ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്
3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള അനുഭവത്തെക്കുറിച്ചു മറ്റും
മലബാർ മാന്വലിൽ ഈ വിധം ഒരു എഴുത്ത് കാണുന്നുണ്ട്.
QUOTE👉: Socially the cultivators are subjected (particularly if they are Hindus) to many humiliations and much tyrannical usage by their landlord. END OF QUOTE.
ആശയം: കാർഷകരെ (പ്രത്യേകിച്ചും അവർ ഹിന്ദുക്കൾ ആണ് എങ്കിൽ) പലവിധ അപമാനങ്ങൾക്കും മാനഭംഗങ്ങൾക്കും, നിഷ്ഠൂരശാനകൾക്കും അവരുടെ ഭൂജന്മികൾ വിധേയരാക്കാറുണ്ട്. END.
ഇക്കാര്യം William Loganന്റെ തന്നെയുള്ള നിരീക്ഷണമാണ് എന്നാണ് മനസ്സിലാക്കുന്നത്.
ഇവിടെ ഹിന്ദുക്കൾ എന്ന് Logan പരാമർശിച്ചവർ യഥാർത്ഥത്തിൽ ഹിന്ദുക്കൾ അഥവാ ബ്രാഹ്മണർ അല്ലതന്നെ. ഇങ്ഗ്ളിഷ് ഭരണത്തിന്റെ തെറ്റിദ്ധാരണ മാത്രമാണ് ബ്രാഹ്മണരുടെ കീഴിൽപെട്ടുപോയ ബ്രാഹ്മണർക്ക് അടിയറവെച്ച ജനക്കൂട്ടങ്ങൾ ഹിന്ദുക്കൾ ആണ് എന്നത്.
പിന്നെ പറയാനുള്ളത് കർഷകർ അവരുടെ കീഴിൽ പെട്ടുപോയ അടിമ ജനത്തിനോടും കഠിനമായിത്തന്നെയാണ് പെരുമാറിയിരുന്നത് എന്നതാണ്. എന്നാൽ ഈ അടിമ ജനത്തിനെ അർദ്ധ മനുഷ്യരായി മാത്രമേ എല്ലാരും കണ്ടിരുന്നുള്ളു.
പിന്നേയും പറയാനുണ്ട്. ഇസ്ലാം മതത്തിലേക്ക് മാറി, കാർഷകരായി ജീവിക്കുന്ന ആളുകളോട് അവരുടെ ഭൂജന്മികൾ തെല്ലൊരു ശ്രദ്ധയോടുകൂടിയാണ് പെരുമാറിയിരുന്നത് എന്നും ചുഴഞ്ഞെടുക്കാനാവുന്ന കാര്യമാണ് മുകളിലെ ഉദ്ദരണിയിൽനിന്നും.
ഇന്നത്തെ കാലത്ത് ഈ സാമൂഹിക പ്രതിഭാസത്തെ വിശദ്ധീകരിക്കാനായി ഈ വിധം ചിന്തിക്കുക. പട്ടാള ഓഫിസർമാർ പട്ടാളത്തിലെ ശിപായി പട്ടാളക്കാരോട് കഠിമായി ആണ് പെരുമാറുക എന്നു ചിന്തിക്കുക. എന്നാൽ ഇസ്ലാം മതക്കാരായ ശിപായി പട്ടാളക്കാരോട് അവർ അത്രകണ്ട് കഠിനമായി പെരുമാറില്ല. കാരണം, ഇസ്ലാം ശിപായി പട്ടാളക്കാർക്ക് സംഘടിച്ച് തിരിച്ചടിക്കാൻ ആവും എന്ന ഒരു തോന്നൽ ഉണ്ട്, എന്നും ചിന്തിക്കുക.
