top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്

26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റുപക്ഷത്തിനും പിടിച്ചെടുക്കാൻ സൌകര്യം

1947 ജൂൺ മാസത്തിൽ മലബാർ മുസ്ലിം ലീഗ് പ്രതിനിധികൾ മുഹമ്മദ് അലി ജിഹ്നയെ ഡെൽഹിയിൽ വച്ച് അവസാനമായി കാണുകയുണ്ടായി. മലബാറിൽ ഒരു മാപ്പിളസ്ഥാൻ സൃഷ്ടിച്ചെടുക്കണം എന്ന അവരുടെ അഭ്യർത്ഥന ജിഹ്നയ്ക്ക് സ്വീകാര്യം ആയിത്തോന്നിയില്ല പോലും. അതിന് ഒരു അതിരുകടന്ന ഭാവനയ്ക്ക് അപ്പുറം അസ്തിത്വം ലഭിക്കില്ല എന്ന രീതിയിൽ തന്നെയാണ് ജിഹ്ന പ്രതികരിച്ചത്.


തീരുമാനങ്ങൾ എല്ലാം എടുത്തു കഴിഞ്ഞു. ഇനി പുതുതായി യാതൊന്നും ഏറ്റെടുക്കാൻ ആവില്ല എന്നാണ് ജിഹ്ന പറഞ്ഞവസാനിപ്പിച്ചത് പോലും.


പാക്കിസ്ഥാനി പക്ഷത്തിനും, കോൺഗ്രസ് പാർട്ടി നേതൃത്വത്തെ നിർവ്വീര്യമാക്കി ഇന്ത്യൻ പക്ഷത്തിന്റെ നേതൃത്വം കൈക്കലാക്കിയ നെഹ്റു പക്ഷത്തിനും വൻ സാധ്യതകളും അധികാര മോഹങ്ങളും സാമ്രാജ്യ ദുർമോഹങ്ങളും ആണ് മനസ്സിൽ ഉദിച്ചിരുന്നത് എന്നു തോന്നുന്നു. രണ്ട് പക്ഷത്തിനും കൈകളിൽ ആകാശത്ത് നിന്നും മന്ന വന്നുവീഴുന്നത് മാതിരിയാണ് ബൃട്ടിഷ്-ഇന്ത്യൻ പട്ടാളത്തെ ലഭിക്കാൻ പോകുന്നത്. രണ്ട് കൂട്ടരും അവരവർക്ക് ലഭിച്ച പ്രദേശങ്ങൾക്ക് ചുറ്റുപാടുമുള്ള പ്രദേശങ്ങളേയും രാജ്യങ്ങളേയും പിടികൂടാനാണ് പദ്ധിയിട്ടത് എന്ന് മനസ്സിലാക്കാവുന്നതേയുള്ളു.


പാക്കിസ്ഥാൻ പക്ഷം ബലൂചിസ്ഥാനും മറ്റും അവർക്ക് ലഭിച്ച പട്ടാളത്തേയും മറ്റും ഉപയോഗിച്ച് പിടികൂടുക തന്നെചെയ്തു വെന്ന് തോന്നുന്നു. കൃത്യമായ വിവരം ഈ എഴുത്തുകാരന്റെ കൈവശം ഇല്ല. എന്നാൽ ഈ വിധം അന്യ പ്രദേശങ്ങളെ പിടികൂടിയതിന്റെ തലവേദന ഇന്നും പാക്ഷിസ്ഥാനിനെ വേട്ടയാടുന്നുണ്ട് എന്നു മനസ്സിലാക്കുന്നു.


പോരാത്തതിന്, ബൃട്ടിഷ്-ഇന്ത്യയിലെ ബെങ്ഗോൾ പ്രവിശ്യയിലെ ഒരു വൻ ഭാഗം പാക്കിസ്ഥനിന്റെ ഒരു ഭാഗമാക്കിയും തീർത്തു. ഇത് ഒരു വൻ മണ്ടത്തരമായിരുന്നു എന്ന് പിന്നീടുള്ള ചരിത്ര സംഭവങ്ങൾ തെളിയിച്ചു.


