ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്
9. മലബാറിലെ മാപ്പിള സംഘടനകളുടെ demandറ്റുകൾ
Political pragmatism എന്ന ഒരു വാക്ക്പ്രയോഗം ഇങ്ഗ്ളിഷിൽ ഉണ്ട്. pragmatism എന്ന വാക്കിന്റെ അർത്ഥം ഈ വിധം കൊടുത്തുകാണുന്നു:
പ്രയോജനത്തെ അടിസ്ഥാനമാക്കി മൂല്യം നിർണ്ണയിക്കുന്ന തത്ത്വചിന്താ പദ്ധതി.
എന്നുവച്ചാൽ, പ്രഖ്യാപതിമായ നയത്തിനോട് കാര്യമായ കൂറൊന്നും നിലനിൽക്കില്ലാ എന്ന് അർത്ഥം. അപ്പപ്പോഴുള്ള കാര്യപ്രാപ്തിക്കായി നയത്തിൽ മാറ്റം വരുത്താം എന്ന്.
വോട്ട് രാഷ്ട്രീയത്തിൽ എന്തും ചെയ്തും പറഞ്ഞും ആളുകളുടെ പിന്തുണയും വോട്ടും ശേഖരിക്കുക. ആളുകൾക്ക് അപ്പപ്പോഴുള്ള കാര്യങ്ങൾ മാത്രമേ മനസ്സിൽ തങ്ങി നിൽക്കുള്ളു. അതിനാൽ തന്നെ ഈ വിധമായുള്ള മാറ്റിപ്പറയലുകളും മറ്റും മറവിയിലേക്ക് മായും.
ഇങ്ഗ്ളിഷ് ഭരണം മലബാറിൽ ജനാധിപത്യവും തിരഞ്ഞെടുപ്പും മറ്റും കൊണ്ടുവന്നപ്പോൾ, ആദ്യകാലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ബൃട്ടിഷ്-ഇന്ത്യയെ വടക്കൻ പ്രദേശങ്ങളിലുള്ള രാഷ്ട്രീയ നേതാക്കൾക്ക് വിട്ടുകൊടുക്കണം എന്ന ഉദ്ദേശത്തോടുകൂടിയുള്ള സ്വതന്ത്ര്യം ആവശ്യപ്പെടൽ ഇല്ലായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.
എന്നാൽ ഏതാണ്ട് 1945 ആയപ്പോഴേക്കും ഈ ഒരു ആവശ്യപ്പെടൽ ഒരു രാഷ്ട്രീയ മുതലെടുപ്പ് നയമായി കോൺഗ്രസ് കൈവരിച്ചിരുന്നു. കോൺഗ്രസും ഗാന്ധിയും തമ്മിൽ എത്രാമാത്രം ബന്ധമുണ്ടായിരുന്നുവെന്ന് അറിയില്ല. എന്നാൽ പലയിടങ്ങളിലും ഗാന്ധിയുടെ പേർ പരന്നു കഴിഞ്ഞിരുന്ന സ്ഥിതിക്ക്, ആ പേരിനെ തഴയാൻ കോൺഗ്രസ് രാഷ്ട്രീയക്കാർ ധൈര്യപ്പെടില്ലാ എന്നാണ് മനസ്സിലാക്കേണ്ടത്.
ബൃട്ടിഷ്-മലബാറിലെ രാഷ്ട്രീയക്കാരിൽ ഉപദ്വീപിന്റെ വടക്കൻ പ്രദേശങ്ങളോടു ഒരു അടിയാളത്ത ഭാവം വളർന്നുവന്നിരുന്നു എന്നു തോന്നുന്നു.
ദക്ഷിണ മലബാറിലേയും ഉത്തര മലബാറിലേയും മുഹമ്മദീയരും ഈ രാഷ്ട്രീയക്കളിയിൽ സാവധാനത്തിൽ കുടുങ്ങിത്തുടങ്ങിയിരുന്നു.
ഈ രണ്ട് വ്യത്യസ്ത മലബാറുകളിലും മുഹമ്മദീയരിൽ തമ്മിൽ ചില കാര്യങ്ങളിൽ വ്യത്യസ്ത രാഷ്ട്രീയ ഭാവമാണ് വളർന്നുവന്നത് എന്നും തോന്നുന്നു.
ബൃട്ടിഷ്-ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിൽ കോൺഗ്രസിന് ഒരു മുസ്ലിം വിരുദ്ധ ഭാവം ഉണ്ട് എന്ന ചിന്താഗതി, മലബാറിലേക്ക് സാവധാനത്തിൽ കോൺഗ്രസിനോടൊപ്പം കടന്നുവന്നിരുന്നു പോലും.
ഈ വിധമായുള്ള ചിന്താഗതി ജനങ്ങളിൽ അടിച്ചേൽപ്പിച്ചത് ഇങ്ഗ്ളിഷ് ഭരണം ആണ് എന്ന വിഡ്ഢിത്തം ഇന്ന് ഔപചാരിക ചരിത്രത്തിൽ കാണാൻ പറ്റിയേക്കാം.
