ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്
46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട് നിൽക്കുന്നതും നിലനിൽക്കുന്നതും
Saiyid Fazl തങ്ങൾ അറബി രക്തബന്ധപാതയിൽ ഉള്ള വ്യക്തിയാണ്. ഇദ്ദേഹം മുഹമ്മദിന്റെ സ്വഭാവ വൈശിഷ്ഠ്യങ്ങളെ ദൃഷ്ടാന്തീകരിക്കാനും പ്രചരിപ്പിക്കാനും ശ്രമിച്ചിരുന്നു എന്ന് ഒരു പരിധിവരെ വിശ്വസിക്കാം. എന്നാൽ സാമൂഹിക പെരുമാറ്റങ്ങൾ ആ പ്രദേശത്തുള്ള ഭാഷയിലെ വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ടാണ് നിൽക്കുന്നതും നിലനിൽക്കുന്നതും.
അവയെ ഒറ്റപ്പെട്ട ചിത്രീകരണങ്ങളിലൂടേയും ദൃഷ്ടാന്തങ്ങളിലൂടേയും പ്രാദേശിക ഭാഷയിലെ മറ്റ് വാക്കുകളോട് പൊരുത്തപ്പെടാത്ത വാക്കുകളിലൂടേയും തിരുത്താനോ അവയുടെ ആകൃതിമാറ്റാനോ നോക്കുന്നത് അത്രകണ്ട് പ്രായോഗികമാവില്ല.
ഉദാഹരണത്തിന്, ഇദ്ദേഹം ഉന്നത വ്യക്തികളുടെ കൈകൾ ചുമ്പിക്കുന്നതും മറ്റും പാടില്ല എന്നു പറഞ്ഞിരുന്നു പോലും.
എന്നാൽ അക്രമങ്ങൾ നടത്താൻ ഉദ്ദേശിക്കുന്ന മാപ്പിള വ്യക്തികൾ അവരുടെ ഉദ്യമത്തിന് പോകുന്നതിന് മുൻപായി മമ്പ്രത്തുള്ള Taramal തങ്ങളുടെ ഖബറിൽ വന്ന് പ്രാർത്ഥിക്കുകയും, അതിന് അടുത്തായി താമസിക്കുന്ന Saiyid Fazl തങ്ങളുടെ കൈകൾ ചുമ്പിക്കുകയും ചെയ്യുമായിരുന്നു പോലും. ഇങ്ങിനെ ചെയ്യുന്നത് അവരുടെ ഉദ്യമത്തിന്റെ വിജയത്തിന് ഒരു അത്യാവശ്യ ഘടകം ആണ് എന്ന് അവർ വിശ്വസിച്ചിരുന്നു.
QUOTE from Malabar Manual:
Fanatics then, as now, considered it almost essential to success in their enterprise that they should have visited and prayed at the Taramal Tangal’s tomb at Mambram and kissed the hand of the Tangal living in the house close by. END OF QUOTE
മുഹമ്മദ് സ്വന്തം ജീവിത ശൈലിയിലൂടെ ദൃഷ്ടാന്തീകരിച്ചിരുന്ന സാമൂഹിക സമത്വവും ഏവർക്കും ഉന്നത വ്യക്തിത്വവും എന്ന സിദ്ധാന്തം നടപ്പിൽ വരുത്താൻ Saiyid Fazl തങ്ങൾ ദക്ഷിണ മലബാറിൽ ശ്രമിച്ചിരിക്കാം. കീഴ്ജന വ്യക്തികൾ ഇസ്ലാമിലേക്ക് ചേർന്നപ്പോൾ അവരോട് നായർമരെ 'ഇങ്ങൾ' എന്ന അടിയാളത്ത ഭാവം പ്രകടിപ്പിക്കുന്ന വാക്കുകളിൽ സംബോധന ചെയ്യേണ്ട എന്ന് പറഞ്ഞത് ഈ വിധമായുള്ള ഒരു ചിന്താഗതിയുടെ പീഠത്തിന്മേൽ നിന്നുകൊണ്ടാവാം.
എന്നാൽ ഈ വിധമായുള്ള ഒരു ചിന്താഗതിയെ സാമൂഹികമായി നടപ്പിൽ വരുത്താനുള്ള യാതോരു തിരുത്തലും പ്രാദേശിക ഭാഷയിൽ ഇദ്ദേഹത്തിന് ചെയ്യാൻ കഴിഞ്ഞിരുന്നു എന്നു തോന്നുന്നില്ല. എന്നാൽ കീഴ്ജന മാപ്പിള വ്യക്തികൾ നായർമാരുടെ മുന്നിൽ തുടർന്നും കീഴ്ജനമായി നിലനിൽക്കുന്നത് ഈ ഒരൊറ്റ വാക്കിൽ വരുത്തുന്ന തിരുത്തലിലൂടെ മാറ്റാൻ ആവും എന്നത് വാസ്തവം തന്നെ.
എന്നാൽ ഇത് നായർമാരിൽ വൻ വേദനയും വെപ്രാളവും ആണ് വരുത്തുക. മാത്രവുമല്ല, ഈ വിധം വാക്ക് മാറ്റി 'ഇഞ്ഞി', 'ഇജ്ജ്' വാക്കുകൾ പകരമായി ഉപയോഗിക്കുന്ന മാപ്പിളമാരിൽ മാനസികമായി ഒരു തെമ്മാടിത്ത ഭാവം കയറിവന്നുകൂടാതില്ല.
ഈ വിധമായുള്ള ഒരു ഭാവപ്പകർച്ച മൌലിക ഇസ്ലാം ലക്ഷ്യമിടുന്നുണ്ട് എന്നും തോന്നുന്നില്ല.
പോരാത്തതിന്, ഈ വിധമായുള്ള ഇഞ്ഞി, ഓൻ, ഓള് വാക്കുകളെ അറബി രക്തപാതയിൽ ഉള്ള തങ്ങൾമാരും മുഹമ്മദീയരിലെ മറ്റ് ഉന്നത കുടുംബക്കാരും തങ്ങളോടും തങ്ങളുടെ കുടുംബക്കാരോടും കീഴ്ജന മാപ്പിളമാർ ഉപയോഗിക്കരുത് എന്ന താക്കീതും നൽകിയിരുന്നു എന്നും മനസ്സിലാക്കുന്നു.
ഇങ്ങിനെ വരുമ്പോൾ, നായർമാരോടും, വേണമെങ്കിൽ നമ്പൂതിരിമാരോടും ഇങ്ങൾ, ഓര്, ഓല് വാക്കുകൾ ഉപയോഗിക്കരുത് എന്ന് പറഞ്ഞുകൊടുക്കുന്നതോടൊപ്പം തന്നെ, അവയ്ക്ക് ബദലായി മറ്റ് സാമൂഹിക അന്തസ്സ് രണ്ട് പക്ഷക്കാരിലും നിലനിർത്തുന്ന വാക്കുകൾ Saiyid Fazl തങ്ങൾക്ക് പറഞ്ഞുകൊടുക്കാനായില്ലാ എന്നാണ് മനസ്സിലാകുന്നത്.
ഇതിലൊക്കെ എന്തിരിക്കുന്നു എന്ന് വായനക്കാരന് തോന്നുകയാണ് എങ്കിൽ പറയാനുള്ളത്, ഈ വിധമായുള്ള അതി സൂക്ഷ്മമായുള്ള വാക്കുകളിലൂടെയാണ് സാമൂഹത്തിൽ നിത്യതും ആളുകൾ തമ്മിൽ ആശയവിനിമയം നടക്കുന്നത് എന്നതാണ്.
ഈ ഒരു കാര്യത്തിന്റെ കൃത്യമായുള്ള പ്രവർത്തന യന്ത്രത്തെ ചിത്രീകരിക്കാനായി ഇന്ന് ഹിന്ദി പ്രദേശത്ത് ആഞ്ഞടിക്കുന്ന കോവിഡ് കൊടുങ്കാന്റിന്റെ കാര്യം തന്നെ എടുക്കാം.
