ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്
33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക് രക്ഷനേടാത്തവരോടുള്ള താൽപ്പര്യക്കുറവ്
ഏതാണ്ട് 1836 മുതൽ ദക്ഷിണ മലബാറിൽ ചിലയിടങ്ങളിൽ മാപ്പിളമാർ ഹിന്ദുക്കളേയും (നമ്പൂതിരിമാരേയും) അവരുടെ കൂടെ നിന്നിരുന്ന അമ്പലവാസികളേയും നായർമാരേയും ആക്രമിച്ച സംഭവങ്ങളുടെ വ്യക്തമായ കാരണം ഇങ്ഗ്ളിഷ് ഭരണത്തിന് മനസ്സിലായില്ല എന്നുവേണം മനസ്സിലാക്കാൻ.
ഈ വിധം ബ്രാഹ്മണ പക്ഷത്തിൽ പെട്ടവരെ ആക്രമിച്ച ഓരോ സംഭവങ്ങളിലും പങ്കെടുത്തവർ ഏതാനും ചില മാപ്പിളമാരാണ് എന്നു തോന്നുന്നു. ഇവ ഒട്ടുമുക്കാലും തമ്മിൽത്തമ്മിൽ ബന്ധം ഇല്ലാത്ത സംഭവങ്ങൾ ആയിരുന്നു എന്നുവേണം മനസ്സിലാക്കാൻ.
ഈ സംഭവപരമ്പരയ്ക്ക് ഇടയിൽ ഇങ്ഗ്ളിഷ് ഭരണം പലവട്ടം ഈ വിധ സംഭവങ്ങളിലെ യഥാർത്ഥ പ്രകോപനം എന്താണ് എന്ന് മനസ്സിലാക്കാനായി പ്രയത്നിച്ചിരുന്നു എന്നും മനസ്സിലാക്കുന്നു.
ഈ വിധമായി സമൂഹത്തിൽ വൻ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് അവരുടെ സ്വസ്ഥമായ ജീവിതം വിട്ട് പോലീസിനേയും പട്ടാളത്തേയും മറ്റും അണിനിരത്തി, വൻ ദൂരങ്ങൾ ധൃതിപിടിച്ചു നടത്തി, വന്ന് ഈ അക്രമകാരികളെ നേരിടുക എന്നത് ഒരു വൻ സ്വല്ലതന്നെയായിരുന്നിരിക്കാം. എന്നാൽ ഈ വിധമായുള്ള യാതോരു അക്രമവും യഥാർത്ഥത്തിൽ ഇങ്ഗ്ളിഷ് ഭരണത്തിന് നേരെയായിരുന്നില്ല. എന്നാൽ ഇങ്ഗ്ളിഷ് ഭരണത്തിനെ പ്രതിനിധീകരിക്കുന്ന police peonsസും (പോലീസ് ശിപായിമാരും) police kolkarsരും (പോലീസ് കോൽക്കാരും), തഹസിൽദാരുമാരും മറ്റും പ്രാദേശിക വ്യക്തികൾ തന്നെയായിരുന്നു.
സമൂഹത്തിൽ അദൃശ്യമായ എന്തോ ചില പൊട്ടിത്തെറികളും പ്രകോപനങ്ങളും സംഭവിക്കുന്നുണ്ട് എന്ന് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് തിരിച്ചറിവ് ലഭിച്ചിരുന്നു എന്നു തോന്നുന്നു. എന്നാൽ എന്താണ് ഇത് എന്ന കാര്യത്തെക്കുറിച്ച് യാതോരു എത്തും പിടിയും അവർക്ക് ലഭിച്ചിരുന്നില്ല.
Henry Valentine Conolly മലബാർ ജില്ലാ കലക്ടർ ആയിരുന്ന കാലത്ത് സംഭവിച്ച അക്രമങ്ങളുടെ കാരണം കണ്ടെത്താനായി എന്തെങ്കിലും ചെയ്യണം എന്ന് ഇദ്ദേഹം സർക്കാരിനോട് ആവശ്യപ്പെടുന്ന അവസരത്തിൽ, തന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റായ നടപടിയുണ്ടായിട്ടുണ്ടെങ്കിൽ അതിനേയും കണ്ടെത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു.
If any want of, or mistake in, management on my part has led in the slightest degree to these fearful evils (far more fearful in my time than they have ever been before), I am most desirous that a remedy be applied, whatever be the effect as regards my personal interests. END OF QUOTE
English East India Companyയുടെ Director Board 27 July 1842ൽ British Indiaയിൽ അടിമത്തം പൂർണ്ണമായും നിരോധിച്ചുകൊണ്ടുള്ള (for the entire abolition of slavery) ഉത്തരവ് പുറപ്പെടുവിച്ചു. അതിന് ശേഷം 15 March 1843ൽ അവരിൽ നിന്നും വന്ന കത്തിൽ മലബാറിലെ അടിമജനത്തിന്റെ മോചനത്തിന്റെ കാര്യത്തിൽ പ്രത്യേകമായ ശ്രദ്ധയും ചുവടുവെപ്പുകളും വേണം എന്നും ഉള്ള ഒരു ഉത്തരവ് വന്നിരുന്നു.
ഈ വിധമായുള്ള ഉത്തരവുകൾ ലഭിച്ചപ്പോൾ മുതൽ Conolly രണ്ടു മലബാറുകളിലും അടിമത്തം നിരോധിച്ചുകൊണ്ടുള്ള അറിയിപ്പുകൾ ശക്തമായി നടത്തിത്തുടങ്ങിയിരുന്നു.
എന്നാൽ ഈ ഒരു കാര്യം ഇസ്ലാമിലേക്ക് കടന്ന കീഴ്ജനത്തിന് ബാധകമല്ല. കാരണം, അവർ അടിമത്തത്തിൽ നിന്നും മോചനം ലഭിച്ചവർ ആയിരുന്നു. ഹൈന്ദവ പക്ഷത്തിന് കൂറും വാത്സല്യവും നൽകി ജീവിക്കുന്ന അടിമകളായ ചെറുമരോട് മാപ്പിളമാർക്ക് യാതോരു സ്നേഹവും കാണും എന്നും തോന്നുന്നില്ല.
ചെറുമരെ അടിമത്തത്തിൽ നിന്നും മോചിപ്പിക്കുന്നതിൽ മാപ്പിളമാർക്ക് ഇഷ്ടപ്പെടേണ്ടുന്ന യാതോരു കാര്യവും ഉണ്ടാവില്ലതാനും. കാരണം, ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന വ്യക്തികൾക്ക് സ്വന്തം കാര്യത്തിൽ മാത്രമേ കാര്യമായ ശ്രദ്ധയും താൽപ്പര്യവും ഉണ്ടാവുള്ളു.
പോരാത്തതിന്, ഫ്യൂഡൽ ഭാഷകളുടെ അടിത്തട്ടിൽ ജീവിക്കുന്ന ഓരോ വ്യക്തിയും ജീവിതത്തേയും സമൂഹത്തേയും സാമൂഹിക സംഭവങ്ങളേയും കാണുന്നതും മനസ്സിലാക്കുന്നതും, ഭാഷാ കോഡുകൾ അനുവദിക്കുന്ന വളരെ ഇടുങ്ങിയ വീക്ഷണകോണുകളിൽ നിന്നുമാണ്. പോരാത്തതിന്, അവരെ പ്രകോപിപ്പിക്കന്നതും, അവരിൽ വൻ ആഹ്ളാദം വരുത്തുന്നതുമായ കാര്യങ്ങൾ വളരെ തുച്ഛമായ ഇടങ്ങളിൽനിന്നും ലഭിക്കുന്ന പ്രേരണകളും അനുമോദനങ്ങളും മറ്റുമാണ്.
മാത്രവുമല്ല, ഓരോ ചെറുകിട ഇടങ്ങളിൽനിന്നും അടിസ്ഥാന രഹിതമായി ഇറക്കിവിടുന്ന വ്യാജ വാർത്തകളും സമൂഹത്തിൽ വൻ പ്രകോപനങ്ങൾ ആയി മാറും.
Saiyid Fazl തങ്ങളുടെ കാര്യം Malabar Manualലിൽ എടുത്ത് പറയുന്നുണ്ട്.
ഇദ്ദേഹം അറബി രക്തപാതയിൽ പെട്ട കുടുംബക്കാരനാണ്. പൂക്കോയ തങ്ങൾ, തിരൂരങ്ങാടി തങ്ങൾ, മമ്പ്രം തങ്ങൾ എന്നെല്ലാം പേരുകളിൽ അന്ന് ഇദ്ദേഹം അറിയപ്പെട്ടിരുന്നുപോലും. പല മാപ്പിളമാരും ബ്രാഹ്മണ പക്ഷത്തിനെ ആക്രമിക്കാൻ ഒരുങ്ങുമ്പോൾ മമ്പ്രത്തുള്ള തറമ്മൽ തങ്ങളുടെ കബറിൽ വന്ന് പ്രാർത്ഥിക്കുകയും, തൊട്ടടുത്തു വസതിയുള്ള Saiyid Fazl തങ്ങളുടെ കൈകളിൽ ചുമ്പിക്കുകയും ചെയ്യുമായിരുന്നു പോലും.
Saiyid Fazl തങ്ങളുടെ പേരും പെരുമരയും നാടാകെ വളർന്നുകൊണ്ടിരുന്നു. ഇദ്ദേഹം അത് പറഞ്ഞു ഇത് പറഞ്ഞു എന്നെല്ലാം ആളുകൾ അവർത്തിച്ചാർവർത്തിച്ചു പറയും എന്ന് പറയാം എന്ന് തോന്നുന്നു. ഇദ്ദേഹത്തിൽ വൻ ദിവ്യത്വം തന്നെ മാപ്പിളമാരിൽ പലരും കണ്ടു തുടങ്ങിയിരുന്നു. മുഹമ്മദീയരിലെ ഉന്നത കുടുംബക്കാരും ഇദ്ദേഹത്തിന്റെ വാക്കുകളെ മാനിച്ചു തുടങ്ങിപോലും.
Malabar Manualലിൽ പറയുന്ന കാര്യങ്ങൾ ശരിയാണ് എങ്കിൽ, ദക്ഷിണ മലബാറിലെ മാപ്പിളമാരിൽ Saiyid Fazl തങ്ങളുടെ പേര് ഉളവാക്കുന്ന വൈകാരിക ഭാവങ്ങളെ നിയന്ത്രിക്കാൻ തങ്ങൾക്ക് തന്നെ ആവാത്ത ഒരു അവസ്ഥാവിശേഷം വന്നു എന്ന് വേണം മനസ്സിലാക്കാൻ.
ഈ മാപ്പിളമാരിൽ മിക്കവരും അടിമ അവസ്ഥയിൽ നിന്നും മോചനം ലഭിച്ചിട്ട് ഏതാനും തലമുറകൾ മാത്രം പിന്നിട്ടവർ ആയിരിക്കാം എന്ന് തോന്നുന്നു. ഈ കൂട്ടർക്ക് ഇസ്ലാമിനോട് അതിരുകടന്ന കൂറും വാസ്ത്യവും ഉണ്ടായിരുന്നു എന്നു മാത്രമല്ല, മറിച്ച് അസാധാരണമായ ധൈര്യവും കാണപ്പെട്ടിരുന്നു. ഇക്കാര്യവും പ്രത്യേകമായി എടുത്ത് പരിശോദിക്കേണ്ടുന്ന ഒരു കാര്യമാണ്. ഇതേ പോലുള്ള ഒരു ധൈര്യവും മറ്റും മുഹമ്മദീയരിലെ ഉന്നത കുടുംബക്കാർ പ്രകടിപ്പിക്കുമായിരുന്നുവോ എന്ന് അറിയില്ല.
ഇക്കാര്യം ഇവിടെ എടുത്തു പറയുമ്പോൾ, ഏതാണ്ട് ഇതേ പോലുള്ള ഒരു കൂറും ധൈര്യവും ഇങ്ഗ്ളിഷ് പക്ഷത്തിനോട് ചേർന്ന കീഴ്ജന വ്യക്തികൾ ചിലയിടങ്ങളിൽ പ്രകടിപ്പിച്ച ചരിത്രവും കാണുന്നുണ്ട്. ഈ രണ്ട് പ്രതിഭാസങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധം കാണുമോ എന്നും പരിശോധിക്കാവുന്നതാണ്.
അതിലേക്ക് അൽപം കഴിഞ്ഞു പോകാം എന്നു കരുതുന്നു.
1851 February 17ഴിന് തിരൂരങ്ങാടിയിൽ 10000 മുതൽ 12000 മാപ്പിളമാർ തടിച്ചുകൂടി പോലും. അവരിൽ ഒരു വൻ ശതമാനം പേരും ആയുധധാരികൾ ആയിരുന്നു എന്നും പറയപ്പെടുന്നു. Saiyid Fazl തങ്ങളെ സർക്കാർ പിടിച്ചുവെന്നും, ഇദ്ദേഹം അപമാനിക്കപ്പെട്ടുവെന്നും ഉള്ള ഒരു കഥ നാട്ടിൽ പടർന്നതിനാലാണ് ഈ ആൾക്കൂട്ടം. എന്നാൽ Saiyid Fazl തങ്ങൾതന്നെ ഈ വിവരം തെറ്റാണ് എന്ന് മനസ്സിലാക്കിക്കൊടുത്തുവെന്ന് തോന്നുന്നു.
തങ്ങളെ അപമാനിച്ചു എന്ന് പറയുന്നതിൽ തന്നെ ഒരു വൻ രഹസ്യം ഇരിപ്പുണ്ട്. നായർമാരും മരുമക്കത്തായ തീയരും മുഹമ്മദീയരും മറ്റും അടങ്ങുന്ന ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥ പക്ഷം അവരുടെ കൈയിൽ ആരെകിട്ടിയാലും വെറും പേര്, നീ, എടാ, എന്താടാ, എടീ, എന്താടീ എന്നെല്ലാം രീതിയിലാണ് സംസാരിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുക. ഈ ചോദ്യങ്ങൾ ചോദിക്കുന്നതിന് തന്നെ ചോദ്യം ചെയ്തു എന്നാണ് പറയപ്പെടുക. അതിന്റെ അർത്ഥതന്നെ, ഈ വിധ വാക്കുകൾ ഉപയോഗിച്ചു എന്നാണ് എന്നു മനസ്സിലാക്കേണം പോലും.
അക്രമകാരികളായ മാപ്പിളമാരെ പിടികൂടിയാൽ അവരിൽ തന്നെയുള്ള ഉന്നതരേ വരെ ഈ വിധം ആണ് ചോദ്യം ചെയ്യുക.
അക്രമകാരികൾക്ക് Saiyid Fazl തങ്ങൾ ഒരു വൻ ദൃഷ്ടികേന്ദ്രമായി നിലനിൽക്കുന്നു എന്ന വിവരം ഇങ്ഗ്ളിഷ് ഭരണത്തിന് ലഭിച്ചിരിക്കാം. എന്നാൽ മാപ്പിളമാർ ഇങ്ഗ്ളിഷ് ഭരണത്തിനോട് അല്ല ഏറ്റുമുട്ടുന്നത്. പിന്നെന്തിനാണ് ഇങ്ഗ്ളിഷ് ഭരണം വേവലാതിപ്പെടുന്നത്?
തിരൂരങ്ങാടിയിൽ 12000ത്തോളം ആയുധ ധാരികളായ മാപ്പിളമാർ ഒത്തുചേർന്നപ്പോൾ പേടിച്ചു വിറച്ചത്, ചുറ്റുപാടുമുള്ള ഹൈന്ദവരും അവരുടെ കൂടെ നിൽക്കുന്ന അമ്പലവാസികളും നായർമാരും മറ്റുമാകാം. പോരാത്തിതിന്, ഇസ്ലാമിലേക്ക് മാറിയിട്ടില്ലാത്ത മക്കത്തായ തീയരും അവർക്കും കീഴെയുള്ള കീഴ്ജനങ്ങളും വിറച്ചിരിക്കാം.
Saiyid Fazl തങ്ങളുടെ വാക്കുകളും പ്രവർത്തികളും ആണോ മാപ്പിളമാരിൽ വൻ പ്രകോപനങ്ങൾ സൃഷ്ടിക്കുന്നത് എന്ന കാര്യം ഇങ്ഗ്ളിഷ് ഭരണത്തിന് അന്വേഷിക്കേണ്ടതായി വന്നു. അങ്ങിനെയെങ്കിൽ ഇദ്ദേഹത്തെ വിചാരണയ്ക്ക് കൊണ്ടുവരികയോ, അതുമല്ലെങ്കിൽ സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള തടവുകാരനായി വെക്കുകയോ അതുമല്ലായെങ്കിൽ ഇദ്ദേഹത്തെ ആ പ്രദേശത്തിൽ നിന്നും നീക്കം ചെയ്യുകയോ ചെയ്യേണ്ടതായി വരും.
Malabar District Collector ആയിരുന്ന Conolly ഇദ്ദേഹവുമായി പരസ്പരാലോചന ചെയ്തു നോക്കിയപ്പോൾ, ഇദ്ദേഹം വളരെ നല്ല ഒരു മനുഷ്യൻ 👉 ആണ് എന്ന തിരിച്ചറിവാണ് ലഭിച്ചത്.
2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ
3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള
4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി
6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും
8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി
9. മലബാറിലെ മാപ്പിള സംഘടനകളുടെ
10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ
11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള
12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത
13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്
14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ
16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ
17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ
18. കാര്യവിവരം ഇല്ലാതെയുള്ള ഒരു
19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം
20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ
21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്
22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ
23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ
24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി
25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ
26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു
27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം
28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ
29. മാപ്പളിമരോട് Malabar Manualലിൽ ഒരു
31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം
32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ
33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്
34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള
35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി
36. 180° എതിർ കൊണുകളിൽ നിൽക്കുന്ന
37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം
39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന
40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ
41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു
42. കാഴ്ചപ്പാടുകളിലെ വ്യത്യാസം
43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ
44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ
45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്
46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്
47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള
48. ഉന്നത വിവരമുള്ളവർ നടത്തുന്ന