ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽ
18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും, അവരോരുത്തരെക്കുറിച്ചുമുള്ള വ്യത്യസ്തമായ കാഴ്ചപ്പാടും
ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥരിൽ പെട്ട വ്യക്തികൾക്ക് മലബാറിലെ മാപ്പിളമാരെക്കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. ഈ വ്യത്യാസത്തിന് കാരണം യഥാർത്ഥത്തിൽ മലബാറിൽ വ്യത്യസ്ത തരം മുഹമ്മദീയർ ഉണ്ടായിരുന്നു എന്നതുകൊണ്ടാണ്.
ദക്ഷിണ മലബാറിലെ വള്ളുവനാടിലേയും ഏറനാടിലേയും മാപ്പിളമാർ വ്യത്യസ്തർ തന്നെ. ഇസ്ലാമികമായുള്ള മാറ്റങ്ങളും അറബി രക്തപാതയുടെ കടന്നു കയറ്റവും സാവധാനത്തിൽ കയറിവന്നുകൊണ്ടിരുന്ന പാരമ്പര്യ കീഴ്ജന വ്യക്തികൾ ആയിരുന്നു അവർ. അവരിലെ വ്യക്തി നാമങ്ങൾ പോലും പലപ്പോഴും ഇസ്ലാമിക നാമങ്ങൾ അല്ലായിരുന്നു എന്നാണ് തോന്നുന്നത്.
ഈ മാപ്പിളമാരിൽ പലതരം സാമൂഹിക വിരോധങ്ങളും മറ്റും ചെറിയതോതിലെങ്കിലും അക്രമാസക്തമായ നിലവരത്തിൽ നിലനിന്നിരിക്കാം. ഈ കൂട്ടർ ലോകൈകമായതോ, ദക്ഷിണേഷ്യയിലുള്ളതോ മെഡ്രാസ് പ്രസിഡൻസിയിൽ ഉള്ളതോ, അതുമല്ലെങ്കിൽ മലബാർ ജില്ലയിലുള്ളതോ ആയ വിശാലമാായ ഇസ്ലാമിക സാഹോദര്യത്തിൽ ഉൾപ്പെട്ടവരായിരുന്നു എന്നു തോന്നുന്നില്ല. ഈ കൂട്ടർ മിക്കവാറും മറ്റ് ഇസ്ലാമിക പ്രസ്ഥാനങ്ങളിൽ നിന്നും ഒറ്റപ്പെട്ടും തങ്ങളിൽ തന്നെ അഭയം കണ്ടെത്തുന്നവരും ആയിരുന്നിരിക്കാം എന്നാണ് തോന്നുന്നത്.
ഇന്ന് ഇത് പറയുമ്പോൾ ചെറിയ തോതിൽ വിശ്വസിക്കാൻ പ്രയാസം തോന്നിയേക്കാമെങ്കിലും, ഈ എഴുത്തുകാരൻ തന്നെ ഉത്തര മലബാറിലെ ഉൾനാടൻ പ്രദേശമായ കുറ്റ്യാടിയിൽ ഒരു സാമൂഹിക വാസ്തവം നിരീക്ഷിച്ചിരുന്നു, ഏതാന്നും പതിറ്റാണ്ടുകൾക്ക് മുൻപ്.
കുറ്റ്യാടിയിലെ അറിയപ്പെടുന്ന ഇസ്ലാമിക ഭൂജന്മിയുടെ കാര്യം. ഈ സാഹിബ്ബിന്റെ മുന്നിൽ നിവർന്ന് നിൽക്കാൻ തന്നെ മിക്ക മാപ്പിള തൊഴിലാളി ജനവിഭാഗങ്ങളും തയ്യാറാവില്ല. മുന്നിൽ ഇരിക്കുന്ന കാര്യം ചിന്തിക്കാൻ പോലും ആവില്ല.
ഓലമേഞ്ഞ ചെറിയ കുടിലുകളിൽ ജീവിക്കുന്ന ഈ പിന്നോക്ക വിഭാഗം മാപ്പിളമാരുടെ ഇന്നുള്ള തലമുറക്കാർ വൻ സാമ്പത്തിക ശേഷിയും കൊട്ടാരം പോലുള്ള വീടുകൾ ഉള്ളവരും ആണ്. അവർക്ക് ഈ വിവരം അറിയുമോ എന്ന് അറിയില്ല.
