top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്

21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്

അറിയപ്പെടുന്ന ചരിത്രകാലത്തത്രയും ദക്ഷിണേഷ്യയിൽ വ്യക്തമായ രാജ്യങ്ങളും ആ വിധ രാജ്യങ്ങളിലെ പ്രജകളും എന്ന അവസ്ഥതന്നെ ഉണ്ടായിരുന്നു എന്നു പറയാനാവും എന്നു തോന്നുന്നില്ല. വൻകിട സാമ്രാജ്യങ്ങളെക്കുറിച്ചു, വൻ സാമ്രാട്ടുകളേയും ചക്രവർത്തിമാരെക്കുറിച്ചും ചരിത്ര ഗ്രന്ഥങ്ങളിൽ എഴുതിക്കാണാനായേക്കാമെങ്കിലും, അവയൊന്നും തന്നെ ഒരു welfare state രാജ്യം എന്ന ഭാവത്തിലുള്ള രാജ്യങ്ങളോ ഭരണങ്ങളോ ആയിരുന്നുവെന്ന് തോന്നുന്നില്ല.


ചക്രവർത്തിമാർ കുറേ ചെറുകിട രാജാക്കളുടെ അധിപന്മാരായി നിലകൊള്ളുമെന്നല്ലാതെ മറ്റ് ഏതെങ്കിലും തരത്തിൽ ഇങ്ഗ്ളിഷ് ഭരണം ഈ ഉപഭൂഖണ്ഡത്തിൽ പടുത്തുയർത്തിയ എന്തെങ്കിലും ജനനന്മാ കാര്യങ്ങൾ ചെയ്തിരുന്നുവെന്ന് തോന്നുന്നില്ല.


ഈ ഒട്ടനവധി ചെറിയ പ്രദേശങ്ങളിൽ പലതിനേയും ചരിത്രപരമായുള്ള യാദൃശ്ചികമായ സംഭവങ്ങളുടെ ഒരു വൻ നിരയിലൂടെ ഒരു രാജ്യമാക്കി മാറ്റിയത് English East India Company ആണ്. നിത്യവും ആയിരക്കണക്കിന് അക്രമങ്ങളും കൊള്ളിവെപ്പും അരാജകത്വവം നടമാടിയ ഈ പ്രദേശങ്ങളിൽ വൻ സമാധാനവും അനവധി ജനവംശങ്ങളിൽ വൻ മൂല്യവർദ്ധനവും മറ്റും വന്നുതുടങ്ങിയിരുന്നു ഇതോടുകൂടി.


എന്നാൽ ഈ ഉപഭൂഖണ്ഡത്തിലെ യാഥാർത്ഥ്യങ്ങൾ അറിയാതെ ബൃട്ടണിൽ വൻ വിഡ്ഢികളായ അക്കാഡമിക്ക് ജീനിയസുകൾ ഈ പ്രദേശത്തെ വീണ്ടും കലാപത്തിലേക്കും മറ്റും നയിപ്പിക്കാനുള്ള പദ്ധതിയിടലാണ് നടന്നുകൊണ്ടിരുന്നത്. ഇതിന്റെ ഭാഗമായി ബൃട്ടിഷ്-ഇന്ത്യയിലേക്ക് ജനാധിപത്യം ഇറക്കുമതി ചെയ്യപ്പെട്ടു.


ദക്ഷിണേഷ്യയെ വീണ്ടും പ്രാദേശിക ഉന്നതരുടെ കൈകളിലേക്ക് എത്തിക്കുക എന്നതാണ് ഈ ബുദ്ധികേമന്മാരുടെ ഉദ്ദേശ്യം. ഈ പ്രദേശം ആയിരക്കണക്കിന് വർഷങ്ങൾ പ്രാദേശിക ഉന്നതരുടെ കൈകളിൽ തന്നെയായിരുന്നു ഉണ്ടായിരുന്നത് എന്നും, ആ വിധമായുള്ള ഒരു കാര്യത്താൽ കാര്യമായ യാതോരു ഗുണവും കാണാനില്ലാ എന്നും ഉള്ള ഒരു കാര്യം ആരും ചിന്തിച്ചില്ലാ എന്നു തോന്നുന്നു.


