ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്
25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ വശംവദരാക്കിയതിനെക്കുറിച്ചും മറ്റും
പ്രാദേശിക പ്രസ്ഥാനങ്ങൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഏവർക്കും ഉപയോഗിക്കാവുന്ന ഒരു തുരുപ്പുശീട്ടായി മാറി ഇങ്ഗ്ളിഷ് ഭരണം. വിദേശീയർ മഹത്തായ ഇന്ത്യയെ വന്നു പിടികൂടിയതാണ് എന്നതാണ് വൻ വിവരദോഷികളുടെ വിഡ്ഢി പുതിയ കണ്ടുപിടുത്തം.
ഏതാണ്ട് രണ്ടായിരത്തോളം വരുന്ന ചെറുതും വലുതുമായ അർദ്ധ കട്ടാള പ്രദേശങ്ങളേയും പൂർണ്ണ പ്രാകൃത പ്രദേശങ്ങളേയും വളരെ കാര്യക്ഷമമായ പരിശ്രമത്തിലൂടെ ഒരു ആധുനിക രാഷ്ട്രമാക്കിയെന്ന വിവരം അല്ല, ഈ വൻ വിവരമുള്ള വിവരദോഷികൾ പറഞ്ഞുവിടുന്നത്. ഏതാണ്ട് ആറായിരവും അതിനപ്പുറവും വർഷങ്ങൾക്ക് മുൻപ് ഏഷ്യയിലെവിടേയോ നിലനിന്നിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന വേദകാല സംസ്ക്കാരം ആണ് ഈ ആധുനിക രാഷ്ട്രത്തിലെ കുട്ടിനേതാക്കളും സാംസ്ക്കാരിക നയാകരും ഊതിവീർപ്പിച്ചു കാണിക്കുന്നത്.
ആ പോയ് മറിഞ്ഞ സംസ്ക്കാരവുമായി പുലബന്ധം പോലും ഇന്നുള്ള ഒട്ടുമിക്ക ജനത്തിനും പാരമ്പര്യപരമായോ സാംസ്ക്കാരികമായോ ഭാഷാപരമായോ പൈതൃകമായോ ഇല്ലാ എന്നുള്ളതാണ് വാസ്തവം.
മുസ്ലിം മജ്ലിസ് എന്നത് കോൺഗ്രസിനോട് അനുഭവാത്തിൽ ഡൽഹിയിൽ ജനിച്ച സംഘടനയാണ് എങ്കിലും, മലബാറിൽ പ്രാദേശിക പ്രായോഗിക രാഷ്ട്രീയ പ്രവർത്തത്തിന്റെ ആവശ്യകതയ്ക്ക് അനുസൃമായി എന്ത് നിലപാടും മജ്ലിസ് എടുക്കും. മുസ്ലിം ലീഗ് ഇങ്ഗ്ളിഷ് പക്ഷപാതികൾ ആണ് എന്ന് അവർ പ്രഖ്യാപിക്കും. അതേ സമയം ഞങ്ങൾ അല്ല ഇങ്ഗ്ളിഷ് ഭരണ പക്ഷപാതികൾ, മറിച്ച് മുസ്ലിം മജ്ലിസാണ് അത് എന്ന് മുസ്ലിം ലീഗുകാരും പൊതുവേദികളിൽ തെളിവുകൾ നിരത്തിയിരിക്കാം.
അതേ സമയം ബൃട്ടിഷ്-ഇന്ത്യയിലെ ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനം ആകെ വൻ ആശയക്കുഴപ്പത്തിലും ആയിരുന്നു. ഏതാണ്ട് ഒരു നൂറ്റാണ്ടിലൂടെ വളരെ പണിപ്പെട്ട് നിർമ്മിച്ചെടുത്ത ഒരു മഹാരാജ്യത്തെ കൈവെടിഞ്ഞ് പ്രാദേശിക കുട്ടിരാഷ്ട്രീയക്കാർക്ക് അതിനെ ഏൽപ്പിക്കണം എന്നത് ഹൃദയം പൊളിക്കുന്ന ഒരു സംഭവ വികാസം തന്നെയായിരുന്നിരിക്കാം.
