ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ
14. ഞങ്ങളാണ് ഇസ്ലാമിന്റെ സംരക്ഷകർ എന്ന ഭാവം
ഇങ്ഗ്ളിഷ് ഭരണത്തിന് ദക്ഷിണ മലബാറിലെ സാമൂഹിക അന്തരീക്ഷത്തെ ഉഴുതുമറിച്ചിട്ട് മുന്നോട്ട് നീങ്ങാൻ ആവില്ല.
ഭൂജന്മികളുടെ കൈവശമാണ് ഭൂമി. ഈ ഭൂമി പലർക്കും പാട്ടത്തിനായി കൊടുത്തിരിക്കുന്നു. ഈ വിധം പാട്ടത്തിന് ഭൂമി എടുത്തവരിൽ നായർമാരും തീയരും മാത്രമല്ല, ധനികരായ മാപ്പിള വ്യക്തികളും ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്.
ഏറനാടിലെ മാപ്പിള ധനികരിൽ ചിലർക്കെങ്കിലും ഹൈന്ദവ പക്ഷ ഭൂജന്മികളോട് മാനസിക വിരോധവും മത്സരബുദ്ധിയും കണ്ടേക്കാം.
ഭൂമിയുടെ അവകാശാവും പാട്ടക്കരാറുകളുടെ സ്വഭവവും മറ്റും ഈ എഴുത്തിൽ പ്രതിപാദിക്കാൻ പറ്റില്ല. കാരണം വായനക്കാരന് അവ വിരസമായ വിവരങ്ങളായി തോന്നാം.
ദക്ഷിണ മലബാറിലെ ഏറനാടിലേയും വള്ളുവനാടിലേയും മാപ്പിള ആക്രമങ്ങളെ ഇങ്ഗ്ളിഷ് ഭരണം ഒന്ന് ശ്രദ്ധയോടുകൂടി വീക്ഷിച്ചപ്പോൾ കണ്ടത്, ഈ വിധമായുള്ള ആക്രമണങ്ങളിൽ എല്ലാം തന്നെ ഷാഹിദ് മാരായി (രക്തസാക്ഷികളായി) മാറാൻ തയ്യാറായി മുന്നോട്ട് വന്നത് സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നിൽ നിൽക്കുന്ന വ്യക്തികൾ ആണ് എന്നതാണ്.
സാധാരണ ഗതിയിൽ സാമൂഹികമായി നേതൃത്വസ്ഥാനങ്ങളിൽ ഉള്ളവർ ആക്രമണങ്ങൾക്ക് നേതൃത്വം കൊടുക്കുകയും അണികൾ ചെന്ന് മരിക്കുകയും ചെയ്യുക എന്നതാണ് ലോകൈകമായുള്ള അക്രമണ പദ്ധതികളുടെ സ്വഭാവം. എന്നാൽ ഇവിടെ ഈ പിന്നോക്കക്കാരായ ഷാഹിദ് മാരെ ആരാണ് പ്രോത്സാഹിപ്പിച്ചുവിടുന്നത് എന്നത് ഒരു ചോദ്യം ആയി നിലിനിന്നു.
പലപ്പോഴും ബാഹ്മണ പക്ഷത്തെ മത്സര ബുദ്ധിയോടുകൂടി വീക്ഷിക്കുന്ന പ്രാദേശിക മാപ്പിള ധനികരാകാം ഈ വിധം പിന്നോക്കക്കാരിൽ വൻ ആക്രമവാസന ഉണർത്തിവിടുന്നത്. പോരാത്തതിന് കലാപം നടക്കുന്ന ഇടങ്ങളിൽ മാപ്പിള കർഷകരും മറ്റും അവരുടെ ഭൂ നികുതി നൽകാൻ കൂട്ടാക്കാതിരുന്ന സംഭവവും ഉണ്ടായിരുന്നു.
ഷാഹിദ് മാർ തങ്ങൾ ഇസ്ലാമിന്റെ സംരക്ഷകരാണ് എന്ന ഭാവം പേറിയുന്നു പോലും. എന്നാൽ ഈ വിധമായുള്ള ഒരു ഏകപക്ഷീയമായ അവകാശവാദം ഇസ്ലാമിക സമൂഹം അംഗീകരിച്ചിരുന്നു എന്നു തോന്നുന്നില്ല.
നേരത്തെ സൂചിപ്പിച്ച രണ്ട് താലൂക്കുകൾക്ക് പുറത്തുള്ള ഇടങ്ങളിൽ ഈ കീഴ്ജന മാപ്പിള സാമൂഹിക ആക്രമങ്ങളോട് മറ്റ് ഇസ്ലാമിക കുടുംബക്കാർ പിന്തുണ വാക്കുകളിലൂടേയോ പ്രവർത്തനത്തിലൂടേയോ നൽകിയതായും തോന്നുന്നില്ല.
QUOTE: Thus in 1894, in a fatwa (judgement) condemning that year’s outbreak, a kazi of Calicut laid emphasis on the fact that the urban areas of the coast were free from these disturbances, which occurred only in the rural interior where the muslims were less “respectable”. END OF QUOTE
ആശയം: 1894ൽ ആ വർഷം നടന്ന സാമൂഹിക പൊട്ടിത്തെറിയെ അപലപിച്ചുകൊണ്ടുള്ള വിധിന്യായത്തിൽ , ഉൾനാടുകളെ അപേക്ഷിച്ച് നഗരങ്ങളിൽ സാമൂഹിക അക്രമങ്ങൾ യാതൊന്നും ഇല്ലായെന്നും, അതിന്റെ കാരണം ഉൾനാടൻ പ്രദേശങ്ങളിലെ മാപ്പിളമാർ സാമൂഹിക ബഹുമാനം കുറഞ്ഞവർ ആണ് എന്നും കോഴിക്കോട്ടെ ഖാസി ഊന്നിപ്പറഞ്ഞു.
Fathwa of Mussapla Akath Mulla Koya Tangal, Kazi of Calicut, MJP Nos 2186-92
ഇങ്ങിനെ ഒരു നിലവാരം കുറഞ്ഞ ഇസ്ലാം വ്യക്തികളെ ഏതുവിധത്തിലാണ് ഇസ്ലാം ആണ് എന്നും ഇസ്ലാം അല്ലായെന്നും എങ്ങിനെയാണ് കാണേണ്ടത് എന്ന ഒരു പ്രശ്നം ഉണ്ടായിരുന്നു എന്നു മനസ്സിലാക്കുന്നു.
ഏറനാടിലും വള്ളുവനാടിലും ഉള്ള മാപ്പിളമാരിൽ ചിലർ ഇസ്ലാമിക മുദ്രാവാക്യങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ട് അക്രമം നടത്തുമ്പോൾ, ഇസ്ലാംമതത്തിൽ പെട്ട എല്ലാരും ഈ വിധമായുള്ള പെരുമാറ്റിത്തിലെ കാട്ടാളത്തിലും നിലവാരക്കുറവിലും നിർവ്വചിക്കപ്പെട്ടുപോകും.
യഥാർത്ഥത്തിൽ ഈ രണ്ട് താലൂക്കുകളിലും നടന്നത് ഒരു ആദ്ധ്യാത്മിക നവോത്ഥാന പ്രവർത്തനമോ മറ്റേതെങ്കിലും തരത്തിലുള്ള ഇസ്ലാമിക മത പ്രവർത്തനമോ അല്ലായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. പോരാത്തതിന്, ഈ വിധം പൊട്ടിത്തെറിച്ചു പെരുമാറിയവർക്ക് ഇസ്ലാമിക ഉന്നതരുടെ ഉപദേശമോ ആജ്ഞയോ ലഭിച്ചതായും കാണുന്നില്ല.
പ്രാദേശിക മാപ്പിള നേതൃസ്ഥാനങ്ങളിൽ ഉള്ളവർ മാത്രമാവാം ഈ വിധം ഒരു അക്രമ പരിമാടിക്ക് നേതൃത്വം കൊടുത്തിരിക്കുക. എന്നാൽ പോലും, മിക്ക ആക്രമങ്ങൾക്കും യാതോരു വ്യക്തമായ സാമൂഹിക നേതൃതം ഉള്ളതായും കാണുന്നില്ല.
കമ്മ്യൂണിസത്തിന്റെ കാര്യം പറഞ്ഞതുമാതിരിയാണ്. സാമൂഹത്തിലെ പല പിശകുകളേയും മറ്റാൻ കഴിവുള്ള ഒരു ഒറ്റമൂലിയായി പലരും ഈ സിദ്ധാന്തത്തെ കാണുന്നുണ്ട്. എന്നാൽ ഈ പ്രത്യയ ശാസ്ത്രം എന്താണ് എന്ന ധാരണ മിക്ക മാക്സിസ്റ്റുകാർക്കും / കമ്മ്യൂണിസ്റ്റുകാർക്കും ഇല്ലതന്നെ. കാൾ മാക്സിന്റെ (Karl Marx) പേരു തന്നെ ശരിയായി ഉച്ചരിക്കാൻ അറിയാത്തവരാണ് മിക്ക പ്രാദേശികഭാഷാ കമ്മ്യുണിസ്റ്റുകാരും.
തലയിൽ ചുവപ്പ് നാടയും കൈയിൽ ആരിവാൾ ചിറ്റിക നക്ഷത്ര അടയാളവും മുഷ്ടിചുരുട്ടിയുള്ള വിപ്ളവ മുദ്രാവാക്യം ചുണ്ടിലും പോരാത്തതിന് ഒരു ലാൽ സലാമും. ആൾ കമ്മ്യൂണിസ്റ്റായി.
സമൂഹത്തിൽ വളരെ കഷ്ടത അനുഭവിക്കുന്നവരെ ഉന്നതപ്പെടുത്താൻ ഈ വിവരവും ഈ മേൽവിലാസവും ഈ അടയാള ചിന്നങ്ങളും മതിയെന്ന രീതിയിൽ മലബാറിലും തിരുവിതാംകൂറിലും പല വ്യക്തികളും വിപ്ളവക്കൊടി പാറിക്കാണിച്ച് പലരേയും വെട്ടിമുറിച്ചിട്ടുണ്ട്. എന്നാൽ ഇതാണോ യഥാർത്ഥത്തിൽ കമ്മ്യൂണിസത്തിൽ പറഞ്ഞിട്ടുള്ളത് എന്ന് വ്യക്തമായി അറിയില്ല.
ഇത് വെറും വിഡ്ഢിത്തവും വ്യക്തികൾക്ക് വീരശൂര പരക്രമം കാട്ടാനും നേതാവാകും പറ്റിയ ഒരു മാർഗ്ഗമായി നിലനിൽക്കും. അതിനപ്പുറം യാതോരു സാമൂഹിക പിശക് തിരുത്തലും അവരെക്കൊണ്ടാവും എന്നു തോന്നുന്നില്ല.
കാൾ മാക്സിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥമായ Das Kapital ഈ കമ്മ്യൂണിസ്റ്റുകാരിൽ ഒട്ടുമിക്കവരും വായിച്ചിട്ടില്ല എന്നുള്ളതും വാസ്തവം തന്നെ. കണ്ടിട്ടുപോലുമില്ല എന്നതാണ് കൂടുതൽ ശക്തമായ വാസ്തവം. ഇനി ഈ ഗ്രന്ഥം വായിച്ചാൽ തന്നെ അതിൽ നിന്നും എന്തെങ്കിലും ഉപയോഗ പ്രദമായതോ ശരിയായതോ ആയ എന്തെങ്കിലും അറിവു ലഭിക്കും എന്നും തോന്നുന്നില്ല. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
ഏതാണ്ട് ഈ പറഞ്ഞതു മാതിരിയായിരുന്നു ഏറനാടിലേയും വള്ളുവനാടിലേയും കീഴ്ജന മാപ്പിളമാരുടേയും കാര്യം എന്നു തോന്നുന്നു. അവർ ഇസ്ലാം മതത്തിൽ അംഗത്വം നേടിയവർ ആണ്. അവർ ബ്രാഹ്മണ മേധാവിത്വത്തിനോട് പൊരുതിയാണ് ഇസ്ലാമിലേക്ക് ചാടിയത്. ഇതിന് പിന്നിൽ ഉള്ളത് ഒരു ആദ്ധ്യാത്മിക പ്രേരണയല്ല.
കുടുമ എന്ന രീതിയിൽ ആണ് നമ്പൂതിരിമാർ അവരുടെ മുടി നീട്ടിവളർത്തി കെട്ടുക അക്കാലങ്ങളിൽ. ഇതിന് എതിരായുള്ള ഒരു ഭാവം ആണോ എന്നറിയില്ല, മാപ്പിളമാർ മുടി മൊട്ടയിടിക്കുമായിരുന്നു. ഇത് താൻ ഒരു മാപ്പിളയാണ് എന്ന ഒരു അടയാള ചിന്നം തന്നെയായിരുന്നിരിക്കാം. ഈ വിധമായുള്ള ഒരു അടയാളം ഉന്നത കുടുംബക്കാരായ മാപ്പിള വ്യക്തികൾ പ്രകടിപ്പിച്ചിരിക്കില്ലാ എന്നാണ് തോന്നുന്നത്.
മൊട്ടത്തലയിൽ ഉറുമലും കെട്ടിയുള്ള ഒരു കൂട്ടായ്മ തന്നെയാണ് വെള്ളിയാഴ്ചകളിൽ മാപ്പിള പള്ളികളിലേക്ക് കയറിവരിക. തലമുടി മറച്ചുവക്കലും ഒരുതരം മാപ്പിള തിരിച്ചറിയൽ അടയാളമായി മാറിയിരിക്കാം.
പ്രാദേശിക ഒസ്സാൻ (മാപ്പിള മുടിവെട്ടുകാരൻ) മുടിവെട്ടും സുന്നത്തും ചെയ്തുകൊടുക്കും എന്നു വിചാരിക്കുന്നു. പിന്നെയുള്ളത് ശഹാദത്ത് കലിമ ചൊല്ലലാണ്. ഇത്രയുമായാൽ ആൾ ഇസ്ലാമായി.
എന്നാൽ ഇങ്ഗ്ളിഷ് ഭരണം ഒന്ന് വ്യക്തമായി നോക്കിയപ്പോൾ, മനസ്സിലാക്കിയത് ഈ പുതിയ ഇസ്ലാം വ്യക്തികൾക്ക് ഇസ്ലാം മതത്തിനെക്കുറിച്ചുള്ള വിവരം വളരെ തുച്ഛമായിരുന്നു എന്നതാണ്.
QUOTE: The unanimous opinion of those who commented on the question was that the Ernad Moplah’s ignorance of Islam was abject. END OF QUOTE
1921ൽ പോലും ഈ പ്രദേശത്തിലെ മാപ്പിളമാരിൽ ഏതാണ്ട് 88 ശതമാനം പേർക്കും അവരുടെ പ്രാദേശിക ഭാഷ വായിക്കാൻ അറിയില്ലായിരുന്നു. അതേ സമയം ഖുർആൻ അറബിയിൽ മാത്രമേ വായിക്കാവൂ എന്ന ഒരു ചിന്താഗതിയും ഇക്കൂട്ടരിൽ ഉണ്ടായിരുന്നു.
(ഇത് ഒരു ശരിയായ ചിന്താഗതിയായിരിക്കാം എന്നാണ് ഈ എഴുത്തുകാരന് തോന്നുന്നത്. കാരണം, ഖർആൻ, മലയാളം എന്ന ഫ്യൂഡൽ ഭാഷയിലേക്ക് തർജ്ജമ ചെയ്താൽ പിന്നെ അതിൽ ഒരു മൂല്യത്തകർച്ച സംഭവിക്കും എന്നാണ് തോന്നുന്നത്. ഈ ഒരു തിരിച്ചറിവ് ആ കൂട്ടിരിൽ ഉണ്ടായിരുന്നു എന്നത് ഒരു ആശ്ചര്യകരമായ കാര്യമായി തോന്നുന്നു)
എന്നാൽ ആ പ്രദേശത്ത് 1921ൽ അറബി സംസാരിക്കാൻ അറിവുള്ളവർ വെറും 321 പേരായിരുന്നു പോലും ഉണ്ടായിരുന്നത്. അപ്പോൾ, 1800കളിലെ കാര്യം എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതാണ്.
ഖുർആനോ മറ്റ് ഇസ്ലാമിക ആദ്ധ്യാത്മിക എഴുത്തുകളോ പഠിക്കാനോ വായിക്കാനോ ഉള്ള ഒരു താൽപ്പര്യമോ സൌകര്യമോ ഈ കൂട്ടരിൽ ഇല്ലായിരുന്നു എന്നു തോന്നുന്നു.
ഈ പ്രദേശത്തുള്ള മാപ്പിളമാർക്ക് ഇസ്ലാമികമായ വിവരങ്ങൾ പഠിപ്പിച്ചിരുന്ന ഉലേമമാർക്കും (ulema) ഇസ്ലാമിനെക്കുറിച്ചുള്ള വിവരം കുറവായിരുന്നു എന്നും ഒരു നിരീക്ഷണം കാണുന്നു. പോരാത്തതിന്, ഉലേമമാർ നൽകുന്ന നിർദ്ദേശങ്ങൾ അവരുടെ താൽപ്പര്യങ്ങൾക്ക് എതിരാണ് എന്ന് തോന്നിയാൽ അവയെ ധിക്കരിക്കാനും ഈ മാപ്പിളമാർ തയ്യാറായിരുന്നു. ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു സംഭവം നേരത്തെ വിവരിച്ചിരുന്നു.
ഈ പ്രദേശങ്ങളിൽ പല മാപ്പിള വ്യക്തികളിലും ആളിക്കത്തിയ ഇസ്ലാമിക വികാരം പ്രാദേശിക ജന്മിത്ത്വത്തിനോടുള്ള ഒരു ഏറ്റുമുട്ടൽ ഭാവത്തിലാണ് ജ്വാലിച്ചുകൊണ്ടിരുന്നത്. ഇത് മറ്റ് പ്രദേശങ്ങളിലെ ഇസ്ലാമിക ഭാവവുമായി വേറിട്ടുനിൽക്കുക തന്നെചെയ്തു എന്നാണ് മനസ്സിലാക്കുന്നത്.
പലപ്പോഴും ഈ കൂട്ടരിൽ വിപ്ളവവീര്യവും വികാരവും വളർത്തിയെടുക്കാനും ആളിക്കത്തിക്കാനും ഏറ്റവും പ്രാപ്തമായി കണ്ടെത്തിയത് ഷാഹിദുകളെക്കുറിച്ചും രക്തസാക്ഷത്വത്തെക്കുറിച്ചും ഉള്ള പാട്ടുകളും കൂട്ടപാട്ടും മറ്റുമായിരുന്നു. ഇവയ്ക്ക് പലപ്പോഴും മിതത്വം ആഹ്വാനം നൽകുന്ന ഖുർആനിലെ വചനങ്ങളെ പിന്നിലാക്കാൻ പറ്റുമായിരുന്നു.
ഇസ്ലാം എന്നുള്ളത് ഒരു വിപ്ളവ പ്രസ്ഥാനമായി ഈ കൂട്ടരിൽ ചിലർക്ക് തോന്നിയിരിക്കാം. ഈ കൂട്ടരുടെ എടുത്തുച്ചാട്ടത്തെ മറ്റ് ഇടങ്ങളിളെ ഇസ്ലാമിക വ്യക്തികൾക്ക് കടിഞ്ഞാണിടാനും ആയില്ല.
തുടരും. .....
4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും
5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ
12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ
15. കോപാവേശത്തെ മതഭ്രാന്തുമായി
16. ചിന്തകളിൽ മാറാല വല പോലുള്ള
17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ
18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും
19. വൻ പോക്കിരിയുടെ സ്വഭാവഗുണം
20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ
22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ
23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ
24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്
25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത
27. അസഹ്യമായി തോന്നാവുന്ന സാധാരണ
28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ
29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ
35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത
36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം
37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ
38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത
39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്
40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ
42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന
43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്
44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ
45. English East India Company ഭരണം British-Indiaയിൽ
46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്
47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു