top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്

37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം ജനിപ്പിക്കുന്നതുമായ വിവരങ്ങൾ

മൈസൂറിൽ നിന്നും വന്ന അക്രമകാരികളായ ഹൈദർ അലിയും ടിപ്പുസുൽത്താനും മലബാറിലെ സാമൂഹിക അടുക്കും ചിട്ടയിലും വൻ കുത്തിമറിച്ചിടലുകൾ സംഭവിപ്പിച്ചിരുന്നു. യാതോരു വ്യക്തമായ അടിസ്ഥാനവും ഇല്ലാത്ത വിപ്ളവാത്മകമായ കുത്തിമറിച്ചിടലുകൾ തന്നെ സംഭവിച്ചു.


കാലകാലങ്ങളായി വൻ അടിമത്തത്തിൽ തളച്ചിടപ്പെട്ടവരിൽ പലരും ഇസ്ലാമിലേക്ക് കയറുകയും, സ്വന്തമായി ഭൂമികൈവശപ്പെടുത്തുകയും ചെയ്തുവെന്ന് തോന്നുന്നു. എന്നാൽ മൈസൂറുകരുടെ ഭരണം ഒരു ക്ഷേമരാഷ്ട്ര ഭാവത്തിലുള്ളതായിരുന്നു എന്ന് തോന്നുന്നില്ല. മൈസൂർ രാജാവിന്റെ പ്രതിനിധിയായി മലബാറിൽ ഭരണം നടത്തിയിരുന്നവർ ഏതാണ്ട് കൊള്ളക്കാരുടെ സ്വഭാവഗുണം വരെ കാണിച്ചിരുന്നു എന്നുവേണം മനസ്സിലാക്കാൻ.


Malabar Manualലിൽ നിന്നുമുള്ള രണ്ട് ഉദ്ദരണികൾ ആണ് താഴെ നൽകിയിട്ടുള്ളത്.


QUOTE: In 1765-66 Hyder Ali paid a visit to these Nads, and his agents and his tributary, the Coimbatore Raja (Maha Deo Raj, usually styled Madavan in Malabar), afterwards till 1767-68 managed the country and levied irregular and violent contributions both on the personal and on the real property of the inhabitants. END OF QUOTE


ആശയം : ഹൈദർ അലിയുടെ സേവകനായ മാധവൻ എന്ന കൊയമ്പത്തുർ രാജാവാണ് പിടിച്ചടക്കപ്പെട്ട പ്രദേശങ്ങളെ ഹൈദർ അലിക്ക് വേണ്ടി ഭരിച്ചിരുന്നത്. ഈ രാജാവ് ആ നാടിലെ ജനങ്ങളുടെ വ്യക്തിപരമായതും ഭൂസ്വത്ത് പ്രകാരമായതും ആയുള്ള സ്വത്തുക്കൾ കഠിനമായ മാർഗ്ഗങ്ങളിലൂടെ യാതോരു ദാക്ഷിണ്യവും കാണിക്കാതേയും യാതോരു ന്യായവും ഇല്ലാതേയും പിടിച്ചെടുക്കുമായിരുന്നു. END.


2. In 1773 Chunder Row and Sreenivas Row came with troops and wrested the country from the Zamorin. By their orders the Nads were rented to Mohidin Muppan and Haidros Kutti, who collected 100 per cent, of the pattam (rent), but finding that insufficient to enable them to meet their engagements, they imposed further contributions and seized personal property. Finding this means also fail, they carried some of the inhabitants to Seringapatain with whatever accounts of the pattam (rent) were extent.