സാമൂഹികമായി എല്ലാ വ്യക്തിബന്ധങ്ങളിലും വ്യക്തമായ आप्प - तू, साब - तू, मेंसाब - तू (അങ്ങ് - നീ) എന്ന കോഡൂകൾ വളരെ ദൃഡമായി നിലനിൽക്കുന്നുണ്ട് ഇന്ത്യയിൽ എല്ലായിടത്തും. സാമൂഹിക യന്ത്ര സംവിധാനത്തിന്റെ ചില നേരിയ ഇടങ്ങളിൽ വൻ അച്ചടക്കം ഈ വിധ കോഡിങ്ങ് നിലനിർത്തും.
എന്നാൽ പരസ്പര ബന്ധമില്ലാത്ത ആളുകൾ തമ്മിൽ നിർബന്ധമായും സംസാരിക്കേണ്ടിവരുന്ന അവസരങ്ങളിൽ, ഈ आप्प - तू, സ്ഥാനങ്ങളിൽ ആര് ഏത് സ്ഥാനത്താണ് ഉള്ളത് എന്ന് കൃത്യമായി വ്യക്തമാവില്ല. പലരും तू സ്ഥാനം സ്വയം ഏറ്റെടുത്ത്, അറിയപ്പെടാത്തതോ അംഗീകരിക്കാൻ പറ്റാത്തതോ ആയ മറ്റൊരു വ്യക്തിയെ आप्प സ്ഥാനത്ത് നിർത്താൻ ഇഷ്ടപ്പെടില്ല.
സമൂഹത്തിലെ എല്ലാ ഇടത്തും ഈ ഒരു ഭാവം പ്രശ്നങ്ങൾ സൃഷ്ടിക്കും.
ഇങ്ഗ്ളണ്ടിൽ രണ്ടാം ലോകമഹായുദ്ധ കാലത്ത്, അവിടുള്ള ഓരോ ദിക്കിലേയും പൌരന്മാർ ഓരോ വീട്ടിലും ചെന്ന് Come on Harry, Come on Jack, Come on Mike തുടങ്ങിയ രീതിയിൽ സാമൂഹിക യന്ത്ര സംവിധാനത്തെ ഉണർത്തിവിട്ടുകൊണ്ട് German ആക്രമണത്തെ നേരിടാനായി സ്വയം സംഘടിച്ചു നിന്നു.
അവർക്കിടയിൽ ഒരോറ്റ Youവും Heയും Sheയും മാത്രമേ ഉണ്ടായിരുന്നുള്ളു.
എന്നാൽ വൻ ആർഷഭാരത മഹിമ പാടിപ്പാടി നടന്ന് തളർന്നിരിക്കുന്ന ഇന്ത്യയിൽ ഈ ഓരോ വാക്കിനും പലനിലവാരങ്ങളും തട്ടുകളും ആണ് ഉള്ളത്. സ്വർണ്ണഗോപുരങ്ങളിൽ സുരക്ഷിതമായി ഇരുന്നുകൊണ്ട്, ഇതിനെ വേണമെങ്കിൽ ഭാരത ഭാഷകളുടെ വൻ കഴിവായി ചിത്രീകരിക്കാനാവും. എന്നാൽ തെരുവുകളിൽ നടക്കുന്നത്, ഈ വാക്കുകളുടെ പലവർണ്ണ ഭാവങ്ങൾ സാമൂഹിക യന്ത്രസംവിധാനത്തിനുള്ളിലേക്ക് ചുറ്റികയും ഉളിയും കൂട്ടമായി എറിഞ്ഞ് അതിനെ പൊട്ടിത്തെറിയിലേക്ക് നീക്കുന്നു എന്നതാണ്.
