top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്

39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന വ്യത്യാസം

ദക്ഷിണ മലബാറിൽ ഭൂസ്വത്തുമായി ബന്ധപ്പെട്ടുകൊണ്ട് പല പ്രശ്നങ്ങളും സമൂഹത്തിൽ നിലനിന്നിരുന്നു. ഈ വക കാര്യങ്ങളുടെ യഥാർത്ഥ സ്വഭാവം ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് മനസ്സിലാക്കാൻ ആയില്ല എന്നാണ് തോന്നുന്നത്.


സാമൂഹിക ആശയവിനിമയത്തിൽ പലവിധ വേലിക്കെട്ടുകളും അരുതും അരുതാത്തതുമായ കാര്യങ്ങളും ദിശാകോഡുകളും ഔന്നിത്യങ്ങളും അഗാധകന്ദരങ്ങളും മൂർച്ചയേറിയ മുനകളും വെടിമരന്നുകളും മറ്റുംമറ്റും ഉണ്ട് എന്ന കാര്യം ഇങ്ഗ്ളിഷിൽ നിന്നും നോക്കിയൽ മനസ്സിലാക്കാൻ പറ്റില്ലതന്നെ. കാരണം, ഈ വക കാര്യങ്ങൾ pristine-Englishൽ ഇല്ല. അത്രതന്നെ.


പലപ്പോഴും വെറും ബഹുമാനം നൽകിയില്ലാ എന്ന രീതിയിൽ ആണ് പ്രാദേശികർ പോലും, ഭാഷാ വാക്കുകളിലെ പ്രകോപനങ്ങളെ മനസ്സിലാക്കുക. എന്നാൽ വാസ്തവം ഈ നിസ്സാര മനസ്സിലാക്കലിൽ ഒതുങ്ങി നിൽക്കില്ലതന്നെ.


ഇങ്ഗ്ളിഷിൽ profanity എന്നും മലയാളത്തിൽ അശ്ലീലവാക്ക് എന്നും പറയുന്ന നിർവ്വചനത്തിൽ ഈ പ്രശ്നം ഒതുങ്ങില്ല. അതേ പോലെതന്നെ ഇങ്ഗ്ളിഷിൽ abusive words എന്നും മലയാളത്തിൽ അസഭ്യവാക്കുകൾ എന്നും നിർവ്വചിക്കുന്ന കാര്യവും ഈ സാമൂഹിക പ്രശ്നത്തെ ഉൾക്കൊള്ളില്ല.


ഫ്യൂഡൽ ഭാഷയിലെ indicant word codeഡുകൾ സാമൂഹിക ഘടനയിൽ ഓരോ വ്യക്തിയേയും ഒരു പ്രത്യേക ഉയരത്തിലും നിശ്ചിത ദൂരത്തിലും സ്ഥാനീകരിക്കുന്നുണ്ട്. ഈ വിവരം ഒരു ദൃശ്യമായി കാണണമെങ്കിൽ അമാനുഷിക സോഫ്ട്വേർ കോഡുകളിലെ ഡിസൈൻ വ്യൂ കാണാൻ സാധിക്കേണം. അതിനുള്ള യാതോരു ഉപാദിയും ഇന്ന് നിലവിൽ ഇല്ല. എന്നാൽ ഇത് ഒരു വാസ്തവം തന്നെയാണ്.


indicant word codeഡുകളിൽ മാറ്റം സംഭവിക്കുമ്പോൾ സാമൂഹിക ഘടനയിൽ ഒരു വ്യക്തി തന്റെ സ്ഥാനത്തിൽ നിന്നും മറ്റൊരു സ്ഥാനത്തിലേക്ക് മാറ്റപ്പെടുന്നു. ഇത് വ്യക്തമായും മാനസികമായി അനുഭവപ്പെടുന്ന ഒരു കാര്യമാണ്.


