ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്
18. കാര്യവിവരം ഇല്ലാതെയുള്ള ഒരു social engineering പദ്ധതി
1937ൽ Tellicherryയിൽ വച്ച് നടന്ന ആദ്യത്തെ District Muslim League Council ഇങ്ഗ്ളിഷ് ഭരണത്തിനോട് ആവശ്യപ്പെട്ട മറ്റൊരുകാര്യം,
Local boardകളിലും Municipalityകളിലും മുഹമ്മദീയർക്കയുള്ള പ്രത്യേകമായുള്ള സമ്മതിധായക സംവിധാനം സൃഷ്ടിക്കുക എന്നും ഈ ഒരു മാറ്റം Madras Local Board Actsസിലും Madras District Municipalities Actറ്റിലും ലിഖിതപ്പെടുത്തുക, എന്നാതായിരുന്നു എന്ന് പറഞ്ഞു കഴിഞ്ഞ കാര്യമാണ്.
1909മുതൽ 1947ൽ ബൃട്ടിഷ് ഇന്ത്യയെ ഹിന്ദിക്കാർക്കും പാക്കിസ്ഥാനിനും വിഭജിച്ചുകൊടുക്കുന്നതുവരെ, ബൃട്ടിഷ്-ഇന്ത്യയിൽ സാവധാനത്തിൽ വളർന്ന് ശക്തിപ്രാപിച്ചിരുന്ന ജനാധിപത്യ സംവിധാനം ഉണ്ടായിരുന്നു എന്ന കാര്യം ഇന്ത്യയിലെ മിക്ക ആളുകൾക്കും ഇന്ന് അറിയില്ലാ എന്ന് ഒരു തോന്നൽ.
ഇങ്ഗ്ളിഷ് ഭരണം നടപ്പിലാക്കാൻ തീരുമാനിക്കുന്ന ഓരോ നിയമവും പഠിച്ചും ചർച്ചചെയ്തും ആണ് അന്ന് നിയമ സാമാജികർ അവയെ പാസാക്കുകയോ തള്ളിക്കളയുകയോ ചെയ്തിരുന്നത്.
ഉദാഹരണത്തിന്, സ്ത്രീകൾക്ക് വിവാഹം കഴിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 10ൽ നിന്നും 12 ആക്കാനായി ഇങ്ഗ്ളിഷ് ഭരണം വളരെ അധികം പ്രയാസപ്പെട്ടിരുന്നു. 1891ൽ തന്നെ Age of Consent Actൽ മാറ്റം വരുത്തി ഈ വിധം വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 12 വയസ്സാക്കാൻ ശ്രമിച്ചത് തന്നെ വളരെ അധികം ചർച്ചകൾക്ക് വഴി ഒരുക്കിയിരുന്നു.
ഈ ഒരു കാര്യത്തെ ഏറ്റവും കഠിനമായി എതിർത്തിരുന്നത് ഉപുദ്വീപിന്റെ ഏതാണ്ട് മധ്യഭാഗത്തുള്ള രാഷ്ട്രീയക്കാരനായ തിലകൻ ആയിരുന്നു. ഹൈന്ദവ പാരമ്പര്യങ്ങളിൽ ഇങ്ഗ്ളിഷ് ഭരണം ഇടപെടുന്നുവെന്ന വാദമാണ് ഈ ആൾ എടുത്തത്.
ഈ ആൾ ഏതു വിധേനെയാണ് ബൃട്ടിഷ് ഇന്ത്യയിലെ മുഴുവൻ പ്രദേശത്തുമുള്ള, അന്ന് ഹൈന്ദവർ എന്ന് അവകാശപ്പെട്ടു തുടങ്ങിയവരെ പ്രതിനിധീകരിക്കുക എന്ന് ഈ എഴുത്തുകാരന് മനസ്സിലാകുന്നില്ല. ഉദാഹരണത്തിന്, ബൃട്ടിഷ്-മലബാറിലെ ആളുകളിൽ എത്രപേർ ഈ ആളെക്കുറിച്ച് കേട്ടിട്ടുണ്ടാവും എന്നതുതന്നെ ചിന്തിക്കാവുന്നകാര്യം ആണ്.