ഈ വിധമായുള്ള ഒരു അവസ്ഥ ഇന്ത്യയിൽ വന്നുപെട്ടാൽ പിന്നെ आप्प - तू, साब - तू, मेंसाब - तू വ്യക്തി ബന്ധ സംവിധാനം കാര്യക്ഷമമായി പ്രവർത്തനം തുടർന്നും നടക്കുന്നത് ഇന്ത്യൻ പട്ടാളത്തിൽ മാത്രമായി ചുരുങ്ങിനിൽക്കും. ആശുപത്രികൾ നടത്തിപ്പു ചെയ്യാനും ലോറികൾ ഓടിക്കാനും തെരുവുകൾ നിയന്ത്രിക്കാനും മറ്റും ഇന്ത്യൻ പട്ടാളത്തിലെ ശിപായി പട്ടാളക്കാരേയും അവരുടെ ഓഫിസർമാരേയും ഉപയോഗപ്പെട്ടാൻ സർക്കാർ ശ്രമിച്ചേക്കാം.
അതിശയിപ്പിക്കുന്ന നിലവാരത്തിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന ശിപായി പട്ടാളക്കാരും ഓഫിസർമാരും പൊതുജനവുമായി നേരിട്ട് ഇടപെടുമ്പോൾ എന്താണ് സംഭവിക്കുകയെന്നതും ചിന്തിക്കേണ്ടുന്ന കാര്യം ആണ്.
ഓഫിസർമാർ तू എന്ന് സംബോധന ചെയ്യുന്നതും, തിരിച്ച് ഓഫിസർമാരേയും അവരുടെ കുടുംബക്കാരേയും आप्प, साब, मेंसाब എന്ന് സംബോധന ചെയ്യുന്നതുമായ ശിപായി പട്ടാളക്കാർ ഇന്ത്യയിലെ സാധാരണ ജനത്തിനെ സംമ്പന്ധിച്ചെടുത്തോളം വൻ വേതനം ലഭിക്കുന്നവർ ആണ്.
ഇന്ത്യൻ പട്ടാളത്തിലെ ഓഫിസർമാരാകട്ടെ മാനം മുട്ടുന്ന വേതനം ലഭിക്കുന്നവരും ആണ്.
ശിപായി പട്ടാളക്കാർ സാധാരണ ജനങ്ങളുമായി ഔദ്യോകികമായി ഇടപെടുന്നത്, സംഘർഷമേഘലകളിൽ മാത്രമാണ്.
ഉദാഹരണത്തിന് കാശ്മീരിൽ. അവിടെ ശിപായി പട്ടാളക്കാർ आप्प, साब, मेंसाब എന്നവർ ആവുകയും അവരുടെ കൈകളിൽ പെട്ടുപോകുന്ന സാധാരണ ജനം तू (തൂ / നീ) നിലവാരക്കാരും ആയിമാറും.
ഈ വിധമായുള്ള ശിപായി പട്ടാളക്കാർ ആശുപത്രികളും മറ്റും നിയന്ത്രണമേറ്റെടുത്താൽ, പെട്ടെന്ന് വളർന്നുവരുന്ന ചിത്രം കാര്യങ്ങൾക്ക് വൻ അച്ചടക്കവും അനുസരണവും വൃത്തിയും മറ്റുമാണ്.
കോവിഡ് പെട്ടെന്ന് തന്നെ വിട്ടുപോകുകയും ചെയ്താൽ, ഈ ഒരു സംഭവവികാസം വരും കാലങ്ങളിൽ പലരും പലയിടത്തും പാടിപ്പുകഴ്ത്തുകവരെ ചെയ്യം.
എന്നാൽ കോവിഡ് വിട്ടുപോകാതിരിക്കുകയും, പട്ടാളത്തിന്റെ സാന്നിദ്ധ്യം തുടരുകയും ചെയ്താൽ പ്രശ്നം തന്നെയാണ്.
തങ്ങളുടെ വൻ വേതനത്തോടും മറ്റ് ആനുകൂല്യങ്ങളോടും അധികാരങ്ങളോടും മറ്റും താരതമ്യം ചെയ്യുമ്പോൾ വെറും കൃമിപോലുള്ള സാധാരണ പൌരനെ आप्प् എന്നാണോ तू എന്നാണോ സംബോധന ചെയ്യേണ്ടത് എന്നതുതന്നെ ഒരു വൻ പ്രശ്നമാകും.
പോരാത്തതിന്, പട്ടാളക്കാർ അവരുടെ സ്വന്തം ഉന്നത ഉദ്യോഗസ്ഥരേയും പട്ടാളത്തിലെ ഡോക്ടർമാരേയും nurseമാരേയും മറ്റും അടിയാളത്തത്തോടുകൂടി വീക്ഷിക്കുകയും അവരോട് അതു പ്രകാരം പെരുമാറുകയും ചെയ്യുമെങ്കിലും, മറ്റ് ഡോക്ടർമാരുടേയും
nurseമാരുടേയും മറ്റ് ഹോസ്പ്പിറ്റൽ ജീവനക്കാരുടേയും ഔന്നിത്യ ഭാവം അംഗീകരിക്കാൻ അവർ ഇഷ്ടപ്പെടില്ല.
ഡോക്ടർമാർക്കും ഇതേ പോലുള്ള ഒരു പ്രശ്നം വരാം. ശിപായി പട്ടാളക്കാരിലെ ഏതു നിലവാരക്കാരെവരെ तू - നീ എന്ന് സംബോധന ചെയ്യാനാവും എന്നത് കൃത്യമായി പട്ടാളം രേഖപ്പെടുത്തിക്കൊടുത്തില്ലെങ്കിൽ പ്രശ്നം വരാം. ആശുപത്രിയിലെ ചില നിലവാരത്തിലുള്ള ഉദ്യോഗസ്ഥരുടെ ഔന്നിത്യ ഭാവം ചില നിലവാരത്തിലുള്ള പട്ടാളക്കാരും ഇഷ്ടപ്പെടില്ലാ എന്നും വന്നേക്കാം.
അതേ സമയം പല സാധാരണക്കാരും ശിപായി പട്ടാളക്കാർക്ക് അടിയാളത്തം നൽകാൻ തയ്യാറാവും. അതും ഒരു പ്രശ്നം തന്നെയാണ്.
മറ്റുള്ളവരുടെ അടിയാളത്തം ലഭിച്ചു തുടങ്ങിയാൽ കീഴ്സ്ഥാനക്കാരനിൽ പലതരത്തിലുള്ള ഭാവ വ്യത്യാസങ്ങൾ വന്നുതുടങ്ങും.
പോലീസ് ശിപായിയേയോ, ഹെഡ് കോൺസ്റ്റബളിനേയോ, സബ് ഇൻസ്പെക്ടറേയോ IPS officer ഒന്ന് പരസ്യമായി ശകാരിച്ചാൽ ഇന്ന് അവരിൽ വൻ വെറുപ്പും മാനസിക വിക്ഷോഭവും വരും എന്നു പറഞ്ഞതു പോലെയാണ്, ശിപായി പട്ടാളക്കാരന്റെയും കാര്യം.
പട്ടാളത്തിലെ ഓഫിസർമാരിൽ വൻ മാനസിക വേവലാതി തന്നെവരുത്തും, ശിപായി പട്ടാളക്കാരന് വൻ മേധാവിയായി വിലസിയുള്ള അനുഭവം ലഭിച്ചാൽ.
ചായ കൊണ്ടുവരുവാൻ പറഞ്ഞകാര്യം പണ്ടൊരിക്കൽ പ്രതിപാദിച്ചിരുന്നു. പട്ടാളക്കാരന് ഒരു കപ്പ് ചായക്ക് പെട്ടെന്ന് ഒരു വൻ ഭാരം വന്നതു പോലെയാവും അനുഭവം.
