ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ
16. ചിന്തകളിൽ മാറാല വല പോലുള്ള അദൃശമായ പല മാനസിക പിടിവലികളും വളർത്തുന്ന ഭാഷ
ദക്ഷിണ മലബാറിൽ ഒരു പ്രഹേളിക (enigma) മാതിരി നിലനിന്ന വർഗ്ഗീയ വിദ്വേഷത്തേയും മറ്റും ഏതുവിധത്തിലാണ് തുടച്ചുമാറ്റേണ്ടത് എന്ന കാര്യത്തെക്കുറിച്ച് വളരെ ഗൌരവത്തോടുകൂടി തന്നെ ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥർ ചിന്തിച്ചിരുന്നു.
ഈ ഒരു കാര്യത്തെ മനസ്സിലാക്കേണ്ടത് ഇന്നുള്ള ഇന്ത്യൻ ഉദ്യോഗസ്ഥർ ഇന്ത്യയിലെ ഒരു സാമൂഹിക വിപത്തിനെക്കുറിച്ച് ചിന്തിക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമായിരിക്കും എന്നതായാണ്.
ഇങ്ഗ്ളിഷ് ഭാഷയിലൂടെ ചിന്തിക്കുന്നതും, ഫ്യൂഡൽ ഭാഷകളിലൂടെ ചിന്തിക്കുന്നതും, തമ്മിൽ 180° എതിർകോണുകളിലുള്ള സംഗതിയാണ്. ഫ്യൂഡൽ ഭാഷകളിൽ ചിന്തിച്ചാലും കാര്യ ഗൌരവും ഉണ്ടാവും എങ്കിലും, ചിന്തകളിൽ മാറാല വല പോലുള്ള അദൃശമായ പല മാനസിക പിടിവലികളും നിലനിൽക്കും.
ഇങ്ഗ്ളിഷിൽ ചിന്തിച്ചാലും ഒരു ചെറിയ പരിധിവരെ പലവിധ മാനസിക പിടിവലികളും വന്നേക്കാമെങ്കിലും, ഫ്യൂഡൽ ഭാഷകളെ അപേക്ഷിച്ച്, ഇത് വളരെ നേരിയ രീതിയിൽ ഉള്ളവയായിരിക്കും. ഈ വിഷയത്തിലേക്ക് ഇപ്പോൾ പോകാൻ ഉദ്ദേശിക്കുന്നില്ല.
സമൂഹത്തിൽ ജനങ്ങൾ പടിപടിയായുള്ള അട്ടികളായാണ് ജീവിക്കുന്നത്. ഈ അദൃശ്യമായുള്ള ചട്ടകൂടിൽ വ്യക്തികളും അവരുടെ കുടുംബക്കാരും അനങ്ങാൻ പറ്റാത്തരീതിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.
ഇസ്ലാമിലേക്ക് ചാടിക്കയറിയ കീഴ്ജന വ്യക്തികൾ ഈ അദൃശ്യമായ ചട്ടക്കൂടിൽ നിന്നും ചെറുതും വലുതും ആയ രീതിയിൽ കെട്ടഴിഞ്ഞാണ് നിൽക്കുന്നത്. എന്നാൽ അവർക്ക് ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കുന്നവരിൽ സ്വതസിദ്ധമായി നിലനിൽക്കുന്ന മാസനിക സ്വാതന്ത്യമോ വ്യക്തിത്വമോ ഇല്ലതന്നെ. ഉള്ളതാവട്ടെ ഒരു തരം സാമൂഹിക ധിക്കാരം ആണ്.
കീഴ്ജന വ്യക്തികൾ ഇസ്ലാമിലേക്ക് ചേർന്നാൽ ആ പ്രദേശത്ത് സാമൂഹിക പ്രശ്നങ്ങൾ ആണ് കയറിവരുന്നത്. സാമൂഹികമായ ഒരു സമാധനം അല്ല പ്രത്യക്ഷപ്പെടുന്നത്.
അതേ സമയം ഹൈന്ദവ ഭൂജന്മിയുടെ കീഴിൽ ഉള്ള ഹീന ജാതിക്കാരായ വ്യക്തികൾ വളരെ അധികം പ്രയാസങ്ങളും ചൂഷണങ്ങളും നേരിടുന്നുണ്ട്. അവർക്ക് വേണമെങ്കിൽ അവരുടെ ഭൂജന്മിക്ക് എതിരായി പോലീസിലും മറ്റ് സർക്കാർ സംവിധാനങ്ങളിലും പരാതി നൽകാനുള്ള സൌകര്യം ഇങ്ഗ്ളി്ഷ് ഭരണം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ ആരും തന്നെ അവരുടെ നാട്ടിലെ ഉന്നത കുടുംബക്കാരായ ഹിന്ദുക്കൾക്ക് എതിരായി പരാതി പെടാറില്ല.