യഥാർത്ഥത്തിൽ ഇങ്ഗ്ളിഷ് ഭരണത്തിന് എന്താണ് ചെയ്യേണ്ടത് എന്ന് പലകാര്യങ്ങളിലും വ്യക്തമായി തീരുമാനം എടുക്കാൻ തന്നെ പ്രായസം ആയിരുന്നു. ജനാധിപത്യവും തിരഞ്ഞെടുപ്പും അസംബ്ളി അംഗത്വവും പ്രാദേശിക ബോഡ് അംഗത്വവും മറ്റും വന്നതോടുകൂടി, ഈ ഉപദ്വീപിൽ ഉറങ്ങിക്കിടന്നിരുന്ന പല നിസ്സാര വർഗ്ഗീയ മനോഭാവങ്ങൾക്കും ഉണർവ്വും ഉത്തേജനവും ജനിച്ചു തുടങ്ങിയിരുന്നു.
വർഗ്ഗീയമായി ചിന്തിക്കാൻ പ്രേരണ നൽകുന്ന പലകാര്യങ്ങളും ഉണ്ടായിരിക്കാമെങ്കിലും, ഇവയെ മുതുലാക്കി പല രാഷ്ട്രയകളിക്കാരും ആളുകളെ സ്വന്തം അണികളായി ശേഖരിക്കാൻ ശ്രമിച്ചിട്ടുണ്ടാവാം.
1919ൽ തന്നെ local കൌസിലുകളിലേക്കും provincial കൌസിലുകളിലേക്കും മുഹമ്മദീയർക്ക് സ്വന്തമായുള്ള സമ്മതിദായക വിഭാഗം (separate electorate) എന്ന ആശയം ഇങ്ഗ്ളിഷ് ഭരണം അംഗീകരിച്ചിരുന്നു. എന്നുവച്ചാൽ ഒരു നിശ്ചിത ശതമാനം സീറ്റുകൾ മുഹമ്മദീയർക്ക് നിശ്ചയമായും ലഭിക്കും. ഈ വിധം ചെയ്തില്ലായെങ്കിൽ, മുഹമ്മദീയർക്ക് local councilലുകളിലും provincial councilലുകളിലും യാതോരു പ്രാതിനിധ്യവും ലഭിക്കില്ലാ എന്ന് മുഹമ്മദീയർക്ക് ന്യായമായും വെപ്രാളം ഉണ്ടായിരുന്നിരിക്കാം.
ബൃട്ടിഷ്-ഇന്ത്യയിലെ ജനങ്ങൾ ഒട്ടുമിക്കതും ഇങ്ഗ്ളിഷ് ഭരണത്തിനെ അനുകൂലിക്കുന്ന ആ അവസരത്തിൽ, ഈ വിധം ജനാധിപത്യം കൊണ്ടുവന്നത് ജനങ്ങളെ ഭിന്നിപ്പിക്കുകയും അവരിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന തമ്മിൽത്തമ്മിൽ ഉള്ള വിശ്വാസക്കുറവും പേടികളും ആളിപ്പടരാൻ കാരണമാക്കി എന്നതാണ് വാസ്തവം.
ഇങ്ഗ്ളണ്ടിലെ വിഢ്ഡികളായ അക്കാഡമിക്ക് ജീനിയസുകൾക്ക് മനസ്സിലാകുന്നില്ല, ഈ ജനാധിപത്യം എന്ന ആശയം ബൃട്ടിഷ്-ഇന്ത്യയിലെ ഇങ്ഗ്ളിഷ് ഭരണത്തിന്റെ ഉന്നത മൂല്യങ്ങലേയും ലക്ഷ്യങ്ങളേയും നിർവ്വീര്യമാക്കും എന്നത്.
എണ്ണത്തിൽ വളരെ തുച്ഛം മാത്രമുള്ള ഭരണയന്ത്രത്തിന്റെ തലപ്പത്ത് ഇരിക്കുന്ന ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ തന്നെ സ്വന്തം നിലയിൽ ഭരണം തുടർന്നാൽ എന്താണ് മോശമായി സംഭവിക്കുക എന്ന് ആരെങ്കിലും കാര്യമായി ചിന്തിച്ചിരുന്നു എന്നു തോന്നുന്നില്ല. കാരണം, ചിന്തിക്കാനും വാചകമടി കസർത്തുകളിൽ പങ്കെടുക്കാനും പാഴ്സമയം ഉള്ള ഈ ഉപദ്വീപിലെ ഉന്നത കുടുംബക്കാരായാ കൂട്ടർക്ക് ഈ ജനാധിപത്യവും തിരഞ്ഞെടുപ്പും മറ്റും വൻ ആഘോഷങ്ങളായി തോന്നിയിരിക്കാം.
1920 ആയപ്പോഴേക്കും മലബാറിൽ മതാടിസ്ഥാനത്തിൽ വോട്ട് ചോദിക്കുന്ന ഏർപ്പാട് തന്നെ വന്നുതുടങ്ങിയിരുന്നു.