ഇന്ത്യയുടെ കിഴക്കുള്ള ബെങ്ഗോളുകാരും ഇന്ത്യക്ക് വടക്ക് പടിഞ്ഞാറായുള്ള പാക്കിസ്ഥാനിലെ ജനങ്ങളും വംശീയമായി വളരെ വ്യത്യസ്തർ ആണ്. ഈ വംശീയ വ്യത്യാസത്തിൽ ഫ്യൂഡൽ ഭാഷകൾക്ക് ഉളവാക്കാനാവുന്ന കഠിനമായ വിരോധങ്ങളേയും സംശയങ്ങളേയും വളരെ കൃത്യമായുള്ള പദ്ധതികളിലൂടെ മനസ്സിലാക്കാനും അവയെ പ്രകോപിപ്പിക്കാനും, 1970തുകളിലെ ഇന്ത്യൻ പ്രധാന മന്ത്രിയുടെ ആളുകൾക്ക് ആയി. ഇതുമായി ബന്ധപ്പെട്ട് ഒരു വിപ്ളവം തന്നെ കിഴക്കൻ പാക്കിസ്ഥാനിൽ സംഭവിപ്പിക്കാൻ ഇന്ത്യൻ പക്ഷത്തിന് കഴിഞ്ഞു.


ഇതുമായി ബന്ധപ്പെട്ട പലതും പറയാനുണ്ട്. അവ ഈ എഴുത്തിന്റെ പാതയിൽ വരികയാണ് എങ്കിൽ പറയാം.


പാക്കിസ്ഥാൻ പക്ഷം അവർക്ക് കിട്ടിയ അസുലഭ സൌഭാഗ്യങ്ങൾ ഈ വിധമായുള്ള സാമ്രാജ്യ ദുർമോഹങ്ങളിലേക്ക് നയിച്ചുവെങ്കിൽ, ഇന്ത്യൻ പക്ഷത്തിന് അതിനേക്കാൾ വൻ സാമ്രാജ്യ മോഹങ്ങൾ ആണ് ഉണ്ടായിരുന്ന്. ഏതാണ്ട് അഞ്ച് സ്വതന്ത്ര രാജ്യങ്ങളെ ഉടൻ തന്നെ ഇന്ത്യൻ പക്ഷം പദ്ധയിതിട്ടു പിടികൂടിയെന്നാണ് മനസ്സിലാക്കുന്നത്. വടക്ക് കിഴക്കായുള്ള ആസാം, മേഘാലയ, തൃപുര തുടങ്ങിയ ഏഴു പ്രദേശങ്ങളും ഇതിൽപെടുമോ എന്ന് അറിയില്ല.


തിരുവിതാംകൂർ പ്രദേശത്ത്, സ്വന്തം രാജാവിനേയും രാജ്യത്തേയും വടക്കൻ ഹിന്ദിക്കാർക്ക് ഒറ്റുകൊടുക്കാനും, അവരുടെ ഒത്താശയക്കാരായിനിന്ന് രാജ്യദ്രോഹികൾ ആയി നിൽക്കാനും പലരും ഉണ്ടായിരുന്നു. അതിനാൽ തന്നെ തിരുവിതാംകൂറിനെ ഹിന്ദിക്കാർ പിടിച്ചടക്കിയത് കാര്യമായ യാതോരു പ്രശ്നങ്ങളിലേക്കും നയിച്ചില്ല.


എന്നാൽ ആസാം തുടങ്ങിയ പ്രദേശങ്ങളും കാശ്മീർ പോലുള്ള രാജ്യങ്ങളും വൻ സ്വാതന്ത്ര്യ സമരങ്ങളിലേക്കും സായുധ പോരാട്ടങ്ങളിലേക്കും ആണ് നീങ്ങിയത്.


