ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്
22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ സംഘടന
നയാഗ്ര വെള്ളച്ചാട്ടം അവിടുള്ള എല്ലാ വെള്ളത്തേയും കുത്തിയൊലിപ്പിച്ച് അഗാധ ഗർത്തത്തിലേക്ക് കുത്തിവീഴ്ത്തുന്നതു പോലുള്ള ഒരു ചരിത്രപരമായുള്ള സംഭവവികാസത്തിനാണ് രാഷ്ട്രീയക്കാർ അന്ന് ബൃട്ടിഷ്-മലബാറിലും ബൃട്ടിഷ്-ഇന്ത്യ മുഴുവനും ലക്ഷ്യമിടുന്നത്.
ബൃട്ടിഷ്-മലബറിനെ മാത്രമല്ല, മറിച്ച് മെഡ്രാസ് പ്രസിഡൻസിയിലേയും ബോംബെ പ്രസിഡൻസിയിലേയും കൽക്കട്ട പ്രസിഡൻസിയിലേയും പോരാത്തതിന് മറ്റ് ബൃട്ടിഷ്-ഇന്ത്യൻ പ്രോവിൻസുകളിലേയും പ്രദേശങ്ങൾ അത്രയും കുത്തൊഴുക്കിൽ പെട്ട് അഗാധ ഗർത്തമായ ഹിന്ദി ഭരണത്തിന് കീഴിലേക്ക് കുത്തിമറിച്ചിടാനുള്ള പദ്ധതിയാണ് രാഷ്ട്രീയക്കാർ ഒരുക്കുന്നത്.
ഹിന്ദക്കാരിൽ വൻകിടക്കാർ പലരും അന്ന് ഉണ്ടായിരുന്നിരിക്കാം എന്നത് ശരിയാണ് എങ്കിലും, ഏതാണ്ട് 82%ത്തോളം ഹിന്ദിക്കാരും എഴുത്തും വായനും അറിയില്ലാത്തവരായിരുന്നു 1940കളിൽ. പോരാത്തതിന്, ഏതാണ്ട് 18ട്ടോളം ചെറുകിട ഭാഷകൾ കൂട്ടിച്ചേർത്തും, അതിലേക്ക് സംസ്കൃത പദാവലി കയറ്റിവിട്ടുമാണ് ഹിന്ദി ഭാഷയെ വളർത്തിയെടുത്തത് എന്നും മനസ്സിലാക്കുന്നു.
ഇങ്ഗ്ളിഷ് ഭരണത്തെ തഴഞ്ഞ് ഹിന്ദിക്കാരുടെ കീഴിൽ വന്നുപെട്ടാൽ എന്ത് പുതിയ സ്വാതന്ത്ര്യമാണ് ബൃട്ടിഷ്-മലബാറിൽ കയറിവരിക എന്ന് ചിന്തിക്കാവുന്നതേയുള്ളു.
ഇങ്ഗ്ളിഷ് ഭരണം വിട്ടുപോകുകയാണ് എങ്കിൽ തങ്ങൾക്ക് വ്യത്യസ്തമായ ഒരു രാജ്യം തന്നെ വേണം എന്നാണ് വടക്കൻ ബൃട്ടിഷ്-ഇന്ത്യൻ മുഹമ്മദീയരുടെ സംഘടനയായ All India Muslim League ആവശ്യപ്പെടുന്നത്.
ബൃട്ടിഷ്-മലബാറിലെ മുസ്ലിം ലീഗ് All India Muslim Leagueന്റെ ഈ ആവശ്യത്തിനോടുള്ള യോജിപ്പ് അറിയിച്ചതോടുകൂടി, മലബാറിലെ കോൺഗ്രസ് നേതാക്കളും മലബാർ മുസ്ലിം ലീഗ് നേതാക്കളും തമ്മിൽ വൻ മാനസിക ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ നീങ്ങിയെന്ന് തോന്നുന്നു.
ബൃട്ടിഷ്-ഇന്ത്യയെ മുഴുവനും കോൺഗ്രസിന് കിട്ടണം എന്ന ഭാവത്തിലാണ് കോൺഗ്രസ് നേതാക്കാൾ. ഹൈദ്രബാദിലേയും ബെങ്ഗോളിലേയും സിന്ധിലേയും മറ്റും ആളുകൾ നിർബന്ധമായും കോൺഗ്രസ് ഭരിക്കുന്ന രാജ്യത്തിൽ നിൽക്കണം എന്ന് മലബാറിലെ കോൺഗ്രസ് നേതാക്കൾക്ക് നിർബന്ധം പറയാൻ എന്താണ് അവകാശം എന്ന് അറിയില്ല.