QUOTE: In 1822 it had been noted by H. S. Graeme, then commissioner in Malabar that the low-caste hindu generally refrained from “appealing to a superior tribunal against the authority” of his jenmi. END
ആശയം : സ്വന്തം ജന്മിയുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ ഒരു ഉന്നത ട്രൈബ്യൂണലിന് പരാതിപ്പെടുന്നതിൽ നിന്നും കീഴ്ജന വ്യക്തികൾ വിട്ടുനിന്നിരുന്നു എന്ന കാര്യം ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ മനസ്സിലാക്കിയിരുന്നു. END
ഇതിനുള്ള ഒരു കാരണം, പേടിതന്നെ ആയിരുന്നിരിക്കാം.
എന്നാൽ, ഇതിനേക്കൾ വലുതായുള്ളത്, നമ്പൂതിരി ഭൂജന്മിയും, ആ ആൾക്ക് കീഴിൽ ഉള്ള അമ്പലവാസികളും നായർമാരും, ആ നായർമാർക്ക് കീഴിൽ വരുന്ന കീഴ്ജനങ്ങളും മറ്റും അടങ്ങുന്ന ഒരു വൻ ഉച്ചനീചത്വ സാമൂഹിക ബന്ധം ആണ് ആ സമൂഹം എന്നതാണ്.
കീഴിൽ വരുന്നവരുടെ പലതരത്തിലുള്ള പരാധീനതകളും ഭൂജന്മി ആവുന്ന വിധത്തിൽ നിവാരണം ചെയ്തുകൊടുക്കും. പോരാത്തതിന്, ഭൂജന്മിക്ക് (തമ്പുരാന്) ആവശ്യമുള്ളപ്പോഴെല്ലാം, തന്റെ സർവ്വതും നൽകിക്കൊണ്ട് കീഴ്വ്യത്തിയും സഹായം നൽകും.
ഈ സാമൂഹിക വാസ്തവത്തിന് എതിരായി നിൽക്കാൻ ആ സമൂഹത്തിലെ ആർക്കും ആവില്ല. ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങൾക്ക് ആദ്യകാലങ്ങളിൽ ഈ കെട്ടുറപ്പിൽ വിള്ളൽ വരുത്താൻ ആവില്ലായിരുന്നു.
എന്നാൽ ഇങ്ഗ്ളിഷ് ഭരണം കണ്ടത്, തമ്പുരാൻ മുതൽ അങ്ങ് താഴെ അടിയിൽ ഉള്ള അടിമ വ്യക്തിവരുയുള്ള സാമൂഹിക ബന്ധകണ്ണികളിൽ മാപ്പിള കീഴ്ജനം ഇല്ലായിരുന്നു എന്നതാണ്.
ഇത് ഒരു വൻ പ്രശ്നമായും ഒരു സാമൂഹിക രോഗാവസ്ഥയായും പല ഭൂജന്മികളും കണ്ടറിഞ്ഞിരുന്നു. മാപ്പിള വ്യക്തികൾ ആ സാമൂഹിക ബന്ധങ്ങളിൽ പെടാതെയാണ് സമൂഹത്തിൽ നിലനിന്നത് എന്നത്. എന്നുവച്ചാൽ സമൂഹത്തിൽ ഒരു വ്രണം മാതിരിയായാണ് തമ്പുരാന്മാരും അവരുടെ മേൽനോട്ടക്കാരായ നായർമാരും മറ്റും കീഴ്ജന മാപ്പിള സാന്നിദ്ധ്യത്തെ കണ്ടത്.
മാപ്പിള കീഴ്ജനം വളർന്നുവന്ന ഇടങ്ങളിൽ അവർക്ക് പള്ളി പണിയാനുള്ള ഇടവും സൌകര്യവും നൽകാതിരിക്കാൻ പല ഭൂജന്മികളും തയ്യാറെടുത്തിരുന്നു.
QUOTE: “what is the loss to the Nairs and Numboories if a piece of ground capable of sowing five Parrahs of seed be allotted for the construction of a Mosque? Let those hogs (the soldiers) come here, we are resolved to die” END.