എന്നാൽ പഞ്ചാബ് എന്ന ബൃട്ടിഷ്-ഇന്ത്യൻ പ്രദേശത്തെ രണ്ടായി വിഭജിച്ച്, ഒന്ന് പാക്കിസ്ഥാനും മറ്റേത് ഇന്ത്യയും എടുത്തുവെന്നാണ് മനസ്സിലാക്കുന്നത്. ഇങ്ഗ്ളിഷ് ഭരണത്തിനോട് വൻ കൂറുകാണിച്ചിരുന്നവർ ആണ് സിക്കുകാർ. പഞ്ചാബിന്റെ പാക്കിസ്ഥാൻ പ്രദേശങ്ങളിൽ എന്താണ് പിന്നീട് സംഭവിച്ചത് എന്ന് അറിയില്ല. എന്നാൽ പഞ്ചാബിന്റെ ഒരു ഭാഗം ഇന്ത്യൻ പക്ഷത്തിന് കൊടുത്തത് സിക്കുകാരിൽ ചില വംശീയർക്ക് സമ്മതിക്കാനായില്ല എന്നു മനസ്സിലാക്കുന്നു. അതും ഒരു സ്വാതന്ത്ര്യ സമര പോരാട്ടമായി വളർന്നു.


ഈ ഒരു വിപ്ളവ വീര്യത്തെ നിർവ്വീര്യമാക്കാനായി, 1919ൽ അമൃത്സർറിൽ നടന്ന ജാലിയൻവാലാബാഗ് വെടിവെപ്പിനെ ഒരു ദേശീയ സംഭവവും സിക്കുകാരോടു ഇങ്ഗ്ളിഷ് ഭരണം കാണിച്ച ക്രൂരതയും ആയി നിർവ്വചിച്ച് വൻ സ്മാരകസ്തംഭങ്ങളും മറ്റും കെട്ടിയുയർത്തുകയും ഈ സംഭവത്തിന് വൻ മൂല്യം നൽകിക്കൊണ്ട് സിക്കുകാരുടെ കൂറ് പിടിച്ചെടുക്കുവാനും അന്നുള്ള ഇന്ത്യൻ ഭരണം പദ്ധതിയിട്ടു നടപ്പാക്കി.


യാതോരു ജനഹിത പരിശോധനയും നടത്തിയല്ല Clement Atlee ബൃട്ടിഷ്-ഇന്ത്യയിലെ പലവിധ പ്രദേശങ്ങളേയും ജനവംശങ്ങളേയും ഹിന്ദിക്കാർക്കും പാക്കിസ്ഥാനികൾക്കും നൽകിയത്. ഇന്ത്യൻ പക്ഷത്തുള്ള പഞ്ചാബിൽ വൻ സായുധ വിപ്ളവ സാധ്യതകൾ എരിഞ്ഞുകൊണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് അനവധി ഹൃദയ ബേധകങ്ങളായ കാര്യങ്ങളും നടന്നു. ഒടുവിൽ ഇന്ത്യൻ പട്ടാളം സിക്കുകാരുടെ സ്വാതന്ത്ര്യ സമരത്തിന്റെ നടുവൊടിച്ചു. അവരുടെ കീഴടങ്ങിയ നേതാവിനെ തോക്കിന്റെ ബയണറ്റുകൊണ്ട് ഇന്ത്യൻ പട്ടാളക്കാർ കുത്തിക്കൊന്നുവെന്ന കഥ അക്കാലങ്ങളിൽ പടർന്നിരുന്നു.


പോണ്ടിച്ചേരി, ഗോവ, തുടങ്ങിയ പല പ്രദേശങ്ങളേയും ഓരോന്നായി ഇന്ത്യ സായുധ ശക്തി ഉപയോഗിച്ചുതന്നെ പിടികൂടി. സിക്കിമിനെ 1975ൽ പിടികൂടിയത് ഒരു ചതിപ്രയോഗത്തിലൂടെയാണ്.


