top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ

13. ഒരു രോഗബാധപോലെ നിലനിന്നിരുന്ന ഒരു മാനസികഭാവം

മൈസൂറുകാരുടെ ഭരണം അവസാനിച്ചതോടുകൂടി, കുറച്ചുകാലത്തോളം ഇങ്ഗ്ളിഷ് കമ്പനിയും നാട്ടുരാജാക്കളും തമ്മിൽ പങ്കാളികളായി രണ്ടു മലബാറുകളിലും ഭരണം നടത്തിയിരുന്നു.


നേരത്തെ സൂചിപ്പിച്ച ദക്ഷിണ മലബാറിലെ രണ്ട താലൂക്കുകളിൽ ഒരു വൻ തലവേദന തന്നെ ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവന്നിരുന്നു. മൈസൂർ ഭരണകാലത്ത് തിരുവിതാംകൂറിലേക്ക് ജീവനും കൊണ്ട് ഓടിപ്പോയ പല ഭൂജന്മികളും തിരിച്ചുവന്നു. അവർ വന്നപ്പോൾ കാണുന്നത്, അവരുടെ സ്വത്തെല്ലാം പല മാപ്പിള കർഷകർ കൈവശപ്പെടുത്തി സ്വന്തമായും മറ്റും കൃഷി ചെയ്യുന്നതായാണ്.


ഈ കൂട്ടർ വ്യക്തമായും കീഴ് ജന വ്യക്തികൾ ആണ് എന്ന ബോധ്യം ഉണ്ടായത് കൊണ്ടാവാം പഴയ ഭൂജന്മികളും ഇവരും തമ്മിൽ സംസാരിച്ച് അങ്ങോട്ടും ഇങ്ങോട്ടും വിട്ടുവീഴ്ചകൾ ചെയ്തുകൊണ്ട് കാര്യങ്ങളെ മയപ്പെടുത്താൻ ആയില്ല.


വ്യത്യസ്ത സാമൂഹിക നിലവാരങ്ങളിൽ ഉള്ളവർ തമ്മിൽ ഒന്ന് സംസാരിച്ച് പ്രശ്നങ്ങൾ ഒതുക്കിത്തീർക്കുന്നതിൽ പല തടസ്സങ്ങളും സൃഷ്ടിക്കാൻ സൌകര്യം നൽകുന്ന ഭാഷകൾ ആണ് ഫ്യൂഡൽ ഭാഷകൾ. പ്രത്യേകിച്ചും കീഴ് സ്ഥാനക്കാർ അതിരുകടന്ന ഉന്നത വ്യക്തിത്വം പ്രകടിപ്പിക്കാൻ ശ്രമിച്ചാൽ.


ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരും എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തിൽ വിഷമിച്ചു. ആ പ്രദേശത്തുള്ള ഇങ്ഗ്ളിഷ് ഭരണ superintendentആയ Mr Stevens ഭൂമി മാപ്പിള കർഷകരുടെ കൈവശം നിലനിർത്തണം എന്ന് ശുപാർശചെയ്തു.


എന്നാൽ ഈ ഒരു ശുപാർശ ഇങ്ഗ്ളിഷ് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർക്ക് സമ്മതിച്ചുകൊടുക്കാൻ പ്രയാസം നേരിട്ടു. കാരണം, കമ്പനിയുടെ ഭരണനയം തന്നെ justice and true policy (നീതിയും സത്യസന്ധതയും എന്ന നയം) എന്നതാണ് എന്നതുകൊണ്ടുതന്നെ.


11 September 1787ന് മുൻപ് മാപ്പിളമാർ കൈവശപ്പെടുത്തിയ ഭൂമി അവർക്ക് കൈവശം വെക്കാം എന്നും, അതിനു ശേഷം കൈവശപ്പെടുത്തിയ ഭൂമി ഭൂജന്മികൾക്ക് തിരിച്ചു നൽകണമെന്നും കമ്പനി തീരുമാനിച്ചു.


ഇവിടെ എടുത്തു പറയേണ്ടത്, കുഞ്ഞാലി മരക്കാർ കുടുംബവുമായി വൻ ബന്ധം ഉണ്ട് എന്ന് ഇന്ന് പറയപ്പെടുന്ന സാമൂതിരി കുടുംബം ഈ വിധം തിരുവിതാംകൂറിൽ നിന്നും തിരുച്ചു വന്നവരിൽ പെടും. സാമൂതിരി കുടുംബം ബ്രാഹ്മണ പക്ഷ ഭൂജന്മികളോടാണ് കൂറ് പ്രകടിപ്പിച്ചത്.


QUOTE: The Zamorin of Calicut, it was noted that his feelings were “for the Nairs, Namburis and Brahmins, who returned with him from banishment in Travancore, END OF QUOTE.


ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥർ മറ്റൊരു പ്രശ്നവും നേരിട്ടു. ഇങ്ഗ്ളിഷ് കമ്പനിക്ക് കൃഷി ചെയ്യുന്ന യഥാർത്ഥ കർഷകരുമായും അവരുടെ അടിമ ജനവുമായും നേരിട്ട് ഒരു ബന്ധത്തിന് സാധ്യതയില്ലായിരുന്നു. കാരണം പ്രാദേശിക രാജാക്കളും അവരുടെ ഉദ്യോഗസ്ഥരും ഇടയിൽ നിന്നിരുന്നു.


QUOTE: Even so, the earliest years of British rule in Malabar saw the influence of the Company’s European servants undermined by that of the Rajas whom they had placed between themselves and the people END OF QUOTE


കൃഷി ഭൂമി കൈവശപ്പെടുത്തിയ മാപ്പിളമാരിൽ നിന്നും ഭൂമി തിരിച്ചെടുത്ത് ബ്രാഹ്മണ പക്ഷ പാരമ്പര്യ ഭൂജന്മിക്ക് തിരുച്ചു നൽകിയതുതന്നെ ഏറനാടിലും വള്ളുവനാടിലും ഇങ്ഗ്ളിഷ് ഭരണം ഹൈന്ദവ പക്ഷത്തിന് അനുകൂലം ആണ് എന്ന ഒരു ധാരണ മാപ്പിളമാരിൽ പരത്തിയിരിക്കാം. അതേ സമയം ഹൈന്ദവ പക്ഷ രാജാക്കളുടെ ഉദ്യോഗസ്ഥരുടെ കഠിനമായ പെരുമാറ്റത്തിന്റെ ഉത്തരവാദിത്വവും ഇങ്ഗ്ളിഷ് ഭരണത്തിന് മേൽ ചാർത്താൻ പ്രാദേശിക രാജാക്കളുടെ ഉദ്യോഗസ്ഥർ ശ്രമിച്ചിരിക്കാം.


എന്നിരുന്നാലും, ഇതുകൊണ്ടൊന്നും ആവണം എന്നില്ല ചില മാപ്പിള വ്യക്തികൾ ബ്രാഹ്മണ പക്ഷ വ്യക്തികളെ ആക്രമിച്ചിരിക്കുക. പല ആക്രമണങ്ങളും വളരെ ചെറിയ ഇടങ്ങളിലെ വ്യക്തിപരമായുള്ള പ്രകോപനങ്ങളിലാണ് ആരംഭിച്ചിരിക്കുക. ഇതിൽ പ്രാദേശിക ഫ്യൂഡൽ ഭാഷയ്ക്ക് വൻ പങ്കും ഉണ്ടായിരിക്കാം.


ഇനി മറ്റൊരു കാര്യം പറയാം.


1799ൽ ടിപ്പു സൽത്താൻ യുദ്ധത്തിൽ തോൽക്കുകയും മരണപ്പെടുകയും ചെയ്തത് ദക്ഷിണ മലബാറിലെ ബ്രാഹ്മണ പക്ഷക്കാരിൽ വൻ ആഹ്ളാദം തന്നെ വരുത്തിയിരുന്നു. തൊട്ടടുത്തുള്ള ഒരു വിദേശരാജ്യത്ത് ഒരു ഇസ്ലാമിക ഭരണം ആണ് നിലനിൽക്കുന്നത് എന്നത് ബ്രാഹ്മണ പക്ഷ ഭൂജന്മികൾ മാപ്പിള കീഴ്ജനത്തിനോട് അതി കഠിനമായി പെരുമാറുന്നതിൽ ഒരു നിയന്ത്രണം സ്വമേധയാ നിലനിർത്തിയിരുന്നു.


യഥാർത്ഥത്തിൽ മൈസൂർ രാജാവും അവിടുള്ള ഉദ്യോഗസ്ഥരും ഇസ്ലാമിക പക്ഷവാദികൾ ആയിരുന്നു എന്നുതോന്നുന്നില്ല. കാരണം, അവരുടെ പ്രവർത്തനങ്ങളിൽ അവിടുള്ള ബ്രാഹ്മണർ വരെ പങ്കെടുത്തിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ ദക്ഷിണ മലബാറിൽ ടിപ്പു സുൽത്താൻ ഒരു ഇസ്ലാമിക പക്ഷവാദിയായി ബ്രാഹ്മണ പക്ഷം മനസ്സിലാക്കിയിരിക്കാം. കാരണം ടിപ്പുസുത്താൽ മലബാറിൽ ആക്രമണം നടത്തിയപ്പോൾ,ഏറ്റുമുട്ടിയത് അവിടുള്ള ബ്രാഹ്മണ പക്ഷവും ആയാണ്.


1799ൽ ടിപ്പു സുൽത്താൻ മരണപ്പെട്ടു എന്ന വിവരം സ്വാഭാവികമായും ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ആഘോഷിച്ചിരിക്കാം. ഇതേ ആഘോഷം ബ്രാഹ്മണ പക്ഷവും വളരെ ഉച്ചത്തിലും ആനന്ദത്തിലും കൊണ്ടാടിയപ്പോൾ, ബ്രാഹ്മണ പക്ഷവും ഇങ്ഗ്ളിഷ് കമ്പനിയും ഒരേ പക്ഷക്കാരാണ് എന്ന ഒരു ധാരണയും ദക്ഷിണ മലബാറിൽ മാപ്പിളമാരിൽ പടർന്നിരിക്കാം.


1799ൽ “Jungle Moplah” (കാട്ടു മാപ്പിള) എന്ന രീതിയിൽ പൊതുവായി നിർവ്വചിക്കപ്പെട്ടിരുന്ന ഒരു കൂട്ടം മാപ്പിള മൂപ്പന്മാർ സംഘിടിച്ച് ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങളെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.


ഈ കൂട്ടരിൽ പല നേതാക്കളും ഉണ്ടായിരുന്നു. അവരിൽ പേരെടുത്ത് പറയപ്പെട്ടുകാണപ്പെടുന്നവരിൽ ചിലർ Manjerry Athan Gurikal, Unni Mutta, Chemban Poker തുടങ്ങിയവർ ആണ്.


ഇവരെക്കുറിച്ചുള്ള വിവരത്തിലേക്ക് ഈ എഴുത്തിന് ഇപ്പോൾ പോകാൻ ഉദ്ദേശം ഇല്ല. കാരണം അങ്ങിനെ ചെയ്താൽ ഈ എഴുത്ത് വളരെ നീണ്ടുപോയേക്കാം. എന്നിരുന്നാലും ഈ എഴുത്തുകാരന്റെ ശ്രദ്ധയിൽ പെട്ട ഒരു വാചകം ഇവിടെ ഉദ്ദരിക്കാം.


QUOTE: Quite apart from the obstacle to centralised rebel organisation constituted by the jealousies of the Moplah Muppans, each with his own local power-base, END OF QUOTE


ആശയം : ഈ മാപ്പിള മൂപ്പൻമാർക്കിടയിൽ തമ്മിൽ അഭിപ്രായവിരോധവും കലഹവും മറ്റും വളരെ പെട്ടെന്നുതന്നെ വളർന്നുവന്നിരുന്നു. ഓരോ മൂപ്പനും സ്വന്തം അണികളെ ശേഖരിക്കാനുള്ള വ്യഗ്രതയായിരുന്നു. ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള അസൂയയും മറ്റും ഈ മാപ്പിള കൂട്ടായ്മയെ വളരെ പെട്ടെന്നു തന്നെ തളർത്തിയിരുന്നു.


ഈ കൂട്ടായ്മയുടെ സംഘടിക്കൽ 1799ൽ തുടങ്ങി. ഏതാണ്ട് 1802 ആയപ്പോഴേക്കും ആ കൂട്ടായ്മ നാമാവശേഷം ആയി എന്നു തോന്നുന്നു.


പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ ശിഥിലീകരണ കഴിവിനെ ഇസ്ലാം മതത്തിന് പോലും ഒരു പരിധിക്കപ്പുറം തടയാൻ ആവില്ലതന്നെ. വെറും നിസ്സാരം എന്നു തോന്നിക്കാവുന്ന ഒരു വാക്ക് പറയുകയോ പറഞ്ഞുവെന്ന് മറ്റൊരാൾ അറിയിക്കുകയോ ചെയ്താൽ മതി തമ്മിൽ മസ്തരിക്കുകയും അതേസമയം സംഘടിച്ചു നിൽക്കുകയും ചെയ്യുന്ന വ്യക്തികൾ തമ്മിൽ വിദ്വേഷം ആളിപ്പടരാൻ.


ഈ കൂട്ടയ്മയ്ക്ക് മലബാറിലെ ഉന്നത കുടുംബക്കാരായ ഇസ്ലാം പക്ഷക്കാരുടെ പിന്തുണയുണ്ടായിരുന്നു എന്നും തോന്നുന്നില്ല. ഈ കൂട്ടർ ഒരു തരം പിടിച്ചുപറിക്കാരും മറ്റുമാണ് എന്ന ഒരു ധാരണയും ഉണ്ടായിരുന്നു എന്നു തോന്നുന്നു.


ഇവിടെ എടുത്തുപറയാനുള്ളത്, ദക്ഷിണേഷ്യയിലെ പലപ്രദേശത്ത് മാത്രമല്ല, മറിച്ച് ലോകമെമ്പാടും, ഈ വിധമായുള്ള പല ചെറിയ കൂട്ടായ്മകളും ഇങ്ഗ്ളിഷ് പക്ഷത്തിനെ നേരിട്ടിട്ടുണ്ട്. ദക്ഷിണ മലബാറിലെ ഈ കൂട്ടയ്മയ്ക്കും യഥാർത്ഥത്തിൽ വലിയ ഒരു ആയിസ് ഉണ്ടായിരിക്കാൻ സാധ്യതകാണുന്നില്ല.


അതേ സമയം ഇങ്ഗ്ളിഷ് കമ്പനീ ഉദ്യോഗസ്ഥരിൽ തമ്മിൽത്തമ്മിൽ പിന്നിൽ നിന്നും കുത്താനും സ്വന്തം അണികളെ സ്വരൂപിക്കാനും ആയുള്ള ഒരു മാനസിക ഭാവം ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. അവരിലെ ആരെങ്കിലും സ്വന്തം കൊടി സ്ഥാപിക്കാനോ, സ്വന്തമായുള്ള ഒരു പ്രസ്ഥാനം രൂപീകരിക്കാനോ ശ്രമിച്ചിട്ടുണ്ടെങ്കിൽത്തന്നെ അതു വളരെ വിളരമായുള്ള ഒരു സംഭവം ആയിരിക്കും.


അതേ സമയം ഈ ഉപഭൂഖണ്ഡത്തിൽ ഏത് കൂട്ടായ്മയിലും ഈ ഒരു പ്രശ്നം ഒരു രോഗബാധപോലെ നിലനിന്നിരുന്നു.

1. ഇരുപക്ഷത്തും തീകൊളുത്തി


2. ഹിന്ദി ഇംപീരിയലിസത്തിന്


3. എഴുത്തിന്‍റെ ഒഴുക്കിലേക്ക്


4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും


5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ


6. സമൂഹത്തിൽ സ്ഫോടനാത്മകമായ


7. പരസ്പരവിരുദ്ധങ്ങളായ


8. ഇങ്ഗ്ളിഷ് കമ്പനി, ഭരണം


9. ഏതോ ഒരു അസഹനീയമായ


10. വാക്ക് കോഡുകളിൽ


11. പന്തല്ലൂർ കുന്നിൽ നിന്നും


12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ


13. ഒരു രോഗബാധപോലെ


14. ഞങ്ങളാണ് ഇസ്ലാമിന്‍റെ


15. കോപാവേശത്തെ മതഭ്രാന്തുമായി


16. ചിന്തകളിൽ മാറാല വല പോലുള്ള


17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ


18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും


19. വൻ പോക്കിരിയുടെ സ്വഭാവഗുണം


20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ


21. പ്രാദേശിക ഉന്നതരെ രണ്ടു


22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ


23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ


24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്


25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത


26. വാസ്തവം പറയാൻ ആർക്കും


27. അസഹ്യമായി തോന്നാവുന്ന സാധാരണ


28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ


29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ


30. ഇങ്ഗ്ളിഷ് ഭാഷയുടെ യാതോരു


31. അടിമത്തം ഇങ്ഗ്ളിഷ് ഭാഷാ


32. അടിമത്തത്തെ നിലനിർത്താൻ


33. സാമൂഹീക ഘടനയും സാമൂഹിക


34. ഉദ്യോഗസ്ഥർ ആയാൽ സാമൂഹിക


35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത


36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം


37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ


38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത


39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്


40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ


41. വൻ നിലവാരത്തിലുള്ള മാനസിക


42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന


43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്


44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ


45. English East India Company ഭരണം British-Indiaയിൽ


46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്


47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു


48. പലവിധ എതിർപ്പുകളേയും നേരിട്ടുകൊണ്ട്

bottom of page