ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്
38. ഭൂസ്വത്ത് കൈ അവകാശവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ
നിയമങ്ങളും പോലീസും കോടതിയും മറ്റും കൊണ്ട് നാട് നന്നാക്കാൻ ആവില്ല എന്നുള്ളതാണ് വാസ്തവം. ഭാഷാപരമായ സാത്താനിക സ്വഭാവമുള്ള ഒരു ജനതയിൽ എന്തൊക്കെ ഗുണകരമായ സംഗതികൾ കൊണ്ടുവന്ന് ചേർത്താലും, അവർ പ്രതികരിക്കുന്നതും തമ്മിൽ ബന്ധപ്പെടുന്നതും, പ്രകോപിതരാകുന്നതും, മറ്റും ഭാഷാകോഡുകൾ സാമൂഹിക ആശയവിനിമയ വേദികളിൽ കുത്തിവരച്ചുണ്ടാക്കുന്ന ചാലുകളിൽ കൂടിതന്നെയാകും.
ആകെ പൈശാകിമായ ഭാവങ്ങളോടുകൂടി നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന ദക്ഷിണേഷ്യൻ പ്രദേശങ്ങളിൽ ഇങ്ഗ്ളിഷ് ഭരണം അവരുടെ പാരമ്പര്യങ്ങളിൽ ഉള്ള പലതും കൊണ്ടുവന്നു. എന്നാൽ അവയൊന്നും ഈ പ്രദേശത്ത് അവർ വിഭാവനം ചെയ്തതു പോലെയല്ല മുളച്ചുവന്നത്.
ഏതൊരാൾക്കും തന്റെ കീഴിൽ ഒരു ഓനും ഇഞ്ഞിയും ആയുള്ള കുറച്ചുപേരെ ആവശ്യമാണ്. ഇതില്ലാതെ സാമൂഹികമായും കുടുംബപരമായും അന്തസ്സ് പിടിച്ചു നിൽക്കാൻ ആവില്ല.
ഇങ്ഗ്ളിഷ് ഭരണം ഭൂസ്വത്ത് ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടുകൊണ്ട് പലവിധ പരിവർത്തനങ്ങളും നടത്തി നോക്കിയിരുന്നു. എന്നാൽ എന്തുതന്നെ ചെയ്താലും, ആളുകൾ കൃഷിചെയ്യാൻ അവർക്ക് കിട്ടുന്ന അധികാരം അവരേക്കാൾ സാമൂഹികമായി കീഴിൽ ഉള്ളവർക്ക് പാട്ടത്തിന് (വാടകയ്ക്ക്) നൽകി, സാമൂഹികമായ അവർക്ക് കീഴിൽ വന്നവർക്ക് മുകളിൽ സ്ഥാനം പിടിച്ച് വിളങ്ങി നിൽക്കാനാണ് നോക്കുക.
ഇങ്ഗ്ളണ്ടിൽ ഈ വിധമായുള്ള ഒരു പ്രതിഭാസം ഇല്ലായിരുന്നു എന്നാണ് തോന്നുന്നത്. എന്നുവച്ചാൽ, കൃഷിചെയ്യാൻ ഭൂമികിട്ടുന്ന ആൾ ആ ഭൂമിയിൽ സ്വന്തമായി കൃഷിചെയ്യുകയും ഭൂജന്മിക്ക് അതിന്റെ പാട്ടം (rent) നൽകുകയും ആണ് ചെയ്യുക, എന്നു തോന്നുന്നു. ഭൂജന്മിയും കൃഷിക്കാരനും അങ്ങോട്ടും ഇങ്ങോട്ടും, ഒരേ You, He തുടങ്ങിയവാക്കുകളിൽ ബന്ധപ്പെട്ടു കിടക്കുന്നവർ തന്നെ.
എന്നാൽ ദക്ഷിണേഷ്യയിൽ ഭൂജന്മി ഓരും, കൃഷിചെയ്യുന്ന ആൾ ഓനും ആണ്. ഇങ്ങൾ - ഇഞ്ഞി എന്നതാണ് അവർ തമ്മിലുള്ള വാക്ക് കോഡുകളിലെ ബന്ധം.
