top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്

30. ഇങ്ഗ്ളിഷ് ഭരണത്തോട് കൂറു കാണിച്ചിരുന്ന മുഹമ്മദീയരെക്കുറിച്ച്

ദക്ഷിഷ മലബാറിൽ ഇസ്ലാമിലേക്ക് ചേർന്ന കീഴ്ജന വംശീയരുടെ കാര്യം മാത്രം ഇവിടെ എടുക്കാം. ദക്ഷിണ മലബാറിൽ ഈ വിധമായുള്ള ഒരു കൂട്ടർ മാത്രമല്ല ഉണ്ടായിരുന്നത്. നമ്പൂതിരിമാരും അമ്പലവാസികളും നായർമാരും ഇസ്ലാമിലേക്ക് ചേർന്നവർ ഉണ്ടാവാം. തമ്മിൽ വ്യത്യസ്തരായ അറബി കുടുംബക്കാരും കണ്ടേക്കാം.


പിന്നെയുള്ളത് 'തങ്ങൾ' കുടുംബക്കാർ ആയിരിക്കാം. ഇവരിൽ ചിലരെല്ലാം അറബി രക്തപാതയിൽ ഉള്ളവർ ആയേക്കാം. എന്നാൽ ഈ 'തങ്ങൾ' എന്ന പദപ്രയോഗം ഒരു അറബി വാക്ക് പ്രയോഗം ആണോ എന്ന് അറിയില്ല. കാരണം, ഉത്തര മലബാറിൽ മാപ്പിളമാരിൽ ചിലരുടെ ആക്രമണത്തിന് ഇരയായ ഒരു ബ്രാഹ്മണ പക്ഷ കുടുംബക്കാർക്ക് 'തങ്ങൾ' എന്ന കുടംബപ്പേര് കാണുന്നുണ്ട്.


QUOTE from MALABAR MANUAL 👉:


On the 9th November 1851 information was received that Choriyot Mayan and eight others were designing to break out and kill one Kalattil Kesuvan Tangal, a wealthy and influential Hindu janmi of Mattanur in Kottayam taluk. END OF QUOTE


ആശയം: 1851 നവംബർ 9ന്, ചോറിയോട്ട് മായനും മറ്റ് എട്ടുപേരും കൂടി മട്ടന്നൂരിലെ കളാട്ടിൽ കേശവൻ തങ്ങൾ എന്ന പേരുള്ള വളരെ ധനികനും വൻ സ്വാധീനശക്തിയുള്ളതുമായ ഒരു ഹിന്ദു ജന്മിയുടെ വീട് ആക്രമിക്കാനും ആ ആളെ കൊല്ലാനും പദ്ധതിയിടുന്നുണ്ട് എന്ന വിവരം ലഭിച്ചു.


END.


ഈ ഉദ്ദരണിയിൽ നിന്നും 'തങ്ങൾ' എന്ന് വാക്ക് ഉത്തര മലബാറിലെങ്കിലും മുഹമ്മദീയരല്ലാത്ത ഹൈന്ദവ പക്ഷ സാമൂഹിക ഉന്നതർ ഉപയോഗിക്കുന്ന ഒരു കുടുംബ പേരാണ് എന്ന് മനസ്സിലാക്കാം എന്നു കരുതുന്നു. ഇങ്ങിനെയെങ്കിൽ, 'തങ്ങൾ' എന്ന വാക്ക് ഏതുവിധത്തിലാണ് മുഹമ്മദീയരിൽ വന്നത് എന്നതിനെക്കുറിച്ച് യാതോരു വിവരവും ഈ എഴുത്തുകാരന്റെ പക്കൽ ഇപ്പോൾ ഇല്ലതന്നെ. ഈ കാര്യത്തെക്കുറിച്ച് കൂടുതലായി പഠിക്കാനുള്ള സമയക്കുറവും ഉണ്ട്.