ആശയം: 1851ൽ നടന്ന മാപ്പിള ആക്രമത്തിൽ പങ്കെടുത്ത ആളുകളടെ പൊതുവായുള്ള ഒരു ചോദ്യമാണ് ഇത്. കുളത്തൂർ മാപ്പിളമാർ ഒരു പള്ളി പണിയാൻ നോക്കിയപ്പോൾ, അവിടുള്ള നായർ ഭൂജന്മി അതിന് അനുവാദം നൽകിയില്ല. വെറും അഞ്ച് പറ നെല്ല് മാത്രം വിതയ്ക്കാൻ ആവുന്ന ഒരു തുണ്ട് ഭൂമി ഞങ്ങൾക്ക് ഒരു പള്ളി പണിയാൻ നൽകിയാൽ നായർമാർക്കും നമ്പൂതിരിമാർക്കും എന്ത് നഷ്ടമാണ് സംഭവിക്കുക? ആ പന്നികൾ (പട്ടാളക്കാർ) വരട്ടെ. ഞങ്ങൾ മരിക്കാൻ തയ്യാറാണ്. END.
ഈ മാപ്പിളമാർ ചോദിക്കുന്ന ചോദ്യം വളരെ ലളിതമാണ് എന്നാണ് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ മനസ്സിലാക്കുന്നത്.
എന്നാൽ ഫ്യൂഡൽ ഭാഷയിൽ ഇങ്ഗ്ളിഷിൽ സങ്കൽപ്പിക്കാൻ പറ്റാത്ത പല കുഴഞ്ഞുകിടക്കുന്ന പ്രശ്നങ്ങളും ഉണ്ട്.
ഇവിടെ കീഴ്ജന മാപ്പിളമാർ ചെയ്യാൻ ഉദ്ദേശിക്കുന്നത്, ശിപായി ഗ്രെയ്ടുകാരന് IPS സ്ഥാനങ്ങളിലേക്ക് കൂതിച്ചുയരാൻ സൌകര്യം നൽകുന്ന ഒരു പീഠം സൃഷ്ടിക്കൽ പോലുള്ള ഒരു പദ്ധതിയാണ്. ആ വിവരം ആ മാപ്പിളമാർക്കും അറിവില്ലായിരിക്കാം. എന്നാൽ ഹൈന്ദവ ഭൂജന്മിക്കും നായർമാർക്കും മറ്റും ഇക്കാര്യം മുൻകൂട്ടി കാണാനുള്ള അന്തർദർശന കഴിവുണ്ടാവും.
QUOTE: Thus in 1852, H. V. Conolly noted that hindu jenmis were at times “very averse to the introduction of Settlers of the Moplah persuasion in their vicinity” END
ആശയം: തങ്ങളുടെ പ്രദേശങ്ങളിൽ മാപ്പിളമാരായുള്ള കുടിയേറ്റക്കാരെ തൊഴിലുകൾക്കായി കൊണ്ടുവരുന്നതിനോട് ഹൈന്ദവ ഭൂജന്മികൾക്ക് താൽപ്പര്യം ഉണ്ടായിരുന്നില്ല, എന്ന കാര്യം മലബാർ ജില്ലാ കലക്ടർ ആയിരുന്ന Henry Conolly 1852ൽ രേഖപ്പെടുത്തിയിരുന്നു. END
മാപ്പിള കീഴ്ജന വ്യക്തികളോടുള്ള വെറുപ്പ് ഇങ്ഗ്ളിഷ് ഭരണത്തിന്റെ തുടക്കകാലം തന്നെ ഉണ്ടായിരുന്നതായി ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു.
1790കളിൽ ഏറനാട് മാപ്പിളമാരുമായി പ്രശ്നം നേരിട്ട നിലമ്പൂർ തിരുമുൽപ്പാട് ഈ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും നൽകാത്ത വ്യക്തിയായി ഇങ്ഗ്ളിഷ് കമ്പനി കണ്ടിരുന്നു. തന്റെ കൈവശം ഉള്ള വളരെ വിസ്താരമുള്ള വന്യമായ പ്രദേശത്തെ പ്രകൃതിയുടേയും മലമ്പനിയുടേയും കൈവശം വെക്കാനാണ് ഈ തമ്പുരാൻ ഇഷ്ടപ്പെട്ടത്. ഒരു തുണ്ട് പ്രദേശം പോലും മാപ്പിള കീഴ്ജന കുടിയേറ്റക്കാർക്ക് നൽകരുത് എന്ന നയത്തിൽ നിന്നും ഈ തമ്പുരാനെ മാറ്റിയെടുക്കാൻ ഇങ്ഗ്ളിഷ് കമ്പനിക്ക് ആയില്ല.
വള്ളുവനാടിലെ പല അംശങ്ങളിലും ഈ വിധമായുള്ള ഒരു നയം ഓരോ ഭൂജന്മികളും എടുത്തിരുന്നു. അവിടങ്ങളിലെല്ലാം തന്നെ മാപ്പിള അക്രമങ്ങൾക്ക് സാധ്യത നിലനിന്നിരുന്നില്ല. കാരണം, അവിടങ്ങളിൽ മാപ്പിളമാർ എണ്ണത്തിൽ വളരെ തച്ഛാമായിത്തന്നെ നിലനിന്നു.