ഇത് വെറും ഒരു തോന്നലാണ്. അതിന് യാതോരു അടിസ്ഥാനവും ഇല്ലാ എന്നെല്ലാം വിധത്തിലുള്ള വാദങ്ങൾ വിഡ്ഢി ശാസ്ത്രത്തിൽ കണ്ടേക്കാം.


വ്യക്തിയെ ഈ വിധം സ്ഥാനമാറ്റം ചെയ്യപ്പെടുമ്പോൾ, ഇങ്ഗ്ളിഷിൽ ഇല്ലാത്ത മറ്റൊരു ഭാരമേറിയ പ്രതിഭാസവും നടത്തപ്പെടും. അതായത്, ആ വ്യക്തി മറ്റ് അനവധി വ്യക്തികളുമായി പുതിയ ബന്ധകണ്ണികളാൽ ബന്ധിക്കപ്പെടും. അവയെല്ലാം പുതുതായുള്ള വലിയും ഉന്തലും, കീഴിലോട്ട് പിടിച്ചുതാഴ്ത്തലും, മുകളിലേക്ക് ഉയർത്തലും മറ്റും ചെയ്തു തുടങ്ങും. ആൾ ആകെ മാറിപ്പോകും. മുഖവും മാനസിക ഭാവും വികലപ്പെടുകയോ, ഉന്നതപ്പെടുകയോ ചെയ്യപ്പെടും.


ഇങ്ഗ്ളിഷ് ഭരണം ദക്ഷിണ മലബാറിനെ പുതുതായി രൂപീകൃതമായ മലബാർ ജില്ലയടെ ഭാഗമാക്കിയപ്പോൾ, അവിടെ ഉണ്ടായിരുന്ന പല കുട്ടിരാജ്യങ്ങളും ഭൂജന്മി പ്രദേശങ്ങളും മറ്റും ഒരേയൊരു നിയമവാഴ്ചാ സംവിധാനത്തിലേക്ക് വരികയാണ് ചെയ്തത്. ഇതും സാമൂഹത്തിൽ പലതരത്തിലുള്ള വേദനകളും വരുത്തിയിരിക്കാം.


കാലാകാലങ്ങളായി സാമൂഹികമായി ഉന്നതരായുള്ള കുടുംബക്കാർക്ക് അവരുടെ സാമൂഹിക കായിക ബലം ഇല്ലാതായുള്ള അവസ്ഥാവിശേഷം വന്നിരിക്കാം. ആരേയും വെട്ടിമുറിക്കാനും കൊല്ലാനും അവകാശവും സൌകര്യവും ഉണ്ടായിരുന്ന കുടുംബക്കാർ ഒരു തരം മനോമാന്ദ്യ അവസ്ഥയിലേക്ക് നീങ്ങിയിരിക്കാം.


പൊതുവായി വൻ സാമൂഹിക സമാധാനം വന്നുതുടങ്ങിയെന്നതും പലരീതിയിലും ഒരു മാനസിക പ്രശ്നമായി അവരിൽ അനുഭവപ്പെട്ടിരിക്കാം. സാധാരണയായി നിത്യവും അടിയും പിടിയും നടക്കുന്ന സ്ഥലങ്ങളിൽ സമാധാനം വന്നു. ഇതോടുകൂടി, സമൂഹത്തിൽ എല്ലാകാര്യങ്ങളിലും ഒരു ഒതുക്കവും ശാന്തതയും പരന്നു. അതോടെ, കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വ്യക്തമായ നിയമങ്ങളും മറ്റും സ്ഥാപിതമായി.


ഓരോന്നിന്നും വ്യക്തമായ രേഖകളും മറ്റും വന്നു.


കീഴ്ജനങ്ങളിൽ പെട്ട ചിലരെല്ലാം അവരുടെ പാരമ്പര്യ നിലവാരങ്ങളുടെ വേലിക്കെട്ടിൽ നിന്നും പുറത്തുവന്നു. ഇങ്ഗ്ളിഷ് ഭരണം ഈ സംഭവവികാസത്തിൽ വൻ ആഹ്ളാദം പ്രകടിപ്പിച്ചിരുന്നുവെങ്കിലും, പ്രാദേശിക ഉന്നത കുടുംബക്കരിൽ വൻ മനോവേദനതന്നെ ഈ വിധ കാര്യങ്ങൾ സൃഷ്ടിച്ചിരിക്കാം.


പോരാത്തതിന് കീഴ്ജന വ്യക്തികളിൽ പലരും ഇസ്ലാമിലേക്ക് കയറുകയും ചെയ്തതത് സാമൂഹികമായി നോക്കിയാൽ പലതരം അനുസരണങ്ങളും നിയന്ത്രണങ്ങളും മാച്ചുകളയുന്ന സംഭവമായി മാറിയിരിക്കാം എന്ന് ഏതാണ്ട് വൻ ഉറപ്പോടുകൂടി പറയാവുന്നതാണ്.


ഈ വിധ സംഭവങ്ങളിൽ ഏറ്റവും ശക്തമായും അതേ സമയം നിഗൂഡമായും ചരടുകൾ വലിക്കുകയും വ്യക്തികളെ സാമൂഹികമായി നിരന്തരം സ്ഥാനച്ചലനം നടത്തുകയും, സാമൂഹിക ഉന്നതരായി ജീവിച്ചിരുന്നവരിൽ വൻ മനോവേദന നൽകിയതും വാക്ക് കോഡുകൾ തന്നെ. ഈ ഒരു കാര്യം എന്നാൽ ഇങ്ഗ്ളിഷ് ഭരണത്തിന് കാര്യമായി മനസ്സിലായി എന്നു തോന്നുന്നില്ല.


ഭരണയന്ത്രത്തിൽ Village officeസുകളും അവയ്ക്ക മുകളിലായി താലൂക്കുകളും അവയെ നിയന്ത്രിക്കാനായി താസിൽദാരുമാരേയും മറ്റും ഇങ്ഗ്ളിഷ് ഭരണം നിയമിച്ചു തുടങ്ങിയ നൂറ്റാണ്ടാണ് 1800കൾ. തലപ്പത്ത് ഇങ്ഗ്ളിഷ് വ്യക്തികൾ ആണ് ഉണ്ടായിരുന്നത് എങ്കിലും ഭരണയന്ത്രം തനി ഫ്യൂഡൽ ഭാഷാ മനോഭാവത്തിൽ തന്നെയാവും നടത്തപ്പെട്ടിരിക്കുക.


ഇങ്ഗ്ളിഷ് ഭാഷയിൽ വൻ പ്രാവീണ്യമുള്ള ഒരു ഓഫിസർ പ്രസ്ഥാനത്തെ മലബാറിൽ സൃഷ്ടിച്ചെടുക്കാൻ ഇങ്ഗ്ളിഷ് ഭരണത്തിന് പതിറ്റാണ്ടുകൾ തന്നെ കാത്തിരിക്കേണ്ടിവന്നിരുന്നു എന്നാണ് തോന്നുന്നത്.


സമാധാനം മിക്കവാറും നിലനിന്നിരുന്ന സമൂഹത്തിൽ, നിശബ്ദമായി പലതരം ഗൂഡാലോചനകളും നടക്കും എന്നത് വാസ്തവം തന്നെ. കാരണം, ഇങ്ഗ്ളിഷ് ഭരണം ശാന്തത കൊണ്ടുവന്നത് പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു അഗ്നിപർവ്വത്തിന് മുകളിൽ ആണ് എന്ന് മനസ്സിലാക്കേണം.


കീഴ്ജന മുഹമ്മദീയർ Saiyid Fazl തങ്ങളെ ഒരു ദിവ്യനായും, അവരെ സംഘടിപ്പിച്ചു നിർത്താനുള്ള ഒരു ശക്തികേന്ദ്രമായും കാണുകയും ചെയ്തിരുന്നു എന്നു തോന്നുന്നു. എന്നാൽ ഉന്നത കടുംബക്കാരായ മുഹമ്മദീയർക്ക് Saiyid Fazl തങ്ങളെ ഈ വിധം കാണാൻ പറ്റിയിരുന്നു എന്ന് തോന്നുന്നില്ല. അതും സ്വാഭാവികം മാത്രം.


Saiyid Fazl തങ്ങളുമായി മലബാർ ജില്ലാ കലക്ടറായിരുന്ന Henry Conolly, സംഭാഷണം തുടങ്ങിയതും കീഴ്ജന മുഹമ്മദീയരിൽ ചിലർക്കെങ്കിലും വിഷമം ഉണ്ടാക്കിയിരിക്കാം.


സമൂഹത്തിൽ എന്തോ ഒരു വൻ പ്രശ്നം ഉണ്ട്. അതിന്റെ വ്യക്തമായ കാരണക്കാരൻ ഫ്യൂഡൽ ഭാഷയാണ്. അക്കാര്യം ആർക്കും അറിവില്ലതന്നെ. ഈ ഉഗ്രവിഷത്തിനെ തുടച്ചുമാറ്റാൻ ആവുന്നത് കലർപ്പില്ലാത്ത ഇങ്ഗ്ളിഷിനാണ്. എന്നാൽ തന്റെ കീഴിൽ ഉള്ളവർ ഇങ്ഗ്ളിഷ് പഠിക്കരുത് എന്ന് ഓരോ സാമൂഹിക ഉന്നതനും നിശ്ചയിച്ചിരിക്കും. ഈ ഒരു മനോഭാവത്തിൽ മതപരമായുള്ള യാതോരു വ്യത്യാസവും കാണില്ല.


Saiyid Fazl തങ്ങളെ തങ്ങൾക്ക് നഷ്ടമാവുമോ എന്ന ചിന്ത കീഴ്ജന മുഹമ്മദീയരിൽ ചിലരിൽ വിഷമം ജനിപ്പിച്ചിരിക്കാം. എന്നാൽ മുഹമ്മദീയരിലെ ഉന്നത കുടുംബക്കാർ അവരോടൊപ്പം ആയിരുന്നു എന്ന് തോന്നുന്നില്ല.


Malabar Manualലിൽ നിന്നുമുള്ള ഈ ഉദ്ദരണി നോക്കുക.


QUOTE:


On the night of the 28th February 1852 one Triyakalattil Chekku and fifteen other Mappillas of Melmuri and Kilmuri amsams in the Ernad taluk "set out to die and to create a fanatical outbreak.”


Information of this was given by the principal Mappillas of the former amsam at about ten o’clock that night. They and their adherents remained on guard during the whole of the night at the houses of Pilatodi Panchu Menon and Purmekad Pisharodi, the principal Hindu janmis in the amsam, and respecting the former of whom there were on several occasions rumours that Mappilla fanatics were seeking to kill him.


On the morning of Sunday the 29th, Panchu Menon hastened into Malapuram, having been alarmed by seeing some Mappillas moving on the hill at the back of his house. He applied for protection to the officer in command at Malapuram, who, deeming the danger of an attack on Panchu Menon’s house imminent, proceeded with a portion of his troops to the house, where they remained for a few hours. He left a guard of twenty-five sepoys, who were withdrawn at night, a guard of villagers being substituted.


END OF QUOTE


ആശയം : 1852 ഫെബ്രുവരി 28ന്, ഏറനാട് താലൂക്കിലെ മേൽമുറി അംശത്തിലേയും കിളിമുറി അംശത്തിലേയും ത്രിയകളത്തിൽ ചെക്കുവം മറ്റ് പതിനഞ്ച് മാപ്പിളമാരും കൂടി, ഒരു വർഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെടുത്താനും അങ്ങിനെ സ്വയം മരിക്കാനും ആയി പുറപ്പെട്ടു. ഈ വിവരം മേൽമുറി അംശത്തിലെ ഉന്നത കുടുംബക്കാരായ മുഹമ്മദീയർ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് വിവരം നൽകുന്നത് രാത്രി ഏതാണ്ട് 10 മണിക്കാണ്.


ഈ മുഹമ്മദീയ ഉന്നത കുടുംബക്കാരും അവരുടെ അനുയായികളും, മേൽമുറി അംശത്തിലെ മുഖ്യ ഹൈന്ദവ ഭൂജന്മികളായ പിലാതോടി പാച്ചു മേനോന്റേയും പാറമേക്കാട് പിഷാരടിയുടേയും വീട്ടിൽ വന്ന് ആ വീടിനും അവിടുള്ള അന്തേവാസികൾക്കും കാവലിരുന്നു.


പിലാതോടി പാച്ചു മേനോനെ മാപ്പിള വർഗ്ഗീയവാദികൾ കൊല്ലാൻ ശ്രമിക്കുന്നുണ്ട് എന്ന ഒരു കഥ നാട്ടിൽ പലവട്ടം ചുറ്റിനടന്നിരുന്നു.


29 ഞായറാഴ്ച പാച്ചു മേനോൻ കുറെ മാപ്പിളമാർ തന്റെ വീടിന് പിന്നിലുള്ള കുന്നിൽ കൂട്ടം കൂടുന്നത് കണ്ട് ഭയന്ന് മലപ്പുറത്തേക്ക് പെട്ടെന്ന് തന്നെ മാറി. മലപ്പുറത്തുള്ള പട്ടാള കമാന്റിനോട് സംരക്ഷണത്തിനായി മേനോൻ ആവശ്യപ്പെട്ടു.


പാച്ചു മേനോന്റെ വീട്ടിൽ ആക്രമം നടക്കും എന്നു മനസ്സിലാക്കിയ പട്ടാള കമാന്റന്റ് ഉടനെ കുറച്ചു പട്ടാളക്കാരുമായി മേനോന്റെ വീട്ടിൽ എത്തുകയും അവിടെ ഏതാനും മണിക്കൂർ നിൽക്കുകയും ചെയ്തു. 25 ശിപായി പട്ടാളക്കാരെ അവിടെ രാത്രിവരെ നിർത്തുകയും ചെയ്തു. രാത്രിയിൽ ആ ഗ്രാമത്തിലെ ആളുകളെ സംഘടിപ്പിച്ച് പാറാവു നിർത്തിയതിന് ശേഷം പട്ടാളം പിൻവാങ്ങി.


END


ഈ മുകളിൽ നൽകിയ ഉദ്ദരണിയിൽ നിന്നും വ്യക്തമായി മനസ്സിലാവുന്നുത്, ഉന്നത കുടുംബക്കാരായ മുഹമ്മദീയരും കീഴ്ജന മാപ്പിളമാരും സാമൂഹികമായി ഒരേ താൽപ്പര്യങ്ങൾ ഉള്ളവർ അല്ലായിരുന്നു എന്നുതന്നെയാണ്.


അതേ സമയം, ഇങ്ഗ്ളിഷ് ഭരണം, ഈ പൊല്ലാപ്പിനിടയിൽ നിയമസമാധാനം നിലനിർത്താൻ ബാധ്യസ്ഥരായി നിൽകേണ്ടിയും വന്നു.


ആരുടെ പക്ഷത്തിലാണ് ശരി എന്ന കാര്യം വ്യക്തമായി ഇന്നും പറയാൻ പറ്റില്ല. രണ്ട് പക്ഷത്തും ശരിയും തെറ്റും ഉണ്ട്. എന്നാൽ, രണ്ടു പക്ഷത്തിലും തീ കൊളിത്തി നടുവിൽ വിനാശത്തിന്റെ ഉന്മാദനൃത്തമാടികൊണ്ട് ആഹ്ളാദിക്കുന്നത് ഫ്യൂഡൽ ഭാഷാ കോഡുകൾ ആണ്. ഈ ഉഗ്ര സ്ഫോടന വസ്തുവിനെ എന്നാൽ ആരും തിരിച്ചറിയുന്നുമില്ലതന്നെ.


