top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്

28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ വെപ്രാളം ഇളക്കി വിട്ടതിനെക്കുറിച്ച്

ഈ വർഷം 2021 ആണ്. അതായത് മാപ്പിള ലഹള നടന്നിട്ട് 100 വർഷം ആകുന്നു.


IAS പഠനത്തിൽ പഠിച്ച കാര്യം ശരിയാണ് എങ്കിൽ മറ്റ് പല സ്വാതന്ത്ര്യ സമര ആഘോഷങ്ങളെപ്പോലെ മാപ്പിള ലഹളയും ഇന്ന് വൻ ഉത്സാഹത്തിമിർപ്പോടുകൂടി ശതാബ്ദം കൊണ്ടാടേണ്ടുന്ന ഒരു കാര്യമാണ്.


മാത്രവുമല്ല, ഇന്ത്യാ രാജ്യം രൂപീകൃതമായതിന് ശേഷം, പലവിധത്തിൽ അന്ന് ഇങ്ഗ്ളിഷ് ഭരണത്തിന്റെ പോലീസ് പ്രസ്ഥാനം അറസ്റ്റ് ചെയ്ത് ശിക്ഷിക്കപ്പെട്ട പലർക്കും സ്വാതന്ത്ര്യ സമര പെൻഷൻ കൊടുത്തിരുന്നു എന്നും കേട്ടറിവുണ്ട്. (കൃത്യമായ വിവരം ഈ എഴുത്തുകാരന്റെ കൈവശം ഇല്ല.)


കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണ് എങ്കിലും, ഈ വക വിവരങ്ങൾ ഇന്ത്യൻ സർക്കാർ തൊഴിൽ സ്ഥാനങ്ങളിലേക്ക് കറയിക്കൂടാനുള്ള പരീക്ഷകളിൽ ഉപയോഗിക്കാം എന്നല്ലാതെ മറ്റ് യാതോരു കൃത്യതയോ വാസ്തവികതയോ ഇല്ലാത്ത കാര്യങ്ങൾ ആവാം.


മോഹൻദാസ് ഗാന്ധി ലോകത്തിലെ പലയിടത്തും പലരീതിയിലും ഒന്ന് മിനുങ്ങാൻ ശ്രമിച്ച് എവിടേയും എത്താതെ ബൃട്ടിഷ്-ഇന്ത്യയിലേക്ക് കയറി വന്ന സമയം ആണ്. വന്ന പാടെ ബൃട്ടിഷ്-ഇന്ത്യയിൽ നിന്നും ഇങ്ഗ്ളിഷ് ഭരണത്തെ അങ്ങ് ഓടിച്ചുവിടണം എന്ന വൻ തിരിച്ചറിവും വെളിപാടും ലഭിച്ചതു മാതിരിയാണ് പെരുമാറിയിരുന്നത്.


അപ്പോൾ കൈയിൽ കിട്ടിയ തുരുപ്പുശീട്ടാണ് ഖിലാഫത്ത് പ്രസ്ഥനം. തുർക്കിയിൽ സംഭവിച്ച ഒരു കാര്യത്തെക്കുറിച്ച് ബൃട്ടിഷ്-ഇന്ത്യയിൽ മാത്രമാണ് വൻ വേവലാതി വന്നത് എന്നു തോന്നുന്നു. തുർക്കിയിലെ ജനങ്ങൾക്ക് പോലും കാര്യമായ ഒരു കുലുക്കവും ഉണ്ടായില്ലാ എന്നാണ് തോന്നുന്നുത്.


ദക്ഷിണ മലബാറിൽ ഒരു ചെറിയ പ്രദേശത്ത് ഒരു വൻ വർഗ്ഗീയ കലാപം കത്തിജ്വലിച്ചപ്പോൾ ഇങ്ഗ്ളിഷ് ഭരണത്തിന് അതിനെ നേരിടേണ്ടതായി വന്നു. ഇങ്ഗ്ളിഷ് ഭരണം അവിടെ നേരിടേണ്ടിവന്നത് മുഹമ്മദീയരെയാണ്. അതോടെ കലാപം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമാണ് എന്ന ഒരു ആശയം ഗാന്ധിയും മറ്റും അവരുടെ കൈവശമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ വാരി വിതറി എന്നു തോന്നുന്നു. ഇതിന്റെ പ്രതിഫലനം ദക്ഷിണ മലബാറിലും മെഡ്രാസ് പ്രസിഡൻസിയിലും കാണപ്പെട്ടു.


ഗാന്ധിയെ സംബന്ധിച്ചെടുത്തോളും ഇത് ഒരു വൻ സംഭവമായിരുന്നിരിക്കേണം. കാരണം, ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടുകൊണ്ട് താൻ നടത്തിയ പ്രക്ഷോഭ പരിപാടിക്ക് ഇത്രമാത്രം ഒരു സ്വീകാര്യത ഇത്രപെട്ടെന്ന് ലഭിക്കും എന്ന് കരുതിക്കാണില്ല.


ബൃട്ടിണിലേയും അമേരിക്കയിലേയും ഭൂഖണ്ഡ യൂറോപ്പിലേയും മാധ്യമങ്ങൾ ഗാന്ധിയുടെ വൻ വിപ്ളവ നേതൃത്വ വിജയം ഈ സംഭവത്തിൽ കണ്ടിരിക്കാം. ഭൂഖണ്ഡ യൂറോപ്പിനും അമേരിക്കയിലുള്ള ഭൂഖണ്ഡ യൂറോപ്യന്മാർക്കും ഇങ്ഗ്ളണ്ടിനെ അടിച്ചുതമർത്താൻ കിട്ടുന്ന ഏതു വിവരവും പെരുപ്പിച്ച് കാണിക്കാൻ വൻ ഇഷ്ടമുള്ള കാര്യമാണ്. ഗാന്ധിയുടെ പേര് വാനോളം പുകഴ്ത്തപ്പെടും.


കോൺഗ്രസിലെ മറ്റ് നേതാക്കൾ അന്താളിച്ചു നിന്നിരിക്കാം. പക്ഷെ എന്തു ചെയ്യാം? ബൃട്ടിഷ്-ഇന്ത്യയിലെ അന്നത്തെ സോഷ്യൽ മീഡിയ ആയ പത്രങ്ങളിലും മറ്റും ഗാന്ധിയാണ് വിളങ്ങി നിൽക്കുന്നത്.


വൻ സമ്പത്തുള്ള ആളാണ് ഗാന്ധി. ബൃട്ടിഷ്-ഇന്ത്യൻ പൌരനല്ല എന്ന കാര്യം ആരും പ്രത്യേകമായി ശ്രദ്ധിച്ചില്ലാ എന്നാണ് തോന്നുന്നത്. ഗാന്ധിക്കാണെങ്കിൽ സ്വന്തമായുള്ള പത്രവും മാസികയും മറ്റും ഉണ്ട് താനും. ഒരു ആശ്രമവും കൂടി തുടങ്ങിയതോടുകൂടി കാര്യങ്ങൾക്ക് വൻ ബലവും വന്നുചേർന്നിരിക്കാം.


എന്നാൽ ഗാന്ധി സ്വന്തം രാജ്യത്ത് പോയി വിളങ്ങൻ ശ്രമിക്കില്ല എന്നാണ് തോന്നുന്നത്. കാരണം അവിടെ വിലകിട്ടിയേക്കില്ല, അവിടെ കിടുന്നു വിളഞ്ഞാൽ. കാരണം അവിടെ കൂടുതൽ പ്രായമുള്ള കുടുംബക്കാരും മറ്റും മത്സര ബുദ്ധിയോടുകൂടി ഗാന്ധിയുടെ പദ്ധതികളെ വീക്ഷിച്ചേക്കാം.


ഗാന്ധി തുടങ്ങിയ സബർമതി ആശ്രമം പോർബന്ധർ രാജ്യത്തിൽ അല്ല, മറിച്ച് ബൃട്ടിഷ്-ഇന്ത്യയിലാണ് സ്ഥാപിച്ചത് എന്നു തോന്നുന്നു. കൃത്യമായി അറിയില്ല.


ദക്ഷിണ മലബാറിൽ നടന്ന വർഗ്ഗീയ കലാപത്തെ ഗാന്ധിയും മറ്റും ദുർവ്യാഖ്യാനം ചെയ്തും വ്യാജമായി വിവരിച്ചും, അത് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമാണ് എന്ന് പ്രചരിപ്പിക്കുക തന്നെ ചെയ്തുവെന്നാണ് തോന്നുന്നത്.


വിഡ്ഢിത്തം പറഞ്ഞാലും സാമൂഹിക മാധ്യമം കൈയിൽ ഉണ്ട് എങ്കിൽ വിഡ്ഢിത്തത്തെ വിവരം ആക്കിമാറ്റാനാവും എന്നതാണ് വാസ്തവം എന്നു തോന്നുന്നു.


ദക്ഷിണ മലബാറിൽ 1836ൽ ആണ് എന്നു മനസ്സിലാക്കുന്നു, ഏറനാട് താലൂക്ക് പന്തല്ലൂർ ദേശം മഞ്ചേരി അംശം എന്നിടത്തുവച്ച് കണിശൻ ജാതിയിൽ പെട്ട ചാക്കുപ്പണിക്കരെ, കല്ലിങ്ങൽ കുഞ്ഞോലൻ എന്ന മുഹമ്മദീയൻ കുത്തിക്കൊന്നു, എന്ന സംഭവം മുതൽ ഏതാണ്ട് മുപ്പതോളം വർഗ്ഗീയ സ്വഭാവം ഉള്ള സംഭവങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ ഓരോന്നിന്റേയും ഹ്രസ്വമായ വിവരണങ്ങൾ MALABAR MANUAL ലിൽ കാണുന്നുണ്ട്.


ഈ മുകളിൽ പറഞ്ഞ സംഭവത്തിൽ ആദ്യം തന്നെ ഈ എഴുത്തുകാരന്റെ ശ്രദ്ധയിൽ വന്ന കാര്യം കല്ലിങ്ങൽ കുഞ്ഞോലൻ മുഹമ്മദീയൻ ആണ് എങ്കിലും, ഒരു സാധാരണ മുഹമ്മദീയ പേര് അല്ല ഈ ആൾക്ക് ഉള്ളത് എന്നതാണ്.


മലബാറിൽ പണ്ടു കാലം മുതൽ മുഹമ്മദീയർ ഉണ്ടായിരുന്നുവെങ്കിലും, ടിപ്പുസുൽത്താന്റെ ആക്രമണത്തോടുകൂടി മലബാറിലെ, പ്രത്യകിച്ചും ദക്ഷിണ മലബാറിലെ, മുഹമ്മദീയരിൽ കാര്യമായ ചില വ്യത്യാസങ്ങൾ വന്നുചേർന്നിരുന്നു.


ടിപ്പുസുൽത്താന്റെ ആക്രമണകാലത്ത് ഹിന്ദുക്കളും (ബ്രാഹ്മണരും) അവരുടെ കൂടെ നിന്നിരുന്ന അമ്പലവാസികളും നായർമാരും, വീടും വിട്ട് കാട്ടിലേക്കും മറ്റുചിലർ തിരുവിതാംകൂറിലേക്കും ഓടിപ്പോയിരുന്നു. ടിപ്പുവിന്റെ പട്ടാളത്തെക്കാൾ അധികം ഭയാനകമായി ഈ ബ്രാഹ്മണ പക്ഷത്തിന് അനുഭവപ്പെട്ടത്, ടിപ്പുവിന്റെ പടയ്ക്ക് മുന്നിൽ നീങ്ങിയെത്തിയ കീഴ്ജന വംശങ്ങളെയാണ്.