ഈ ഉപദ്വീപിൽ സാധാരണയായി ഏതെങ്കിലും ഒരു മഹാരാജാവ് തന്റെ അനുയായിയേയോ മകനേയോ വിദൂരത്തുള്ള ഒരു കൊച്ചുരാജ്യം ഭരിക്കാൻ വിടുകയാണ് എങ്കിൽ അധികം താമസിക്കാതെ ആ നിയോഗിക്കപ്പെട്ട വ്യക്തി, കൈവശം ലഭിച്ച രാജ്യത്തെ സ്വന്തം രാജ്യം ആക്കുകയും മഹാരാജാവിന്റെ ആൾക്കാരിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്യും. പിതാവിന്റെ കൊടി എടുത്ത് നിലത്ത് എറിയുകയും സ്വന്തം പതാക ഉയർത്തുകയും ചെയ്യും.
എന്നാൽ ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങൾ ലോകമെമ്പാടും പടർന്നു വളർന്നപ്പോൾ, ആരും തന്നെ ബൃട്ടണുമായുള്ള ബന്ധം വിച്ചേദിച്ചില്ല. ഇത് 1947ൽ ഒരു വൻ വിപത്തായി മാറി. ഇങ്ഗ്ളണ്ടിൽ ഒരു ഭ്രാന്തൻ ഭരണത്തിൽ കയറിയപ്പോൾ, ആ ഭ്രാന്തന്റെ കൽപനകൾക്ക് വിധേയമായി ലോകത്തിലുള്ള ഓരോ ഇങ്ഗ്ളിഷ് ഭരണ പ്രദേശവും ആ വിധ നാടുകളിലെ കുട്ടി രാഷ്ട്രീയക്കാർക്ക് യാതോരു വിലപേശലുമില്ലാതെ വിട്ടുകൊടുക്കേണ്ടതായി വന്നു.
ഇങ്ഗ്ളിഷ് ഭരണം വിട്ടുപോകുകയാണ്. എന്തും സംഭവിക്കാം എന്ന ആവലാതി മലബാറിലെ മുഹമ്മദീയിരിൽ പലരിലും വന്നുതുടങ്ങിയിരിക്കാം. ഏറനാട്, വള്ളുവനാട്, Laccadives (ലക്ഷദ്വീപുകൾ) എന്നീ മൂന്നു പ്രദേശങ്ങളേയും കൂട്ടിച്ചേർത്ത് ദക്ഷിണ മലബാർ കേന്ദ്രമാക്കി മാപ്പിളസ്ഥാൻ എന്ന പക്കിസ്ഥാന്റെ ഒരു പ്രവിശ്യയോ, അതുമല്ലാ ഇന്ത്യയിൽ തന്നെയുള്ള ഒരു പ്രത്യേക പ്രദേശമയോ മലബാറിലെ ഒരു ജില്ലയോ സ്ഥാപിക്കണം എന്ന ഒരു ചിന്താഗതി നിലവിൽ വന്നുകൊണ്ടിരുന്നു.
ഇതിൽ പരാമർശിക്കപ്പെടുന്ന ഏറനാട്, വള്ളുവനാട് എന്നീ പ്രദേശങ്ങൾ 1921ൽ വൻ വർഗ്ഗീയ കലാപം നടന്ന സ്ഥലങ്ങൾ ആണ് എന്ന് മനസ്സിലാക്കുന്നു. മാപ്പിള ലഹളയെന്നാണ് ഈ ലഹളയെ പ്രാദേശികമായി അറിയപ്പെടുന്നത്. എന്നാൽ ഈ സംഭവ വികാസത്തെ മലബാർ ലഹളയെന്നും മലബാർ പ്രക്ഷോഭം എന്നെല്ലാം പേരുകളിലേക്ക് മാറ്റി പറഞ്ഞ് ഈ സംഭവ പരമ്പരയെ ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായുള്ള ഒരു വിപ്ളമായി ബൃട്ടിഷ്-ഇന്ത്യയുടെ വടക്കുള്ള കോൺഗ്രസിലെ കുട്ടി നേതാക്കളും പുതുതായി പ്രത്യക്ഷപ്പെട്ട ഗാന്ധിയും നിർവ്വചിക്കുകയും കൊട്ടിഘോഷിക്കുകയും ചെയ്തിരുന്നു.
ഈ സംഭവ പരമ്പരയെക്കുറിച്ച് എന്തെങ്കിലും എഴുതാതെ പോകുന്നത് ശരിയല്ലാ എന്നു തോന്നുന്നു. അതിലേക്ക് കുറച്ചു കഴിഞ്ഞ് പോകാം.
മാപ്പിളസ്ഥാനിൽ Laccadivesസിനെ ചേർക്കുന്നത്, ആ നാട്ടിലെ ആളുകളുടെ അറിവോടും താൽപ്പര്യത്താലും ആവണം എന്നില്ല. എന്നാൽ Laccadivesസിനെ ചേർത്താൽ മാപ്പിളസ്ഥാനിന് ഭൂമിശാസ്ത്രപരമായി ഒരു വലുപ്പം ലഭിക്കും എന്നു തോന്നുന്നു.
സ്വതന്ത്രമായ ഒരു മാപ്പിളസ്ഥാൻ സ്ഥാപിക്കപ്പെടണം എന്ന ഒരു ആവശ്യം മുസ്ലിം ലീഗ് നേതാക്കൾ Pakistan Committeeയിലെ അംഗങ്ങൾക്ക് ഒരു നിവേധനം നൽകി. വടക്കുനിന്നും നോക്കിയാൽ ഉപദ്വീപിന്റെ ദക്ഷിണ പ്രദേശം ഒരു കുഴിപോലെയായാണ് വടക്കുള്ളവർക്ക് തോന്നുക എന്നു തോന്നുന്നു. അതേ സമയം വള്ളുവനാടിൽ കാളവണ്ടികളിൽ യാത്രചെയ്യുമ്പോൾ, വള്ളുവനാടിന് ഒരു മഹാരാജ്യത്തിന്റെ വലുപ്പം ഉണ്ട് എന്ന തോന്നലും വന്നുകൂടാതില്ല.
1947 ഓഗസ്റ്റ് മാസത്തിൽ ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയെ പ്രാദേശിക കുട്ടിനേതാക്കളുടെ കൈകളിലേക്ക് വളരെ കാര്യക്ഷമതയോടുകൂടി ഏൽപ്പിച്ച് സ്ഥലം വിടുയാണ്. ഇങ്ഗ്ളണ്ടിൽ നിന്നും Clement Atlee ഇതിന് ധൃതിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
മലബാറിലെ മുഹമ്മദീയ നേതാക്കളിലും ഇതേ ധൃതിപ്പാട് മനസ്സിൽ വന്നിട്ടുണ്ടാവാം. ദക്ഷിണ മലബാറിൽ മുഹമ്മദീയർക്കായി ഒരു പ്രത്യേക പ്രദേശം സ്ഥാപിക്കണം എന്ന ആവശ്യം പരസ്യമായിത്തിന്നെ 1947 ജൂൺ മാസത്തിൽ Madras Legislative Assemblyയിൽ ഉന്നയിക്കപ്പെട്ടു.
ഇന്ത്യാ രാജ്യം സ്ഥാപിക്കപ്പെടുകയും മെഡ്രാസ് പ്രസിഡൻസി അതിലേക്ക് പിടികൂടപ്പെടുകയും ചെയ്യും എന്നത് ഏതാണ്ട് ഉറപ്പായ കാര്യം ആയിരുന്നു അപ്പോഴേക്കും. മെഡ്രാസ് പ്രസിഡൻസി പ്രദേശത്തെ ഭാഷയുടെ അടിസ്ഥാനത്തിൽ നാല് വ്യത്യസ്ഥ സംസ്ഥാനങ്ങൾ ആക്കണം എന്ന തീരുമാനം മെഡ്രാസ് സർക്കാർ ചർച്ചചെയ്ത് തീരുമാനമെടുക്കുന്ന അവസരത്തിൽ, മാപ്പിളസ്ഥാൻ സ്ഥാപിക്കാനുള്ള ഒരു വ്യവസ്ഥ കൂടി അതിൽ ചേർക്കണം എന്ന് മുസ്ലിം ലീഗ് അംഗങ്ങൾ ആവശ്യപ്പെട്ടു.
മാപ്പിളമാർ എന്നത് അറബി രക്ത ബന്ധപാതയിൽ ഉള്ളവർ ആണ് എന്നും അവർ സാംസ്ക്കാരികമായി മലബാറിലെ മറ്റ് ജനവിഭാഗങ്ങളിൽ നിന്നും വ്യത്യസ്തർ ആണ് എന്നുമുള്ള വാദം ആണ് മുസ്ലിം ലീഗ് നേതാക്കൾ അവരതിപ്പിച്ചത്. ഇവർ ഈ പറഞ്ഞതിൽ ശരിയുണ്ട് എങ്കിലും, പറയാതെ പോയതും പറയാൻ ഇഷ്ടപ്പെടാത്തതും ആയ കാര്യം ദക്ഷിണ മലബാറിലെ മാപ്പിളമാരിൽ പ്രാദേശിക കീഴ്ജാതിക്കാരുടെ രക്തബന്ധപാതയും ഉണ്ട് എന്നുള്ളതാണ്. അതേ സമയം നമ്പൂതിരിമാരുടേയും അമ്പലവാസികളുടേയും നായർമാരുടേയും രക്തബന്ധപാതയെക്കുറിച്ച് പറയാൻ മടുപ്പുണ്ടാവില്ല.
മുസ്ലിം ലീഗ് നേതാക്കൾ കാര്യങ്ങൾ പറയുമ്പോൾ, ഇങ്ഗ്ളിഷ് ഭരണത്തേയും കുത്തിനോവിക്കാതിരിക്കില്ല എന്നും ഊഹിക്കാവുന്നതേയുള്ളു. ഇങ്ഗ്ളിഷ് ഭരണം മുഹമ്മദീയരെ തൂക്കുമരത്തിൽ കയറ്റിയെന്നും, അതിന് മലബാറിലെ മറ്റ് ജനവിഭാഗങ്ങൾ ഒത്താശ ചെയ്തുവെന്നുംകൂടി ഈ മാപ്പിളസ്ഥാൻ സ്ഥാപിക്കാനുള്ള അവകാശ വാദത്തിൽ ചേർത്തിരുന്നു എന്നും മനസ്സിലാക്കുന്നു.
ഈ പറഞ്ഞതിലും പാതി സത്യം മാത്രമേ കാണുള്ളു. ഈ തൂക്കുമരത്തിൽ കയറ്റിയെന്ന ചരിത്രം മാപ്പിള ലഹളയുമായി ബന്ധപ്പെട്ട കാര്യം ആണ് എന്ന് മനസ്സിലാക്കുന്നു. അല്ലാതുള്ള മാപ്പിളമാർ ഉപദ്രവിക്കപ്പെട്ട ചരിത്രം വേറെയാണ്. ആ ചരിത്രത്തിൽ പ്രാദേശിക രാജാക്കളും പഴശിരാജയെപ്പോലുള്ള രാജാവാണ് എന്ന് അവകാശപ്പെട്ടവരും നമ്പൂതിരിമാരുടെ മേൽനോട്ട ജോലിക്കാരായ നായർമാരും കാണപ്പെടും.
കഴിഞ്ഞ 150 വർഷങ്ങളായി മാപ്പിളമാരിൽ യാതോരു ജീവിത പുരോഗതിയും വന്നിട്ടില്ലാ എന്നും മുസ്ലിം ലീഗ് നേതാക്കൾ സൂചിപ്പിച്ചിരുന്നു. ഇതിലും വാസ്തവം സങ്കീർണ്ണമാണ്. കാരണം, മുസ്ലിം ലീഗിന്റെ ഉന്നത നേതാക്കൾ എല്ലാം തന്നെ ഉന്നത കുടുംബക്കാർ ആയിരുന്നു എന്നാണ് തോന്നുന്നത്.
പിന്നെ സാമുഹികമായി പിന്നിൽ ഉള്ളവരിൽ പലരും പ്രാദേശിക കീഴ്ജനത്തിൽ പെട്ടവർ, ഇസ്ലാം മതത്തിൽ ചേർന്നവർ തന്നെയാവാം. ഇവർക്ക് ഇസ്ലാമിൽ ചേർന്നപ്പോൾ വൻ സാമൂഹിക പുരോഗതി വന്നിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ അമർത്തലിൽനിന്നും മുക്തിനേടാൻ ആവില്ല.
