ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്
35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി ലഭിച്ചാൽ
Malabar Manual പോലുള്ള Manualലുകൾ Madras Presidencyയിലെ എല്ലാ ജില്ലകളിലും സൃഷ്ടിച്ചിരുന്നുവോ എന്ന് അറിയില്ല. എന്നാൽ പല ജില്ലകളിലും ഇതുപോലുള്ള Manualലുകൾ സൃഷ്ടിച്ചിരുന്നു എന്ന് അറിയുന്നു. ഈ വിധ Manualലുകൾ ഓരോ ജില്ലയിലും രചിച്ചെടുക്കുവാൻ അന്നുള്ള മെഡ്രാസ് പ്രസിഡൻസി സർക്കാർ പൊതുവായുള്ള ഒരു ഉത്തരവു നൽകിയിരുന്നു എന്ന് മനസ്സിലാക്കാം എന്നു തോന്നുന്നു.
ഇതിന്റെ മൊത്തമായുള്ള ലക്ഷ്യം ഓരോ ജില്ലയുമായി ബന്ധപ്പെട്ട കഴിവതും എല്ലാവിധ അറിവുകളും ഈ Manualലുകളിൽ രേഖപ്പെടുത്തുക എന്നതായിരുന്നു. അതാത് ജില്ലയെക്കുറിച്ചും, അവിടുള്ള ജനങ്ങളെക്കുറിച്ചും, ആ ജില്ലയുടെ ചിരിത്ര സംഭവങ്ങളെക്കുറിച്ചും, ആ പ്രദേശം ഏതുവിധത്തിലാണ് ഇങ്ഗ്ളിഷ് ഭരണത്തിന് കീഴിൽ വന്നത് എന്നതിനെക്കുറിച്ചും മറ്റും ഉള്ള വിവരങ്ങൾ ഇങ്ഗ്ളിഷ് ഭരണത്തിന് സത്യസന്ധമായി ലഭിക്കാനാണ് ഈ വിധമായുള്ള മാന്വലുകൾ എഴുതിയുണ്ടാക്കിയത്.
എന്നാൽ ഈ വിധമായുള്ള ഒരു പ്രവർത്തിയിൽ അതാത് ജില്ലയിലെ പ്രാദേശികരായ സർക്കാർ ഓഫിസർമാരും ഗുമസ്തരും അവരവരുടെ അഭിപ്രായങ്ങളും താൽപ്പര്യങ്ങളും വംശീയ വിധ്വേഷങ്ങളും, സ്വന്തം വംശത്തിന്റെ മേൽവിലാസത്തിന് മൂല്യകൂട്ടുന്ന വിവരങ്ങളും വംശബന്ധങ്ങളും മറ്റും തിരുകിച്ചേർക്കാൻ ശ്രമിക്കും എന്ന കാര്യം തീർച്ചയുള്ളതാണ്. കാരണം, ആ വിധമായുള്ള ഒരു ജനത തന്നെയാണ് ഈ ഉപദ്വീപിൽ ഉള്ളത്.
അതിനാൽ തന്നെ, Tellicherryയിലുണ്ടായിരുന്ന English East India Companyയുടെ Factoryയിൽ (കച്ചവട കേന്ദ്രത്തിൽ) നിത്യവും അതാതു ദിവസത്തെ സംഭവങ്ങളെ രേഖപ്പെടുത്തിവച്ചിരുന്ന Log bookക്ക് വായിച്ച് അതിൽ നിന്നും മനസ്സിലാക്കാൻ പറ്റുന്ന ചിരിത്ര സംഭവങ്ങൾ Malabar Manualലിൽ എഴുതിയിട്ടുള്ള ഇടമായിരിക്കാം, ആ ഗ്രന്ഥത്തിലെ ഏറ്റവും കൃത്യതയുള്ള ഭാഗം.
ഇങ്ഗ്ളിഷ് കൊളോണിയൽ പ്രസ്ഥാനങ്ങൾക്ക് എല്ലാംതന്നെ പൊതുവായി ഈ വിധമായുള്ള ഒരു സ്വഭാവം ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. അവർ ചെയ്ത ഓരോ കാര്യവും വ്യക്തമായി രേഖപ്പെടുത്തും. അവരുടെ കപ്പലുകളിൽ ഒരു അടിമവ്യക്തി യാത്രചെയ്താൽ പോലും, ആ വ്യക്തിയുടെ പേരും മറ്റ് തിരിച്ചറിയൽ വിവരങ്ങളും രേഖപ്പെടുത്തും. അതേ സമയം ആ അടിമ വ്യക്തിക്ക് സ്വന്തം നാട്ടിൽ ഒരു കന്നുകാലിയുടെ വിലമാത്രമേ പ്രാദേശികർ നൽകിയിട്ടുണ്ടാവുള്ളു. കന്നുകാലിക്ക് എന്ത് തിരിച്ചറിയൽ രേഖ?