QUOTE: Inferior castes, however, cannot thus speak of their houses in the presence of the autocratic Nambutiri. In lowliness and self-abasement they have, when talking to such an one, to style their houses “dungheaps,” and they and their doings can only be alluded to in phrases every one of which is an abasement and an insult. END OF QUOTE
ആശയം: കീഴ്ജന വ്യക്തികൾ പണ്ടുകാലങ്ങളിൽ അവർ താമസിക്കുന്ന ഇടങ്ങളെ വളരം അറപ്പുളവാക്കുന്ന വാക്കുകളിൽ ആണ് പരാമർശിക്കേണ്ടത്, ഉന്നത കുടുംബക്കാരുടെ മുന്നിൽ വച്ച്. END.
ഈ വിധം ഒരു നിരീക്ഷണം നടത്തിയത്, ദക്ഷിണ മലബാറിലെ കീഴ്ഡന മാപ്പിളമാരെ മറ്റ് പ്രദേശങ്ങളിലെ ഉന്നത കുടുംബക്കാരായ മാപ്പിളമാർ ഏതു വിധത്തിലായിരിക്കാം കണ്ടിരിക്കുക എന്നത് ദൃഷ്ടാന്തീകരിക്കാനാണ്.
ദക്ഷിണ മലബാറിലേയും മറ്റ് ഇടങ്ങളിലേയും കീഴ്ജന മാപ്പിളമാർ മറ്റ് ദേശങ്ങളിലെ ഉന്നത കുടുംബക്കാരായ മുഹമ്മദിയർക്ക് സ്വീകാര്യരാതയത്, ഇങ്ഗ്ലിഷ് ഭരണം ബൃട്ടിഷ് - ഇന്ത്യയിൽ ജനധിപത്യം കൊണ്ടുവന്നതോടുകൂടി ആണ് എന്നാണ് തോന്നുന്നത്. അക്കാര്യം ചെറുതായി നേരത്തെ സൂചിപ്പിച്ചിരുന്നു എന്നാണ് തോന്നുന്നത്.
ഈ മാപ്പിളമാരോട് നേരിട്ട് ഇടപഴകുന്നത് ഇങ്ഗ്ളിഷ് കമ്പനി ഭരണ യന്ത്രത്തിലെ കീഴിൽ ഉള്ള നായർ വ്യക്തികൾ ആയിരിക്കാം. ഇവർ പൊതുവേ തന്നെ കീഴ്ജനത്തിനോട് അപമര്യാദാപരമായാണ് പെരുമാറുക.
അതിനോട് എതിരായി പ്രതികരിക്കാൻ കീഴ്ജനം തയ്യാറാവില്ല. കാരണം, കീഴ്ജനത്തിൽ പെട്ട വ്യക്തിക്ക് തന്റെ ഏറ്റവും വലിയ ശത്രുവായി തോന്നുന്നത്, തന്റെ അതേ നിലവാരക്കാരനാണ്. അവനെ അടിച്ചു വീഴ്ത്താനായി നായർ മേലാളന്മാർക്ക് പ്രജോദനം നൽകലായിരിക്കും മാനസികമായി ഏറ്റവും സന്തോഷം ലഭിക്കുന്ന കാര്യം.
എന്നാൽ ഇതിന് വിപരീതമായ ഒരു മാനസിക നിലവാരം കീഴ്ജന മാപ്പിളമാരിൽ വന്നിരക്കാം. ഇതിനാൽ തന്നെ ഈ കൂട്ടർ വൻ അപകടകാരികളായി എല്ലാരും കാണും.
ഇന്നത്തെ മലബാറിലെ സാധാരണ ജനത്തിൽ പെട്ട ചിലർ അന്യോന്യം സഹോദര്യത്തോടുകൂടി നിൽക്കുകയും, സർക്കാർ പ്രസ്ഥാനങ്ങളുടെ തരംതാഴ്ത്തുന്ന പ്രവണതയെ സംഘടിതമായി നേരിടുകയും ചെയ്താലുള്ള അവസ്ഥ ആലോചിച്ചു നോക്കുക. ഈ കൂട്ടർ നാട്ടിലേ ഏറ്റവും വലിയ പോക്കിരിമാരും ഗുണ്ടകളുമായി ചിത്രീകരിക്കപ്പെടും. ഇവരിൽ ഏവർക്കും സഹിക്കാൻ പറ്റാത്ത കാര്യം ഇവർ വെറും സാധാരണക്കാർ ആണ് എന്നതാവും.
മലബാർ ജില്ലാ കലക്ടർ ആയിരുന്ന ഇങ്ഗ്ളിഷുകാരനായ H. V. Conollyക്ക് ഈ മാപ്പിള വ്യക്തികളോട് അനുകമ്പയും ദാക്ഷിണ്യമനോഭാവവും പക്ഷപാതവും മറ്റുമാണ് എന്ന ഒരു വിലയിരുത്തൽ ഇങ്ഗ്ളിഷ് കമ്പനി നേതൃത്വത്തിന് ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.
ഇതിന്റെ കാരണം ചിലപ്പോൾ Conollyക്ക് ഈ വ്യക്തികളുടെ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ചെറിയ തോതിൽ മനസ്സിലാക്കാൻ പറ്റിയിരിക്കാം എന്നതാവാം. പോരാത്തതിന് ഈ കൂട്ടരെ അടിച്ചമർത്തി നിൽക്കുന്ന പ്രാദേശിക ഉന്നത കുടുംബക്കാർ ഇവരോട് കാണിക്കുന്ന കഠിനമായ ഭാവത്തെക്കുറിച്ച് അറിവ് ലഭിച്ചിരിക്കാം.
എന്നാൽ മാപ്പിള കലാപങ്ങളെക്കുറിച്ച് പഠിക്കാനും അവയ്ക്ക് പരിഹാരം നിർദ്ദേശിക്കാനും ആയി നിയോഗിക്കപ്പെട്ട Mr. Strangeന് (Mr. Thomas Lumsden Strange, a Judge of the Sadar Adalat) ഈ മാപ്പിളമാരോട് യാതോരു സഹതാപവും ഇല്ലായിരുന്നു എന്നാണ് തോന്നുന്നത്.
ഇങ്ഗ്ളിഷ് കമ്പനിക്ക് മൊത്തമായിത്തന്നെ ഒരു പ്രശ്നം ഉണ്ടായിരുന്നു. ബൃട്ടിഷ്-ഇന്ത്യയിൽ ഭരണം നടത്താൻ ഒരു സംഘടിതമായ ഭരണയന്ത്രം പുതുതായി കെട്ടിപ്പടുത്താനായുള്ള സമയവും സാവകാശവും കമ്പനിക്ക് ലഭിച്ചിട്ടില്ലായിരുന്നു. അതിനാൽ തന്നെ ഭരണ യന്ത്രത്തിന്റെ എല്ലാ സ്ഥാനങ്ങളിലും പ്രാദേശിക അധികാരി കുടുംബങ്ങളിലെ വ്യക്തികളെ തന്നെ നിലനിർത്തേണ്ടിവന്നിരുന്നു.
ഇവരെയെല്ലാം ഒഴിവാക്കി, ഓരോ പ്രദേശത്തിലേയും കൂലിക്കാരേയും അടിമവ്യക്തികളേയും നിയമിച്ചുകൊണ്ട് ഒരു ഭരണയന്ത്രം സൃഷ്ടിച്ചാൽ അത് തമ്മിൽ അടിപിടിയിലും പിടിച്ചുപറിയിലും മറ്റുമാണ് ഭരണത്തെ ചെന്നെത്തിക്കുക. ഏതാണ്ട് ഇന്നത്തെ ഭരണയന്ത്രം മാതിരി.
Mr. Strangeന് പ്രാദേശിക ഭൂജന്മികളുടെ ഭാഷ്യമാണ് മനസ്സിലായത്. അവരുടെ വളരെ മാന്യമായ പെരുമാറ്റങ്ങളും വാദഗതികളും Mr. Strangeന് ബോധ്യപ്പെട്ടുവെന്ന് തോന്നുന്നു. പ്രാദേശിക ഭാഷയിൽ നേരെ എതിരായുള്ള ഭാവങ്ങളും പെരുമാറ്റങ്ങളും വ്യക്തിത്വങ്ങളും ഒരേ വ്യക്തിയിൽ ഉണ്ടാവും എന്ന കാര്യം Mr. Strangeന് മനസ്സിലായിട്ടുണ്ടാവില്ല.
മാപ്പിള അക്രമങ്ങളെ നേരിടാനായി ഹൈന്ദവ (നായർ) വ്യക്തികൾ മാത്രം ഉൾപ്പെടുന്ന ഒരു സായുധ വിഭാഗം സൃഷ്ടിക്കണം എന്നാണ് Mr. Strange ശുപർശചെയ്തത്.
എന്നാൽ ജില്ലാ കലക്ടർ ആയിരുന്ന Conolly ഇതിന് അനുവാദം നൽകിയില്ല. ഇദ്ദേഹത്തിന് താൽപ്പര്യം യൂറോപ്യൻമാർ അംഗങ്ങളായുള്ള ഒരു സായുധ സേന രൂപീകരിക്കണം എന്നായിരുന്നു. Conollyക്ക് പ്രാദേശിക ശിപായിമാരിൽ യാതോരു വിശ്വാസവും ഇല്ലായിരുന്നു.
ഈ ശിപായിമാർ മാപ്പിളമാരുടെ പ്രത്യാക്രമണത്തിനെ നേരിടാതെ ഓടിക്കളയും എന്ന അനുഭവം പൊതുവായി ഉണ്ടായിരുന്നു. എന്നാൽ ഇതായിരിക്കണമെന്നില്ല മുഖ്യമായ കാരണം.
Conolly സൂചിപ്പിച്ച യൂറോപ്യൻമാർ ആരാണ് എന്ന് അറിയില്ല. ഇവർ ഇങ്ഗ്ളണ്ടിലെ പൌരന്മാരും മറ്റ് ബൃട്ടിഷുകാരും ആയിരിക്കാം. ചിലപ്പോൾ ഇറ്റലിക്കാരും ഫ്രഞ്ചുകാരും ഉൾപ്പെടാം. എന്നാൽ ഇതിന് സാധ്യത കുറവാണ്.
ടിപ്പു സുൾത്താന് ഇറ്റലിക്കാരും ഫ്രഞ്ചുകാരും അടങ്ങുന്ന ഒരു സേനാ വിഭാഗം തന്നെ ഉണ്ടായിരുന്നു. എന്നിട്ടുപോലും ഇവർ ഇങ്ഗ്ലിഷ് കമ്പനിയുടെ സേനാവിഭാഗത്തിനോട് യുദ്ധത്തിൽ തോൽക്കുകയാണ് ചെയ്തത് എന്നും ഓർക്കുക.
Conolly മലബാർ ജില്ലാ കലക്ടർ ആയി പ്രവർത്തിക്കുന്ന അവസരത്തിൽ തന്റെ കീഴിൽ ഉള്ള പ്രാദേശികരായ ഉദ്യോഗസ്ഥരുടേയും പോലീസുകാരുടേയും കീഴ്ജനത്തിനോടുള്ള ധിക്കാരപരവും അപമാനിക്കുന്ന തരത്തിലുള്ളതുമായ പെരുമാറ്റം കാണാൻ പറ്റിയിരിക്കാം. ഇതിലെല്ലാം ഓരോ പ്രാവശ്യവും ഇടപ്പെട്ട് തിരുത്തൽ വരുത്താൻ ആവില്ലതന്നെ. കാരണം, ഈ വിധമായുള്ള പെരുമാറ്റങ്ങൾ സാമൂഹിക ആശയവിനിമയത്തിൽ ആകെപ്പാടെ നിറഞ്ഞുനിൽക്കുന്ന ഒന്നാണ്.
Saiyid Fazl തങ്ങളെ പിടികൂടണമെന്ന ഒരു ഉപദേശവും ആവശ്യപ്പെടലും പ്രാദേശിക അധികാരി കുടുംബങ്ങൾ Mr. Strangeന് നൽകിയിരുന്നു എന്നാണ് തോന്നുന്നത്. ഇതു പ്രകാരം ഇദ്ദേഹം ഇങ്ഗ്ളിഷ് കമ്പനി ഉന്നതർക്ക് ഉപദേശം നൽകിയെന്ന് തോന്നുന്നു.
നായമാരേയും നായർമാരുടെ കുടുംബത്തിലുള്ളവരേയും ഇജ്ജ്, ഇഞ്ഞി, നീ എന്നെല്ലാം രീതയിൽ സംബോധന ചെയ്യണം എന്ന ഉപദേശം നൽകിയ ഈ തങ്ങളെ കൈയിൽ കിട്ടാൻ നായർമാർ കൊതിച്ചിരിക്കും എന്നത് വാസ്തവം ആയരിക്കാം.
