ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്
24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി ഉയർന്നതിനെക്കുറിച്ച്
Kerala Jaiyathul Ulemaയെക്കുറിച്ച് എഴുതിക്കാണുന്നു. ഇത് കേരള ജംഇയ്യത്തുൽ ഉലമ ആണ് എന്നു തോന്നുന്നു.
Kerala Jaiyathul Ulema എന്നത് മലബാറിൽ പിറന്ന ഒരു സംഘടനയാണ് എന്നാണ് തോന്നുന്നത്. കൃത്യമായി അറിയില്ല. മതപരമായ കാര്യങ്ങളിൽ ആണ് ഈ സംഘടന ലക്ഷ്യമിടുന്നതെങ്കിലും, 1947ൽ ഈ സംഘടനയുടെ വാർഷിക സമ്മേളനത്തിൽ മുഹമ്മദ അലി ജിഹ്നയുടെ നേതൃത്വത്തിൽ ഈ സംഘടനയ്ക്ക് ഉള്ള വിശ്വാസം പ്രഖ്യാപിച്ചിരുന്നു.
ഇതിന് മുൻപു തന്നെ ഒരു ഇസ്ലാമിക മത നേതാവ് ഒരു ഫത്വ ഇറക്കിയിരുന്നു. ഓരോ മുഹമ്മദീയനും മുസ്ലിംലീഗിൽ അംഗത്വം നേടിയിരിക്കേണം എന്നത് നിർബന്ധമാക്കിക്കൊണ്ടുള്ളതായിരുന്നു ഇത്. ഇതൊടൊക്കെക്കൂടി, മലബാറി മുഹമ്മദീയരിലെ വിദ്യാസമ്പന്നരിൽ മിക്കവരും മുസ്ലിം ലീഗിന് പിന്നിൽ അണിനിരന്നു.
1946ൽ Madras Legislative Assemblyയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മുസ്ലം മജ്ലിസ് എന്ന രാഷ്ട്രീയ പാർട്ടി ഏതാണ്ട് പൂർണ്ണമായും തേഞ്ഞുമാഞ്ഞുപോയി. അവരുടെ മിക്ക സ്ഥാനാർത്ഥികൾക്കും കെട്ടിവച്ച തുക നഷ്ടപ്പെട്ടു.
ഇഷ്ഗ്ളിഷ് ഭരണം വിട്ടുപോകുകയാണ് എങ്കിൽ മുഹമ്മദീയർക്ക് സ്വന്തമായുള്ള ഒരു രാഷ്ട്രം വേണം എന്ന വാദം All India Muslim League നിലനിർത്തിയിരുന്നു. ഇതിനോട് പൂർണ്ണമായ പിന്തുണയാണ് മലബാറിലെ മുസ്ലിം ലീഗ് നൽകിയത്.
അതേ സമയം, രാജ്യത്തെ പൂർണ്ണമായും കോൺഗ്രസിന് നൽകണം എന്ന രീതിയിലാണ് മലബാറിലെ കോൺഗ്രസ് നേതാക്കൾ എടുത്ത നയം.
എന്നുവച്ചാൽ, രണ്ടുകൂട്ടരും മലബാറിന്റെ ചരിത്രപരമായുള്ള വ്യക്തിത്വത്തെ മറന്ന് ദക്ഷിണേഷ്യയുടെ വടക്കുള്ള രാഷ്ട്രീയക്കാരുടെ കളിപ്പാട്ടങ്ങൾ ആയി മാറിയെന്ന് പറയാമെന്ന് തോന്നുന്നു.
1945ൽ ബൃട്ടണിൽ നടന്ന ദേശീയ തിരഞ്ഞെടുപ്പിൽ British Labour Party ഭരണത്തിൽ വരികയുണ്ടായി. ആ പാർട്ടിയുടെ രാഷ്ടീയ ലക്ഷ്യങ്ങളിൽ ഒന്ന് ഇങ്ഗ്ളിഷ് സാമ്രാജ്യത്തെ തുണ്ടംതുണ്ടം ആക്കണമെന്നും, ഇങ്ഗ്ളണ്ടിനെ ലോകൈകമായി മുട്ടുകുത്തിക്കുകയെന്നതുമായിരുന്നു.
ഈ കൂട്ടർ ഭരണത്തിൽ വന്നതോടുകൂടിയാണ്, ബൃട്ടിഷ്-ഇന്ത്യയെ പ്രാദേശിക കുട്ടിനേതാക്കൾക്ക് കൈവശപ്പെടുത്താം എന്ന തോന്നലിന് ശക്തി പ്രാപിച്ചത്. പോരാത്തതിന്, നെഹ്റു, ജിഹ്ന, ഗാന്ധി എന്നിവരും അതുപോലുള്ള മറ്റു പലരും ഇങ്ഗ്ളണ്ടിൽ താമസിച്ചിട്ടുള്ളവരും, അവിടങ്ങളിൽ വച്ച് ബൃട്ടിഷ് ലെയ്ബർ പാർട്ടി പ്രവർത്തകരും ആയി നല്ല ബന്ധം സ്ഥാപിച്ചിരുന്നതുമായ, ദക്ഷിണേഷ്യയിലെ വൻ ധനവാന്മാരായിരുന്നു. ഇവരിൽ പലരും ബൃട്ടിഷ് ഇന്ത്യയിലെ ജനങ്ങളുടെ നേതാക്കളാണ് തങ്ങൾ എന്ന് സ്വയം ഏകപക്ഷീയമായ സ്ഥാനമേറ്റവർ ആയിരുന്നു.
British Labour Party ഇങ്ഗ്ളിഷ് സാമ്രാജ്യത്തെ തുണ്ടംതുണ്ടം ആക്കാൻ പോകുന്നു എന്ന അറിവാണ്, ബൃട്ടിഷ്-ഇന്ത്യയിൽ വൻകിട രാഷ്ട്രീയ ലക്ഷ്യങ്ങളിലേക്ക് കോൺഗ്രസ്സ് നേതാക്കളേയും All India Muslim League നേതാക്കളേയും ഉഷാറാക്കിയത്.
ഇത്രയും വലിയ ഒരു രാജ്യവും അതിനുള്ളിലെ വൻകിട ഭരണയന്ത്രവും പോലീസ് സംവിധാനങ്ങളും പട്ടാളവും നാവിക സേനയും വ്യോമസേനയും മറ്റും തങ്ങളുടെ കൈകളിൽ വന്നുചേരും എന്ന അറിവ് പ്രാദേശിക കുട്ടിനേതാക്കളിൽ വൻ ആഹ്ളാദം തന്നെ വരുത്തിയിരിക്കാം. ഒരു നയാപൈസപോലും മുതൽ മുടക്കാതെ ഇത്രമാത്രം വലിയ ഒരു കാര്യം കിട്ടുക എന്നത് ലോക ചരിത്രത്തിൽ ഒരിക്കൽ പോലും ഇതിന് മുൻപ് എവിടേയും സംഭവിച്ചിരിക്കില്ല. എന്നാൽ ഇങ്ഗ്ളണ്ടിൽ ഭരണത്തിൽ വന്നിരിക്കുന്നത് പമ്പര വിഡ്ഢി മാത്രമല്ല, തനി പിശാച് തന്നെയായിരുന്നു.
മുഹമ്മദീയർക്ക് കോൺഗ്രസ്സുകാർ ഭരിക്കുന്ന ഒരു രാജ്യത്തിൽ ജീവിക്കാൻ പറ്റില്ല എന്ന നിലാപാടണ് ഉണ്ടായിരുന്നത്. എന്നാൽ ഇങ്ഗ്ളിഷുകാർ ഭരിക്കുന്ന ഒരു രാജ്യത്ത് ജീവിക്കാൻ അവർക്ക് കാര്യമായ പ്രയാസം ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല.
ഏതാണ്ട് രണ്ടായിരത്തോളം കൊച്ചുകൊച്ചു പ്രദേശങ്ങളെ ഒന്നിച്ചു ചേർത്ത് നിർത്തിയ അതിശക്തമായ രാഷ്ട്രീയ പ്രസ്ഥാനം ആണ് ആത്മഹത്യ ചെയ്യാൻ പോകുന്നത്. ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിൽ അതിഗംഭീരമായ മനുഷ്യക്കുരുതികൾക്കും കൂട്ടകൊലപാതകങ്ങൾക്കും പതിനായിരക്കണക്കിന് സ്ത്രീകളുടെ മാനഭംഗപ്പെടുത്തലിലും മറ്റും ആണ് British Labour Party പച്ചക്കൊടി വീശിക്കാണിച്ചത്. ഈ കാര്യത്തിനെക്കുറിച്ച് കുറച്ച് കഴിഞ്ഞു പ്രതിപാതിക്കാം.
കാര്യങ്ങൾ ഈ വിധമാണ് എങ്കിലും ഹൈന്ദവ പ്രസ്ഥാനങ്ങൾ ഇങ്ഗ്ളിഷ് ഭരണത്തിനോട് എന്ത് നിലപാടാണ് എടുത്തത് എന്ന് വ്യക്തമായി ഇപ്പോൾ ഈ എഴുത്തുകാരന് അറിയില്ല. ഈ ഉപദ്വീപിൽ ഇങ്ഗ്ളിഷ് ഭരണമാണ് നല്ലത് എന്ന നിലപാട് ഹൈന്ദവ ഗുരു പ്രഖ്യാപിക്കുന്നതായി ആനന്ദമഠത്തിൽ പറയുന്നുണ്ട് എന്ന് പറഞ്ഞുകഴിഞ്ഞ കാര്യം ആണ്.
മുസ്ലിംലീഗിനും ഇങ്ഗ്ളിഷ് ഭരണത്തിനോട് ആണ് വിരോദം എന്നു തോന്നുന്നില്ല. മറിച്ച് കോൺഗ്രസുകാരുടെ ഭരണത്തിനോടാണ് കഠിനമായ വിരോദം. അപ്പോൾ പിന്നെ ഇങ്ഗ്ളിഷ് ഭരണം നിർത്തണം എന്നത് കോൺഗ്രസിലെ ചില കുട്ടിനേതാക്കളുടെ ആഗ്രഹം മാത്രമാണ് എന്നു വരുമോ?
മുഹമ്മദീയരേയും മുഹമ്മദീയരല്ലാത്തവരേയും തമ്മിൽ ഏറ്റുമുട്ടിക്കുകയും ആ കലക്ക് വെള്ളത്തിൽ മീൻപിടിക്കുകയും ചെയ്യുക എന്ന തന്ത്രമായിരിക്കുമോ കോൺഗ്രസ് ചെയ്തത്? ഇന്ന് ഇന്ത്യൻ സ്കൂൾ പാഠപുസ്തകങ്ങളിൽ എഴുതിപ്പിടിപ്പിക്കുന്നതുപോലുള്ള ഒരു ജനകീയ വിപ്ളവം ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായി ബൃട്ടിഷ് ഇന്ത്യയിൽ നടന്നിട്ടില്ലാ എന്നതാണ് വാസ്തവം.
ബൃട്ടിഷ് ഇന്ത്യയുടെ അന്ത്യം ആയി എന്ന അറിവ് പടർന്നപ്പോൾ, കോൺഗ്രസിലെ കുട്ടിനേതാക്കളും മറ്റും രാജ്യത്തെ പിടികൂടുവാൻ വൻ കളിതന്നെ നടത്തിയിരുന്നു. ആ കാര്യം പിന്നീട് പ്രതിപാദിക്കാം.
ഇതിന് എതിരായുള്ള നീക്കങ്ങൾ All India Muslim Leagueഗും എടുത്തു. 1946ൽ Direct action day എന്ന ദിനം ബൃട്ടിഷ് ഇന്ത്യയിൽ ദേശീയമായി All India Muslim League ആചരിച്ചു. കൽക്കട്ടയിൽ അന്ന് മുഹമ്മദീയരും മുഹമ്മദീയർ അല്ലാത്തവരും (ഹിന്ദുക്കൾ എന്ന മേൽവിലാസത്തിൽ എത്തിച്ചേർന്നവർ) തമ്മിൽ തെരുവുകളിലും മറ്റെല്ലായിടത്തും ഏറ്റുമുട്ടി.
അനേകും പേർ വെന്തു മരിച്ചു. ഹൈന്ദവ മേൽവിലാസം ഉള്ളവരും സിക്കുകാരും മുഹമ്മദീയരും പല വിധത്തിൽ ഏറ്റുമുട്ടി. മരിച്ചവർ 10000ത്തിന് മുകളിൽ ആണ് എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിക്കാണുന്നു. മുകളിൽ നൽകിയിട്ടുള്ളത് ഈ വിധം കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളിൽ ഒന്നാണ്.
