന്നു. ഈ ഒരു കാര്യത്തെ വെറും ജാതീയമായ അറപ്പുമായി മാത്രം ബന്ധിപ്പിക്കരുത് എന്നാണ് തോന്നുന്നത്.
സ്വന്തം കുട്ടികൾ സമൂഹത്തിലെ മറ്റ് കുട്ടികളുമായി സൌഹൃദം സ്ഥാപിക്കുമ്പോൾ, പലവിധത്തിൽ സങ്കീർണ്ണമായ സാമൂഹിക കണ്ണികളിലേക്ക് അവർ പലവിധത്തിൽ ബന്ധിപ്പിക്കപ്പെടും എന്നത് വാസ്തവം തന്നെയാണ്. അവരിൽ നിന്നും സ്വന്തം കുട്ടികൾക്ക് ലഭിക്കുന്ന മാനസിക മാറ്റങ്ങൾ എന്തായിരിക്കും എന്നും സ്വന്തം കുട്ടികളിൽ നിന്നും മറ്റുള്ളവരിലേക്ക് പകരുന്ന ഗുണദോഷങ്ങൾ എന്തായിരിക്കും എന്നും ഉള്ള ഒരു വ്യാകുലത മാനസികമായി ഔന്നിത്യം നിലനിർത്തുന്ന ഏതൊരു കുടുംബക്കാരിലും വന്നുചേരും എന്നുള്ളത് വാസ്തവം തന്നെയാണ്.
ഈ ഒരു പ്രശ്നം ലോകൈകമായി നിലനിൽക്കുന്നുണ്ട്. ഉദാഹരണത്തിന്, അമേരിക്കയിൽ ഭൂഖണ്ഡ യൂറോപ്യൻ വംശജർ അവരുടെ കുട്ടികളെ പണ്ട് കാലങ്ങളിൽ ഇങ്ഗ്ളിഷ് കുട്ടികളോടൊപ്പം പഠിപ്പിക്കാൻ താൽപ്പര്യപ്പെടും. എന്നാൽ അവർ അവരുടെ കുട്ടികളെ ആഫ്രിക്കൻ നീഗ്രോ വംശജരുടെ കുട്ടികളോടൊപ്പം പഠിപ്പിക്കാൻ താൽപ്പര്യപ്പെടില്ല. അതേ സമയം നീഗ്രോ കുടുംബക്കാർക്ക് അവരുടെ കുട്ടികളെ അവരുടെ സ്വന്തം ആൾക്കാരുടെ കുട്ടികളുടെ കൂടെ പഠിപ്പിക്കുന്നതിൽ താൽപ്പര്യം കുറവായിരിക്കും. പകരം അവരുടെ കുട്ടികളെ വെളുത്ത വർഗ്ഗക്കാരുടെ കുട്ടികളുടെ കൂടെ പഠിപ്പിക്കാനാണ് അന്ന് ആഗ്രഹം കാണുക.
എന്നാൽ ഇങ്ഗ്ളിഷുകാർക്ക് അവരുടെ കുട്ടികളെ അവരുടെ സ്വന്തം ആൾക്കാരുടെ കുട്ടികളോടൊപ്പം പഠിപ്പിക്കാനാണ് താൽപ്പര്യം നിലനിൽക്കുക. ഇത് ഇങ്ഗ്ളിഷുകാരുടെ വർണ്ണ വിവേചനമായാണ് പെട്ടെന്നുതന്നെ നിർവ്വചിക്കപ്പെടുക. എന്നാൽ മറ്റ് രണ്ട് കൂട്ടരിലും കാണുന്ന മാനസിക ഭാവത്തിൽ എന്തോ ഒരു ന്യൂനതയുണ്ട് എന്ന കാര്യം ആരും ചിന്തിക്കാറില്ല.
മലബാറിലെ മുഹമ്മദീയർക്ക് അവരുടെ കുട്ടികളെ മറ്റ് ജനവിഭാക്കാരുടെ കുട്ടികളുമായി ബന്ധപ്പെടുത്തി പഠിപ്പിക്കാൻ ഇഷ്ടമില്ലാതിരുന്നിരിക്കാം. ഇങ്ങിനെ എടുത്ത് പറയുമ്പോഴും ഓർക്കേണ്ടുന്ന കാര്യം മലബാറിലെ മുഹമ്മദീയർ ഒരു ഒറ്റ ജനവംശക്കാർ അല്ലായിരുന്നു എന്ന കാര്യമാണ്. മറിച്ച് അവരിൽ തന്നെ പലവിധത്തിലുള്ള ഏറ്റക്കുറച്ചിലുകൾ ഉണ്ട് എന്ന ധാരണ അവരിൽ തന്നെയുണ്ട് എന്നത് വാസ്തവം ആയരിക്കാം. എന്നിരുന്നാലും, ഇസ്ലാം മതത്തിന് ഈ വിധ ചിന്തകളെ മറച്ചുവെപ്പിക്കാനുള്ള പ്രേരണ നൽകാൻ ആവുന്നു എന്നത് ഒരു നല്ലകാര്യമാണോ, ഒരു അബദ്ധ നിലപാടാണോ എന്ന് തീർത്തുപറയണമെങ്കിൽ കൂടുതൽ ചിന്തിക്കേണ്ടിയിരിക്കുന്നു.
