ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്
8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി പടർന്നുപന്തലിച്ച ഹൈന്ദവ പുതപ്പ്
ബൃട്ടിഷ്-ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിൽ പലവിധ വർഗ്ഗീയതകളും ജാതീയചിന്തകളും നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. മലബാർ ബൃട്ടിഷ്-ഇന്ത്യയുടെ ഭാഗമായിരുന്നതിനാൽ, ഈ വിധ സാമൂഹിക രോഗാവസ്ഥകൾ വടക്ക് നിന്നും മലബാറിലേക്ക് പകർന്നു തുടങ്ങിയിരുന്നു. അവിടങ്ങളിൽ ദക്ഷിണേഷ്യയിലെ പ്രാദേശിക വൻ വ്യക്തികളും പ്രസ്ഥാനങ്ങളും കാട്ടിക്കൂട്ടുന്ന എല്ലാ വിധ കോമാളിത്തരങ്ങളും മലബാറിലേക്ക് കയറിത്തുടങ്ങിയിരുന്നു.
അവിടുള്ള ഏറ്റവും വലിയ വിഡ്ഢിത്തം ഗാന്ധിയുടെ വരവും രാഷ്ട്രീയ വേലിയേറ്റവും ആയിരുന്നു. ഗാന്ധി ബൃട്ടിഷ്-ഇന്ത്യൻ പൌരൻ അല്ലതന്നെ. തിരുവിതാംകൂറിലെ ഒരു വ്യക്തി ബൃട്ടിഷ്-ഇന്ത്യയിലേക്ക് കടന്ന് അവിടെനിന്നും ഇങ്ഗ്ളിഷ് ഭരണം പിൻമാറേണം എന്ന് ആവശ്യപ്പെടുന്നതുപോലുള്ള ഒരു വിഡ്ഢിത്തം ഗാന്ധിയുടെ രാഷ്ട്രീയ കളിയിൽ നിലനിന്നിരുന്നു.
ഗാന്ധിയുടെ പേര് ആവർത്തിച്ചു പറയുന്ന ഒരു ഏർപ്പാട് പ്രാദേശിക പത്രമാസികകൾ മലബാറിൽ കയറ്റിവിട്ടിരുന്നു. ഈ പേര് മലബാറിലെ പലവിധ സാമൂഹിക ഒച്ചപ്പാടുകളിൽ ഉപയോഗിക്കപ്പെട്ടിരുന്നു എന്നാണ് തോന്നുന്നത്. അങ്ങ് വടക്കുള്ള ഈ നേതാവ് മഹാത്മാവാണ് എന്ന് പ്രാദേശിക ഭൂജന്മികൾ അടിച്ചിറക്കുന്ന പത്രമാസികകൾ ജനങ്ങളെ അറിയിച്ചു കൊണ്ടേയിരുന്നു.
മലബാറിനും മലബാറിലെ ജനങ്ങൾക്കും രാമരാജ്യവുമായി എന്താണ് ബന്ധം എന്നു പോലും ആരും ചിന്തിച്ചില്ലാ എന്നതു തന്നെ വൻ ആശ്ചര്യം.
ബൃട്ടിഷ്-ഇന്ത്യയെക്കുറിച്ച് കാര്യമായ യാതോരു വിവരവും ഇല്ലായെങ്കിലും വൻ പാണ്ഡിത്യം പ്രകടിപ്പിച്ചുതന്നെയായിരിക്കാം മലബാറിലെ രാഷ്ട്രീയ സാഹിത്യകാരന്മർ ഏഴുതിത്തുടങ്ങിയിരിക്കുക. വേദകാല സംസ്ക്കാരം, ആർഷ ഭാരതം, സംസ്കൃത മന്ത്രങ്ങളും സ്ളോകങ്ങളും, കാളിദാസ കൃതികൾ, ജയദേവന്റെ അഷ്ടപതി, അങ്ങിനെ പലതും പലരും പഠിച്ചു തുടങ്ങിയിരിക്കാം. പഠിക്കുന്നത് പഠിക്കുന്നത് എല്ലാം തന്നെ തങ്ങളുടെ പാരമ്പര്യത്തിൽ പെട്ടതാണ് എന്ന മിഥ്യാ ധരണയും മനസ്സിൽ കയറാൻ വലിയ പ്രയാസം ഇല്ലതന്നെ.