ആശയം : 1773ൽ ചന്ദർ റാവുവും ശ്രീനിവാസ റാവുവും മൈസൂറിൽ നിന്നും പട്ടാളവുമായി വന്ന് സാമൂതിരിയിൽ നിന്നും ആ പ്രദേശം പിടികൂടി. ഈ നാടുകളെ മൊയ്തീൻ മൂപ്പനും ഹൈദ്രോസ് കുട്ടിക്കും വാടകയക്ക് നൽകി. അവർ 100 ശതമാനം പാട്ടം ഈടാക്കി. എന്നാൽ ഇത് അവരുടെ പാട്ട്ം 100 ശതമാനം ഈടാക്കിയെങ്കിലും, ചെലവിന് അത് മതിയാകില്ലാ എന്ന് മനസ്സിലാക്കി, അവർ കൂടുതൽ വസ്തുക്കൾ പിടികൂടി. ഇതും മതിയാകില്ലാ എന്ന് തോന്നിയപ്പോൾ, അവർ ആ പ്രദേശവാസികളിൽ ചിലരേയും അവരുടെ സ്വത്തുക്കളേയും പിടികൂടി, ശ്രീരംഗപട്ടണത്തിലേക്ക് കൊണ്ടുപോയി. END.


ഈ മുകളിൽ നൽകിയ സംഭവ വിവരണത്തിൽ കാണുന്നത്, മൈസൂറുകാരുടെ ചില പ്രധാന ഉദ്യോഗസ്ഥന്മാർ മുഹമ്മദീയർ അല്ലായിരുന്നു എന്നതാണ്. അവരാകട്ടെ ഹിന്ദുക്കൾ ആണ് എന്നും പറയാൻ ആവും എന്നും തോന്നുന്നില്ല. കാരണം അവർ ബ്രാഹ്മണരോ ക്ഷത്രിയരോ മറ്റോ ആണെങ്കിൽ മാത്രമേ ബ്രാഹ്മണ മതക്കാർ ആവുള്ളു.


ഈ മുകളിൽ പറഞ്ഞ വിഷയം വിടാം.


ഇങ്ഗ്ളിഷ് ഭരണം സ്ഥാപിതമായതോടുകൂടി, ദക്ഷിണ മലബാറിലെ സാമൂഹിക അന്തരീക്ഷത്തിൽ കൂടുതൽ സങ്കീർണ്ണവസ്ഥ കയറിവന്നുവെന്ന് തോന്നുന്നു. ഇങ്ഗ്ളിഷ് ഭരണം കോടതിയെന്ന നീതിന്യായ സംവിധാനം കൊണ്ടുവന്നത് സാമൂഹിക അന്തരീക്ഷത്തിൽ വൻ ആശയക്കുഴപ്പം തന്നെ ഉളവാക്കിയെന്ന് തോന്നുന്നു.


സമൂഹത്തിൽ ഉന്നതരെന്നും നിസ്സാരനെന്നും ആളെ അളന്ന് വ്യക്തികളെ വ്യത്യസ്തരായി പ്രാദേശിക ഫ്യൂഡൽ ഭാഷ നിർവ്വചിക്കുന്നുണ്ട്. ഇത് ഒരു അതിശക്തമായ കോഡിങ്ങാണ്. ഇത് സംസാരിക്കുന്ന വാക്കുകളിലും എഴുതുന്ന വാക്യങ്ങളിലും വ്യക്തമായി ലിഖിതപ്പെടുത്തിയിരിക്കും. പാറക്കല്ലിൽ കൊത്തിയെഴുതിയതിനേക്കാൾ ദൃഢമായ രീതിയിൽ ആണ് ഇത് സമൂഹത്തിൽ നിൽക്കുക. വെറും വാക്കല്ലെ, എന്നൊക്കെ വിചാരിക്കുന്നത് അബദ്ധമാണ്.


സമൂഹത്തിലെ ഓരോ ചലനവും ഈ കുത്തി എഴുത്തപ്പെട്ട വ്യക്തികളുടെ നിർവ്വചനങ്ങൾക്ക് അനുസൃതമായേ നടക്കുള്ളു. ഇന്നും ഇത് ഒരു വാസ്തവം തന്നെയാണ്.


ഈ പാറക്കല്ലിൽ കുത്തിയെഴുതപ്പെട്ടതുപോലുള്ള ഒരു അനങ്ങാപ്പാറയെ തുടച്ചുമാറ്റുന്നതു പോലുള്ള ഒരു കാര്യമാണ് ഇങ്ഗ്ളിഷ് ഭരണം കൊണ്ടുവന്നത്. ഇങ്ഗ്ളിഷിൽ നിയവും ചട്ടങ്ങളും എഴുതിത്തുടങ്ങിയതു തന്നെ ഒരു വൻ മാച്ചുകളയിൽ സംഗതിയായിരുന്നു.


ലിഖിത നിയമത്തിൽ വ്യക്തികളെ ഇങ്ഗ്ളിഷിലെ You, He, She വാക്കുകളിലേക്ക് മുകളിൽനിന്നും കീഴിൽനിന്നും അമർത്തിച്ചേർക്കുമ്പോൾ, ഓനും ഓളും ആയുള്ള ആഴക്കുണ്ടിലുള്ള വ്യക്തിയും ഓരും ഓലും ആയുള്ള വെൺചന്ദ്രലേഖയുടെ പാതകളിൽ വിലസുന്ന വ്യക്തിയും, ഒറ്റയടിക്ക് ഒരു പരന്ന പ്രതലത്തിൽ ഒന്നിച്ചു വന്നുനിൽക്കുന്നു.


ഇങ്ഗ്ളിഷ് ഭരണത്തിന് ഈ ഒരു സംഗതി നടക്കുന്നുണ്ട് എന്ന വിവരം ലഭിച്ചിരുന്നു എന്നു തോന്നുന്നില്ല.


എന്നാൽ ഈ വിധം സാമൂഹിക ആഴങ്ങളേയും ഔന്നിത്യങ്ങളേയും അമർത്തി ഒരേ നിരപ്പിൽ വരുത്തിയത് ഇങ്ഗ്ളിഷ് ഭരണത്തിന്റെ ഓരോ ചുവടുവെപ്പിലും പലവിധ പ്രശ്നങ്ങളും സൃഷ്ടിച്ചിരുന്നു. ആ വിധ കാര്യങ്ങളുടെ ഉള്ളറകളിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.


ഓനും ഓർക്കും ഒരേ വ്യക്തിത്വമാണ് എന്നും രണ്ട് കൂട്ടർക്കും രാജ്യത്തിൽ ഒരേ അന്തസ്സാണ് എന്നും, രണ്ട് കൂട്ടർക്കും തുല്യമായ അവകാശങ്ങൾ ആണ് എന്നും, മറ്റും ഇങ്ഗ്ളിഷ് ഭാഷയ്ക്ക് ഉള്ളിൽ മാത്രമേ നിലനിൽക്കുള്ളു എന്നുള്ളതാണ് വാസ്തവം.


ഹൈദ്രർ അലിയുടെ ആക്രമണത്തിന് ശേഷം ഏതാണ്ട് ഏഴ് പതിറ്റാണ്ടുകൾ കഴിഞ്ഞാണ് ദക്ഷിണ മലബാറിൽ ആദ്യത്തെ വർഗ്ഗീയ സ്വഭാവമുള്ള മാപ്പിള ആക്രമണം ഒരു ബ്രാഹ്മണ പക്ഷക്കാരന് ഏൽക്കേണ്ടിവന്നത്. ഈ ആക്രമണത്തിന് പ്രചോദനം നൽകിയത് Saiyid Fazl തങ്ങൾ ആവാൻ യാതോരു സാധ്യതയും ഇല്ലതന്നെ.


ഈ ഏഴു പതിറ്റാണ്ടുകൾക്കുള്ളിൽ ഇസ്ലാമിലേക്ക് ചേർന്ന കീഴ്ജന വ്യക്തികളിൽ വൻ തോതിലുള്ള സാമൂഹികവും മാനസികവും ശാരീരികവും രക്തബന്ധപാതപരവും ആയുള്ള മാറ്റങ്ങൾ സംഭവിച്ചിരിക്കും. ഏതാണ്ട് അഞ്ച് തലമുറുകൾ വരെ എഴുപത് വർഷങ്ങൾക്കുള്ളിൽ ജനിച്ചുകഴിഞ്ഞിരിക്കാം. എന്നാൽ അവരിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് അവരിൽ ആർക്കുംതന്നെ വ്യക്തമായ ധാരണ ഉണ്ടാവും എന്നു തോന്നുന്നില്ല. അവർ ജീവിക്കുന്ന ചുറ്റുപാടുകൾ മാത്രമേ അവർക്ക് അറിവുണ്ടാവുള്ളു.


CPSസ്സിനോട് Tellicherryയിൽ തന്റെ പിതാവ് ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായിനിന്നുകൊണ്ട് വടക്കൻ ദക്ഷിണേഷ്യൻ വൻ ധനികനായ ഗാന്ധിക്ക് അടിയാളത്തം പ്രകടിപ്പിച്ചതുമായി ബന്ധപ്പെട്ടുകൊണ്ട് സംസാരിച്ചപ്പോൾ, Tellicherryയിലെ മരുമക്കത്തായ തീയർക്ക് ഇങ്ഗ്ളിഷ് ഭരണം നൽകിയ സാമൂഹിക സ്വാതന്ത്ര്യത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. CPS പറഞ്ഞത്, തങ്ങൾ ജീവിക്കുന്ന ചുറ്റുപാടുകൾക്ക് അതീതമായി യാതോരു വിവരവും ആർക്കും തന്നെയുണ്ടായിരുന്നില്ല എന്നതാണ്. അവരോരോരുത്തരും ജനിച്ചതിന് തൊട്ടുമുൻപുള്ള യാതോരു കാര്യവും ആർക്കും അറിയില്ലതന്നെ.


ഏതാണ്ട് ഇതേ പോലൊക്കെത്തന്നെയാവും ദക്ഷിണ മലബാറിലെ കീഴ്ജന മാപ്പിളമാരുടേതും. അവർ വൻ ചങ്ങലകളിൽ നിന്നും മാചിതരായി വന്നുകൊണ്ടിരിക്കുകയാണ് എന്ന യാതോരു വിവരവും അവരിൽ കാണില്ല. മറിച്ച്, അവരിൽ അന്നും അനുഭവപ്പെടുന്ന ചങ്ങലകളെക്കുറിച്ച് മാത്രമേ അവർക്ക് ബോധം ഉണ്ടാവുള്ളു.


അവരോട് അതിന് കാരണക്കാർ ഇങ്ഗ്ളിഷ് ഭരണം ആണ് എന്ന് ആരെങ്കിലും പറഞ്ഞുകൊടുത്താൽ, ആ കാര്യം അവർക്ക് വളരെ പെട്ടെന്നുതന്നെ ബോധ്യപ്പെടും. കാരണം, വെളുത്ത ത്വക്കിൻ നിറമുള്ളവരാണ് രാജ്യം പിടികൂടിയിട്ടുള്ളത്. അവരുടെ പോലീസുകാരാണ് അവരെ കഠിനമായി അനുസരണപ്പെടുത്തുന്നത്.


ഓരോ വ്യക്തിയും സ്വന്തം സാമൂഹിക നേതൃത്വം ഉറപ്പുവരുത്താനാണ് ശ്രമിക്കുക. അല്ലാതെ സത്യസന്ധമായ കാര്യങ്ങൾ എന്താണ് എന്നതിനെക്കുറിച്ച് അറിയാനോ അവ അറിയിക്കാനോ യാതോരു താൽപ്പര്യവും ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്നവരിൽ കാണില്ല.


ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരു വ്യക്തി ഈ ഒരു രീതിയിൽ ഈ എഴുത്തുകാരനോട് പറഞ്ഞ കാര്യം ഓർക്കുന്നു. പറഞ്ഞത് ഇങ്ഗ്ളിഷിലാണ്.


'നിങ്ങൾ പറയുന്നു ഇങ്ഗ്ളിഷുകാരാണ് ഇവിടെ പല ഗുണകരമായ കാര്യങ്ങളും ചെയ്തത് എന്ന്. അതിനെക്കുറിച്ച് ആർക്കും യാതോരു നന്നി (നന്ദി) യില്ലായെന്നും.


എന്നാൽ കേൾക്കൂ. എന്റെ പിതാവിനെ പലരും സഹായിച്ചിട്ടുണ്ടാവും. എന്നാൽ അവർ ആരാണ് എന്ന് അറിയാനോ, അറിഞ്ഞാൽ തന്നെ അവരോട് എന്തെങ്കിലും മമത കാണിക്കാനോ എനിക്ക് യാതോരു താൽപ്പര്യവും ഇല്ലതന്നെ. ഈ രീതിയിൽ തന്നെ മാത്രമേ ഇങ്ഗ്ളിഷുകാർ ഇവിടെ ചെയ്ത നന്മകളെ മനസ്സിലാക്കാൻ പറ്റുള്ളു. അല്ലാതെ അവരോട് നന്നിവേണം എന്നെല്ലാം പറയുന്നതിന് യാതോരു വിലയും കിട്ടില്ല.' END


ദക്ഷിണ മലബാറിൽ പല രീതിയിലും സാമൂഹികാന്തരീക്ഷം കുത്തിമറിഞ്ഞാണ് നിന്നിരുന്നത്. ബ്രാഹ്മണ പക്ഷത്തു തന്നെ പലതരം പിടിവലികൾ നടക്കുന്നുണ്ടാവാം. അതേ പോലെ തന്നെ മുഹമ്മദീയരുടെ ഇടയിലും.


കീഴ്ജന മുഹമ്മദീയരെ മെരുക്കി നിർത്തുക എന്നത് അത്രകണ്ട് എളുപ്പമല്ല. കാരണം, കയറുപൊട്ടിച്ചു പുറത്തുചാടിയതിന്റെ ഉത്സാഹത്തിമിർപ്പ് അവരിൽ കുറച്ചൊക്കെ ഇല്ലാതിരിക്കില്ല. എന്നാൽ ആദ്ധ്യാത്മിക ആയശങ്ങൾ അവരിൽ പലവിധ നിയന്ത്രണങ്ങളും നിലനിർത്തും. എന്നിരുന്നാലും, അവർക്ക് സാമൂഹികമായി സാധ്യതകൾ അനവധിയാണ് എന്ന് അവർക്ക് തിരിച്ചറിവ് ലഭിച്ചിരിക്കും. ഇതും മറ്റ് ജനങ്ങളിൽ വൻ വെപ്രാളം വരുത്തിയേക്കാം. കാരണം, ഓൻ ഓരാകാനുള്ള സാധ്യതായണ് ഉദിച്ചുനിൽക്കുന്നത്.


കീഴ്ജനമായതിനാൽ, ബഹുമാനം അധവാ അടിയാളത്ത പ്രകടനം ഉള്ളടുത്തേ പോകാനാവൂ എന്ന വേലിക്കെട്ട് അവരിൽ വളരെ കുറച്ചുമാത്രമേ ഉണ്ടാവുള്ളു. ഇത് ഒരു വൻ സ്വാതന്ത്ര്യമാണ്.


ഓഫിസ് മുറിയിൽ തളച്ചിടപ്പെട്ട ഐപിഎസ്സുകാരനേയും പുറം ലോകത്ത് ചുറ്റിത്തിരിഞ്ഞ് ആളുകളുടെ അടിയാളത്തം വാരിക്കൂട്ടുന്ന പോലീസ് ശിപായിയേയും താരതമ്യം ചെയ്യുന്നതുപോലെയാണ് കുറച്ചൊക്കെ കാര്യങ്ങൾ. എന്നാൽ കീഴ്ജന മാപ്പിളമാർ നായർമാരല്ല. അതിനാൽ തന്നെ അവർക്ക് മുകളിൽ ഒരു ഐപിഎസ് പോലുള്ള ബ്രാഹ്മണ വർഗ്ഗം ഇല്ലതന്നെ.


മാപ്പിള കർഷകർക്ക് മുകളിൽ ജന്മിയുണ്ടോ എന്ന ഒരു ചോദ്യം തന്നെ ഉയർന്നുവന്നിരുന്നു.


പിന്നെയും ഉണ്ട് പ്രശ്നങ്ങൾ.


QUOTE from Malabar Manual:

This exaltation of the Mappilla caste enables them to make better terms with their janmis. The janmis do not fear the Hindus as a caste. Therefore Hindu tenants have to submit to terms which Mappilla tenants would not endure. And finally the result is that there is a steady movement whereby in all the Mappilla tracts the land in passing slowly but surely into the possession of the Mappillas and the Hindus are going to the wall.

END OF QUOTE


ആശയം : മാപ്പിള കർഷകർക്ക് അവരുടെ ജന്മിയോട് കാര്യമായ അടിയാളത്ത ഭാവം ഇല്ലതന്നെ. അങ്ങിനെ വരുമ്പോൾ, അവർ ശക്തമായി വിലപേശിത്തന്നെയാണ് കാര്യങ്ങൾ നേടുക. അതേ സമയം ബ്രാഹ്മണ പക്ഷത്തിന്റെ കീഴാളരായ കർഷകർക്ക് അവരുടെ ഭൂജന്മിയോട് എതിർത്തു നിൽക്കാൻ ആവില്ല. അവർ വിലപേശലിൽ പരാജയപ്പെടും.


കാര്യങ്ങൾ ഈവിധം നീങ്ങുമ്പോൾ, ഭൂസ്വത്തുക്കൾ സാവധാനത്തിൽ മാപ്പിള കർഷകരുടെ കൈകളിലേക്ക് നീങ്ങിത്തുടങ്ങി. END.


Malabar Manualലിൽ തതവസരത്തിലുള്ള ദക്ഷിണ മലബാറിലെ കാര്യങ്ങളെപ്പറ്റി പറയുമ്പോൾ പരസ്പരവിരുദ്ധവും ആശയക്കുഴപ്പം ജനിപ്പിക്കുന്നതുമായ വിവരങ്ങൾ രേഖപ്പെടുത്തിക്കാണുന്നുണ്ട്.


ഇങ്ഗ്ളിഷ് ഭരണത്തിന് ഒരെടുത്തുനിന്നും ലഭിച്ച വിവരം, ഹിന്ദുക്കളുടെ കൈവശമാണ് ഭൂമി. എന്നാൽ പണം മാപ്പിളമാരുടെ കൈവശം ആണ് എന്നാണ്.


മറ്റു ചില ദിക്കിൽ മാപ്പിള കർഷകർ ദാരിദ്ര്യത്തിൽ കിടന്നു വലയുന്നു എന്നു തോന്നുന്ന വാക്കുകളും കാണുന്നുണ്ട്.


വേറൊരുടത്ത് മാപ്പിള ഭൂജന്മികൾ കർഷകരെ യാതോരു ന്യായവും ഇല്ലാതെ ഒഴിപ്പിക്കുന്നു എന്നും കാണുന്നു.


ദക്ഷിണ മലബാറിൽ എന്താണ് മാപ്പിളമാരിൽ ചിലർ വർഗ്ഗീയമായി ബ്രാഹ്മണ പക്ഷത്തുള്ള ചിലരെ ആക്രമിച്ചത് എന്നതിനെക്കുറിച്ച് ഇങ്ഗ്ളിഷ് ഭരണം വളരെ കഷ്ടപ്പെട്ടുതന്നെ പഠിക്കാൻ ശ്രമിച്ചിരുന്നു.


ചെറുമർ ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യുന്നതാണ് ഇതിനുള്ള ഒരു കാരണം എന്ന് ഒരു വിവരവും അവരിൽ വന്നിരുന്നു. ചെറുമർ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്നത് നിരോധിക്കണം എന്ന ആശയം തന്നെ ഇങ്ഗ്ളിഷ് ഭരണത്തിന് ചർച്ചയ്ക്ക് എടുക്കേണ്ടതായി വന്നിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.


ബ്രാഹ്മണ പക്ഷം ഈ വിധമായുള്ള ഒരു ഉപദേശവും നിർദ്ദേശവും നൽകും എന്നുള്ളതും വാസ്തവമാണ്. കാരണം, ചെറുമർ കയറുപൊട്ടിച്ച് പുറത്തു ചാടുന്നത്, ബ്രാഹ്മണ പക്ഷ സാമൂഹിക നേതൃത്വ സ്ഥാനത്തിന്റെ അടിവേരുകൾ പിഴുതെടുക്കുന്നത് പോലുള്ള ഒരു സംഗതിയാണ്.


Saiyid Fazl തങ്ങളുടെ പ്രസംഗങ്ങൾ പ്രകോപനപരമാണ് എന്നും ഉള്ള ഒരു വിവരവും ഇങ്ഗ്ളിഷ് ഭരണത്തിന് ലഭിച്ചിരുന്നു.


എന്നാൽ, ഈ വിധമായുള്ള കൊച്ചുകൊച്ചു വിവരങ്ങളിൽ ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല വാസ്തവം.


ഈ വിധ ചരിത്ര ചർച്ചകളിൽ മറ്റൊരു കാര്യം കൂടി വിട്ടുപോകുന്നുണ്ട്. അത് ഇതാണ്:


ഇങ്ഗ്ളിഷ് ഭരണം സ്ഥാപിതമാകുന്നതിന് തൊട്ടുമുൻപ് വരെ, സമൂഹത്തിൽ നിത്യവും അടിപിടിയും വെട്ടിമുറിക്കലും, മർദ്ധനങ്ങളും പിടിച്ചുകൊണ്ടുപോക്കും മറ്റും ഒരു നിത്യ സംഭവം ആയിരുന്നു. ഈ വിധ ആക്രമണങ്ങളെ വീര ഇതിഹാസങ്ങളും വൻ നിയമപാലന പ്രക്രിയയും മറ്റുമായാണ് ആളുകൾ നാടോടി പാട്ടുകളിലൂടേയും വീരന്മാരെക്കുറിച്ചുള്ള കഥകളിലും മറ്റും പാടിപ്പുകഴ്ത്തുക.


ഇങ്ഗ്ളിഷ് ഭരണം വന്നതോടുകൂടി, സമൂഹത്തിൽ വൻ ശാന്തത വന്നു. ഈ ശാന്തതയിൽ ഒറ്റപ്പെട്ട കൊലപാതകങ്ങൾ വൻ കോളിളക്കങ്ങൾ സൃഷ്ടിച്ചുവെന്നതാണ് വാസ്തവം.


ഇങ്ഗ്ളിഷ് ഭരണത്തിന്റെ സാന്നിദ്ധ്യം ഇല്ലായിരുന്നുവെങ്കിൽ കീഴ്ജന മുഹമ്മദീയരെ ഓരോ കുട്ടി രാജ്യത്തിലേയും നായർമാർ വെട്ടി നുറുക്കുമായിരുന്നു എന്നതും വാസ്തവം തന്നെ.

1. എതിർകോണുകളിൽ നിന്നുകൊണ്ട്


2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ


3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള


4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി


5. അടിമകളെ മോചിപ്പിച്ചാൽ അടിമ


6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും


7. കോൺഗ്രസിന് ദക്ഷിണ മലബാറിൽ


8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി


9. മലബാറിലെ മാപ്പിള സംഘടനകളുടെ


10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ


11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള


12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത


13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്


14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ


15. വിദേശീയ ഭരണം അറബിക്കടലിൽ


16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ


17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ


18. കാര്യവിവരം ഇല്ലാതെയുള്ള ഒരു


19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം


20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ


21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്


22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ


23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ


24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി


25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ


26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു


27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം


28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ


29. മാപ്പളിമരോട് Malabar Manualലിൽ ഒരു


30. ഇങ്ഗ്ളിഷ് ഭരണത്തോട് കൂറു


31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം


32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ


33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്


34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള


35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി


36. 180° എതിർ കൊണുകളിൽ നിൽക്കുന്ന


37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം


38. ഭൂസ്വത്ത് കൈ അവകാശവുമായി


39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന


40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ


41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു


42. കാഴ്ചപ്പാടുകളിലെ വ്യത്യാസം


43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ


44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ


45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്


46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്


47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള


48. ഉന്നത വിവരമുള്ളവർ നടത്തുന്ന


49. സമൂഹത്തിൽ ഒരു ഫ്യൂഡൽ ഭാഷാ


50. വിള്പവവീര്യത്തിലൂടെയുള്ള സാമൂഹിക

bottom of page