അതേ സമയം ദക്ഷിണേഷ്യയുടെ വടക്ക്-പടിഞ്ഞാറൻ ഭാഗങ്ങളിലും വടക്ക്-കിഴക്കൻ ഭാഗങ്ങളിലും സൃഷ്ടിക്കപ്പെട്ടേക്കാവുന്ന ഒരു മുഹമ്മദീയ രാജ്യത്തിലേക്ക് മലബാറിലെ മുഹമ്മദീയർ ഏതുവിധത്തിലാണ് ചേരുക എന്നതും ഒരു വൻ ഭൂമിശാസ്ത്രപരമായ പ്രശ്നം തന്നെയായിരുന്നിരിക്കാം.
1944ൽ, അന്നത്തെ സിന്ധ് പ്രവിശ്യയിലെ പ്രധാന മന്ത്രിയായിരുന്ന Alla Bakshകിന്റെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ദേശീയ വാദത്തിന് പിന്തുണ നൽകുന്ന തരത്തിലുള്ള ആശയങ്ങളുമായി ഡൽഹിയിൽ ഒരു All India സമ്മളനം നടന്നു. All India Muslim Majlis എന്ന ഒരു സംഘടന രൂപീകരിക്കപ്പെട്ടു. ഈ സംഘടനയുടെ പ്രഖ്യാപിത നയം Muslim leagueഗിന്റെ രണ്ടു രാഷ്ട്ര സിദ്ധാന്തത്തെ എതിർക്കുക എന്നതായിരുന്നു.
എന്നാൽ ഇതിന് പിന്നിലും പ്രവർത്തിച്ച മാനസിക ഭാവം സമുദായത്തിന്റെ നേതൃത്വസ്ഥാനം കൈവശപ്പെടുത്തുക എന്നതായിരുന്നിരിക്കാം.
മലബാറിലെ മുഹമ്മദീയരുടെ നേതൃത്വം കൈവശപ്പെടുത്താൻ ആവാത പോയ സമൂഹീക ഉന്നതർക്ക് ഇത് ഒരു വൻ അവസരമായിരുന്നിരിക്കാം. 1944 ജൂലൈ മാസത്തിൽ തന്നെ Malabar District Muslim Majlis സ്ഥാപിക്കപ്പെട്ടു. ഈ മജ്ലിസും മലബാറിലെ എല്ലാ പ്രദേശങ്ങളിലും ശാഖകൾ സ്ഥാപിച്ചു. സാമൂഹിക നേതൃത്വത്തിലേക്കുള്ള ഒരു പുതിയ പാത തെളിഞ്ഞു തുടങ്ങിയിരിക്കുന്നു.
എന്തെങ്കിലും ഒരു സാമൂഹിക സ്ഥാനത്തിനായി ദാഹിക്കുന്നവർ ആദ്യം കോൺഗ്രസ് ശാഖകൾ തിരയും. അവിടെ ഇടമില്ലായെങ്കിൽ ഒന്നുകിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലെങ്കിൽ മുസ്ലിം ലീഗ് നോക്കും. ഇതിൽ രണ്ടാമത്തേത് മുഹമ്മദീയർക്ക് മാത്രം കയറിച്ചെല്ലാവുന്ന ഇടമാണ്. എന്നാൽ ഇതിലും സ്ഥാനങ്ങളിൽ ഒഴിവു പെട്ടെന്നു തന്നെ തീർന്നിരിക്കും.
അപ്പോഴാണ് മജ്ലിസിന്റെ പിറവി. സ്വർവ്വ പ്രദേശത്തിലും അനവധി സ്ഥാനങ്ങൾ തുറന്നുനിൽക്കുന്നു. ആദ്യം കയറുന്നവർക്ക് സ്ഥാനം ലഭിക്കും. ഫ്യൂഡൽ ഭാഷകളിൽ സ്ഥാനമുള്ളവരും സ്ഥാനമില്ലാത്തവരും ഭാഷാകോഡുകളിൽ വ്യത്യസ്തമായാണ് എല്ലാ സംഭാഷണങ്ങളിലും നിർവ്വചിക്കപ്പെടുക.
പിന്നെ മുഹമ്മദീയ അംഗങ്ങൾക്കായി മുസ്ലിം ലീഗും മജ്ലിസും തമ്മിൽ മത്സരിച്ചിരുന്നു എന്നു തോന്നുന്നു. മജ്ലിസിന്റെ പ്രഖ്യാപിത നയം വർഗ്ഗീയതയ്ക്ക് എതിരാണ് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും, അംഗങ്ങളെ ചേർക്കാനായി അവർ മലബാറിൽ വർഗ്ഗീയമായി തന്നെയാണ് പെരുമാറിയിരുന്നത് പോലും. കാരണം മുസ്ലിം ലീഗ് സാമുധായിക താൽപ്പര്യങ്ങൾക്കായി എന്ത് നയം എടുത്താലും, അതിനേക്കാൾ കഠിനമായ ഒരു നിലപാട് എടുത്താലേ മജ്ലിസിന് നിലനിൽപ്പുള്ളു.
അല്ലാതെ കോൺഗ്രസിന്റെ അതേ നയം അവരും പറഞ്ഞു നടന്നാൽ പിന്നെ കോൺഗ്രസ് പോരെ എന്ന ചിന്താഗതി ആളുകളിൽ കയറിക്കൂടാതില്ല.
1945ൽ മലബാറിലെ മുസ്ലിം മജ്ലിസിന്റെ ആദ്യത്തെ വാർഷിക സമ്മേളനം Calicutൽ വച്ചു നടന്നു.
അന്ന് അതിൽ All India Muslim Majlisസിന്റെ പ്രസിഡന്റായ വ്യക്തി സന്നിഹിതനായിരുന്നു. ആ ആളുടെ പ്രസംഗത്തിൽ ഈ വിധം ഉള്ള വാക്കുകൾ ഉണ്ടായിരുന്നു. :
"മജ്ലിസിന്റെ മുഖ്യമായ ലക്ഷ്യം ഉത്തമമായ ഇസ്ലാമിക ആദർശങ്ങൾ പ്രചരിപ്പിക്കുകയും മുഹമ്മദീയരെ അവരുടെ വിശ്വാസിത്തിലേക്ക് അടുപ്പിക്കക എന്നതുമാണ്. .... നിങ്ങളോടുള്ള എന്റെ ഏറ്റവും അവസാനത്തെ അഭ്യർത്ഥന, നിങ്ങൾ ഒരു മുസ്ലിം ആയി ജീവിക്കുക. ആവശ്യം വരികയാണ് എങ്കിൽ ഒരു മുസ്ലിം ആയി മരിക്കുക." END
ആദ്ധ്യാത്മിക വൈകാരികതയെ രാഷ്ട്രീയ ഉദ്ദേശങ്ങൾക്കായി പ്രകോപിപ്പിക്കുക എന്നത് പലരും ചെയ്യുന്ന കാര്യം തന്നെയാണ്. മറാഠികളെ തന്റെ കീഴിൽ അണിനിരത്താൻ പണ്ട് ഇന്നുള്ള മഹാരാഷ്ട്രാ പ്രദേശത്ത് ശിവജി എന്ന ഒരാൾ ബ്രാഹ്മണ ആദ്ധ്യത്മികതയെ ഉപയോഗിച്ചിരുന്നു. അതിന് മുൻപ് ഔറങ്ഗസെബ് എന്ന മുഗൾ രാജാവും ഇതേ പാതയിലൂടെ സഞ്ചരിച്ച്, ഇസ്ലാമിക ആദ്ധ്യാത്മികതയെ ഉപയോഗിച്ചിരുന്നു എന്നു തോന്നുന്നു.
മുസ്ലിം ലീഗ് ഇസ്ലാമിക ആദ്ധ്യാത്മികതയെ ഉപയോഗിക്കുമ്പോൾ, മുസ്ലിം മജ്ലിസിന് അതിൽ നിന്നും വിട്ടുനിൽക്കാൻ ആവില്ല. അതേ സമയം ഹൈന്ദവ ആദ്ധ്യാത്മികതയെ ബ്രാഹ്മണരിൽ നിന്നും പലരും തട്ടിയെടുത്തു കഴിഞ്ഞിരുന്നു. ഗാന്ധിയും കോൺഗ്രസും പോരാത്തതിന്, മറ്റും പലരും ബ്രാഹ്മണ ആദ്ധ്യാത്മികതയെ കൈവശപ്പെടുത്തി, അവർക്ക് വേണ്ടുന്ന തരത്തിൽ പുനർനിർവ്വചനം നടത്തി, അണികളെ നിരത്താൻ ശ്രമിക്കുകയും ചെയ്യുന്നു.