എന്നിരുന്നാലും, അവരിൽ വന്നു ചേർന്ന സാമൂഹിക പുരോഗതി മനസ്സിലാക്കണമെങ്കിൽ, ഹിന്ദുക്കളുടെ അടിയിൽനിന്നും രക്ഷപ്പെടാനാവാതിരുന്ന കീഴ്ജനങ്ങളുമായി ഇക്കൂട്ടരെ താരതമ്യം ചെയ്താൽ മതിയാകും. മാത്രവുമല്ല, ഇസ്ലാമിലേക്ക് കയറിയ കീഴ്ജനത്തിൽ പെട്ടവരിൽ അറബിരക്തവും മറ്റ് പലജനവംശങ്ങളുടെ രക്തവും സാവധാനത്തിൽ കയറിയിട്ടുമുണ്ടാവും.
ഭാഷയുടെ അടിസ്ഥാനത്തിൽ മെഡ്രാസ് പ്രസിഡൻസിയെ വിഭജിക്കാനുള്ള തീരുമാനം മെഡ്രാസ് നിയമ സഭയിൽ പാസായി. എന്നാൽ മുസ്ലിം ലീഗ് ആവശ്യപ്പെട്ട മാപ്പിളസ്ഥാൻ സ്ഥാപിക്കാനുള്ള യാതോരു കാര്യവും പരിശോധിക്കപ്പെട്ടില്ല. അതോടെ മുസ്ലീം ലീഗ് നേതാക്കൾ, 'മാപ്പിളസ്ഥാൻ സിന്ദാബാദ്' എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട്, സഭയിൽ നിന്നും ഒരു Walkout നടത്തി.
'സിന്ദാബാദ്' എന്ന വാക്ക് പേർഷ്യൻ വാക്കാണ് എന്നു പറയപ്പെടുന്നു. എന്നാൽ അതിന് ദക്ഷിണേഷ്യയിൽ ഒരു മുദ്രാവാക്യത്തിന്റെ മേൽവിലാസം ലഭിച്ചത്, ബൃട്ടിഷ്-ഇന്ത്യയിലെ വടക്കൻ പ്രദേശത്തുള്ള രാഷ്ട്രീയക്കാർ ഈ വാക്യ പ്രയോഗത്തെ ഉപയോഗിക്കാൻ എളുപ്പമുള്ള ഒരു മുദ്രാവാക്യമായി ഉപയോഗിച്ചു തുടങ്ങിയതോടുകൂടിയാണ് എന്നു തോന്നുന്നു. ഈ മുദ്രാവാക്യം വിളിയും മലബാറുകാരെ വശംവദരാക്കാൻ ഉപകരിക്കപ്പെട്ടിരിക്കാം, വടക്കൻ നേതാക്കൾക്ക്.
ഇങ്ഗ്ളിഷ് ഭരണം വിട്ടുപോകുന്നു. വലിയോരു രാജ്യം പ്രാദേശിക കുട്ടിനേതാക്കളുടെ കൈകളിൽ വരികയാണ്. എന്നാൽ ഇങ്ഗ്ളിഷ് ഭരണം സ്ഥാപിച്ച ഭരണയന്ത്രം തുടരും. പ്രാദേശിക കുട്ടിനേതാക്കൾ ആകെ ചെയ്യേണ്ടത് അതിന്റെ തലപ്പത്ത് കയറി ഇരുന്ന് വിലസുക എന്നതു മാത്രം. ഇടക്കിടക്ക് ഒരു 'ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിയും നടത്തിയാൽ ജനത്തിന്റെ സിരകളിൽ വൈദ്യുതി പ്രവാഹം തന്നെ സൃഷ്ടിച്ചെടുക്കാം.
കുട്ടിനേതാവ്, മഹാനും, മഹാത്മാവും ആയിത്തോന്നിത്തുടങ്ങും എന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ലതന്നെ.
2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ
3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള
4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി
6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും
8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി
9. മലബാറിലെ മാപ്പിള സംഘടനകളുടെ
10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ
11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള
12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത
13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്
14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ
16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ
17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ
18. കാര്യവിവരം ഇല്ലാതെയുള്ള ഒരു
19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം
20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ
21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്
22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ
23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ
24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി
25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ
26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു
27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം
28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ
29. മാപ്പളിമരോട് Malabar Manualലിൽ ഒരു
31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം
32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ
33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്
34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള
35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി
36. 180° എതിർ കൊണുകളിൽ നിൽക്കുന്ന
37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം
39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന
40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ
41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു
42. കാഴ്ചപ്പാടുകളിലെ വ്യത്യാസം
43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ
44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ
45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്
46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്
47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള
48. ഉന്നത വിവരമുള്ളവർ നടത്തുന്ന