(ഈ സംഗതിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പലകാര്യങ്ങളും ഇന്ന് വിക്കീപീഡിയ പേജുകളിൽ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്.)
ബൃട്ടിഷ്-ഇന്ത്യയിൽ ഇങ്ഗ്ളിഷ് ഭരണം ജനാധിപത്യം കൊണ്ടുവന്നത് ഈ പ്രദേശുത്തുള്ള സാമൂഹിക ഉന്നതർക്ക് ഒരു പുതിയ ജീവിതാനുഭവം തന്നെയായിരുന്നിരിക്കേണം.
എന്നാൽ ഇതോടുകൂടി ഓരോ മുക്കിലും മൂലയിലും സാമൂഹികമായി വൻകിട ചേരിതിരുവുകളും മറ്റുമായിരിക്കാം വളർന്നുവന്നിരിക്കുക. മാത്രവുമല്ല, രാഷ്ട്രീയമായി വൻ സാധ്യതകൾ കൈവശം വന്നുതുടങ്ങും എന്ന് മനസ്സിലാക്കിയ പലരും വൻകിട പിടിവലികളിൽ പങ്കെടുത്തിരുന്നു എന്നും മനസ്സിലാക്കുക. ഈ വിധമായുള്ള പലരും ഇങ്ഗ്ളണ്ടിലേക്കും ബൃട്ടണിലെ മറ്റ് പ്രദേശങ്ങളിലേക്കും പോകാൻ മാത്രം സമ്പത്തുള്ളവർ ആയിരുന്നു എന്നും മനസ്സിലാക്കുക.
QUOTE from Wikipedia : At this the pandal was strewn with broken chairs and shoes were flung by Aurobindo Ghosh and his friends. Sticks and umbrellas were thrown on the platform. There was a physical scuffle. When people came running to attack Tilak on the dais, Gokhale went and stood next to Tilak to protect him. END OF QUOTE.
മുകളിൽ നൽകിയത്, ഒരു സമ്മേളനത്തിൽ വച്ച് തിലകനേയും കൂട്ടരേയും അടിക്കാനായി മറ്റൊരു കൂട്ടം നടത്തിയ ശ്രമത്തിന്റെ കഥയാണ്. മരക്കമ്പുകളും കുടകളും സ്റ്റേജിലേക്ക് എറിയുകയും, കസേരകൾ വച്ച് തമ്മിലടിക്കുന്ന കാര്യവും, ആളുകൾ ഓടുന്നതിന് ഇടയിൽ അവരുടെ ചെരുപ്പുകൾ ഉപേക്ഷിച്ച കാര്യവും കാണുന്നു.
ഇങ്ഗ്ളിഷ് ഭരണം അവരുടെ ഉന്നത മാനസിക ഭാവത്തിൽ നിന്നുകൊണ്ട് ബൃട്ടിഷ് ഇന്ത്യയിൽ ജനാധിപത്യം പഠിപ്പിച്ചുവിടാൻ ശ്രമിച്ചത്, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ വൻ ഐതിഹാസിക നേതാക്കൾ ആണ് എന്ന് ഇന്ന് വിവരിക്കപ്പെടുന്ന ആളുകൾ ഏതുവിധത്തിലാണ് ഏറ്റെടുത്തത് എന്നത് ഈ മുകളിൽ സൂചിപ്പച്ച സംഭവ വിവരണത്തിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.