ഇതെല്ലാം വച്ച് വൻ രാഷ്ട്രീയക്കളി നടത്തുന്നവർ MLAമാരും, District Boardലേയും Taluk Boardലേയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാകാൻ ശ്രമിക്കുന്നു. തമ്മിൽതമ്മിൽ ഏറ്റുമുട്ടുമ്പോൾ വിളിച്ചു പറയാൻ പറ്റുന്ന ഏറ്റവും സുഖകരമായ കാര്യം ഇങ്ഗ്ളിഷ് ഭരണം ഈ നാട്ടിൽ ജനങ്ങളെ അടിമപ്പെടുത്തിയ കാര്യം തന്നെയാണ്.
എന്നാൽ ഇങ്ഗ്ളിഷ് ഭരണം, ഈ രാഷ്ട്രീയക്കളിയിൽ പങ്കാളികൾ അല്ലതന്നെ. അവർ ഇതിന് മേൽനോട്ടം വഹിക്കുകയും, ഇവിടെ ഇങ്ഗ്ളിഷ് ഭാവനയിൽ ഉള്ള ഒരു സമൂഹത്തെ പടുത്തുയർത്തൻ ശ്രമിക്കുകയും ആയിരുന്നു ചെയ്തുകൊണ്ടിരുന്നത്.
അതിനാൽ തന്നെ അവർക്ക് എതിരായുള്ള പ്രസ്താവനകളെ കേട്ടിരിക്കാനെ അവർക്ക് ആയുള്ളു. അവരുടെ പക്ഷം വിശദ്ധീകരിക്കണമെങ്കിൽ ജനങ്ങൾക്ക് അവരെ മനസ്സിലാകേണം. അന്നുള്ള ഇങ്ഗ്ളിഷ് ജനതയെ മനസ്സിലാക്കാൻ സഹായിക്കുന്ന ഏറ്റവും മൂല്യമേറിയ കാര്യം ഇങ്ഗ്ളിഷ് ക്ളാസിക്ക്സ് വായിക്കാൻ മാത്രം ആവുന്ന ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനം ആണ്. അതാണെങ്കിൽ Tellicherry പോലുള്ള ചില ഇടങ്ങളിലെ ചില ആളുകൾക്ക് മാത്രമാണ് മലബാറിൽ ഉണ്ടായിരുന്നത്.
പ്രാദേശിക ഭൂജന്മികൾ ഇങ്ഗ്ളിഷ് ഭരണത്തിൽ നിന്നും വിദ്യാഭ്യാസ Grant കൈവശപ്പെടുത്തി പ്രാദേശിക ഭാഷാ സ്കൂളുകൾ സൃഷ്ടിച്ച്, സാമൂഹികമായി വിധേയത്വം പുതിയ തലമുറയിൽ അടച്ചേൽപ്പിക്കുകയാണ് ചെയ്തത്. ഈ വിധം പഠിച്ചു വളരുന്നവരോട് ഇങ്ഗ്ളിഷ് ഭരണത്തിന് നേരിട്ട് ആശയവിനിമയം ചെയ്യാനും അവർ ചെയ്യുന്ന കാര്യങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങൾ മനസ്സിലാക്കിക്കൊടുക്കാനും ആവില്ലതന്നെ.
കാരണം ഫ്യൂഡൽ ഭാഷകളിൽ പഠിച്ചു വളരുന്നവർക്ക് ഓര് മഹാത്മവും, ഓൻ ഹീനവ്യക്തിയും ആണ് എന്ന തിരിച്ചറിവാണ് സ്കൂളുകളിൽ നിന്നും ലഭിക്കുക. ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യ രചനകൾക്ക് കീറക്കടലാസിന്റെ വിലമാത്രമേ ഇവർക്ക് നൽകാൻ ആവുള്ളു.
ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിൽ സൃഷ്ടിച്ച പൊല്ലാപ്പുകളിൽ ഒരു പ്രധാനപ്പെട്ട ഒന്നാണ് ഹിന്ദുമതം എന്ന പുതിയ സാമൂഹിക വാസ്തവം.