വിദൂരത്ത് വച്ചിരിക്കുന്ന വൻ ശക്തിയുള്ള ബോംബിന്റെ സ്വിച്ച് അവിടെ വച്ചിരിക്കുന്ന ഒരു മൊബൈൽ ഫോണിലാണ് ഉള്ളത്. ഇവിടെ നിന്നും നിസ്സാര വിലയുള്ള (ഏതാണ്ട് 350 രൂപ) ഒരു മൊബൈൽ ഫോണിൽ നിന്നും ഒരു നിശ്ചിത നമ്പർ ഡയൽ ചെയ്താൽ, ആ ദൂരത്തുള്ള മൊബൈൽ ഫോൺ ആ ബോംബിന് തീകൊളുത്തും. അവിടം തവിടുപൊടിയാകും.


ഇതേ പോലുള്ള ഒരു സാങ്കേതിക വിദ്യ ഫ്യൂഡൽ ഭാഷകളിലും ഉണ്ട്. ദൂരത്ത് നിന്നോ അടുത്ത് നിന്നോ, ഒരു ഇഞ്ഞി, ഓൻ, ഓള് വാക്കുകൾ, വെറും പേര്, എന്നിവ കൃത്യ ഉന്നത്തോടുകൂടി തൊടുത്തുവിട്ടാൽ മതി, അങ്ങകലെ പൊട്ടിത്തെറി നടക്കുന്നത്, ആ സ്ഥാനത്തുകാരന്റെ സ്ഫോടകശക്തിക്ക് ആനുപാതികമായിട്ടാവാം.


ഈ സാങ്കേതികവിദ്യ സമൂഹത്തിൽ പരന്ന് കിടപ്പുണ്ട്. പലപ്പോഴും ഇത് വ്യക്തമായ പദ്ധതിയിടൽ ഇല്ലാതെ തന്നെ സ്ഫോടനങ്ങൾ സൃഷ്ടിക്കാറുണ്ട്. എന്നാൽ വ്യക്തമായി പദ്ധതിയിട്ട് ഇതിനെ പ്രവർത്തിപ്പിച്ചെടുത്താൽ, പട്ടാളത്തിൽവരെ പൊട്ടിത്തെറി സംഭവിപ്പിക്കാം എന്നതാണ് വാസ്തവം.

1. എതിർകോണുകളിൽ നിന്നുകൊണ്ട്


2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ


3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള


4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി


5. അടിമകളെ മോചിപ്പിച്ചാൽ അടിമ


6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും


7. കോൺഗ്രസിന് ദക്ഷിണ മലബാറിൽ


8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി


9. മലബാറിലെ മാപ്പിള സംഘടനകളുടെ


10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ


11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള


12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത


13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്


14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ


15. വിദേശീയ ഭരണം അറബിക്കടലിൽ


16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ


17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ


18. കാര്യവിവരം ഇല്ലാതെയുള്ള ഒരു


19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം


20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ


21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്


22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ


23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ


24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി


25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ


26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു


27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം


28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ


29. മാപ്പളിമരോട് Malabar Manualലിൽ ഒരു


30. ഇങ്ഗ്ളിഷ് ഭരണത്തോട് കൂറു


31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം


32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ


33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്


34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള


35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി


36. 180° എതിർ കൊണുകളിൽ നിൽക്കുന്ന


37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം


38. ഭൂസ്വത്ത് കൈ അവകാശവുമായി


39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന


40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ


41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു


42. കാഴ്ചപ്പാടുകളിലെ വ്യത്യാസം


43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ


44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ


45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്


46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്


47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള


48. ഉന്നത വിവരമുള്ളവർ നടത്തുന്ന


49. സമൂഹത്തിൽ ഒരു ഫ്യൂഡൽ ഭാഷാ


50. വിള്പവവീര്യത്തിലൂടെയുള്ള സാമൂഹിക

bottom of page