ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്
4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി പരിചയപ്പെടുത്തിത്തുടങ്ങുന്നു
ദക്ഷിണേഷ്യയിൽ ഇങ്ഗ്ളിഷ് ഭരണം ചരിത്രത്തിൽ ആദ്യമായി പലവിധ സ്വാതന്ത്ര്യങ്ങളും ബൃട്ടിഷ്-ഇന്ത്യയിൽ കൊണ്ടുവന്നത് പലവിധ ആളുകൾക്ക് വൻകിട നേതാക്കൾ ആവാനുള്ള സാധ്യതയാണ് നൽകിയത്.
മലബാറുകളുമായി ചരിത്രപരമായി യാതോരു ബന്ധവും ഇല്ലാത്ത പ്രദേശങ്ങളുമായി മലബാറുകളും ബന്ധപ്പെട്ടുതുടങ്ങി. അതോടെ ഉപദ്വീപിന്റെ വടക്കൻ പ്രദേശങ്ങളിലേയും മറ്റും വിഭാഗീയമായ ചിന്താഗതികൾക്ക് മലബാറുകളിലും സാവധാനത്തിൽ വേരുറപ്പിക്കാൻ സൌകര്യപ്പെട്ടുതുടങ്ങി.
ഹിന്ദുക്കളുടെ താൽപ്പര്യങ്ങൾക്ക് സംരക്ഷണം നൽകാനായി ഉപദ്വീപിന്റെ വടക്കൻ ഭാഗത്ത് പിറന്ന ഹിന്ദു മഹാസഭ എന്ന സംഘടയുടെ സ്വാധീനം ബൃട്ടിഷ-മലബാറിലും കണ്ടറിഞ്ഞുതുടങ്ങി. പല കീഴ്ജന വംശങ്ങളും ബ്രാഹ്മണമതത്തിലേക്ക് കേറിത്തുടങ്ങിയ അവസരവും ആണ് ഇത്.
ബൃട്ടിഷ്-മലബാറിലെ കോൺഗ്രസ് നേതാക്കളിൽ ഹിന്ദു മേൽവിലാസം പുതുതായി ലഭിച്ചിരുന്ന പലരും ഈ ഹിന്ദു മഹാസഭയോടു കൂറും കാണിച്ചിരുന്നു പോലും. തിരുനാവയായിൽ 1929ൽ നടന്ന Hindu Conferenceസിൽ കോൺഗ്രസിലെ ഹിന്ദു മേൽവിലാസം നേടിയ പലനേതാക്കളും പങ്കെടുത്തിരുന്നുപോലും.
അതേ സമയം ചരിത്രത്തൽ ആദ്യമായി മലബാറുകളിൽ ഒരു വൻ ദേശീയ ചിന്താഗതി വളർന്നു വന്നുകൊണ്ടിരുന്നുതാനും. ഇങ്ഗ്ലിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യൻ ഭൂപടത്തിൽ ചേർക്കുന്ന ഓരോ പ്രദേശവും ഈ ദേശീയ കാഴ്ചപ്പാടിനുള്ളിൽ വരും. പോരാത്തതിന്, ബൃട്ടിഷ്-ഇന്ത്യയോട് ഒട്ടിനിൽക്കുന്ന സ്വതന്ത്ര രാജ്യങ്ങളും ഈ ഭൂപടത്തിൽ ഉണ്ട് എന്ന ഒരു ചിന്താഗതിയും വളരെ പെട്ടെന്ന് മനസ്സിൽ കയറാം.
മലബാറിലെ മുഹമ്മദീയരിലെ വൻകിടക്കാരും, പ്രാദേശികവും ദേശീയവും ആയ രാഷ്ട്രീയ നേതൃത്വ സാധ്യതകൾ അന്വേഷിക്കുന്ന കാലം ആയിരുന്നു അന്ന്. എന്നാൽ അവർക്കും ഈ പുതിയ ദേശീയ ഭാവത്തോട് ഒത്തുനിന്നേതീരൂ.
മുഹമ്മദീയരിലെ ഉന്നത കുടുംബക്കാരിൽ ചിലർ ദേശീയ ഭാവം പേറുന്നവർ തന്നെ. എന്നാൽ മറ്റ് പലരും കോൺഗ്രസിലെ മുഹമ്മദീയ വിരോധം പേറുന്നവരിൽനിന്നും വിട്ടുനിൽക്കാൻ ശ്രമിക്കുന്നു.
മുഹമ്മദീയരിൽ രാഷ്ട്രീയ നേതൃത്വത്തിലേക്ക് ഉയർന്ന പലരും രണ്ട് വ്യത്യസ്ത ചിന്താഗതികളിലേക്ക് മാറിത്തുടങ്ങിയിരുന്നു. ഒന്ന് കോൺഗ്രസിലെ ഹൈന്ദവപക്ഷക്കാരോട് വ്യക്തമായ വിരോധം നിലനിർത്തിയിരുന്നവർ. മറ്റ് ചിലർ ഇതേ കൂട്ടരോട് ഒത്ത് നിൽക്കുന്നവർ.
വെറും സൈന്ധാന്തികമായ ചിന്തിച്ചാൽ പ്രശ്നം സൈന്ധന്തികം മാത്രം തന്നെ. എന്നാൽ കുറച്ചുകൂടി കടന്നുകയറി നോക്കിയാൽ വേറേയും പ്രശ്നങ്ങൾ ഉണ്ട്.
ഓരോ വ്യക്തിയും പുതുതായി ഉരുത്തിരിഞ്ഞുവരുന്ന സാമൂഹികവും രാഷ്ട്രീയവും ആയ മറ്റങ്ങളെ കണ്ടറിഞ്ഞ് സ്വന്തം സാമൂഹിക വിലയും നിലയും രക്ഷിക്കാനുള്ള ഗൂഡമായ ശ്രമത്തിൽ ആയിരുന്നിരിക്കാം.
വായനക്കാരൻ മനസ്സിലാക്കേണ്ടത്, ചരിത്രത്തിൽകൂടി കാര്യങ്ങളെ വീക്ഷിച്ചാൽ, ആകെ കേൾക്കുന്നതും മനസ്സിലാക്കുന്നതും മറ്റും, നേതാക്കളായി അറിയപ്പെടുന്നവരുടെ വാക്കുകളും ചെയ്തികളും മറ്റും മാത്രമായിരിക്കും. എന്നാൽ സമൂഹത്തിൽ ഈ കൂട്ടർക്ക് ആകെക്കൂടെ ലഭിക്കുന്ന പ്രസക്തി അവർ സംഘടിപ്പിക്കുന്ന യോഗങ്ങളും ജാഥകളും അവർ നടത്തുന്ന പത്രപ്രസ്താവനകളും അവർ സ്വന്തമായി അച്ചടിച്ച് ഇറക്കിവിടുന്ന പത്രങ്ങളും മാസികകളും മറ്റുമായിരിക്കും.
ഇന്നുള്ള ഡിജിറ്റൽ മാധ്യമങ്ങൾ പോലൊക്കെത്തന്നെയാണ് അന്നും കാര്യങ്ങൾ ഒരു പരിധിവരെ. അന്ന് സാമാന്യം നല്ലപണവും സ്വാധീനവും മറ്റും ഉളളവർക്കാണ് ഈ വിധ കാര്യങ്ങൾക്കായി സമയം ഉപയോഗിക്കാൻ പറ്റുള്ളു. ഇന്നാണെങ്കിൽ നൂറുകണക്കിനും ആയിരക്കണക്കിനും ആളുകൾ ഈ വിധകാര്യങ്ങൾ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ചെയ്ത തമ്മിലടിച്ച് ജനങ്ങളുടെ മനസ്സിൽ കയറിക്കൂടാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്നും ഈ വിധകാര്യങ്ങൾ വിജയകരമായി ചെയ്യാനും ജനഹൃദയങ്ങളെ വ്യക്തമായി സ്വാധീനിക്കാനും നല്ല പണവും സ്വാധീനവും ആവശ്യം ഉണ്ട് എന്നാണ് അനുഭവിച്ചറിഞ്ഞത്.
എന്നാൽ ഈ മാധ്യമങ്ങളുമായി യാതോരു ബന്ധവും ഇല്ലാത്ത നൂറുകണക്കിനും പതിനായിരക്കണക്കിനും ആളുകൾ സമൂഹത്തിൽ അന്നും ഉണ്ടായിരുന്നിരിക്കും. അവരെ എങ്കിനെയെങ്കിലും സ്വന്തം ജാഥകളിലേക്കും യോഗങ്ങളിലേക്കും സംഘടനാ അംഗത്വത്തിലേക്കും കയറ്റിക്കിട്ടാനാണ് നേതാക്കൾ ആവാനാഗ്രഹിക്കുന്നവരും നേതാവായവരും ആഗ്രഹിക്കുക.
അതിനായി എന്തും പറയാം, ചർച്ചചെയ്യാം എന്നെല്ലാം എന്നല്ലാതെ, ഈ വിധ നേതാക്കളിൽ ആർക്കും തന്നെ ജനങ്ങൾക്കിടയിൽ കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് പടർന്നാലുണ്ടാവുന്ന മാറ്റവും മാനസിക മുന്നേറ്റവും മറ്റും പകർന്നുകൊടുക്കാൻ ആവില്ലതന്നെ.
ഈ ഉപദ്വീപിൽ പണ്ടുമുതലെ ഉള്ള ഒരു കാര്യമാണ്, ദൂരെയെവിടെയോ ഉള്ള ഏതെങ്കിലും ഒരു വ്യക്തിത്വത്തെ വൻ വ്യക്തിത്വമായി ചുറ്റുപാടുള്ള ഏവരിലും പരിചയപ്പെടുത്തി, ആ ദൂരെയുള്ള വ്യക്തിത്വത്തിൽനിന്നും ആ വ്യക്തിത്വത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട അനുയായിയും ആജ്ഞാനുവർത്തിയും അധികാരപ്പെടുത്തപ്പെട്ട പ്രാദേശിക പ്രതിനിധിയും താനാണ് എന്നുള്ള ഒരു സാക്ഷ്യപത്രം കൈവശപ്പെടുത്തുക എന്നത്. പ്രാദേശിക തലത്തിൽ ഈ വ്യക്തിയ്ക്ക് നേതാവാകാൻ വൻ ബലം നൽകുന്ന ഒരു സാക്ഷ്യപത്രം തന്നെയാണ് ഇത്.
മലബാറിലും പുതുതായി ഉരുത്തിരിഞ്ഞുവന്നുകൊണ്ടിരുന്ന രാഷ്ട്രീയ സാധ്യതകളിൽ കയറിക്കളിക്കാൻ ശ്രമിക്കുന്ന പലരും ബൃട്ടിഷ്-ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളിൽ നിന്നും പ്രകാശിക്കുന്നുണ്ട് എന്ന് കരുതപ്പെട്ട ചില രാഷ്ട്രീയ നേതാക്കളുടെ പേര് എടുത്തു പറയുന്ന ഒരു പ്രവണത തന്നെ വളർന്നുവന്നിരുന്നു. വടക്ക് നടക്കുന്ന പലവിധ രാഷ്ട്രീയവും സാമൂഹികവും സാമുദായികവും ആയ പലവിധ യോഗങ്ങളിൽ പങ്കെടുക്കുക എന്നതും സാമൂഹികമായി എടുത്തു കാട്ടാനുള്ള ഒരു വൻ തുരുപ്പുശീട്ടാണ്. പോരാത്തതിന് ഇങ്ഗ്ളണ്ടിലേക്ക് പോയി വല്ല ചെറുകിട സമ്മേളനങ്ങളിൽ പെങ്കെടുക്കാൻ പറ്റുന്ന വല്ല സൌകര്യവും ലഭിച്ചാൽ അതും ഒരു കനകമൂല്യമുള്ള കാര്യമാണ്. വ്യക്തി ഒറ്റയടിക്ക് മഹാനും മഹാത്മാവും ആവും.
കോൺഗ്രസിന് ഒരു ഹൈന്ദവ ഭാവം ഉണ്ട് എന്ന് ആരോപിച്ച് മുഹമ്മദീയരിൽ തന്നെയുള്ള ചില നേതാക്കൾ പ്രസ്തവാനകൾ ഇറക്കിയിരുന്നു അന്ന്. എന്നാൽ ചിലർ കോൺഗ്രിസിന് ഈ വിധമുള്ള ഒരു ഭാവം ഇല്ലായെന്ന് അറിയിച്ച് കോൺഗ്രസുമായി യോജിച്ച് പ്രവർത്തിക്കുന്നു. ഇതിലൊന്നും കാര്യമായി നിത്യജീവിതത്തിൽ പങ്കെടുക്കാതെ പൊതുജനം സ്വന്തം ജീവിതവുമായി ബന്ധപ്പെട്ടകാര്യങ്ങളിൽ മുഴുകുന്നു. എന്നാൽ ഒരു ജാഥയിൽ പങ്കെടുക്കുക, ബഹുജന യോഗങ്ങളിൽ പങ്കുചേരുക എന്നെല്ലാമുള്ള കാര്യങ്ങൾ വൻ രസമുള്ള കാര്യങ്ങൾതന്നെയാണ്. പല ചെറുപ്പക്കാർക്കും മറ്റ് കാര്യമായ വിനോദ അവസരങ്ങൾ ഇല്ലതന്നെ.
1931ൽ Calicut Municipalityയുടെ Chairman സ്ഥാനത്തിനായി തിരഞ്ഞെടുപ്പു നടക്കുന്നു.
(ഇവിടേയും വായനക്കാരൻ മനസ്സിലാക്കേണ്ടത് ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം ആളുകളെ അടിമപ്പെടുത്തുന്നത് എന്ന് ഇന്ത്യൻ ഔപചാരിക ചരിത്രം വിളിച്ചു പറയുന്ന ഇങ്ഗ്ളിഷ് ഭരണകാലത്തുള്ള കാര്യമാണ് ഇത് എന്നതാണ്. ബൃട്ടിഷ്-ഇന്ത്യയിൽ എല്ലായിടത്തും ജനാധിപത്യ തിരഞ്ഞെടുപ്പുണ്ട്. ബൃട്ടിഷ്-ഇന്ത്യക്ക് തൊട്ടു പുറത്തായുള്ള രാജ്യങ്ങളിൽ ഇത് ഇല്ല.)
മുഹമ്മദീയനായ സ്ഥാനാർത്ഥി മത്സരിക്കുന്നുണ്ട്. കോൺഗ്രസുകാരനായ ഒരു കൌൺസിലർ പ്രസ്താവന ഇറക്കിയത്, ഈ സ്ഥാനാർത്ഥി തനി വർഗ്ഗീയ വാദിയായ മാപ്പിളയാണ് എന്നാണ്. ഈ ആൾ മുനിസിപ്പൽ പ്രസിഡന്റ് ആയാൽ മുനിസിപ്പൽ ഓഫിസ് മുഴുവനും മാപ്പിളമാർ നിറഞ്ഞിരിക്കും, എന്ന്.
ഈ വിധമായുള്ള ചിന്താഗതി യാതൊന്നും ഇങ്ഗ്ളിഷ് ഭരണം നാടിൽ ഇറക്കിവിട്ടതല്ലതന്നെ. മറിച്ച് ഫ്യൂഡൽ ഭാഷയിലൂടെ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്ന അതീവ സങ്കീർണ്ണമായ സാമൂഹികാന്തരീക്ഷത്തിൽ ജനാധിപത്യമെന്ന മഹാമാരിപ്പനി ആ സമൂഹത്തിന്റെ സ്വതസിദ്ധമായ മറ്റ് രോഗാവസ്ഥകളുമായി പ്രതിപ്രവർത്തിക്കുമ്പോൾ പ്രകടമാകുന്ന കാര്യങ്ങൾ ആണ് ഇത്.
അന്ന് ഹിന്ദുക്കൾ എന്ന് പറയപ്പെടുന്നവരിൽ ഒരു വൻ ശതമാനം പേരും യഥാർത്ഥത്തിൽ ഹിന്ദുക്കൾ അല്ല തന്നെ. അതേ പോലെതന്നെ മുഹമ്മദീയരിൽ തന്നെ പലരും വ്യത്യസ്ത ജനവംശങ്ങൾ ആണ്. അവരിൽ ഓരോ കൂട്ടർക്കും സ്വന്തമായുള്ള സ്വാർത്ഥതാൽപ്പര്യങ്ങൾ ഉണ്ടാവും എന്നതും വാസ്തവം തന്നെ.
ഓരോ വ്യക്തിയും ഏറ്റവും സുപ്രധാനമായി ലക്ഷ്യമിടുന്നത്, താനും തന്റെ അടുത്ത ബന്ധുജനങ്ങളും ഫ്യൂഡൽ ഭാഷാ കോഡുകളിൽ ഉന്നത സ്ഥാനത്തിൽ എത്തിച്ചേരണം എന്നും മറ്റുള്ളവരെ വളരെ ശ്രദ്ധയോടും കുരുട്ടുബുദ്ധി പ്രയോഗത്തിലൂടേയും തരംതാഴ്ത്തണം എന്നുമാവും. അല്ലാതെ മറ്റ് പോംവഴിയില്ലതന്നെ.