ഇവിടെ പ്രസ്താവ്യമായ കാര്യം ഈ വിധ രാജ്യങ്ങളേയും പ്രദേശങ്ങളേയും ബൃട്ടിഷ്-ഇന്ത്യക്ക് ഏതവസരത്തിലും യാതോരു പ്രയാസവും ഇല്ലാതെ പിടികൂടാൻ പറ്റുന്ന പ്രദേശങ്ങൾ ആയിരുന്നുവെന്നതാണ്. എന്നാൽ ഇങ്ഗ്ളിഷ് ഭരണം ഈ വിധമായുള്ള രീതിയിൽ പെരുമാറിയിരുന്നില്ല എന്നതാണ് പറയേണ്ടത്.


സിക്കിമിൽ ഇന്ത്യൻ പട്ടാളം കയറി, ഒരു ജനഹിത പരിശോധന നടത്തി, അതിൽ 97.5 ശതമാനം പേരും ഇന്ത്യക്ക് അനുകൂലമായാണ് വോട്ട് ചെയ്തത് എന്ന് ഇന്ത്യ പ്രഖ്യാപിച്ചു. ഈ രീതിയിൽ ഉള്ള യാതോരു തട്ടിപ്പു പരിപാടിയും ഇങ്ഗ്ളിഷ് ഭരണം നടത്തിയിരുന്നില്ല എന്ന് ഓർക്കേണ്ടതാണ്. അവർക്ക് എപ്പോഴും നേരേ വാ, നേരേ പോ, എന്ന് രീതിയേ ഉണ്ടായിരുന്നുള്ളു.


ഈ മുകളിൽ പരാമർശിച്ച ഓരോ സംഭവങ്ങളെക്കുറിച്ചും പല കാര്യങ്ങളും പറയേണ്ടിയിരിക്കുന്നു. അവ ഓരോന്നും ഈ എഴുത്തിന്റെ ഒഴുക്കിൽ വരികയാണ് എങ്കിൽ പറയാം. ഈ വിധ സംഭവങ്ങളിൽ എല്ലാം തന്നെ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ ധാർഷ്ട്യം ഒരു വൻ ഘടകം തന്നെയായിരുന്നു എന്നും ഇവിടെ പ്രസ്താവിച്ചുകൊണ്ട് എഴുത്തിന്റെ പാതയിലേക്ക് തിരിച്ചു പോകുകയാണ്.


മാപ്പിളസ്ഥാൻ ഒരു യാഥാർത്ഥ്യം ആവാനായി ചില വ്യക്തികൾ പരിശ്രമിച്ചുകൊണ്ടേയിരുന്നു. പാക്കിസ്ഥാനിന്റെ കൂടെയല്ലാത്ത ഒരു മാപ്പിളസ്ഥാനിനാണ് പരിശ്രമം.


1947ൽ പ്രസിദ്ധീകരിച്ച ഒരു ലഘുഗ്രന്ഥത്തിൽ ടിപ്പുസുൽത്താൻ മലബാറിൽ വന്ന സംഭവവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പറയുന്നുണ്ട് പോലും. ഇന്നുള്ള ഹിന്ദുക്കളുടെ അന്നുള്ള മുതുമുത്തശ്ശികളും മറ്റും അർദ്ധ നഗ്നരായാണ് ജീവിച്ചിരുന്നത് എന്നും അവരുടെ മുലയും മറ്റ് ശരീരഭാഗങ്ങളും നഗ്ന രൂപത്തിൽ ടിപ്പുവിന്റെ പട്ടാളക്കാർ കണ്ടുവെന്നും, അതിനാൽ തന്നെ ആ പട്ടാളക്കാരെ ടിപ്പുവിന് നിയന്ത്രിക്കാനായില്ലാ എന്നും, പട്ടാളക്കാർ ഈ സ്ത്രീകളെ കാമാർത്തിശമനത്തിനായി ഉപയോഗിച്ചുവെന്നും, അതിനാൽ തന്നെ സ്ത്രികൾ അവരുടെ നഗ്ന മാറിടം പുറത്ത് കാണിക്കാൻ പാടില്ല എന്ന ആജ്ഞ ടിപ്പു നൽകിയെന്നും മറ്റും ഈ എഴുത്തിൽ ഉണ്ടായിരുന്നു പോലും.


ആ വിധമാണ് ഹൈന്ദവ സ്ത്രീകൾക്ക് മാന്യമായി വസ്ത്രം ധരിക്കാൻ ആയത് എന്ന് സാരം.


ഈ വിധമായുള്ള ഒരു വെളിപ്പെടുത്തലിൽ, ആ ലേഖനം എഴുതിയ വ്യക്തികൾ അറിയാതെ ടിപ്പുവിന്റെ പട്ടാളക്കാരുടെ ക്രൂര കൃത്യങ്ങൾക്ക് പ്രമാണസാക്ഷ്യം നൽകുന്നു. ടിപ്പുവാകട്ടെ മലബാറുകാരൻ അല്ല. മറിച്ച് ആക്രമകാരിതന്നെയാണ്.


കുണ്ടോട്ടിക്കാരനായ ഒരു വ്യക്തി ഒരു പോരാട്ട ഗാനം തന്നെ എഴുതുകയുണ്ടായി. അതിൽ ബൃട്ടണേയും കോൺഗ്രസിനേയും ഒരേ പക്ഷക്കാരും ശത്രുക്കളും ആയാണ് കാണുന്നത്. ഈ രണ്ട് കൂട്ടരും പാക്കിസ്ഥാൻ സ്ഥാപിതമാകുന്നത് എതിരാണ് എന്നു പറഞ്ഞുകൊണ്ടാ്ണ് ഗാനസാഗരത്തിൽ വൻ ലാവണ്യവരികൾ സൃഷ്ടിച്ചത് പോലും. പാട്ടിന്റെ പാലാഴി തീർക്കാനായി എന്തും എഴുതാം.


അണികളെ ചേർക്കാനും അവരിൽ വിപ്ളവ വീര്യം ആളിക്കത്തിക്കാനും വേണ്ടി എന്തും പറയാം. മനസ്സിലും രക്തധമനികളിലും ആവേശത്തിന്റെ നീരൊഴുക്കിനെ ഇളക്കിവിടാൻ പറ്റുന്ന ഗംഭീര പദപ്രയോഗങ്ങൾ ഫ്യൂഡൽ ഭാഷകളിൽ സുലഭമാണ്. അവയെ ഉപയോഗിച്ചുതന്നെയാണ് ജനത്തിനെ അണിനിരത്തുക.


പാക്കിസ്ഥാനിന്റെ ജനനത്തോടുകൂടി, All India Muslim Leagueഗിന് ഇന്ത്യയിൽ പ്രസക്തി ഇല്ലാതായി. പിന്നെയുള്ളത് മലബാറിലെ മുസ്ലിം ലീഗാണ്. ഇതിന്റെ ഭാവി എന്താണ് എന്ന ചോദ്യം ഉയർന്നിരിക്കാം.


1948 മാർച്ചിൽ Madrasസിൽ വച്ച് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു. 1951ൽ Indian Union Muslim League സ്ഥാപിതമായി. മലബാറിൽ ഈ പാർട്ടി ശക്തി പ്രാപിച്ചുകൊണ്ടിരുന്നു. Travancore-Cochin സംസ്ഥാനത്തിൽ ഈ പാർട്ടിക്ക് കാര്യമായ ശക്തി പ്രാപിക്കാൻ ആയില്ല.


വടക്കൻ ഇന്ത്യൻ പ്രദേശങ്ങളിൽ അന്ന് മുസ്ലിം ലീഗ് എന്ന പേര് ഒരു ശപിക്കപ്പെട്ട വാക്കായി കാണുന്നവർ ഉണ്ടായിരുന്നു പോലും.

ബൃട്ടിഷ്-ഇന്ത്യയെ പ്രാദേശിക കുട്ടിനേതാക്കൾക്ക് നൽകിയപ്പോൾ ഈ പ്രദേശത്തുള്ള സാമൂഹിക ചിന്താഗതിയിൽ വന്ന മാറ്റം ഇത്രമാത്രമായിരുന്നു. അതിന്റെ അയലടികൾ ഇന്നും അവിടങ്ങളിൽ കാണാൻ പറ്റും എന്നാണ് തോന്നുന്നത്.

മലബാറിൽ മുസ്ലിം ലീഗിനെ പിരിച്ചുവിടണം എന്ന ചിന്താഗതിയും നിലനിന്നിരുന്നു. എന്നാൽ അത് പാടില്ല എന്ന വാദവും ശക്തമായിത്തന്നെ നിലനിന്നു. അതോടെ മലബാറിലെ മുസ്ലീം ലീഗിൽ ഭിന്നിപ്പ് സംഭവിച്ചു. ചില നേതാക്കൾ മുസ്ലിം ലീഗ് വിട്ടുപോയി.


മലബാർ മുസ്ലിം ലീഗ് കമ്മറ്റി വളരെ കാര്യക്ഷമതയോടുകൂടി, മുഹമ്മദീയർക്കിടയിൽ വൻ ജനസ്സമ്മതരായതും വൻ സാമൂഹിക സമ്മതരും ആയുള്ള വൻകിട നേതാക്കളെ ഉന്നതസ്ഥാനങ്ങളിൽ ചേർത്തുകൊണ്ട് മലബാർ മുഹമ്മദീയരെ മുസ്സിം ലീഗിന് കീഴിൽ അണിനിരത്തി.


ഇതോടെ എഴുത്തിന്റെ പാത ഏതാണ്ട് 1950കളിൽ എത്തിച്ചേർന്നു നിൽക്കുന്നതായി കാണുന്നു.


ഇനി മാപ്പിള ലഹള എന്ന സംഭവത്തെക്കുറിച്ച് ഒന്ന് ചെറുതായി പരാമർശിക്കാം എന്ന് കരുതുന്നു.

1. എതിർകോണുകളിൽ നിന്നുകൊണ്ട്


2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ


3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള


4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി


5. അടിമകളെ മോചിപ്പിച്ചാൽ അടിമ


6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും


7. കോൺഗ്രസിന് ദക്ഷിണ മലബാറിൽ


8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി


9. മലബാറിലെ മാപ്പിള സംഘടനകളുടെ


10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ


11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള


12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത


13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്


14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ


15. വിദേശീയ ഭരണം അറബിക്കടലിൽ


16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ


17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ


18. കാര്യവിവരം ഇല്ലാതെയുള്ള ഒരു


19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം


20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ


21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്


22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ


23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ


24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി


25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ


26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു


27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം


28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ


29. മാപ്പളിമരോട് Malabar Manualലിൽ ഒരു


30. ഇങ്ഗ്ളിഷ് ഭരണത്തോട് കൂറു


31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം


32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ


33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്


34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള


35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി


36. 180° എതിർ കൊണുകളിൽ നിൽക്കുന്ന


37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം


38. ഭൂസ്വത്ത് കൈ അവകാശവുമായി


39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന


40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ


41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു


42. കാഴ്ചപ്പാടുകളിലെ വ്യത്യാസം


43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ


44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ


45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്


46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്


47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള


48. ഉന്നത വിവരമുള്ളവർ നടത്തുന്ന


49. സമൂഹത്തിൽ ഒരു ഫ്യൂഡൽ ഭാഷാ


50. വിള്പവവീര്യത്തിലൂടെയുള്ള സാമൂഹിക

bottom of page