ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്
27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം
ദക്ഷിണ മലബാറിലെ ഏറനാട് എന്ന പ്രദേശത്തും വള്ളുവനാട്, പൊന്നാനി, Calicut എന്നീ താലൂക്കുകളിലെ ചില ഭാഗങ്ങളിലും 1921ന് ചുറ്റുപാടിൽ ആളിപ്പടർന്ന ഒരു വർഗ്ഗീയ കലാപമാണ് മാപ്പിള ലഹള എന്നത്. 1921ലെ ആദ്യമാസങ്ങളിൽ കലാപം പള്ളിയിൽനിന്നും പള്ളിയിലേക്കും ഗ്രാമത്തിൽ നിന്നും ഗ്രാമത്തിലേക്കും വൻ വേഗത്തിൽ പടർന്നു പിടിച്ചുപോലും.
ഈ ഒരു സംഭവത്തെക്കുറിച്ച് ഈ എഴുത്തുകാരന് ഒന്നിൽ കൂടുൽ സ്രോതസ്സുകളിൽ നിന്നും ഏതാണ്ട് 1980കൾ മുതൽതന്നെ പലവിധ കൊച്ചുകൊച്ചു വിവരങ്ങൾ ലഭിച്ചിരുന്നു എന്നത് ശരിയാണ്. എന്നാൽ ഈ കലാപത്തിൽ സംഭവിച്ച ഓരോ വ്യത്യസ്ത കാര്യങ്ങളെക്കുറിച്ചും കാര്യമായ വിവരം ഈ എഴുത്തുകാരന്റെ കൈവശം ഇല്ല. മറ്റുപല കാര്യങ്ങളെ ശ്രദ്ധിക്കുന്ന അവസരത്തിൽ ഈ ഒരു സംഭവത്തിനെ പലദിക്കിലും പലവിധത്തിൽ അവരവർക്ക് വേണ്ടുന്ന രീതിയിൽ വ്യാഘ്യാനിച്ചും വിവരിച്ചും പലരും എഴുതിയത് കണ്ടിട്ടുണ്ട്.
IAS പരീക്ഷയിൽ (Civil Service Examമിൽ) ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടുകൊണ്ട് ബൃട്ടിഷ്-ഇന്ത്യയിൽ നടന്ന പോരാട്ടങ്ങളുടെ പേരുകൾ എഴുതണം എന്ന ചോദ്യം വന്നാൽ, യാതോരു മടിയും മനസ്സിൽ കയറാതെ മാപ്പിള ലഹളയെന്നോ മലബർ കലാപം എന്നോ എഴുതിയാൽ വമ്പൻ മാർക്ക് ലഭിക്കും. അതേ പോലെ തന്നെ മാപ്പിള ലഹളയെന്നത് എന്താണ് എന്ന ചോദ്യം വന്നാൽ, അത് ബൃട്ടിഷ-ഇന്ത്യയിൽ ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായി നടന്ന ഒരു വൻ സ്വാതന്ത്ര്യ സമര വിപ്ളവമാണ് എന്ന് എഴുതിയാൽ full mark ലഭിക്കും.
ഇതിന് പകരം ഈ എഴുത്തുകാരൻ ഇവിടെ എഴുതാൻ പോകുന്ന ആശയം ഉൾക്കൊണ്ടുകൊണ്ട് ഉത്തരം എഴുതിയാൽ പൂജ്യം മാർക്ക് ലഭിക്കും എന്നാണ് തോന്നുന്നത്.
മാപ്പിള ലഹളയെന്ന സംഭവം നടന്നത് ദക്ഷിണ മലബാറിൽ ആണ്. അതും അവിടങ്ങളിലെ ചില പ്രദേശങ്ങളിൽ മാത്രം. ഇങ്ഗ്ളിഷ് ഭരണം ഈ കലാപത്തിനോട് പ്രതികരിക്കാൻ കുറച്ച് വൈകിപ്പോയി എന്നത്, ഇങ്ഗ്ളിഷ് ഭരണത്തിന്റെ കാര്യക്ഷമതയിൽ ഒരു കളങ്കമായി നിലനിൽക്കാം. എന്നാൽ ഭരണ യന്ത്രത്തിൽ പ്രവർത്തിക്കുന്നവരിൽ 99.99999% ശതമാനം ആളുകളും പ്രാദേശികരായിരുന്നു എന്നും ചിന്തകളിൽ നിന്നും വിട്ടുപോകരുത്.
1919ൽ അമൃത്സറിൽ ബൃട്ടിഷ്-ഇന്ത്യൻ പട്ടാളം ഒരു വെടിപ്പെപ്പ് നടത്തുകയും അവിടെ പടർന്നുപിടിക്കാൻ സാധ്യതയുണ്ടായിരുന്ന വൻ വർഗ്ഗീയ കലാപത്തെ തവിടു പൊടിയാക്കുകയും ചെയ്തിരുന്നു. എന്നാൽ വെടിവെച്ചത് ദക്ഷിണേഷ്യക്കാരായ പട്ടാളക്കാർ തന്നെയായിരുന്നു. അവർ യാതോരു കാരുണ്യവും ഇല്ലാതെ ഓടുന്ന വ്യക്തികളെ ഉന്നമിട്ടുകൊണ്ടാണ് വെടിവച്ചത് പോലും.
മാത്രവുമല്ല അവർ വെടിവെച്ചത് കലാപം നടത്തിക്കൊണ്ടിരുന്നവരുടെ മേൽ അല്ലായിരുന്നു. സമൂഹത്തിൽ വൻ പ്രകോപനങ്ങൾ സൃഷ്ടിക്കപ്പെടുത്താവുന്ന രാഷ്ട്രീയ പ്രസംഗം നടക്കുന്നുണ്ടായിരുന്നു എന്നു തോന്നുന്നു. ആളുകൾ കൂട്ടം കൂടി നിൽക്കുന്നതിനെ നിരോധിച്ചുകൊണ്ടുള്ള Military Act പ്രഖ്യാപിക്കപ്പെട്ടിട്ടും ഉണ്ടായിരുന്നു.
അന്ന് പഞ്ചാബിൽ പടർന്നുപിടിക്കാൻ സാധ്യതയുണ്ടായിരുന്ന വർഗ്ഗീയ കലപം ആവിയായിപ്പോയി എന്നത് ശരിയാണ് എങ്കിലും, ഈ വെടിവെപ്പിന് നേതൃത്വം നൽകിയ Gen. Dyreന് പട്ടാളത്തിലെ സ്ഥാനം നഷ്ടപ്പെട്ടു. Dyre ബൃട്ടണിൽ തിരിച്ചെത്തിയപ്പോൾ, ഇദ്ദേഹത്തിന് എതിരായി വൻ പരാമർശങ്ങളും ആരോപണങ്ങളും നിയമ നടപടികളും ആരംഭിക്കപ്പെട്ടു. വൻ ശിക്ഷയിൽ നിന്നും Dyre രക്ഷപ്പെട്ടത് വളരെ നേരിയ ഒരു രീതിയിൽ മാത്രമാണ്.
ഈ ഒരു സംഭവം നടന്നത് 1919ൽ ആണ് എങ്കിൽ വെറും രണ്ടു വർഷത്തിനുള്ളിൽ ആണ് ദക്ഷിണ മലബാറിൽ മാപ്പിള ലഹള സംഭവിച്ചത്. ഇത് നടന്ന പ്രദേശം, ബൃട്ടിഷ്-ഇന്ത്യയുടെ വ്യാപ്തിയുമായി താരത്മ്യം ചെയ്യുമ്പോൾ വളരെ സൂക്ഷ്മവും നിസ്സാരവും ആയ ഒരു പ്രദേശം മാത്രമാണ്.
എന്നാൽ വർഗ്ഗീയ കലാപം പടർന്നു പിടിച്ചിരുന്നുവെങ്കിൽ എത്ര ലക്ഷം പേർ മരിക്കും എന്ന് ഇന്ന് കണക്കുകൂട്ടാൻ ആവില്ല.
മാത്രവും അല്ല, ബ്രാഹ്മണ പക്ഷ മേൽവിലാസത്തിന് കീഴിൽ മറ്റ് ജനവംശങ്ങൾ അണിനിരന്നാൽ മലബാറിൽ മാപ്പിളമാർക്ക് പിടിച്ചുനിൽക്കാൻ ആവും എന്നും തോന്നുന്നില്ല. ബെങ്ഗോളിലും ബൃട്ടിഷ്-ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിലും വൻ ഏറ്റുമുട്ടലുകളിലേക്ക് ഇത് നീങ്ങിയേക്കാം. ഇങ്ങിനെയൊരു സംഭവം നടന്നാൽ അതിന്റേയും ഉത്തരവാദിത്വവും ആരോപണങ്ങളും മറ്റും ഇങ്ഗ്ളിഷ് ഭരണം തന്നെ ഏറ്റെടുക്കേണ്ടിവരും എന്നതും വാസ്തവം തന്നെ.
ഈ വിധമായുള്ള, ഉപഭൂഖണ്ഡം മുഴുവനും പടർന്നുപിടിക്കാൻ സാധ്യതയുള്ള ഒരു കലാപം മുൻ കാലങ്ങളിൽ നടന്നിട്ടില്ല. കാരണം, ബൃട്ടിഷ്-ഇന്ത്യ നിലവിൽ വരുന്നതിന് മുൻപ് ഉപഭൂഖണ്ഡം ഏതാണ്ട് 2000ത്തോളം കൊച്ചുകൊച്ചു രാജ്യങ്ങളോ അതുപോലുള്ള മറ്റെന്തെങ്കിലുമോ ആയിരുന്നു. പോരാത്തിന്, ഓരോ പ്രദേശത്തും ഉന്നതർ ഒരു കൂട്ടരും, അവർതന്നെ അവർക്ക് കീഴിൽ പടിപടിയായി കീഴിൽ ഉള്ളവരെ അമർത്തിപ്പിടിച്ചിരിക്കുന്ന ജനവംശങ്ങളും ആയിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ എല്ലായിടത്തും നിത്യവും ആക്രണങ്ങളും പിടിച്ചുപറിയും സ്ത്രീകളെ പിടിച്ചുകൊണ്ടുപോക്കും മറ്റും നിരന്തമായി നടന്നിരുന്നു.
മുഹമ്മദീയർ എന്ന കൂട്ടർ വ്യത്യസ്തമായി നിലനിന്നിരുന്നുവെങ്കിലും, മറ്റ് കീഴ്ജനങ്ങൾക്ക് മാത്രമായിരിക്കാം ആ വിധമായുള്ള ഒരു വ്യത്യാസം അനുഭവപ്പെട്ടിരിക്കുക. കാരണം, മുഹമ്മദീയരിലെ ഉന്നതർ മറ്റ് സാമൂഹിക ഉന്നതരുമായി സൌഹൃദത്തിൽതന്നെയായിരിക്കാം ജീവിച്ചിരിക്കുക. അവരും കീഴ്ജനങ്ങളായ മുഹമ്മദീയരിൽ നിന്നും വിട്ടുനിന്നിരിക്കാം.
എന്നാൽ ബൃട്ടിഷ്-ഇന്ത്യ സൃഷ്ടിക്കപ്പെട്ടപ്പോൾ ഭൂമിശാസ്ത്രപരമായുള്ള വേർതിരിവുകൾ മഞ്ഞുപോയി. ജനാധിപത്യം കൂടി നടപ്പിൽ വന്നപ്പോൾ, ദക്ഷിണേഷ്യ മുഴുവനും പടർന്നുകിടക്കുന്ന സാമൂഹിക അവകാശങ്ങളും വാദപ്രതിവാദങ്ങളും മറ്റും വളർന്നുവന്നു.
ഇങ്ഗ്ളിഷ് ഭരണം ദക്ഷിണ മലബാറിൽ പടർന്നുപിടിച്ച വർഗ്ഗീയ കലാപത്തെ അടിച്ചമർത്താൻ വൈകിയിരുന്നു എന്നത് വാസ്തവം തന്നെയാണ് എന്ന് തോന്നുന്നു. അതിനാൽ തന്നെ അനവധി, എന്നുവച്ചാൽ വളരെ അധികം, കുടുംബങ്ങളും വ്യക്തികളും കഠിനമായ പല യാതനകളും അനുഭവിച്ചുവെന്ന് മനസ്സിലാക്കുന്നു.
Gen. Dyreന് ലഭിച്ച അനുഭവം ആയിരിക്കുമോ ഇങ്ഗ്ളിഷ് ഭരണ നേതൃത്വത്തിനെ ആദ്യ കാലങ്ങളിൽ നിർവ്വീര്യമാക്കിയത് എന്ന് അറിയില്ല.
എന്നാൽ ഇങ്ഗ്ളിഷ് ഭരണം കലാപത്തെ നിയന്ത്രിക്കാനായി ഇറങ്ങിത്തിരിച്ചതോടുകൂടി, വർഗ്ഗീയകലാലത്തെ ആദ്യം തന്നെ ദക്ഷിണ മലബാറിലെ മറ്റ് പ്രദേശങ്ങളിലേക്കും, പിന്നീട് ഉത്തര മലബാറിലെക്കും പടർന്നു പിടിക്കുന്നതിൽ നിന്നും കാര്യക്ഷമായി തടഞ്ഞുവെന്ന് മനസ്സിലാക്കുന്നു.
മാത്രവുമല്ല, ഇതിന്റെ അലയടികൾ Madras Presidencyയുടെ മറ്റ് പ്രദേശങ്ങളിലേക്കും പോരാത്തതിന് തിരുവിതാംകൂറിലേക്കും പടർന്നിരുന്നുവെങ്കിൽ മൊത്തമായി പറഞ്ഞാൽ മുഹമ്മദീയർക്ക് കഠിനമായ പ്രശ്നങ്ങൾ നൽകുമായിരുന്നു എന്നു തോന്നുന്നു. തിരുവതാംകൂർ രാജ്യത്തിൽ നായർമാർക്ക് അന്നും വൻ കായിക ബലവും അധികരങ്ങളും എന്തും ചെയ്യാനുള്ള നിയമപരമായുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. അവർ അവിടങ്ങളിൽ കീഴ്ജനങ്ങൾ തെരുവിലിറങ്ങി വിപ്ളവക്കൊടി പാറിച്ചപ്പോൾ, അടിച്ചു തമർത്തിയവർ ആണ്.
മാപ്പിള ലഹളയിൽ, ലഹളക്കാർ ചെയ്ത കാര്യങ്ങളിൽ ചിലത് വിവരിക്കേണ്ടതുണ്ട്. അത് ചെയ്യാതെ ഈ എഴുത്തിന് മുന്നോട്ട് പോകാൻ ആവില്ല. കാരണം, ചില കാര്യങ്ങൾ മറച്ചുപിടിച്ചും മറ്റ് കാര്യങ്ങൾ വെളിച്ചത്തുവച്ചും ആയുള്ള ഒരു എഴുത്തിന് യാതോരു പ്രസക്തിയും ഇല്ലതന്നെ.
എന്നാൽ ഈ എഴുത്തിൽ മാപ്പിള ലഹളയുടെ സാമൂഹികവും ചരിത്രപരവും ആയുള്ള പശ്ചാത്തലത്തെ ഒന്ന് പരിശോധിക്കുക തന്നെ ചെയ്യും എന്നു വിചാരിക്കുന്നു.
സംഭവിച്ച കാര്യങ്ങളെ ഈ വിധമായുള്ള ഒരു പരിശോധനയുടെ വെളിച്ചമില്ലാതെ വെറുതേയങ്ങ് വിവരിച്ചാൽ ഇസ്ലാം മതത്തിന് വൻ പേരു ദോഷം വരുത്തും എന്നതാണ് വാസ്തവും. ഇന്നാണെങ്കിൽ ഇസ്ലാം മതത്തിന് പേരു ദോഷത്തിന് കാര്യമായി പ്രവർത്തിക്കേണ്ടുന്ന ഒരു ആവശ്യകത ലോകത്തിലെ പല ദിക്കിലും നിലനിൽക്കുന്നില്ലാ എന്നാണ് തോന്നുന്നത്. അക്രമകാരികൾ ഭീകരവാദികൾ കൊടുംക്രൂരർ സംസ്ക്കാര ശൂന്യർ എന്നെല്ലാമുള്ള മേൽവിലാസങ്ങളും നിർവ്വചനങ്ങളും ഇസ്ലാമിന് സുലഭമായി ലഭിച്ചുകഴിഞ്ഞിട്ടുള്ള ഒരു കാലമാണ് ഇത്.
മാപ്പിള ലഹളയിൽ നടന്ന പല സംഭവ വിവരങ്ങളും നിരത്തി എഴുതിയാൽ ഇസ്ലാമിന് പേരുദോഷം വരുത്തും എന്നത് ഏതാണ്ട് വ്യക്തം തന്നെയാണ്. ഈ ഒരു കാര്യം ഇസ്ലാമിന്റെ ആചാര്യ സ്ഥാനത്ത് നിൽക്കുന്നുവെന്ന് പലരും പറയുന്ന മുഹമ്മദിന്റെ പേരിലും കളങ്കം ചേർക്കും എന്നതും ഒരു വ്യസനകരമായ കാര്യം തന്നെയാണ്.
ഇസ്ലാം ഈ വിധമായുള്ള ഒരു പുലിവാല് ഏതുവിധത്തിലാണ് പിടിച്ചത് എന്നത് ആശ്ചര്യകരമായി തോന്നേണ്ടതാണ്. കാരണം, ഒരു ഭാഗത്ത് സമാധാനത്തിന്റേയും മനുഷ്യ സമത്വത്തിന്റേയും ആയങ്ങൾ പാറിപ്പറത്തിയാണ് ഇസ്ലാം വരുന്നത് എന്ന ഒരു വാദം. മറ്റൊരു ദിക്കിൽ നിന്നും ഇതിനെല്ലാം തികച്ചും വിപരീതമായ വിവരങ്ങൾ.
ഇസ്ലാമിന്റെ മേൽവിലാസത്തിന് ഒരു ആദ്ധ്യാത്മിക പ്രസ്ഥാനത്തിന് യോജിക്കാത്ത പല നിർവ്വചനങ്ങളും ആരോപണങ്ങളും ഏതു വിധത്തിലാണ് വാരിക്കൂട്ടേണ്ടി വന്നത് എന്ന കാര്യം ഒന്ന് നോക്കേണ്ടതു തന്നെയാണ്. അതു ചെയ്യാൻ ശ്രമിക്കാം.
പിന്നെ നോക്കാൻ ഉദ്ദേശിക്കുന്നത്, മാപ്പിള ലഹളയ്ക്ക് ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന വ്യാജ ചരിത്രവുമായി എന്താണ് ബന്ധം എന്നത്.
ഇനിയും ഉണ്ട് നോക്കേണ്ടുന്ന കാര്യങ്ങൾ.
ഒന്ന് 1921ന് മുൻപ് ദക്ഷിണ മലബാറിൽ നടന്ന മറ്റ് ചെറുകിട മാപ്പിള ആക്രമണങ്ങളും അവയ്ക്ക് പിന്നിൽ പ്രവർത്തിച്ച പ്രകോപനങ്ങളും. ദക്ഷിണ മലബാറിലെ മാപ്പിളമാർക്ക് അവരുടെ അതേ സാമൂഹിക ചുറ്റുപാടിൽ ജീവിച്ചിരുന്ന ബ്രഹ്മണമത മേൽവിലാസം ഉണ്ട് എന്ന് തോന്നിത്തുടങ്ങിയവരെ കഠിനമായി ആക്രമിക്കാനുള്ള പ്രകോപനം എന്തായിരുന്നു എന്നതും നോക്കേണ്ടുന്ന കാര്യം തന്നെയാണ്.
മറ്റൊരു കാര്യം മുഹമ്മദീയ സമൂഹത്തിൽ ജനിച്ചതുകൊണ്ട് മാത്രം ഒരാൾ മുസ്ലിം ആദ്ധ്യാത്മിക പ്രസ്ഥാനത്തിന്റെ അംഗം ആകുമോ എന്നതും. അതായത് ആ വ്യക്തിയിൽ ആളിപടരുന്ന വേവലാതികളും വെപ്രാളങ്ങളും വിരോധങ്ങളും മറ്റും ഇസ്ലാം ആദ്ധ്യാത്മികത പ്രകോപിപ്പിച്ചു വിടുന്നത് തന്നെയാണോ?
ലോകത്തിന്റെ പല ദിക്കിലും ഇസ്ലാം മേൽവിലാസം പേറുന്നവർ എത്രാമാത്രം ഇസ്ലാം ആണ് എന്നതും ചിന്തിക്കാവുന്ന കാര്യം ആണ്.
വ്യക്തിയും സമൂഹത്തിലെ ചില കൂട്ടരും ഇസ്ലാം ആയി മാറിയാൽ അയാളിൽ എന്തു മാറ്റമാണ് സാമൂഹികമായി സംഭവിക്കുക എന്നതും ഒന്ന് ചിന്തിക്കാവുന്ന കാര്യം ആയേക്കാം.
പിന്നെ നോക്കാനുള്ള കാര്യം ലോകൈകമായി ഇസ്ലാമിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നത്. ലോകത്തിന്റെ പലദിക്കിലും ഇന്ന് ഇസ്ലാം എന്നത് പല വിധ ഭീകര പ്രവർത്തനങ്ങളിലും പങ്കാളിത്തമോ നേതൃത്വമോ നൽകുന്ന ഒരു ആശയ പ്രസ്ഥാനമായി മാറിയിരിക്കുന്നു. ഇതിനെല്ലാം പിന്നിൽ അദൃശ്യമായ മറ്റേതോ കൂട്ടർ ചരടുവലിക്കുകയും പദ്ധതിയിടുകയും ചെയ്യുന്നുണ്ടോ എന്നതും നോക്കാവുന്ന ഒരു കാര്യമാണ്.
നായർമാർ എന്നത് കളരി അഭ്യാസത്തിൽ വൻ മികവു ലഭിച്ചവർ ആണ് എന്നും അവർ ഈ കഴിവ് ഉപയോഗിച്ച് പഴശ്ശിരാജക്കൊപ്പം നിന്ന് ഇങ്ഗ്ളിഷ് പക്ഷത്തിനെ തമർത്തിയെന്നെല്ലാമുള്ള കഥകൾ ഇന്ന് സുലഭമാണ്. ഇങ്ഗ്ളിഷ് പക്ഷത്തിനെ അടിച്ചു തമർത്തിയ നയർമാർക്ക് എന്തുകൊണ്ട് മാപ്പിള കലാപകാരികളെ നേരിടാനായില്ലാ എന്നതും ഇന്ത്യൻ വ്യാജ മഹാചരിത്രത്തിന്റെ ഏടുകളിൽ ഒരു ആശ്ചര്യമായി നിലനിൽക്കേണ്ടുന്ന കാര്യം തന്നെയാണ്.
മാപ്പിള ലഹള സമയത്ത് ബ്രാഹ്മണ മതത്തിന്റെ പക്ഷത്താണ് എന്ന മേൽവിലാസം ഉള്ള പലവീട്ടുകാരും യാതോരു അഭയവും സംരക്ഷണവും ഇല്ലാതെ നിസ്സഹായരായി കലാപകാരികളുടെ അക്രമത്തെ അനുഭവിക്കേണ്ടിവന്നു എന്നുള്ളതിന് ഇങ്ഗ്ളിഷ് ഭരണത്തെ അന്ന് പലരും അക്ഷേപിച്ചിരുന്നു.
2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ
3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള
4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി
6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും
8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി
9. മലബാറിലെ മാപ്പിള സംഘടനകളുടെ
10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ
11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള
12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത
13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്
14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ
16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ
17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ
18. കാര്യവിവരം ഇല്ലാതെയുള്ള ഒരു
19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം
20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ
21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്
22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ
23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ
24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി
25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ
26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു
27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം
28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ
29. മാപ്പളിമരോട് Malabar Manualലിൽ ഒരു
31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം
32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ
33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്
34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള
35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി
36. 180° എതിർ കൊണുകളിൽ നിൽക്കുന്ന
37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം
39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന
40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ
41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു
42. കാഴ്ചപ്പാടുകളിലെ വ്യത്യാസം
43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ
44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ
45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്
46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്
47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള
48. ഉന്നത വിവരമുള്ളവർ നടത്തുന്ന