ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്
5. അടിമകളെ മോചിപ്പിച്ചാൽ അടിമ ഉടമകൾ തിരിച്ചടിക്കും
ഇങ്ഗ്ളിഷ് ഭരണം ഈ ഉപഭൂഖണ്ഡത്തിൽ, ചരിത്രപരമായി തമ്മിൽ യാതോരു ബന്ധവും ഇല്ലാത്ത അനവധി പ്രദേശങ്ങളേയും ജനവംശങ്ങളേയും രാജ്യങ്ങളേയും കൂട്ടിക്കുഴച്ചാണ്, ബൃട്ടിഷ്-ഇന്ത്യയെന്ന് പ്രാദേശികമായി അറിയപ്പെട്ടിരുന്ന ഇന്ത്യ ഉണ്ടാക്കിയത്. ഈ ഇന്ത്യക്ക് തൊട്ടപ്പറുത്ത് നിൽക്കുന്ന പല നാട്ടുരാജ്യങ്ങളും ഈ ഇന്ത്യാ പദപ്രയോഗത്തിൽ ഒട്ടിച്ചേർന്നിരുന്നു. ഇങ്ഗ്ളിഷ് ഭരണം ഉള്ളയിടത്തോട് ഒട്ടിച്ചേരാൻ വളരെ ഇഷ്ടപ്പെടുന്ന കാര്യം തന്നെയാണ്.
പോരാത്തതിന്, പലരോടും യുദ്ധം ചെയ്തും ഏറ്റുമുട്ടിയും നിൽക്കുമ്പോൾ, അതിൽ ഒരു കൂട്ടർ ഇങ്ഗ്ളിഷുകാർ ആണ് എങ്കിൽ ആ കാര്യമാണ് എടുത്തെടുത്ത് പറയാനും പരാമർശിക്കാനും ആരിലും ഇഷ്ടം വരിക. മറ്റുള്ളവരുമായുള്ള ഏറ്റുമുട്ടലിന്റെ കാര്യം വിട്ടുകളയാൻ തന്നെ പലരും ശ്രമിക്കും.
ദക്ഷിണ മലബാറിൽ മുഹമ്മദീയരിലെ ചിലർ ബ്രാഹ്മണ പക്ഷവുമായി ഏറ്റുമുട്ടിയത്, പിന്നീട് മാപ്പിളമാരും ഇങ്ഗ്ളിഷുകാരും തമ്മിൽ ആയുള്ള ഒരു ഏറ്റുമുട്ടലായാണ് അറിയപ്പെടുന്നത്. ആ രീതിയിൽ കാര്യങ്ങളെ ചിത്രീകരിക്കാനാണ് പലർക്കും താൽപ്പര്യം വരിക. ഇങ്ഗ്ളിഷുകാരോടു തോറ്റു എന്ന് പറയാൻ പോലും കാര്യമായ മടികാണില്ല.
ഐപിഎസ്സുകാരനോടു ഏറ്റുമുട്ടിത്തോൽക്കുന്നതും, ഐപിഎസ്സുകാരന്റെ വീട്ടുവേലക്കാരനോട് ഏറ്റു മുട്ടി ജയിക്കുന്നതും തമ്മിൽ ഫ്യൂഡൽ ഭാഷാ കോഡുകളിൽ വ്യത്യാസം ഉണ്ട് എന്ന് മനസ്സിലാക്കാവുന്നതാണ്.
രണ്ട് മലബാറുകളിലെ ജനവംശങ്ങൾ തമ്മിൽ വ്യത്യാസം ഉണ്ടായിരുന്നു. ഈ രണ്ട് കൂട്ടരും ചുറ്റുമുള്ള തമിഴ് പ്രദേശങ്ങളിലേയും കന്നട പ്രദേശങ്ങളിലേയും തിരുവിതാംകൂർ രാജ്യത്തിലേയും ജനവംശങ്ങളുമായി വ്യത്യസ്തരായിരുന്നു.
ബൃട്ടിഷ്-ഇന്ത്യ സ്ഥാപതിമായതോടുകൂടി, ഈ വ്യത്യസ്ത ജനങ്ങൾ തമ്മിൽ കുഴയുന്ന (mixing) ഒരു അവസ്ഥാ വിശേഷം വന്നുകൊണ്ടിരുന്നു.
പോരാത്തതിന് ഇങ്ഗ്ളിഷ് നിയമങ്ങൾക്ക് പ്രാദേശിക ഉച്ചനീചത്വങ്ങളെ കണ്ടറിയാനും മാനിക്കാനും ആവുന്നില്ല എന്നുള്ളതും ഒരു ഭയാനകമായ കാര്യമായി പലരിലും അനുഭവപ്പെട്ടു തുടങ്ങിയിരിക്കാം.