മാതൃഭൂമി എന്ന മലയാളം പത്രത്തിൽ അന്ന് വന്ന ഒരു പരസ്യം കാണുക. Madras Legislative Assemblyയിലേക്കുള്ള 1923ലെ തിരഞ്ഞെടുപ്പിലേക്കാണ് ഇത്. ഇങ്ഗ്ളിഷ് പരിഭാഷയാണ് എന്ന് തോന്നുന്നു. മലബാറിലെ മുഹമ്മദീയരോടാണ്:
QUOTE: 'Since I have got good command over English and Hindusthani and a thorough knowledge in Islam and its tenets, I am able to object to any move on the part of government that may turn to be tantamount to the interest of Islam.
Hence, I request the Muslims, who are serious about the well being of the Muslim community, to cast your vote in favour of me'. END OF QUOTE
മലബാറിൽ മുസ്ലിം ലീഗിന് കാലുറപ്പിക്കാൻ പറ്റുന്നതിന് മുൻപ് തന്നെ മുസ്ലിം ഐക്യ സംഘം, അവരുടെ 1925 ജൂൺ 4ലിന് Calicutറ്റിൽ വച്ചു നടന്ന കോൺഫ്രൻസിൽ ഒരു പ്രമേയം പാസാക്കുകയുണ്ടായി. Madras Legislative Assemblyയിൽ ഉള്ളതു പോലെ, District ബോഡുകളിലും Taluk ബോഡുകളിലും മുഹമ്മദീയർക്ക് സ്വന്തമായുള്ള electorate ഉണ്ടാക്കേണം എന്ന്.
Calicutറ്റിലെ Jamiyyathul Iqwan Sangamവും ഇതേ ആവശ്യം പ്രകടിപ്പിച്ചിരുന്നു. 1931ൽ Tellicherryയിൽ വച്ചു നടന്ന ആദ്യത്തെ Kerala Muslim Conferenceസിലും ഇതേ പ്രമേയം പാസാക്കപ്പെട്ടു. ഇവിടെ വായനക്കാരൻ കാണാൻ വിട്ടുപോയേക്കാവുന്ന ഒരു കാര്യമാണ് Kerala എന്ന പദം പ്രയോഗം. മലബാറിനെ തിരുവിതാംകൂറുമായി കുഴച്ചു തുടങ്ങിയതിന്റെ പല അടയാളങ്ങളിൽ ഒന്നായിരിക്കാം ഇത്.
മലബാറിൽ പലപല വ്യത്യസ്ത പുറം ദേശ താൽപ്പര്യങ്ങളും തിരിഞ്ഞുകളിക്കുന്നുണ്ടായിരുന്നു. അവരിൽ പലതും മലബാറിനെ തിരുവിതാംകൂറിനോട് കൂട്ടികെട്ടാനുള്ള പുറപ്പാടിലും ആയിരുന്നു.
Calicut Muslim Majlis Committee ആവശ്യപ്പെട്ടത് കുറച്ച് വ്യത്യസ്തമായ ഒരു കാര്യമായിരുന്നു. Madras Legislative Assemblyയിൽ മലബാറിലെ മാപ്പിളമാരുടെ ജനസംഘ്യാ അനുപാതത്തിൽ അവർക്ക് പ്രാതിനിധ്യം നൽകേണം എന്നായിരുന്നു ഇത്.
Kerala Muslim Yuvajana Conference എന്നത് കോൺഗ്രസ് അനുകൂലമായ ഒരു സംഘടനയായിരുന്നു. 1933ൽ Calicutറ്റിൽ വച്ച് പുറപ്പെടുവിച്ച പ്രമേയത്തിൽ അവർ മറ്റൊരു ആവശ്യം പ്രകടിപ്പിച്ചു. Madras Legislative Assemblyയിൽ മുഹമ്മദീയർക്ക് സംവരണം ചെയ്യപ്പെട്ടിരുന്ന 29 സീറ്റിൽ പത്തെണം മലബാറിലെ മാപ്പിളമാർക്കായി മാറ്റിവെക്കേണം എന്ന്.
2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ
3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള
4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി
6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും
8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി
9. മലബാറിലെ മാപ്പിള സംഘടനകളുടെ
10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ
11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള
12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത
13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്
14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ
16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ
17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ
18. കാര്യവിവരം ഇല്ലാതെയുള്ള ഒരു
19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം
20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ
21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്
22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ
23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ
24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി
25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ
26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു
27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം
28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ
29. മാപ്പളിമരോട് Malabar Manualലിൽ ഒരു
31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം
32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ
33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്
34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള
35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി
36. 180° എതിർ കൊണുകളിൽ നിൽക്കുന്ന
37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം
39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന
40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ
41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു
42. കാഴ്ചപ്പാടുകളിലെ വ്യത്യാസം
43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ
44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ
45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്
46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്
47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള
48. ഉന്നത വിവരമുള്ളവർ നടത്തുന്ന