അപ്പോൾ, 'ഓൻ - ഇഞ്ഞി' ആയി ഉള്ള ആൾ, തനിക്ക് കീഴിൽ മറ്റൊരു 'ഓൻ - ഇഞ്ഞി' യെ സൃഷ്ടിക്കാനാണ് നോക്കുക. അപ്പോൾ അയാൾ ആ സ്ഥാനത്ത് 'ഇങ്ങൾ - ഓര്' ആയി സ്ഥാനീകരിക്കപ്പെടും.
ഈ ഒരു സാമൂഹിക പ്രതിഭാസത്തെ ഇങ്ഗ്ളിഷ് ഭരണത്തിന് യാതോരു രീതിയിലും തടയാനോ നിർവ്വീര്യമാക്കാനോ ദുർബലപ്പെടുത്താനോ അസാധുവാക്കാനോ ആയില്ല എന്നുള്ളതാണ് വാസ്തവം. അതിന്റെ ഏറ്റവും ശക്തമായ കാരണം, ഈ പ്രതിഭാസത്തെ ഉണർത്തിവിടുന്ന ഭാഷാ പരമായുള്ള കോഡിങ്ങിനെക്കുറിച്ച് അവർക്ക് യാതോരു വിവരവും ലഭിച്ചില്ലാ എന്നുള്ളതാണ്.
ബൃട്ടിഷ്-ഇന്ത്യയിലെ ബെങ്ഗോൾ പ്രദേശത്ത് ഭൂസ്വത്ത് കൈകാര്യം ചെയ്യാൻ അവിടുള്ള സമീന്താരികൾക്ക് (ഭൂജന്മികൾക്ക്) ഇങ്ഗ്ളിഷ് ഭരണം അധികാരം നൽകിയത് ഒരു വൻ സാമൂഹിക പാളിച്ചയിലേക്കാണ് നയിച്ചത്. കൃഷിയിടം പിന്നങ്ങോട്ട് അനവധി തട്ടുകളിലൂടെ കടന്നാണ് കൃഷിചെയ്യുന്ന ആളിൽ എത്തിത്തുടങ്ങിയത്.
ആ ആൾ മുൻ കൂറായി പാട്ടം സംഖ്യ നൽകിയാണ് കൃഷിയിടം പിടിച്ചെടുക്കുക. അതോടെ ആ ആൾ പണം കടംനൽകുന്നവരുടെ കൈകളിൽ പെട്ടുപോകുകയും ഏതാണ്ട് സർവ്വതും, വീട്ടിലെ സ്ത്രീകൾ അടക്കം, നഷ്ടപ്പെട്ടു പോകുകയും ചെയ്യുന്ന ഒരു അവസ്ഥാവിശേഷം ആണ് സംജാതമായത്.
ഇങ്ഗ്ളിഷ് ഭരണം വരുന്നതിന് മുൻപ്, ഭൂജന്മികൾ അവരുടെ അടിമജനത്തിനെകൊണ്ട് കൃഷിചെയ്യിക്കുകയും, ആ അടിമ ജനം ഏതാണ്ട് അർദ്ധമൃഗങ്ങളെ പോലെ ജീവിക്കുകയും ചെയ്തിട്ടുണ്ടാവാം.
ഇങ്ഗ്ളിഷ് ഭരണം അടിമജനത്തിനെ മോചിപ്പിച്ചപ്പോൾ പടർന്നുപിടിച്ച പുതിയ പുലിവാലാണ്, കൃഷിയിടം പലതട്ടുകളിലൂടെ കടന്ന് യഥാർത്ഥ കർഷകന്റെ കൈവശം എത്തുക എന്നത്.
യാതോരു പ്രാദേശിക ദിവ്യവ്യക്തിയും സാമൂഹത്തിൽ വളരെ വ്യക്തമായി കാണപ്പെട്ടിരുന്ന കാഠിന്യങ്ങളെ ശ്രദ്ധിക്കാൻ നിന്നില്ലാ എന്നാണ് മനസ്സിലാക്കുന്നത്. ഏവർക്കും ഏറ്റവും വലുത് അവരുടെ സ്വന്തം സാമൂഹിക അന്തസ്സും അത് വാക്ക് കോഡുകളിലൂടെ നിലനിർത്താനുള്ള ബദ്ധപ്പാടും ആയിരുന്നു.