അവർ കയർ ഊരിയിട്ടതുമാതിരി ബ്രാഹ്മണ പക്ഷ വീടുകളിലേക്ക് ഓടിക്കയറുകയും കഴിയുന്ന എല്ലാവിധ അക്രമണങ്ങളും നടത്തുകയും ചെയ്തിരുന്നു പോലും. ഇവരോട് ഏറ്റുമുട്ടാൻ നായർമാർ തയ്യാറാവില്ല. ഏറ്റുമുട്ടിയാൽ എല്ലാവിധത്തിലും ആള് നാറിപ്പോകും.


ഇവർ ടിപ്പുവിന്റെ ആക്രമണ കാലത്ത് അഴിഞ്ഞാടിയവർ ആണ് എങ്കിലും, ഇവർ അന്ന് മുഹമ്മദീയർ ആയിരിക്കില്ല. ഇവരിൽ ആളിക്കത്തുന്ന പകയും വിദ്വേഷവും ഇസ്ലാം മതം സൃഷ്ടിച്ചത് ആവില്ല. മറിച്ച് കാലാകാലങ്ങളായി സാമൂഹികമായ കാൽച്ചങ്ങലകളിൽ പെട്ടും ഭാഷാകോഡുകളിലൂടെ നാറ്റിയും നിർത്തിയിരിക്കപ്പെട്ടവർ ആയിരിക്കാം ഇവർ.


ടിപ്പുവിന്റെ ആക്രമണ സമയത്ത് സ്വഃമനസ്സാലെ ഇസ്ലാമിലേക്ക് പല കീഴ്ജനങ്ങളും ചേർന്നിരിക്കാം. ടിപ്പുവിന്റെ ഹ്രസ്വമായ ഭരണകാലത്തിന് ശേഷം വന്നത് ഇങ്ഗ്ളിഷ് ഭരണമാണ്. അതോടുകൂടി ബ്രാഹ്മണ പക്ഷത്തിന് അവരുടെ അടിമ ജനത്തിന്മേൽ ഉള്ള കഠിനമായ നിയന്ത്രണം നഷ്ടപ്പെട്ടു. ദക്ഷിണ മലബാറിൽ മക്കത്തായ തീയർ മുതൽ അങ്ങ് താഴെ അറ്റത്തുള്ള ചെറുമരിൽ വരെയുള്ള പലരും ഇസ്ലാമിലേക്ക് കയറി.


ഉത്തര മലബാറിലെ മരുമക്കത്തായ തീയർ വ്യക്തികൾ ഇസ്ലാമിലേക്ക് കാര്യമായി പരിവർത്തനം ചെയ്തിരുന്നു എന്ന് തോന്നുന്നില്ല. ഇതിന് ചില കാരണങ്ങൾ കണ്ടേക്കാം.


ഒന്ന് മക്കത്തായ തീയരും മരുമക്കത്തായ തീയരും വ്യത്യസ്ത ജനവംശങ്ങൾ ആയിരുന്നിരിക്കാം. മരുമക്കത്തായ തീയരിൽ യവന രക്തബന്ധ പാതയുണ്ട് എന്നു തോന്നുന്നു. അതേ സമയം മക്കത്തായ തീയരിൽ മധ്യേഷ്യൻ രക്തബന്ധപാതയായിരിക്കം കടന്നുവന്നരിക്കുക. ഈ വിധം പറയാനുള്ള കാരണങ്ങളിലേക്ക് ഇപ്പോൾ പോകുന്നില്ല.


മരുമക്കത്തായ തീയർ ദുരം അയിത്തം (distance pollution) നൽകില്ല എന്നും അറിയുന്നു. അതേ സമയം മക്കത്തായ തീയർ ദൂരം അയിത്തം നൽകും എന്നു മനസ്സിലാക്കുന്നു.


മക്കത്തായ തീയർക്ക് മുകളിൽ ഉള്ള നായർമാരെ ഉത്തര മലബാറിലെ നായർമാർ ചെറിയ തോതിലെങ്കിലും അകറ്റി നിർത്തിയിരുന്നു എന്നതും പ്രസ്താവ്യമാണ്.


അങ്ങിനേയും ഒരു അയിത്തം.


Tellicherryയിലെ ഇങ്ഗ്ളിഷ് കമ്പനീ പട്ടാളത്തിൽ മരുമക്കത്തായ തീയരും നായർമാരും പട്ടാളക്കാരായി നിയമിതരായിരുന്നു എന്നു കാണുന്നു. ഇതേ പോലൊരു കാര്യം ദക്ഷിണ മലബാറിലെ നായർമാരും മക്കത്തായ തീയരും തമ്മിൽ, Tellicherryയിലെ ഇങ്ഗ്ളിഷ് കമ്പനിയുടെ കാലത്ത്, നടന്നിരുന്നതായി അറിവ് ഈ എഴുത്തുകാരന് ലഭിച്ചിട്ടില്ല. എന്നാൽ കൃത്യമായി അറിയില്ല.


ദക്ഷിണ മലബാറിലെ ചെറുമരെക്കുറിച്ച് Malabar Manualലിൽ പറയുന്നുണ്ട്. 'ചെറിയവർ' എന്ന വാക്കാണ് പോലും 'ചെറുമർ'. വളരെ തുച്ഛമായ ഭക്ഷണം നൽകിയാണ് ഇവരെ ചെറിയവർ ആയി നിലനിർത്തിയിരുന്നത് പോലും. അതോടൊപ്പം തന്നെ പ്രാദേശിക ഫ്യൂഡൽ ഭാഷയിലെ ഏറ്റവും കഠിനമായി കീഴ്പ്പെടുത്തുന്ന വാക്ക് കോഡുകൾ ആയിരിക്കും ഇവരുടെ മേൽ പതിപ്പിച്ചിരിക്കുക.


ഇവരും ഇവർക്ക് മുകളിൽ ഉള്ള പല കീഴ്ജന വംശങ്ങളും ഇസ്ലാമിലേക്ക് കയറിപ്പോൾ അവരിൽ ഗംഭീരമായ മാനസിക മാറ്റങ്ങൾ വന്നിരിക്കും എന്നുള്ളത് തീർച്ചയുള്ള കാര്യമാണ്.


പരിമിതമായ ഭക്ഷണം മാത്രം ലഭിക്കും എന്നതു തന്നെ ഗംഭീരമായി മാറിയിരിക്കാം.


എന്നിരുന്നാലും പ്രാദേശിക സമൂഹത്തിൽ ഇവർക്കുള്ള കീഴ്ജന മേൽവിലാസം മാച്ചുകളയാൻ പ്രയാസം തന്നെയായിരിക്കും. അവഹേളിച്ച് സംസാരിക്കാൻ പ്രോത്സാഹനം നൽകുന്നവയാണ് ഫ്യൂഡൽ ഭാഷകൾ.


വ്യക്തിപരമായി വ്യക്തിത്വത്തിൽ മേന്മവരികയും, അതിന് സാമൂഹികമായി അനുവാദവും മതിപ്പും അംഗീകരാവും ലഭിക്കുന്നില്ലാ എന്നുള്ളത് ഒരു വൻ പ്രകോപനകരമായ അന്തരീക്ഷം തന്നെയായിരിക്കാം.


ഇക്കൂട്ടരിൽ അറബി രക്തബന്ധ പാതയും കൂടി കലരുമ്പോൾ, ഇവരിലെ ചിലർക്കെങ്കിലും മനസ്സിൽ കഠിനമായ പലവിധ പകയും കയറിക്കൂടാം.


അതേ സമയം ഇവർ ഉപയോഗിക്കുന്ന ഫ്യൂഡൽ ഭാഷാ വാക്കുകളിലെ നിലവാരക്കുറവും സ്വരക്കേട് ഉളവാക്കുന്ന സ്വരവും തരംതാഴ്ന്ന ഉൾഅർത്ഥങ്ങളും മറ്റും പ്രാദേശിക ഇസ്ലാമിക സാമൂഹിക ഉച്ചനീചത്വ പാതയിൽ നിൽക്കാത്ത സാമൂഹിക ഉന്നതരിൽ വൻ അസ്വാസ്ഥ്യം തന്നെ വളർത്തിയിരിക്കാം.


പോരാത്തതിന് ഇവർ പഠിച്ചും പഠിക്കാതേയും ഇടക്കിടക്ക് ഉദ്ദരിക്കുന്ന അറബി പദങ്ങളും അവയുടെ സ്വരവും, അവയുടെ അർത്ഥമെന്താണ് എന്ന അറിവില്ലായ്മയും മറ്റും സമൂഹത്തിൽ കഠിനമായ വേവലാതികൾ പടർത്തിയിരിക്കാം.


ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ കീഴിൽ പെട്ടവനെ ഉയർത്തുകയെന്നത്, പല തട്ടുകളുള്ള ഒരു കെട്ടിടത്തിന്റെ ഉയരങ്ങളിൽ ഉള്ള ഒരു തട്ടിനെ അടർത്തിയെടുത്ത് കീഴെത്തട്ടിന്റെ നിലയിലേക്ക് കൊണ്ടുവരുന്നത് പോലെയാണ്. കെട്ടിടത്തിന്റെ അടിയുറപ്പ് ഇളകിപ്പോകും.


ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ നടപ്പില്ലാത്ത ഒരു കാര്യമാണ് സാമൂഹിക ആശയവിനിമയ സമത്വം. എന്നാൽ സാമൂഹിക ആശയവിനിമയ സമത്വം ഉള്ള ഇടങ്ങളിൽ സാമ്പത്തിക അസമത്വം ഒരു വൻ പ്രശ്നം അല്ലതന്നെ.


ഇസ്ലാം ശ്രമിച്ചിരുന്നത് പ്രാദേശിക സമൂഹത്തിൽ വൻ വെപ്രാളം തന്നെ ഇളക്കിവിടുന്ന പദ്ധതിയാണ്.

1. എതിർകോണുകളിൽ നിന്നുകൊണ്ട്


2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ


3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള


4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി


5. അടിമകളെ മോചിപ്പിച്ചാൽ അടിമ


6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും


7. കോൺഗ്രസിന് ദക്ഷിണ മലബാറിൽ


8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി


9. മലബാറിലെ മാപ്പിള സംഘടനകളുടെ


10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ


11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള


12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത


13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്


14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ


15. വിദേശീയ ഭരണം അറബിക്കടലിൽ


16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ


17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ


18. കാര്യവിവരം ഇല്ലാതെയുള്ള ഒരു


19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം


20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ


21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്


22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ


23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ


24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി


25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ


26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു


27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം


28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ


29. മാപ്പളിമരോട് Malabar Manualലിൽ ഒരു


30. ഇങ്ഗ്ളിഷ് ഭരണത്തോട് കൂറു


31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം


32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ


33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്


34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള


35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി


36. 180° എതിർ കൊണുകളിൽ നിൽക്കുന്ന


37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം


38. ഭൂസ്വത്ത് കൈ അവകാശവുമായി


39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന


40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ


41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു


42. കാഴ്ചപ്പാടുകളിലെ വ്യത്യാസം


43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ


44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ


45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്


46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്


47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള


48. ഉന്നത വിവരമുള്ളവർ നടത്തുന്ന


49. സമൂഹത്തിൽ ഒരു ഫ്യൂഡൽ ഭാഷാ


50. വിള്പവവീര്യത്തിലൂടെയുള്ള സാമൂഹിക

bottom of page