ദക്ഷിണേഷ്യയിൽ നിന്നും പ്രാദേശിക അടിമകൾ ദക്ഷിണാഫ്രിക്കയിലേക്ക് രക്ഷപ്പെട്ടപ്പോൾ, അവർക്ക് പോലും ഈ വിധമായുള്ള തിരിച്ചറിയൽ രേഖകൾ കപ്പലുകളിൽ നൽകിയിരുന്നു.
ഇന്ന് ഇന്ത്യൻ അക്കാഡമിക്ക് വിദ്വാന്മാർക്ക് ഈ വിധ രേഖകളെ പരാമർശിച്ച്, അവയെ തെറ്റായി വ്യഖ്യാനിച്ച്, ഇങ്ഗ്ളിഷ് കമ്പനി അടിമവ്യാപാരം നടത്തിയെന്നുവരെ എഴുതിക്കൂട്ടി പൊട്ട ഡോക്ട്രേയ്റ്റുകൾ കരസ്ഥമാക്കാനാവും.
Malabar Manualൽ എഴുതുന്നതിനായി Tellicherryയിലെ ഇങ്ഗ്ളിഷ് കമ്പനിയുടെ ഫാക്ട്രി Log book ഉപയോഗിച്ചിട്ടുണ്ട് എന്ന് പ്രസ്താവിച്ചിട്ടുണ്ട് എന്നാണ് ഓർമ്മ.
ആ ഗ്രന്ഥത്തിൽ ചരിത്രമെഴുത്ത് ഇങ്ഗ്ളിഷ് കമ്പനിയുടെ പ്രവർത്തനവുമായി ബന്ധപ്പെടുന്ന ഇടത്ത് എഴുതിയത് William Logan തന്നെയാണ് എന്നാണ് തോന്നുന്നത്. അതുമല്ലായെങ്കിൽ ഈ ഭാഗം എഴുതുന്ന ഇടത്ത് ഇദ്ദേഹത്തിന്റെ ശ്രദ്ധ നല്ലവണം വന്നിട്ടുണ്ടാവാം എന്നുംതോന്നുന്നു.
ഇങ്ഗ്ളിഷ് കമ്പനിയുടെ ഫാക്ട്രി Log bookക്ക് ആരേയും പറ്റിക്കാനോ വിഡ്ഢിയാക്കനോ, അതുമല്ലെങ്കിൽ അരേയും സിദ്ധന്തോപദേശം ചെയ്യാനോ വേണ്ടി എഴുതിയത് അല്ല. അതിനാൽ തന്നെ ഈ Log bookക്കിൽ പറയുന്ന കാര്യങ്ങൾ മിക്കവാറും വാസ്തവമായിരിക്കാം.
ഇവിടെ ഇത്രയും ഒരു മുഖവുരപോലെ എഴുതിയത് Saiyid Fazl തങ്ങളെക്കുറിച്ച് Malabar Manualലിൽ എഴുതിയ കാര്യങ്ങളെ പരാമർശിക്കാൻ പോകുന്നതിന് മുന്നോടിയായിട്ടാണ്.
ദക്ഷിണ മലബാറിൽ ബ്രാഹ്മണ പക്ഷത്തിനെ ഒറ്റപ്പെട്ട സംഭങ്ങളിൽ ആക്രമിച്ചത് അവിടുള്ള കീഴ്ജന വംശങ്ങളിൽ പെട്ട വ്യക്തികൾ ഇസ്ലാമിലേക്ക് ചേർന്നവരുടെ പിന്മുറക്കാരായിരിക്കാം എന്നു തോന്നുന്നു. അല്ലാതെ ശുദ്ധമായ അറബി രക്തപാതയിൽ ഉറച്ചുനിന്നു മുഹമ്മദീയ കുടുംബക്കാർ ആണ് എന്നു തോന്നുന്നില്ല. എന്നാൽ കൃത്യമായി പറയാൻ ഈ എഴുത്തുകാരന് ആവില്ല.
വളരെ ചെറിയ ഓലക്കുടിലുകളിൽ താമസിക്കുകയും കുടിലിനോട് അനുബന്ധിച്ചുതന്നെ കോഴി, ആട്, എരുമ, പശു തുടങ്ങിയവയെ വളർത്തുകയും ചുറ്റും വാഴ, തെങ്ങ്, കൌങ്ങ്, കുരുമുളക് തുടങ്ങിയ കൃഷികൾ നടത്തുകയും ചെയ്യുന്ന വളരെ ചുറുചുറുക്കും, ഉൽസാഹികളും, അദ്ധ്വാനശീലരും മറ്റുമായ ഒരു കൂട്ടം ആളുകൾ തന്നെയായിരിക്കാം ഈ കൂട്ടർ.
ഇവരുടെ സാമൂഹിക മേൽവിലാസം കീഴ്ജന മുഹമ്മദീയർ ആണ് എന്ന് മറ്റ് ജനവംശങ്ങൾ മനസ്സിലാക്കിവെക്കുമെങ്കിലും, ഇവരിൽ അറബി രക്തം കലർന്നിരിക്കും എന്നതും വാസ്തവം തന്നെയാവാം. പോരാത്തതിന്, ഇസ്ലാമിലേക്ക് കയറിയതോടുകൂടി ഇവരിലെ കീഴ്ജന മാസിക ഭാവവും ശരീര പ്രകൃതിയും മാഞ്ഞ് പോയിരിക്കാം.
ഈ വിധമായുള്ള, കൊച്ചു കുടിലുകളിൽ താമസിക്കുന്ന മാപ്പിള കുടുംബങ്ങളെ ഈ എഴുത്തുകാരൻ മലബാറിലെ ചിലയിടങ്ങളിൽ ഏതാണ്ട് 40 വർഷങ്ങൾക്ക് മുൻപ് നേരിട്ട് കണ്ടിട്ടും ഉണ്ട്.
കീഴ്ജന ഭാവങ്ങൾ എവിടെയൊക്കെയോ ഇവരിൽ കണ്ടെത്താനാവുമെങ്കിലും, ഇവരിൽ ചിലർക്ക് കറുപ്പ് നിറവും മറ്റ് ചിലർക്ക് ഇരുനിറവും ചിലർക്ക് വൻ വെളുപ്പു നിറവും ഉള്ളതായി കണ്ടിട്ടുണ്ട്. ചിലരുടെ കണ്ണുകൾക്ക് കറുപ്പ് നിറമല്ല കാണപ്പെടുക. ഇവരിലെ സ്ത്രീകളിൽ തന്നെ ചിലർക്ക് വൻ വെളുപ്പ് നിറവും കണ്ടിട്ടുണ്ട്. ചില വനിതകൾ അതീവ സൌന്ദര്യമുള്ളവരായും കണ്ടതായി ഓർമ്മയുണ്ട്.
എന്നിരുന്നാലും, മുഹമ്മദീയിരിലെ തന്നെയുള്ള ഉന്നത കുടുംബക്കാരോട് ഇക്കൂട്ടർ അന്ന് വൻ അടിയാളത്തം പ്രകടിപ്പിക്കുമായിരുന്നു എന്നും തോന്നുന്നു. മാത്രവുമല്ല, ഇവർക്ക് തങ്ങൾമാരോട് ഏതാണ്ട് ഇന്ന് അന്ധവിശ്വാസം എന്ന് നിർവ്വചിക്കാവുന്ന തരത്തിലുള്ള ആത്മീയ വിശ്വാസവും ആദരവും ഉണ്ടായിരുന്നു എന്നും തോന്നുന്നു.
1800കളിൽ കീഴ്ജന വംശങ്ങളിൽ നിന്നും ഇസ്ലാമിലേക്ക് ചേർന്നവർക്ക് സംഘടിക്കാനും അണിനിരക്കാനും വളരെ സൌകര്യവും പ്രചോദനവും നൽകുന്ന ഒന്നായിരിക്കാം ഒരു ആത്മീയ നേതാവിന്റെ സാന്നിദ്ധ്യം. ഇത് ഒരു പൊതുവായുള്ള സത്യമായിരിക്കാം (അതിസാമാന്യസത്യം truism).
ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിൽ കാൽ ഉറപ്പിക്കുന്നതുവരെ ഈ പ്രദേശത്തുള്ള അനേക ലക്ഷം അടിമജനത്തിന് സംഘടിക്കാനോ പൊതുവായുള്ള ഒരു നേതാവിന്റെ കീഴിൽ അണിനിരക്കാനോ ആയില്ല എന്നു മനസ്സിലാക്കാം. തിരുവിതാംകൂറിൽ London Missionary Society പോലുള്ള പ്രസ്ഥാനങ്ങൾ അടിമജനത്തിനെ കയറൂരിവിടുകമാത്രമല്ല ചെയ്തത്, മറിച്ച് അവർക്ക് അണിനിരക്കാനായി ഒരു നേതൃത്വനിരയായി അവരിലെ മിഷനറിമാർ നിലനിൽക്കുകയും ചെയ്തിരുന്നു.
ഈ വിധമായുള്ള നേതാക്കാൾ ഇല്ലായെങ്കിൽ, ഫ്യൂഡൽ ഭാഷകളിൽ തമ്മിൽ ബന്ധപ്പെടുന്ന വ്യക്തികൾക്ക് സംഘടിക്കാൻ പ്രയാസം തന്നെയാവും.
ഇങ്ഗ്ളിഷിൽ ഈ വിധമായുള്ള ഒരു പ്രശ്നം കാര്യമായി ഉണ്ടാവില്ല. ദിവ്യനായി കാണാനാവുന്ന ഒരു പൊതുനേതാവില്ലായെങ്കിലും, മറ്റു ഭാഷക്കാരുടെ അടുപ്പത്തിൽനിന്നും വിട്ടുനിൽക്കുന്ന, ഇങ്ഗ്ളിഷുകാർക്ക് തമ്മിൽ സഹകരിക്കാനും സംഘടിക്കാനും കാര്യമായ പ്രയാസം വരില്ല.
എന്നാൽ ഫ്യൂഡൽ ഭാഷകളിൽ വൻ നേതാവിനെ ഉദ്ദരിക്കാൻ പറ്റുകയും, താൻ ചെയ്ത പ്രവർത്തനത്തിന് വൻ നേതാവിന്റെ അനുഗ്രഹവും സമ്മതവും ലഭിച്ചിട്ടുണ്ട് എന്നെല്ലാമുള്ള സാക്ഷ്യപത്രങ്ങൾ പറയാനും കാണിക്കാനും പറ്റുക എന്നത് വൻ മൂല്യമുള്ള കാര്യങ്ങൾ ആവും.
ദക്ഷിണ മലബാറിലെ കീഴ്ജന വംശീയ മേൽവിലാസത്തിലുള്ള മാപ്പിളമാർക്ക്, ശുദ്ധമായ അറബി രക്തപാതയിൽ നിലയുറപ്പിച്ചു നിൽക്കുന്ന കുടുംബക്കാരിലെ ചില വ്യക്തികളെ അവരുടെ ആത്മീയ നേതാക്കാളായി ലഭിക്കുക എന്നത് ഒരു വൻ കാര്യം തന്നെയായിരുന്നിരിക്കാം 1800റുകളിൽ.
ഈ ശുദ്ധമായ അറബി രക്ത പാതയിൽ ഉള്ള വ്യക്തികളിൽ ചിലർക്ക് ഏതുവിധത്തിലാണ് തങ്ങൾ എന്ന സ്ഥാനപ്പേര് ലഭിച്ചത് എന്ന് അറിയില്ല. എന്നാൽ തങ്ങൾ എന്ന സ്ഥാനപ്പേര് ഒരു വൻ ആത്മീയ പ്രഭാവം ഉള്ള പേര് തന്നെയായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.
2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ
3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള
4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി
6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും
8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി
9. മലബാറിലെ മാപ്പിള സംഘടനകളുടെ
10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ
11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള
12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത
13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്
14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ
16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ
17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ
18. കാര്യവിവരം ഇല്ലാതെയുള്ള ഒരു
19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം
20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ
21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്
22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ
23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ
24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി
25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ
26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു
27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം
28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ
29. മാപ്പളിമരോട് Malabar Manualലിൽ ഒരു
31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം
32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ
33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്
34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള
35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി
36. 180° എതിർ കൊണുകളിൽ നിൽക്കുന്ന
37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം
39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന
40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ
41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു
42. കാഴ്ചപ്പാടുകളിലെ വ്യത്യാസം
43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ
44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ
45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്
46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്
47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള
48. ഉന്നത വിവരമുള്ളവർ നടത്തുന്ന