രാഷ്ട്രീയത്തിൽ കയറി കളിച്ച് ജനനേതാവാകാൻ നോക്കുന്നവർ സാമൂഹിക ഒച്ചപ്പാടുണ്ടാക്കാൻ പറ്റുന്ന കാര്യങ്ങൾ അന്വേഷിച്ചു നടക്കുകയാവാം എന്നും മനസ്സിലാക്കാനാവുന്ന കാര്യമാണ്.
വിദേശീയരാണ് നമ്മെ ഭരിക്കുന്നത് എന്ന വാദം ആണ് രാഷ്ട്രീയമായി ഏറ്റവും എളുപ്പത്തിൽ ചിലവാക്കാവുന്ന കാര്യം. മലബാറിന് തൊട്ട് അപ്പുറത്തുള്ള എല്ലാ പ്രദേശങ്ങളും ചരിത്രപരമായി വിദേശങ്ങൾ ആയിരുന്ന എന്ന രീതിയിൽ ഇനിമുതൽ കാണാൻ ആവില്ല. കാരണം, ഈ പ്രദേശങ്ങൾ പലതും ബൃട്ടിഷ്-ഇന്ത്യയെന്ന രാജ്യത്തിൽ പെടുന്നവയാണ്.
തൊട്ടടുത്തുകിടക്കുന്ന നാട്ടുരാജ്യങ്ങളിൽ ബൃട്ടിഷ്-ഇന്ത്യൻ Penal Codeന് വിലയില്ല. അവിടങ്ങളിൽ വ്യത്യസ്ത ഉദ്യോഗസ്ഥ പ്രസ്ഥാനം ആണ് ഉള്ളത്. ബൃട്ടിഷ്-ഇന്ത്യൻ കോടതിക്കും ആ കോടതിയുടെ കൽപനകൾക്കും അവിടങ്ങളിൽ യോതാരു അധികാരവും ഇല്ല. അവിടങ്ങളിൽ ജാതീയമായ പരിഗണനകൾ എല്ലാകാര്യത്തിലും ഉണ്ട്. അവിടങ്ങളിൽ ജനാധിപത്യ തിരഞ്ഞെടുപ്പില്ല. ജനകീയമായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭകൾ ഇല്ല.
ആ വിധരാജ്യങ്ങളുമായി സഹകരിച്ചുകൊണ്ട് എന്തെങ്കിലും നടപ്പിലാക്കണമെങ്കിൽ ബൃട്ടിഷ്-ഇന്ത്യൻ സർക്കാർ അനേകം മാസങ്ങളും ചിലപ്പോൾ വർഷങ്ങളും സംഭാഷണം നടത്തേണ്ടതായി വരും.
നാട്ടുരാജ്യങ്ങളിൽ അടിമത്തം ചിലപ്പോൾ നിയമപരമായും പലപ്പോഴും നിയമപരമല്ലാതേയും നിലനിൽക്കുന്നുണ്ട്.
എന്നാൽ മിക്ക നാട്ടുരാജ്യങ്ങളും, അവരുടെ ഭരണയന്ത്രത്തേയും ഉദ്യോഗസ്ഥ പ്രസ്ഥാനത്തേയും സൃഷ്ടിക്കാനും നടത്തിപ്പുചെയ്യാനും ബൃട്ടിഷ്-ഇന്ത്യൻ ഉദ്യോഗസ്ഥരെ കടം എടുക്കുകയോ, അതുമല്ലെങ്കിൽ ബൃട്ടിഷ്-ഇന്ത്യൻ പൌരന്മാരെ നിയമിക്കുകയോ ചെയ്യുമായിരുന്നു.
പോരാത്തതിന്, നാട്ടുരാജ്യങ്ങളിലെ രാജകുടുംബക്കാർ ബൃട്ടിഷ്-ഇന്ത്യയിലെ ഇങ്ഗ്ളിഷ് ഉദ്യോസ്ഥരോടും മറ്റ് ഇങ്ഗ്ളിഷുകാരോടും സൌഹൃദ ബന്ധങ്ങളിൽ നിൽക്കുമായിരുന്നു. ഇത് പലപ്പോഴും, അവർക്ക് അവരുടെ സ്വന്തം ആൾക്കരുടെ ഇടയിൽ മേധാവിത്വം അഭിനയിക്കേണ്ടി വരുന്നതിന്റെ മടുപ്പ് മറ്റാനും സൌകര്യപ്പെടുത്തിയിരിക്കാം. ഇങ്ഗ്ളിഷുകാർ പേരുവിളിച്ചു സംസാരിച്ചാൽ പ്രശ്നം ഇല്ല. എന്നാൽ സ്വന്തം രാജ്യത്തിലെ ആൾ പേരുവിളിച്ചാൽ രാജകുടുംബാഗത്തിന്റെ വിലയും നിലയും വിറച്ചുപോകും.