വേദവാക്യങ്ങളും മന്ത്രങ്ങളും ഉരുവിടാനും ആ വിധം ആളുകളുടെ മനസ്സിൽ അവരെക്കുറിച്ച് ദിവ്യ സങ്കൽപ്പം സ്ഥാപിക്കാനും ആണ് ഈ ദിവ്യ വ്യക്തികൾ ശ്രമിക്കുക. ദാരിദ്ര്യത്തിൽ പെട്ട് ഉഴലുള്ള ആൾക്ക് ഈ ദിവ്യവ്യക്തികളോട് കഠിനമായ ആദരവ് വരും എന്നതും വാസ്തവം തന്നെ. എന്നാൽ സമൂഹത്തിന്റെ പൈശാചിക ഭാവത്തിൽ യാതോരു മാറ്റവും ഈ വേദ മന്ത്രങ്ങൾക്കും മറ്റും കൊണ്ടുവരാൻ ആയി എന്നു തോന്നുന്നില്ല.
അതേ സമയം ബൃട്ടണിൽ നിന്നും സന്ദർശനത്തിനായി ബൃട്ടിഷ്-ഇന്ത്യയിൽ അന്ന് വന്ന പലരും സമൂഹത്തിൽ കാണപ്പെട്ടിരുന്ന കഠിനമായ ദാരിദ്ര്യത്തിന്റെ ഉത്തരവാദിത്തം ഇങ്ഗ്ളിഷ് ഭരണത്തിന് മേൽ ചാർത്താനാണ് ശ്രമിച്ചത്.
കാരണം, ഇങ്ഗ്ളണ്ടിൽ ഉള്ളതിനേക്കാൾ വളരെ അധികം വിഭവ സ്രോതസ്സുകൾ ഉള്ള പ്രദേശമാണ് ദക്ഷിണേഷ്യ. എന്നിട്ടും അവിടെ വൻ ദാരിദ്ര്യം.
ഇങ്ഗ്ളിഷ് കമ്പനി ഇവിടുള്ള സമ്പത്തെല്ലാം കട്ടെടുക്കുന്നത് കൊണ്ടാവാം ഇവിടുള്ള ഒരു വൻകൂട്ടം ആളുകൾ ദാരിദ്ര്യത്തിലും അടിയാളത്തതിലും ജീവിക്കുന്നത് എന്ന് അവർക്ക് ബോധ്യപ്പെടാൻ കാര്യമായി പ്രയാസം ഇല്ലതന്നെ.
എന്നാൽ ഇങ്ഗ്ളിഷ് കമ്പനി ഒരു ബ്രാഹ്മണ ക്ഷേത്രത്തെ പോലും കൈവശപ്പെടുത്തുകയോ കൊള്ളയടിക്കുകയോ ചെയ്തില്ല എന്നുള്ളതാണ് വാസ്തവം. (അത് കൂട്ടമായി സംഭവിച്ചത് ഇന്ത്യാ രാജ്യം സ്ഥാപിതമായതോടുകൂടിയാണ് എന്നും ഇവിടെ കുറിച്ചിടുന്നു.)
മലബാറുകളിൽ ഈ വിധം അനവധി തട്ടുകളിലൂടെ കൃഷി-ഭൂമി അവകാശം താഴോട്ടേക്ക് നീങ്ങിയില്ലാ എന്നാണ് തോന്നുന്നത്. അതിനും വ്യക്തമായ കാരണങ്ങൾ കണ്ടേക്കാം.
നായർമാരാണ് നമ്പൂതിരി ഭൂജന്മികളുടെ പാരമ്പര്യ മേൽനോട്ടക്കാർ.
താഴെ നൽകിയിട്ടുള്ളത് Malabar Manualലിൽ നിന്നുമുള്ള വാക്കുകൾ ആണ്. ഈ വാക്കുകൾ ആ ഗ്രന്ഥത്തിൽ എഴുതാനുള്ള പശ്ചാത്തലം പിന്നീട് പറയാം.
QUOTE from Malabar Manual:
The big janmis’ property is scattered widely over the face of the country and is rarely held in compact blocks capable of effective management. Most of them do not know where much of their property lies, having never even seen it.
ആശയം : വൻ ഭൂജന്മികളുടെ ഭൂസ്വത്തുക്കൾ അവരുടെ രാജ്യത്തിന്റെ പലദിക്കുകളിൽ ചിന്നിച്ചിതറിയാണ് കിടക്കുന്നത്. വളരെ അപൂർവ്വമായേ അവയെല്ലാം ഒറ്റ പ്രദേശത്ത് ഒരു ഭൂമിയായി ഉണ്ടാവുള്ളു. മിക്ക ജന്മികളും അവരുടെ ഭൂസ്വത്തുക്കൾ നേരിട്ട് കണ്ടിട്ടുണ്ടാവില്ല. അതിനാൽ തന്നെ അവയുടെ അവസ്ഥയെക്കുറിച്ച് അവർക്ക് യാതോരു വിവരവും ഉണ്ടാവില്ല.
They do not know the persons who cultivate it, and do not concern themselves as to whether their tenants sublet or not. Most of them care nothing for the welfare of their tenants.
അവരുടെ ഭൂമിയിൽ കൃഷിചെയ്യുന്നവരെക്കുറിച്ച് ഭൂജന്മികൾക്ക് യാതോരു വിവരവും ഉണ്ടാവില്ല. കൃഷി ചെയ്യാൻ അധികാരം ലഭിച്ചവർ അത് അവർക്ക് കീഴിലുള്ളവർക്ക് കൃഷിചെയ്യാനായി പാട്ടത്തിന് നൽകിയിട്ടുണ്ടോ എന്ന വിവരം പോലും ഭൂജന്മികൾക്ക് അറിവുണ്ടാവില്ല. അവരുടെ കൃഷിചെയ്യുന്ന അടിയാന്മാരുടെ യാതോരു പ്രശ്നങ്ങളെക്കുറിച്ചും ഈ ഭൂജന്മികൾക്ക് യാതോരു ചിന്തയും ഉണ്ടാവില്ല.
And the tenants are, as a rule, largely in arrears with their rents. Moreover, the men employed by these big janmis to manage their scattered properties are all men of common education, who get very small pay, and their chief duty is to grant receipts for rent collected.
കൃഷിചെയ്യുന്നവർ ആകട്ടെ, പാട്ടം (വാടക) നൽകുന്ന കാര്യത്തിൽ മിക്കപ്പോഴും കുടിശ്ശികയിൽ ആയിരിക്കും. ഇവരിൽ നിന്നും പാട്ടം (വാടക) ഈടാക്കാനായി ഭൂജന്മികൾ നിയോഗിച്ചിട്ടുള്ളവർ (നായർമാർ) കാര്യമായ മാനസിക നിലവാരം ഉള്ളവർ ആയിരിക്കില്ല. അവർക്കുള്ള മുഖ്യ ഉത്തരവാധിത്തം, ലഭിക്കുന്ന വാടക-സംഖ്യക്ക് രശീതി നൽകുക എന്നതാണ്.
This granting of receipts places large power for evil in the hands of these low-paid and ignorant agents, and they have to be bribed by the ryots in order that they may be allowed to remain in the good graces of the janmis, who in regard to local details are completely in their agents’ hands.
വിവരദോഷികളായ ഈ മേൽനോട്ടക്കാർക്ക് ഈ വിധമായുള്ള അധികാരം ഉള്ളത്, ഒരു വൻ വേദനയായി കൃഷിക്കാർ അനുഭവിക്കും. ഭൂജന്മികളിൽ നിന്നും അവർക്ക് കൃഷി ചെയ്യാനുള്ള അവകാശം നിലനർത്താനായി ഈ അധ്വാനിക്കുന്ന ജനങ്ങൾ പലരീതിയിലും കോഴ നൽകേൽണ്ടിവരും. തങ്ങളുടെ ഭൂസ്വത്തുമായി ബന്ധപ്പെട്ട എല്ലാവിധ വിവരങ്ങൾക്കും
ഭൂജന്മികൾ അവരുടെ മേൽനോട്ടക്കാരെ ആശ്രയിക്കേണ്ടിയും വരും. END OF QUOTE.
ഇങ്ഗ്ളിഷ് ഭരണത്തിന് മനസ്ലിലാക്കാൻ പറ്റുന്നതിനും അധികമാണ് സാമൂഹിക വാസ്തവം. സ്വന്തം ഭാര്യയുടേയും മക്കളുടേയും മുന്നിൽ വച്ച് വെറും പേര് വിളിക്കപ്പെടുകയും, ഇഞ്ഞി, ഓൻ, എടാ, എന്താനെ എന്നെല്ലാം രീതിയിൽ നായർ മേൽനോട്ടക്കാൻ വന്ന് നിർവ്വചിക്കുമ്പോൾ, തോർത്ത് മാത്രം ധരിച്ചുനിൽക്കുന്ന കൃഷിക്കാരൻ, തനി അടിയാളിയായി നിന്നുകൊടുക്കേണം.
പോരാത്തതിന്, നായർ മേൽനോട്ടക്കാരനും അയാളുടെ കൂടെയുള്ളവരും ആ കൃഷിചെയ്യുന്ന അടിയാളന്റെ ഭാര്യയേയും മക്കളേയും ഏതാണ്ട് ഇതേ പോലൊക്കെത്തന്നെയാണ് നിർവ്വചിക്കുകയും അവരോട് പെരുമാറുകയും ചെയ്യുക. അവരെ പൊതുവായി ഐറ്റിങ്ങൾ / ഈറ്റിങ്ങൾ (അവറ്റകൾ, ഇവറ്റകൾ) എന്നാണ് നിർവ്വചിക്കുക.
സാധാരണ ഗതിയിൽ നായർ മേൽനോട്ടക്കാരന് നല്ല മൊഞ്ചുണ്ട് എന്ന് തോന്നുന്ന ആ കൃഷിക്കാരന്റെ വീട്ടിലെ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കാനും ആവും. ഇക്കാര്യത്തിൽ കൃഷിക്കാരന് കാര്യമായ വെപ്രളാത്തിന് സാധ്യത കുറവാണ്. കാരണം, എല്ലാ രീതിയിലും അടിയാളത്തം വഹിക്കുന്ന ആ ആൾക്ക്, ഭൂജന്മിയുടെ പറമ്പിൽ കെട്ടിയ കൂരയിൽ സ്വന്തം ഭാര്യയേയും വച്ച് ജീവിക്കാൻ ആവുക എന്നതു തന്നെ ഒരു മഹാ ഭാഗ്യമാണ്. ഇതിനേക്കാളെല്ലാം കഷ്ടതയിൽ ജീവിക്കുന്ന അടിമ ജനം അയാൾക്കും കീഴിൽ ഉണ്ട്.
ഈ ആളുടെ ഭാര്യക്ക് നായർ മേൽനോട്ടക്കാരനോടൊത്ത് കിടക്ക പങ്കിടുന്നതിലും കാര്യമായ പരിഭവം ഉണ്ടാവും എന്നും തോന്നുന്നില്ല. കാരണം, വെറും ഓൻ / ഇഞ്ഞി ആയ സ്വന്തം ഭർത്താവിൽ യാതോരു ദിവ്യത്വവും ആ സ്ത്രീ കാണില്ല. എന്നാൽ മേൽനോട്ടക്കാരൻ ഓര് ആണ്. അതിനാൽ തന്നെ ദിവ്യനാണ്. ദിവ്യവ്യക്തിക്ക് ലൈംഗികമായ കീഴടങ്ങുന്നത് ഒരു സുഖകരമായ കാര്യമാണ്.
ഈ വിധം പൊല്ലാപ്പുപിടിച്ച ഒരു സാമൂഹികാന്തരീക്ഷത്തെ മനസ്സിലാക്കാനും മാറ്റിയെടുക്കാനും ആണ് ഇങ്ഗ്ളിഷ് ഭരണം ശ്രമിച്ചിരുന്നത്.
2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ
3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള
4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി
6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും
8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി
9. മലബാറിലെ മാപ്പിള സംഘടനകളുടെ
10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ
11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള
12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത
13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്
14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ
16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ
17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ
18. കാര്യവിവരം ഇല്ലാതെയുള്ള ഒരു
19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം
20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ
21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്
22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ
23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ
24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി
25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ
26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു
27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം
28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ
29. മാപ്പളിമരോട് Malabar Manualലിൽ ഒരു
31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം
32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ
33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്
34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള
35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി
36. 180° എതിർ കൊണുകളിൽ നിൽക്കുന്ന
37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം
39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന
40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ
41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു
42. കാഴ്ചപ്പാടുകളിലെ വ്യത്യാസം
43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ
44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ
45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്
46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്
47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള
48. ഉന്നത വിവരമുള്ളവർ നടത്തുന്ന