ഇങ്ഗ്ളിഷ് കമ്പനി ഭരണമാണ് തങ്ങളെ അറസ്റ്റ് ചെയ്യുന്നത് എങ്കിലും, ആ അറസ്റ്റ് നടപ്പിലാക്കുന്നതും, തുടർന്നുള്ള തടവിലെ ജീവിതവും മറ്റും പ്രാദേശിക പോലീസുകാരുടെ കൈകളിൽ ആയിരിക്കും. ഇന്നുള്ള ഇന്ത്യൻ പോലീസുകാരെ അപമാനിച്ച ഒരു ഉന്നത വ്യക്തി ഇന്നുള്ള പോലീസുകാരുടെ കൈകളിൽ അകപ്പെട്ടാലുള്ള അവസ്ഥാ വിശേഷം ഒന്ന് ആലോചിച്ചു നോക്കുക.
Saiyid Fazl തങ്ങളെ നായർ പോലീസുകർ നീ, എന്താടാ, നിന്റെ പേരന്താടാ എന്നെല്ലാം വാക്കുകളിൽ ചോദ്യം ചെയ്യും എന്നതിന് കാര്യമായ സംശയം ഇല്ല. ഇതിൽ വർഗ്ഗീയമായ യാതോരു കാര്യവും ഉണ്ടാവില്ല. മറിച്ച് കഠിനമായ വ്യക്തി വിരോധം മാത്രമേ ഉണ്ടാവുള്ളു.
ഈ വിധം സംബോധന ചെയ്യപ്പെടുന്ന Saiyid Fazl തങ്ങൾ യാതോരു വിധേയത്വവും പ്രകടിപ്പിക്കാതെ തല ഉയർത്തി നിന്നുകൊണ്ട് പ്രതികരിച്ചാൽ, വൻ പ്രശ്നം തന്നെയാവും. ഇദ്ദേഹത്തെ അടിക്കുകയും ചവിട്ടുകയും ചെയ്യാല്ലായെങ്കിൽ കൂടി, ഇദ്ദേഹം വൻ അപകടത്തിൽ ആവും നിൽക്കുന്നത്.
ഇവിടെ ഏറ്റവും പ്രശ്നമായുള്ളത് അപമാനിക്കാലാണ്. ഇദ്ദേഹം കീഴ്ജന മാപ്പിളമാർക്ക് നൽകിയ ഉപദേശവും അപമാനിക്കാനാണ്. ഇന്ന് സാധാരണ വ്യക്തിയോട് പോലീസുകാരനെ നീ എന്ന് സംബോധന ചെയ്യാൻ ഉപദേശിക്കുന്നതു പോലെതന്നെയാണ്. ഇത് ഒരു വൻ ബോംബ് തന്നെയാണ് എന്ന് ഇന്ത്യാക്കാർക്ക് അറിയാം.
ചവിട്ട് നട്ടെല്ല് ഒടിച്ചുകളയാനുള്ള പ്രകോപനം പോലീസുകാരനിൽ വളർന്നുവരും. പ്രാദേശിക ഭാഷ ബോംബ് തന്നെയാണ്.
Saiyid Fazl തങ്ങളും ഇദ്ദേഹത്തിന് മുൻപ് ഇദ്ദേഹത്തിന്റെ പിതാവും വള്ളുവനാടിലേയും ഏറനാടിലേയും കീഴ്ജന മാപ്പിളമാരിൽ വൻ സാമൂഹിക സ്വാധീനം ഉള്ളവർ ആയിരുന്നു. ഇവരുടെ വാക്കുകൾക്ക് വൻ മതിപ്പ് തന്നെയുണ്ടായിരുന്നു. മറ്റ് തങ്ങൾമാരെ ഇവരോടു താരതമ്യം ചെയ്യുമ്പോൾ, അവരുടെ പ്രസംഗ വേദികളിൽ ചേരുന്ന ആളുകളുടെ മേൽ മാത്രം സ്വാധീനം ഉള്ളവർ ആയിരുന്നു എന്നാണ് തോന്നുന്നത്.
Mr. Strangeനെ Special Commissionerആയി നിയമിച്ച ദിവസം (ഫെബ്രുവരി 1852) വള്ളുവനാടിലും ഏറനാടിലും ഒരു കഥ പടർന്നു പിടിച്ചു. Saiyid Fazl തങ്ങളെ പോലീസ് പിടിക്കാൻ പോകുയാണ് എന്നും ആ വിധം ഇദ്ദേഹത്തെ അപമാനിക്കാൻ പോകുകയാണ് എന്നും ആയിരുന്നു കഥ.