തെക്കൻ വള്ളുവനാടിലെ കവലപ്പാറ നായർ കുടുംബത്തിന്റെ അധികാര പരുധിയിൽ ഉള്ള സ്ഥലങ്ങളിൽ മാപ്പിള കീഴ്ജന വ്യക്തികൾ രാത്രിയിൽ തങ്ങാൻ പാടില്ലാ എന്ന നിയമം തന്നെ പ്രാഭല്യത്തിൽ ഉണ്ടായിരുന്നു.
പന്തല്ലൂർ കുന്നിന് വളരെ അടുത്തായുള്ള മൂത്തേടത്ത് മടമ്പ, ശ്രീകൃഷ്ണപുരം, വെള്ളനാഴി തുടങ്ങിയ അംശങ്ങളിൽ കീഴ്ജന മാപ്പിളമാർ ആരും തന്നെ ഇല്ലായിരുന്നു പോലും. അവരെ അവിടങ്ങളിൽ ഏതാണ്ട് നിരോധിക്കപ്പെട്ട നിലയിൽ ആയിരുന്നു.
ഈ പ്രദേശത്ത് എല്ലാ ഭൂസ്വത്തുക്കളും അവിടുള്ള ഭൂജന്മിയായ വലിയ നമ്പൂതിരിയുടെ ക്ഷേത്രങ്ങളുടെ സ്വത്തായിരുന്നു പോലും, 1902ൽ പോലും.
വായനക്കാരൻ മനസ്സിലാക്കേണ്ടത്, ഈ വിധ ബ്രാഹ്മണ ക്ഷേത്രങ്ങളിൽ ഹിന്ദുക്കൾക്കും ആ അമ്പലങ്ങളിൽ തൊഴിൽ ചെയ്യുന്ന അമ്പലവാസികൾക്കും മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ള എന്നതാണ്. നായർമാർക്കു പോലും പ്രവേശനം ഇല്ലായിരുന്നു. ഇന്ന് ഹിന്ദു മേൽവിലാസത്തിൽ നിൽക്കുന്ന മിക്കവരും അന്ന് ഹൈന്ദവ അമ്പലത്തിന് പുറത്ത് നിൽക്കേണ്ടുന്നവരാണ്.
1902ൽ മുകളിൽ സൂചിപ്പിച്ച ഈ പ്രദേശത്ത് ഉണ്ടായിരുന്ന 17000ഓളം ആളുകളിൽ മാപ്പിള വ്യക്തികൾ വെറും 28 പേരായിരുന്നു ഉണ്ടായിരുന്നത് പോലും.
കീഴ്ജന മാപ്പിള തൊഴിലാളികൾ പല പ്രദേശങ്ങളിലും കുടിയേറ്റക്കാരായി പടരുന്നത് പ്രാദേശിക നമ്പൂതിരി ഭൂജന്മികൾക്ക് ഇഷ്ടമില്ലാ എന്നതു മനസ്സിലാക്കി, ആദ്യകാല ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരിൽ ചിലർ ഈ നയത്തിന് പിന്തുണ നൽകിയതായും കാണുന്നുണ്ട്.
Palghat താലൂക്ക് കലക്ടർ ആയിരുന്ന Thomas Warden, Palghat താലൂക്കിലും തെക്കൻ വള്ളുവനാടിലും കീഴ്ജന മാപ്പിള തൊഴിലാളികൾ പടരുന്നതിനെ നിരുത്സാഹപ്പെടുത്തിയിരുന്നു.
എന്നാൽ പന്തല്ലൂർ കുന്നിന് ചുറ്റുപാടും ഉൾനാടൻ കീഴ്ജന മാപ്പിളമാർ നിറഞ്ഞുനിന്നിരുന്നു. അവരിൽ കുണ്ടോട്ടി മാപ്പിളമാർ ഒട്ടുംതന്നെ ഇല്ലായിരുന്നു. ഈ പ്രദേശത്തിലാണ് മാപ്പിള അക്രമങ്ങൾ സംഭവിച്ചത്.
തുടരും. .....
4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും
5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ
12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ
15. കോപാവേശത്തെ മതഭ്രാന്തുമായി
16. ചിന്തകളിൽ മാറാല വല പോലുള്ള
17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ
18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും
19. വൻ പോക്കിരിയുടെ സ്വഭാവഗുണം
20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ
22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ
23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ
24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്
25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത
27. അസഹ്യമായി തോന്നാവുന്ന സാധാരണ
28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ
29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ
35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത
36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം
37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ
38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത
39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്
40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ
42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന
43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്
44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ
45. English East India Company ഭരണം British-Indiaയിൽ
46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്
47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു