ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്
31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം വളർത്തുന്ന ആദ്ധ്യാത്മിക പ്രസ്ഥാനം
മലബാറിലെ മുഹമ്മദീയരെക്കുറിച്ച് പറയുമ്പോൾ കാര്യങ്ങൾ അതീവ സങ്കീർണ്ണമായ ഇടങ്ങളിലേക്ക് നീങ്ങേണ്ടിവരും. ആ കാര്യങ്ങൾ ഇവിടെ ഇപ്പോൾ എടുത്ത് പറയാൻ പോയാൽ ചരിത്രത്തിലേക്ക് കടക്കേണ്ടിവരും. അതിന് ഇപ്പോഴും ഈ എഴുത്ത് സന്നദ്ധമല്ലായെന്നാണ് പറയേണ്ടത്. ഇപ്പോഴും, ഈ എഴുത്തിന്റെ പാത ദക്ഷിണേഷ്യയിലെ ജനങ്ങളെ വിവരിക്കാനുള്ള ശ്രമത്തിലാണ് ഉള്ളത്.
മലബാറിന്റെ പഴമയിലുള്ള ഒരു ചേരാമാൻ പെരുമാളിനെക്കുറിച്ചും മാലിക്ക് ദിനാറി (Malik-ibn-Dinar) നെക്കുറിച്ചും മറ്റും കൃത്യതയുള്ളതും കൃത്യതയില്ലാത്തതുമായ പലതും പറയാനുണ്ടായേക്കാം.
അതുപോലെ തന്നെ, പോർച്ചുഗീസുകാരുടെ വരവിന് മുൻപായി, Calicut രാജ്യത്തിൽ കേന്ദ്രീകരിച്ചു കൊണ്ട് ഈജിപ്ഷ്യൻ രാജാവിന്റെ കീഴിലുള്ള കച്ചവട സംഘങ്ങൾ പ്രവർത്തിച്ചിരുന്നു. ഈ ഈജ്പ്ഷ്യൻ കച്ചവട സംഘങ്ങളാണ് നൂറ്റാണ്ടുകളായി യൂറോപ്പിലേക്കുള്ള കുരുമുളക്ക് കച്ചവടത്തിൽ ആധ്യപത്യം നിലനിർത്തിയിരുന്നവർ. കൊപ്ര കച്ചവടവും ഈ കൂട്ടർ തന്നെയാവാം നടത്തിയിരിക്കുക എന്നും ഒരു ചിന്ത. ഈ കൂട്ടരും Calicut രാജ്യത്തിലെ ബ്രാഹ്മണ പക്ഷക്കാരും (നമ്പൂതിരിമാരും, അമ്പലവാസികളും, നായർമാരും) തമ്മിൽ നല്ല ബന്ധം തന്നെയായിരുന്നു എന്നു തോന്നുന്നു.
അതേ സമയം Calicutറ്റിലെ രാജകുടംബം മുക്കുവരിലെ ചില കുടുംബക്കാരെ ഇസ്ലാമിലേക്ക് ചേർത്ത്, അവരെ ഈ അറബി കച്ചവട സംഘങ്ങൾക്ക് കടൽപണിക്കാരായി നിയമിച്ചിരുന്നു എന്നും മനസ്സിലാക്കുന്നു.
ഇവരും മലബാറിലെ പ്രാദേശിക സമൂഹത്തിൽ വളരെ ചെറിയ ഒരു കൂട്ടർ മാത്രമായിരിക്കും. പോരാത്തതിന്, മുക്കുവരും കടൽകച്ചവടക്കാരും മറ്റും പ്രാദേശിക സമൂഹത്തിലെ വ്യക്തികളുമായി കാര്യമായ ബന്ധം നിലനിർത്താനുള്ള പഴുതും കാണില്ല.
നമ്പൂതിരിമാരും അമ്പലവാസികളും മിക്ക നായർമാരും മത്സ്യം ഭക്ഷിക്കുന്നവർ ആവണം എന്നില്ല. കീഴ്ജനം വെറും അടിമകളും ആയിരിക്കും. അവർക്ക് വേണ്ടുന്ന മത്സ്യവും മാംസവും അവർ തന്നെ പിടിക്കാനാണ് ശ്രമിക്കുക.
പോരാത്തതിന് മുക്കുവരെ ഒരു കീഴ്ജനമായാണ് നമ്പൂതിരി പക്ഷക്കാർ നിർവ്വചിക്കുക.
ഈ മുകളിൽ സൂചിപ്പക്കപ്പെട്ട വ്യത്യസ്ത നിലവാരത്തിലുള്ള മുഹമ്മദീയരുടെ വളർന്നു വരുന്ന സാന്നിദ്ധ്യം മലബാറിലെ സമൂഹത്തിൽ ചെറിയ തോതിലുള്ള മാറ്റങ്ങളും മറ്റും സൃഷ്ടിച്ചിരിക്കാം.
എന്നാൽ ഇങ്ഗ്ളിഷ് കമ്പനീ ഫാക്ടറി (കച്ചവട കേന്ദ്രം) Tellicherryയിൽ സ്ഥാപിതമായതോടുകൂടി, സാമൂഹിക ദൃഷ്ടി കേന്ദ്രത്തിൽ കാര്യമായ മാറ്റങ്ങൾ വന്നിരിക്കാം. ഇങ്ഗ്ളിഷ് കമ്പനി മലബാറുകളുടെ ഭരണം ഏറ്റെടുക്കുക കൂടി ചെയ്തപ്പോൾ, സാമൂഹിക രൂപകൽപ്പനയിൽ തന്നെ വൻ മാറ്റങ്ങൾ സംഭവിച്ചിരിക്കാം.
ഓരോ വർഷം കഴിയുന്തോറും ബ്രാഹ്മണ മേൽക്കോയ്മയുടെ ശക്തി ക്ഷയിക്കുകയും ഏതാണ്ട് 1900 ആയപ്പോഴേക്കും ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനത്തിൽ ഊന്നിക്കൊണ്ടുള്ള ഒരു പുതിയ ഉദ്യോഗസ്ഥ പ്രസ്ഥാനം സ്ഥാപിതമാകുകയും ചെയ്തു. അതോതുകൂടി, നായർമാർക്ക് സ്വന്തമായുള്ള വൻ അധികാരങ്ങൾ ഇല്ലാതായി. എന്നാൽ ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനത്തിലും പോലീസിലും ഇവരിലേയും നമ്പൂതിരിമാരിലേയും അമ്പലവാസികളിലേയും മരുമക്കത്തായ തീയരിലേയും മുഹമ്മദീയരിലെ ചില കുടുബക്കാരിലേയും വ്യക്തികൾ തന്നെയാണ് വിവിധ നിലകളിൽ പ്രവർത്തിച്ചിരുന്നത്.
ഇനി മാപ്പിള ലഹളയുടേ കാര്യത്തിലേക്ക് പോകാം.
മുകളിൽ പരാമർശിച്ച മാപ്പിളമാരും ദക്ഷിണ മലബാറിൽ 1836 മുതൽ എരിഞ്ഞു കൊണ്ടിരുന്ന വർഗ്ഗീയ വിരോദങ്ങളുമായി വളരെ തുച്ഛമായ ബന്ധമേ കാണുള്ളു. ആ മുഹമ്മദീയർ അല്ല ഈ മുഹമ്മദീയർ എന്നുവരെ പറഞ്ഞാൽ ഒരു പരിധിവരെ അത് ശരിയുമായേക്കാം.
പോരാത്തതിന്, ദക്ഷിണ മലബാറിൽ മാപ്പിള ലഹള പുറപ്പെട്ടപ്പോൾ, മാപ്പിളമാർ വൻ ആവേശവും ഐക്യ ബോധവും കണ്ടെത്തിയത് പ്രവാചകനായ മുഹമ്മദിലും, വിശുദ്ധ ഖുർആനിലും മറ്റും ആയേക്കാമെങ്കിലും, അവരിൽ യഥാർത്ഥത്തിൽ പ്രകോപിതമായ വിരോധങ്ങൾക്കും മറ്റും കാരണക്കാർ മുഹമ്മദോ, വിശുദ്ധ ഖുർആനോ ആയിരിക്കില്ലതന്നെ.
മുഹമ്മദ് ദൃഷ്ടാന്തീകരിക്കുന്ന വ്യക്തത്വ ഔന്നിത്യം ഈ മാപ്പിള ലഹളക്കാരിൽ പ്രതിഫലിച്ചിരിക്കും എന്നും തോന്നുന്നില്ല. എന്നാൽ ഫ്യൂഡൽ ഭാഷ സംസാരിക്കുന്ന ഈ കൂട്ടരിൽ അതിരുകടന്ന വ്യക്തിത്വ വളർച്ച ഇസ്ലാം വരുത്തിരിക്കാം.
വായനക്കാരന് ഈ കാര്യം ഭാവനയിൽ ചിത്രീകരിക്കാൻ (visualise ചെയ്യാൻ) പറ്റുമോ എന്ന് അറിയില്ല. മലയാളം സ്കൂളിൽ ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിന്റെ ഉന്നത നിലവാരങ്ങളിൽ പഠിച്ചുവളർന്ന ഒരു വിദ്യാർത്ഥി ചേർന്നതു പോലെയാണ് കാര്യങ്ങൾ. ആ വിദ്യാർത്ഥി ആ സ്കൂൾ അന്തരീക്ഷത്തിൽ പിളർപ്പും ഭിന്നിപ്പും പൊട്ടിത്തെറിയും ക്രമഭംഗവും സൃഷ്ടിക്കുന്ന ഒരു വ്യക്തിത്വമായി നിലനിൽക്കാൻ സാധ്യത ഏറെയാണ്.
അതേ സമയം അതേ സ്കൂളിൽ ഇങ്ഗ്ളിഷിൽ നല്ലനിലവാരം ഉള്ള ഒരു അദ്ധ്യാപകൻ ചേർന്നാൽ ഇത്രമാത്രം പ്രശ്നമാകേണമെന്നില്ല. കാരണം, ആ അദ്ധ്യാപകൻ പലപ്പോഴും ആ സ്കുൾ അന്തരീക്ഷിത്തന് ഭംഗം വരുത്താതെ ചെറിയ തോതിലുള്ള പുതുമായാർ ആശയങ്ങൾ സൂചിപ്പിച്ചേക്കാം. എന്നിരുന്നാലും മറ്റ് അദ്ധ്യാപകരിൽ ചെറിയ തോതിലുള്ള ഒരു അങ്കലാപ്പ് നിലനിൽക്കും.
അതേ സമയം ഈ അദ്ധ്യാപകൻ വിദ്യാർത്ഥികളോട് ഇങ്ഗ്ളിഷ് മര്യാദകൾ പ്രകാരം പെരുമാറണം എന്നും അദ്ധ്യാപകരെ അവരുടെ പേരിന് മുന്നിൽ Mr. എന്ന് ചേർത്ത് സംബോധന ചെയ്യണമെന്നും, അദ്ധ്യാപകരുടെ മുന്നിൽ കുനിഞ്ഞു നിൽക്കാതെ മുഖത്ത് നോക്കി സംസാരിക്കണം എന്നും, അദ്ധ്യാപകൻ ക്ളാസിൽ കയറിവരുമ്പോൾ എഴുന്നേറ്റ് നിൽക്കേണ്ടുന്ന ആവശ്യം ഇല്ലായെന്നും മറ്റും പറഞ്ഞുവിട്ടാൽ ആ സ്കൂളിന്റെ നിലനിൽപ്പ് തന്നെ ബാധിക്കപ്പെടും.
കാരണം, ആ സ്കൂൾ ഒരു ഇങ്ഗ്ളിഷ് സ്കൂൾ അല്ലതന്നെ. മറിച്ച് വൻ വിധേയത്തങ്ങളും അധമ ഭാവങ്ങളും മറ്റും വൻ കാര്യങ്ങളായി പഠിപ്പിച്ചു വിടുന്ന ഒരു പ്രസ്ഥാനമാണ് ആ സ്കൂൾ. ഈ വിധം പഠനം ലഭിച്ച വിദ്യാർത്ഥി, ഈ പുതിയ വിവരം ലഭിക്കുമ്പോൾ തനി ധിക്കാരിയായി പെരുമാറുന്ന അവസ്ഥയാണ് സംജാതമാകുക.
ഇതുപോലുള്ള ഒരു അനുഭവം ഇസ്ലാം പടർന്നുപിടിച്ച പലയിടങ്ങളിലും സംഭവിച്ചിട്ടുണ്ട്. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഒരു ഭയം തന്നെ സമൂഹത്തിൽ പടർന്നുപിടിക്കാം.
ഏതാണ്ട് ഇതേ കാരണം ഭയപ്പെട്ടാണ് പലയിടത്തും കീഴ്വ്യക്തികളെ ഇങ്ഗ്ളിഷ് പഠിപ്പിക്കരുത് എന്നും അവരിൽ ആർക്കെങ്കിലും ഇങ്ഗ്ളിഷ് അറിയുമെങ്കിൽ അവർക്ക് ആ ഭാഷ സംസാരിക്കാൻ സൌകര്യം നൽകരുത് എന്നും ഉള്ള രഹസ്യമായ താക്കിത് ഉള്ളത്.
എന്നാൽ യഥാർത്ഥത്തിൽ ഇസ്ലാം സൃഷ്ടിക്കുന്ന വെപ്രാളം ഇങ്ഗ്ളിഷ് സൃഷ്ടിക്കണം എന്നില്ല. കാരണം, മുഹമ്മദിനെ പലപ്പോഴും ആദ്ധ്യാത്മികതയുടെ ഒരു അതി സങ്കുചിതമായ സ്ഥലപരിമിതിയിൽ നിന്നുകൊണ്ട് മാത്രമേ പലർക്കും മനസ്സിലാക്കാൻ പറ്റിയിടുണ്ടാവുള്ളു എന്ന ഒരു തോന്നൽ. ഇസ്ലാമിന് ആദ്ധ്യാത്മിക പരിമിതികളിൽ മാത്രം നിന്നു കൊണ്ടുവേണം സാമൂഹിക പരിവർത്തനം നടത്താൻ എന്ന ഒരു പരിമിതി കാണുന്നുണ്ട്. അതിനാൽതന്നെ ഫ്യൂഡൽ ഭാഷാ സമൂഹത്തിൽ, ആ വിധ ഭാഷകൾ സൃഷ്ടിക്കുന്ന വെപ്രാളങ്ങളെ മാച്ചുകളയാൻ ഇസ്ലാമിന് ആയിട്ടില്ലായിരിക്കാം എന്നും തോന്നുന്നു.
ചുരിക്കിപ്പറഞ്ഞൽ വൻ വിധേയത്വങ്ങളും അടിയാളത്തവും നൽകേണ്ടവരിൽ വ്യക്തിത്വ വികസനം, മലയാളം സ്കൂളിലെ വിദ്ധ്യാർത്ഥികളിൽ ഇങ്ഗ്ളിഷ് പെരുമാറ്റങ്ങൾ പരിശീലിപ്പിച്ചു വിടുന്നത് മാതിരിയാവാം. വൻ വിധേയത്തം കാലാകാലങ്ങളായി നൽകിയിരുന്ന കൂട്ടർ സാമൂഹിക ഉന്നതരെ കണ്ടാൽ ഒന്ന് എഴുന്നേൽക്കുക തന്നെ ചെയ്യില്ലാ എന്ന അവസ്ഥാവിശേഷം വരാം. ഉന്നതൻ കയറിവരുമ്പോൾ എഴുന്നേൽക്കില്ലാ എന്നത് ആ ആളുടെ മുഖത്തിട്ടടിക്കുന്നതു പോലെയാണ് ഫ്യൂഡൽ ഭാഷകളിൽ.
അതേ സമയം ഇങ്ഗ്ളിഷിൽ ഇത് ഒരു വ്യക്തിത്വ മൂല്യ ശോഷണത്തിന്റെ സൂചനയാണ്.
ഈ എഴുത്തിന്റെ Vol 2, അദ്ധ്യായം 49ൽ ഈ കാര്യവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു ഇസ്ലാമിക സംഭവകഥ വിവരിച്ചിരുന്നു എന്ന് വായനക്കാർ ഓർക്കുന്നുണ്ടാവാം.
2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ
3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള
4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി
6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും
8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി
9. മലബാറിലെ മാപ്പിള സംഘടനകളുടെ
10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ
11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള
12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത
13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്
14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ
16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ
17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ
18. കാര്യവിവരം ഇല്ലാതെയുള്ള ഒരു
19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം
20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ
21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്
22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ
23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ
24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി
25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ
26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു
27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം
28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ
29. മാപ്പളിമരോട് Malabar Manualലിൽ ഒരു
31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം
32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ
33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്
34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള
35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി
36. 180° എതിർ കൊണുകളിൽ നിൽക്കുന്ന
37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം
39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന
40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ
41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു
42. കാഴ്ചപ്പാടുകളിലെ വ്യത്യാസം
43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ
44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ
45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്
46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്
47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള
48. ഉന്നത വിവരമുള്ളവർ നടത്തുന്ന