അന്ന് ബെങ്ഗോൾ ഭരിച്ചുകൊണ്ടിരുന്നത് പ്രാദേശിക മന്ത്രിസഭയായിരുന്നു എന്നു ഓർക്കേണം. ഭരണയന്ത്രം തന്നെ ചേരിതിരിഞ്ഞാണ് നിന്നത്.
ബൃട്ടിഷ്-ഇന്ത്യയുടെ മറ്റ് പല ഭാഗങ്ങളിലും ഒത്തൊരുമയിൽ ജീവിച്ചിരുന്ന ജനങ്ങളിൽ വേർതിരിവും വർഗ്ഗീയ വിരോധങ്ങളും ഏറ്റുമുട്ടലും നടന്നിരിക്കാം.
ഇങ്ഗ്ളിഷ് ഭരണത്തിന്റെ കഴിവിലും കാര്യക്ഷമതയിലും പൂർണ്ണവിശ്വാസത്തിൽ ജീവിച്ചിരുന്ന നൂറുകണക്കിന് ജനവംശങ്ങൾ പെട്ടെന്ന് അനാഥരും, തമ്മിൽ ഏറ്റുമുട്ടി വെന്തുമരിക്കേണ്ടവരും ആയി മാറിയത്, ബൃട്ടണിൽ ഒരു കാട്ടാളൻ ഭരണത്തിൽ കയറിയപ്പോഴാണ്.
General Dyreറിനെപ്പോലുള്ള ഒരു ആൾ ഇല്ലാതെ പോയി. ഇദ്ദേഹം ബൃട്ടിഷ് ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിൽ രക്ഷിച്ചത് 10 ലക്ഷത്തോളം പേരെയാണ് എന്ന കാര്യം ഇന്നും യാതോരു ചരിത്രകാരനും ഗ്രഹിക്കാൻ പറ്റിയിട്ടില്ല. എന്നാൽ General Dyre ഐറിഷുകാരനായിരുന്നു. ഇങ്ഗ്ലിഷ് വ്യക്തിയല്ലാ എന്നും ഓർക്കുന്നു.
ഉപദ്വീപിന്റെ വടക്കൻ ഭാഗങ്ങളിൽ നടന്നുതുടങ്ങിയ കലാപങ്ങളോട് മാനസികമായി പ്രതികരിക്കുമ്പോൾ, വൻ ഇന്ത്യൻ ദേശീയതയിലേക്ക് ബൃട്ടിഷ് മലബാർ കൂടുതൽ കൂടുതൽ കഠിനായി കുടുക്കപ്പെടുകയായിരുന്നു എന്ന് ആരും അറിഞ്ഞില്ലാ എന്നാണ് തോന്നുന്നത്.
Pakisthan or Khabaristhan എന്ന മുദ്രാവാക്യമാണ് Direct action dayയിൽ All India Muslim League പ്രഖ്യാപിച്ചത്. വ്യക്തമായി കാര്യങ്ങൾ മനസ്സിലാകാതെയാണ് എന്നു തോന്നുന്നു, മലബാറിലെ മുസ്ലിം ലീഗ് അംഗങ്ങളും അന്ന് ഈ ദിനം മലബാറിൽ ആചരിച്ചു.
ഇതോടെയാണ് എന്നു തോന്നുന്നു മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി ഉയർന്നത്. ബൃട്ടിഷ്-ഇന്ത്യയിൽ നിന്നും വിട്ടുമാറുന്നതോടുകൂടി, ബൃട്ടിഷ്-മലബാർ വിചിത്രമായ പാതയിലേക്കാണ് നീങ്ങിത്തുടങ്ങിയത് എന്ന് വ്യക്തം.
2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ
3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള
4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി
6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും
8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി
9. മലബാറിലെ മാപ്പിള സംഘടനകളുടെ
10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ
11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള
12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത
13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്
14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ
16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ
17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ
18. കാര്യവിവരം ഇല്ലാതെയുള്ള ഒരു
19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം
20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ
21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്
22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ
23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ
24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി
25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ
26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു
27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം
28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ
29. മാപ്പളിമരോട് Malabar Manualലിൽ ഒരു
31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം
32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ
33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്
34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള
35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി
36. 180° എതിർ കൊണുകളിൽ നിൽക്കുന്ന
37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം
39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന
40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ
41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു
42. കാഴ്ചപ്പാടുകളിലെ വ്യത്യാസം
43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ
44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ
45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്
46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്
47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള
48. ഉന്നത വിവരമുള്ളവർ നടത്തുന്ന