പാരമ്പര്യമായി ഹിന്ദുമതവും അതിലെ എല്ലാവിധ കാര്യങ്ങളും ബ്രാഹ്മണ പൈതൃകത്തിൽ പെട്ടവയാണ്. അതേ സമയം ബ്രാഹ്മണർക്ക് കീഴിൽ പെട്ടുപോയവർക്ക് അവരവരുടേതായ പലവിധ ഷാമനിസ്റ്റിക്ക് ആദ്ധ്യാത്മികതയോ അതുമല്ലായെങ്കിൽ മറ്റ് എന്തെങ്കിലും ദൈവവിശ്വാസമോ ഉണ്ടായിരുന്നിരിക്കാം.
അനേകം നൂറ്റാണ്ടുകളോളം ബ്രാഹ്മണ മതത്തിനെ കീഴിൽ നിന്നും നോക്കിക്കണ്ട്, ബ്രാഹ്മണ ആരാധനാ സവിശേഷതകൾ കീഴ്ജനങ്ങളും അവരുടെ ആദ്ധ്യാത്മികതയിലേക്ക് പകർത്തിയിരിക്കാം. എന്നാൽ അവർ ബ്രാഹ്മണ പൈതൃകത്തിൽ വരുന്നവർ അല്ലതന്നെ.
ഇങ്ങിനെ നോക്കുമ്പോൾ, ബൃട്ടിഷ്-ഇന്ത്യയിൽ വളരെ വ്യാപകമായി പടർന്നുകിടന്നിരുന്ന ഒരു സാമൂഹിക യാഥാർദ്ധ്യമാണ് ബ്രാഹ്മണ ജനം. ഇവരിൽ തന്നെ പലരും തമ്മിൽത്തമ്മിൽ വ്യത്യസ്തരായിരുന്നുവെങ്കിലും, ഇവരിൽ പലവിധ പൊതുവായുള്ള ആദ്ധ്യാത്മിക പാരമ്പര്യങ്ങൾ ഉള്ളതിനാൽ, ബൃട്ടിഷ്-ഇന്ത്യയിൽ പലയിടത്തും പടർന്നുകിടക്കുന്ന ഒരു വള്ളിയായി ബ്രാഹ്മണമതം പടർന്നുപിടിച്ചിരുന്നു.
ഈ ബ്രാഹ്മണ യാഥാർത്ഥ്യത്തിന് കീഴിൽ പലവിധ വിധേയത്വ നിലവാരങ്ങളിൽ ജീവിച്ചിരുന്ന അനേകം വ്യത്യസ്ത ജനവംശങ്ങളെ ഇങ്ഗ്ളിഷ്-ഭരണം ഹിന്ദുക്കളായി ഔപചാരികമായി രേഖപ്പെടുത്തിത്തുടങ്ങിയത്, ബൃട്ടിഷ്-ഇന്ത്യയിൽ പടർന്നു കിടക്കുന്ന ബ്രാഹ്മണ വള്ളിക്ക് പുഷ്ടിയും ശക്തിയും വ്യാപ്തിയും നൽകിയിരിക്കാം. എന്നാൽ ഇത് ബ്രാഹ്മണ മത പൈതൃകത്തിന്റെ കഥകഴിച്ചു എന്നതും വാസ്തവം തന്നെ.
കീഴ്ജനം എന്ന നിലയിൽ പെട്ടവരിൽ സ്വാഭാവികമായും കാണപ്പെടുന്ന പലവിധ പെരുമാറ്റ സവിശേഷതകളും ഈ പുതിയ ബ്രാഹ്മണ മതത്തിന്റെ ഭാഗമായി പുതുതായി ചേർന്നിരിക്കാം.
ഈ വിധം ഒരു വൻ സാമൂഹിക വാസ്തവം വൻ ശക്തിയോടുകൂടി വളർന്നുവന്നത് ബൃട്ടിഷ്-ഇന്ത്യയുടെ സാമൂഹിക യാഥാർത്ഥ്യത്തിൽ വൻ പ്രശ്നങ്ങൾ തന്നെ സൃഷ്ടിച്ചിരിക്കാം.
മുഹമ്മദീയരിലും പലവിധ വരേണ്യ ജനവംങ്ങളും അവർക്ക് കീഴിൽ ഉള്ള ജനവംശങ്ങളും ഇസ്ലാമിക മേൽവിലാസത്തിൽ ഉണ്ടായിരുന്നിരിക്കാം.
പണ്ട് കാലങ്ങളിൽ വ്യത്യസ്ത ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളിലെ വരേണ്യർ തമ്മിലാണ് സൌഹൃദം നിലനിൽക്കുക. അവരോരോരുത്തരുടേയും കീഴ്ജനത്തെ അവർ വളരെ കരുതലോടുകൂടിയാണ് വീക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുക.
എന്നാൽ ഹിന്ദുക്കൾ എന്ന രീതിയിൽ ഒരു പക്ഷത്തുള്ള ആളുകൾ ഒരു പിരമിഡുമാതിരിയുള്ള മേൽവിലാസത്തിൽ വന്നപ്പോൾ, ഇസ്ലാം എന്ന മേൽവിലാസത്തിൽ മറ്റുള്ളവരും ഒന്നിച്ചിരിക്കാം. ഇതിൽ ഇസ്ലാം എന്ന കൂട്ടരിലാണ് കുറച്ചുകൂടി സംഘടനാ ശക്തി വളർന്നിരിക്കുക. ഇതിന് പലകാരണങ്ങളും കണ്ടേക്കാം. അതിലേക്കൊന്നും ഇപ്പോൾ പോകുന്നില്ല.
ബൃട്ടിഷ്-ഇന്ത്യയിൽ വടക്കൻ ഭാഗങ്ങളിൽ കോൺഗ്രസ് എന്നത് മുഹമ്മദീയരുടെ താൽപ്പര്യങ്ങൾക്ക് എതിരാണ് എന്ന ഒരു ചിന്താഗതിതന്നെ വളർന്നുവന്നിരുന്നു.
മുഹമ്മദ് അലി ജിഹ്ന എന്ന മുഹമ്മദീയ കോൺഗ്രസ് പ്രവർത്തകൻ 1920 ഡിസംബർ മാസത്തിൽ നാഗ്പൂരിൽ വച്ച് നടന്ന Indian National Congressസിൽ പ്രസംഗിക്കുകയായിരുന്നു. അതേ സ്റ്റേജിൽ മോഹൻദാസ് ഗാന്ധിയും ഇരിക്കുന്നുണ്ടായിരുന്നു. ഗാന്ധിയെ ഒഴിവാക്കാൻ പറ്റാത്ത രീതിയിൽ വളർന്നു വന്നുകൊണ്ടിരിക്കുന്ന കാലം.
സ്വന്തം മീഡിയാ സൌകര്യങ്ങളും ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരിൽ ചിലരുടെ പിന്തുണയും പോരാത്തതിന്, ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ നേരിട്ട് കാണാനും അവരെ പേര് വിളിച്ച് സംസാരിക്കാനും മറ്റും പറ്റുന്ന ഗാന്ധി ചില്ലറക്കാരൻ അല്ലതന്നെ.
സ്വയം ഒരു മഹാത്മാവും ജീയും ആയി വളർന്ന് വായനക്കാരുടെ മനസ്സിൽ സ്ഥാപിതമായിരിക്കാം ഗാന്ധി. ഭരണയന്ത്രിത്തിന്റെ ഏറ്റവും മുകളിൽ ഇരിക്കുന്ന ഇങ്ഗ്ളിഷുകാരെ പേരുവിളിച്ച് സംബോധന ചെയ്യാൻ സാധാരണക്കാരിൽ പലർക്കും പറ്റില്ലതന്നെ. കാരണം ഭരണയന്ത്രത്തിൽ ഏതാണ്ട് 99.999999 ശതമാനം ഉള്ള ആളുകളും പ്രാദേശികരാണ്. അവർ സാധാരണക്കാരെ അടിച്ചമർത്തിത്തന്നെയാവും നിലനിർത്താൻ ശ്രമിക്കുക.
മുഹമ്മദ അലി ജിഹ്നയും വൻ വ്യക്തി തന്നെ. എന്നാൽ പിതാവ് ധനികനായ വ്യാപാരിയാണ്. ഗാന്ധിയുടെ പിതാവിനെപ്പോലെ തൊട്ടടുത്ത രാജ്യത്തിലെ പ്രധാന മന്ത്രിയായിരുന്ന വ്യക്തിയല്ല. ഈ വ്യത്യാസം നിലനിൽക്കുന്നുണ്ട്.