ടാജ് മഹളും, അനവിധ കൊട്ടാരങ്ങളും വൻ ക്ഷേത്രങ്ങളും കോട്ടകളും മറ്റും കാണപ്പെടുന്നുണ്ട് എന്നത് വാസ്തം തന്നെ. എന്നാൽ ഇവയെല്ലാം ചൂണ്ടിക്കാണിക്കുന്നത് ഒരു വൻകൂട്ടും ജനം അടിമകളായി ജീവിച്ചതിന്റെ തെളിവുകൾ മാത്രമാണ് എന്ന് മനസ്സിലാക്കാൻ ഇങ്ഗ്ളണ്ടിലെ പലർക്കും ആയില്ലാ എന്നു തോന്നുന്നു.


മലബാറിൽ 1940കളോടുകൂടി മുസ്ലിം ലീഗ് മലബാറിലെ മുഹമ്മദീയരെ അണിചേർക്കാനായി വൻ പ്രവർത്തനം തന്നെ നടത്തിത്തുടങ്ങിയിരുന്നു. തുടക്കത്തിൽ വെറും ഏഴുമാസം കൊണ്ട് 15000 പുതിയ അംഗങ്ങളെ ചേർക്കുവൻ ലീഗിന് കഴിഞ്ഞു പോലും. എന്നാൽ 1938 ആയതോടുകൂടി, അംഗ സംഖ്യ 32000 ആയി മാറി മലബാറിൽ.


മുസ്ലിം ലീഗ് നേതൃത്വം ഊന്നിപ്പറഞ്ഞുകൊണ്ടിരുന്നത് മുഹമ്മദീയരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്ന സവിശേഷതകളും, ചൂണ്ടിക്കാണിച്ചു കൊണ്ടിരുന്നത് ഹൈന്ദവരായി അറിയപ്പെട്ടു തുടങ്ങിയവരുടെ കുരുട്ടുബുദ്ധി ചിന്താഗതികളും ആയിരുന്നു പോലും.


ജനാധിപത്യം സമൂഹത്തെ ആകെ മാറ്റിമറിക്കുകയാണ് ചെയ്തത്. ചരിത്രത്തിൽ ഇല്ലാത്ത ഹിന്ദുക്കൾ എന്ന ഒരു പുതിയ ഭൂരിപക്ഷം ബൃട്ടിഷ്-ഇന്ത്യയിൽ പിറന്നിരിക്കുന്നു. ആ ഹിന്ദുപക്ഷത്തിനുള്ളിൽ വൻ വിള്ളലുകൾ ഉണ്ട്. അതേ സമയം പുതിയ ഒരു വൻ എതിർപക്ഷമായി മുഹമ്മദീയരും ഒരേ മേൽവിലാസത്തിൽ അറിയപ്പെട്ടുതുടുങ്ങിയിരിക്കുന്നു. അവർക്കുമിടയിൽ വൻ വിള്ളലുകൾ ഉണ്ട്. എന്നാൽ ഈ രണ്ടു കൂട്ടരും തമ്മിൽ നേരിടാനും ഏറ്റുമുട്ടാനും ഉള്ള ഒരുക്കങ്ങൾ report ചെയ്യുമ്പോഴും ചർച്ച ചെയ്യപ്പെടുമ്പോഴും ഉള്ളിലെ വിള്ളലുകൾ പരിഗണിക്കപ്പെടുന്നില്ല.


ഭൂരിപക്ഷ സമുധായക്കാരുടെ ഉപദ്രവിക്കലിൽ നിന്നും സംരക്ഷണം നേടാൻ മുഹമ്മദീയർ മുസ്ലീം ലീഗിന് കീഴിൽ അണിനിരക്കണം എന്ന് മുസ്ലിം ലീഗ് ആഹ്വാനം ചെയ്യുന്നു.


1940 ഏപ്രിൽ മാസത്തിൽ Calicutൽ വച്ച് മുസ്ലിം ലീഗിന്റെ ഒരു വൻ മലബാർ ജില്ലാ സമ്മേളനം നടന്നു. ബൃട്ടിഷ്-ഇന്ത്യയിലെ Bengal provinceന്റെ പ്രധാന മന്ത്രിയായിരുന്ന Fazalul Haq ഈ സമ്മേളനത്തിൽ ഈ വിധത്തിൽ ഉപദേശം നൽകുകയുണ്ടായി പോലും:


നിങ്ങൾ ഒന്നാമതും രണ്ടാമതും ഒരു മുസ്ലിം ആയിരിക്കേണം. തങ്ങൾ ആദ്യം ഇന്ത്യാക്കരാണ് എന്നും, രണ്ടാമത് മാത്രമാണ് മുസ്ലീം എന്നും അവകാശപ്പെടുന്നവർ യഥാർത്ഥ മുസ്ലിം അല്ല. END


ഈ കാലത്ത് ഇന്ത്യ പിറിന്നിട്ടു പോലും ഇല്ലാ എന്നും ഓർക്കേണം. നിലവിൽ ഉള്ളത് ബൃട്ടിഷ്-ഇന്ത്യാണ്. ആ രാജ്യത്തിനെ അന്നും വെറും ഇന്ത്യയെന്ന പേരിൽ ആണ് ബൃട്ടിഷ്-ഇന്ത്യൻ രേഖകളിൽ പലതിലും രേഖപ്പെടുത്തിക്കാണുക.


ഈ കാലഘട്ടത്തിൽ ബൃട്ടിഷ്-ഇന്ത്യയെ കൈക്കലാക്കാൻ കോൺഗ്രസ് നേതാക്കൾ വൻ കുരുട്ടു ബുദ്ധിപ്രയോഗം നടത്തിത്തുടങ്ങിയിരുന്നു എന്നും ഓർക്കുക.

All India Muslim Leagueന്റെ ലഹോർ സമ്മളനത്തിൽ വച്ചാണ് Two Nation Theory എന്ന നയം അംഗീകരിക്കപ്പെട്ടത്. Calicutൽ വച്ചു നടന്ന മുസ്ലിം ലീഗിന്റെ സമ്മേളനത്തിൽ വച്ച് All India Muslim Leagueന്റെ ഈ നയത്തിനോട് യോജിപ്പ് അംഗീകരിക്കപ്പെട്ടു.


ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം കൊണ്ടെത്തിച്ചത് ഈ പാതയിലേക്കാണ്. Fazalul Haqന്റെ വാക്കുകൾ ഈ വിധമായിരുന്നു: ഹൈന്ദവരുടെ മേൽക്കോയ്മയെ തടയാൻ (മലബാറിലെ) മാപ്പിളമാർ മാത്രം മതിയാകും. END.


മറ്റൊരു നേതാവിന്റെ വാക്കുകൾ ഈ വിധവും:


ഞങ്ങൾ ന്യൂന പക്ഷമാണ്. എന്നാൽ ഹിന്ദുക്കൾക്ക് ഞങ്ങളെ എന്തും ചെയ്യാനാകും എന്ന ചിന്ത വേണ്ട. അവർ ബദ്ർ യുദ്ധം (Battle of Badr) മറക്കണ്ട. ഒരു വൻ കൂട്ടം അവിശ്വാസികളെ ഒരു ചെറിയ കൂട്ടം മുഹമ്മദീയർ തുരത്തിയതിന്റെ ചരിത്രമാണ് ഉള്ളത്. ഞങ്ങളിൽ അറബി രക്തം ഉള്ളിടത്തോളം കാലം ഭൂരിപക്ഷക്കാർ ഞങ്ങൾക്ക് നിസ്സാരം തന്നെ. END.


രണ്ടാം ലോകമഹായുദ്ധ കാലമാണ്. രാഷ്ട്രീയക്കാർക്ക് ആളെക്കൂട്ടാനും തങ്ങളിലെ ക്രമംകെട്ട ജീവിതരീതികളെയും മറ്റും ജനശ്രദ്ധയിൽ നിന്നും മറച്ചുവെക്കാനും പറ്റിയ ആശയം വിദേശ ഭരണം നിർത്തിപ്പിക്കുക എന്നതായിരുന്നു. ബൃട്ടിഷ് മലബാറിനെ ഹിന്ദിക്കാരുടെ കൈകളിലേക്ക് മൂക്കും കുത്തി വീഴ്ത്തിക്കാനാണ് പദ്ധതിയിടുന്നത് എന്ന കാര്യം മലബാറിലെ യാതോരു മഹാ ബുദ്ധിമാനും മനസ്സിലായില്ലാ എന്നത് ആശ്ചര്യകരം തന്നെ.


ഭിന്നിപ്പിച്ച് ഭരിക്കുക (Divide and rule) എന്ന നയമാണ് ഇങ്ഗ്ളിഷ് ഭരണത്തിന് ഉണ്ടായിരുന്നത് എന്ന് വിഡ്ഢി ചരിത്രങ്ങൾ എഴുതിവിടുന്നുണ്ട്. എന്നാൽ ഇവിടെ ഭിന്നിപ്പ് സ്വമേധയാ വരുത്തിയത് ജനാധിപത്യമാണ്. അല്ലാതെ വളരെ ശ്രദ്ധയോടുകൂടി കൂട്ടിച്ചേർത്തെടുത്ത ബൃട്ടിഷ്-ഇന്ത്യയിൽ യാതോരു ഭിന്നിപ്പിനും ഇങ്ഗ്ളിഷ് ഭരണം ശ്രമിച്ചിരുന്നില്ലതന്നെ.


All India Muslim Leagueന്റെ Two Nation Theory മലബാറിലെ മുസ്ലിം ലീഗ് അംഗീകരിച്ചതോടുകൂടി, മലബാറിൽ കോൺഗ്രസും മുസ്ലിം ലീഗും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങിയെന്ന് വേണമെങ്കിൽ പറയാനാവുന്നതാണ്. എന്നാൽ വായനക്കാരൻ ഓർക്കേണ്ടത് ഈ വിധ രാഷ്ട്രീയക്കളിയെല്ലാം നിസ്സാര എണ്ണം നേതാക്കൾ അവരുടെ വാസസ്ഥലങ്ങളിൽ നിന്നും മെനഞ്ഞെടുത്തത് മാത്രമാണ്.


ഒരു വൻ ഭൂരിപക്ഷം ജനത്തിനും ഇങ്ഗ്ളിഷ് ഭരണത്തിനോട് യാതോരു എതിർപ്പുമില്ലതന്നെ. പോരാത്തതിന്, കുറച്ചെങ്കിലും ചരിത്രവിവരം ഉള്ള ആരും തന്നെ സ്വന്തം നാടിനെ വീണ്ടും പ്രാദേശിക ഉന്നതരുടെ കൈകളിലേക്ക് ഏൽപ്പിക്കണം എന്ന ആഗ്രഹം മനസ്സിൽ വെക്കില്ല.


മുസ്ലിം ലീഗ് നിർവ്വചിക്കുന്ന ഹൈന്ദവ ഭൂരിപക്ഷം എന്ന ശത്രുപക്ഷം തന്നെ ചരിത്രപരമായി ഒരു വാസ്തവം അല്ലതന്നെ. ഉദാഹരണത്തിന് പഴശ്ശിരാജ സാമൂഹികമായി കീഴിൽ നിന്നിരുന്ന മുഹമ്മദീയരെ വെട്ടിക്കൊല്ലിക്കുകയും കഴുമരത്തിൽ ആണികൊണ്ട് അടിച്ച് തറയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ അതേ സമയം ടിപ്പു സുൽത്താൻ എന്ന മൈസൂറിലെ മുഹമ്മദീയ ഭരണാധിപനോടു അടുപ്പവും അടിയാളത്തവും പ്രകടിപ്പിച്ചിരുന്നു.


അതേ സമയം Calicutലും Badagaraയിലും ചരിത്രപരമായി നമ്പൂതിരമാരും രാജകുടുംബക്കാരും അറബി ബന്ധമുള്ള മുഹമ്മദീയരുമായി വളരെ അടുപ്പത്തിൽ തന്നെയായിരുന്നു.


മുഹമ്മദീയരിലെ പല ഉന്നത കുടുംബക്കാരും നമ്പൂതിരി, അമ്പലവാസി, നായർ, എന്നിവർ ഇസ്ലാമിലേക്ക് ചേർന്നവർ ആയിരിക്കാം. ഉന്നത കുടുംബക്കാരല്ലാത്തവരിൽ പലരും മക്കത്തായ തീയർ, ചെറുമർ എന്നിവർ ഇസ്ലാമിലേക്ക് ചേർന്നവരും തന്നെയാണ്.


എന്നാൽ കീഴ്ജനത്തിനെ എല്ലാ ഉന്നത കുടുംബക്കാരും അടിച്ചമർത്തിത്തന്നെയാണ് നിർത്തിയിരുന്നത്. 1940 ആയപ്പോഴേക്കും മുഹമ്മദീയ മേൽവിലാസത്തിലും ഹൈന്ദവ മേൽവിലാസത്തിലും ഒട്ടനവധി പേർ കീഴ്ജനം തന്നെയായിരുന്നു.


ഇങ്ങിനെ വ്യക്തിപരമായി നോക്കുമ്പോൾ ഏറ്റുമുട്ടാൻ തയ്യാറായി നിൽക്കുന്ന രണ്ടു പക്ഷത്തിലും ഒരേ കൂട്ടർ ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. അറബി രക്തം, ബദ്ർ യുദ്ധം എന്നാല്ലാം പറയുന്നതിൽ കാര്യമായ പ്രസക്തിയില്ലതന്നെ. കാരണം ചിന്തിക്കുന്നതും പറയുന്നതും വാക്കാൽ ഏറ്റുമുട്ടുന്നതും അറബിയിലോ ഇങ്ഗ്ളിഷിലോ അല്ലതന്നെ. മറിച്ച് പ്രാകൃത സ്വഭാവമുള്ള പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ തന്നെയാണ്.


പ്രാദേശിക ഫ്യൂഡൽ ഭാഷയും പ്രവാചകനായ മുഹമ്മദും തമ്മിൽ എന്തെങ്കിലും ബന്ധം കാണുമോ?

1. എതിർകോണുകളിൽ നിന്നുകൊണ്ട്


2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ


3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള


4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി


5. അടിമകളെ മോചിപ്പിച്ചാൽ അടിമ


6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും


7. കോൺഗ്രസിന് ദക്ഷിണ മലബാറിൽ


8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി


9. മലബാറിലെ മാപ്പിള സംഘടനകളുടെ


10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ


11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള


12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത


13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്


14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ


15. വിദേശീയ ഭരണം അറബിക്കടലിൽ


16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ


17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ


18. കാര്യവിവരം ഇല്ലാതെയുള്ള ഒരു


19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം


20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ


21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്


22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ


23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ


24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി


25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ


26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു


27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം


28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ


29. മാപ്പളിമരോട് Malabar Manualലിൽ ഒരു


30. ഇങ്ഗ്ളിഷ് ഭരണത്തോട് കൂറു


31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം


32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ


33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്


34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള


35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി


36. 180° എതിർ കൊണുകളിൽ നിൽക്കുന്ന


37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം


38. ഭൂസ്വത്ത് കൈ അവകാശവുമായി


39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന


40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ


41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു


42. കാഴ്ചപ്പാടുകളിലെ വ്യത്യാസം


43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ


44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ


45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്


46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്


47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള


48. ഉന്നത വിവരമുള്ളവർ നടത്തുന്ന


49. സമൂഹത്തിൽ ഒരു ഫ്യൂഡൽ ഭാഷാ


50. വിള്പവവീര്യത്തിലൂടെയുള്ള സാമൂഹിക

bottom of page