ബൃട്ടിഷ്-ഇന്ത്യയിൽ ജനാധിപത്യം സാമൂഹിക സമാധാനം ആയിരിക്കില്ല വളർത്തിയിരിക്കുക. കാരണം, പലരീതിയിലും തമ്മിൽ സംശയത്തോടുകൂടി വീക്ഷിച്ചു ജീവിക്കുന്ന ജനങ്ങളിൽ ആ വിധ സംശയങ്ങൾക്കും മറ്റ് സുരക്ഷയില്ലായ്മകൾക്കും വൻ ഊക്ക് കൂട്ടുക മാത്രമായിരിക്കും ഈ ജനാധിപത്യം ചെയ്തിരിക്കുക. ഇങ്ഗ്ളിഷുകാരുടെ ഭരണത്തിവേണ്ടിയാണ് ജനം ഇങ്ഗ്ളിഷ് ഭരണത്തിനോട് ഒത്തുനിന്നത് എന്ന കാര്യം ഇങ്ഗ്ളണ്ടിന് അറിയാതെ പോയി. അല്ലാതെ ജനാധിപത്യ കോലാഹലങ്ങളെ ഇഷ്ടപ്പെട്ടതു കൊണ്ടല്ല ജനം ഇങ്ഗ്ളിഷ് ഭരണത്തിന് ലാളന നൽകിയത്.
ഇങ്ഗ്ളിഷ് ഭരണവും പ്രാദേശിക ജനാധിപത്യ കോലാഹലങ്ങളും രണ്ടും രണ്ടാണ്. ഒന്ന് മറ്റൊന്നിന്റെ പ്രതിച്ഛായ അല്ലതന്നെ.
ഇവിടെ വ്യക്തമായും എടുത്തു പറയേണ്ടുന്ന കാര്യം ദക്ഷിണേഷ്യയിലെ പാരമ്പര്യ രാജകുടുംബ ഭരണത്തെയല്ല ജനാധിപത്യം replace ചെയ്യുന്നത് എന്നതാണ്. ഈ വിധം പാരമ്പര്യ രാജകുടുംബ ഭരണത്തെയാണ് ജനാധിപത്യം ഉന്തിപ്പുറത്താക്കുന്നത് എങ്കിൽ ഒരു വൻ പരിധി വരെ അതൊരു നല്ലകാര്യം തന്നെയാണ്.
എന്നാൽ അന്ന് സംഭവിച്ചത്, അതി ഗംഭീര മാസനിക നിലവാരം കാഴ്ചവെക്കുന്ന ഇങ്ഗ്ളിഷ് ഭരണത്തെയാണ് പ്രാദേശിക സാമൂഹിക ഉന്നതർ കൈവശപ്പെടുത്തിയ ജനാധിപത്യം ഉന്തിപ്പുറത്താക്കുന്നത് എന്നതാണ്.
എന്നാൽ ഇതും കൂടി പറയേണ്ടിയിരിക്കുന്നു. പ്രാദേശിക സാമൂഹിക ഉന്നതർക്ക് പകരം, സാമൂഹിക കുഴികളിൽ പെട്ടുകിടിക്കുന്നവർ ആണ് ജന നേതാക്കൾ ആയി വളരുക എങ്കിൽ, സമൂഹത്തിന് വൻ ഔന്നിത്യമല്ല വരിക. മറിച്ച് സമൂഹം ആകെക്കൂടി മാനസിക അധഃപ്പധനത്തിലേക്ക് തലകുത്തി മറിയുകയാണ് ചെയ്യുക എന്നതും മറ്റൊരു വാസ്തവം ആണ്.
Local boardകളിലും Municipalityകളിലും മുഹമ്മദീയർക്കായുള്ള പ്രത്യേകമായുള്ള സീറ്റുകൾ സംവരണം ചെയ്യണം എന്ന കാര്യം തന്നെ ഈ ജനാധിപത്യം വളർത്തിയെടുത്ത ഒരു പുതിയ പ്രചോദനം ആയിരിക്കും ദക്ഷണേഷ്യയിൽ.