യാതോരു വർഗ്ഗീയതയും പ്രത്സാഹിപ്പിക്കാതേയുള്ള ഒരു പാതയിലൂടെ സാമൂഹികവും രാഷ്ട്രപരവും ആയുള്ള ഉന്നതി മാത്രം ലക്ഷ്യം വച്ചുകൊണ്ടായിരുന്നു ബൃട്ടിഷ്-ഇന്ത്യയിലെ ഇങ്ഗ്ളിഷ് ഭരണം നടന്നിരുന്നത്. അതിനാൽ തന്നെ ഇങ്ഗ്ളിഷ് ഭരണ പക്ഷത്തിന് അണികൾ അനവധി ഉള്ള യാതോരു രാഷ്ട്രീയ സംഘടനയും ഇല്ലാതെ പോയി. എന്നിട്ടും, ജനത്തിൽപെട്ട മിക്കവരും ഇങ്ഗ്ലിഷ് ഭരണത്തിന് തന്നെയാണ് മാനസികമായി പിന്തുണ നൽകിയിരുന്നത്.
അതുമല്ലായെങ്കിൽ പലർക്കും ആരു ഭരിച്ചാലും പ്രശ്നമില്ല, തങ്ങളുടെ ജീവിതത്തിൽ ഹാനി സംഭവിക്കരുത് എന്ന ചിന്തയും ആവാം.
സംഘടന സ്ഥാപിതമായാൽ പിന്നെ ഇടപെടാനും പ്രസ്ഥാവന ഇറക്കാനും ഉള്ള കാര്യങ്ങൾ അന്വേഷിക്കൽ ആണ് അടുത്ത പരിപാടി. കുറച്ച് ഒച്ചപ്പാടും കച്ചറയും നടത്തിക്കിട്ടാൻ ആയില്ലായെങ്കിൽ പിന്നെ സംഘടന കൊണ്ട് എന്താണ് ഉപയോഗം? സംഘടയുടെ പേര് നാലുപേർ പരാമർശിക്കണമെങ്കിൽ കുറച്ച് കഠിനമായ പ്രസ്താവനകൾ ഇറക്കിവിടുകതന്നെ ചെയ്യണം.
തിരുവിതാംകൂർ രാജ്യത്തിൽ മുഹമ്മദീയർക്ക് സർക്കാർ സേവനത്തിൽ മതിയായ സന്നിദ്ധ്യം ഇല്ലായെന്നതിൽ മലബാറിലെ മുസ്ലിം മജ്ലിസ് ഖേദം പ്രകടിപ്പിക്കുന്നു. കൊച്ചിൽ രാജ്യത്തിലും മുഹമ്മദീയ വിദ്യാർത്ഥികളുടെ ഒരു കാര്യവും ആയി ബന്ധപ്പെട്ടുകൊണ്ട് പ്രസ്താവന ഇറക്കുന്നു.
Travancoreറും Cochinനും ബൃട്ടിഷ്-ഇന്ത്യയല്ലാ എന്ന വിവരം 1945 ആയപ്പോഴേക്കും മാഞ്ഞു തുടങ്ങിയിരുന്നു. കാരണം അത്രമാത്രം അടുപ്പത്തിലാണ് ഈ രണ്ട് രാജ്യങ്ങളും ബൃട്ടിഷ്-ഇന്ത്യയോട് പെരുമാറിയിരുന്നത്. ഇതിൽ യാതോരു അപകടവും അന്ന് അവിടങ്ങളിൽ ഉള്ള രാജകുടുംബക്കാർ മനസ്സിലാക്കിയിരുന്നില്ല. കാരണം, ബൃട്ടിഷ്-ഇന്ത്യ അവരുടെ രാജ്യങ്ങളെ പിടികൂടും എന്ന കാര്യം സംഭവിക്കില്ലായെന്ന് ഏതാണ്ട് 100 ശതമാനം ഉറപ്പുള്ളകാര്യം തന്നെയായിരുന്നു.
എന്നാൽ ചരിത്രം പലപ്പോഴും സ്വപ്നത്തിൽപ്പോലും കാണാത്ത പാതകളിലൂടെയാണ് സഞ്ചരിക്കുക എന്നു തോന്നുന്നു.
2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ
3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള
4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി
6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും
8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി
9. മലബാറിലെ മാപ്പിള സംഘടനകളുടെ
10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ
11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള
12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത
13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്
14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ
16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ
17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ
18. കാര്യവിവരം ഇല്ലാതെയുള്ള ഒരു
19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം
20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ
21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്
22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ
23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ
24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി
25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ
26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു
27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം
28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ
29. മാപ്പളിമരോട് Malabar Manualലിൽ ഒരു
31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം
32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ
33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്
34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള
35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി
36. 180° എതിർ കൊണുകളിൽ നിൽക്കുന്ന
37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം
39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന
40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ
41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു
42. കാഴ്ചപ്പാടുകളിലെ വ്യത്യാസം
43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ
44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ
45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്
46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്
47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള
48. ഉന്നത വിവരമുള്ളവർ നടത്തുന്ന