top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്

34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള മുഖവുര

ദക്ഷിണേഷ്യയിലെ പല പ്രദേശങ്ങളും ഓരോന്നായി ഇങ്ഗ്ളിഷ് കമ്പനീ ഭരണത്തിന് കീഴിലേക്ക് ചേർന്നുകൊണ്ടിരിക്കുന്ന അവസരം ആണ് അന്ന് എന്ന് ഓർക്കുക. ഓരോ പ്രദേശത്തിലും ഓരോ കാര്യമാണ് പ്രശ്നം. ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി യാതോരു പ്രദേശത്തിലും ഭരണം ഏൽക്കരുത് എന്നതായിരുന്നു കമ്പനി ഡയറക്റ്റർ ബോഡിന്റെ ആദ്യകാല തീരുമാനം. എന്നാൽ ദക്ഷിണേഷ്യയിൽ വിചിത്രമായ സാമൂഹികവും രാഷ്ട്രീയവും ആയ അന്തരീക്ഷം ആണ് നിലനിന്നിരുന്നത്.


യാതോരു വാക്കിനും വ്യക്തമായ വിലയില്ല. വലിയവരോട് വാക്ക് പാലിക്കും. വലിയവർക്ക് സ്ഥാനം ഇളകും എന്ന് തോന്നിയാൽ അവർക്ക് നൽകിയ വാക്ക് പാലിക്കില്ല. രാഷ്ട്രീയമായി യാതോരു സ്ഥിരതയും എവിടേയും ഇല്ല. വൻ ജനവംശങ്ങൾ അടിമകൾ.


ഫ്രഞ്ച് പട്ടാളത്തിന്റേയും പ്രാദേശിക ഭരണകർത്താവിന്റേയും സംഘടിതമായ ആക്രമണത്തെ തുരത്തി ബെങ്ഗോളിൽ ഇങ്ഗ്ളിഷ് കമ്പനി യുദ്ധത്തിൽ ജയിച്ചപ്പോൾ പിടിച്ചെടുക്കപ്പെട്ട പ്രദേശം എന്ത് ചെയ്യണം എന്ന ചോദ്യം വന്നിരുന്നു. ഒരു വാണിജ്യ പ്രസ്ഥാനം മാത്രമായ English East India Companyക്ക് രാജ്യഭാരം ഏറ്റെടുക്കാനുള്ള പ്രാപ്തിയും ലക്ഷ്യവും ഇല്ലായിരുന്നു. അതിനാൽ തന്നെ മിർജാഫർ എന്ന, പ്രാദേശിക ഭരണ കുടുംബത്തിലെ, വ്യക്തിക്ക് രാജ്യം നൽകി.


എന്നാൽ രാജ്യഭരണമെന്നാൽ കീഴ്ജനങ്ങളെ അടിമപ്പെടുത്തലും, ആ അടിമ സാമൂഹിക പ്രസ്ഥാനം നിലനിർത്തുകയും ആണ് എന്നതാണ് പ്രാദേശിക രാഷ്ട്രീയ തത്വസംഹിത എന്ന തിരിച്ചറിവ് ഇങ്ഗ്ളിഷ് കമ്പനിക്ക് അധികം വൈകാതെ ലഭിക്കാൻ ആയി. അതോടുകൂടി, ബെങ്ഗോളിന്റെ രാജ്യ ഭരണം കമ്പനി നേരിട്ട് ഏറ്റെടുക്കേണ്ടതായിവന്നു.


എന്നാൽ ഇങ്ഗ്ളിഷ് കമ്പനിയാണ് ഭരിക്കുന്നത് എന്ന് പറഞ്ഞത് കൊണ്ടായില്ല. കാരണം, ഭരണത്തിൽ ഒട്ടുമുക്കാലും ഉള്ളത് പ്രാദേശിക ബെങ്ഗോളികൾ തന്നെ. അവരാകെട്ടെ മറ്റ് ബെങ്ഗോളികളോട് യാതോരു കാരുണ്യവും ഇല്ലാത്ത ജനതയാണ്.


ഇങ്ഗ്ളിഷ് കമ്പനി രണ്ടു മലബാറുകളേയും ഏറ്റെടുത്തപ്പോൾ അവിടങ്ങളിലും അനവധി സൂക്ഷ്മവും വലുതുമായ പ്രശ്നങ്ങളെ നേരിടേണ്ടിവന്നിരുന്നു. ഈ വക കാര്യങ്ങളെ നേരിടാനായി ഉപയോഗിക്കുന്നത് പ്രാദേശിക വ്യക്തികളെ തന്നെയാണ്. അവരാകട്ടെ സ്വന്തം മനസ്സിൽ പലവിധ വിരോധങ്ങളും ശത്രുതയും വെപ്രാളങ്ങളും ഉള്ളവരും പലവിധ വിധേയത്വങ്ങളും അടിയാളത്തങ്ങളും മറ്റ് ചിലരോട് നൽകുന്നവരും, അതേ പോലുള്ള വിധേയത്വങ്ങളും അടിയാളത്തങ്ങളും വേറെ ചിലരിൽ നിന്നും പിടിച്ചുവാങ്ങുന്നവരും ആണ്.


ഈ വിധമായുള്ള പൈശാചിക ചിന്താഗതികളെ മുളപ്പിച്ചുവിടുന്നത്, അവരിലെ ഫ്യൂഡൽ ഭാഷ ആണ്. എന്നാൽ മനുഷ്യമനസ്സിൽ ഈ വിധമായുള്ള സാത്താനിക ഭാവങ്ങൾ ഉള്ള വിവരം ഒരു ശരാശരി ഇങ്ഗ്ളിഷുകാരന് അറിവു ലഭിക്കാൻ പ്രയാസം തന്നെയാണ്.


ഇങ്ഗ്ളിഷ് പക്ഷം ഒരു പ്രാദേശിക വ്യക്തിയോട് ഇങ്ഗ്ളിഷിൽ ഒരു കാര്യം അറിയിക്കുകയും അത് മറ്റുള്ളവരോട് കൈമാറണം എന്ന് പറയുകയും ചെയ്യുമ്പോൾ, അവർക്ക് പല കാര്യങ്ങളെക്കുറിച്ചും മുൻകൂറായി ചിന്തിക്കാൻ ആവില്ല.


അവർ പറയുന്ന വാക്കുകളിൽ വെറും You, Your, Yours, He, His, Him, She, Her, Hers, They, Their, Theirs എന്ന രീതിയിലാണ് കോഡിങ്ങ് ഉണ്ടാവുള്ളു. എന്നാൽ നിർദ്ദേശം ലഭിക്കുന്ന പ്രാദേശിക വ്യക്തിയിൽ ഈ ഓരോ പദവും ഏറ്റവും കുറഞ്ഞത്, രണ്ടോ മൂന്നോ വ്യത്യസ്ത നിലവാരത്തിലുള്ള കോഡിങ്ങായി ചിന്നിച്ചിതറും എന്ന കാര്യം ഇങ്ഗ്ളിഷ് പക്ഷത്തിന് ഇന്നും അറിവില്ല.


നീ, നിങ്ങൾ, താങ്കൾ എന്ന തീരിയിൽ വ്യത്യസ്തരായി കാണപ്പെടുന്ന ഓരോ വ്യക്തിയോടും, ആ ആളുടെ You പദരൂപം എന്താണ് എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമേ, ഇങ്ഗ്ളിഷ് പക്ഷത്തിൽ നിന്നും നിർദ്ദേശം ലഭിച്ച വ്യക്തി പെരുമാറുള്ളു. ആ ആളും മറ്റേ ആളും തമ്മിലുളാവക്കുന്ന You പദങ്ങൾ ഈ ആശയവിനിമയത്തെ ബാധിക്കാം. ചിലപ്പോൾ, ഈ ആൾ മറ്റേ ആളോട് മിണ്ടാൻ പോലും പോകില്ല.


ആശയ വിനിമയത്തിൽ ഈ വിധമായുള്ള ഒരു unidirectional valve (വാൽവ്) ഉള്ള കാര്യം ഇങ്ഗ്ളിഷ് പക്ഷത്തിന് അറിവില്ലതന്നെ.


ഇതേ പോലെ തന്നെ അവർക്ക് അവരുടെ കീഴ്ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിവരങ്ങളും ഇതേ പോലുള്ള പലവിധ അരിപ്പകളിലൂടേയും കടന്നു കഴിഞ്ഞിട്ടാണ് എത്തുക. പല വിവരങ്ങളും അവർക്ക് ലഭിക്കുക പോലും ഇല്ല.


Saiyid Fazl തങ്ങളുടെ കാര്യം പറയാനാണ് ഇത്രയും പറഞ്ഞത്.


ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിന്റെ നൂറുകണക്കിന് ഇടങ്ങളിൽ ആയിരക്കണക്കിന് പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട് എന്നതാണ് വാസ്തവം. അവരുടെ സാന്നിദ്ധ്യം സമൂഹത്തിൽ വൻ മാറ്റങ്ങൾ വരുത്തിയിരുന്നു. നൂറുകണക്കിന് ജനവംശങ്ങൾക്ക് അവരുടെ പാരമ്പര്യ അടിമ അവസ്ഥയിൽ നിന്നും മോചനവും മറ്റും ലഭിച്ചു. അതിനെക്കുറിച്ചെല്ലാം പിന്നീട് പറയാം.


ഇങ്ഗ്ളിഷ് പക്ഷം ലോകത്തിൽ എവിടേയും ഒരേ പോലുള്ള കാര്യപ്രാപ്തിയും പെരുമാറ്റരീതികളും ആണ് എടുത്തിരുന്നത്. അതായത് ഇങ്ഗ്ളിഷ് ഭാഷയിൽ അടങ്ങിയിരിക്കുന്ന പരന്ന പ്രകൃതമുള്ള വാക്ക് കോഡുകൾ മനസ്സിൽ സൃഷ്ടിക്കുന്ന ഭാവം.


ഈ ഉപദ്വീപിലും എല്ലായിടത്തും ഇതേ കാര്യം തന്നെയാണ് ഇങ്ഗ്ളിഷ് ഭരണം പ്രകടിപ്പിച്ചിരുന്നത്. ഇതിന് വല്ലപ്പോഴും ചെറിയ തോതിലുള്ള പാളിച്ച വരുന്നത്, ഒന്നുകിൽ അവരുടെ ഇടയിലുള്ള Celtic ഭാഷക്കാരുടെ സാന്നിദ്ധ്യമാകാം. അതേ പോലെതന്നെ അവരുടെ മേൽവിലാസത്തിൽ വിലസിയ ചില ഭൂഖണ്ഡ യൂറോപ്യന്മാരുടെ സാന്നിദ്ധ്യവും ആവാം.


പോരാത്തതിന്, ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥ പ്രസ്ഥാനത്തിൽ പല ഉന്നത നിലവാരങ്ങളിലും ദക്ഷിണേഷ്യക്കാർ തന്നെയാണ് പ്രവർത്തിച്ചിരുന്നത്. ഈ കൂട്ടർ എത്രതന്നെ ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യമുള്ളവർ ആണെങ്കിൽ തന്നെയും, അവരിലെ പ്രാദേശിക ഫ്യൂഡൽ ഭാഷാ ഭാവങ്ങളെ മനസ്സിൽ നിന്നും തേച്ചുമാച്ചുകളയാൻ ആയവർ ആകില്ലതന്നെ അവർ.


Saiyid Fazl തങ്ങളെക്കുറിച്ചം, ദക്ഷിണേഷ്യയിലെ മാപ്പിളമാരെക്കുറിച്ചും, മറ്റും വിവരം ഇങ്ഗ്ളിഷ് പക്ഷത്തിന് ലഭിക്കുന്നത് അവർക്ക് കീഴിൽ തൊഴിൽ ചെയ്യുന്ന നമ്പൂതിരിമാർ, അമ്പലവാസികൾ, നായർമാർ, മുരമക്കത്തായ തീയർ, സുറിയാനി കൃസ്ത്യാനികൾ, കീഴ്ജന കൃസ്ത്യാനികൾ, മുഹമ്മദീയർ എന്നിവരിൽ നിന്നുമാകാം.


പലവിധ അരിപ്പകളിലൂടേയും വളരെ ശ്രദ്ധയോടുകൂടി അരിച്ചരിച്ചെടുത്ത് പെറുക്കിക്കാണിക്കുന്ന വിവരങ്ങൾ ആണ് ഇങ്ഗ്ളിഷ് പക്ഷത്തിന് ലഭിക്കുക.


അതേ പോലെ തന്നെ ഇങ്ഗ്ളിഷ് പക്ഷം അവരുടെ വൻ egalitarian സ്വഭാവമുള്ള ഭാഷയുടെ വിശാലമായ മാനസികാവസ്ഥയിൽ നിന്നുകൊണ്ട് എന്ത് ജനനന്മാ നയം സ്വീകരിക്കുകയും നടപ്പിൽ വരുത്തുകയും ചെയ്താലും, ഈ വിധ കാര്യങ്ങളെ വിശകലനം ചെയ്തും വിശദ്ധീകരിച്ചും വ്യാഖ്യാനിച്ചും കീഴ്ജനത്തിനും മാപ്പിളമാർക്കും മറ്റും, പ്രാദേശിക ഉന്നതർ അറിയിക്കുന്നത് ഇതേ പോലുള്ള പലവിധ അരിപ്പകളിലൂടേയും കടത്തിവിട്ട് വളരെ ശ്രദ്ധയോടുകൂടി പെറുക്കിയെടുത്തു തന്നെയാവാം.


എന്നുവച്ചാൽ ദക്ഷിണ മലബാറിലെ മാപ്പിളമാരെ ഇങ്ഗ്ളിഷ് പക്ഷത്തിനും, ഇങ്ഗ്ളിഷ് പക്ഷത്തിനെ ഇതേ മാപ്പിളമാർക്കും നേരിട്ട് മനസ്സിലാക്കാനുള്ള യാതോരു പാതയും സാമൂഹിക അന്തരീക്ഷത്തിൽ ഉണ്ടാവില്ലതന്നെ.


എന്നാൽ അവരുടെ ശിപായി സ്ഥാനത്തുള്ള പ്രാദേശിക പട്ടാളക്കാരോടും പോലീസുകാരോടും ഒപ്പം ഇങ്ഗ്ളിഷ് ഓഫിസർമാർ മാപ്പിള അക്രമകാരികളെ നേരിടാൻ വന്നപ്പോൾ, അവരുടെ ശ്രദ്ധയിൽ വന്നുപെട്ട ചിലകാര്യങ്ങൾ വളരെ വ്യക്തമായിത്തന്നെ Malabar Manualലിൽ രേഖപ്പെടുത്തിക്കാണുന്നുണ്ട്.


അതായത്, ഈ മാപ്പിള അക്രമകാരികൾ അതീവ ധൈര്യശാലികളും യാതോരു കാരണവശാലും കീഴടങ്ങൻ കൂട്ടാക്കാത്തവരും ആണ് എന്ന്. അതേ സമയം ഇങ്ഗ്ളിഷ് പക്ഷത്തിന്റെ ശമ്പളക്കാരായ പോലീസ് / പട്ടാള ശിപായിമാർ യാതോരു ധൈര്യവും ഇല്ലാത്ത കൂട്ടർ ആണ് എന്നും, ഇവർ ഈ മാപ്പിളമാരുടെ മുന്നേറ്റം കണ്ടാൽ സർവ്വതും വിട്ട് ഓടുന്നവർ ആണ് എന്നും.


ഈ മാപ്പിളമാരിൽ ചിലർ വൻ അന്ധവിശ്വാസികൾ ആവാം എന്നും വീര്യമൃത്യു സ്വീകരിച്ചാൽ ഉടൻ സ്വർഗ്ഗത്തിലെ ഹൂറിമാർ വന്ന് അവരെ ഉടലോടെയോ അല്ലാതേയോ പെറുക്കിയെടുത്ത് പറുദീസയിലേക്ക്, ചിറകിലേറ്റി കൊണ്ടുപോകും എന്നോ മറ്റോ ഇവരിൽ വിശ്വാസിമുണ്ടായിരിക്കാം എന്നും ഇങ്ഗ്ളിഷ് പക്ഷം മനസ്സിലാക്കിയെടുക്കാൻ ശ്രമിച്ചിരുന്നു എന്നും തോന്നുന്നു. ഈ വിധമല്ലാതെ ഈ വിധമായുള്ള ഒരു ധൈര്യത്തിന് യാതോരു അടിസ്ഥാനവും ഇങ്ഗ്ളിഷ് പക്ഷത്തിന് കണ്ടെത്താൻ ആയില്ലതന്നെ.


എന്നാൽ ഈ പ്രതിഭാസം ഈ വിധമായുള്ള അന്ധമായ വിശദ്ധീകരണങ്ങളിൽ ഒതുങ്ങിനിൽക്കില്ലതന്നെ.


അതേ പോലെ തന്നെ, Saiyid Fazl തങ്ങളെ notorious (കുപ്രസിദ്ധനായ) തങ്ങൾ എന്നാണ് Malabar Manualൽ ആദ്യം വിശേഷിപ്പിക്കുന്നത്. എന്നാൽ അനവധി അരിപ്പക്കൾ കടന്ന് എത്തുന്ന വിവരങ്ങളെ തരണം ചെയ്ത് Mr.Conolly ഇദ്ദേഹവുമായി നേരിട്ട് സമ്പർക്കം പുലർത്തിയപ്പോൾ, ഇദ്ദേഹത്തെക്കുറിച്ച് ലഭിച്ച ചിത്രം വളരെ വളരെ വ്യത്യസ്തമായിരുന്നു.


ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടുത്ത എഴുത്തിൽ ആവാം എന്ന് വിചാരിക്കുന്നു.


അതോടൊപ്പംതന്നെ ഇങ്ഗ്ളിഷ് ഭരണം പ്രാദേശിക സാമൂഹിക പ്രശ്നങ്ങളെ നിയമപരമായി നേരിടാനായി പുറപ്പെടുവിച്ച നിയമങ്ങളുടെ Spirit അഥവാ പൊരുൾ, സ്വഭാവം, ആദർശം, ആത്മാവ്, മനോഭാവം, മാനസികഭാവം, പ്രാണൻ എന്നിവയെക്കുറിച്ചും ഒന്ന് രണ്ട് വാക്യങ്ങൾ എഴുതാനും നോക്കാം.

1. എതിർകോണുകളിൽ നിന്നുകൊണ്ട്


2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ


3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള


4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി


5. അടിമകളെ മോചിപ്പിച്ചാൽ അടിമ


6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും


7. കോൺഗ്രസിന് ദക്ഷിണ മലബാറിൽ


8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി


9. മലബാറിലെ മാപ്പിള സംഘടനകളുടെ


10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ


11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള


12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത


13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്


14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ


15. വിദേശീയ ഭരണം അറബിക്കടലിൽ


16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ


17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ


18. കാര്യവിവരം ഇല്ലാതെയുള്ള ഒരു


19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം


20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ


21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്


22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ


23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ


24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി


25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ


26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു


27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം


28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ


29. മാപ്പളിമരോട് Malabar Manualലിൽ ഒരു


30. ഇങ്ഗ്ളിഷ് ഭരണത്തോട് കൂറു


31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം


32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ


33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്


34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള


35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി


36. 180° എതിർ കൊണുകളിൽ നിൽക്കുന്ന


37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം


38. ഭൂസ്വത്ത് കൈ അവകാശവുമായി


39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന


40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ


41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു


42. കാഴ്ചപ്പാടുകളിലെ വ്യത്യാസം


43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ


44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ


45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്


46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്


47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള


48. ഉന്നത വിവരമുള്ളവർ നടത്തുന്ന


49. സമൂഹത്തിൽ ഒരു ഫ്യൂഡൽ ഭാഷാ


50. വിള്പവവീര്യത്തിലൂടെയുള്ള സാമൂഹിക

bottom of page