ഏതാണ്ട് 10000 മുതൽ 12000 അംഗ സംഖ്യ വരുന്ന മാപ്പിളമാർ തിരൂരങ്ങാടിൽ കൂട്ടം ചേർന്നു. ഇദ്ദേഹത്തെ അപമാനിക്കും എന്നതാണ് പ്രശ്നം. വാക്കുകൾ നീ, അവൻ തുടങ്ങിയവയിലേക്ക് കുത്തനെ വീണാൽ, ഉന്നത വ്യക്തിയുടെ ശരീരത്തിനും മനസ്സിനും പ്രകാരാന്തരീകരണം (mutation) സംഭവിക്കും എന്ന കാര്യം പ്രാദേശിക ഭാഷ അറിവുള്ള ഏവർക്കും അറിവുള്ളതാണ്.
ഈ കൂട്ടം ചേർന്നവരുടെ പ്രതിനിധികൾ Saiyid Fazl തങ്ങളോട് ഈ വിവരം ശരിയാണോ എന്ന കാര്യം ഒരു രഹസ്യയോഗത്തിൽ ആരാഞ്ഞു.
QUOTE: On the very day (17th February) that the Government appointed Mr. Strange as Special Commissioner, Mr. Conolly reported that 10,000 to 12,000 Mappillas, “great numbers of whom were armed” met at Tirurangadi and held a close conclave with the Tangal on rumours being spread that he was at once to be made a prisoner and disgraced END OF QUOTE
തുടരും. .....
4. ഹിന്ദുക്കളും ഇസ്ലാം മതവിശ്വാസികളും
5. പൊതുശത്രുവിനെ കാണിച്ചുകൊടുക്കാൻ
12. ഹൈന്ദവ - മാപ്പിള വർഗ്ഗീയ ഭാവത്തിന്‍റെ
15. കോപാവേശത്തെ മതഭ്രാന്തുമായി
16. ചിന്തകളിൽ മാറാല വല പോലുള്ള
17. അന്നത്തെ ഉന്നത ജനങ്ങളുടെ വീക്ഷണ
18. മലബാറിലെ വ്യത്യസ്തരായ മാപ്പിളമാരും
19. വൻ പോക്കിരിയുടെ സ്വഭാവഗുണം
20. ഇങ്ഗ്ളിഷ് ഭരണപക്ഷത്തിന്‍റെ
22. വെറും വാക്കുകളിലൂടെ പാറക്കല്ലിന്‍റെ
23. ബ്രാഹ്മണ പക്ഷ ഉദ്ദേശ്യ ലക്ഷ്യ
24. സമൂഹത്തെ ഒരു പൊട്ടിത്തെറിയിലേക്ക്
25. തിരുത്തൽ വരുത്താൻ പാതകളില്ലാത്ത
27. അസഹ്യമായി തോന്നാവുന്ന സാധാരണ
28. സാമൂഹിക തകിടം മറിച്ചിടലിനേക്കാൾ
29. യാതോരു ലാഭേച്ചയും ഇല്ലാതെ നടപ്പിൽ
35. പുതിയ വ്യക്തിത്വത്തിന് നിരക്കാത്ത
36. സ്വന്തം പാരമ്പര്യ ആത്മീയ പ്രസ്ഥാനം
37. ഇങ്ഗ്ളണ്ടിൽ നിലനിൽക്കുന്ന ഗുരുതരമായ
38. എതിർകോണുകളിൽ നിലകൊള്ളുന്ന മൃഗീയത
39. ഉന്നതർ പാപ്പരായാൽ, വീടിന് പുറത്ത്
40. തുടച്ചുനീക്കപ്പെട്ട കൊള്ളയടി പ്രസ്ഥാനത്തിന്‍റെ
42. വിവരം ലഭിച്ചാൽ മാഞ്ഞുപോകുന്ന
43. ജനങ്ങളുടെ ഭാഷാപരമായ സംസ്ക്കാരത്തിന്
44. ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ
45. English East India Company ഭരണം British-Indiaയിൽ
46. ജനങ്ങൾ നിത്യവും അനുഭവിച്ച ദുരിതങ്ങൾക്ക്
47. മൂല്യ ചോഷണത്തിന് എതിരായുള്ള ഒരു