യാതോരു രീതിയിലും തല്ല്യ വ്യക്തിത്വത്തോടുകൂടി തമ്മിൽ ആശയവിനിമയം ചെയ്യാനോ, സമ്പോധന ചെയ്യാനോ ഇരിക്കാനുോ നിൽക്കാനോ തമ്മിൽ പരാമർശിക്കാനോ മറ്റോ പറ്റാത്തതും, എന്നാൽ ആ വിധം തമ്മിൽ തുല്യതയോടുകൂടി ഈ വിധകാര്യങ്ങൾ ചെയ്താൽ വൻ അതിക്രമമോ, സ്വയം തരംതാഴലോ സംഭവിപ്പിക്കുന്ന ഭാഷാ അന്തരീക്ഷത്തിൽ ജനാധിപത്യം വ്യക്തികളിൽ, ഇങ്ഗ്ളിഷിൽ കാണാൻ പറ്റാത്തതരത്തിലുള്ള, ഒത്തുചേരലുകളിലേക്കും ചില വ്യക്തികളിലോട് അടിയാളത്തം പ്രഖ്യാപികുന്നതിലേക്കുമാണ്, സമൂഹത്തെ നയിക്കുക.
ഇങ്ഗ്ളിഷ് ഭരണം വിഭാവനം ചെയ്ത വൻ egalitarianism അല്ല സാമൂഹത്തിൽ പടർന്നുപിടിക്കുക.
കാരണം, ഇങ്ഗ്ളിഷുകാർക്ക് അറിവുള്ള സമൂഹത്തിലെ വ്യക്തികൾ തമ്മിൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്, You - You, He - He, She - She കണ്ണികളിലൂടെയാണ് എങ്കിൽ, ദക്ഷിണേഷ്യയിൽ വ്യക്തികൾ തമ്മിൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്, അങ്ങ് - നീ, അദ്ദേഹം - അവൻ, അവര് - അവൾ എന്നീ കണ്ണികളിലൂടേയും, ഈ കണ്ണികൾ തന്നെ അതി സങ്കീർണ്ണമായി കുരുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് കുരുക്കളിലൂടേയും ആണ്.
ഇത് രണ്ടും രണ്ട് വ്യത്യസ്ത സോഫ്ട്വേർ കോഡിങ്ങാണ് എന്നു മനസ്സിലാക്കാൻ വളരെ പ്രായസം ഉണ്ട് എന്ന് തോന്നുന്നില്ല.
You, He എന്ന കോഡിങ്ങിൽ നിർവ്വചിക്കപ്പെടുന്ന ഏതാനും വ്യക്തികൾ ഫ്യൂഡൽ ഭാഷാ കോഡിങ്ങിലേക്ക് പ്രവേശിക്കപ്പെട്ടാൽ, പൊടുന്നനെ നീ, നിങ്ങൾ, സാർ, അവൻ, അയാൾ, അദ്ദേഹം എന്ന രീതിയിലേക്ക് ചിന്നിച്ചിതറി, സാമൂഹികമായും വ്യക്തിത്വപരമായും പല ദിക്കുകളിലേക്ക് തെറിച്ചുപോകും.
ഈ ഒരു വിവരം വ്യക്തമായി മനസ്സിലാക്കാതെയുള്ള ഒരു social engineering പദ്ധതിയാണ് ഇങ്ഗ്ളിഷ് ഭരണം, ബൃട്ടിഷ്-ഇന്ത്യയിൽ ജനാധിപത്യം നടപ്പാക്കുന്നതിലൂടെ ചെയ്തത്.
2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ
3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള
4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി
6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും
8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി
9. മലബാറിലെ മാപ്പിള സംഘടനകളുടെ
10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ
11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള
12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത
13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്
14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ
17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ
18. കാര്യവിവരം ഇല്ലാതെയുള്ള ഒരു
19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം
20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ
21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്
22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ
23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ
24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി
25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ
26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു
27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം
28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ
29. മാപ്പളിമരോട് Malabar Manualലിൽ ഒരു
31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം
32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ
33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്
34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള
35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി
36. 180° എതിർ കൊണുകളിൽ നിൽക്കുന്ന
37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം
39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന
40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ
41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു
42. കാഴ്ചപ്പാടുകളിലെ വ്യത്യാസം
43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ
44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ
45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്
46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്
47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള
48. ഉന്നത വിവരമുള്ളവർ നടത്തുന്ന