1939ൽ Malabar District Boardഡിലേക്ക് തിരഞ്ഞെടുപ്പുവന്നു. Wandoor farqaയിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി നിന്നത് മൂഹമ്മദീയനായ വൻ വ്യക്തിയാണ്. തിരഞ്ഞെടുപ്പ് പ്രചരണം നടക്കുന്ന അവസരത്തിൽ കോൺഗ്രസിലെ Chalappuram gang എന്ന് അറിയപ്പെടുന്ന ഒരു വിഭാഗക്കാർ ഈ ആൾക്ക് എതിരായി ഹൈന്ദവ മേൽവിലാസം പേറുന്ന വീടുകളിൽ പ്രചരണം നടത്തി. അവർ നോട്ടീസ് അടിച്ച് ഈ വീടുകളിൽ നൽകിയത്, ഈ ആൾക്ക് വോട്ട് നൽകരുത് എന്നും ഈ ആൾ ഒരു തനി മുഹമ്മദീയ വർഗ്ഗീയവാദിയാണ് എന്നുമാണ്.
തനി പ്രാകൃതവും കാലകാലങ്ങളായി തുണ്ടുതുണ്ടായി കിടന്നിരുന്നതും ആയ ഒരു പ്രദേശത്തിൽ കാലാകാലങ്ങളായി കുട്ടിച്ചോറായി നിലനിന്നിരുന്ന ജനക്കൂട്ടങ്ങളിലേക്ക് ഇങ്ഗ്ളിഷ് ഭാഷാ കോഡുകളിലൂടെ വിഭാവനം ചെയ്യപ്പെട്ടിരുന്ന ജനാധിപത്യ ആശയങ്ങൾ പ്രചരിപ്പിച്ചപ്പോൾ, ഈ പ്രദേശത്ത് ഒരു മാനസിക ഉന്നമനമല്ല സംഭവിച്ചത്. മറിച്ച് ഫ്യൂഡൽ ഭാഷാ കോഡുകൾ നൽകുന്ന പ്രേരണകൾക്ക് അനുസൃതമായി ഇങ്ഗ്ളിഷിലെ വൻ ആശയങ്ങൾ വികലപ്പെടുകയാണ് സംഭവിച്ചത്.
ഫ്യൂഡൽ ഭാഷകളിൽ ജീവിക്കുന്ന ആൾകൂട്ടത്തിലെ ഓരോ വ്യക്തിയും ഒരു വൻ ആശയക്കുടയ്ക്ക് കീഴിൽ അംഗത്വം എടുത്താൽ ആ ഓരോ ആളുകളുടേയും ആശയവിനിമയത്തിലും വ്യക്തിത്വത്തിലും മറ്റും പലവിധ മാറ്റങ്ങൾ സംഭവിക്കും. ഇതും ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു പ്രതിഭാസമാണ്.
ഒരു മാപ്പിള വ്യക്തിയും ഒരു മാപ്പിളയല്ലാത്ത വ്യക്തിയും തമ്മിൽ അടുത്ത് ഇടപഴകുമ്പോൾ, അവർ എത്രമാത്രം സൌഹൃദത്തിൽ നിന്നാലും, അവർക്ക് ഇടയിൽ പലവിധത്തിലുള്ള മതിലുകളും ഇടനാഴികകളും മറ്റും പ്രാദേശിക ഫ്യൂഡൽ ഭാഷാ വാക്കുകൾ സൃഷ്ടിക്കും. ഇതും ഇങ്ഗ്ളിഷുകാർക്ക് മനസ്സിലാക്കാൻ പറ്റാത്ത ഒരു കാര്യമാണ്.
2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ
3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള
4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി
6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും
8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി
9. മലബാറിലെ മാപ്പിള സംഘടനകളുടെ
10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ
11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള
12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത
13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്
14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ
16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ
17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ
18. കാര്യവിവരം ഇല്ലാതെയുള്ള ഒരു
19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം
20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ
21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്
22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ
23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ
24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി
25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ
26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു
27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം
28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ
29. മാപ്പളിമരോട് Malabar Manualലിൽ ഒരു
31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം
32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ
33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്
34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള
35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി
36. 180° എതിർ കൊണുകളിൽ നിൽക്കുന്ന
37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം
39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന
40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ
41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു
42. കാഴ്ചപ്പാടുകളിലെ വ്യത്യാസം
43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ
44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ
45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്
46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്
47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള
48. ഉന്നത വിവരമുള്ളവർ നടത്തുന്ന