ശിപായി പട്ടാളക്കാരൻ പൊതുജനത്തിൽ പെട്ട ആളെ മുഖത്തിട്ടടിച്ചതും, അതുപോലെ തന്നെ പൊതുജനത്തിൽ പെട്ടവർ പട്ടാളക്കരെ വളഞ്ഞവച്ച് അടിച്ചതുമായുള്ള സംഭവങ്ങൾ നടമാടാം.
എന്നാൽ ഇങ്ഗ്ളിഷ് കമ്പനി ഭരണം വരുന്നതിന് മുൻപുള്ള നായർമാരുടെ കാര്യം പറഞ്ഞതു പോലെയാണ് കാര്യങ്ങൾ.
നായർമാരോട് കീഴ്ജനം ഏറ്റുമുട്ടാൻ ധൈര്യപ്പെടില്ല. വെറുതെയൊന്ന് ഓൻ എന്നോ ഓള് എന്ന് തങ്ങളെ സൂചിപ്പിച്ചു കൊണ്ട് ഒരു കീഴ്ജന വ്യക്തി സംസാരിച്ചു എന്ന് കേട്ടാൽമതി, നായർമാർ ആ വ്യക്തിയെ അയാളുടെ കൂരയിൽ നിന്നും വലിച്ചിറക്കി കൊണ്ടുപോയി ഒരു ആളൊഴിഞ്ഞ ഇടത്ത് കെട്ടിയിട്ട് അടിച്ച് എല്ലുകൾ നുറുക്കും.
അതേ പോലെ പട്ടാളക്കാരോടും ആരും ഏറ്റുമുട്ടി സംസാരിക്കാനോ എതിർത്തുനിൽക്കാനോ ധൈര്യപ്പെടില്ല. കാരണം, അവർക്കും പഴയ കാല നായർമാരുടെ ഏതാണ്ട് അതേ കഴിവുകൾ ഉണ്ട് എന്നാണ് പൊതുവേ ധരിച്ചുവെക്കപ്പെട്ടിരിക്കുന്നത്.
ഇവിടെ ഇത്രയും നീളത്തിൽ വഴിവിട്ടെഴുതിയത്, സാമൂഹിക ആശയവിനിമയത്തിനാൽ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്ന സാമൂഹിക ഘടനയെ വെറുതേയങ്ങ് ചില വാക്കുകളിൽ മാറ്റം വരുത്തി തിരുത്തി രൂപകൽപ്പന ചെയ്യാൻ പോയാൽ വരുന്ന ആപത്തുകളെക്കുറിച്ച് ചിന്തിപ്പിക്കാനാണ്.
കീഴ്ജന മാപ്പിളമാരിൽ പലവിധ വ്യക്തിത്വ ഔന്നിത്യവും കയറ്റിവിടാൻ Saiyid Fazl തങ്ങൾ ചില കാര്യങ്ങൾ ചെയ്തിരുന്നു. അവയിലെ പോരായ്മകളെപ്പറ്റി പറയാൻ പോകുന്നതിന് മുന്നോടിയായിട്ടാണ് മുകളിൽ നൽകിയ വാക്കുകൾ എഴുതിയത്.
2. പട്ടാളത്തിന്റെ തലപ്പത്ത് പ്രാദേശികർ
3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള
4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി
6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും
8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി
9. മലബാറിലെ മാപ്പിള സംഘടനകളുടെ
10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ
11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള
12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത
13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്
14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ
16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ
17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ
18. കാര്യവിവരം ഇല്ലാതെയുള്ള ഒരു
19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം
20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ
21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്
22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ
23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ
24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി
25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ
26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു
27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം
28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ
29. മാപ്പളിമരോട് Malabar Manualലിൽ ഒരു
31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം
32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ
33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്
34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള
35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി
36. 180° എതിർ കൊണുകളിൽ നിൽക്കുന്ന
37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം
39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന
40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ
41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു
42. കാഴ്ചപ്പാടുകളിലെ വ്യത്യാസം
43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ
44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ
45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്
46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്
47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള
48. ഉന്നത വിവരമുള്ളവർ നടത്തുന്ന