ഈ വിധമായുള്ള കുഴഞ്ഞമറിഞ്ഞു കിടക്കുന്ന സാമൂഹികാന്തരീക്ഷത്തിൽ ബൃട്ടിഷ്-ഇന്ത്യയുടെ രാജ്യാതിർത്തി എവിടെ തുടങ്ങുന്നുവെന്നോ എവിടെ അവസാനിക്കുന്നുവെന്നോ ഉള്ള വ്യക്തത വിദ്യാഭ്യാസം ലഭിച്ച ജനങ്ങൾക്കിടയിൽ മെല്ലെമെല്ലെ മാഞ്ഞു തുടങ്ങിയിരുന്നു.
കീശയിൽ കുറച്ച് പണം ഉള്ളവരിൽ പലരും സ്വന്തം പ്രദേശത്തുള്ള സാമൂഹിക കുടുക്കുകൾക്ക് അതീതനായി നൽക്കാനായി പ്രാദേശികവും ദേശീയവും അന്തർദേശീയവും ആയി നേതവുകളിക്കാൻ ശ്രമിക്കുന്നു.
ഇങ്ഗ്ളിഷ് ഭരണം ഇവിടെ കൊണ്ടുവന്ന, വ്യക്തികളിലെ മാനസിക നിലവാര വളർച്ചയ്ക്ക്, അപ്പുറമായുള്ള വളർച്ചയാണ് പല നേതാക്കളും വാഗ്ദാനം നൽകുന്നത്.
സ്വന്തം വീടിലെ പണിക്കാരനോട് ഇങ്ഗ്ളിഷിൽ സംസാരിക്കുകയും ആ ആൾക്ക് ഇങ്ഗ്ളിഷ് ഭാഷാപരിജ്ഞാനം നൽകുകയും ചെയ്താൽ ആ ആളിൽ വൻ മാനസിക വളർച്ചവരും എന്നുള്ളത് പല നേതാക്കൾക്കും അറിവുള്ള കാര്യം തന്നെ.
എന്നാൽ അതിന് യാതോരു നേതാവും തുനിയില്ല. കാരണം, കീഴിലുള്ളവൻ വളർന്നാൽ മുകളിൽ ഉള്ളവൻ തളരും എന്ന കോഡിങ്ങ് ഉള്ള ഭാഷയാണ് പ്രാദേശിക ഭാഷ.
വടക്കൻ പ്രദേശങ്ങളിൽ വൻ രാഷ്ട്രീയക്കളി നടക്കുന്നുണ്ട് അന്ന്. അന്തർദേശിയ വേദികളിൽ നേതാവാകാൻ ശ്രമിച്ച് തിരിച്ചെത്തിയ മോഹൻദാസ് ഗാന്ധിയാണ് അടിച്ചു കയറുന്നത്. രാമരാജ്യം, സത്യഗ്രഹം, അഹിംസ എന്ന മൂന്ന് പുതുമന്ത്രവാക്കുകൾ ഏതോവിധത്തിൽ സ്വരൂപിച്ചെടുത്താണ് ഗാന്ധി രാഷ്ട്രീയക്കളി നടത്തുന്നത്.
പിന്നെ വിളങ്ങിനിൽക്കുന്നത് നെഹ്റുവാണ്.
ഇവർ രണ്ടുകൂട്ടരും ബൃട്ടിഷ്-ഇന്ത്യൻ പൌരന്മാർ അല്ലാ എന്നാണ് തോന്നുന്നത്. എന്നാൽ ഈ വിവരം അന്ന് ആരും ശ്രദ്ധിച്ചില്ലാ എന്നാണ് മനസ്സിലാക്കുന്നത്. ഇന്ന് ഇത് പറഞ്ഞാൽ ഇന്ത്യൻ ഔപചാരിക ചരിത്ര ജീനിയസുകൾ സമ്മതിച്ചുതരില്ല.
ഗാന്ധിക്ക് സ്വന്തം രാജ്യത്തിൽത്തന്നെ ജനാധിപത്യവും ഇങ്ഗ്ളിഷ് വിദ്യാഭ്യാസവും അടിമ മോചനവും മറ്റും നടത്താവുന്നതേയുള്ളു. എന്നാൽ അതിന് മുതിർന്നാൽ വിവരം അറിയും. മോഹൻദാസ് അതിന് മുതിരില്ലതന്നെ. കാരണം, സ്വന്തം രാജ്യത്തിലെ പ്രധാനമന്ത്രിയുടെ മകനാണ് മോഹൻദാസ്.