ഈ വിധമായുള്ള ഒരു അന്തരീക്ഷം പട്ടാളത്തിൽ പലവിധ വിഷമതകൾക്കും കാരണമാകും. ഇസ്ലാംമതക്കാരല്ലാത്ത ശിപായി പട്ടാളക്കാർക്ക് ഇത് ഒട്ടും രുചിക്കുന്ന അവസ്ഥയാവില്ല. പോരാത്തതിന്, പട്ടാള ഓഫിസർമാർക്ക് ഇസ്ലാം ശിപായി പട്ടാളക്കാരിൽ നിന്നും വ്യക്തമായ അനുസരണം പിടിച്ചെടുക്കാനും ആവില്ല.
ഏതാണ്ട് ഇതേ പോലൊക്കെത്തന്നെയുള്ള ഒരു അന്തരീക്ഷവും അന്ന് ദക്ഷിണ മലബാറിൽ ഉരുത്തിരിഞ്ഞുവന്നുകൊണ്ടിരുന്നു എന്നും പറയാം എന്ന് തോന്നുന്നു. എന്നാൽ ഇതു മാത്രമാവില്ല, സമൂഹത്തിലെ സങ്കീർണ്ണാവസ്ഥ.
സിനിമാ കഥകളിലൂടേയും രാജ്യഭക്തി ഗാനങ്ങളിലൂടേയും ദേശസ്നേഹികളുടെ കഥകളിലൂടേയും മറ്റും ഈ സമൂഹത്തെ മനസ്സിലാക്കാൻ ആവില്ല. കാരണം, ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ മിക്കവാറും വെറും നുണക്കഥകളും വിഡ്ഢിത്തങ്ങളും ആവും. വാസ്തവം ഇതിലൊന്നും കാണില്ല.
മുകളിൽ👆 നൽകിയ ഗാനം കേൾക്കുക. പൊള്ളയായ വാക്കുകൾകൊണ്ട് എന്തും ദൃശ്യവൽക്കരിക്കാൻ ആവും എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ മനോഹര ഗാനം.
ഉദാഹരണത്തിന്, ഈ എഴുത്തുകാരൻ പഠിക്കുന്ന കാലത്ത് പൊതുവേയുണ്ടായിരുന്ന ഒരു തോന്നൽ, വൻ സാംസ്ക്കാരിക മഹിമയും, കെട്ടുറപ്പുള്ള കുടുംബ ബന്ധങ്ങളും വൻ സമാധാനം ഉള്ള സമൂഹവും, പോരാത്തിന് വളരെ മാന്യമായ സംഭഷണ രീതികളും മറ്റും പാരമ്പര്യമായി ഉണ്ടായിരുന്ന ഒരു വൻ രാജ്യമായിരുന്ന ഇന്ത്യ എന്നതായിരുന്നു.
ഈ വൻ രാജ്യത്തെ പിടികൂടുകയും അതിനുള്ളിലെ പലവിധ നിധികളും പിടിച്ചുപറിക്കുകയും, പോരാത്തിതിന്, നാട്ടിൽ സാമൂഹിക അരാജകത്വവും കുടുംബ ബന്ധങ്ങളിൽ വിഘടനവും ലൈംഗിക അരാജകത്വവും കൊണ്ടുവരികയും ചെയ്തത് ബൃട്ടിഷ്-ഭരണം ആണ് എന്നാണ്.
എന്നാൽ മുകളിൽ പറഞ്ഞ ഓരോ കാര്യത്തിലും കരുതിക്കൂട്ടിയുള്ള കള്ളത്തരം നിറഞ്ഞു നിൽക്കുന്നുണ്ട്.
വാസ്തവം പറഞ്ഞാൽ മലബാറിൽ ലൈംഗിക അരാജകത്വം തന്നെയാണ് കുടുംബ ബന്ധങ്ങളിൽ കാലാകാലങ്ങളായി നിറഞ്ഞു നിന്നിരുന്നത്. സ്ത്രീകൾക്ക് ജനിക്കുന്ന കുട്ടികൾക്ക് പേരിന് പോലും ഒരു അച്ഛൻ ഇല്ലാത്ത അവസ്ഥതന്നെ പല കുടുംബങ്ങളിലും ഒരു സാധാരണ അവസ്ഥയായി നിലനിന്നിരുന്നു.