മുഹമ്മദീയർക്കിടയിൽ ഉള്ള പലവിധ ആഴങ്ങളിൽ ഉള്ള ഏറ്റക്കുറച്ചിലുകൾ മാച്ചുകളയാൻ ഇസ്ലാം ശ്രമിക്കുന്നുണ്ടാവാം. എന്നിരുന്നാലും ആ വിധ പ്രവർത്തനത്തിൽ ഏർപ്പെടുന്ന പ്രാദേശിക മുഹമ്മദീയർ ഉന്നത നിലവാരത്തിലുള്ള അറബികളോ ഇങ്ഗ്ളിഷുകാരോ ഒന്നും തന്നെയല്ല. മറിച്ച് പ്രാദേശിക ഫ്യൂഡൽ ഭാഷക്കാർ തന്നെയാണ്. ഇത് ഒരു കാര്യം.
ഇങ്ങിനെ സങ്കീർണ്ണമായ ഒരു സാമൂഹികാന്തരീക്ഷത്തെ നേരിടുന്ന, ശരിയായി പക്വമാകാത്ത (half-baked) പ്രാദേശിക ഇസ്ലാം, പിന്നെ നേരിടേണ്ടിവരുന്നത്, പൂർണ്ണമായും ചിന്നിച്ചിതറിക്കിടക്കുന്ന അനവധി ജനവംശങ്ങൾ ഉള്ള ആൾകൂട്ടങ്ങളുടെ കുട്ടികളോടൊപ്പം തങ്ങളുടെ കുട്ടികളെ ബന്ധിപ്പിക്കുക എന്ന കാര്യത്തെ ആണ്.
വാസ്തവം പറയുകയാണ് എങ്കിൽ അറബി രക്ത പാതയിൽ ജീവിച്ചുവരുന്ന ചില മുഹമ്മീയരിൽ പെട്ട വ്യക്തികൾക്ക് ഇന്നും സ്വന്തം മക്കളെ മലയാളം സ്കൂൾ വിദ്യാഭ്യാസത്തിൽ ചേർക്കാൻ ഇഷ്ടമില്ലായെന്ന സൂചന വരെ കാണപ്പെട്ടിട്ടുണ്ട്.
ബൃട്ടിഷ്-ഇന്ത്യയിൽ പൊതുവിദ്യാഭ്യാസം നടപ്പിൽ വരുത്താൻ ഇങ്ഗ്ളിഷ് ഭരണം ശ്രമിച്ചുതുടങ്ങിയപ്പോൾ, നേരിടേണ്ടവന്ന ഒരു പ്രശ്നമാണ്, പല ഇടങ്ങളിലും മുഹമ്മദീയർക്ക് മറ്റ് ജനവിഭാഗക്കാരുടെ കുട്ടികളോട് സ്വന്തം മക്കളെ ചേർത്തു പഠിപ്പിക്കാൻ ഇഷ്ടമില്ലായെന്നത്. ഈ കാര്യത്തെ ഇങ്ഗ്ളിഷ് ഭരണം ഏതുവിധത്തിലാണ് മനസ്സിലാക്കിയത് എന്ന് അറിയില്ല.
എന്നാൽ അവർ, അതായത് ഇങ്ഗ്ളിഷുകാർ, അവരുടെ സ്വന്തം മക്കളെ ബൃട്ടിഷ്-ഇന്ത്യയിലെ സാധരണ പൊതു വിദ്യാഭ്യാസ സ്കൂളുകളിൽ ചേർത്ത് പഠിപ്പിക്കാൻ ഇഷ്ടപ്പെടുമായിരുന്നുവോ എന്ന് ചിന്തിക്കാവുന്ന കാര്യമാണ്. ഈ വിധം അവർ സ്വന്തം മക്കളെ ദക്ഷിണേഷ്യയിലെ ഒരു സ്കൂളിൽ ചേർത്ത് പഠിപ്പിച്ചാൽ, ആ ഇങ്ഗ്ളിഷ് കുട്ടികളിൽ സ്വമേധയായും സ്വാഭാവികമായും നിലനിന്നിരിക്കുന്ന പലവിധ ആശയവിനിയമ സ്വാതന്ത്ര്യങ്ങളും വ്യക്തിത്വ പ്രഭാവവും ആത്മാഭിമാനവും മറ്റും തേഞ്ഞ് മാഞ്ഞുപോകും എന്നതാണ് വാസ്തവം.
ഈ വിധമായി ചിന്തിക്കുമ്പോൾ കയറിവരുന്ന മറുചോദ്യം, എന്താ, ആത്മാഭിമാനവും, വ്യക്തിത്വ പ്രഭാവവും ആശയ വിനിമയ സ്വാതന്ത്ര്യങ്ങളും മറ്റും ഉള്ള ദക്ഷിണേഷ്യക്കാർ ഈ വിധ സ്കൂളുകളിൽ നിന്നും പുറത്തുവരുന്നില്ലേ എന്നതാണ്.