ഗാന്ധി അന്തർദേശിയ കളികഴിഞ്ഞ് തിരിച്ചുവന്നപ്പോൾ കോൺഗ്രസിൽ ആദ്യം വൻ സ്ഥാനം ലഭിച്ചിരുന്നുവെങ്കിലും, പിന്നീട് ഗാന്ധിയെ കോൺഗ്രസുകാർക്ക് കൂടെകൊണ്ടുനടക്കാൻ താൽപ്പര്യം ഇല്ലാതായിരുന്നു. എന്നാൽ ഗാന്ധിയെ ഒഴിവാക്കനോ മാച്ചുകളയാനോ ആവാത്ത സ്ഥതിയിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. അതിന് ഒരു പ്രധാന കാരണം ഗാന്ധിക്ക് സ്വന്തമായുള്ള സോഷ്യൽ മീഡിയാ സൌകര്യങ്ങൾ ഉണ്ടായിരുന്നു എന്നതാവാം. കോൺഗ്രസിനെ വെല്ലുന്നതരത്തിലുള്ള മീഡിയാ സൌകര്യമായിരുന്നു അത് എന്നാണ് മനസ്സിലാക്കുന്നത്.
പോരാത്തതിന്, വടക്കൻ പ്രദേശങ്ങളിലെ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരുടെ വീട്ടുകാരിൽ പലരും ഗാന്ധിയെ ഒരു വൻ രക്ഷകനായാണ് കണ്ടത്. ഗാന്ധി എഴുതുന്നതും പറയുന്നതും ആയ അഹിംസ ഒരു തത്വസംഹിതയാണ് എന്നാണ് അവർക്ക് തോന്നിയിരിക്കുക. എന്നാൽ ഗാന്ധിയുടെ പ്രാദേശിക ഭാഷയിൽ വൻ മൃഗീയതയുണ്ട് എന്ന കാര്യം അവർക്ക് അറിവു ലഭിച്ചിരിക്കില്ല.
ഒന്ന് രണ്ട് വ്യക്തികൾ ഏതാനും ഇങ്ഗ്ളിഷ് ഉദ്യോഗന്ഥരെ വെടിവെച്ചു കൊന്നിരുന്നു. ആ അവസരങ്ങളിൽ ഗാന്ധി അഹിംസാവാദവുമായി പ്രത്യക്ഷപ്പെട്ടത്, ഇങ്ഗ്ളിഷുകാരിൽ വൻ മതിപ്പുതന്നെ വരുത്തി. ഇങ്ഗ്ളണ്ടിൽ നിന്നും പുതുതായി വന്ന ഇങ്ഗ്ളിഷുകാർക്ക് കാര്യങ്ങൾ യാതൊന്നും മനസ്സിലായില്ലാ എന്നാണ് തോന്നുന്നത്. അവരും മനസ്സിലാക്കുന്നത് ഈ വൻരാജ്യത്തെ ബൃട്ടിഷ് പട്ടാളം അടിച്ചമർത്തി പിടിച്ചടക്കിയതാണ് എന്നതാവാം.
നൂറ്റാണ്ടുകളോളം വെറും കന്നുകാലികളെപ്പോലെ ഭൂജന്മികുടുംബ പാടപ്പറമ്പുകളിൽ അടിമകളായി ജീവിച്ചിരുന്ന കോടാനുകോടി ജനങ്ങൾ ആദ്യമായി സ്വാതന്ത്ര്യം അനുഭവിച്ചകാര്യമൊന്നുമല്ല ആരും എടുത്തുപറയുന്നത്. പകരം, ഏതാനും പേർ വീരസാഹിസകരായി ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ വെടിവച്ചതാണ് മാധ്യമങ്ങൾ എടുത്തുപറയുന്നത്.
അടിമകളെ മോചിപ്പിച്ചാൽ അടിമ ഉടമകൾ തിരിച്ചടിക്കും എന്നത് മനസ്സിലാക്കാൻ വലയി പ്രയാസം ഇല്ലതന്നെ.
2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ
3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള
4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി
6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും
8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി
9. മലബാറിലെ മാപ്പിള സംഘടനകളുടെ
10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ
11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള
12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത
13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്
14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ
16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ
17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ
18. കാര്യവിവരം ഇല്ലാതെയുള്ള ഒരു
19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം
20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ
21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്
22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ
23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ
24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി
25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ
26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു
27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം
28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ
29. മാപ്പളിമരോട് Malabar Manualലിൽ ഒരു
31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം
32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ
33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്
34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള
35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി
36. 180° എതിർ കൊണുകളിൽ നിൽക്കുന്ന
37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം
39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന
40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ
41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു
42. കാഴ്ചപ്പാടുകളിലെ വ്യത്യാസം
43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ
44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ
45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്
46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്
47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള
48. ഉന്നത വിവരമുള്ളവർ നടത്തുന്ന