മറ്റൊരു കാര്യം പറയേണ്ടുന്നത്, മുകളിൽ പരാമർശിച്ച ആക്രമണം ഉത്തര മലബാറിൽ ആണ് സംഭവിച്ചത്. ആ കാലഘട്ടത്തിൽ യഥാർത്ഥത്തിൽ ഉത്തര മലബാറിൽ ഈ വിധമായുള്ള, മാപ്പിളമാർ ബ്രാഹ്മണ പക്ഷക്കാരെ ആക്രമിക്കുന്ന ഒരു പതിവ് വളരെ കുറവായിരുന്നു. ഉള്ളവ തന്നെ ഒറ്റപ്പെട്ട സംഭവങ്ങൾ ആയിരുന്നു. എന്നാൽ ഇങ്ഗ്ളിഷ് ഭരണം ഉത്തര മലബാറിനേയും ദക്ഷിണ മലബാറിനേയും തമ്മിൽ കൂട്ടിക്കുഴച്ചു കൊണ്ടിരുന്നു എന്നതും ഒരു വാസ്തവം തന്നെയായിരുന്നു


രണ്ട് വ്യത്യസ്ത മലബാറുകളെ കൂട്ടിക്കുഴച്ചത് ഉത്തര മലബാറിലെ മരുമക്കത്തായ തീയരിലെ ഉന്നത കുടുംബക്കാരിൽ ചിലവിധ അസ്വാസ്ഥ്യം സൃഷ്ടിച്ചകാര്യം നേരത്തെ പറഞ്ഞിരുന്നു എന്നു തോന്നുന്നു.


ദക്ഷിണ മലബാറിലെ എല്ലാ മാപ്പിളമാരും, ബ്രാഹ്മണ പക്ഷക്കാരോടോ ഇങ്ഗ്ളിഷ് ഭരണത്തിനോടോ നിരന്തരമായുള്ള വിരോധത്തിൽ ആയിരുന്നു ജീവിച്ചിരുന്നത് എന്നു തോന്നുന്നില്ല.


Malabar Manualൽ കുണ്ടോട്ടി തങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഇദ്ദേഹവും ഇദ്ദേഹത്തിന്റെ കൂടെയുള്ളവരും ഇങ്ഗ്ളിഷ് ഭരണത്തിനോട് വൻ കൂറ് തന്നെ നൽകിയിരുന്നതായി പറയുന്നു.


QUOTE from Malabar Manual:


Just before the Joint Commission was dissolved, the Supravisor made a exempting the lands of the Kundotti Tangal (a high priest of one section of the Mappillas) from payment of the revenue, as had been the custom in Tippu’s time, on the condition that the Tangal and his people would prove loyal to the Honourable Company a promise which they have ever since very faithfully fulfilled.


END OF QUOTE


ഈ മുകളിലെ ഉദ്ദരണിയിൽ നിന്നും മനസ്സിലാക്കേണ്ടത്, ദക്ഷിണ മലബാറിൽ തന്നെ വ്യത്യസ്ത നേതൃത്വ നിരയ്ക്ക് കീഴിൽ അണിനിരന്നിരുന്ന മാപ്പിളമാർ അക്കാലങ്ങളിൽ ഉണ്ടായിരുന്നുവെന്നതാണ്. ഈ കുണ്ടോട്ടി മാപ്പിളമാർ ഇങ്ഗ്ളിഷ് ഭരണത്തിന് വൻ കൂറ് തന്നെ കാഴ്ചവെച്ചിരുന്നു എന്നു തോന്നുന്നു.


കാരണം, മലബാർ ജില്ലാ കലക്ടർ ആയിരുന്ന Henry Valentine Conolly എന്ന ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥനെ മൂന്ന് മാപ്പിള വ്യക്തികൾ Calicutറ്റിൽ ഉള്ള Collector's Bunglowൽ വച്ച് അദ്ദേഹത്തിന്റെ ഭാര്യയുടെ മുന്നിൽ വച്ച് വെട്ടിക്കഷണമാക്കിയതുമായി ബന്ധപ്പെട്ട സംഭവത്തിന് പിന്നാലെ നടന്ന കാര്യം ഈ കൂറ് വ്യക്തമാക്കിയിരുന്നു. ഈ കൊല ചെയ്തവരെ കുണ്ടോട്ടിയിൽ വച്ച് ഓടിച്ചു വളഞ്ഞത് കുണ്ടോട്ടിയിലെ മാപ്പിളമാരായിരുന്നു പോലും.


ഈ കൊല ചെയ്തവരെ ഇന്ന് സ്വാതന്ത്ര്യ സമര സേനാനികൾ എന്ന് ചിലയിടത്തെല്ലാം വിശേഷിപ്പിച്ച് കാണുന്നുണ്ട്. അങ്ങിനെയെങ്കിൽ കുണ്ടോട്ടി തങ്ങളുടെ ആളുകൾ രാഷ്ട്ര ദ്രോഹികൾ ആണ് എന്ന വിഡ്ഢി കണ്ടുപിടുത്തത്തിലേക്ക് ഇന്ത്യൻ അക്കാഡമിക്ക് മഹാ വിഡ്ഢി ചരിത്രം എത്തിനിൽക്കും.


മാത്രവുമല്ല, Henry Valentine Conollyയെ വധിക്കാൻ ചിലർ പദ്ധതിയിടുന്നുണ്ട് എന്ന ഒരു സന്ദേശം ഒരു ഊമക്കത്തായി Conollyക്ക് ലഭിച്ചിരുന്നു. എന്നാൽ ഈ വിവരം ഇദ്ദേഹം സ്വന്തം ഭാര്യയോടു പോലും പറഞ്ഞില്ലപോലും. ഈ വിധമായുള്ള ഒരു സന്ദേശം നിശ്ചയമായും മറ്റേതോ മുഹമ്മദീയർ ആയിരിക്കും ഒരു ഊമക്കത്തായി അറിയിച്ചിട്ടുണ്ടാവുക.


QUOTE from MALABAR MANUAL:


Mr. Conolly had received an anonymous letter warning him, but unfortunately thought it needless to take precautions, and had not even mentioned it to Mrs. Conolly. END OF QUOTE.


ഈ ഒരു സംഭവവുമായി ബന്ധപ്പെട്ടു കൊണ്ട് ഒന്നിൽ കൂടുൽ കാര്യങ്ങൾ പറയാൻ തോന്നുണ്ട്. എന്നാൽ അവ ഇവിടെ എഴുതിയാൽ എഴുത്തിന്റെ പാതയിൽ നിന്നും എഴുത്ത് തെന്നിപ്പോകും എന്നു തോന്നുന്നതിനാൽ, അതിന് മുതിരുന്നില്ല.


എന്നാൽ ഈ കത്ത് എഴുതിയ മുഹമ്മദീയരായ വ്യക്തികൾ ആരായിരിക്കാം എന്ന് ചിന്തിക്കാവുന്ന കാര്യമാണ്. മാത്രവുമല്ല, അവർ എന്തു കൊണ്ടാണ് അവരുടെ പേര് വെളിപ്പെടുത്താതിരുന്നത് എന്നതും ചിന്തിക്കാവുന്നതാണ്.


ചിലപ്പോൾ ഈ മാപ്പിള ആക്രമകാരികൾ മുഹമ്മദീയരിലെ ഉന്നത കുടുംബക്കാരുടെ സഹായവും സഹകരണവും ചോദിച്ചിരിക്കാം. അത് അവർ നിരസിച്ചിരിക്കാമെങ്കിലും, രഹസ്യ സ്വഭാവമുള്ള ഈ വിവരം പുറത്ത് പറയില്ലാ എന്ന് ആക്രമകാരികൾക്ക് വാക്ക് കൊടുത്തിരിക്കാം. ഈ വിവരം പുറത്ത് വിടുന്നത് സ്വന്തം ആൾക്കാർ എന്ന് അവകാശപ്പെടുന്നവരെ ഒറ്റുകൊടുക്കുന്നതിന് തുല്യമായി മാറിയേക്കാം.


എന്നിരുന്നാലും, ആ ഉന്നത കുടുംബക്കാർക്ക് ഇങ്ഗ്ളിഷ് ഭരണത്തിനോടു തന്നെയാവും കൂറും സ്നേഹവും. അല്ലാതെ നാട്ടിൽ അരാജകത്വം വിതയ്ക്കാനുള്ള പദ്ധതിയുമായി അവർക്ക് യോജിക്കാനാവില്ലായിരിക്കാം.


ചിലപ്പോൾ ഈ ഊമക്കത്ത് അയച്ചത് കീഴ്ജന വംശീയരായ മാപ്പിളമാരിൽ ചിലർ തന്നെയാവാം. അവരോട് ഈ ആക്രമണ പദ്ധതിക്ക് സഹകരണവും പങ്കാളിത്തവും ആവശ്യപ്പെട്ടിരിക്കാം. എന്നാൽ അവർ അതിന് സമ്മതം മൂളിക്കാണില്ല. എന്നാൽ അവരും ഈ പദ്ധതിയുടെ രഹസ്യം പുറത്ത് വിടില്ല എന്ന വാക്കുകൊടുക്കലിൽ കുടുങ്ങിപ്പോയിരിക്കാം. അതുമല്ലെങ്കിൽ, സ്വന്തം പേരും വച്ച് ഈ കത്ത് എഴുതിയാൽ പോലീസുകാർ വന്ന് ചോദ്യം ചെയ്യലും അതുമായി ബന്ധപ്പെട്ട പുലിവാല് പിടിക്കലും പേടി നൽകിയിരിക്കാം.


ദക്ഷിണ മലബാറിലെ അന്നുള്ള പോലീസ് പെരുമാറ്റത്തെക്കുറിച്ചും ചിലത് പറയേണ്ടിരിക്കുന്നു.


എന്നാൽ മിക്കവാറും ഈ ഊമക്കത്ത് അയച്ചിരിക്കുക, മുഹമ്മദീയരിലെ ഏതോ ചില ഉന്നത കുടുംബക്കാർ തന്നെയാവാം.


വലശ്ശേരി ഇമാളു, പുളിയകന്നത്ത് തേനു, ചെമ്പൻ മൊയ്ദീൻ കുട്ടി, വെള്ളത്തടയത്ത് പറമ്പിൽ മൊദീൻ (Valasseri Emalu, Puliyakunat Tenu, Chemban Moidin Kutti and Vellattadayatta Parambil Moidin) എന്നിവരിൽ മൂന്ന് പേരാണ് Henry Valentine Conollyയെ വെട്ടിമുറിച്ചത് എന്നു തോന്നുന്നു.


ഇവർ ആർക്കും തന്നെ വ്യക്തമായുള്ള മുഹമ്മദീയ പേരുകൾ അല്ല ഉള്ളത് എന്നും തോന്നുന്നു.


ഇവരുടെ പേരുകളിൽ നിന്നും ഏതാണ്ട് വ്യക്തമാകുന്നത് ഇവർ മിക്കവാറും കീഴ്ജന വംശീയർ ഇസ്ലാമിലേക്ക് പുതുതായി ചേർന്ന കുടുംബങ്ങളിൽ പെട്ടവർ ആണ് എന്നതാണ്. മാത്രവുമല്ല ഇവർ Calicutലെ ജയിലിൽ നിന്നും തൊഴിൽ സമയത്ത് രക്ഷപ്പെട്ടവർ ആണ് എന്നും മനസ്സിലാക്കുന്നു. ഈ ജയിലിൽ അവരെ മാനസികമായി ഉപദ്രവിച്ച ജീവനക്കാർ പ്രാദേശിക വ്യക്തികൾ തന്നെയായിരിക്കും. അതിന്റെ പക അവർ മനസ്സിൽ വെക്കുന്നത് ഇങ്ഗ്ളിഷ് ഭരണത്തിനെ ഉന്നമിട്ടായിരിക്കാം.


ഇവരെ എന്തിനാണ് ജയിലിൽ ഇട്ടിരുന്നത് എന്നത് അറിയില്ല. എന്നാൽ ജയിലിൽ ഇവർക്ക് ലഭിച്ചിരിക്കാവുന്ന അവഹേളനം ഇവർക്ക് കഠിനമായി അനുഭവപ്പെട്ടത് ഇവർ ഇസ്ലാമിൽ ഉള്ളവർ ആയിരുന്നതിനാലാവാം. കാരണം, പ്രാദേശിക അടിമ ജനം ഇതിനേക്കാളെല്ലാം കഠിമായ അവഹേളനം നിത്യജീവിതത്തിൽ നിത്യവും അനുഭവിച്ചു തന്നെയാവും ജീവിച്ചിരിക്കുക. എന്നാൽ അവർ ആരും തന്നെ അവരുടെ യജമാനന്മാരോടു പക മനസിൽ വെക്കില്ല. മറിച്ച് അവർക്ക് അവരുടെ യജമാന്മാരോട് സ്നേഹവും ആദരവും കൂറും അടിയാളത്തവും ആണ് മനസ്സിൽ വളരുക.


ഇങ്ങിനെയുള്ള വ്യക്തികൾക്ക് ഇസ്ലാമോ ഇങ്ഗ്ളിഷോ മാനസിക ഉന്നമനം നൽകിയാലുള്ള അപകടകരമായ മാറ്റം, അവർക്ക് തരംതാഴ്ത്തൽ പലതും പിന്നങ്ങോട്ട് സഹിക്കാൻ പറ്റില്ലാ എന്നതാണ്.


ഈ മൂന്നു അക്രമകാരികളും തരമ്മൽ കുഞ്ഞി കോയ (Taramal Kunhi Koya) എന്ന വ്യക്തിയോട് അവരുടെ പദ്ധതി വെളുപ്പെടുത്തിയിരുന്നു പോലും. ഈ തരമ്മൽ കുഞ്ഞി കോയ ആവാം ചിലപ്പോൾ Conollyക്ക് ഊമക്കത്ത് മുഖേനെ മുന്നറിയിപ്പു നൽകാൻ ശ്രമിച്ചത്.


ദക്ഷിണ മലബാറിൽ കീഴ്ജനം ഇസ്ലാമിലേക്ക് കയറിയപ്പോൾ ബ്രാഹ്മണ പക്ഷക്കാർ മാത്രമാവില്ല വെപ്രാളപ്പെട്ടതും അലോസരപ്പെട്ടതും. മറിച്ച് പ്രാദേശിക മുഹമ്മദീയരിൽ പെട്ട ഉന്നത കുടുംബക്കാരും ഈ വൻ ആൾക്കുട്ടം തങ്ങളുടെ പാരമ്പര്യ പ്രസ്ഥാനങ്ങളിൽ കയറിക്കൂടുന്നതിനെ തെല്ലൊരു അസ്വാസ്ഥ്യത്തോടുകൂടി വീക്ഷിച്ചിരിക്കാം. എന്നാൽ വ്യക്തമായ സാമൂഹിക പെരുമാറ്റ ചട്ടങ്ങൾ പഠിപ്പിക്കലിലൂടേയും മറ്റും ഈ പുതിയ മുഹമ്മദീയരിൽ പലവിധ ഗുണമേന്മയുള്ള പെരുമാറ്റച്ചട്ടങ്ങളും വിധേയത്തങ്ങളും ചിട്ടപ്പെടുത്തിയിരിക്കാം.


അതിനാൽ തന്നെ മുഹമ്മദീയർക്കിടയിൽ ഈ പുതിയ ആൾക്കൂട്ടത്തിന്റെ പെരുമാറ്റങ്ങൾ കാര്യമായ പ്രകോപനം സൃട്ടിച്ചിരിക്കില്ല. എന്നാൽ സാമൂഹിക വേദികളിൽ ഓരോ വ്യക്തിയും പെരുമാറുന്നതും, പ്രതികരിക്കുന്നതും മറ്റും മറ്റുള്ളവരുടെ വാക്കുകളോടും അവരോട് കാണിക്കുന്ന പെരുമാറ്റങ്ങളോടും ആവും.


കീഴ്ജന വ്യക്തികൾ ഇസ്ലാമിന്റെ തിരിച്ചറിയൽ കാഡ് കൈയിൽ ഉണ്ട് എന്ന ധൈര്യത്തിൽ ബ്രാഹ്മണ പക്ഷത്തോടു പെരുമാറുമ്പോൾ, ബ്രാഹ്മണ പക്ഷവും വൻ തയ്യാറെടുപ്പോടും പ്രതിരോധ ഭാവത്തോടും തിരിച്ചടിക്കാനുള്ള വാക്കുകളോടും മറ്റും പെരുമാറിയേക്കാം.


കീഴ്വ്യക്തികളിൽ വൻ മാനസികവും വ്യക്തിത്വപരവും ആയുള്ള വളർച്ചയെ സഹിക്കാനോ ഉൾക്കൊള്ളാനോ സൌകര്യമോ കോഡിങ്ങോ ഉള്ളവയല്ല ഫ്യൂഡൽ ഭാഷകൾ.


ജയിൽ ചാടിവന്ന മൂന്ന് വ്യക്തികൾ Henry Valentine Conollyയെ വെട്ടിക്കൊന്നു. ഈ മൂന്ന് പേരെ വച്ച് മലബാറിലെ മൊത്തം മാപ്പിളമാരേയും മറ്റ് മുഹമ്മദീയരേയും വിലയിരുത്താൻ പറ്റുമോ?


ഒരു Bagat Singh ഒരു ബോംബ് എറിയുകയും, ഉദ്ദേശിക്കപ്പെടാത്ത മറ്റൊരു വ്യക്തി മരിക്കുകയും ചെയ്ത സംഭവം ഓർക്കൂ. ഈ ഒരു Bagat Singhനെ കാണിച്ചുകൊണ്ട് ബൃട്ടിഷ്-ഇന്ത്യയിലെ എല്ലാ പൌരന്മാരേയും വിലയിരുത്താൻ പറ്റുമോ?

1. എതിർകോണുകളിൽ നിന്നുകൊണ്ട്


2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ


3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള


4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി


5. അടിമകളെ മോചിപ്പിച്ചാൽ അടിമ


6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും


7. കോൺഗ്രസിന് ദക്ഷിണ മലബാറിൽ


8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി


9. മലബാറിലെ മാപ്പിള സംഘടനകളുടെ


10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ


11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള


12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത


13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്


14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ


15. വിദേശീയ ഭരണം അറബിക്കടലിൽ


16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ


17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ


18. കാര്യവിവരം ഇല്ലാതെയുള്ള ഒരു


19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം


20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ


21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്


22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ


23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ


24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി


25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ


26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു


27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം


28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ


29. മാപ്പളിമരോട് Malabar Manualലിൽ ഒരു


30. ഇങ്ഗ്ളിഷ് ഭരണത്തോട് കൂറു


31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം


32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ


33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്


34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള


35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി


36. 180° എതിർ കൊണുകളിൽ നിൽക്കുന്ന


37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം


38. ഭൂസ്വത്ത് കൈ അവകാശവുമായി


39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന


40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ


41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു


42. കാഴ്ചപ്പാടുകളിലെ വ്യത്യാസം


43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ


44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ


45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്


46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്


47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള


48. ഉന്നത വിവരമുള്ളവർ നടത്തുന്ന


49. സമൂഹത്തിൽ ഒരു ഫ്യൂഡൽ ഭാഷാ


50. വിള്പവവീര്യത്തിലൂടെയുള്ള സാമൂഹിക

bottom of page