CPSസിൽ നിന്നും ലഭിച്ച വിവരം Tellicherryയിൽ ഇങ്ഗ്ളിഷ് വിദ്യാഭ്യാസം ലഭിക്കുന്ന കാലത്ത്, സ്വന്തം സ്കൂളിലും കോളജിലും മുസ്ലിം പെൺകുട്ടികൾ ഇല്ലായിരുന്നു എന്നതാണ്.
നായർമാരും നമ്പൂതിരിമാരും കുട്ടികളെ ചേർക്കാൻ അൽപം മനഃപ്രയാസം കാണിച്ചിരുന്ന അതേ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഹമ്മദീയർ സ്വന്തം പെൺമക്കളെ ചേർക്കാൻ താൽപ്പര്യപ്പട്ടില്ല എന്നകാര്യത്തെ വളരെ നിസ്സാരമായ രീതിയിൽ വിശകലനം ചെയ്യുന്നതിൽ അർത്ഥമില്ല. കാരണം, കാര്യങ്ങൾ അതീവ സങ്കീർണ്ണമായിരിക്കും. ഈ വിധ സങ്കീർണ്ണകാര്യങ്ങളുടെ ഒരു നിഴൽ മാത്രമേ വ്യക്തികളുടെ മനസ്സിൽ വ്യക്തമായി തെളിഞ്ഞുനിൽക്കുള്ളു. ബാക്കി മുഴുവനും വ്യക്തമല്ലാത്ത ഒരു അറപ്പും വെറുപ്പും വെപ്രാളവും മറ്റുമായാണ് മനസ്സിൽ നിലനിൽക്കുക.
ഉദാഹരണത്തിന്, ഇന്ന് ഇങ്ഗ്ളണ്ടിൽ പല പ്രാദേശിക ഇങ്ഗ്ളിഷുകാരിലും സ്വന്തം മക്കളെ ദക്ഷിണേഷ്യക്കാരുടെ മക്കളുടെ കൂടെ സ്കൂളിൽ ചേർത്തു പഠിപ്പിക്കുന്നതിനോട് വിയോജിപ്പുണ്ട്. ഇതിനുള്ള കാരണം ചോദിച്ചാൽ അവർക്ക് വ്യക്തമായുള്ള ഒരു ഉത്തരം നൽകാൻ ആവും എന്ന് തോന്നുന്നില്ലതന്നെ. അപ്പോൾ പിന്നെ മറ്റുള്ളവർക്ക് മനസ്സിലാക്കാൻ ആവുന്ന കാര്യം ആ ഇങ്ഗ്ളിഷുകാർക്ക് കഠിനമായുള്ള വർണ്ണവിവേചനം ഉണ്ട് എന്നുമാത്രമാവും.
എന്നാൽ കാര്യങ്ങൾ ഈ വിധമായിരിക്കില്ലതന്നെ. ഈ എഴുത്താരാൻ സ്വന്തം മക്കളെ ഇന്ത്യൻ ഔപചാരിക വിദ്യാഭ്യസത്തിൽ ചേർക്കാതിരിക്കാൻ കഠിനമായി പ്രയത്നിച്ച വ്യക്തിയാണ്. ഇതിന്റെ കാരണം, ഈ എഴുത്തുകാരനിൽ എന്തെങ്കിലും വർണ്ണവിവേചനമോ മറ്റോ ഉള്ളത് കൊണ്ടല്ല. എന്നാൽ ഇതിന്റെ പിന്നിൽ പ്രയത്നിച്ച ചേതോവികാരം വളരെ വ്യക്തമായി ഈ എഴുത്തുകാരന് പറഞ്ഞൊപ്പിക്കാൻ ആവുന്നതാണ്. എന്നാൽ ഈ വിധമായുള്ള ഒരു വിശദ്ധീകരണം നൽകാനുള്ള ഒരു വേദിയില്ലാതെ പോയി.
ഈ ലിങ്ക് ഒന്ന് പരിശോധിക്കുക:
2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ
3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള
4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി
6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും
8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി
9. മലബാറിലെ മാപ്പിള സംഘടനകളുടെ
10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ
11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള
12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത
13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്
14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ
16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ
17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ
18. കാര്യവിവരം ഇല്ലാതെയുള്ള ഒരു
19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം
20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ
21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്
22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ
23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ
24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി
25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ
26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു
27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം
28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ
29. മാപ്പളിമരോട് Malabar Manualലിൽ ഒരു
31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം
32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ
33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്
34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള
35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി
36. 180° എതിർ കൊണുകളിൽ നിൽക്കുന്ന
37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം
39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന
40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ
41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു
42. കാഴ്ചപ്പാടുകളിലെ വ്യത്യാസം
43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ
44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ
45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്
46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്
47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള
48. ഉന്നത വിവരമുള്ളവർ നടത്തുന്ന