ജിഹ്നയും ഇങ്ഗ്ളണ്ടിൽ പഠിച്ച വ്യക്തിയാണ്. അതിനാൽ തന്നെ ഈ ആൾക്കും ഇങ്ഗ്ളിഷിൽ വൻ പ്രാവീണ്യം കാണും എന്നത് വാസ്തവം തന്നെ.
ജിഹ്ന സ്റ്റേജിൽ കയറി പ്രസംഗിച്ചു തുടങ്ങി. പ്രസംഗം ഇങ്ഗ്ളിഷിൽ ആയിരിക്കാനാണ് സാധ്യത. ഗാന്ധിയെ പരാമർശിക്കാതിരിക്കാൻ ആവില്ലതന്നെ.
എല്ലാരും മഹാത്മാ ഗാന്ധിയെന്നും ഗാന്ധിജിയെന്നും മാത്രം പറയുന്ന ഒരു വേദി.
ആലോചിക്കുക. എല്ലാരും ബാലൻ മാഷ് എന്ന് ആദരവുപൂർവ്വം പരാമർശിക്കുന്ന ഒരു വേദി. പ്രസംഗിക്കാൻ വരുന്നത് ഈ വ്യക്തിയുടെ അണിയല്ല. മാത്രവുമല്ല, പ്രസംഗം ഇങ്ഗ്ളിഷിലുമാണ്. ഈ ആൾ പറയുന്ന വാക്ക് Mr. Balan Nair എന്നോ Mr. Balan എന്നോ ആയിരിക്കും എന്ന് ചിന്തിക്കുക. എന്തായിരിക്കും കഥ?
ഇതുതന്നെയാണ് അന്നും സംഭവിച്ചത്. ഇങ്ഗ്ളിഷ് ഭാഷാ സ്വാധീനത്തിൽ വരാതെ പ്രാദേശിക വൻ വ്യക്തികളുടെ അടിയിൽ പടിച്ചുനിർത്തപ്പെട്ട ഒരു വൻ കൂട്ടം ജനം ബൃട്ടിഷ്-ഇന്ത്യയിൽ അന്നും ഉണ്ടായിരുന്നു. ഇവരുടെ ദിവ്യരായി സ്വയം സ്ഥാനീകരിച്ച വ്യക്തികളിൽ ഒന്ന് ഗാന്ധിയാണ്.
മുഹമ്മദ് അലി ജിഹ്ന ഇങ്ഗ്ളണ്ടിൽ പഠിച്ച വ്യക്തി ആയതിനാൽ, ഈ ആൾക്ക് ഗാന്ധിയോട് ഈ പ്രാദേശിക കീഴ്ജനങ്ങളുടെ അടിയാളത്ത മാനസികാവസ്ഥ ഉണ്ടാവില്ല.
പ്രസംഗത്തിനിടയിൽ വച്ച് ജിഹ്ന ഗാന്ധിയെ പരാമർശിച്ചത് Mr. Gandhi എന്ന രീതിയിൽ ആണ്. കാണികളിൽ കുറേ പേർ ഗാന്ധിയുടെ അണികൾ ആണ്. ഈ അണികൾ ഇല്ലായെങ്കിൽ ഗാന്ധിക്ക് പ്രസക്തിയില്ലതന്നെ. ആ കാരണത്താൽ ദക്ഷിണേഷ്യയിൽ അണികൾ ഇല്ലാത്തിടത്ത് ഗാന്ധിയുടെ സാന്നിദ്ധ്യവും കുറവായിരുന്നിരിക്കാം.
ഗാന്ധിയുടെ അണികൾ വൻ ഒച്ചപ്പാടുണ്ടാക്കി. ഗാന്ധിയെ മഹാത്മാവ് എന്നും ഗാന്ധിജി എന്നു പരാമർശിക്കണം എന്നുമാണ് അവരുടെ ആവശ്യം.
ഏതാണ്ട് 2000ത്തിന് ചുറ്റുപാടിൽ ഇന്റർനെറ്റിൽ ഈ സംഭവത്തെക്കുറിച്ച് കാണപ്പെട്ട എഴുത്തുകളിൽ, ഈ ഒച്ചപ്പാട് നടക്കുന്ന സമയം ഗാന്ധി അനങ്ങിയില്ലായെന്നും, അണികൾ ജിഹ്നയെ കൈകാര്യം ചെയ്തു, സ്റ്റേജിൽ നിന്നും പറഞ്ഞയച്ചുവെന്നുമാണ് കാണപ്പെട്ടിരുന്നത്.
എന്നാൽ അതിന് ശേഷമുള്ള വർഷങ്ങളിൽ ഇന്റർനെറ്റിൽ പലതും വെള്ളപൂശിത്തുടങ്ങിയത് ഈ എഴുത്തുകാരൻ ശ്രദ്ധിച്ചിരുന്നു.
ഇപ്പോൾ കാണപ്പെടുന്ന എഴുത്തുകൾ പ്രകാരം, ഗാന്ധി അണികളെ സമാധാനിപ്പിച്ചുവെന്നും, താൻ ഒരു മഹാത്മാവ് അല്ലായെന്നും എഴുന്നേറ്റ് നിന്ന് അവകാശപ്പെട്ടുവെന്നും ആണ് കാണുന്നത്.
പിന്നോക്ക ജനങ്ങളുടെ കുട്ടികൾക്ക് ഇങ്ഗ്ളിഷ് പഠിക്കാനായി ഒരു സൌകര്യം ചെയ്തുകൊടുത്തുവെന്നോ, അതുപോലുള്ള മറ്റെന്തെങ്കിലും ചെയ്തു വെന്നോ അല്ല ഗാന്ധിയെ മഹാത്മാവാക്കിയത്. പകരം വെറും പൊള്ളയായ വാക്ക് കോഡുകൾ ആണ്.
മുകളിൽ പരാമർശിച്ച സംഭവം ഒരു ചെറിയ സംഭവമാണ്. ബൃട്ടിഷ്-ഇന്ത്യയിലെ 99.9999999 ശതമാനം ആളുകളും അത് അന്നും അറിഞ്ഞിട്ടുണ്ടാവില്ല. ഈ വിധ ചെറിയചെറിയ മീറ്റിങ്ങുകൾക്ക് കാര്യമായ പ്രസക്തി ഉണ്ടാക്കിക്കൊടുത്തത് ഇങ്ഗ്ളിഷ് ഭരണം കൊണ്ടുവന്ന ജനാധിപത്യം ആണ്.
അതിന് ശേഷം ബൃട്ടിഷ്-ഇന്ത്യയെ തെരുവിലെറിഞ്ഞ് പ്രാദേശിക രാഷ്ട്രീയക്കാർക്ക് കൈവശപ്പെടുത്താൻ British Labour Party ഭരണം സൌകര്യപ്പെടുത്തിയിതും ഈ വിധ നിസ്സാര മീറ്റിങ്ങുകൾക്ക് ചരിത്ര എഴുത്തുകളിൽ വൻ പ്രാധാന്യം നൽകുകയും ചെയ്തു. അല്ലായെങ്കിൽ നാഗ്പൂരിലേയും ലക്നൌവിലേയും മറ്റും ചെറിയ ചെറിയ മീറ്റിങ്ങുകൾക്ക് ബൃട്ടിഷ്-മലബാറിൽ എന്താണ് പ്രസക്തി?
മുഹമ്മദ് അലി ജിഹ്ന All-India Muslim Leagueഗിൽ അംഗത്വം എടുത്തത് 1913ൽ ആണ്. എന്നാൽ മുകളിൽ നൽകിയ സംഭവം ജിഹ്നയെ അതിലേക്ക് കൂടുതൽ ആകർഷിച്ചിരിക്കാം.
2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ
3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള
4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി
6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും
8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി
9. മലബാറിലെ മാപ്പിള സംഘടനകളുടെ
10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ
11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള
12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത
13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്
14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ
16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ
17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ
18. കാര്യവിവരം ഇല്ലാതെയുള്ള ഒരു
19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം
20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ
21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്
22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ
23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ
24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി
25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ
26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു
27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം
28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ
29. മാപ്പളിമരോട് Malabar Manualലിൽ ഒരു
31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം
32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ
33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്
34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള
35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി
36. 180° എതിർ കൊണുകളിൽ നിൽക്കുന്ന
37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം
39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന
40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ
41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു
42. കാഴ്ചപ്പാടുകളിലെ വ്യത്യാസം
43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ
44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ
45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്
46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്
47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള
48. ഉന്നത വിവരമുള്ളവർ നടത്തുന്ന