ബ്രാഹ്മണർക്ക് കീഴിൽ ഉള്ള സ്ത്രീകൾ അവരുടെ നഗ്നത സാമൂഹിക ഉന്നതർക്ക് കാണിച്ചു കൊടുക്കുവാൻ നിർബന്ധിതർ തന്നെയായിരുന്നു. എന്നാൽ സാമൂഹികമായി മുകളിൽ ഉള്ളവർ ഈ വിധ കാര്യങ്ങൾ കാണ്ടാസ്വദിക്കുമ്പോൾ കീഴ്ജന സ്തീകളിൽ കഠിനമായ വെപ്രാളം വരണം എന്നില്ല. അവരേക്കാൾ കീഴിൽ ഉള്ള പുരുഷന്മാർ നിന്നാസ്വദിക്കുമ്പോൾ ആണ് പ്രശ്നം വരിക. ഇതും പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ ഒരു നിഗൂഡ പ്രയോഗം തന്നെയാണ്.
ബൃട്ടിഷ്-മലബാറിൽ വ്യക്തമായ വൈവാഹിക നിയമങ്ങൾ സൃഷ്ടിച്ചതും, അവയിൽത്തന്നെ വൈവാഹിക ബന്ധത്തിൽ രണ്ടുപക്ഷത്തിലേയും കുടുംബക്കാർക്കുള്ള അധികാര പരുധി നിയന്ത്രിച്ചതും, പോരാത്തതിന് മരുമക്കത്തായ കൂട്ടുകുടുംബ സമ്പ്രദായത്തിന് എതിരായുള്ള ചിന്താഗതി വളർത്തിയതും, ബഹുഭർതൃത്തം എന്ന വൈവാഹിക രീതിയെ തുടച്ചുമാറ്റിയതും ഇങ്ഗ്ളിഷ് ഭരണത്തിന്റെ സാന്നിദ്ധ്യം തന്നെയാണ്.
അല്ലാതെ ആ കാലഘട്ടത്തിൽ ഇന്നലത്തെ മഴയിൽ കിളിർത്ത കുമിളുമാതിരി പൊന്തിവന്ന പലവിധ സാമൂഹിക പരിഷ്ക്കരണ ഗുരുക്കന്മാരും മറ്റുമൊന്നുമല്ലതന്നെ.
അന്ന് ഇന്ത്യയില്ല, മറിച്ച് മലബാറുകളിൽ തന്നെ പല രാജ്യങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്.
ഇങ്ങിനെയൊക്കെയാണ് പാരമ്പര്യ സത്യാവസ്ഥയെങ്കിലും ബൃട്ടിഷ് - മലബാറുകളിൽ പടർന്നുപിടിച്ചുകൊണ്ടിരുന്ന മഹാമാരിപ്പനിയായ ജനാധിപത്യത്തിൽ കിടന്നു വിലസാൻ നോക്കുന്ന ഏവർക്കും, ഇതൊന്നും അറിയില്ല. അറിഞ്ഞാൽ തന്നെ കേട്ടറിവില്ലാ എന്നു നടിച്ചേ തീരൂ.
വൻ വിഡ്ഢിത്ത അവകാശവാദങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ട് ബൃട്ടിഷ്-ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിൽകിടന്ന് വിലസുന്ന രാഷ്ട്രീയക്കാർക്ക് അടിയറവെച്ചും പലരും സ്വന്തം നാട്ടുകാരെ പറഞ്ഞു പറ്റിച്ചും പലവിധ പ്രലോഭനങ്ങളിൽ കുടുക്കിയും, വോട്ട് രാഷ്ട്രീയത്തിൽ വിജയിച്ച് ജനസേവകരും നാട്ടു നേതാക്കളും ആവാൻ തയ്യാറായി നിൽക്കുന്നു.
ഇങ്ങിനെയുള്ളവരിൽ പാരമ്പര്യ ഹിന്ദുക്കളും ഹിന്ദുക്കളായി പുതുതായി അവതരിച്ച ജനങ്ങളിൽ പെട്ടവരും, മലബാറി മുഹമ്മദീയരിൽ പെട്ട വ്യത്യസ്ത ജനവിഭാഗങ്ങളിലെ ആളുകളും മറ്റും ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.
ജനാധിപത്യമെന്ന മഹാമാരിപ്പനി ആരുടെയൊക്കെ കഥയാണ് കഴിക്കുക എന്ന് ആർക്കും വ്യക്തമായി നിശ്ചയമില്ലാത്ത അവസ്ഥ. വളരെ ശ്രദ്ധയോടുകൂടി കരുക്കൾ നീക്കിയില്ലായെങ്കിൽ സാമൂഹികമായി മലർത്തിയടിക്കപ്പെടാം.
സമൂഹത്തിൽ അടിമത്തം ഉണ്ട്, ജാതി വ്യവസ്ഥയുണ്ട്, എന്നെല്ലാം പറയുമ്പോൾ പെട്ടെന്ന് മനസ്സിൽ ഉദിക്കുന്ന തോന്നൽ ആണ്, സാമൂഹികമായി ഉന്നതങ്ങളിൽ ഉള്ളവർ വൻ ബഹുരസമുള്ള ജീവിതം ആണ് നിയിക്കുന്നത് എന്നത്. എന്നാൽ വാസ്തവം കുറച്ചുകൂടി കലർപ്പുള്ളതായിരിക്കാം.
സാമൂഹിക മുകൾത്തട്ടിൽ ഉള്ളവർ അവരവരുടെ വീടുകൾക്കുള്ളിൽ കുടുക്കപ്പെട്ടിരിക്കുന്നവർ ആവാം. അവർക്കും മനുഷ്യ സഹജമായ പലവിധ വേദനകളും വെപ്രാളങ്ങളും ഭാഗ്യനിർഭാഗ്യ സംഗതികളും ശുഭാശുഭ പേടികളും മറ്റും നിത്യജീവിതത്തിൽ നിലനിൽക്കും.
ഇതിനെല്ലാം ഉപരിയായി അവരുടെ കീഴിൽ ഉള്ള ജനത്തിന്റെ വളർച്ച ഒരു കഠിനമായ ദുഃസ്വപ്നമായി നട്ടുച്ചനേരത്തുപോലും അവരെ വേട്ടായാടും. കാരണം, മാംസദാഹിയായ (carnivorous) ഭാഷയാണ് എല്ലാരിലും ഉള്ളത്. കീഴിൽ ഉള്ളവന്റെ മൂർച്ചയോറിയ വാക്കുകൾക്കുള്ളിൽ പെട്ടുപോയാൽ കാട്ടുമൃഗത്തിന്റെ കടിയേറ്റ അനുഭവം തന്നെയായിരിക്കും.
ഇത്രയും കാര്യം ഇവിടെ സൂചിപ്പിച്ചത്, ചരിത്രപരമായി യാതോരു അടിസ്ഥാനവും ഇല്ലാത്ത ഇന്ത്യൻ ദേശീയതയിലേക്ക് ബൃട്ടിഷ്-മലബാറിനെ മലബാറിലെ രാഷ്ട്രീയക്കാർ വഴുതി വീഴ്ത്തിത്തുടങ്ങിയ കാര്യങ്ങളിലേക്ക് ഈ എഴുത്തു നീങ്ങുന്നതിന്റെ മുന്നോടിയായിട്ടാണ്.
ഇങ്ഗ്ളിഷ്-ഭരണത്തിന്റെ നിത്യപ്രകാശത്തിൽ ബൃട്ടിഷ്-മലബാറിൽ പലവിധ പത്രങ്ങളും മാസികകളും തുടങ്ങാനുള്ള സൌകര്യം പല വൻകിടക്കാർക്കും ഉന്നത ജാതിക്കാർക്കും ലഭിച്ചു തുടങ്ങി. ഈ വിധ കാര്യങ്ങളുടെ പിറവി ഇങ്ഗ്ളിഷ് ഭരണം, അതിന്റെ പരമശുദ്ധ വിഡ്ഢിത്തത്തിൽ, അവരുടെ ഭരണയത്നങ്ങളുടെ വിജയമായി കാണുകയും ചെയ്തുകൊണ്ടിരുന്നു.
കാലാകാലങ്ങളായി കുട്ടിച്ചോറായി നിലനിന്നിരുന്ന നാടിന്റെ അവസ്ഥയെക്കുറിച്ച് യാതോരു അറിവും ഇല്ലാതെയാണ് പലരും പലവിധ വൻകിട അവകാശവാദങ്ങളുമായി വൻ എഴുത്തുകാരും ജനസേവകരും ദേശീയവാദികളും മറ്റുമായി ജനഹൃദയങ്ങളിൽ പ്രത്യക്ഷപ്പെട്ടുകയും ആരാധിക്കപ്പെടുകയും ചെയ്യപ്പെട്ടത്.
ഒരു പക്ഷത്ത് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ദക്ഷിണേഷ്യയുടെ വടക്കു പടിഞ്ഞാറ് ഭാഗത്ത് ഏതോ ജനത വളർത്തിയെടുത്തിരുന്ന വേദ കാല സംസ്ക്കാരത്തെ സ്വന്തം പാരമ്പര്യത്തിലേക്ക് യാതോരു ഉളുപ്പുമില്ലാതെ വലിച്ചെടുക്കാൻ തുനിയുന്നവർ. അവർക്ക് സ്വന്തമായി യാതൊന്നും ഇല്ലായെന്ന് വ്യക്തം.
അതേ സമയം ഇസ്ലാമിക പക്ഷത്തുള്ളവരും അവർക്ക് തോന്നുന്നതുപോലെ ഇസ്ലാമിനേയും പ്രവാചകനേയും നിർവ്വചിച്ച് അവരുടെ പ്രാദേശിക സാമൂഹിക പരിമിതികൾക്കുള്ളിലും സാമൂഹിക ഉച്ചനീചത്വ പിരിമുറുക്കങ്ങൾക്കുള്ളിലും കുടുക്കിയിടാനും ശ്രമിച്ചിരുന്നു എന്നും തോന്നുന്നു. അവരുടെ പാരമ്പര്യ പരാതീനതകൾക്ക് അതീതമായി മുകളിൽ നിന്നുകൊണ്ട് ഇസ്ലാമിനെ അനുഭവിച്ചറിയാൻ അവർക്കും ആയില്ല എന്നാണ് തോന്നുന്നത്.
നാടിലെ പാരമ്പര്യ ഭീകരത ഇസ്ലാമിലേക്കും പകർന്നു കേരാനാവും ഇത് സൌകര്യപ്പെടുത്തിയത് എന്നും ഒരു തോന്നൽ.
2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ
3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള
4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി
6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും
8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി
9. മലബാറിലെ മാപ്പിള സംഘടനകളുടെ
10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ
11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള
12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത
13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്
14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ
16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ
17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ
18. കാര്യവിവരം ഇല്ലാതെയുള്ള ഒരു
19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം
20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ
21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്
22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ
23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ
24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി
25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ
26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു
27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം
28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ
29. മാപ്പളിമരോട് Malabar Manualലിൽ ഒരു
31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം
32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ
33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്
34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള
35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി
36. 180° എതിർ കൊണുകളിൽ നിൽക്കുന്ന
37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം
39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന
40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ
41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു
42. കാഴ്ചപ്പാടുകളിലെ വ്യത്യാസം
43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ
44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ
45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്
46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്
47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള
48. ഉന്നത വിവരമുള്ളവർ നടത്തുന്ന